A thorough understanding of Std 10 Biology Notes Malayalam Medium and Class 10 Biology Chapter 6 Important Questions Malayalam Medium ജീവശാസ്ത്രവും സാങ്കേതികവിദ്യയും can improve academic performance.
SSLC Biology Chapter 6 Important Questions Malayalam Medium
ജീവശാസ്ത്രവും സാങ്കേതികവിദ്യയും Class 10 Important Questions
Question 1.
ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം ഡി. എൻ. എയിൽ എവിടെ യാണെന്ന് കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ്:
a) ജീൻ തെറാപ്പി
b) ജീൻ മാപ്പിംഗ്
c) ഡി.എൻ.എ പ്രൊഫൈലിംഗ്
d) ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ്
Answer:
b) ജീൻ മാപ്പിംഗ്
Question 2.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക.
a) ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെ അതിന്റെ ജീനോം എന്നു വിളിക്കുന്നു.
b) ഒരു പ്രത്യേക ജീനിന്റെ സ്ഥാനം DNA യിൽ എവിടെയാണെന്ന് തിരിച്ചറിയാൻ ജീൻ മാപ്പിംഗ് സഹായിക്കുന്നു.
c) ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണം പരി ശോധിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ജീൻ തെറാപ്പി.
d) വൈറൽ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപ യോഗിക്കുന്ന പ്രോട്ടീനുകളാണ് ഇന്റർഫെ റോണുകൾ.
Answer:
(c) DNA ഫിംഗർപ്രിന്റിംഗ്
Question 3.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന: ജനിതക എഞ്ചിനീയറിംഗിൽ, ബാക്ടീരിയയിലെ പ്ലാസിഡുകൾ വാഹകരായി (Vectors) ഉപയോഗിക്കുന്നു.
കാരണം: ജീനുകൾ ലക്ഷ്യകോശത്തിൽ എത്താൻ ഈ വാഹകരുടെ സഹായം അത്യാവശ്യമാണ്.
a) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ ശരിയായ വിശദീ
കരണമാണ്.
b) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ തെറ്റായ വിശദീ കരണമാണ്.
c) പ്രസ്താവന ശരി. കാരണം തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
a) പ്രസ്താവനയും കാരണവും ശരിയാണ്.
കാരണം പ്രസ്താവനയുടെ ശരിയായ വിശദീകരണമാണ്.
Question 4.
ജങ്ക് ജീനുകളുമായി ബന്ധപ്പെട്ട് താഴെ നൽകി യിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
a) മനുഷ്യ DNA യിലെ എല്ലാ ജീനുകളും പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്നു.
b) പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്ന ജീനുകളെയാണ് ജങ്ക് ജീനുകൾ എന്ന് വിളിക്കുന്നത്.
c) ജങ്ക് ജീനുകൾക്ക് യാതൊരു ധർമ്മവുമില്ല.
d) ജങ്ക് ജീനുകൾ പ്രവർത്തനക്ഷമമല്ലാത്ത DNA ഭാഗങ്ങളാണ്.
Answer:
d) ജങ്ക് ജീനുകൾ പ്രവർത്തനക്ഷമമല്ലാത്ത DNA ഭാഗങ്ങളാണ്.
Question 5.
തന്നിരിക്കുന്നവയിൽ ജനിതക
സാങ്കേതികവിദ്യയല്ലാത്തത് ഏത്?
a) ഡി.എൻ.എ. പ്രൊഫൈലിങ്
b) ജീൻ മാപ്പിങ്
c) ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ്
d) എക്സ്റേ ഡിഫ്രാക്ഷൻ
Answer:
d) എക്സ്റേ ഡിഫ്രാക്ഷൻ
![]()
Question 6.
അലക് ജെഫി എന്ന ശാസ്ത്രജ്ഞനെക്കു റിച്ചുള്ള ശരിയായ പ്രസ്താവന തെരഞ്ഞ ടുക്കുക.
a) DNA പരിശോധന
b) DNA മ്യൂട്ടേഷൻ
c) DNA മാതൃക
d) DNA യുടെ എക്സ്റേ ഡിഫ്രാക്ഷൻ
Answer:
a) DNA പരിശോധന
Question 7.
പത്ര വാർത്ത പരിശോധിച്ച് ചോദ്യങ്ങൾക്കു ഉത്തരം നൽകുക
| വെടിക്കെട്ടപകടത്തിൽ കാണാതായവരെ തിരി ച്ചറിയാൻ ലഭിച്ച ശരീരാവശിഷ്ടങ്ങൾ DNA പരി ശോധനയ്ക്ക് വിധേയമാക്കി. |
a) ഈ വാർത്തയിൽ പരാമർശിക്കുന്ന പരിശോ ധനയ്ക്ക് പറയുന്ന പേരെന്ത്?
b) എങ്ങനെയാണ് ശരീരഭാഗങ്ങളിൽ നിന്നും വ്യക്തികളെ തിരിച്ചറിയാനാവുക?
Answer:
a) DNA ഫിംഗർ പ്രിന്റിംഗ്
b) സംഭവസ്ഥലത്തുനിന്നും ലഭിച്ച ശരീര ഭാഗങ്ങ ളിലെ DNA സംശയിക്കപ്പെടുന്നവരുടെ ഏറ്റവും അടുത്ത ബന്ധുക്കളുടേതുമായി താര തമ്യം ചെയ്താണ് ഓരോരുത്തരെയും തിരി ച്ചറിയാൻ ശ്രമിക്കുന്നത്.
Question 8.
ചുവടെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.
i. DNA യിൽ ജീനിന്റെ സ്ഥാനം എവിടെയാ ണെന്ന് കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ജീൻ മാപ്പിങ്.
ii. ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനി തക വസ്തുവിനെ അതിന്റെ DNA എന്നു പറയുന്നു.
iii. ജീനുകൾ കൂട്ടിച്ചേർക്കാൻ ലിഗേസ് എൻ സൈം ഉപയോഗിക്കുന്നു.
iv. ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരി ശോധിക്കുന്ന സാങ്കേതിക വിദ്യയാണ് ജീൻ തെറാപ്പി
Answer:
പ്രസ്താവന (i), (iii)
Question 9.
താഴെ തന്നിരിക്കുന്ന പട്ടിക നിരീക്ഷിച്ച് ഉചിതമായ ജോഡികളാക്കുക.
| a) DNA ഫിംഗർ പ്രിന്റിങ് | i. ജനിതക രോഗചികിത്സ |
| b) ജീൻ മാപ്പിംഗ് | ii. ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്നത് |
| c) ജീൻ തെറാപ്പി | iii. ഒരു ജീവിയിലെ മൊത്തം ജനിതക വസ്തു. |
| d) ജീനോം | iv. DNA യിൽ ഒരു ജീനിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിന് |
Answer:
a) – (ii), b) – (iv), c) – (i), d) – (iii)
| a) DNA ഫിംഗർ പ്രിന്റിങ് | ii. ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്നത് |
| b) ജീൻ മാപ്പിംഗ് | iv. DNA യിൽ ഒരു ജീനിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിന് |
| c) ജീൻ തെറാപ്പി | i. ജനിതക രോഗചികിത്സ |
| d) ജീനോം | iii. ഒരു ജീവിയിലെ മൊത്തം ജനിതക വസ്തു. |
Question 10.

പത്രവാർത്ത ശ്രദ്ധിച്ചല്ലോ.
a) എന്താണ് DNA പരിശോധനയുടെ അടി സ്ഥാനം?
b) DNA പരിശോധനയിലൂടെ ബന്ധങ്ങൾ തിരി ച്ചറിയാൻ കഴിയുന്നതെങ്ങനെ?
Answer:
a) DNA യിലെ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീ കരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായി രിക്കും.
b) ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണത്തിൽ ഏറ്റവും സമാനത അടുത്ത ബന്ധുക്കൾ തമ്മി ലായിരിക്കും.
Question 11.
ബാക്ടീരിയയുടെ ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) ‘X’ എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗമേത്?
b) ജനിതക എഞ്ചിനീയറിങ്ങിൽ ‘X’ ന്റെ പ്രാധാന്യം എന്ത്?
Answer:
a) X = പ്ലാസ്മിഡ്
b) കൂട്ടിച്ചേത്ത ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തിക്കുന്ന വാഹകനായി ഉപയോഗപ്പെടു ത്തുന്നു.
![]()
Question 12.
ജനിതക എഞ്ചിനീയറിംഗിലൂടെ മനുഷ്യ ഇൻസു ലിൻ ഉൽപാദിപ്പിക്കുന്നതിന്റെ ഘട്ടങ്ങൾ വിശക ലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ഘട്ടം 1. മനുഷ്യന്റെ DNA യിൽ നിന്ന് ഇൻസുലിൻ ഉൽപാദക ജീനിനെ മുറിച്ചെടുക്കുന്നു.
ഘട്ടം 2. ഇൻസുലിൻ ഉൽപാദക ജീനിനെ പ്ലാസ്മി ഡിലേക്ക് കൂട്ടിച്ചേർക്കുന്നു.
ഘട്ടം 3. ഇൻസുലിൻ ജീൻ കൂട്ടിച്ചേർത്ത പ്ലാസ് മിഡ്, ബാക്ടീരിയ കോശത്തിൽ നിക്ഷേപിക്കുന്നു.
ഘട്ടം 4. വളർച്ചാമാധ്യമത്തിൽ ബാക്ടീരിയകൾ പെരുകുന്നു.
a) ഘട്ടം 1 ലും 2 ലും ഉപയോഗിക്കുന്ന എൻസൈ മുകളുടെ പേരെഴുതുക.
b) ഈ പ്രക്രിയയിൽ പ്ലാസ്മിഡിന്റെ പങ്ക് എന്ത്?
c) ഈ ബാക്ടീരിയയുടെ തുടർന്നുള്ള തലമുറ കൾക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ടാകുമോ? എന്തുകൊണ്ട്?
Answer:
a) ഘട്ടം 1 റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് ജനിതക കത്രിക, ഘട്ടം 2 ലിഗേസ് ജനിതക
b) ബാക്ടീരിയയിലേക്ക് ജീൻ എത്തിക്കുന്ന വാഹകനായി പ്ലാസ്മിഡ് വർത്തിക്കുന്നു.
c) കഴിയും, കാരണം ആ ബാക്ടീരിയയിൽ ഇൻസുലിൻ നിർമാണത്തിനുള്ള ജീനുകളുണ്ട്.
Question 13.
ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെയും ഇതരജീവികളുടെയും നന്മയ്ക്കും പുരോഗതിക്കു മായി മാത്രമേ ഉപയോഗിക്കാവൂ. ഈ പ്രസ്താവ നയുടെ അടിസ്ഥാനത്തിൽ ജനിതക സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുക.
Answer:
ചില ദുരുപയോഗസാധ്യതകൾ ഉണ്ടെങ്കിലും മനു ഷ്യന്റെ അതിജീവനത്തിന് ഏറെ സഹായകമായ ഒന്നാണ് ജനിതക സാങ്കേതികവിദ്യ. ഇതിനെ ഗുണപരമായ കാര്യങ്ങൾക്കായി മാത്രം മനുഷ്യൻ പ്രയോജനപ്പെടുത്തേണ്ടതാണ്.
Question 14.
ശാസ്ത്രം മനുഷ്യന്റെ അതിജീവനത്തിനു സഹായകമാകുന്നതിന്റെ ഉദാഹരണമാണ് ജീൻ തെറാപ്പി
a) എന്താണ് ജീൻ തെറാപ്പി
b) ജീൻ തെറാപ്പിയിലേക്ക് നയിച്ച് കണ്ടെത്തൽ എന്താണ്?
c) ജീൻ തെറാപ്പി മനുഷ്യന് പ്രയോജനപ്രദമാകു ന്നതെങ്ങനെ?
Answer:
a) ജീനോമിൽ നിന്നും രോഗകാരികളായതോ വൈകല്യമുള്ളതോ ആയ ജീനുകളെ മാറ്റി പ്രവർത്തനക്ഷമമായ ജീനുകൾ ഉൾപ്പെടുത്തി ജനിതകരോഗത്തിൽ നിന്നും രക്ഷനേടുന്ന രീതിയാണ് ജീൻ തെറാപ്പി
b) ജീനോം മാപ്പിങ്
c) ജനിതക രോഗങ്ങളെയും വൈകല്യങ്ങളെയും മാരകമായ അസുഖങ്ങളെയും നിയന്ത്രണ വിധേയമാക്കാം.
Question 15.
സുമ കൊലക്കേസ്: കൊലയാളിയെ കണ്ട ത്താൻ സഹായകമായത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മുടിനാര്.
a) പത്രവാർത്ത ശ്രദ്ധിച്ചുവല്ലോ. കുറ്റവാളിയെ കണ്ടെത്താൻ സഹായകമായ സാങ്കേതിക വിദ്യ ഏത്?
b) ഈ സാങ്കേതിക വിദ്യയുടെ മറ്റ് രണ്ട് പ്രയോജനങ്ങൾ ഏവ?
Answer:
a) DNA ഫിംഗർ പ്രിന്റിങ്
b) പ്രയോജനങ്ങൾ:
- മാതൃപിതൃ തർക്കങ്ങൾക്ക് പരിഹാരം
- കുറ്റവാളികളെ കണ്ടെത്തുന്നതിന്
- വ്യക്തികളെ തിരിച്ചറിയുന്നതിന്.
Question 16.
കൊളാഷ് വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

Answer:
ജനിതകമാറ്റം വരുത്തിയ വിളകൾ നേരിടുന്ന പ്രധാന വിമർശനങ്ങൾ തദ്ദേശീയ വിളകൾക്ക് ഭീഷണി, മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ജനിതകമാറ്റം വരുത്തി സൃഷ്ടി ക്കുന്ന മാരക രോഗാണുക്കളും ജൈവസാങ്കേ തിക വിദ്യയിലൂടെ പെരുപ്പിച്ചെടുക്കുന്ന രോഗാ ണുക്കളുമാണ് ജൈവായുധങ്ങളായി ഉപയോഗപ്പെ ടുത്തുന്നത്. ജൈവായുധങ്ങൾ ശത്രുക്കളുടെമേൽ പ്രയോഗിക്കുന്ന യുദ്ധരീതിയാണ് ജൈവയുദ്ധം. ഇത് മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന് ഭീഷണി യാവുകയാണ്.
Question 17.
ജനിതകശാസ്ത്ര ചരിത്രത്തിൽ വഴിത്തിരിവായ പ്രത്യേക പ്രോജക്ടിന്റെ ലോഗോ ചിത്രമാണ് നൽകിയിരിക്കുന്നത്.

a) ഈ പദ്ധതിയുടെ പേര്?
b) ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ എന്തായിരുന്നു?
c) ഈ പദ്ധതി ജീവശാസ്ത്ര പഠനത്തിൽ എങ്ങനെ ഒരു സുപ്രധാന നാഴികക്ക ല്ലായി എന്ന് വിശദീകരിക്കുക.
Answer:
a) ഹ്യൂമൻ ജീനോം പ്രോജക്ട്
b) ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ പ്രധാന ലക്ഷ്യം, മനുഷ്യന്റെ ജനിതക വസ്തുവായ ജീനോമിനെക്കുറിച്ച് പൂർണ്ണമായി മനസ്സിലാ ക്കുക എന്നതായിരുന്നു. ഇതിനായി താഴെ പറയുന്ന കാര്യങ്ങളാണ് ലക്ഷ്യമിട്ടത്:
• മനുഷ്യന്റെ ജീനോമിലുള്ള ഏകദേശം 300 കോടി DNA ബേസ് ജോടികളുടെ കൃത്യമായ ക്രമം കണ്ടെത്തുക.
– മനുഷ്യനിലുള്ള 20,000 – 25,000 ജീനുകൾ ഏതെല്ലാമെന്നും അവയുടെ സ്ഥാനം എവിടെയാണെന്നും മനസ്സിലാക്കുക.
c) ഹ്യൂമൻ ജീനോം പ്രോജക്ട് ജീവശാസ്ത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയത് താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ്:
- രോഗങ്ങളെക്കുറിച്ചുള്ള പഠനം
- പുതിയ ചികിത്സാരീതികൾ
- ജീനോം പ്രോജക്ട് നൽകിയ വിവരങ്ങൾ ജീവശാസ്ത്ര ഗവേഷണത്തിന് ഒരു ബ്ലൂ പ്രിന്റായി വർത്തിക്കുന്നു. റീകോമ്പിനന്റ് DNA ടെക്നോളജി, CRISPR എഡിറ്റിങ് പോലുള്ള ആധുനിക സാങ്കേതികവിദ്യ കൾക്ക് അടിസ്ഥാനമായ വിവരങ്ങൾ ഈ പദ്ധതി നൽകി.
![]()
Question 18.
ജീവശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രധാന പ്പെട്ട രണ്ട് ശാഖകളാണ് ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗും ജീൻ മാപ്പിംഗും. DNA യിലെ തനതായ ജനിതക വിവരങ്ങളെ വിശകലനം ചെയ്യാൻ ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു.’ ഡി.എൻ. എ. ഫിംഗർ പ്രിന്റിങിന്റെയും ജിൻ മാപ്പിങി ന്റെയും സാധ്യതകൾ എന്തെല്ലാം?
Answer:
DNA ഫിംഗർ പ്രിന്റിംഗ്
- മാതൃത്വ പിതൃത്വം തർക്കങ്ങൾ പരിഹരിക്കാം
- നഷ്ടപ്പെട്ടവരെ പിന്നീട് കണ്ടെത്തുമ്പോൾ തിരിച്ചറിയാൻ
- കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ തിരിച്ചറിയാൻ
ജീൻ മാപ്പിങ്
- ഓരോ സ്വഭാവവും നിയന്ത്രിക്കുന്ന ജീനുകളുടെ കൃത്യമായ സ്ഥാനം ഉചഅ യിൽ എവിടെയാണെന്ന് മനസ്സിലാക്കാം.
- വൈകല്യമുള്ള ജീനുകൾ നീക്കം ചെയ്ത് ജീൻ ചികിത്സ നടത്താം.
- പുതിയ ഇനം ജീവികളെ സൃഷ്ടിക്കുന്നു.