A thorough understanding of SSLC Biology Notes Pdf Malayalam Medium and Class 10 Biology Chapter 1 Notes Malayalam Medium ജീവന്റെ ജനിതകം can improve academic performance.
10th Class Biology Chapter 1 Notes Malayalam Medium ജീവന്റെ ജനിതകം
Std 10 Biology Chapter 1 Notes Malayalam Medium – Let Us Assess
Question 1.
DNA യുടെയും RNA യുടെയും അടിസ്ഥാന നിർമ്മാണ യൂണിറ്റുകൾ സമാനമാണോ? വിശദീകരിക്കുക.
Answer:
DNAയും RNA യും ന്യൂക്ലിയോടൈഡുകളാൽ നിർമ്മിതമാണ്. DNA യില ഓരോ ന്യൂക്ലിയോ ടൈഡും ഒരു ഡീഓക്സിറൈബോസ് പഞ്ചസാ ര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നീ ഘടകങ്ങളാൽ നിർമിതമാണ്. RNA യിലെ ഓരോ ന്യൂക്ലിയോടൈഡിലും ഒരു റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നിവ അടങ്ങിയിരിക്കുന്നു. അഡിനിൻ, ഗ്വാനിൻ, തൈമിൻ, സൈറ്റോസിൻ എന്നിവയാണ് DNA യിലെ നൈട്രജൻ ബേസു കൾ. അഡിനിൻ, ഗ്വാനിൻ, യുറാസിൽ, സൈറ്റോ സിൻ എന്നിവയാണ് RNA യിലെ നൈട്രജൻ ബേസുകൾ.
Question 2.
പ്രസ്താവനകൾ വിശകലനം ചെയ്ത് ഉചിത മായത് തിരഞ്ഞെടുക്കുക.
i. F1 ഇരു മാതാപിതാക്കളോടും സാമ്യം
ii. F1 ന് മാതാപിതാക്കളിൽ ഒരാളുമായും സാമ്യം ഇല്ല, ഇരുവർക്കും ഇടയിലുള്ള സ്വഭാവം
iii. F1 ന് മാതാപിതാക്കളിൽ ഒരാളുമായി സാമ്യം
a) i ഡൊമിനൻസ്, ii – ഇൻകംപ്ലീറ്റ് ഡൊമിനൻസ്, iii – കോഡൊമിനൻസ്
b) i – ഇൻകംപ്ലീറ്റ് ഡൊമിനൻസ്, ഡൊമിനൻസ്, ii -കോഡൊമിനൻസ്
c) i -കോഡൊമിനൻസ്, ii – ഇൻകംപ്ലീറ്റ് ഡൊമിനൻസ്, iii – ഡൊമിനൻസ്
d) i – ഡൊമിനൻസ്, ii – കോഡൊമിനൻസ്, iii – ഇൻകംപ്ലീറ്റ് ഡൊമിനൻസ്
Answer:
c) i – കോഡൊമിനൻസ്, ii – ഇൻകംപ്ലീറ്റ് ഡൊമിനൻസ്, iii – ഡൊമിനൻസ്
Question 3.
ലൈംഗിക പ്രത്യുൽപാദനം നടത്തുന്ന ജീവികൾ അവരുടെ സന്താനങ്ങൾക്ക് കൈമാറുന്നത്.
(a) എല്ലാ ജീനുകളും
(b) അവരുടെ ജീനുകളുടെ പകുതി
(c) അവരുടെ ജീനുകളുടെ നാലിലൊന്ന്
(d) ജീനുകളുടെ എണ്ണം ഇരട്ടിയാക്കി
Answer:
(b) അവരുടെ ജീനുകളുടെ പകുതി
![]()
Question 4.
പർപ്പിൾ പൂക്കളുള്ള, ഉയരമുള്ള (പ്രകടഗുണം) പയർ ചെടിയെ വെളുത്ത പൂക്കളുള്ള, ഉയരം കുറഞ്ഞ പയർ ചെടിയുമായി (ഗുപ്തഗുണം) വർഗസങ്കരണം നടത്തുന്നു.
(a) ഇതിന്റെ ഹൈബ്രിഡ് ക്രോസ് ചിത്രീ കരിച്ച് F2 അനുപാതം എഴുതുക.
(b) F2 തലമുറയിൽ മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങൾ പ്രത്യക്ഷ പ്പെട്ടോ? എന്തുകൊണ്ട്?
(c) രണ്ട് ജീനുകളും സ്വതന്ത്രമായി വേർപിരിയു ന്നില്ലെങ്കിൽ F2 അനുപാതത്തെ എങ്ങനെ ബാധിക്കും?
Answer:

F2 തലമുറ – 9 പർപ്പിൾ പൂക്കളുള്ള, ഉയരമുള്ള ചെടി : 3 പർപ്പിൾ പൂക്കളുള്ള, ഉയരംകുറഞ്ഞ ചെടി : 3 വെളുത്ത പൂക്കളുള്ള, ഉയരമുള്ള ചെടി : 1 വെളുത്ത പൂക്കളുള്ള, ഉയരംകുറഞ്ഞ ചെടി
b) F2 തലമുറയിൽ പ്രത്യക്ഷപ്പെട്ട പർപ്പിൾ പൂക്കളുള്ള, ഉയരം കുറഞ്ഞ ചെടിയും
വെളുത്ത പൂക്കളുള്ള, ഉയരമുള്ള ചെടിയും മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങൾ ഉള്ള വ യാണ്. അതിലധികമോ വ്യത്യസ്ത സ്വഭാവങ്ങൾ കൂടിച്ചേരുമ്പോൾ അവയിൽ
സ്വഭാവവും പരസ്പരം കൂടിക്കലരാതെ സ്വതന്ത്രമായി അടുത്ത തലമുറയിലേക്ക് വ്യാപരിക്കുന്നു (ഒരു ജീവിയുടെ ഒരു ജോടി അലീലുകൾ മറ്റൊരു ജോടി അലീലാകളുടെ വേർപെടലിനെ സ്വാധീനിക്കുന്നില്ല).
c) F2 തലമുറയിൽ മാതാപിതാക്കളുടെ സ്വഭാവ ങ്ങളോട് കൂടിയ സസ്യങ്ങൾ കൂടുതലായി രിക്കും മാതാപിതാക്കളിൽ നിന്നും വ്യത്യസ്സ്‌ചൊയ സ്വഭാവങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കുറയുന്നു.
Question 5.
ഡോമിനൻസ്, കോഡൊമിനൻസ്, ഇൻകംപ്ലീറ്റ് ഡൊമിനൻസ് എന്നിവ എപ്രകാരം വ്യത്യാസ പ്പെട്ടിരിക്കുന്നു?
Answer:
കോഡൊമിനൻസ് – രണ്ട് അലിലുകളുടെയും ലക്ഷണങ്ങൾ ഒരേ സമയം പ്രകടമാക്കുന്നു. F1 ഇരു. മാതാപിതാക്കളോടും സാമ്യം
ഇൻകംപ്ലീറ്റ് ഡൊമിനൻസ് – പ്രകടഗുണത്തിന്റെ അലീലിന് ഗുപ്ത ഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കുന്നില്ല. F1 ന് മാതാപിതാക്കളിൽ ഒരാളുമായും സാമ്യം ഇല്ല, ഇരുവർക്കും ഇടയിലുള്ള സ്വഭാവം ഡൊമിനൻസ് – F1 ന് മാതാപിതാക്കളിൽ ഒരാളുമായി സാമ്യം
Question 6.
മോണോഹൈബ്രിഡ് ഡൈഹൈബ്രിഡ് ക്രോസുകൾ വ്യത്യസ്ത ഫിനോപിക്
അനുപാതങ്ങൾ ഉണ്ടാക്കുന്നു. എന്തുകൊണ്ട്? സ്വഭാവഗുണങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് ഇത് നൽകുന്ന സൂചന എന്ത്?
Answer:
മോണോബ്രിഡ് ക്രോസിലെ ഫിനോടൈപിക് അനുപാതം 3 : 1 ആണ്. ഹൈബ്രിഡ് ക്രോസിലെ ഫിനോടൈപിക് അനുപാതം 9 : 3: 3 : 1 ആണ്. രണ്ടോ അതിലധികമോ വ്യത്യസ്ത സ്വഭാവങ്ങൾ കൂടിച്ചേരുമ്പോൾ അവയിൽ ഓരോ സ്വഭാവവും പരസ്പരം കൂടിക്കലരാതെ സ്വതന്ത മായി അടുത്ത തലമുറയിലേക്ക് വ്യാപിക്കുന്നു. കൂടുതൽ സ്വഭാവങ്ങൾ പരിഗണിക്കുമ്പോൾ കൂടുതൽ സ്വഭാവവിശേഷങ്ങൾ പരിഗണിക്കുന്നത് സന്തതികളിൽ കൂടുതൽ വ്യത്യസ്ത സ്വഭാവങ്ങ ളിലേക്ക് നയിക്കുന്നു.
Question 7.
ചില സ്വഭാവങ്ങൾക്ക് കാരണമായ ജീനിന് രണ്ടിലധികം അലീലുകൾ ഉണ്ടെങ്കിലും ഒരു വ്യക്തിയിൽ പ്രസ്തുത ജീനിന് രണ്ട് അലിലുകൾ മാത്രമാണുള്ളത്. എന്തുകൊണ്ട്?
Answer:
ചില സ്വഭാവങ്ങൾക്ക് മൾട്ടിപ്പിൾ അലീലുകൾ ഉണ്ടെങ്കിലും ഒരു വ്യക്തിയിൽ പ്രസ്തുത ജീനിന് രണ്ട് അലീലുകൾ മാത്രമാണുള്ളത്. കാരണം ഓരോ മാതാപിതാക്കളിൽ നിന്നും ഒരു വ്യക്തിക്ക് ഒരു അല്ലിൽ പാരമ്പര്യമായി ലഭിക്കുന്നു. ഈ അല്ലീലുകൾ സ്ഥിതി ചെയ്യുന്നിടത്ത് രണ്ട് ഹോമോലോഗസ് ക്രോമസോമുകൾ മാത്രമേ ഉള്ളൂ.
Question 8.
DNA യിൽ പ്രോട്ടീൻ നിർമ്മാണത്തിനുള്ള എല്ലാ ജനിതക വിവരങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും പാട്ടിൻ നിർമ്മാണത്തിന് RNA ആവശ്യമായി വരുന്നു. എന്തുകൊണ്ട്?
Answer:
പ്രോട്ടീൻ നിർമ്മാണത്തിന് RNA ആവശ്യമാണ്. DNA യും പ്രോട്ടീനും തമ്മിലുള്ള ഇടനിലക്കാരായി പ്രവർത്തിക്കുന്നത് RNA ആണ്. DNA ന്യൂക്ലിയ സിനുള്ളിലും പ്രോട്ടീൻ നിർമാണം കോശദ്രവ്യ ത്തിലുമാണ് നടക്കുന്നത്. DNA ന്യൂക്ലിയസിന് പുറത്തു എത്താത്തത് കാരണം DNA യുടെ സന്ദേശം പകർത്തിയ ആർ എൻ എ (mRNA യാണ് പ്രോട്ടീൻ നിർമാണത്തെ നയിക്കുന്നത്. RNA ഇല്ലാതെ, DNA യിലെ നിർദ്ദേശങ്ങൾ പ്രോട്ടീനുകളായി വിവർത്തനം ചെയ്യാൻ കഴിയില്ല. ഇത് കൂടാതെ tRNA യും rRNAയും പ്രോട്ടീൻ നിർമാണത്തിൽ പങ്ക് വഹിക്കുന്നുണ്ട്.
Question 9.
മനുഷ്യനിലെ ABO രക്തഗ്രൂപ്പ് സംവിധാനത്തിൽ ഗ്രൂപ്പ് നിർണ്ണയിക്കപ്പെടുന്നതിൽ കോഡോമിന ൻസും മൾട്ടിപ്പിൾ അലീലിസവും എങ്ങനെ പ്രവർത്തിക്കുന്നു? വിശദീകരിച്ചു.
Answer:
മൾട്ടിപ്പിൾ അലീല സം ABO രക്തഗ്രൂപ്പ് സംവിധാനത്തിലെ ജീനിന് (I gene) മൂന്ന് അലി ലുകൾ ഉണ്ട്.
IA – ചുവന്നരക്താണുക്കളിൽ A ആന്റിജന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്നു.
IB – ചുവന്നരക്താണുക്കളിൽ B ആന്റിജന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്നു.
IO – ഒരു ആന്റിജന്റെയും ഉൽപ്പാദനത്തിന് സഹാ യിക്കുന്നില്ല.
ഒരു വ്യക്തിക്ക് പാരമ്പര്യമായി രണ്ട് അലിലുകൾ മാത്രമേ ലഭിക്കുന്നുള്ളൂ (ഒരോ അലീലുകളും ഓരോ മാതാപിതക്കളിൽ നിന്നും.) പക്ഷെ മൂന്ന് അലീലുകളും വ്യത്യസ്ത രീതിയിൽ ചേരുന്ന താണ് നാലു തരം രക്ത ഗ്രൂപ്പിന് അടിസ്ഥാനം.
| ജീനോടൈപ്പ് | രകതഗ്രൂപ്പ് |
| AIA or IAIO | A |
| IBIB or IBIO | B |
| IAIB | AB |
| IOIO | O |
കോഡോമിനൻസ് – AB രക്തഗ്രൂപ്പിൽ IAIB അലി ലുകളുണ്ട്. രണ്ട് അലിലുകളുടെയും ലക്ഷണ ങ്ങൾ ഒരേ സമയം പ്രകടമാക്കുന്നു. അതിനാലാണ് AB രക്തഗ്രൂപ്പ് കാണപ്പെടുന്നത്.
![]()
Question 10.
സ്ത്രീകളിൽ രൂപം കൊള്ളുന്ന എല്ലാ അ കോശങ്ങളിലും ഒരു തരം ലിംഗനിർണ്ണയ കാമ സോമാണുള്ളത്. എന്തുകൊണ്ട്?
Answer:
ലിംഗനിർണ്ണയത്തിനുകാരണമാകുന്ന കാമ സോമുകൾ രണ്ടുതരമുണ്ട്. X ക്രോമ സോമും ക്രോമസോമും. സ്ത്രീകളിൽ ലിംഗ നിർണ്ണയത്തിനുകാരണമാകുന്ന ക്രോമസോമു കൾ. XX ആണ്. അതി നാലാണ് എല്ലാ അണ്ഡ കോശങ്ങളിലും ഒരു തരം ലിംഗനിർണ്ണയ ക്രോമസോമുള്ളത്.
SSLC Biology Chapter 1 Notes Questions and Answers Pdf Malayalam Medium
Question 1.
വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
| 1. ഡി എൻ എ യിലെ ഇഴകളുടെ എണ്ണം | |
| 2. ഇഴകൾ നിർമ്മിച്ചിരിക്കുന്ന തന്മാത്രകൾ | |
| 3. പടികൾ നിർമ്മിച്ചിരിക്കുന്ന തന്മാത്രകൾ | |
| 4. വിവിധ തരം നൈട്രജൻ ബേസുകൾ | |
| 5. പടികൾ രൂപപ്പെടുന്ന വിധം | |
| 6. നൈട്രജൻ ബേസുകൾ ജോടി ചേരുന്ന വിധം | |
| 7. ന്യൂക്ലിയോടൈഡിലെ തന്മാത്രകൾ |
Answer:
| 1. ഡി എൻ എ യിലെ ഇഴകളുടെ എണ്ണം | രണ്ട് |
| 2. ഇഴകൾ നിർമ്മിച്ചിരിക്കുന്ന തന്മാത്രകൾ | പഞ്ചസാര, ഫോസ്ഫേറ്റ് |
| 3. പടികൾ നിർമ്മിച്ചിരിക്കുന്ന തന്മാത്രകൾ | നൈട്രജൻ ബേസ് |
| 4. വിവിധ തരം നൈട്രജൻ ബേസുകൾ | അഡിനിൻ, തൈമിൻ, ഗ്വാനിൻ. സൈറ്റോസിൻ, |
| 5. പടികൾ രൂപപ്പെടുന്ന വിധം | നൈട്രജൻ ബേസുകൾ ജോഡി ചേർന്നുണ്ടാ കുന്നു. |
| 6. നൈട്രജൻ ബേസുകൾ ജോടി ചേരുന്ന വിധം | അഡിനിൻ തൈമിനുമായും, ഗ്വാനിൻ. സൈറ്റോസിനുമായും |
| 7. ന്യൂക്ലിയോടൈഡിലെ തന്മാത്രകൾ | ഒരു ഡിഓക്സിറൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് |
Question 2.
സാധാരണ പഞ്ചസാരയും ഡി.എൻ.എ യിലെ പഞ്ചസാര തന്മാത്രയും എപ്രകാരം വ്യത്യാസ
പ്പെട്ടിരിക്കുന്നു?
Answer:
DNA യിലെ ഡിഓക്സി റൈബോസ് പഞ്ചസാര യിൽ രണ്ടാമത്തെ കാർബണിൽ ഒരു ഓക്സിജൻ ആറ്റം കുറവുണ്ട്. അതായത് C5H10O4. എന്നാൽ റൈബോസ് പഞ്ചസാരയിൽ രണ്ടാമത്തെ കാർബ ണിൽ ഒരു ഹൈഡ്രോക്സൈൽ ഗ്രൂപ്പ് (OH) കാണപ്പെടുന്നു. അതായത് C5H10O5. ഡീഓക്സി റൈബോസ് പഞ്ചസാര, DNA യ്ക്ക് കൂടുതൽ സ്ഥിരത നൽകുന്നു. RNA യെ അപേക്ഷിച്ച് DNA യ്ക്ക് ജീർണ്ണതയ്ക്കുള്ള സാധ്യത കുറവാണ്.
Question 3.
കാമ സാമിന്റെ നിർമ്മാണ ഘടകങ്ങൾ ഏതൊക്കെ?
Answer:
DNA യും ഹിസ്റ്റോണുകൾ എന്ന പാട്ടീ നുകളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്.
Question 4.
ഹിസ്റ്റോണും ന്യൂക്ലിയോസോമും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ്റ്റോൺ ഒാമർ രൂപപ്പെടുന്നു. ഹിസ് റ്റോൺ ഒാമറിനെ ഡി.എൻ.എ ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു.
Question 5.
ക്രോമസോമിന്റെ രൂപപ്പെടൽ എപ്രകാരമാണ്?
Answer:
DNA യും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുക ളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്. എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ് റ്റോൺ ഒാമർ രൂപപ്പെടുന്നു. ഹിസ്റ്റോൺ ഒാമറിനെ ഡി.എൻ.എ ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു. നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുകളാക്കിയും ന്യൂക്ലിയോസോമുകളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയുമാണ് ക്രോമസോമുകൾ ഉണ്ടാകുന്നത്.
Question 6.
കാമാറ്റിഡ്, സെൻട്രോമിയർ എന്നിവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
Answer:
ഒരു ക്രോമസോമിനെ സെൻട്രോമിയർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണ് കാമാറ്റിഡു കൾ.
Question 7.
ക്രോമസോമുകൾ ജോടികളായി കാണപ്പെടു ന്നത് എന്തുകൊണ്ട്?
Answer:
മനുഷ്യർ ഉൾപ്പെടെയുള്ള മിക്ക ജീവികളിലും, ശരീരകോശങ്ങൾ ഡിപ്ലോയിഡ് ആയതിനാൽ ക്രോമസോമുകൾ ജോഡികളായി കാണപ്പെടുന്നു (2n), അതായത് അവയിൽ രണ്ട് സെറ്റ് ക്രോമസോമുകൾ അടങ്ങിയിരിക്കുന്നു – ഓരോ മാതാപിതാക്കളിൽ നിന്നും പാരമ്പര്യമായി ലഭിച്ച ഒന്ന്.
![]()
Question 8.
ക്രോമസോമുകൾ ജോഡികളായി ഉണ്ടാകാനുള്ള കാരണങ്ങൾ:
Answer:
ഓരോ ജോഡിയുടെയും ഒരു ക്രോമസോം അമ്മയിൽ നിന്നും (മാതൃ ക്രോമസോം) മറ്റൊന്ന് പിതാവിൽ നിന്നും (പിതൃ ക്രോമസോം) വരുന്നു. ജോടിയാക്കിയ ക്രോമസോമുകളെ ഹോമോ ലോഗ് ക്രോമസോമുകൾ എന്ന് വിളിക്കുന്നു, കാരണം അവയ്ക്ക് ഒരേ സ്ഥാനങ്ങളിൽ ഒരേ ജീനുകൾ ഉണ്ട്, എന്നിരുന്നാലും അവയ്ക്ക് ആ ജീനുകളുടെ വ്യത്യസ്ത പതിപ്പുകൾ (അലീലുകൾ) ഉണ്ടാകാം.
ബീജകോശങ്ങൾ ഉണ്ടാകുന്ന സമയത്ത്, ഹോമോ ലോഗ് ക്രോമസോമുകൾ വേർതിരിക്കുന്ന തിനാൽ പ്രത്യുൽപാദന കോശങ്ങൾക്ക് (ബീജവും അണ്ഡവും ഓരോ ജോഡിയിൽ നിന്നും ഒരു ക്രോമസോം മാത്രമേ ലഭിക്കൂ. തലമുറകളിലും നീളം സ്ഥിരമായ ക്രോമസോം നമ്പർ നിലനിർ ത്തുന്നു.
Question 9.
വിവിധതരം ക്രോമസോമുകൾ
Answer:
സ്വരൂപകാമസോമുകൾ (22 ജോഡി) ലിംഗ നിർണയ ക്രോമസോമുകൾ (1 ജോഡി)
Question 10.
സ്വരൂപകാമസോമുകൾ, ധർമ്മം
Answer:
ശാരീരിക സവിശേഷതകളെ നിയന്ത്രിക്കുന്ന ക്രോമസോമുകളാണ് സ്വരൂപക്രോമസോമുകൾ ഇരുപത്തിരണ്ട് ജോടി സ്വരൂപ് കാമസോമു കളാണുള്ളത്.
Question 11.
സ്വരൂപജോഡി
Answer:
ഒരു പോലെയുള്ള രണ്ട് ക്രോമസോമുകൾ ചേർന്നതാണ് സമരൂപ കാമസോമുകൾ. സമരൂപ ക്രോമസോമുകളിലൊന്ന് മാതാവിൽ നിന്നും മറ്റൊന്ന് പിതാവിൽ നിന്നും ലഭിച്ചതാണ്
Question 12.
ലിംഗനിർണയ കാമസോമുകൾ, ധർമ്മം
Answer:
ലിംഗനിർണ്ണയത്തിനു കാരണമാകുന്ന കാമ സോമുകൾ. ഇവ രണ്ടുതരമുണ്ട്. X ക്രോമ സോമും Y ക്രോമസോമും. Y ക്രോമസോം X ക്രോമസോമുകളെ അപേക്ഷിച്ച് വളരെ ചെറുതാണ്. Y ക്രോമസോമിലെ SRY ജീനാണ് ഭ്രൂണത്തിൽ വൃഷണങ്ങളുടെ വികാസത്തിന് കാരണമാകുന്നത്.
Question 13.
ഒരേ ക്രോമസോം സംഖ്യയുള്ള ഒന്നിലധികം ജീവികളുണ്ടോ?
Answer:
അതെ, വ്യത്യസ്ത ജീവികൾക്ക് ഒരേ ക്രോമസോം സംഖ്യ ഉണ്ടാകാം, എന്നാൽ ഇതിനർത്ഥം അവ തമ്മിൽ സമാനമായ സ്വഭാവസവിശേഷതകൾ ഉള്ളവയാണെന്ന് അല്ല. ക്രോമസോം സംഖ്യ ഒരു സ്പീഷിസിലെ ആകെ ക്രോമസോമുകളുടെ എണ്ണം മാത്രമേ സൂചിപ്പിക്കുന്നുള്ളൂ, ജനിതക ഉള്ളടക്കം സൂചിപ്പിക്കുന്നില്ല.
ഉദാഹരണം
ഗോറില്ല, ചിമ്പാൻസി എന്നിവയുടെ ക്രോമസോം സംഖ്യ 48 ആണ്.
നായ, കോഴി എന്നിവയുടെ ക്രോമസോം സംഖ്യ 78 ആണ്.
അരി, തക്കാളി എന്നിവയുടെ ക്രോമസോം സംഖ്യ 24 ആണ്.
ചോളം. മാൻ എന്നിവയുടെ ക്രോമസോം സംഖ്യ 20 ആണ്.
കൊതുക്, പഴയീച്ച് എന്നിവയുടെ ക്രോമസോം സംഖ്യ 6 ആണ്.
![]()
Question 14.
ചുറ്റും കാണുന്ന ജീവികളുടെ ക്രോമസോ മുകളുടെ എണ്ണം ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടിക.
ജീവി – ക്രോമസോ സംഖ്യ
മനുഷ്യൻ – 46 (23 ജോഡി)
നായ 78 – (39 ജോഡി)
പുച്ച 38 – (19 ജോഡി)
ആന 56 – (28 ജോഡി)
പശു 60 – (30 ജോഡി)
ഈച്ച 12 – (6 ജോഡി)
അരി 24 – (12 ജോഡി)
ഗോതമ്പ് 42 – (21 ജോഡി)
ഉരുളൻ കിഴങ്ങ് 48 – (24 ജോഡി)
തവള 26 – (13 ജോഡി)
കൊതുക് 6 – (3 ജോഡി)
Question 15.
പാഠപുസ്തകം പേജ് 14 പട്ടിക 1.1 പൂർത്തിയാക്കിയത്

Answer:
| ജനിതക ഘടന | ആകെ | സ്വരൂപ ക്രോമസോമുകളുടെ എണ്ണം | ലിഗനിർണ്ണയ ക്രോമസോമുകളുടെ എണ്ണവും തരവും |
| സ്‌ത്രീ | ക്രോമസോമുകളുടെ എണ്ണം | 44 | രണ്ട്, XX |
| പുരുഷൻ | 44 + XX | 44 | രണ്ട്, XY |
Question 16.
പാഠപുസ്തകം പേജ് 16 പട്ടിക 1.2 പൂർത്തിയാക്കിയത്

Answer:
| ഇഴകളുടെ എണ്ണം | പഞ്ചസാര തന്മാത്രയുടെ തരം | നൈട്രജൻ ബേസുകൾ | |
| DNA | രണ്ട് | ഡിഓക്സി റൈബോസ് പഞ്ചസാര | അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ |
| RNA | ഒന്ന് | റൈബോസ് പഞ്ചസാര | അഡിനിൻ, യുറാസിൽ, ഗ്വാനിൻ |
പാഠപുസ്തകം പേജ് 18 സൂചകങ്ങൾ
Question 17.
പ്രോട്ടീൻ നിർമ്മാണത്തിന്റെ ഘട്ടങ്ങൾ
Answer:
ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ
Question 18.
ന്യൂക്ലിയസ്സിൽ നടക്കുന്ന പ്രവർത്തനങ്ങൾ
Answer:
ട്രാൻസ്ക്രിപ്ഷൻ – DNA യിലെ ഒരു നിർദിഷ്ട ന്യൂക്ലിയോടൈഡ് ശ്രേണിയിൽ (ജീൻ) നിന്ന് വിവിധ എൻസൈമുകളുടെ സഹായത്താൽ mRNA (messenger RNA) രൂപപ്പെടുന്നു. mRNA യിൽ പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു.
Question 19.
കോശദ്രവ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ.
Answer:
ട്രാൻസ്ലേഷൻ – ന്യൂക്ലിയസ്സിൽ നിന്നും റൈബോസോമിലെത്തിയ mRNA യിലെ സന്ദേശമനുസരിച്ച് tRNA (transfer RNA) നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമി ലെത്തിക്കുന്നു. റൈബോസോമിന്റെ ഭാഗമായ rRNA (ribosomal RNA) കളുടെ പ്രവർത്ത നത്താൽ അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകളെ നിർമ്മിക്കുന്നു.
Question 20.
പാഠപുസ്തകം പേജ് 18 ചിത്രീകരണം 1.8 പൂർത്തിയാക്കിയത്

Answer:

![]()
പാഠപുസ്തകം പേജ് 23 സൂചകങ്ങൾ

Question 21.
പരിഗണിച്ച സ്വഭാവവും അവയുടെ ഗുണങ്ങളും
Answer:
ഉയരം എന്ന സ്വഭാവം, ഗുണങ്ങൾ – ഉയരം കൂടിയത്, ഉയരം കുറഞ്ഞത്
Question 22.
ഒന്നാം തലമുറയിൽ പ്രകടമായതും മറഞ്ഞിരി ക്കുന്നതുമായ ഗുണങ്ങൾ
Answer:
പ്രകടമായ ഗുണം – ഉയരം കൂടിയത്
മറഞ്ഞിരിക്കുന്ന ഗുണം – ഉയരം കുറഞ്ഞത്
Question 23.
സ്വപരാഗണത്തിന്റെ പ്രാധാന്യം
Answer:
ഉയരക്കുറവ് എന്ന ഗുണത്തിനു കാരണമായ ഘടകത്തിന് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് കണ്ടെത്താൻ അദ്ദേഹം ഒന്നാം തലമുറയിൽ ലഭിച്ച ചെടികളെ സ്വപരാഗണത്തിനു വിധേയമാക്കി രണ്ടാം തലമുറ സസ്യങ്ങളെ ഉൽപാദിപ്പിച്ചു.
Question 24.
സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങളെ പ്രതീകങ്ങൾ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് വർഗസങ്കരണ പരീക്ഷണം ചിത്രീകരണം 1.10 പേജ് 24 പൂർത്തിയാക്കിയത്. പാഠപുസ്തകം പേജ് 24
സൂചകങ്ങൾ

Answer:

Question 25.
രണ്ടാം തലമുറയിലെ ഗുണങ്ങൾ
Answer:
ഉയരം കൂടിയത്, ഉയരം കുറഞ്ഞത് ഗുണങ്ങൾ തമ്മിലുള്ള അനുപാതം ഏകദേശം 3 : 1
Question 26.
മാതൃസസ്യങ്ങളുടെ ഫീനോടെപ്പം ജീനോ ടൈപ്പും
Answer:
മാതൃസസ്യങ്ങളുടെ ഫീനോടൈപ്പ് ഉയരം കൂടിയത് ജീനോടൈപ്പ് TT
മാതൃസസ്യങ്ങളുടെ ഫീനോടൈപ്പ് ഉയരം കുറഞ്ഞത് ജീനോടൈപ്പ് tt
Question 27.
ഒന്നാം തലമുറ സസ്യത്തിന്റെ ഫീനോടപ്പം ജീനോടെപ്പം
Answer:
ഒന്നാം തലമുറ സസ്യത്തിന്റെ ഫീനോടൈപ്പ് ഉയരം കൂടിയത് ജീനോടൈപ്പ് Tt
![]()
Question 28.
ഉയരം കൂടിയ മാതൃസസ്യത്തിന്റെയും ഒന്നാം തലമുറ സസ്യത്തിന്റെയും ജീനോടൈപ്പുകൾ ടി
Answer:
ഉയരം കൂടിയ മാതൃസസ്യത്തിന്റെ ഫീനോടൈപ്പ് ഉയരം കൂടിയത് ജീനോടൈപ്പ് TTഒന്നാം തലമുറ സസ്യത്തിന്റെ ഫീനോടൈപ്പ് ഉയരം കൂടിയത് ജീനോടൈപ്പ് Tt
Question 29.
രണ്ടാം തലമുറയിലെ സ്വഭാവങ്ങളുടെ അനുപാതം
Answer:
3 ഉയരം കൂടിയത് : 1 ഉയരം കുറഞ്ഞത്
പാഠപുസ്തകം പേജ് 25 ലെ സൂചകങ്ങൾ
Question 30.
ഉയരക്കൂടുതലും ഉയരക്കുറവും ചേർന്ന് ഇടത്തരം ഉയരമുള്ള സസ്യമുണ്ടായില്ല എന്തുകൊണ്ട്?
Answer:
ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്. ലിംഗകോശങ്ങൾ ഉണ്ടാകുമ്പോൾ സ്വഭാവം നിർണ്ണയിക്കുന്ന ഘടകങ്ങൾ കൂടിക്കലരാതെ വേർപിരിയുന്നു.
Question 31.
ഒന്നാം തലമുറയിൽ പ്രകടമാകാത്ത ഗുണം രണ്ടാം തലമുറയിൽ പ്രത്യക്ഷപ്പെട്ടല്ലോ? അതെങ്ങനെ യായിരിക്കും?
Answer:
ലിംഗകോശങ്ങൾ ഉണ്ടാകുമ്പോൾ സ്വഭാവത്തെ നിർണയിക്കുന്ന ഘടകങ്ങൾ കൂടിക്കലരാതെ വേർപിരിയുന്നതാണ് ഇതിന് കാരണമെന്ന് മെൻഡൽ അനുമാനിച്ചു. അതായത് Tt എന്ന ഒന്നാം തലമുറ സസ്യത്തിൽ നിന്നും ഉണ്ടാകുന്ന ലിംഗകോശങ്ങളിൽ പകുതി എണ്ണത്തിൽ T യും പകുതി എണ്ണത്തിൽ t യും ആയിരിക്കും.
Question 32.
സസ്യത്തിന്റെ ഉയരവും വിത്തിന്റെ ആകൃതിയും പരിഗണിച്ചുകൊണ്ട് നടത്തിയ വർഗസങ്കരണ പരീക്ഷണം ചിത്രീകരണം 1.11 പൂർത്തിയാക്കിയത്. പാഠപുസ്തകം പേജ് 26 സൂച കങ്ങൾ

Answer:

Question 33.
പരിഗണിച്ച സ്വഭാവങ്ങളും അവയുടെ വിപരീത ഗുണങ്ങളും
Answer:
പരിഗണിച്ച സ്വഭാവം – ഉയരം, വിപരീത ഗുണങ്ങൾ – ഉയരം കൂടിയതും, കുറഞ്ഞതും
വിത്തിന്റെ ആകൃതി, വിപരീത ഗുണങ്ങൾ – ഉരു ണ്ടതും, ചുളുങ്ങിയതും.
Question 34.
മാതൃസസ്യങ്ങളുടെ ഫീനോടെപ്പം ജീനോ ടൈപ്പും
Answer:
ഫീനോടൈപ്പ് – ഉയരം കൂടിയത്, ഉരുണ്ട വിത്ത് ജീനോടൈപ്പ് – TTRR
ഫീനോടൈപ്പ് – ഉയരം കുറഞ്ഞത്, ചുളുങ്ങിയ വിത്ത് ജീനോടൈപ്പ് – ttrr
![]()
Question 35.
ഒന്നാം തലമുറയിലെ പ്രകടഗുണവും ഗുപ്ത ഗുണവും
Answer:
പ്രകടഗുണം – ഉയരം കൂടിയത്, ഉരുണ്ട വിത്ത്
ഗുപ്തഗുണം – ഉയരം കുറഞ്ഞത്, ചുളുങ്ങിയ വിത്ത്
Question 36.
ഒന്നാം തലമുറ ഉൽപാദിപ്പിക്കുന്ന ബീജകോശങ്ങ ളിലെ അലീലുകൾ
Answer:
TR, Tr, tR, tr
Question 37.
രണ്ടാം തലമുറയിലെ സസ്യങ്ങളിലെ ഫീനോ ടൈപ്പുകൾ
Answer:
ഉയരം കൂടിയത്, ഉരുണ്ട് വിത്ത്
ഉയരം കൂടിയത്, ചുളുങ്ങിയ വിത്ത്
ഉയരം കുറഞ്ഞത്, ഉരുണ്ട വിത്ത്
ഉയരം കുറഞ്ഞത്, ചുളുങ്ങിയ വിത്ത്
Question 38.
മാതൃസസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ടാം തലമുറയിൽ കാണപ്പെട്ട ഫീനോടൈപ്പുകളും അവയുടെ ജീനോടൈപ്പുകളും.
Answer:
ഉയരം കൂടിയത്, ചുളുങ്ങിയ വിത്ത് TTrr, Ttrr
ഉയരം കുറഞ്ഞത്, ഉരുണ്ട വിത്ത്, ttRR, ttRr
Question 39.
രണ്ടാം തലമുറയിലെ ഫീനോട്ടിപ്പിക് അനുപാതം
Answer:
9 ഉയരം കൂടിയത്, ഉരുണ്ട വിത്ത് : 3 ഉയരം കൂടി യത്, ചുളുങ്ങിയ വിത്ത് : 3 ഉയരം കുറഞ്ഞത്, ഉരുണ്ട് വിത്ത് : 1 ഉയരം കുറഞ്ഞത്, ചുളുങ്ങിയ വിത്ത്
പാഠപുസ്തകം പേജ് 30 സൂചകങ്ങൾ
Question 40.
ക്രോസിങ് ഓവർ നടക്കുന്ന ഘട്ടം.
Answer:
ഊനഭംഗത്തിന്റെ ആദ്യഘട്ടത്തിൽ
Question 41.
കാസിങ് ഓവർ പ്രക്രിയ
Answer:
ഊനഭംഗത്തിന്റെ ആദ്യഘട്ടത്തിൽ സ്വരൂപകാമ സോമുകൾ (ഒരു ജീവിയുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന സമാനമായ ക്രോമസോമുകൾ) പരസ്പരം ജോഡി ചേരുന്നു. ക്രോമസോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ എന്നു പറയു ന്നു. കയായുടെ ഭാഗത്ത് വച്ച് കാമാറ്റിഡു കൾ മുറിയുന്നു. മുറിഞ്ഞഭാഗങ്ങൾ പരസ്പരം കൈമാറുന്നു.
Question 42.
വ്യതിയാനം രൂപപ്പെടുന്നതിൽ കാസിങ് ഓവറിന്റെപങ്ക്
Answer:
ഊനഭംഗത്തിന്റെ സ്വരൂപകാമസോമുകൾ പര സ്പരം ജോഡി ചേരുന്നു. ക്രോമസോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ എന്നു പറയുന്നു. കയായുടെ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറി യുന്നു. മുറിഞ്ഞഭാഗങ്ങൾ പരസ്പരം കൈമാറുന്നു. ഈ കൈമാറ്റത്തിലൂടെ അലീൽ പുനസംയോജനം നടക്കുന്നു. ഇത് സന്താനങ്ങളിൽ പുതിയ സ്വഭാവം പ്രത്യക്ഷപ്പെടാൻ കാരണമാകുന്നു.
പാഠപുസ്തകം പേജ് 31 സൂചകങ്ങൾ
Question 43.
മ്യൂട്ടേഷൻ
Answer:
ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകു ന്നതും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങളാണ് മ്യൂട്ടേഷൻ.

Question 44.
മ്യൂട്ടേഷന്റെ കാരണങ്ങൾ
Answer:
DNA യുടെ ഇരട്ടിക്കലിൽ ഉണ്ടാകുന്ന തകരാറുകൾ, ചില പ്രത്യേക രാസവസ്തുക്കൾ, വികിരണങ്ങൾ തുടങ്ങിയവ മ്യൂട്ടേഷന് കാരണമാകാം.
![]()
Question 45.
മ്യൂട്ടേഷന്റെ പ്രാധാന്യം
Answer:
മ്യൂട്ടേഷൻ ജീനുകളിൽ മാറ്റമുണ്ടാക്കുന്നു. ഈ ജീനുകൾ തലമുറകളിലൂടെ കൈമാറി സ്വഭാവ
ജീവപരിണാമത്തിൽ മ്യൂട്ടേഷനുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
Class 10 Biology Chapter 1 Malayalam Medium – Extended Activities
Question 1.
ന്യൂക്ലിയോടൈഡുകളെ സൂചിപ്പിക്കുന്നതിന് നിറമുള്ള മുത്തുകളോ പേപ്പർ സ്ട്രിപ്പുകളോ ഉപയോഗിച്ച് ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ എന്നീ പ്രക്രിയകൾ ക്ലാസിൽ അവതരിപ്പിക്കൂ. (do it yourself)
Question 2.
ജനിതകശാസ്ത്രത്തിന്റെ വളർച്ചയിലെ പടവുകൾ ഉൾപ്പെടുത്തി ടൈം ലൈൻ അനിമേഷൻ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിച്ചു.
Answer:
1865 : പയറുചെടി പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഗ്രിഗർ മെൻഡൽ തന്റെ പാരമ്പര്യ നിയമങ്ങൾ അവതരിപ്പിച്ചു, ജനിതകശാസ്ത്രത്തിന് അടിത്തറയിട്ടു.
1869 : ഫെഡറിക് മിഷർ വെളുത്ത രക്താണുക്കളിൽ നിന്ന് ഡിഎൻഎ (അന്ന് “ന്യൂക്ലിൻ’ എന്ന് വിളിച്ചിരുന്നു കണ്ടെത്തി.
1900 : മെൻഡലിന്റെ പ്രവർത്തനങ്ങൾ ഹ്യൂഗോ ഡി വീസ്, കാൾ കോറൻസ്, എറിക് വോൺ ഷെർമാക് എന്നിവർ സ്വതന്ത്രമായി വീണ്ടും കണ്ടെത്തി.
1902 : വാൾട്ടർ സട്ടണും തിയോഡോർ ബോവേരിയും മെൻഡലിന്റെ നിയമങ്ങളെ ക്രോമസോമുകളുമായി ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന്റെ ക്രോമസോം സിദ്ധാന്തം മുന്നോട്ടുവച്ചു.
1910 : തോമസ് ഹണ്ട് മോർഗൻ പഴ ഈച്ചകൾ (ഡ്രോസോഫില മെലനോഗാസ്റ്റർ) ഉപയോഗിച്ച് സെക്സ് ലിങ്ക്ഡ് ഇൻഹെറിറ്റൻസ് പ്രദർശിപ്പിച്ചു.
1913 : ആൽഫ്രഡ് സ്റ്റുർട്ടവന്റ് ആദ്യത്തെ ജനിതക ലിങ്കേജ് മാപ്പ് സൃഷ്ടിച്ചു
1944 : ഓസ്വാൾഡ് ആവേരി, കോളിൻ മക്ലിയോഡ്, മാക്സിൻ മക്കാർട്ടി എന്നിവർ പ്രോട്ടീനുകളല്ല ജനിതക വസ്തുവെന്നും ഡിഎൻഎ യാണ് ജനിതക വസ്തുവെന്നും തെളിയിക്കുന്നു.
1950 : എർവിൻ ചാർഗാഫ് ചാർഗാഫിന്റെ നിയമങ്ങൾ രൂപപ്പെടുത്തി, അഡ്മിൻ തൈമിനുമായും ഗുവാനെൻ സൈറ്റോസിനുമായും ജോടിയാക്കുന്നുവെന്ന് കണ്ടെത്തി.
1952 : ഹെർഷി-സ് പരീക്ഷണം ഡിഎൻഎ (പ്രോട്ടീൻ അല്ല) ജനിതക വിവരങ്ങൾ വഹിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നു.
1953 : ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും (റോസലിൻഡ് ഫ്രാങ്ക്ളിന്റെ എക്സ്-റേ ഡാറ്റ ഉപയോഗിച്ച് ഡിഎൻഎയുടെ ചുറ്റു ഗോവണി മാതൃക നിർദ്ദേശിക്കുന്നു.
1972 : പോൾ ബെർഗ് റീകോമ്പിനന്റ് ഡിഎൻഎ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.
1973 : ഹെർബർട്ട് ബോയറും സ്റ്റാൻലി കോഹനും ആദ്യത്തെ ജനിതകമാറ്റം വരുത്തിയ ജീവിയെ (GMO) സൃഷ്ടിച്ചു.
1977 : ഫ്രഡറിക് സാംഗർ ഡിഎൻഎ സീക്വൻസിംഗ് രീതി വികസിപ്പിച്ചെടുത്തു.
1983 : ഡിഎൻഎ ആംപ്ലിഫിക്കേഷനിൽ വിപ്ലവം സൃഷ്ടിച്ച പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) കാരി മുള്ളിസ് കണ്ടുപിടിച്ചു.
1990 : മുഴുവൻ മനുഷ്യ ജീനോമിനെയും ക്രമപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹ്യൂമൻ ജീനോം പ്രോജക്റ്റ് (എച്ച്ജിപി) ആരംഭിച്ചു.
1996 : സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ ഉപയോഗിച്ച് ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനിയായി ഡോളി ദി ഷീപ്പ് മാറി.
2003 : എല്ലാ മനുഷ്യ ജീനുകളും മാപ്പ് ചെയ്തുകൊണ്ട് ഹ്യൂമൻ ജീനോം പ്രോജക്റ്റ് പൂർത്തിയായി. 2012 : കൃത്യമായ DNA എഡിറ്റിംഗ് അനുവദിക്കുന്ന ജെന്നിഫർ ഡൗഡ്യും ഇമ്മാനുവൽ ചാർപെന്റിയറും ചേർന്ന് CRISPR-Cas9 ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.
2020 : ചാർപെന്റിയറിനും രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
Question 3.
അലീലുകളെ പ്രതിനിധീകരിക്കാൻ സ് അല്ലെങ്കിൽ മുത്തുകൾ ഉപയോഗിച്ച് മെൻഡലിന്റെ പയർ ചെടിയിലെ വർഗസങ്കരണ പരീക്ഷണം അവതരിപ്പിച്ചു. (do it yourself)
Question 4.
വ്യത്യസ്ത ജീവിവർഗങ്ങളിലെ ലിംഗനിർണ്ണയം അതിൽ പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനം എന്നിവ എങ്ങനെയെന്ന് വിവരശേഖരണം നടത്തി കണ്ടെത്തി നിഗമനം രൂപീകരിക്കൂ.
Answer:
പല ജീവികളിലും, ലിംഗനിർണ്ണയം ജനിതക പാരമ്പര്യം മാത്രമല്ല, പരിസ്ഥിതി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഈ പാരിസ്ഥിതിക ഘടക ങ്ങളിൽ താപനില, സാമൂഹിക ഇടപെടലുകൾ, പി എച്ച് അളവ്, ജീവികളുടെ സാന്ദ്രത എന്നിവ ഉൾപ്പെടാം.
1. താപനിലയെ ആശ്രയിച്ചുള്ള ലിംഗനിർണ്ണയം ചൂടുള്ള താപനിലയിൽ പെൺ ആമകളും, തണുത്ത താപനിലയിൽ പുരുഷആമകളും ഉണ്ടാകുന്നു.
2. സാമൂഹികമോ പെരുമാറ്റപരമോ ആയ ലിംഗനിർണ്ണയം ചില സ്പീഷീസുകളിൽ, ഒരു വ്യക്തിയുടെ ലിംഗഭേദം സാമൂഹികക്രമത്തിന് അടിസ്ഥാന മാക്കി മാറുന്നു.
കോമാളി മത്സ്യങ്ങൾ എല്ലാം പുരുഷന്മാരായി ആരംഭിക്കുന്നു; മുൻനിര സ്ത്രീ മരിക്കുകയാ ണെങ്കിൽ പ്രബലമായ പുരുഷൻ സ്ത്രീയായി മാറുന്നു.
3. ജീവികളുടെ സാന്ദ്രതയും ലിംഗനിർണ്ണയവും ചില സ്പീഷീസുകളിൽ, ജീവിസാന്ദ്രതയാണ് ലിംഗഭേദം നിർണ്ണയിക്കുന്നത്.
ഡാനിയ എന്ന വെള്ള ഈച്ചകൾ കുറഞ്ഞ ജീവിസാന്ദ്രതയിൽ, മിക്ക കുഞ്ഞുങ്ങളും സ്ത്രീകളായി വികസിക്കുന്നു; ഉയർന്ന ജീവിസാന്ദ്രതയിൽ, ലൈംഗിക പുനരുൽപാദന ത്തിലൂടെ ജനിതക
വൈവിധ്യം പ്രോത്സാഹി പ്പിക്കുന്നതിന് കൂടുതൽ പുരുഷന്മാരെ ഉത്പാദിപ്പിക്കുന്നു.
Question 5.
ത്വക്കിന്റെ നിറവ്യത്യാസത്തിന്റെ ശാസ്ത്രീയവും, സാമൂഹികവും സാംസ്കാരികവുമായ തലങ്ങൾ ചർച്ചചെയ്യൂ.
Answer:
മെലാനിൻ എന്ന വർണക പ്രോട്ടീനാണ് ത്വക്കിന് നിറം നൽകുന്നത്. ത്വക്കിന് നിറം നൽകുന്ന ജീനു കളുടെ അലീലുകളുടെ പ്രവർത്തനത്തിലെ വ്യത്യാ സം മൂലം മെലാനിന്റെ ഉൽപ്പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് മനുഷ്യരിലെ ത്വക്കിന്റെ നിറവ്യത്യാസത്തിനു കാരണം.
ത്വക്കിന്റെ നിറം, വെളുപ്പോ, കറുപ്പോ ആകുന്നത് വർഗവ്യത്യാസം കൊണ്ടല്ല. സൂര്യനുകീഴിൽ ജീവി ക്കാനുള്ള അനുകൂലനം മാത്രമാണിത്. മനുഷ്യ രിലെ വർഗങ്ങൾ സാംസ്കാരികം മാത്രമാണ്, ജീവ ശാസ്ത്രപരമായി മനുഷ്യരെല്ലാം ഒരേ വർഗം തന്നെയാണ്.
10th Class Biology Notes Pdf Malayalam Medium Chapter 1
Class 10 Biology Chapter 1 Notes Pdf Malayalam Medium
- ഡി.എൻ.എ. യിലെ ജീനുകളിൽ അഭിലഷണീയ മായ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജീൻ എഡിറ്റിങ്.
- കോശത്തിലെ ന്യൂക്ലിയസിനകത്ത് ക്രോമസോമുകളിൽ ഡി.എൻ.എ കാണപ്പെടുന്നു.
- 1953 ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും ഡി.എൻ.എ. യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു.
- ചുറ്റുഗോവണി മാതൃക പ്രകാരം ഡി.എൻ.എ രണ്ട് നെടിയ ഇഴകൾ ചേർന്നതാണ്. പഞ്ചസാരയും ഫോസ്ഫേറ്റ് തന്മാത്രയും ചേർന്നാണ് ഇഴകൾ നിർമിച്ചിരിക്കുന്നത്. ഗോവണിയുടെ പടികൾ നൈട്രജൻ ബേസുകൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
- ഡി.എൻ.എ.യിൽ അഡിനിൻ, മിൻ, സൈറ്റോസിൻ, ഗ്വാനിൻ എന്നീ നൈട്രജൻ ബേസുകൾ കാണപ്പെ ടുന്നു.
- ഡി.എൻ.എ.യിൽ അഡിനിൻ എന്ന നൈട്രജൻ ബേസ് മിൻ എന്ന നൈട്രജൻ ബേസുമായി മാത്രമെ ജോഡി ചേരുകയുള്ളൂ. സൈറ്റോസിന്റെ ഗ്വാനിനുമായി മാത്രമെ ജോഡി ചേരൂ.
- ഡി. എൻ. എ യുടെ അടിസ്ഥാന നിർമാണ ഘടകമാണ് ന്യൂക്ലിയോടൈഡ്.
- ഓരോ ന്യൂക്ലിയോടൈഡും ഒരു ഡീഓക്സിറൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നട ജൻ ബേസ് എന്നീ ഘടകങ്ങളാൽ നിർമിതമാണ്.
- നൈട്രജൻ അടങ്ങിയതും ആൽക്കലി സ്വഭാവമുള്ളതുമായ സംയുക്തങ്ങളാണ് നൈട്രജൻ ബേസുകൾ.
- ഡി.എൻ.എ യും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്.
- എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ്റ്റോൺ ഒാമർ രൂപപ്പെടുന്നു.
- ഹിസ്റ്റോൺ ഒാമറിനെ ഡി.എൻ.എ ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു.
- നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുകളാക്കിയും ന്യൂക്ലിയോസോമുകളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയുമാണ് ക്രോമസോമുകൾ ഉണ്ടാകുന്നത്.
- ഒരു ക്രോമസോമിനെ സെൻട്രോമിയർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണ് കാമാറ്റിഡുകൾ.
- ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം ക്രോമസോമുകളാണുള്ളത്.
- ശാരീരികസവിശേഷതകളെ നിയന്ത്രിക്കുന്ന ക്രോമസോമുകളാണ് സ്വരൂപകാമസോമുകൾ.
- ഇരുപത്തിരണ്ട് ജോടി സ്വരൂപ ക്രോമസോമുകളാണുള്ളത്.
- ലിംഗനിർണ്ണയത്തിനുകാരണമാകുന്ന ക്രോമസോമുകൾ ഇവ രണ്ടുതരമുണ്ട്. X ക്രോമസോമും ക്രോമസോമും.
- ജീനുകൾ ഡി.എൻ. എ യിലെ നിശ്ചിത ഭാഗങ്ങളാണ്. ഡി.എൻ.എ യിലെ നിശ്ചിത ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ജീൻ.
- ജീനുകളുടെ നിർദേശമനുസരിച്ച് നിർമ്മിക്കുന്ന പ്രോട്ടീനുകളാണ് സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതും, മെറ്റാബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും.
- പ്രോട്ടീനുകളുടെ നിർമ്മാണത്തിൽ ആർ.എൻ.എ എന്ന ന്യൂക്ലിക് ആസിഡിനും നിർണ്ണായക പങ്കുണ്ട്.
- ആർ. എൻ. എ യിലെ ഓരോ ന്യൂക്ലിയോടൈഡിലും ഒരു ബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നിവ അടങ്ങിയിരിക്കുന്നു.
- അഡിനിൻ, ഗ്വാനിൻ, യുറാസിൽ, സൈറ്റോസിൻ എന്നിവയാണ് ആർ.എൻ.എ യിലെ നൈട്രജൻ ബേസുകൾ.
- മിക്ക ആർ. എൻ. എ യ്ക്കും ഒരിഴയാണുള്ളത്.
- ജീനുകളുടെ പ്രവർത്തനഫലമായാണ് പ്രോട്ടീനുകളുണ്ടാകുന്നത്.
- പ്രോട്ടീൻ നിർമ്മാണത്തിൽ ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ എന്നീ ഘട്ടങ്ങൾ ഉണ്ട്.
- മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപരിക്കുന്നതാണ് പാരമ്പര്യം (Heredity).
- മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി സന്താനങ്ങളിൽ പ്രകടമാകുന്ന സവിശേഷതകളാണ് വ്യതിയാനങ്ങൾ (Variations).
- ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം (Genetics).
- ഗ്രിഗർ ജോഹാൻ മെൻഡിലിനെ ജനിതകശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.
- ഗ്രിഗർ മെൻഡലിന്റെ നിഗമനങ്ങൾ പാരമ്പര്യപ്രഷണ നിയമങ്ങൾ (Laws of inheritance) എന്നറിയപ്പെടുന്നു.
- മെൻഡൽ ആദ്യം ഒരു ജോടി വിപരീതഗുണങ്ങളെ പരിഗണിച്ചാണ് വർഗസങ്കരണ പരീക്ഷണം നടത്തിയത്. ഇത് മോണോ ഹൈബ്രിഡ് ക്രോസ് (Monohybrid Cross) എന്നറിയപ്പെടുന്നു.
- ഒരു സ്വഭാവത്തെ നിർണ്ണയിക്കുന്ന ജീനിന് വ്യത്യസ്ത തരങ്ങളുണ്ടാകും. ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളെ അലീലുകൾ (Alleles) എന്നു വിളിക്കുന്നു. സാധാരണയായി ഒരു ജീനിന് രണ്ട് അലീലുകളാണുള്ളത്.
- ഒരു ജീവിയിലെ സ്വഭാവത്തിന്റെ പ്രകടരൂപത്തെ ഫീനോടപ്പെന്നും (Phenotype) ഇതിനുകാരണമായ ജനിതകഘടനയെ ജീനോടൈപ്പ് (Genotype) എന്നും പറയുന്നു.
- ഒരേ ചെടിയിലെ രണ്ടു ജോടി വിപരീത ഗുണങ്ങളുടെ പ്രേഷണം മെൻഡൽ നിരീക്ഷണ വിധേയമാക്കി. ഇത് ഡൈഹൈബ്രിഡ് ക്രോസ് (Dihybrid Cross) എന്നറിയപ്പെടുന്നു.
- ജീനുകൾ, പരിസ്ഥിതി, മറ്റ് ഘടകങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെക്കുറിച്ചുള്ള പിൽക്കാല പഠനങ്ങൾ മെൻഡലിന്റെ നിയമങ്ങളുടെ ചില പരിമിതികൾ വെളിവാക്കി. ഇത് നോൺമെൻഡലിയൻ ഇൻഹെറിറ്റൻസ് (Non Mendelian Inheritance) എന്ന ആശയത്തിന് തുടക്കമിട്ടു.
- ഇൻകംപ്ലീറ്റ് ഡൊമിനൻസ് – പ്രകടഗുണത്തിന്റെ അലീലിന് ഗുപ്തഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കുന്നില്ല.
- കോഡൊമിനൻസ് – രണ്ട് അലിലുകളുടെയും ലക്ഷണങ്ങൾ ഒരേ സമയം പ്രകടമാക്കുന്നു.
- ബീജസംയോഗത്തിലെ അലിൽ ചേർച്ച, ക്രോസിങ് ഓവർ, മ്യൂട്ടേഷൻ മുതലായവ ജീവികളിൽ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു
- കയായുടെ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറിയുന്നു. മുറിഞ്ഞഭാഗങ്ങൾ പരസ്പരം കൈമാറുന്നു. ഈ കൈമാറ്റത്തിലൂടെ അലീൽ പുനസംയോജനം നടക്കുന്നു. ഇതാണ് ക്രോസിങ് ഓവർ.
- ജനിതക ഘടനയിൽ ആകസ്മികമായി ഉണ്ടാകുന്നതും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങളാണ് മ്യൂട്ടേഷൻ (ഉൾപരിവർത്തനം).
![]()
ആമുഖം
ന്യൂക്ലിക് ആസിഡ്
കോശത്തിലെ ന്യൂക്ലിയസിനകത്ത് ക്രോമസോമുകളിൽ DNA കാണപ്പെടുന്നു. 1953 ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു. ചുറ്റുഗോവണി മാതൃക പ്രകാരം DNA രണ്ട് നേടിയ ഇഴകൾ ചേർന്നതാണ്. പഞ്ചസാരയും ഫോസ്ഫേറ്റ് തന്മാത്രയും ചേർന്നാണ് ഇഴകൾ നിർമിച്ചിരി ക്കുന്നത്. ഗോവണിയുടെ പടികൾ നൈട്രജൻ ബേസുകൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. DNA യുടെ അടി സ്ഥാന നിർമാണ ഘടകമാണ് ന്യൂക്ലിയോടൈഡ്. ഓരോ ന്യൂക്ലിയോടൈഡും ഒരു ഡീഓക്സിറൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നീ ഘടകങ്ങളാൽ നിർമിതമാണ്. DNA യിൽ അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ എന്നീ നൈട്രജൻ ബേസുകൾ കാണപ്പെടുന്നു. DNA യിൽ അഡിനിൻ എന്ന നൈട്രജൻ ബേസ് മിൻ എന്ന നൈട്രജൻ ബേസുമായി മാത്രമെ ജോഡി ചേരുകയുള്ളൂ. സൈറ്റോസിൻ ഗ്വാനിനുമായി മാത്രമെ ജോഡി ചേരൂ.
പ്രോട്ടീനുകളുടെ നിർമ്മാണത്തിൽ RNA എന്ന ന്യൂക്ലിക് ആസിഡിനും നിർണ്ണായക പങ്കുണ്ട്. ആർ.എൻ.എ യും ന്യൂക്ലിയോടൈഡുകളാൽ നിർമ്മിതമാണ്. RNA യിലെ ഓരോ ന്യൂക്ലിയോടൈഡിലും ഒരു റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നിവ അടങ്ങിയിരിക്കുന്നു. അഡിനിൻ, ഗ്വാനിൻ, യുറാ സിൽ, സൈറ്റോസിൻ എന്നിവയാണ് RNAയിലെ നൈട്രജൻ ബേസുകൾ. മിക്ക RNA യ്ക്കും ഒരിഴയാണുള്ളത്.
DNA യും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്. എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ്റ്റോൺ ഒാമർ രൂപപ്പെടുന്നു. ഹിസ്റ്റോൺ ഒാമറിനെ DNA ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു. നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുകളാക്കിയും ന്യൂക്ലിയോസോമുകളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയുമാണ് ക്രോമസോമുകൾ ഉണ്ടാകുന്നത്. ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം ക്രോമസോമുകളാണുള്ളത്.
പ്രോട്ടീൻ നിർമാണം
ജീനുകളുടെ പ്രവർത്തനഫലമായാണ് പ്രോട്ടീനുകളുണ്ടാകുന്നത്. പ്രോട്ടീൻ നിർമ്മാണത്തിൽ ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ എന്നീ ഘട്ടങ്ങൾ ഉണ്ട്. DNA യിലെ ഒരു നിർദിഷ്ട ന്യൂക്ലിയോടൈഡ് ശ്രേണിയിൽ (ജീൻ) നിന്ന് വിവിധ എൻസൈമുകളുടെ സഹായത്താൽ mRNA (messenger RNA) രൂപപ്പെടുന്നു. mRNA യിൽ പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു. ന്യൂക്ലിയസ്സിൽ നിന്നും ബൊസോമിലെത്തിയ mRNA യിലെ സന്ദേശമനുസരിച്ച് tRNA (transfer RNA) നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെ ത്തിക്കുന്നു. റൈബോസോമിന്റെ ഭാഗമായ RNA (ribosomal RNA) കളുടെ പ്രവർത്തനത്താൽ അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകളെ നിർമ്മിക്കുന്നു.
മെൻഡലിന്റെ പരീക്ഷണവും അനുമാനങ്ങളും
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം. ഗ്രിഗർ ജോഹാൻ മെൻഡൽ തോട്ടപ്പയർ ചെടിയിൽ നടത്തിയ വർഗസങ്കരണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളാണ് ജനിതകശാസ്ത്രം എന്ന ശാഖയ്ക്ക് അടിത്തറപാകിയത്. ഗ്രിഗർ ജോഹാൻ മെൻഡിലിനെ ജനിതകശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു. ഗ്രിഗർ മെൻഡലിന്റെ നിഗമനങ്ങൾ പാരമ്പര്യപ്രഷണ നിയമങ്ങൾ എന്നറിയപ്പെടുന്നു. പാരമ്പര്യത്തെയും വ്യതിയാനത്തെയും മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക ജനിതകരൂപരേഖയാണ് ഈ നിയമങ്ങൾ നൽകുന്നത്. 1900ൽ, അദ്ദേഹത്തിന്റെ മരണത്തിന് 16 വർഷങ്ങൾക്ക് ശേഷം, സസ്യശാസ്ത്രജ്ഞരായ ഹ്യൂഗോ ഡി വീസ്, കാൾ കോറൻസ്, എറിക് വോൺ ഷെർമാക് എന്നിവർ മെൻഡലിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇതോടെയാണ് ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ നിർണ്ണായക അടിത്തറയായി മെൻഡലിന്റെ കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടത്. വിവിധ ശാസ്ത്രജ്ഞരുടെ അനവധി സംഭാവനകളിലൂടെ ഏറ്റവും വിപുലമായ ശാസ്ത്രശാഖയായി ജനിതകശാസ്ത്രം വളർന്നിരിക്കുന്നു.
മാതാപിതാക്കളിൽ നിന്ന് സ്വഭാവ സവിശേഷതകൾ സന്താനങ്ങൾക്ക് ലഭിക്കുന്നത് ലിംഗകോശങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില ഘടകങ്ങളിലൂടെയാണ് എന്ന് ഗ്രിഗർ മെൻഡൽ അനുമാനിച്ചു. ഈ ഘടകങ്ങൾ ന്യൂക്ലിയസിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകളാണെന്ന് കണ്ടെത്തിയത് മെൻഡലിന്റെ കാലഘട്ടത്തിന് ശേഷമാണ്.
മെൻഡലിന്റെ നിയമങ്ങൾ ജനിതകശാസ്ത്രത്തിന്റെ അടിത്തറയായിരുന്നു. എന്നാൽ ജീവികളിലെ സ്വഭാവ ഗുണങ്ങളുടെ വൈവിധ്യത്തെ പൂർണ്ണമായി വിശദീകരിക്കാൻ അതിന് കഴിഞ്ഞില്ല. ജീനുകൾ, പരിസ്ഥിതി, മറ്റ് ഘടകങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെക്കുറിച്ചുള്ള പിൽക്കാല പഠനങ്ങൾ മെൻഡലിന്റെ നിയമങ്ങളുടെ ചില പരിമിതികൾ വെളിവാക്കി. ഇത് നോൺമെൻഡേലിയൻ ഇൻഹെറിറ്റൻസ് എന്ന ആശയത്തിന് തുടക്കമിട്ടു.
വ്യതിയാനങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയകൾ
മാതാപിതാക്കളിൽ നിന്ന് സന്താനങ്ങൾക്ക് ലഭിക്കുന്ന സവിശേഷതകൾ എല്ലായ്പ്പോഴും ഒന്നുതന്നെയാ യിരിക്കണമെന്നില്ല. വ്യക്തികൾ തമ്മിലുള്ള ഈ വൈവിധ്യത്തിന് കാരണമാകുന്ന പ്രധാന ജനിതക പ്രക്രിയകളാണ്. ബീജസംയോഗത്തിലെ അലീൽ ചേർച്ച, ക്രോസിങ് ഓവർ, മ്യൂട്ടേഷൻ മുതലായവ. ഇവ ജീവികളിൽ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
ന്യൂക്ലിക് ആസിഡ്
DNAയുടെ സ്ഥാനം
- DNA യിലെ ജീനുകളിൽ അഭിലഷണീയമായ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജീൻ എഡിറ്റിങ്.
- ജീൻ എഡിറ്റിങ് പ്രക്രിയയ്ക്ക് ക്രിസ്പർ കാസ് (CRISPRCas9) എന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിന് എമ്മാനുവേൽ കാർപെന്റിയർ, ജെന്നിഫർ എ ഡൗഡ് എന്നിവർ 2020 ലെ രസതന്ത്ര നോബൽ പങ്കിട്ടു.
- ജീൻ എഡിറ്റിങ് ജനിതക രോഗചികിത്സയിലും കാൻസർ ചികിത്സയിലും വിപ്ലവകരമായ പുരോഗതി ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന വിളകൾ വികസിപ്പിക്കാനും ജീൻ എഡിറ്റിങ് ഉപകരിക്കും. > കോശത്തിലെ ന്യൂക്ലിയസിനകത്ത് ക്രോമസോമുകളിൽ DNA കാണപ്പെടുന്നു.

DNA യുടെ ഘടന
- 1953 ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു.
- റോസലിൻഡ് ഫ്രാങ്ക്ലിൻ, മോറിസ് വിൽക്കിൻസ് എന്നിവരുടെ എക്സ്റേ പഠനങ്ങളെ ആസ്പദമാക്കിയാണ് DNA യുടെ ഘടന ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും നിർദേശിച്ചത്.
- റോസലിൻഡ് ഫ്രാങ്ക്ലിൻ എടുത്ത ഡി.എൻ.എ. യുടെ എക്സ്റേ ഡിഫ്രാക്ഷൻ ചിത്രങ്ങളിൽ പ്രശസ്തമായ ‘ഫോട്ടോ 51’ എന്ന ചിത്രത്തിൽ നിന്നാണ് DNA യുടെ ഘടനയുടെ കണ്ടെത്തലിനിടയാക്കിയ നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

- DNA യുടെ ചുറ്റു ഗോവണി മാതൃക കണ്ടെത്തിയതിന് ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മോറിസ് വിൽക്കിൻസ് എന്നിവർക്ക് 1962 ൽ മെഡിസിനുള്ള നോബൽസമ്മാനം ലഭിച്ചു. 1958 ൽ റോസലിൻഡ് ഫ്രാങ്ക്ളിൻ 37-ാം വയസ്സിൽ അന്തരിച്ചതിനാൽ നോബൽ സമ്മാനത്തിന് പരിഗണിച്ചില്ല.

- DNA യ്ക്ക് ചുറ്റുഗോവണി മാതൃകയാണ് ഉള്ളത്.
- ചുറ്റുഗോവണി മാതൃക പ്രകാരം DNA രണ്ട് നെടിയ ഇഴകൾ ചേർന്നതാണ്. പഞ്ചസാരയും ഫോസ്ഫേറ്റ് തന്മാത്രയും ചേർന്നാണ് ഇഴകൾ നിർമിച്ചിരിക്കു ന്നത്.
- ഗോവണിയുടെ പടികൾ നൈട്രജൻ ബേസുകൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
- DNA യിൽ അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ എന്നീ നൈട്രജൻ ബേസുകൾ കാണപ്പെ ടുന്നു.
- DNAയിൽ അഡിനിൻ എന്ന നൈട്രജൻ ബേസ് തൈമിൻ എന്ന നൈട്രജൻ ബേസുമായി മാത്രമെ ജോഡി ചേരുകയുള്ളൂ. സൈറ്റോസിൻ ഗ്വാനിനു മായി മാത്രമെ ജോഡി ചേരൂ.
- DNAയുടെ അടിസ്ഥാന നിർമാണ ഘടകമാണ് ന്യൂക്ലിയോടൈഡ്.
- ഓരോ ന്യൂക്ലിയോടൈഡും ഒരു ഡീഓക്സി റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നീ ഘടകങ്ങളാൽ നിർമിതമാണ്.
- നൈട്രജൻ അടങ്ങിയതും ആൽക്കലി സ്വഭാവമുള്ളതുമായ സംയുക്തങ്ങളാണ് നൈട്രജൻ ബേസുകൾ.
- DNAയിലെ ഡീഓക്സിറൈബോസ് പഞ്ചസാര ഒരു കാർബൺ പഞ്ചസാരയാണ്.
- ന്യൂക്ലിയോടൈഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ബോണ്ടുകളുടെ രൂപീകരണത്തിൽ ഫോസ്ഫേറ്റ് പങ്കെ ടുക്കുന്നു.
- ഓരോ ക്രോമസോമിലെയും DNAയ്ക്ക് ഏകദേശം 2 ഇഞ്ച് (5 സെമീ നീളമുണ്ടാകും.
- ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളിലെയും DNAകൾ ചേർന്നാൽ ഏകദേശം 6 അടി നീളം വരും (2 മീ).
- മനുഷ്യശരീരം ട്രില്യൺ (ഒരു ലക്ഷം കോടി) കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്. എല്ലാ കോശത്തി ലെയും ഡിഎൻഎകളെ കൂട്ടിയോജിപ്പിച്ചാൽ അത് ഏകദേശം 67 ബില്യൺ (1 ബില്യൺ = 100 കോടി) മൈൽ വരും. ഇത് ഭൂമിയെ രണ്ട് ദശലക്ഷത്തിലധികം തവണ ചുറ്റാൻ പര്യാപ്തമാണ്.
![]()

ക്രോമസോ ഘടന

- DNA യും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്.
- എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ്റ്റോൺ ഒാമർ രൂപപ്പെടുന്നു.
- ഹിസ്റ്റോൺ ഒാമറിനെ DNA ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു.
- നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുക ളാക്കിയും ന്യൂക്ലിയോസോമുകളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയുമാണ് ക്രോമസോമുകൾ ഉണ്ടാകുന്നത്.
- ഒരു ക്രോമസോമിനെ സെൻട്രോമിയർ വഴി ബന്ധിപ്പിച്ചിരി ക്കുന്ന ഭാഗങ്ങളാണ് കാമാറ്റിഡുകൾ.
- ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം ക്രോമസോമുകളാ ണുള്ളത്.
മനുഷ്യരിലെ ക്രോമസോം
- ശാരീരികസവിശേഷതകളെ നിയന്ത്രിക്കുന്ന ക്രോമസോമുക ളാണ് സ്വരൂപാമസോമുകൾ
- ഇരുപത്തിരണ്ട് ജോടി സ്വരൂപ ക്രോമസോമുകളാണുള്ളത്.
- ഒരുപോലെയുള്ള രണ്ട് ക്രോമസോമുകൾ ചേർന്നതാണ് സമരൂപ ക്രോമസോമുകൾ.
- സമരൂപ ക്രോമസോമുകളിലൊന്ന് മാതാവിൽ നിന്നും മറ്റൊന്ന് പിതാവിൽ നിന്നും ലഭിച്ചതാണ്
- ലിംഗനിർണ്ണയത്തിനുകാരണമാകുന്ന ക്രോമസോമുകളാണ് ലിംഗ നിർണ്ണയ ക്രോമസോമുകൾ. ഇവ രണ്ടുതരമുണ്ട്. X ക്രോമസോമും Y ക്രോമസോമും.
- Y ക്രോമസോം X ക്രോമസോമുകളെ അപേക്ഷിച്ച് വളരെ ചെറുതാണ്.
- Y ക്രോമസോമിലെ SRY ജീനാണ് ഭ്രൂണത്തിൽ വൃഷണങ്ങളുടെ വികാസത്തിന് കാരണമാകുന്നത്.
ജീൻ
- നമ്മുടെ ശരീരം എങ്ങനെ പ്രവർത്തിക്കണമെന്നതിനുള്ള നിർദേശങ്ങൾ നൽകുന്നത് ജീനുകളാണ്.
- ജീനുകൾ DNA യിലെ നിശ്ചിത ഭാഗങ്ങളാണ്. DNAയിലെ നിശ്ചിത ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ജീൻ.
- ജീനുകളുടെ നിർദേശമനുസരിച്ച് നിർമ്മിക്കുന്ന പ്രോട്ടീനുകളാണ് സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തു ന്നതും, മെറ്റാബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും.
RNA
- പ്രോട്ടീനുകളുടെ നിർമ്മാണത്തിൽ RNA എന്ന ന്യൂക്ലിക് ആസിഡിനും നിർണ്ണായക പങ്കുണ്ട്.
- RNA യും ന്യൂക്ലിയോടൈഡുകളാൽ നിർമ്മിതമാണ്.
- RNA യിലെ ഓരോ ന്യൂക്ലിയോടൈഡിലും ഒരു റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നിവ അടങ്ങിയിരിക്കുന്നു.
- അഡിനിൻ, ഗ്വാനിൻ, യുറാസിൽ, സൈറ്റോസിൻ എന്നിവയാണ് RNA യിലെ നൈട്രജൻ ബേസുകൾ.
- മിക്ക RNAയ്ക്കും ഒരിഴയാണുള്ളത്.
പ്രോട്ടീൻ നിർമാണം
പ്രോട്ടീൻ നിർമാണം
- ജീനുകളുടെ പ്രവർത്തനഫലമായാണ് പ്രോട്ടീനുകളുണ്ടാകുന്നത്.
- പ്രോട്ടീൻ നിർമ്മാണത്തിൽ ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ എന്നീ ഘട്ടങ്ങൾ ഉണ്ട്.
- ട്രാൻസ്ക്രിപ്ഷൻ – ഡി.എൻ.എ യിലെ ഒരു നിർദിഷ്ട ന്യൂക്ലിയോടൈഡ് ശ്രേണിയിൽ (ജീൻ) നിന്ന് വിവിധ എൻസൈമുകളുടെ സഹായത്താൽ mRNA (messenger RNA) രൂപപ്പെടുന്നു. RNA യിൽ പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു.
- ട്രാൻസ്ലേഷൻ – ന്യൂക്ലിയസ്സിൽ നിന്നും റൈബോസോമിലെത്തിയ mRNA യിലെ സന്ദേശമനുസരിച്ച് tRNA (transfer RNA) നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു. റൈബോസോമിന്റെ ഭാഗമായ rRNA (ribosomal RNA) കളുടെ പ്രവർത്തനത്താൽ അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകളെ നിർമ്മിക്കുന്നു.
- പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്ന RNAകൾ- mRNA, tRNA, rRNA.
മെൻഡലിന്റെ പരീക്ഷണവും അനുമാനങ്ങളും
സ്വഭാവങ്ങളിലെ സാമ്യവ്യത്യാസങ്ങൾ
- മാതാപിതാക്കളുടെ ചില സവിശേഷതകൾ സന്താ നങ്ങളിൽ കാണുന്നു.
- മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായ ചില സവിശേഷതകളും സന്താനങ്ങളിൽ കാണപ്പെടുന്നു.
- മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങ ളിലേക്ക് വ്യാപരിക്കുന്നതാണ് പാരമ്പര്യം (Heredity).
- മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി സന്താ നങ്ങളിൽ പ്രകടമാകുന്ന സവിശേഷതകളാണ് വ്യതി യാനങ്ങൾ (Variations).
- മാതാപിതാക്കളിൽ നിന്ന് സന്താനങ്ങൾക്ക് ലഭിക്കുന്ന ജീനുകളാണ് പാരമ്പര്യം, വ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്നത്.
പൂന്തോട്ടത്തിലെ ജനിതകശാസ്ത്രം
- ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവ യെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം (Genetics).
- ഗ്രിഗർ ജോഹാൻ മെൻഡൽ (Gregor Johann Mendel) തോട്ടപ്പയർ ചെടിയിൽ (Pisum sativum) നടത്തിയ വർഗസങ്കരണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളാണ് ജനിതകശാസ്ത്രം എന്ന ശാഖയ്ക്ക് അടിത്തറപാകിയത്.
- ഗ്രിഗർ ജോഹാൻ മെൻഡിലിനെ ജനിതക ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.
- ഗ്രിഗർ ജോഹാൻ മെൻഡൽ 1822 ജൂലൈ 20ന് ഇപ്പോൾ ചെക്ക് റിപ്പബ്ലിക് എന്നറിയപ്പെടുന്ന വടക്കൻ മൊറാവിയ യിലെ ഒരു ചെറിയ ഗ്രാമമായ ഹൈൻസിസിലാണ് ജനിച്ചത്.
- ബ്രുണിലെ അഗസ്തീനിയൻ ആശ്രമത്തിൽ ചേർന്ന ശേഷം ഗ്രിഗർ ജോഹാൻ മെൻഡൽ 184 ൽ ഒരു പുരോഹിതനായി.
- ഗ്രിഗർ ജോഹാൻ മെൻഡൽ 1851 നും 1853 നും ഇടയിൽ വിയന്ന സർവകലാശാലയിൽ ചേർന്ന് ഭൗതികശാസ്ത്രം, ഗണിതം, പ്രകൃതിശാസ്ത്രം എന്നിവയിൽ പാഠനങ്ങൾ നടത്തുകയും ശാസ്ത്രീ യമായി ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ മനസ്സിലാക്കുകയും ചെയ്തു.
- 1856 ൽ, മെൻഡൽ തന്റെ ആശ്രമത്തിലെ പൂന്തോട്ടത്തിൽ തോട്ടപ്പയർ ചെടികളിൽ (Pisum sativum) പൂക്കളുടെ നിറം, വിത്തിന്റെ ആകൃതി തുടങ്ങി ഏഴു പ്രത്യേക സ്വഭാവങ്ങളെ ഉപയോഗ വർഗസങ്കരണ പരീക്ഷണങ്ങൾ പ്പെടുത്തി ആരംഭിച്ചു.
- പരീക്ഷണ ഫലങ്ങളുടെ വിശകലനത്തിലൂടെ ഒരു സ്വഭാവത്തെ നിയന്ത്രിക്കാൻ ഒരു ജോടി ഘടക ങ്ങളുണ്ടെന്ന് വിശദീകരിക്കുകയും അവയെ പ്രതീകങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്തു.
- ജീനുകൾ എന്ന് ഇപ്പോൾ അറിയപ്പെടുന്നത് ഈ ഘടകങ്ങളാണ്.
- ഗ്രിഗർ മെൻഡലിന്റെ നിഗമനങ്ങൾ പാരമ്പര്യ പ്രഷണ നിയമങ്ങൾ (Laws of inheritance) എന്നറിയപ്പെടുന്നു. പാരമ്പര്യത്തെയും വ്യതിയാന ത്തെയും മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക ജനിതകരൂപരേഖയാണ് ഈ നിയമങ്ങൾ നൽകുന്നത്.
- ഗ്രിഗർ ജോഹാൻ മെൻഡൽ 1865ൽ തന്റെ കണ്ടെത്തലുകൾ ബണിലെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ അവതരിപ്പിച്ചു. അടുത്ത വർഷം, സസ്യസങ്കരണങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങൾ എന്ന പേരിൽ പ്രബന്ധവും പ്രസിദ്ധീകരിച്ചു. എന്നാൽ അക്കാലത്തെ ശാസ്ത്രസമുഹം മെൻഡലിന്റെ കണ്ടെത്തലുകളെ അവഗണിച്ചു.
- 1884 ൽ ഗ്രിഗർ മെൻഡൽ അന്തരിച്ചു.
- 1900 ൽ, അദ്ദേഹത്തിന്റെ മരണത്തിന് 16 വർഷ ങ്ങൾക്ക് ശേഷം, സസ്യശാസ്ത്രജ്ഞരായ ഹ്യൂഗോ ഡി വീസ്, കാൾ കോറൻസ്, എറിക് വോൺ ഷെർമാക് എന്നിവർ മെൻഡലിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇതോടെയാണ് ജനിതക ശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ നിർണ്ണായക അടിത്തറയായി മെൻഡലിന്റെ കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടത്.
- വിവിധ ശാസ്ത്രകാരുടെ അനവധി സംഭാവനക ളിലൂടെ ഏറ്റവും വിപുലമായ ശാസ്ത്രശാഖയായി ജനിതകശാസ്ത്രം വളർന്നിരിക്കുന്നു.
മെൻഡലിന്റെ പരീക്ഷണങ്ങൾ (Mendel’s Experiments)
- മെൻഡൽ ആദ്യം ഒരു ജോടി വിപരീതഗുണങ്ങളെ പരിഗണിച്ചാണ് വർഗസങ്കരണ പരീക്ഷണം നടത്തിയത്. ഇത് മോണോ ഹൈബ്രിഡ് കാസ് (Monohybrid Cross) എന്നറിയപ്പെടുന്നു.
- ഗുണങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങൾ വിത്തി നുള്ളിൽ ഉണ്ടാകാം എന്ന് അദ്ദേഹം ഊഹിച്ചു.
- ഉയരക്കുറവ് എന്ന ഗുണത്തിനു കാരണമായ ഘടകത്തിന് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് കണ്ടെത്താൻ അദ്ദേഹം ഒന്നാം തലമുറയിൽ ലഭിച്ച ചെടികളെ സ്വപരാഗണത്തിനു വിധേയമാക്കി രണ്ടാം തലമുറ സസ്യങ്ങളെ ഉൽപാദിപ്പിച്ചു.
- പയർ ചെടിയിലെ മറ്റ് ആറു വ്യത്യസ്ത സ്വഭാവ ങ്ങളുടെ വിപരീതഗുണങ്ങൾ അടിസ്ഥാനമാക്കി വർഗസങ്കരണ പരീക്ഷണം നടത്തിയപ്പോഴും ആദ്യപരീക്ഷണത്തിന് സമാനമായ ഫലമാണ് മെൻഡലിന് ലഭിച്ചത്.
- മാതാപിതാക്കളിൽ നിന്ന് സ്വഭാവ സവിശേഷതകൾ സന്താനങ്ങൾക്ക് ലഭിക്കുന്നത് ലിംഗകോശങ്ങ ളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില ഘടകങ്ങ ളിലൂടെയാണ് എന്ന് ഗ്രിഗർ മെൻഡൽ അനുമാനിച്ചു.
- ഈ ഘടകങ്ങൾ ന്യൂക്ലിയസിലെ ക്രോമസോമു കളിൽ കാണപ്പെടുന്ന ജീനുകളാണെന്ന് കണ്ട ത്തിയത് മെൻഡലിന്റെ കാലഘട്ടത്തിന് ശേഷമാണ്.
- ഒരു സ്വഭാവത്തെ നിർണ്ണയിക്കുന്ന ജീനിന് വ്യത്യസ്ത തരങ്ങളുണ്ടാകും. ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളെ അലീലുകൾ (Alleles) എന്നു വിളിക്കുന്നു.
- സാധാരണയായി ഒരു ജീനിന് രണ്ട് അലീലുകളാ ണുള്ളത്.
- ഒരു ജീവിയിലെ സ്വഭാവത്തിന്റെ പ്രകടരൂപത്ത ഫീനോടപ്പെന്നും (Phenotype) ഇതിനുകാരണ മായ ജനിതകഘടനയെ ജീനോടൈപ്പ് (Genotype) എന്നും പറയുന്നു.
![]()
മെൻഡലിന്റെ അനുമാനങ്ങൾ
- ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടക ങ്ങൾ ചേർന്നാണ്.
- ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണ ത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങ ളിൽ വിപരീതഗുണങ്ങളിൽ ഒന്നുമാത്രം പ്രകടമാവുകയും മറ്റേത് മറഞ്ഞിരിക്കുകയും ചെയ്യും.
- ഒന്നാം തലമുറയിൽ പ്രത്യക്ഷപ്പെട്ട ഗുണത്തെ പ്രകടഗുണം (Dominant trait) എന്നും മറഞ്ഞിരു ന്നതിനെ ഗുപ്തഗുണം (Recessive trait) എന്നും പറയുന്നു.
- ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാകുന്നുണ്ട്.
- ലിംഗകോശങ്ങൾ (Gametes) ഉണ്ടാകുമ്പോൾ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ കൂടി കലരാതെ വേർപിരിയുന്നു.
- രണ്ടാം തലമുറയിലെ സന്താനങ്ങളിൽ പ്രകട ഗുണമുള്ളവയുടെയും ഗുപ്തഗുണമുള്ളവയു ടെയും അനുപാതം 3 : 1 ആണ്.
ഡൈഹൈബ്രിഡ് ക്രോസ്
- ഒരേ ചെടിയിലെ രണ്ടു ജോടി വിപരീത ഗുണങ്ങ ളുടെ പ്രേഷണം മെൻഡൽ നിരീക്ഷണ വിധേ യമാക്കി. ഇത് ഹൈബ്രിഡ് ക്രോസ് (Dihy brid Cross) എന്നറിയപ്പെടുന്നു.
- മെൻഡലിന്റെ അനുമാനം – രണ്ടോ അതിലധികമോ വ്യത്യസ്ത സ്വഭാവങ്ങൾ കൂടിച്ചേരുമ്പോൾ അവയിൽ ഓരോ സ്വഭാവവും പരസ്പരം കൂടി കലരാതെ സ്വതന്ത്രമായി അടുത്ത തലമുറയി ലേക്ക് വ്യാപരിക്കുന്നു (ഒരു ജീവിയുടെ ഒരു ജോടി അലീലുകൾ മറ്റൊരു ജോടി അല്ലീലുകളുടെ വേർപെടലിനെ സ്വാധീനിക്കുന്നില്ല).
നോൺമെൻഡലിയൻ ഇൻഹെറിറ്റൻസ്
- മെൻഡലിന്റെ നിയമങ്ങൾ ജനിതകശാസ്ത്രത്തിന്റെ അടിത്തറയായിരുന്നു. എന്നാൽ ജീവികളിലെ സ്വഭാവഗുണങ്ങളുടെ വൈവിധ്യത്തെ പൂർണ്ണമായി വിശദീകരിക്കാൻ അതിന് കഴിഞ്ഞില്ല.
- ജീനുകൾ, പരിസ്ഥിതി, മറ്റ് ഘടകങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെക്കു റിച്ചുള്ള പിൽക്കാല പഠനങ്ങൾ മെൻഡലിന്റെ നിയമങ്ങളുടെ ചില പരിമിതികൾ വെളിവാക്കി. ഇത് നോൺമെൻ ഡേലിയൻ ഇൻഹെറിറ്റൻസ് (Non Mendelian Inheritance) എന്ന ആശയത്തിന് തുടക്കമിട്ടു.
- ഇൻകംപ്ലീറ്റ് ഡൊമിനൻസ് (Incomplete dominance) – ചുവന്ന പൂവുള്ള നാലുമണിച്ചെടിയെ വെള്ളപ്പൂ വുളള നാലുമണിച്ചെടിയുമായി വർഗ സങ്കരണം നടത്തിയാൽ പിങ്ക് പൂക്കളുള്ള ചെടികൾ ഉണ്ടാ കുന്നു. പ്രകടഗുണത്തിന്റെ അലീലിന് ഗുപ്ത ഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കുന്നില്ല.
- കോഡാ മിനൻസ് (Codominance) – ചില കന്നുകാലികളിലും കുതിരകളിലും കാണുന്ന റോൺ കോട്ട്. രണ്ട് അലിലുകളുടെയും ലക്ഷണ ങ്ങൾ ഒരേ സമയം പ്രകടമാക്കുന്നു.
- മൾട്ടിപ്പിൾ അലീലിസം (Multiple allelism) മനുഷ്യനിലെ ABO രക്തഗ്രൂപ്പ്
- രക്തഗ്രൂപ്പ് നിർണ്ണയിക്കുന്ന ജീനിന് മനുഷ്യഗണ ത്തിൽ (Human population) രണ്ടിൽ കൂടുതൽ അലിലുകളുണ്ട്. IA, IB, i എന്നീ മൂന്ന് അലിലുകൾ രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നു.
- പോളിജീനിക് ഇൻഹെറിറ്റൻസ് (Polygenic inherit ance) – ത്വക്കിന്റെ നിറവ്യത്യാസം
- ത്വക്കിന്റെ നിറത്തെ നിയന്ത്രിക്കുന്നത് ഒന്നിലധികം ജീനുകൾ ചേർന്നാണ്. ഇവയുടെ പ്രവർത്തന ഫല മായി മെലാനിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിറവ്യത്യാസത്തിന് കാരണമാ കുന്നു.
വ്യതിയാനങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയകൾ
ക്രോസിങ് ഓവർ (Crossing over)
- ലിംഗകോശങ്ങളുടെ രൂപപ്പെടലിന് കാരണമായ കോശവിഭജനരീതിയാണ് ഊനഭംഗം (Meosis).
- ഊനഭംഗത്തിന്റെ ആദ്യഘട്ടത്തിൽ നടക്കുന്ന പ്രക്രിയയണ് ക്രോസിങ് ഓവർ
- സ്വരൂപിക്രോമസോമുകൾ (ഒരു ജീവിയുടെ മാതാ പിതാക്കളിൽ നിന്നും ലഭിക്കുന്ന സമാനമായ കോമ സോമുകൾ പരസ്പരം ജോഡി ചേരുന്നു.
- ക്രോമ സോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ എന്നു പറയുന്നു.
- കയായുടെ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറി യുന്നു. മുറിഞ്ഞഭാഗങ്ങൾ പരസ്പരം കൈമാറുന്നു. ഈ കൈമാറ്റത്തിലൂടെ അലീൽ പുനസംയോജനം നടക്കുന്നു. ഇത് സന്താനങ്ങളിൽ പുതിയ സ്വഭാവം പ്രത്യക്ഷപ്പെടാൻ കാരണമാകുന്നു.
മ്യൂട്ടേഷൻ (Mutation)
- ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകു ന്നതും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങളാണ് മ്യൂട്ടേഷൻ.
- DNA യുടെ ഇരട്ടിക്കലിൽ ഉണ്ടാകുന്ന തകരാ റുകൾ, ചില പ്രത്യേക രാസവസ്തുക്കൾ (Chemi- cals), വികിരണങ്ങൾ (Radiation) തുടങ്ങിയവ മ്യൂട്ടേഷന് കാരണമാകാം.
- മ്യൂട്ടേഷൻ ജീനുകളിൽ മാറ്റമുണ്ടാക്കുന്നു. ഈ ജീനുകൾ തലമുറകളിലൂടെ കൈമാറി സ്വഭാവ വ്യതിയാനങ്ങളിലേക്കുനയിക്കുന്നു.
- ജീവപരിണാമത്തിൽ മ്യൂട്ടേഷനുകൾക്ക് വലിയ പ്രാധാന്യമുണ്ട്.