Reviewing solved Social Science Question Paper Class 10 Kerala Syllabus Set 1 Malayalam Medium helps in understanding answer patterns.
Social Science Class 10 Kerala Syllabus Model Question Paper Set 1 Malayalam Medium
സമയം : 2½ മണിക്കൂർ
ആകെ സ്കോർ : 80
നിർദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനുമാത്രം ഉത്തരമെഴുതിയാൽ മതി.
1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)
Question 1.
ഉയർന്ന ജീവിത ഗുണനിലവാരം നേടുന്നതിന് കാരണമാകുന്ന ഘടകം ഏതാണ്?
a) കുറഞ്ഞ വാങ്ങൽ ശേഷി
b) അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്
c) വർദ്ധിച്ച വരുമാനവും വാങ്ങൽ ശേഷിയും
d) കുറഞ്ഞ തൊഴിലവസരങ്ങൾ
Answer:
c) വർദ്ധിച്ച വരുമാനവും വാങ്ങൽ ശേഷിയും
Question 2.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാ ക്രമത്തിലാക്കുക.
i. ദളിത് പാന്തേഴ്സ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു.
ii. ചാരായ വിരുദ്ധ പ്രസ്ഥാനം
iii. മണ്ഡൽ കമ്മീഷനെ നിയമിച്ചു.
iv. നിർഭയ നിയമം
a) ii – iii – iv – i
b) i – iii – ii – iv
c) iii – iv – i – ii
d) i – ii – iii – iv
Answer:
b) i – iii – ii – iv
Question 3.
അരൽ കടലിലേക്ക് ഒഴുകിയെത്തിയിരുന്ന പ്രധാന ജലസ്രോതസ്സുകളായ നദികൾ ഏവ?
a) നൈൽ, ആമസോൺ
b) സിർദര്യ, അമുദര്യ
c) യുഫ്രട്ടീസ്, ടൈഗ്രിസ്
d) ഗംഗ, യമുന
Answer:
b) സിർദര്യ, അമുദര്യ
![]()
Question 4.
ചുവടെ തന്നിട്ടുള്ള പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയുത്തരം കണ്ടെത്തുക.
പ്രസ്താവന. വ്യാവസായിക അടിത്തറ നിലനിർത്തുന്നതിൽ ഇരുമ്പിന് നിർണ്ണായക പങ്കുണ്ട്.
കാരണം ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ ഏകദേശം 98 ശതമാനവും ഉരുക്ക് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
a) പ്രസ്താവന ശരി കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവനയും കാരണവും തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
b) പ്രസ്താവനയും കാരണവും ശരി
Question 5.
സാമ്പത്തിക വികസനത്തെ സൂചിപ്പിക്കുന്ന മാറ്റങ്ങൾ ഏവ?
i. ഗണപരമായ (Quantitative) മാറ്റങ്ങൾ
ii. ഗുണപരമായ (Qualitative) മാറ്റങ്ങൾ
iii. ഭൗതിക സാഹചര്യങ്ങളുടെ കുറവ്
iv. ദേശീയ വരുമാന വർദ്ധനവ്
a) i, ii എന്നിവ മാത്രം
b) i, ii, iv എന്നിവ മാത്രം
c) ii, iii, iv എന്നിവയെല്ലാം
d) i, ii, iii, iv എന്നിവയെല്ലാം
Question 6.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A. | B. |
| a. സുഭാഷ് ചന്ദ്രബോസ് | i. ഐ.എൻ.എ. വിചാരണ |
| b. പെത്തിക് ലോറൻസ് | ii. ബല്ലിയ |
| c. ഷാനവാസ് ഖാൻ | iii. ഫോർവേഡ് ബ്ലോക്ക് |
| d. ചിട്ടുപാ | iv. ക്യാബിനറ്റ് മിഷൻ |
A) a-ii, b-iii, c-i, d-iv
B) a- iii, b-i, c – ii, d-iv
C) a-iii, b-ii, c-iv, d-i
D) a – iii, b-iv, c-i, d-ii
Question 7.
ലിസ്റ്റ് 1 ൽ നൽകിയിരിക്കുന്നതിനെ ലിസ്റ്റ് IIമായി ചേരുംപടി ചേർത്ത് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
| ലിസ്റ്റ് I (പദം) | ലിസ്റ്റ് II (നിർവചനം) |
| A. കാര്യക്ഷമത | 1. ഭൂവൽക്കഭാഗം ഉയർത്തപ്പെട്ട് രൂപപ്പെടുന്ന പർവതം |
| B. നഷ്ടസാധ്യത | 2. ദുരന്തത്തെ നേരിടാനുള്ള ഒരു ജനതയുടെ കഴിവ് |
| C. ആഘാതസാധ്യത | 3. വിപത്ത്, നഷ്ടസാധ്യത, ശേഷി എന്നിവയുടെ അനുപാതം |
| D. ഖണ്ഡപർവതം | 4. പ്രതീക്ഷിക്കാവുന്ന അപായങ്ങളുടെയും നാശനഷ്ടങ്ങളുടെയും തോത് |
ഓപ്ഷനുകൾ:
a) A-1, B-2, C-3, D-4
b) A-4, B-3, C-2, D-1
c) A-2, B-4, C-3, D-1
d) A-3, B-1, C-4, D-2
Answer:
c) A-2, B-4, C-3, D-1
Question 8.
ബർദോളി സമരവുമായി ബന്ധമില്ലാത്തത് കണ്ടെത്തുക.
a) 1928-ലാണ് സമരം നടന്നത്.
b) ബർദോളി ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്.
c) നികുതി വർധനയായിരുന്നു പ്രധാന കാരണം.
d) അവസാനം സർക്കാർ നികുതി വർധനവ് പിൻവലിച്ചില്ല.
Answer:
d) അവസാനം സർക്കാർ നികുതി വർധനവ് പിൻവലിച്ചില്ല.
9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വീതം. (7 × 2 = 14)
Question 9.
(A) സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗങ്ങളെ വ്യക്തമാക്കുക.
Answer:
- ചെയർമാൻ : ഫസൽ അലി
- അംഗങ്ങൾ : സർദാർ കെ.എം. പണിക്കർ, എച്ച്, എൻ. കുൻ
അല്ലെങ്കിൽ
(B) നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ആരെല്ലാം?
Answer:
- സർദാർ വല്ലഭായ് പട്ടേൽ
- വി.പി മേനോൻ
Question 10.
(A) സാവന്ന പുൽമേടുകളെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നത് എന്തുകൊണ്ടാണ്? അവയുടെ ചില പ്രാദേശിക നാമങ്ങൾ ഏവയാണ്?
Answer:
വിവിധ പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സസ്യജന്തുജാലങ്ങളുടെ വ്യത്യാസങ്ങളുമാണ് വ്യത്യസ്ത പേരുകൾക്ക് കാരണം. ആഫ്രിക്കയിൽ സാവന്ന എന്നും തെക്കൻ ബ്രസീലിൽ കാമ്പോസ് എന്നും അറിയപ്പെടുന്നു.
അല്ലെങ്കിൽ
(B) മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖലയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്? ഈ കാലാവസ്ഥാ മറ്റ് കാലാവസ്ഥാ മേഖലകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
വരണ്ട വേനൽക്കാലവും ആർദ്രമായ ശൈത്യകാലവുമാണ് ഇവിടുത്തെ പ്രധാന സവിശേഷത. ശൈത്യകാലത്ത് 35 സെൻറീമീറ്റർ മുതൽ 75 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്നു എന്നതാണ് മറ്റ് കാലാവസ്ഥാ മേഖലകളിൽ നിന്നുള്ള പ്രധാന വ്യത്യാസം.
![]()
Question 11.
സാമ്പത്തിക വളർച്ചാനിരക്ക് എന്താണെന്നും അവ എങ്ങനെ കണക്കാക്കാം എന്നും വ്യക്തമാക്കുക.
Answer:
മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം GDP യിലുണ്ടായ വർധനവിന്റെ നിരക്കാണ് സാമ്പത്തിക വളർച്ചാനിരക്ക്. വളർച്ചാനിരക്ക് ശതമാനത്തിലാണ് കണക്കാക്കുന്നത്.

Question 12.
എന്താണ് ധനമുതലാളിത്തം?
Answer:
ബാങ്കിംഗ്, ഇൻഷുറൻസ് പോലുള്ള ധനകാര്യസ്ഥാപനങ്ങൾ മുഖ്യ പങ്കുവഹിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ധന മുതലാളിത്തം. വ്യാവസായിക ഉൽപാദനത്തേക്കാളും ജനക്ഷേമത്തേക്കാളും ഈ ഘട്ടത്തിൽ പ്രാധാന്യം സാമ്പത്തിക കൈമാറ്റങ്ങൾക്കാണ്. ബാങ്കുകളും ഓഹരിവിപണിയും നിക്ഷേപ സ്ഥാപനങ്ങളും ഈ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്കു വഹിക്കുന്നു. ഉൽപാദനമോ സാങ്കേതികവിദ്യാ പരിഷ്കാരമോ ഇല്ലാതെ തന്നെ വളരെയധികം സമ്പത്ത് സ്വരുക്കൂട്ടുന്നതിന് ഈ സംവിധാനത്തിൽ അവസരം ലഭിക്കുന്നു.
Question 13.
പ്രധാന ഫോസിൽ ഇന്ധനങ്ങൾ ഏതൊക്കെയാണ്?
Answer:
- കൽക്കരി
- പെട്രോളിയം
- പ്രകൃതിവാതകം
- പാചകവാതകം
Question 14.
എന്താണ് കുരിശുയുദ്ധങ്ങൾ?
Answer:
വിശുദ്ധനാടായി കരുതപ്പെടുന്ന ജറുസലേമിനായി ഇസ്ലാം മത വിശ്വാസികളും ക്രൈസ്തവരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ. ഏഷ്യയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തി. സി.ഇ. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെയായിരുന്നു ഇതിന്റെ കാലഘട്ടം.
Question 15.
മാഗ്മ, ലാവ എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
ഉപരിമാന്റിലിൽ സ്ഥിതി ചെയ്യുന്ന ശിലാദ്രവം മാഗ്മ എന്നും അത് അഗ്നിപർവത സ്ഫോടനത്തിലൂടെ ഭൗമോപരിതലത്തിലേക്ക് എത്തുമ്പോൾ ലാവ എന്നും അറിയപ്പെടുന്നു.
16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (8 × 3 = 24)
Question 16.
അഗ്നിപർവതങ്ങളെ അവയുടെ പ്രവർത്തന സ്വഭാവമനുസരിച്ച് എങ്ങനെ തരംതിരിക്കാം?
Answer:
സജീവ അഗ്നിപർവതങ്ങൾ: എപ്പോഴും സ്ഫോടനത്തിന് സാധ്യതയുള്ളവ.
നിർജീവ അഗ്നിപർവതങ്ങൾ: മുൻപ് സ്ഫോടനം നടന്നിട്ടുണ്ട്, എന്നാൽ ഭാവിയിൽ വീണ്ടും സ്ഫോടനം നടക്കാൻ സാധ്യതയുള്ളവ.
ക്ഷയിച്ച് അഗ്നിപർവതങ്ങൾ: സ്ഫോടനം നടന്നിട്ട് വളരെക്കാലമായതും ഇനി സ്ഫോടനം നടക്കാൻ സാധ്യതയില്ലാത്തവയെന്ന് കരുതുന്നവ.
Question 17.
(A) ഒന്നാം ലോകയുദ്ധത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും കാരണങ്ങൾ എഴുതുക.
Answer:
ഒന്നാം ലോകയുദ്ധം
- സാമ്രാജ്യത്വരാജ്യങ്ങളുടെ കിടമത്സരം
- തീവ്രദേശീയത
- സൈനികസഖ്യങ്ങളുടെ രൂപീകരണം
രണ്ടാം ലോകയുദ്ധം
- വേഴ്സായ് ഉടമ്പടി
- സർവ്വരാഷ്ട്ര സഖ്യത്തിന്റെ പരാജയം
- സൈനിക സഖ്യങ്ങളുടെ രൂപീകരണം
അല്ലെങ്കിൽ
(B) ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
Answer:
- ഇറ്റലി
- ജർമ്മനി
- ഓസ്ട്രിയ ഹംഗറി
Question 18.
സമ്പദ് വ്യവസ്ഥയിൽ ബാങ്കുകളുടെ മൂന്ന് പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്?
Answer:
പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുക.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായകൾ നൽകുക.
പണം കൈകാര്യം ചെയ്യാനും കൈമാറ്റം ചെയ്യാനും സഹായിക്കുന്ന വിവിധ സേവനങ്ങൾ നൽകുക.
Question 19.
ഇന്ത്യ വിഭജനം എന്തെല്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന് വ്യക്തമാക്കുക.
Answer:
- ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും പ്രവഹിച്ചു.
- വ്യാപകമായ അക്രമങ്ങളുണ്ടാവുകയും പതിനായിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തു.
കൊൽക്കത്ത, ഡൽഹി, ലാഹോർ തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. - ഒട്ടേറെ സ്ത്രീകൾക്ക് മാനഹാനി സംഭവിച്ചു.
- നിരവധി സ്ത്രീകളും കുട്ടികളും തട്ടിക്കൊണ്ടുപോകലിന് ഇരകളായി.
Question 20.
ടൺഡയിലെ മനുഷ്യജീവിതവും ജന്തുജാലങ്ങളുടെ ജീവിതവും വേർതിരിക്കുക.
Answer:
ടൺഡാ ജന്തുജാലം (Tundra Animal Life): ടൺഡ്രോ പ്രദേശങ്ങളിൽ ജന്തുവൈവിധ്യം ഭൂമധ്യരേഖാ പ്രദേശങ്ങളെ കാണപ്പെടുന്ന അപേക്ഷിച്ച് കുറവാണ്. ഇവിടെ കാലാവസ്ഥയുമായി മൃഗങ്ങൾ തണുപ്പുള്ള പൊരുത്തപ്പെട്ടിട്ടുള്ളവയാണ്. ആർട്ടിക് കുറുക്കൻ, ചെന്നായ, ധ്രുവക്കരടി, ആർട്ടിക് മുയൽ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുവിഭാഗങ്ങളാണ്. തെക്കൻ പ്രദേശങ്ങളിൽ നിന്ന് ദേശാടനം നടത്തുന്ന പക്ഷികളും വേനൽക്കാലത്ത് ഇവിടെ എത്താറുണ്ട്.
ടഡായിലെ മനുഷ്യജീവിതം (Human Life in the Tundra); ടൺഡ്രോ പ്രദേശങ്ങളിലെ മനുഷ്യജീവിതം പ്രധാനമായും തീരപ്രദേശങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ഗ്രീൻലാൻഡ്, വടക്കൻ കാനഡ, അലാസ്ക സൈബീരിയ, വടക്കൻ ഫിൻലാൻഡ് സ്കാന്റിനേവിയ എന്നിവിടങ്ങളിലെ എസ്കി മോകൾ (ഇന്യൂട്ടി), ലാപ്പ്സ് (സാമി), യാക്കൂട്സ് തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ ജനവിഭാഗങ്ങൾ ഇവർ പരമ്പരാഗതമായി വേട്ടയാടൽ, മത്സ്യബന്ധനം എന്നിവയിലൂടെ ഉപജീവനം നടത്തുന്നു. ശൈത്യകാലത്ത് ഇഗ്ല പോലുള്ള താൽക്കാലിക വാസസ്ഥലങ്ങളിലും വേനൽക്കാലത്ത് മൃഗത്തോലുകൾ കൊണ്ടുള്ള കൂടാരങ്ങളിലുമാണ് ഇവർ താമസിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഇപ്പോൾ ഈ പ്രദേശങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
![]()
Question 21.
എന്താണ് കൊളോണിയൽ നയങ്ങൾ?
Answer:
കോളനികളിൽ നിന്ന് പരമാവധി സമ്പത്ത് തങ്ങളുടെ രാജ്യങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അധീശരാജ്യങ്ങൾ നടപ്പിലാക്കുന്ന നയങ്ങളെയാണ് കൊളോണിയൽ നയങ്ങൾ എന്നു വിളിക്കുന്നത്. ഏഷ്യയിലെ സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരകുത്തക അറബികളിൽ നിന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു പോർച്ചു ഗീസുകാരുടെ കൊളോണിയൽ നയത്തിന്റെ മുഖ്യലക്ഷ്യം. ഈ നയപ്രകാരം കോളനികളിലെ വ്യാപാരം പോർച്ചുഗീസ് രാജാവിന്റെ കുത്തകയായി മാറി. മറ്റ് യൂറോപ്യൻ ശക്തികളെ ഈ വ്യാപാരത്തിൽ നിന്ന് അകറ്റി നിർത്തുവാനും അവർ ശ്രമിച്ചു. ഇക്കാരണത്താൽ പോർച്ചുഗീസുകാരല്ലാത്ത യൂറോപ്യരെ പോർച്ചുഗീസ് കപ്പലുകളിൽ യാത്രചെയ്യാൻ അവർ അനുവദിച്ചിരുന്നില്ല.
Question 22.
സമൂഹശാസ്ത്രസങ്കല്പം എന്നാൽ എന്താണ്?
Answer:
വിശാലമായ വ്യക്തിഗത പ്രശ്നങ്ങൾ സാമൂഹികഘടനകളുമായി ബന്ധ പ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുള്ള നൈപുണിയാണ് സമൂഹശാസ്ത്രസങ്കല്പം . അമേരിക്കൻ സമൂഹശാസ്ത്രജ്ഞനായ ചാൾസ് റൈറ്റ് മിൽസ് 1959ൽ രചിച്ച ‘ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ’ (ഠവല ടീരശീഹീഴശരമഹ കാമഴശിമശേീി) എന്ന പുസ്തകത്തിലാണ് സമൂഹശാസ്ത്രസങ്കല്പം എന്ന സങ്കല്പനം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. വ്യക്തിഗത പ്രശ്നങ്ങളെ വിശാലമായ സാമൂഹികഘടനയുടെ ഭാഗമായി കാണാൻ സഹായിക്കുന്ന ഒരു നൈപുണിയായിട്ടാണ് അദ്ദേഹം ഈ സങ്കല്പനം മുന്നോട്ടുവച്ചത്. വ്യക്തിഗത പ്രശ്നങ്ങളും അവയുടെ കാരണങ്ങളും അടയാളപ്പെടുത്തുകയും അതിനെ വിശാലമായ നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമാക്കി വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണ് സമൂഹശാസ്ത്ര, സങ്കല്പം വിഭാവനം ചെയ്യുന്നത്.
Question 23.
ചരിത്രരചനയെ ശാസ്ത്രീയമാക്കുന്നതിൽ നവോത്ഥാനം വഹിച്ച പങ്ക് വ്യക്തമാക്കുക.
Answer:
ചരിത്രത്തെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നിങ്ങനെ വിഭജിക്കുന്ന രീതി നവോത്ഥാന കാലത്താണ് നിലവിൽ വന്നത്. മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും മതേതര ജീവിതത്തിലേക്കും ചിന്തയിലേക്കുമുള്ള മാതൃകാ ചോദ്യപേപ്പർ 5 മാറ്റം നവോത്ഥാന കാലത്ത് ചരിത്രരചനയിൽ പ്രതിഫലിച്ചു. മനുഷ്യകേന്ദ്രീകൃതമായ ചരിത്രവ്യാഖ്യാനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ തുടങ്ങി. പുരാവസ്തു തെളിവുകൾക്കും, ശേഷിപ്പുകൾക്കും ചരിത്ര രചനയിൽ സുപ്രധാ നമായ സ്ഥാനം ലഭിച്ചു. ചരിത്രകാരന്മാർ ചരിത്രരചനയിൽ ലിഖിതങ്ങൾ, നാണയങ്ങൾ, പ്രാചീന പ്രതികൾ തുടങ്ങിയവയ്ക്ക് സവിശേഷ സ്ഥാനം നൽകി. വിമർശനങ്ങൾക്ക് സ്ഥാനം ലഭിച്ചു. കഥകളുടെയും മിത്തുകളുടെയും സ്ഥാനം ശാസ്ത്രീയമായ അന്വേഷണങ്ങളും പഠനങ്ങളും കൈയ്യടക്കി.
24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (6 × 4 = 24)
Question 24.
(A) ഫ്രഞ്ച് പാർലമെന്റായ എസ്റ്റേറ്റ്സ് ജനറലിന്റെ ഘടന ടെന്നീസ് കോർട്ട് പ്രതിജ്ഞയ്ക്ക് വഴിയൊരുക്കി യതെങ്ങനെ? വ്യക്തമാക്കുക.
Answer:
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസ് അഭിമുഖീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പുതിയ നികുതികൾ ചുമത്തേണ്ടത് അനിവാര്യമായി മാറി. ഇതിനായി നെക്കറിന്റെ നിർദേശ പ്രകാരം ലൂയി പതിനാറാമൻ ഫ്രഞ്ച് പാർലമെന്റായ എസ്റ്റേറ്റ്സ് ജനറൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. 175 വർഷങ്ങൾക്കുശേഷം വീണ്ടും എസ്റ്റേറ്റ്സ് ജനറൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ സംഘാടനത്തെ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തു. ഫ്രഞ്ച് സമൂഹത്തെപ്പോലെ എസ്റ്റേറ്റ്സ് ജനറലും മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. മൂന്ന് എസ്റ്റേറ്റുകളും പ്രത്യേകം ഹാളുകളിലാണ് സമ്മേളിച്ചിരുന്നത്.ഒരു സഭയ്ക്ക് ഒരു വോട്ട് എന്നതായിരുന്നു നിലനിന്നിരുന്ന രീതി. ആദ്യത്തെ രണ്ട് സഭകളും ഇതിനെ പിന്തുണച്ചു. ഒന്നും രണ്ടും എസ്റ്റേറ്റുകൾ ഒത്തുചേർന്നാൽ ഭൂരിപക്ഷം ഉറപ്പാക്കി അവർക്ക് ഭരണകൂടത്തെ നിയന്ത്രിക്കാം എന്നതായിരുന്നു ഇതിന്റെ കാരണം. തങ്ങൾ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ ആവലാതികളും ആവശ്യങ്ങളുമായി എത്തിച്ചേർന്നവരായിരുന്നു മൂന്നാം എസ്റ്റേറ്റിലെ എല്ലാ പുതിയ പ്രതിനിധികളും. എന്നാൽ, രാജാവായ ലൂയി പതിനാറാമൻ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല. മൂന്നാം എസ്റ്റേറ്റിന്റെ പ്രതിനിധികൾ മൂന്ന് സഭകളും ഒരുമിച്ച് സമ്മേളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആദ്യത്തെ രണ്ട് സഭകളും ഇതിനോട് അനുകൂലിച്ചില്ല. ഇതേത്തുടർന്ന്, 1789 ജൂൺ 17-ാം തീയതി മൂന്നാം എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിന്റെ യഥാർഥ ജനപ്രതിനിധികൾ എന്ന് പ്രഖ്യാപിക്കുകയും തങ്ങളുടെ സഭയെ ഫ്രഞ്ച് ദേശീയ സഭ (French National Assembly) എന്ന് വിളിക്കുകയും ചെയ്തു. ഉപരിസഭകളുടെ പിന്തുണയോടെ ലൂയി പതിനാറാമൻ, ഈ സഭ സമ്മേളിച്ചിരുന്ന ഹാൾ അടച്ചിടുകയും പട്ടാളക്കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ജൂൺ 20ന് ഴാങ് സിൽവിയൻ ബലി, അബ്ബ സീയെസ്, മിറാബോ തുടങ്ങിയവരുടെ നേതൃത്വത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ടെന്നീസ്കോർട്ടിൽ മൂന്നാം എസ്റ്റേറ്റിലെ പ്രതിനിധികൾ സമ്മേളിച്ചു. ഒരു വ്യവസ്ഥാപിത ഭരണഘടന ഉണ്ടാകുന്നതുവരെ തങ്ങൾ പിരിഞ്ഞു പോവുകയില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഇത് പിൽക്കാലത്ത് ‘ടെന്നീസ്കോർട്ട് പ്രതിജ്ഞ’ (Tennis Court Oath) എന്നറിയപ്പെട്ടു.
അല്ലെങ്കിൽ
(B) ഫ്രാൻസിൽ നിലനിന്നിരുന്ന ബർബൺ ഭരണകൂടത്തെ ഒന്നും രണ്ടും എസ്റ്റേറ്റുകൾ അനുകൂലിച്ചപ്പോൾ മൂന്നാമത്തെ എസ്റ്റേറ്റ് എതിർത്തത് എന്തുകൊണ്ട്?
Answer:
ഒന്നാം എസ്റ്റേറ്റിനും രണ്ടാം എസ്റ്റേറ്റിനും നിരവധി ആനുകൂല്യങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. മധ്യവർഗവും തൊഴിലാളികളും കർഷകരും അടങ്ങുന്നതായിരുന്നു ഫ്രാൻസിലെ മൂന്നാമത്തെ എസ്റ്റേറ്റ്. ഇവർ കോമൺസ് (സാധാരണക്കാർ) എന്നറിയപ്പെട്ടു. ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊണ്ടിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. തങ്ങൾ ഉൽപാദിപ്പിക്കുന്ന വിളവിന്റെ ഒരു അംശം മാത്രമാണ് കർഷകന് ലഭിച്ചി രുന്നത്. ഇവർ രാജാവിനും പള്ളിക്കും പ്രഭുവിനും വ്യത്യസ്തങ്ങളായ നികുതികൾ നൽകാൻ ബാധ്യസ്ഥരായിരുന്നു. അതിനോടൊപ്പം പ്രതിഫലമില്ലാത്ത അനേകം നിർബന്ധിത സേവനങ്ങളും ഇവർ ചെയ്യേണ്ടിയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തിൽ ഒരു മധ്യവർഗം ഉയർന്നു വന്നു. ഫ്രാൻസിന്റെ കാർഷിക വ്യാവ സായിക രംഗത്ത് ഇക്കാലത്തുണ്ടായ പുരോഗതി മധ്യവർഗത്തിന്റെ ഉദയത്തിന് കാരണമായി. ആഭ്യന്തരവാണിജ്യവും കോളനികളുമായുള്ള കച്ചവടവും ഫ്രാൻസിലെ വ്യവസായികളെ സമ്പന്നരാക്കി. പ്രധാന തുറമുഖങ്ങളും പട്ടണങ്ങളും ഈ സമ്പന്നരുടെ നിയന്ത്രണത്തിലായിരുന്നു. ഇവരും മധ്യവർഗത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെ രൂപപ്പെട്ട മധ്യവർഗത്തിൽ ഡോക്ടർമാർ, നിയമജ്ഞർ, ബാങ്കർമാർ എന്നിവരും ഉൾപ്പെട്ടിരുന്നു. ഈ മധ്യവർഗവും സാധാരണക്കാരെപ്പോലെ ഭരണകൂടത്തിനും പ്രഭുക്കൾക്കും നികുതി നൽകണമായിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുൻപന്തിയിലെത്തിയിട്ടും ഭരണത്തിലും സൈന്യത്തിലും അവർക്ക് അർഹിക്കുന്ന പദവിയോ അധികാരമോ ലഭിച്ചിരുന്നില്ല. ചുരുക്കത്തിൽ കടുത്ത അസംതൃപ്തിയോടെയാണ് മധ്യവർഗം കഴിഞ്ഞിരുന്നത്.
Question 25.
(A) ഗുരുത്വാകർഷണബലത്തിന്റെ നേരിട്ടുള്ള സ്വാധീനം മൂലം സംഭവിക്കുന്ന ബാഹ്യജന്യചലനങ്ങൾ ഏതാണ്? ഇവ അപരദന പ്രക്രിയകളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
ഭൂദ്രവ്യശോഷണം
ഗുരുത്വാകർഷണ ബലത്തിന്റെ നേരിട്ടുള്ള സ്വാധീനം മൂലം ശിലാകഷ്ണങ്ങൾ അല്ലെങ്കിൽ ഭൗമവസ്തുക്കൾ ചരിവുള്ള ഭൂപ്രതലത്തിലൂടെ താഴേക്ക് പതിക്കുന്ന പ്രക്രിയയാണ് ഭൂദ്രവ്യശോഷണം. എന്നാൽ വിവിധ അപക്ഷയ പ്രക്രിയകൾ മൂലമോ മറ്റ് പ്രവർത്തനങ്ങളാലോ രൂപം കൊണ്ട് ശിലാവശിഷ്ടങ്ങളെ ഒഴുകുന്ന ജലം, ഹിമാനികൾ, കാറ്റ്, തിരമാല എന്നീ ശക്തികൾ ഒരിടത്ത് നിന്നും ശേഖരിച്ച് അവിടെ നിന്നും നീക്കം ചെയ്യുന്ന പ്രക്രിയയാണ് അപരദനപ്രക്രിയ.
അല്ലെങ്കിൽ
(B) വിനാശകാരികളായ ഭീമൻ തിരമാലകളെ വിളിക്കുന്ന പേരെന്ത്? ഇവ രൂപം കൊള്ളുന്നത് എങ്ങനെ?
Answer:
സുനാമികൾ
കടലിനടിയിലുണ്ടാകുന്ന വൻഭൂകമ്പം അനേകം മീറ്ററുകൾ ഉയർന്നു പൊങ്ങുന്ന ഭീമൻ തിരമാലകൾ സൃഷ്ടിക്കുന്നു. ഇത്തരം തിരമാലകളാണ് സുനാമികൾ. കടലിനടിയിലുണ്ടാകുന്ന അഗ്നിപർവത സ്ഫോടനങ്ങൾ, ഉൽക്കകളുടെ പതനം എന്നിവ മൂലമുണ്ടാകുന്ന ആഘാതങ്ങൾ എന്നിവയും സുനാമിക്ക് കാരണമാകാം. സുനാമികൊണ്ടുള്ള അപകടങ്ങൾ മുഖ്യമായും അഭിമുഖീകരിക്കുന്നത് തീരപ്രദേശങ്ങളാണ്. നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ ഇന്ന് വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ ഉപഗ്രഹ വാർത്താവിനിമയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി “ഡാർട്ട്’ (Deep Ocean Assessment and Reporting of Tsunami) എന്ന സുനാമി മുന്നറിയിപ്പ് സംവിധാനം വിവിധപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
Question 26.
(A) സൈമൺ കമ്മീഷനെ ഇന്ത്യാക്കാർ ബഹിഷ്കരിച്ചതെന്തുകൊണ്ട്?
Answer:
ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാ പരിഷ്കാരങ്ങളെപ്പറ്റി നിർദ്ദേശങ്ങൾ നൽകാൻ ബ്രിട്ടീഷ് ഭരണ കൂടം നിയമിച്ച കമ്മീഷനായിരുന്നു സർ ജോൺ സൈമണിന്റെ നേതൃത്വത്തിലുള്ള സൈമൺ കമ്മീഷൻ. കമ്മീഷനിലെ ഏഴ് അംഗങ്ങളും ബ്രിട്ടീഷുകാരായിരുന്നു. ഇക്കാരണത്താൽ സൈമൺ കമ്മീഷനെ ബഹിഷ്കരി ക്കാൻ കോൺഗ്രസ്സും മറ്റ് ചില രാഷ്ട്രീയപ്പാർട്ടികളും തീരുമാനിച്ചു. കമ്മീഷൻ ഇന്ത്യയിൽ എത്തിയ ദിവസം (1928 ഫെബ്രുവരി 3) രാജ്യത്തുടനീളം ഹർത്താൽ ആചരിച്ചു. “സൈമൺ തിരിച്ചുപോവുക’ എന്ന മുദ്രാവാക്യം ഇന്ത്യൻ തെരുവുകളിൽ മുഴങ്ങി. ലാഹോറിൽ സമരക്കാർക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ ലാലാ ലജ്പത്റായ് പിന്നീട് മരണപ്പെട്ടു.
അല്ലെങ്കിൽ
(B) ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പശ്ചാത്തലം വിശദമാക്കുക.
Answer:
1942 ആഗസ്റ്റ് 8ന് മുംബെയിൽ നടന്ന ബഹുജന സമ്മേളനത്തോടെ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് തുടക്കമായി. വിദ്യാർഥികളും, യുവജനങ്ങളും, തൊഴിലാളികളും, സ്ത്രീകളുമെല്ലാം സമരത്തെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയി.പോസ്റ്റ് ഓഫീസുകൾ, കമ്പിത്തപാൽ ഓഫീസുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവ ആക്രമിക്കപ്പെട്ടു.ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയവർ ഒളിവിൽ നിന്ന് സമരം നയിച്ചു. ബോംബെ നഗരത്തിൽ നിന്ന് രഹസ്യമായി സംപ്രേഷണം ചെയ്ത ‘കോൺഗ്രസ് റേഡിയോ’ വഴി നേതാക്കന്മാർ സമരക്കാരോട് സംസാരിച്ചിരുന്നു. സമരം പലയിടത്തും അക്രമത്തിലേക്ക് എത്തിയപ്പോഴും അക്രമങ്ങളെ അപലപിക്കാൻ ഗാന്ധിജി തയ്യാറായില്ല. ഭരണകൂടത്തിന്റെ അക്രമമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. അക്രമത്തെ അപലപിക്കണമെന്ന സർക്കാറിന്റെ നിർബന്ധത്തിന് വഴങ്ങാതെ ഗാന്ധിജി ജയിലിൽ 21 ദിവസത്തെ നിരാഹാരം പ്രഖ്യാപിച്ചു. ഗാന്ധിജിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്തർദേശീയ പത്രങ്ങൾ രംഗത്തു വന്നു. എന്നാൽ എല്ലാറ്റിനെയും അതിജീവിച്ച് ഗാന്ധിജി നിരാഹാരവ്രതം പൂർത്തിയാക്കി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ചില പ്രദേശങ്ങൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നു. അവിടങ്ങളിൽ താൽകാലിക ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെട്ടു.
![]()
Question 27.
ഉദാരവൽക്കരണം എന്താണെന്നും അതിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കാരങ്ങളും വ്യക്തമാക്കുക.
Answer:
സമ്പദ് വ്യവസ്ഥയുടെ വളർച്ചയെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിവധ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്തി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ സ്വതന്ത്രമാക്കുന്ന നയപരമായ മാറ്റമാണ് ഉദാരവൽക്കരണം. ഉദാരവൽക്കരണത്തിന്റെ ഭാഗമായി പ്രധാനമായും നടപ്പിലാക്കിയ പരിഷ്കാരങ്ങൾ:
- വ്യവസായമേഖലയിലെ പരിഷ്ക്കാരങ്ങൾ
- ധനകാര്യമേഖലയിലെ പരിഷ്കാരങ്ങൾ
- നികുതി പരിഷ്ക്കാരങ്ങൾ
- വിദേശവിനിമയ പരിഷ്കാരങ്ങൾ
- വിദേശവ്യാപാരമേഖലയിലെ പരിഷ്ക്കാരങ്ങൾ
Question 28.
വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കായി കേരളത്തിൽ രൂപീകരിച്ച സമിതിയേത്? അതിന്റെ പ്രവർത്തനം വിശദമാക്കുക.
Answer:
കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായും നവീകരണത്തിന്റെ കേന്ദ്രമായും മാറ്റുക എന്ന ലക്ഷ്യത്തോടെ 2018 ൽ രൂപീകരിച്ച സമിതിയാണ് K-DISC. പുതിയ സാങ്കേതികവിദ്യകൾ, ഉൽപന്നങ്ങൾ, പ്രക്രിയകൾ എന്നിവയിലെ K-DISC ഗവേഷണം പ്രോത്സാഹിപ്പിക്കുക, നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുക എന്നിവ യാണ് പ്രധാന ചുമതലകൾ. യുവാക്കളിൽ നൂതനത്വം വളർത്തുന്നതിനായി നടത്തുന്ന പദ്ധതിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP). YIP വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രോജക്ടുകളാക്കി മാറ്റുവാനുള്ള പിന്തുണ നൽകുന്നു. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറ്റുവാനും വിദ്യാസമ്പന്നരായവർക്ക് തൊഴിൽ ലഭ്യമാ ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് കേരള നോളജ് എക്കണോമി മിഷൻ (KKEM).
Question 29.
സ്വതന്ത്ര ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കമ്മീഷനുകളും അവ ഊന്നൽ നൽകിയ പ്രധാനമേഖലകളും വ്യക്ത മാക്കുക.
Answer:

30, 31 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)
Question 30.
(A) സ്റ്റെപ്പി എന്ന പേരിൽ അറിയപ്പെടുന്ന പുൽമേടുകൾ ഉൾപ്പെടുന്ന കാലാവസ്ഥാ മേഖല ഏത്? ഈ കാലാവസ്ഥാ മേഖലയുടെ സവിശേഷതകൾ എന്തെല്ലാം? മറ്റിടങ്ങളിൽ കാണപ്പെടുന്ന പുൽമേടുകളുടെ പേരെഴുതുക.
Answer:
മിതോഷ്ണ പുൽമേടുകൾ
സവിശേഷതകൾ:
ഇരു അർധഗോളങ്ങളിലുമായി 40 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിലാണ് ഈ പുൽമേടു കളുടെ സ്ഥാനം. ഇവ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്നു. ഹ്രസ്വമായ വേനൽകാലവും ദീർഘമായ ശൈത്യകാലവുമാണ് മിതോഷ്ണ പുൽമേടുകളിലെ കാലാവസ്ഥാ പ്രത്യേകത. ഭൂഖണ്ഡങ്ങളുടെ ഉൾപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ ഈ മേഖലയിൽ വേനലിൽ ഉയർന്ന താപനില അനുഭവപ്പെടുന്നു. 2°C മുതൽ 13°C വരെയാണ് ശൈത്യകാല താപനില. ഇവിടെ 25 സെന്റിമീറ്റർ മുതൽ 60 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്നു. മഴ ലഭ്യതയിലെ ഏറ്റക്കുറച്ചിൽ സസ്യജാലങ്ങളിലും പ്രകടമാണ്. മഴ കുറവായതിനാൽ മരങ്ങളും കുറവാണ്. പുല്ലുവർഗത്തിൽപ്പെട്ട വിവിധയിനം സസ്യങ്ങളാണ് കൂടുത ലായും കണ്ടുവരുന്നത്. മിതോഷ്ണ പുൽമേടുകൾ സ്വാഭാവിക മേച്ചിൽപ്പുറ ങ്ങളായതിനാൽ ഈ മേഖലയിൽ ധാരാളം ഇടയ ജനവിഭാഗങ്ങളുമുണ്ട്.
മറ്റിടങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ
പ്രയറി, പാംപാസ്, വെൽഡ്, ഡൗൺസ്
അല്ലെങ്കിൽ
(B) കാലാവസ്ഥാവ്യതിയാനം മനുഷ്യജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു
Answer:
കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തെ പല ഗുരുതരമായ രീതികളിലും ബാധിക്കുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയ തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾക്ക് ഇത് കാരണമാകുന്നു. ഈ സംഭവങ്ങൾ വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ എന്നിവ നശിപ്പിക്കുകയും ആളുകൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഉയരുന്ന താപനില മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. മഞ്ഞുരുകൽ കാരണം സമുദ്രനിരപ്പ് ഉയരുന്നു, ഇത് തീരദേശ നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ആളുകളെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മഴയെയും മണ്ണിനെയും ബാധിച്ചു കൊണ്ട് കൃഷി കൂടുതൽ ദുഷ്കരമാക്കുന്നു. ഇത് ഭക്ഷ്യക്ഷാമത്തിനും ഉയർന്ന വിലയ്ക്കും കാരണമാകും. മൊത്തത്തിൽ, കാലാവസ്ഥാ വ്യതിയാനം നമ്മുടെ ആരോഗ്യത്തെയും സുരക്ഷയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ഒരു വലിയ വെല്ലുവിളിയാണ്.
Question 31.
(A) മഹാത്മാഗാന്ധി ഇന്ത്യയിൽ ഇടപെട്ട ആദ്യകാല സമരങ്ങളിൽ നിന്നും നിസ്സഹകരണ സമരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിശദമാക്കുക.
Answer:
ഗാന്ധിജി ഇടപെട്ട ആദ്യകാല സമരങ്ങൾ പ്രദേശിക സമരങ്ങളായിരുന്നു.ഈ മൂന്ന് സമരങ്ങളിലൂടെ ഗാന്ധിജി എന്ന പുതിയൊരു ദേശീയനേതാവിന്റെ ഉദയത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഖിലാഫത്ത് കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ അക്രമരഹിതമായ ഒരു നിസ്സഹകരണ സമരം ആരംഭിച്ചു. നിസ്സഹകരണസമരത്തിന്റെ രീതികൾ
ബ്രിട്ടീഷ് ഭരണകൂടം നൽകിയ പദവികൾ തിരിച്ചു നൽകുക
- സർക്കാർ ഉദ്യോഗങ്ങൾ രാജിവയ്ക്കുക
- അഭിഭാഷകർ കോടതികൾ ബഹിഷ്കരിക്കുക
- വിദ്യാർഥികൾ ബ്രിട്ടീഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക
- വിദേശവസ്തുക്കൾ ബഹിഷ്കരിക്കുക
- നിയമനിർമ്മാണ സഭകൾ ബഹിഷ്കരിക്കുക
സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുക, സ്വദേശി വസ്തുക്കൾ ഉപയോഗിക്കുക, ഖാദി പ്രചരിപ്പിക്കുക, ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്നിവയും സമരകാലത്തെ പരിപാടികളായിരുന്നു. നിസ്സഹകരണ സമരത്തിന്റെ സന്ദേശവുമായി ഗാന്ധിജിയും അലി സഹോദരന്മാരും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സന്ദർശനം നടത്തുകയും ജനങ്ങളെ നേരിൽ കാണുകയും ചെയ്തു. ഈ സന്ദർശനങ്ങൾ സ്വാതന്ത്ര്യസമരം സാധാരണക്കാരുടേതുകൂടിയാണെന്ന തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാക്കുന്നതിന് സഹായകമായി. ഗ്രാമനഗര മേഖലകളിൽ സമരം ഒരുപോലെ ശക്തമായിരുന്നു. ഈ സമരത്തിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം
| സ്ത്രീകൾ | വിദേശ വസ്തുക്കളുടെ ബഹിഷ്കരണം, വിദേശ തുണിത്തരങ്ങൾ ശേഖരിച്ച് കത്തിക്കൽ തുടങ്ങിയ സമരരീതികളിൽ സ്ത്രീകൾ പങ്കാളികളായി. |
| തൊഴിലാളികൾ | നിസ്സഹകരണ സമരത്തോട് തൊഴിലാളികളുടെ പ്രതികരണവും സജീവ മായിരുന്നു. മദ്രാസിലെ ബക്കിങ്ഹാം-കർണ്ണാടിക് തുണിമിൽ തൊഴിലാളികൾ, അസമിലെ തോട്ടം തൊഴിലാളികൾ, അസം-ബംഗാൾ റെയിൽവെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കി സമരത്തോട് സഹകരിച്ചു. |
| വിദ്യാർഥികൾ | ആയിരക്കണക്കിന് വിദ്യാർഥികൾ സർക്കാർ സ്കൂളുകളും കോളേജു കളും ബഹിഷ്കരിച്ചു. അവർ ദേശീയ വിദ്യാലയങ്ങളിൽ ചേർന്ന് പഠനം തുടർന്നു. ബനാറസിലെ കാശിവിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം, അലിഗറിലെ ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവ ഇക്കാലത്ത് ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. |
| ഗോത്രജനത | ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വനനിയമങ്ങൾ ലംഘിച്ചുകൊണ്ട് ഗോത്ര ജനത സമരത്തിൽ പങ്കാളികളായി. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ഈ നിയമങ്ങൾ തടസ്സമായിരുന്നു. |
| കർഷകർ | ധാരാളം കർഷകർ സമരത്തിൽ പങ്കാളികളായി. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വ ത്തിൽ “അവധ് കിസാൻ സഭ രൂപീകരിച്ചത് ഇക്കാലത്തായിരുന്നു.
ബംഗാളിലെ കാർഷികമേഖലയിൽ ചണം കൃഷി ബഹിഷ്കരണ സമരം നടന്നു. ചണത്തിന് പകരം നെല്ലും പരുത്തിയും കൃഷിചെയ്യാനായിരുന്നു തീരുമാനം. |
അല്ലെങ്കിൽ
(B) നിയമലംഘന സമരത്തിൽ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പങ്കാളിത്തം എങ്ങനെയായിരുന്നുവെന്ന് വിശകലനം ചെയ്യുക.
Answer:
1930 ഏപ്രിൽ 6ന് ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് നിർമ്മിച്ച് ഗാന്ധിജി നിയമലംഘനസമരത്തിന് തുടക്കം കുറിച്ചു. നിസ്സഹകരണസമരത്തേക്കാൾ കൂടുതൽ ജനപങ്കാളിത്തം പ്രകടമായ സമരമായിരുന്നു. നിയമലംഘന സമരം.
| കർഷകർ | സർക്കാരിന് നികുതി നൽകാതെയും ജന്മിമാർക്ക് പാട്ടത്തുക നൽകാതെയും സമരത്തിൽ പങ്കാളികളായി. |
| തൊഴിലാളികൾ | റെയിൽവെ, തുറമുഖം, ഖനി എന്നിവയിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. ഷോലാപ്പൂരിൽ (മഹാരാഷ്ട്ര) തൊഴിലാളികൾ നട ത്തിയ സമരം അക്രമത്തിൽ കലാശിച്ചു. |
| ഗോത്രജനത | വനനിയമങ്ങൾ ലംഘിച്ച് കാടുകളിൽ കയറി വിഭവങ്ങൾ ശേഖരിച്ചു. |
| സ്ത്രീകൾ | ഉപ്പുനിർമ്മാണം, വിദേശവസ്തുക്കൾ വിൽക്കുന്ന കടകൾ പിക്കറ്റ് ചെയ്യൽ തുടങ്ങിയ സമരപരിപാടികളിൽ സജീവമായി പങ്കെടുത്തു. |
| കച്ചവടക്കാരും വ്യവസായികളും | ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും തയ്യാറായില്ല. |






























