Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

A thorough understanding of SSLC Biology Notes Pdf Malayalam Medium and Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ can improve academic performance.

10th Class Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Std 10 Biology Chapter 2 Notes Malayalam Medium – Let Us Assess

Question 1.
മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട 2 ചിത്രീക രണങ്ങൾ ചുവടെ നൽകിയിരിക്കുന്നു. പ്രകൃതി നിർധാരണ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഇവയിൽ നിന്നും ശരിയായത് കണ്ടെത്തി കാരണം വിശദീകരിക്കുക.
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 1
Answer:
ശരിയായ ചിത്രീകരണം A ആണ്, അവിടെ മനു ഷ്യരും കുരങ്ങുകളും ഒരു പൊതു പൂർവ്വികനിൽ നിന്ന് പരിണമിച്ചു.

വിശദീകരണം: ഡാർവിന്റെ പ്രകൃതിനിർദ്ധാരണ സിദ്ധാന്തമനുസരിച്ച്, വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ വ്യതിയാനങ്ങൾ, നിലനിൽപിനുവേണ്ടിയുള്ള മത്സരം, അർഹതയുള്ളവരുടെ അതിജീവിക്കൽ, പ്രകൃതിനിർദ്ധാരണം എന്നിവ കാരണം ഒരു പൊതു പൂർവ്വികനിൽ നിന്ന് പരിണമിച്ചു.

അമിതോപാദനം – പരിസ്ഥിതിക്ക് നിലനിർ ത്താൻ കഴിയുന്നതിനേക്കാൾ കൂടുതൽ സന്താന ങ്ങളെ ജീവികൾ ഉൽപാദിപ്പിക്കുന്നു.

വ്യതിയാനങ്ങൾ – വലുപ്പം, രോഗപ്രതിരോധം, വിത്തുൽപാദനം പോലുള്ള മിക്ക സവിശേഷത കളിലും ജീവികൾ പരസ്പരം വ്യത്യാസങ്ങൾ കാണിക്കും. ഈ വ്യത്യാസങ്ങൾ (വ്യതിയാന ങ്ങൾ, Variations) ജീവികൾക്ക് ഗുണകരമോ ദോഷകരമോ ആകാം.

നിലനിൽപിനുവേണ്ടിയുള്ള മത്സരം – ഭക്ഷണം, സ്ഥലം, ഇണകൾ തുടങ്ങിയ പരിമിതമായ വിഭവ ങ്ങൾ ജീവികൾ തമ്മിലുള്ള മത്സരത്തിലേക്ക് നയിക്കുന്നു.

അർഹതയുള്ളവരുടെ അതിജീവിക്കൽ അനു കൂല വ്യതിയാനങ്ങളുള്ള ജീവികൾ നിലനിൽപി നായുള്ള മത്സരത്തെ അതിജീവിക്കുന്നു. അവ കൂടുതൽ ഫലപ്രദമായി പ്രത്യുൽ പാദനം നടത്തു കയും പുതിയ തലമുറയെ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.

പ്രകൃതിനിർധാരണം – അനുകൂല വ്യതിയാനങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറകളായി കുമിഞ്ഞു കൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗ മായി മാറുന്നു

Question 2.
ഡോൾഫിനുകൾക്ക് മനുഷ്യരുടേതിനേക്കാൾ വലിയ മസ്തിഷ്കം ഉണ്ടെങ്കിലും, മനുഷ്യർക്ക് അവരെക്കാൾ ഉയർന്ന തലത്തിലുള്ള ചിന്താ ശേഷി, ഭാഷാ പ്രാവീണ്യം, സാമൂഹിക ബന്ധ ങ്ങൾ എന്നിവയുണ്ട്. ഈ പ്രസ്താവന താഴെപ്പറയുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
• മസ്തിഷ്ക ഘടനയിലെ വ്യത്യാസം
• പ്രകൃതിനിർധാരണത്തിന്റെ സ്വാധീനം
Answer:
മസ്തിഷ്ക ഘടനയിലെ വ്യത്യാസം: സസ്തനി കളിൽ മസ്തിഷ്കത്തിലെ സെറിബ്രൽ കോട്ടക്സ് 6 അടുക്കുകളുള്ള നവീന മസ്തിഷ്കം എന്ന സങ്കീർണ ഘടനയായി രൂപാന്തരം പ്രാപിച്ചിരി ക്കുന്നു. മനുഷ്യരിലാണ് മറ്റു സസ്തനികളെ അപേ ക്ഷിച്ച് നവീന മസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത്.

പ്രകൃതി നിർധാരണത്തിന്റെ സ്വാധീനം : അർഹത യുള്ളവരുടെ അതിജീവിക്കൽ കാരണം ഉപക രണ നിർമ്മാണം, ഭാഷാ വികസനം തുടങ്ങിയ അനുകൂല വ്യതിയാനങ്ങൾ മനുഷ്യരെ അതിജീവി ക്കാനും സാമൂഹികമായും ബൗദ്ധികമായും പരിണമിക്കാനും സഹായിച്ചു

Question 3.
നാഡീകോശത്തിന്റെ ചിത്രം പകർത്തിവരച്ച് ചുവടെ നൽകിയിട്ടുള്ള ഭാഗങ്ങൾ പേരെഴുതി
അടയാളപ്പെടുത്തുക.
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 2
(a) തൊട്ടടുത്ത നാഡീകോശത്തിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം
(b) ന്യൂറോട്രാൻസ്മിറ്റർ അടങ്ങിയിരിക്കുന്ന ഭാഗം
(c) ഇൻസുലേറ്ററായി പ്രവർത്തിക്കുന്ന ഭാഗം
Answer:
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 3

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Question 4.
ജീവികളിൽ നിരന്തരമായി വ്യതിയാനങ്ങൾ ഉണ്ടാകുന്നുവെന്ന് ഡാർവിൻ വാദിച്ചുവെങ്കി ലും ഈ വ്യതിയാനങ്ങളുടെ കാരണങ്ങളെപ്പറ്റി വിശദീ കരിക്കാൻ അദ്ദേഹത്തിനായില്ല. ഈ പ്രസ്താവന നിയോഡാർവിനിസത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
Answer:
വ്യതിയാനത്തിന്റെയും പാരമ്പര്യ പ്രേഷണത്തി ന്റെയും ജനിതക അടിത്തറയെക്കുറിച്ച് ചാൾസ് ഡാർവിന് ധാരണയില്ലായിരുന്നതിനാൽ ഡാർ വിന്റെ പരിണാമാശയവും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ ഗ്രിഗർ മെൻഡലിന്റെ കണ്ടെത്തലുകളും ക്രോമസോമുകളെയും ജീനുക ളെയും കുറിച്ചുള്ള ധാരണകളും വന്നതോടെ പരിണാമത്തിനിടയാക്കുന്ന വ്യതിയാനങ്ങൾക്ക് കാരണം ജനിതകമാറ്റങ്ങൾ, ലൈംഗിക പ്രത്യുൽ പാദനസമയത്തെ ജനിതക പുനഃസംയോജനം, ജീൻ പ്രവാഹം എന്നിവയാണെന്ന് തിരിച്ചറിഞ്ഞു. പോപ്പുലേഷൻ ജനറ്റിക്സ്, പാലിയന്റോളജി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തെളിവുകളും തുടർ പഠനങ്ങളും ഡാർവിനിസത്തോട് കൂട്ടിച്ചേർത്ത് നിയോഡാർ വിനിസം രൂപപ്പെടുത്തിയതോടെ വിമർശനങ്ങൾ ക്കിടയില്ലാത്ത വിധം ഡാർവിനിസം യുക്തിഭദ മായി.

നിയോ ഡാർവിനിസം വ്യതിയാനത്തിനുള്ള കാരണങ്ങൾ ചുവടെ നൽകയിരിക്കുന്ന രീതിയിൽ വിശദീകരിക്കുന്നു:

ജനിതക പരിവർത്തനം : പുതിയ സ്വഭാവസവിശേ ഷതകൾ സൃഷ്ടിക്കുന്ന DNAയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ. ഇവ പാരമ്പര്യമായി ലഭിക്കുകയും പരിണാമത്തിലേക്ക് നയിക്കുകയും ചെയ്യാം.

ജനിതക പുനഃസംയോജനം : ലൈംഗിക പുനരുൽ പാദന സമയത്ത്, ക്രോസിങ് ഓവർ, സ്വതന്ത്രമായ വേർപിരിയൽ എന്നിവ ജീനുകളെ കൂട്ടികലർത്തു ന്നതിനാൽ പുതിയ കോമ്പിനേഷനുകൾ സൃഷ്ടിക്കുപ്പെടുന്നു.

ജീൻ പ്രവാഹം : കുടിയേറ്റം വഴിയും മറ്റും ജീനുകൾ ഒരു തലമുറയിലേക്ക് പ്രവഹിക്കുമ്പോൾ പുതിയ സ്വഭാവസവിശേഷതകൾ വ്യാപിക്കുന്നു.

Question 5.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 4
a) A, B എന്നീ നാഡികൾ തിരിച്ചറിയുക.
b) A, B എന്നിവ തമ്മിൽ സന്ദേശങ്ങൾ പരസ്പരം കൈമാറുന്നുണ്ടോ? വിശദീകരിക്കുക.
Answer:
(a) a – സംവേദനാഡി b – പ്രേരകനാഡി

(b) റിഫ്ളക്സ് പ്രവർത്തനത്തിൽ സംവേദനാഡി യെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശമായ ഇന്റർ ന്യൂറോൺ, സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു.

Question 6.
സുഷുമ്നയുടെ ഭാഗങ്ങളും അവയുടെ ധമ്മവും ഉൾക്കൊള്ളുന്ന പട്ടിക ചുവടെ നൽകിയിരി ക്കുന്നു. ഈ പട്ടികയിലെ കോളം A യ്ക്ക് അനുസ രിച്ച് കോളം ആ ഉചിതമായി ക്രമീകരിക്കുക.
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 5
Answer:
സെൻട്രൽ കനാൽ – ഇവിടെ കാണുന്ന ദ്രവം സുഷുമ്നയ്ക്ക് പോഷണം നൽകുന്നു.
വൈറ്റ് മാറ്റർ – മയലിൻഷിത്തുള്ള നാഡീകോശ ങ്ങൾ കൂടുതൽ.
ഡോർസൽ റൂട്ട് – ആവേഗങ്ങളെ സുഷുമ്നയി ലെത്തിക്കുന്നു.
മാറ്റർ – നാഡീകോശങ്ങളുടെ കോശശരീരം കൂടുതൽ.

Question 7.
ഫോസിലുകളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില മനുഷ്യ പൂർവികരും അവരുടെ പ്രത്യേകതകളും ചുവടെ നൽകിയി രിക്കുന്നു. നൽകിയിട്ടുള്ള ഉത്തരങ്ങളിൽ നിന്നും ശരിയായി ക്രമീകരിച്ചിരിക്കുന്നത് കണ്ടെത്തുക.

ജനിതക ഘടന ആകെ ക്രോമസോമു കളുടെ എണ്ണം സ്വരൂപ ക്രോമസോമു കളുടെ എണ്ണം ലിഗനിർണ്ണയ ക്രോമസോമുക ളുടെ എണ്ണവും തരവും
സ്‌ത്രീ 44 + XX (a) (b)
പുരുഷൻ (c) 44 (d)

(a) A : i, B : ii, C : iii, D : iv
(b) A : iii, B : i, C : iv, D : ii
(c) A : iii, B : iv, C : ii, D : i
(d) A : iv, B : i, C : iii, D : ii
Answer:
(b) A : iii, B : i, C : iv, D : ii

Question 8.
P, Q, R, S എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്ന ബോക്സിലെ വിവരങ്ങൾ പരിശോധിച്ച് അവയു മായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം തിരിച്ചറിഞ്ഞ് ശരിയായി വരുന്ന ഉത്തരം തിരഞ്ഞെടുക്കുക.
im6
(a) P – മെഡുല്ല ഒബ്ലോംഗേറ്റ് Q – പോൺസ് R – ഹൈപ്പോതലാമസ് S – തലാമസ്
(b) P – പോൺസ് Q – ഹൈപ്പോതലാമസ് R – മെഡുല്ല ഒബ്ലോംഗേറ്റ S – സെറിബ്രം
(c) P – ഹൈപ്പോതലാമസ് Q – സെറിബ്രം R – തലാമസ് S – പോൺസ്
(d) P – തലാമസ് Q – സെറിബ്രം R – ഹൈപ്പോ തലാമസ് S – മെഡുല്ല ഒബ്ലോംഗേറ്റ
Answer:
(c) P – ഹൈപ്പോതലാമസ് Q – സെറിബ്രം R – തലാമസ് S – പോൺസ്

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Question 9.
ചുവടെ നല്കിയിട്ടുള്ളവയെ ഉചിതമായ കോള ത്തിൽ ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കുക
• കഴുത്തിന് നീളമുള്ള ജിറാഫുകൾ മാത്രം നിലനിൽക്കുന്നു
• ഉപയോഗവും നിരുപയോഗവും
• പ്രകൃതിനിർധാരണം
• ജീവിതകാലയളവിൽ ആർജിക്കുന്ന വ്യതിയാ നങ്ങൾ
• നിരന്തരമായ ഉപയോഗത്തിലൂടെ ജിറാഫിന്റെ കഴുത്തിന് നീളം കൂടുന്നു
• വ്യതിയാനങ്ങളുടെ പാരമ്പര്യ പ്രേഷണം.
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 7
Answer:
ലാമാർക്കിസം – ഉപയോഗവും നിരുപയോഗവും, ജീവിതകാലയളവിൽ ആർജിക്കുന്ന വ്യതിയാന ങ്ങൾ, നിരന്തരമായ ഉപയോഗത്തിലൂടെ ജിറാ ഫിന്റെ കഴുത്തിന് നീളം കൂടുന്നു

ഡാർവിനിസം – കഴുത്തിന് നീളമുള്ള ജിറാഫുകൾ മാത്രം നിലനിൽക്കുന്നു, പ്രകൃതി നിർധാരണം, വ്യതിയാനങ്ങളുടെ പാരമ്പര്യ പ്രേഷണം.

SSLC Biology Chapter 2 Notes Questions and Answers Pdf Malayalam Medium

പാഠപുസ്തകം പേജ് 37 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 1.
ആദ്യതവണ രോഗം ഭേദമാക്കാൻ എന്ത് ചികിത്സയാണ് നൽകിയത്? ഇതിന്റെ ഫലമെന്തായിരുന്നു
Answer:
കടുത്ത ചുമയും കഫക്കെട്ടുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു യുവാവിന്റെ നെഞ്ചിന്റെ എക്സ്റേയും ശ്വാസകോശദ്രവവും പരിശോധിച്ച് ഡോക്ടർ ക്ഷയരോഗബാധ സ്ഥിരീകരിച്ചു. ആറാഴ്ചത്തേക്ക് നിരവധി ആൻറിബയോട്ടിക്കുകളും തുടർന്ന് 33 ആഴ്ചത്തേക്ക് പ്രത്യേക ആന്റിബയോട്ടിക്കും നൽകി. ചികിത്സ ആരംഭിച്ച് പത്തു മാസത്തിന് ശേഷം ശ്വാസകോശ ദൈവത്തിന്റെ കൾച്ചറും നെഞ്ചിന്റെ എക്സ്റേയും പരിശോധിച്ച് ക്ഷയരോഗം ഭേദമായി എന്ന് ഉറപ്പാക്കി ചികിത്സ പൂർത്തിയാക്കി.

Question 2.
രണ്ടാം തവണ ചികിത്സ ലഭിച്ചിട്ടും രോഗം ഭേദമാകാത്തതിന് കാരണമെന്ത്?
Answer:
രണ്ട് മാസത്തിനുശേഷം വീണ്ടും ഇതേ രോഗലക്ഷണങ്ങളുമായി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് ചെയ്തതുപോലെ വിവിധ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചിട്ടും 10 ദിവസത്തിനുശേഷം ശ്വാസതടസ്സം മൂലം അദ്ദേഹം മരണപ്പെട്ടു. തുടർ പരിശോധനയിൽ ക്ഷയരോഗാണുക്കൾ വീണ്ടും സജീവമായതാണ് രോഗകാരണമെന്ന് മനസ്സിലാക്കാനായി.

Question 3.
ക്ഷയരോഗ ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി ലഭിച്ചതെങ്ങനെ?
Answer:
ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ഈ രോഗാണുക്കൾ രോഗിയിലെത്തിയത് എവിടെ നിന്നാണ് എന്ന് കണ്ടെത്താൻ ഈ ബാക്ടീരിയകളിലെ DNA യെ മുമ്പ് അതേ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ക്ഷയരോഗാണുക്കളുടെ DNA യുമായി താരതമ്യം ചെയ്തു. ഒരു പ്രത്യേക ജീനിന് സംഭവിച്ച മ്യൂട്ടേഷനാണ് ബാക്ടീരിയകളിൽ ആന്റിബയോട്ടിക്കിനോട് പ്രതിരോധശേഷി ഉണ്ടാക്കിയതെന്ന് കണ്ടെത്തി.

Question 4.
ഈ ശേഷി ബാക്ടീരിയകൾ അവയുടെ അടുത്ത തലമുറകളിലേക്ക് കൈമാറിയാൽ എന്ത് സംഭവിക്കും
Answer:
മ്യൂട്ടേഷൻ സംഭവിച്ച ബാക്ടീരിയകളുടെ ഈ ശേഷി അവയുടെ അടുത്ത തലമുറകളിലേക്ക് കൈമാ റിയാൽ, അടുത്ത തലമുറയിലെ ബാക്ടീരിയ കൾക്കും ആന്റിബയോട്ടിക്കിനോട് പ്രതിരോധ ശേഷിയുണ്ടാകും.

പാഠപുസ്തകം പേജ് 38 ലെ സൂചകങ്ങൾ
Question 5.
പരിസ്ഥിതിയിലെ മാറ്റം
Answer:
നിലത്തു നിന്നും ലഭിക്കുന്ന ഭക്ഷണത്തിന് ദൗർലഭ്യം നേരിട്ടു

Question 6.
സ്വയാർജിത സ്വഭാവത്തിന്റെ രൂപപ്പെടൽ
Answer:
ഭക്ഷണദൗർലഭ്യം കാരണം ഉയരം കൂടിയ ചില്ല കളിൽ നിന്നുള്ള ഇലകൾക്കായി കഴുത്തു നീട്ടിയ തിന്റെ ഫലമായി ജിറാഫിന്റെ കഴുത്തിന് നീളം കൂടുന്നു.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Question 7.
സ്വയാർജിത സ്വഭാവത്തിന്റെ പാരമ്പര്യ പ്രേഷണം
Answer:
ആർജിത സ്വഭാവങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നീളം കൂടിയ കഴുത്തുകളുള്ള ജിറാ ഫുകൾ ആവിർഭവിക്കുന്നു.

Question 8.
മാറിയ പരിസ്ഥിതിയിൽ നീളം കൂടിയതും നീളം കുറഞ്ഞതുമായ കഴുത്തുള്ള ജിറാഫുകളുടെ നിലനിൽപ്പ്.
Answer:
മാറിയ പരിസ്ഥിതിയിൽ ഭക്ഷണം ഉയരം കൂടിയ മരങ്ങളിൽ മാത്രം ഭക്ഷണം ലഭ്യമായിരുന്നു. ഉയരം കൂടിയ ചില്ലകളിൽ നിന്നുള്ള ഇലകൾ കഴി ക്കാൻ കഴിയുന്നതിനാൽ നീളം കൂടിയ കഴുത്തു കളുള്ള ജിറാഫുകൾക്ക് മാത്രം അതിജീവിക്കാനാ യി. ഉയരം കൂടിയ ചില്ലകളിൽ നിന്നുള്ള ഇലകൾ കഴിക്കാൻ കഴിയാത്തതിനാൽ നീളം കുറഞ്ഞ കഴു ത്തുകളോടു കൂടിയ ജിറാഫുകൾ മോണ മര ണപ്പെട്ടു. ലാമാർക്കിന്റെ സിദ്ധാന്ത പ്രകാരം നീളം കൂടിയ കഴുത്തുകളുള്ള ജിറാഫുകൾക്ക് മാത്രം അതിജീവിച്ചു.

പാഠപുസ്തകം പേജ് 41 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 8
Question 9.
കുരുവികളുടെ കൊക്കിന്റെ വൈവിധ്യം
Answer:
ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ പതിനാലോളം വ്യത്യസ്ത സ്പീഷീസുകളിൽപ്പെട്ട കുരുവി കളുണ്ട്. നിലത്ത് വസിച്ച് വിത്ത് കഴിക്കുന്നവ (Ground finch), കള്ളിമുൾച്ചെടിയിൽ വസിച്ച് വിത്ത് ഭക്ഷിക്കുന്നവ (Cactus finch), മരത്തിൽ വസിച്ച് പ്രാണികളെ ഭക്ഷിക്കുന്നവ (Tree finch) തുടങ്ങിയവ അവയിൽ ചിലതാണ്. ഈ സ്പീഷീ സുകൾ പൊതുവായി കാണിക്കുന്ന മുഖ്യവ്യ ത്യാസം അവയുടെ കൊക്കിന്റെ ആകൃതിയും വലുപ്പവുമാണ്. ഇടത്തരം വലുപ്പമുള്ള വിത്തുകൾ കഴിക്കുന്ന കുരുവികളുടെ കൊക്കുകൾ വലിയ വിത്തുകൾ കഴിക്കുന്ന കുരുവികളിൽ നിന്നും പ്രാണികളെ തിന്നുന്ന കുരുവികളിൽ നിന്നും വ്യത്യസ്തമാണ്.

Question 10.
വൈവിധ്യത്തിന് കാരണം
Answer:
കൊക്കുകൾ അവയുടെ ഭക്ഷണസമ്പാദന ത്തിനുള്ള പ്രധാന ഉപാധിയാണ്.

Question 11.
വൈവിധ്യം അതിജീവനത്തെ സ്വാധീനിക്കുന്ന വിധം
Answer:
പരിസ്ഥിതിയിലെ ഭക്ഷ്യ സാതസ്സുകളുടെ ലഭ്യതക്കനുസരിച്ച് അനുയോജ്യമായ ആക തിയോ വലുപ്പമോ ഉള്ള കൊക്കുള്ള കുരുവികൾ അതിജീവിക്കുകയും കൂടുതൽ തലമുറകളെ
ഉൽപാദിപ്പിക്കുകയും ചെയ്യും.

പാഠപുസ്തകം പേജ് 47 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 12.
LUCA, MRCA ഇവയെ താരതമ്യം ചെയ്യുക.
Answer:
ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷീസുകൾ ഉണ്ടാകുന്ന സ്പീസിയേഷൻ എന്ന പ്രക്രിയയിലൂടെയാണ് ഭൂമിയിൽ ജൈവ വൈവിധ്യം രൂപപ്പെട്ടത്. സ്പീഷീസുകളെല്ലാം അവസാനത്തെ സാർവത്രിക പൊതുപൂർവികരിൽ (LUCA Last Universal Common Ancestor) mim രൂപപ്പെട്ടതായും വ്യത്യസ്ത സ്പീഷീസുകൾക്ക് ഏറ്റവും അടുത്ത പൊതു പൂർവ്വികർ (MRCA Most Recent Common ancestor) ഉണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു.

Question 13.
ഫംഗസുകളോട് ഏറ്റവും അടുത്ത ജീവി വിഭാഗമേത്? എന്തുകൊണ്ട്?
Answer:
അനിമേലിയ
ഫംഗസും അനിമേലിയ യിലെ അംഗങ്ങളും യൂക്കാരിയോട്ടുകളാണ് രണ്ടു കൂട്ടർക്കും സസ്യ ങ്ങളെപ്പോലെ സ്വന്തമായി ഭക്ഷണം നിർമ്മിക്കാൻ കഴിയില്ല. രണ്ടിലും ഗ്ലൈക്കോജൻ ആയി ഊർജ്ജം സംഭരിക്കുന്നു (സസ്യങ്ങൾ അത് അന്നജമായി സംഭരിക്കുന്നു).

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Question 14.
ജീവികളിൽ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്ന സാഹചര്യങ്ങൾ ഏതെല്ലാം?
Answer:
മ്യൂട്ടേഷൻ, പ്രകൃതി നിർധാരണം, ജനിതക പുനഃസംയോജനം

Question 15.
ഈ സാഹചര്യങ്ങൾ സ്പീഷീസുകളുടെ രൂപപ്പെടലിന് കാരണമാകുന്നതെങ്ങനെ?
Answer:
ഒരു ജീവിഗണത്തിലെ അംഗങ്ങൾക്ക് പ്രത്യുൽപ്പാ ദനത്തിലൂടെ വ്യതിയാനമുള്ള സന്താനങ്ങളെ ഉൽപ്പാദിപ്പിക്കാമെങ്കിലും അവ | ഒറ്റ സ്പീഷീസായി തന്നെ തുടരും. ജീവിഗണത്തിലെ അംഗങ്ങളെ പാരിസ്ഥിതിക ഘടകങ്ങളോ മറ്റോ പരസ്പരം വേർപ്പെടുത്തിയാൽ, കാലക്രമേണ നിരവധി വ്യതിയാന ങ്ങൾ കുമിഞ്ഞ് കൂടിയേക്കാം. ജീവിഗണത്തിലെ അംഗങ്ങൾക്ക് പരസ്പരം പ്രത്യുൽപാദനം നടത്തി പ്രത്യുൽപാദനക്ഷമമായ സന്താനങ്ങളെ രൂപപ്പെടുത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതോടെ ഇവ വ്യത്യസ്ത സ്പീഷീസുകൾ ആയി പരിണമിക്കുന്നു.

പാഠ പുസ്തകം പേജ് 48 ഈ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 16.
മനുഷ്യരുമായി പരിണാമപരമായ ബന്ധം ഏറ്റവും കൂടുതലുള്ള ജീവിയേത്? എന്തുകൊണ്ട്?
Answer:
ചിമ്പാൻസി, മനുഷ്യരിലെ ഗ്ലോബിൻ തന്മാത യിലെ ബീറ്റാ ശൃംഖലയിലെ അമിനോ ആസിഡു കളുടെ ക്രമീകരണത്തിൽ മനുഷ്യരുമായുള്ള വ്യത്യസങ്ങളുടെ എണ്ണം പൂജ്യം ആണ്.

Question 17.
മനുഷ്യരുമായി വിദൂരമായ പരിണാമബന്ധം പുലർത്തുന്ന ജീവിയേത്? എന്തുകൊണ്ട്?
Answer:
എലി, മനുഷ്യരിലെ ഗ്ലോബിൻ തന്മാത്രയിലെ ബീറ്റാ ശൃംഖലയിലെ അമിനോ ആസിഡുകളുടെ ക്രമീകരണത്തിൽ മനുഷ്യരുമായുള്ള വ്യത്യസങ്ങ ളുടെ എണ്ണം 31 ആണ്.

Question 18.
ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം കണ്ടെത്തുന്നതിന് തന്മാത്രാ ജീവശാസ്ത്രം എപ്രകാരം സഹായിക്കുന്നു?
Answer:
ഒരു ജീവിയിലെ DNA യിലെ ന്യൂക്ലിയോ ടൈഡുകളുടെ ക്രമവും പ്രോട്ടീനുകളിലെ അമിനോ ആസിഡുകളുടെ ക്രമവും മറ്റു ജീവികളുടേതുമായി താരതമ്യം ചെയ്യുന്നതിലൂടെ ജീവികളുടെ പരിണാമപരമായ ബന്ധം കണ്ട ത്താനാകും. തന്മാത്രാതലത്തിലുള്ള സാമ്യവ്യത്യാ സങ്ങളെ ശരീരഘടനാ താരതമ്യം, ഫോസിൽ പഠനം എന്നിവയിൽ നിന്നുള്ള അറിവുകളുമായി ബന്ധിപ്പിച്ചാണ് പരിണാമവൃക്ഷം ചിത്രീകരി ക്കുന്നത്. പരിണാമചരിത്രം മനസ്സിലാക്കുന്ന തിനുള്ള ഏറ്റവും ആധുനിക മാർഗമാണിത്.

Question 19.
ചിത്രീകരണം 2.5 വിശകലനം ചെയ്ത് ഉചഅ താരതമ്യപഠനം നൽകുന്ന നിഗമനങ്ങൾ
Answer:
ചിമ്പാൻസിയുടെ DNA ശ്രണി മറ്റുള്ള ജീവിക ളുടെ DNA ശ്രേണിയുമായുള്ള പൊരുത്തപ്പെടൽ
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 9
മനുഷ്യരുമായുള്ള അടുത്ത ബന്ധം: ചിമ്പാൻ സിയുടെയും മനുഷ്യന്റെയും ഡിഎൻഎ ശ്രേണി കളാണ് ഏറ്റവും ഉയർന്ന ശതമാനം സമാനത കാണിക്കുന്നത്, ഇത് മനുഷ്യർ ചിമ്പാൻസിക ളുമായി വളരെ അടുത്ത പരിണാമ ബന്ധം പങ്കിടു ന്നുവെന്ന് സൂചിപ്പിക്കുന്നു. മറ്റ് പ്രൈമേറ്റുകളെ അപേക്ഷിച്ച് ചിമ്പാൻസികൾക്കും മനുഷ്യർക്കും പൊതു പൂർവ്വികനുണ്ടെന്ന ആശയത്തെ ഇത് പിന്തുണയ്ക്കുന്നു.

ചിമ്പാൻസികളും ഗൊറില്ലകളും തമ്മിലുള്ള DNA സാമ്യം അല്പം കുറവാണ്, ഇത് ഗൊറില്ലകളും അടുത്ത ബന്ധമുള്ളവയാണെന്നും എന്നാൽ പൊതു പൂർവ്വികരിൽ നിന്ന് മനുഷ്യരേക്കാൾ മുമ്പുതന്നെ വ്യതിചലിച്ചുവെന്നും സൂചിപ്പിക്കുന്നു.

ചിമ്പാൻസിയുടെ DNAയും കുരങ്ങന്റെ DNAയും തമ്മിലുള്ള സാമ്യം ഇതിലും കുറവാണ്, അതായത് കുരങ്ങുകൾ ചിമ്പാൻസികളുമായും മനുഷ്യരുമായും കൂടുതൽ വിദൂര പരിണാമ ബന്ധം പങ്കിടുന്നു. DNA ശ്രേണികളെക്കുറിച്ചുള്ള ഈ താരതമ്യ പഠനം പരിണാമത്തിന്റെ ശക്തമായ തന്മാത്രാ തെളിവാണ്, കാലക്രമേണ ജീവിവർഗ്ഗങ്ങൾ സാധാരണ പൂർവ്വികരിൽ നിന്ന് എങ്ങനെ വ്യതിചലിച്ചുവെന്ന് കാണിക്കുന്നു.

പാഠപുസ്തകം പേജ് 51 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 20.
ആന്ത്രോപോയിഡിയയിലെ രണ്ടുവിഭാഗങ്ങളും അവയുടെ പ്രത്യേകതകളും
Answer:
സെർക്കോപിത്തികോയിഡിയ – കുരങ്ങുകൾ ഉൾപ്പെടുന്ന വിഭാഗം, ചെറിയ മസ്തിഷ്കം, വാലുകൾ ഉള്ളവ

ഹാമിനോയിഡിയ – മനുഷ്യൻ ഉൾപ്പെടുന്ന വിഭാഗം, വലിയ മസ്തിഷ്കം, വാൽ ഇല്ലാത്തവർ

Question 21.
ആൾക്കുരങ്ങുകളും മനുഷ്യരും ഉൾപ്പെടുന്ന പൊതുവിഭാഗം.
Answer:
പ്രൈമേറ്റുകൾ

Question 22.
പാഠപുസ്തകം പേജ് 53 പട്ടിക 2.2 പൂർത്തിയാക്കിയത്
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 10
Answer:

മനുഷ്യർ മസ്തിഷ്ക വലുപ്പം സവിശേഷതകൾ
സലാന്തോപ് ചാഡൻസിസ് 350 രാൻ മനുഷ്യ പരിണാമ പരമ്പരയിലെ ആദ്യ കണ്ണി. ആഫ്രിക്കയിലെ ചാഡിൽ നിന്നും ഫോസിലുകൾ കണ്ടെടുത്തു
അസാലോപിത്തിക്കസ് 450 രാൻ ഈ വിഭാഗത്തിൽപ്പെട്ട ജീവികളുടെ ഏതാണ്ട് പൂർണ്ണമായ ഫോസിൽ ആഫ്രിക്കയിൽ നിന്നും കണ്ടെത്തി. അസ്ഥികൂടത്തിന്റെ ഘടന ഇരുകാലുകളിലുള്ള നടത്തം സ്ഥിരീകരിക്കുന്നു
ഹോമോ ഹബിലിസ് 600 രാൻ ഫോസിലുകൾ ആഫ്രിക്കയിൽ നിന്നും ലഭിച്ചു വലിയ തലയോട് കൈകൾ ഉപയോഗിച്ച് കല്ലുകൾ കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ചു ചെറിയ കൂട്ടമായി ജീവിച്ചു, വേട്ടയാടൽ ആരംഭിച്ചു.
ഹോമോ ഇറക്ടസ് 900 രാൻ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഫോസിലുകൾ ലഭിച്ചു. ഇരു കാലുകളിൽ നിവർന്നു നടക്കാൻ കഴിവുള്ളവർ വിശാലമായ നെറ്റിത്തടം, മിശ്രഭുക്കുകൾ, മികവു കൂടിയ കല്ലായുധങ്ങൾ വേട്ടയാടുന്നതിനായി ഉപയോഗിച്ചു.
ഹോമോ നിയാ ർതാലൻസിസ 1450 രാൻ ആധുനിക മനുഷ്യന്റെ സമകാലികർ. ജർമ്മനിയിൽ നിന്ന് ഫോസിലുകൾ ലഭിച്ചു ചെറുതും ചരിഞ്ഞതും

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Question 23.
പാഠപുസ്തകം പേജ് 60 ലെ ചിത്രീകരണം 2.14 പൂർത്തിയാക്കിയത്
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 11
നാഡീകോശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കോശങ്ങളും വൈദ്യുത ചാർജുള്ളവയാണ്.
a) ഉദ്ദീപിപ്പിക്കപ്പെടാത്ത അവസ്ഥയിൽ കോശസ്തര ത്തിന്റെ പുറത്ത് പോസിറ്റീവ് ചാർജും ഉള്ളിൽ നെഗറ്റീവ് ചാർജും നിലനിൽക്കുന്നു.
b) ഉദ്ദീപിപ്പിക്കപ്പെടുമ്പോൾ കോശ സ്തരത്തിന് പുറ ത്തുനിന്ന് പോസിറ്റീവ് ചാർജുള്ള അയോണുകൾ കോശത്തിലേക്ക് പ്രവേശിക്കുന്നു. ഇത് താൽ ക്കാലികമായി ആ ഭാഗത്ത് ചാർജ് വ്യതിയാനം ഉണ്ടാക്കുന്നു.
c) നൈമിഷികമായി ഉണ്ടാകുന്ന ചാർജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിച്ച് സമാന രീതി യിലുള്ള ചാർജ് വ്യതിയാനമുണ്ടാക്കുന്നു. ഈ പ്രക്രിയ തുടരുക വഴി വൈദ്യുതപ്രവാഹമായി സന്ദേശങ്ങൾ പ്രവഹിക്കുന്നു.

പാഠ പുസ്തകം പേജ് 61 ലെ സൂചകങ്ങളുടെ ഉത്തരങ്ങൾ
Question 24.
സിനാപ്സിന്റെ ഭാഗങ്ങൾ
സിനാപ്റ്റിക് നോബ് – ന്യൂറോട്രാൻസ്മിറ്ററുകൾ
നിറഞ്ഞ വെസിക്കിളുകൾ ഉള്ള ആകാ റ്റിന്റെ അഗ്രഭാഗം.
സിനാപ്റ്റിക് വിടവ് – ന്യൂറോണുകൾക്കിടയിലുള്ള ചെറിയ വിടവ്.
പോസ്റ്റ് – സിനാപ്റ്റിക് സ്തരം – ന്യൂറോട്രാൻസ്മി റ്ററുകളെ സ്വീകരിക്കുന്ന റിസപ്റ്റുകൾ ഉള്ള ഡെൻഡറ്റിന്റെ അഗ്രഭാഗം.

Question 25.
സിനാപ് സിലൂടെയുള്ള ആവേഗങ്ങളുടെ പ്രേഷണം
Answer:
ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തുമ്പോൾ, അത് ന്യൂറോട്രാൻസ്മിറ്ററുകളെ സിനാപ്റ്റിക് വിടവിലേക്ക് സ്രവിക്കുന്നു. ഈ ന്യൂറോട്രാൻസ്മിറ്ററുകൾ പോസ്റ്റ് സിനാപ്റ്റിക് സരത്തിലെ റിസപ്റ്ററുകളുമായി ചേർന്ന് ആ ന്യൂറോണിനെ ഉദ്ദീപിപ്പിക്കുന്നു.

Question 26.
ആവേഗങ്ങളുടെ ദിശ, വേഗത എന്നിവ നിയന്ത്രിക്കുന്നതിൽ സിനാപ്സിന്റെ പങ്ക്
Answer:
സിനാപ്സുകൾ ആവേഗങ്ങളെ ഒരു ദിശയിൽ മാത്രം കടത്തിവിടുകയും ആവേഗങ്ങളുടെ സഞ്ചാരവേഗത വർധിപ്പിക്കുകയും ചെയ്യുന്നു.

Question 27.
പാഠപുസ്തകം പേജ് 63 ലെ പട്ടിക 2.5 പൂർത്തിയാക്കിയത്
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 12
Answer:

ന്യൂറോണുകൾ ധർമം
സംവേദന്യൂറോൺ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്ക ത്തിലേക്കും സുഷുമ്നയിലേക്കും എത്തിക്കുന്നു.
പ്രേരക ന്യൂറോൺ മസ്തിഷ്കം, സുഷുമ്ന എന്നീ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു.
ഇന്റർ ന്യൂറോൺ സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തി ലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു.

Question 28.
പാഠപുസ്തകം പേജ് 63 ലെ പട്ടിക 2.5 പൂർത്തിയാക്കിയത്
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 13
Answer:

നാഡി നിർമാണഘടകം ധർമം
സംവേദനാഡി സംവേദന്യൂറോൺ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശ ങ്ങൾ മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും (കേന്ദ്ര നാഡീ വ്യവസ്ഥ) എത്തിക്കുന്നു.
പ്രേരകനാഡി പ്രേരകന്യൂറോൺ മസ്തിഷ്കം, സുഷുമ്ന (കേന്ദ്ര നാഡീ വ്യവ സ്ഥ)എന്നീ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ശരീ രത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു.
സമ്മിശ്രനാഡി സംവേദന്യൂറോണും പ്രേരക ന്യൂറോണും തലച്ചോറ്, സുഷുമ്ന എന്നിവയിലേക്കും തിരിച്ചു മുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്നു.

Question 29.
പാഠപുസ്തകം പേജ് 64-ലെ പട്ടിക 2.6 പൂർത്തിയാക്കിയത്
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 14
Answer:

അവയവം / ഭാഗം സിംപതറ്റിക് വ്യവസ്ഥ പാരാസിംപതറ്റിക് വ്യവസ്ഥ
കണ്ണിലെ പ്യൂപിൾ വികസിക്കുന്നു ചുരുങ്ങുന്നു
ഉമിനീർ ഗ്രന്ഥി ഉമിനീർ ഉൽപ്പാദനം കുറയുന്നു ഉമിനീർ ഉൽപ്പാദനം കൂടുന്നു
ശ്വസനിക വികസിക്കുന്നു ചുരുങ്ങുന്നു
ഹൃദയം ഹൃദയമിടിപ്പ് കൂടുന്നു ഹൃദയമിടിപ്പ് കുറയുന്നു
അഡ്രീനൽ ഗ്രന്ഥി ഹോർമോൺ ഉൽപ്പാദനം കൂടുന്നു നേരിട്ട് സ്വാധീനിക്കുന്നില്ല
ആമാശയം ദഹനപ്രക്രിയ മന്ദീഭവിക്കപ്പെടുന്നു ദഹനപ്രക്രിയ ഉദ്ദീപിപ്പിക്കപ്പെടുന്നു
ചെറുകുടൽ പെരിസ്റ്റാൾസ്സ് കുറയുന്നു പെരിസ്റ്റാൾസ്സ് കൂടുന്നു
മൂത്രാശയം മൂത്രം നിലനിർത്തുന്നു ശൂന്യമാക്കപ്പെടുന്നു

പാഠപുസ്തകം പേജ് 66 ലെ സൂചകങ്ങൾളുടെ ഉത്തരങ്ങൾ
Question 30.
റിഫ്ളക്സ് ആർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ.
Answer:
ഗ്രാഹി, സംവേദന്യൂറോൺ, ഇന്റർ ന്യൂറോൺ, പര കന്യൂറോൺ, പേശി

Question 31.
ഓരോ ഭാഗവും നിർവഹിക്കുന്ന ധർമം.
Answer:
ഗ്രാഹി ആവേഗങ്ങൾ രൂപപ്പെടുന്നു → സംവേദ ന്യൂറോൺ – ആവേഗങ്ങളെ സുഷുമ്നയിലേക്കെ ത്തിക്കുന്നു → ഇന്റർന്യൂറോൺ – സംവേദനാ ഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം. സംവേദ ആവേഗങ്ങൾക്കനുസൃത മായി വേഗത്തിലുള്ള പ്രതികരണം നിർദേശങ്ങൾ രൂപപ്പെടുത്തുന്നു → പ്രേരക ന്യൂറോൺ – സുഷു മയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയി ലേക്ക് കൊണ്ടുപോകുന്നു → ബന്ധപ്പെട്ട പേശി – പേശീപ്രവർത്തനത്താൽ ശരീരഭാഗം പിൻവലി ക്കുന്നു.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

Question 32.
റിഫ്ളക്സ് പ്രവർത്തനത്തിന്റെ പ്രാധാന്യം.
Answer:
ഉദ്ദീപനത്തിനനുസരിച്ച് ആകസ്മികമായും അനൈച്ഛികമായും നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്സ് പ്രവർത്തനങ്ങൾ. സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിൽ നിന്നും റിഫ്ളക്സ് പ്രവർത്തനങ്ങളുണ്ടാകാറുണ്ട്.

പാഠപുസ്തകം പേജ് 67 ലെ സൂചകങ്ങൾളുടെ ഉത്തരങ്ങൾ
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 15
Question 33.
ഹൈഡ്രയിചെയ്യും പ്ലനേറിയ യിലെയും നാഡീവ്യവസ്ഥ താരതമ്യം ചെയ്യുക.
Answer:
ഹൈഡ – നിയന്ത്രണ കേന്ദ്രമില്ലാത്ത നാഡീ ജാലിക കാണപ്പെടുന്നു.
പ്ലനേറിയ – തലയുടെ ഭാഗത്തുള്ള ഒരു ജോഡി നാഡി ഗാംഗ്ലിയകൾ നിർദ്ദേശങ്ങളെ ഏകോപി പ്പിക്കുന്നു.

Question 34.
ഷഡ്പദങ്ങളിലെ നാഡീവ്യവസ്ഥയുടെ പ്രത്യേകത.
Answer:
ഷഡ്പദങ്ങൾ – തലയുടെ ഭാഗത്തുള്ള നാഡീ കോശങ്ങൾ കൂടിച്ചേർന്ന് വ്യക്തവും സാമാന്യം വികാസം പ്രാപിച്ചതുമായ മസ്തിഷ്കമായി പരിണമിച്ചിരിക്കുന്നു. ഇതിൽ നിന്നും പുറപ്പെടുന്ന ഒരു ജോഡി നാഡി തന്തുക്കളിലെ ഗാംഗ്ലിയോണു കൾ ഓരോ അറയിലും കാണപ്പെടുന്നു.

Class 10 Biology Chapter 2 Malayalam Medium – Extended Activities

Question 1.
പരമാവധി ജീവികളെ ഉൾപ്പെടുത്തി മനുഷ്യന്റെ പരിണാമവൃക്ഷം തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കൂ.

Question 2.
ഭൂമിയിൽ ജീവന്റെ ഉൽപത്തി മാത്രമല്ല കൂട്ടവംശനാശങ്ങളും സംഭവിച്ചിട്ടുണ്ട്. ഇവയെപ്പറ്റി കൂടുതൽ വിവരശേഖരണം നടത്തി സെമിനാർ സംഘടിപ്പിക്കൂ.

Question 3.
നാഡീവ്യവസ്ഥയുടെ സംരക്ഷണം വ്യക്തമാക്കുന്ന ലഘുനാടകത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാ ക്കി സ്കൂളിലും പൊതു ഇടങ്ങളിലും അവതരിപ്പിക്കൂ.

Question 4.
വിവിധ നിറത്തിലുള്ള മുത്തുകൾ, ചെറിയ കമ്പികൾ, വൂളൻ നൂല് മുതലായവ ഉപയോഗി ച്ച് നാഡീകോശത്തിന്റെ മാതൃക നിർമ്മിച്ച് ക്ലാസിൽ പ്രദർശിപ്പിക്കൂ.

Question 5.
നിർമ്മിതബുദ്ധി മനുഷ്യമസ്തിഷ്ക്കത്തിന് വെല്ലുവിളിയോ? ഈ വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിക്കൂ.

10th Class Biology Notes Pdf Malayalam Medium Chapter 2

Class 10 Biology Chapter 2 Notes Pdf Malayalam Medium

  • നിലവിൽ ഏറ്റവും വിശ്വസനീയമായ ആന്റിബോയട്ടിക്കുകൾ സൂപ്പർ ബഗുകൾ എന്നറിയപ്പെടുന്ന ബാക്ടീരി യകൾക്കെതിരെ ഫലപ്രദമല്ലെന്ന് ഡോക്ടർമാരും പൊതുജനാരോഗ്യ വിദഗ്ദരും ശാസ്ത്രജ്ഞരും മുന്നറി യിപ്പ് നൽകുന്നു.
  • ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരനാണ് ജീൻ ബാപ്റ്റിസ് ലാമാർക്ക്.
  • സ്വയാർജിത വ്യതിയാനങ്ങൾ ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തില്ല എന്നതിനാൽ അവ പാരമ്പര്യമായി കൈമാറുന്നില്ല എന്ന് പിൽക്കാല ശാസ്ത്രജ്ഞർ തെളിയിച്ചു.
  • ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ടത് ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം ആണ്.
  • പരിണാമാശയം ആവിഷ്കരിക്കുന്നതിന് ചാൾസ് ഡാർവിനെ സ്വാധീനിച്ചത് ഗാലപ്പഗോസ് ദ്വീപുകളിലെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യമാണ്.
  • നിലത്ത് വസിച്ച് വിത്ത് കഴിക്കുന്നവ (Ground finch), കള്ളിമുൾച്ചെടിയിൽ വസിച്ച് വിത്ത് ഭക്ഷിക്കുന്നവ (Cactus finch), മരത്തിൽ വസിച്ച് പ്രാണികളെ ഭക്ഷിക്കുന്നവ (Tree finch) തുടങ്ങിയവ ഗാലപ്പഗോസിലെ കുരുവികളിൽ ചിലതാണ്.
  • ഡാർവിനിസത്തിലെ പ്രധാന ആശയങ്ങൾ – അമിതോൽപ്പാദനം,വ്യതിയാനങ്ങൾ, നിലനിൽപിനുവേണ്ടിയുള്ള മത്സരം, അർഹതയുള്ളവരുടെ അതിജീവിക്കൽ, പ്രകൃതി നിർധാരണം
  • ലാമാർക്കിസം – പരിസ്ഥിതി ജീവികളിൽ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
  • ഡാർവിനിസം – ജീവികളിലെ അനുകൂല വ്യതിയാനങ്ങളെ പരിസ്ഥിതി തിരഞ്ഞെടുക്കുന്നു.
  • പോപ്പുലേഷൻ ജനറ്റിക്സ്, പാലിയന്റോളജി, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തെളിവുകളും തുടർ പഠനങ്ങളും ഡാർവിനിസത്തോട് കൂട്ടിച്ചേർത്ത് നിയോഡാർവിനിസം രൂപപ്പെടുത്തിയതോടെ വിമർശനങ്ങൾക്കിടയില്ലാത്ത വിധം ഡാർവിനിസം യുക്തിഭദ്രമായി.
  • ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷീസുകൾ ഉണ്ടാകുന്ന സീസിയേഷൻ (Spe ciation) എന്ന പ്രക്രിയയിലൂടെയാണ് ഭൂമിയിൽ ജൈവവൈവിധ്യം രൂപപ്പെട്ടത്.
  • സ്പീഷീസുകളെല്ലാം അവസാനത്തെ സാർവത്രിക പൊതുപൂർവികരിൽ (LUCA Last Universal Common Ancestor) നിന്ന് രൂപപ്പെട്ടതായും വ്യത്യസ്ത സ്പീഷീസുകൾക്ക് ഏറ്റവും അടുത്ത പൊതു പൂർവ്വികർ (MRCA Most Recent Common ancestor) ഉണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു.
  • ഒരു ജീവിയിലെ DNA യിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമവും പ്രോട്ടീനുകളിലെ അമിനോ ആസിഡുകളുടെ ക്രമവും മറ്റു ജീവികളുടേതുമായി താരതമ്യം ചെയ്യുന്നതിലൂടെ ജീവികളുടെ പരിണാമപരമായ ബന്ധം കണ്ടെത്താനാകും.
  • തന്മാത്രാതലത്തിലുള്ള സാമ്യവ്യത്യാസങ്ങളെ ശരീരഘടനാ താരതമ്യം, ഫോസിൽ പഠനം എന്നിവയിൽ നിന്നുള്ള അറിവുകളുമായി ബന്ധിപ്പിച്ചാണ് പരിണാമവൃക്ഷം ചിത്രീകരിക്കുന്നത്. പരിണാമചരിത്രം മനസ്സിലാക്കുന്നതിനുള്ള ഏറ്റവും ആധുനിക മാർഗമാണിത്.
  • മനുഷ്യന്റെ കൈ, പൂച്ചയുടെ മുൻകാലുകൾ, തിമിംഗലത്തിന്റെ ഫ്ളിപ്പർ, വവ്വാലിന്റെ ചിറക് എന്നിവയിലെ അസ്ഥികൾ സമാനമാണ്. എന്നാൽ ഈ അവയവങ്ങൾ അവയുടെ ബാഹ്യഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തത പുലർത്തുന്നു.
  • പുരാതനകാലത്തെ ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകൾ.
  • ഫോസിലുകൾ നൽകുന്ന തെളിവുകൾ – ജീവപരിണാമം ഒരു ക്രമാനുഗത പ്രക്രിയ ആണ്. ഇടനില ഫോസി ലുകൾ ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം തെളിയിക്കുന്നു. ഭൂമിയിൽ ജീവിച്ചിരുന്ന നിരവധി ജീവികൾക്ക് വംശനാശം സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
  • സസ്തനിവിഭാഗത്തിലെ കുരങ്ങന്മാരുടെയും ആൾക്കുരങ്ങുകളുടെയും മനുഷ്യരുടെയും പൊതുപൂർവികർ, പ്രൈമേറ്റുകൾ എന്ന വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
  • പ്രൈമേറ്റുകളുടെ പൊതുസവിശേഷതകൾ – മറ്റ് വിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരൽ, ദ്വിനേത ദർശനം, വലുതും വികസിതവുമായ മസ്തിഷ്കം, കൂർത്ത നഖങ്ങൾക്ക് പകരം പരന്ന നഖങ്ങൾ, വഴക്കമുള്ള കൈകാലുകളും സന്ധികളും
  • സെർക്കോപിത്തികോയിഡിയ – കുരങ്ങുകൾ ഉൾപ്പെടുന്ന വിഭാഗം, ചെറിയ മസ്തിഷ്കം, വാലുകൾ ഉള്ളവ
  • ഹാമിനോയിഡിയ – മനുഷ്യൻ ഉൾപ്പെടുന്ന വിഭാഗം, വലിയ മസ്തിഷ്കം, വാൽ ഇല്ലാത്തവർ
  • മനുഷ്യപരിണാമചരിത്രത്തിലെ കണ്ണികൾ – സഹെലാന്തോപസ് ചാഡൻസിസ്, അാലോപിത്തിക്കസ്, ഹോമോ ഹബിലിസ്, ഹോമോ ഇറക്ടസ്, ഹോമോ നിയാണ്ടർ താലൻസിസ്, ഹോമോ സാപിയൻസ്
  • കഴിഞ്ഞ 3 മുതൽ 4 ദശലക്ഷം വർഷങ്ങൾക്കുള്ളിലുണ്ടായ മസ്തിഷ്ക വലുപ്പവർധനവ് മനുഷ്യപരിണാമത്തിലെ മുഖ്യപ്രവണതയാണ്.
  • ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് നാഡീവ്യവസ്ഥയാണ്.
  • നാഡിവ്യവസ്ഥയിൽ മസ്തിഷ്കം, സുഷുമ്ന നാഡികൾ, ഗ്രാഹികൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് നാഡി കോശങ്ങൾ അഥവാ ന്യൂറോണുകൾ.
  • ന്യൂറോണുകളുടെ ഭാഗങ്ങൾ – കോശശരീരം,ഡെൻഡ്രോണുകൾ, ഡെൻഡറ്റുകൾ, ആക്സോൺ, ആക്സോണൈറ്റുകൾ, സിനാപ്റ്റിക് നോബ്.
  • മസ്തിഷ്കത്തിലും സുഷുമ്നയിലും പകുതിയിലധികവും എപൻഡെമൽ കോശം, ഒളിഗോഡെൻഡ്രോ സൈറ്റ്, മൈക്രോഗ്ലിയൽ കോശം, ഷ്വാൻ കോശം, ആസ്ട്രോസൈറ്റ് എന്നീ കോശങ്ങളാണുള്ളത്. ഇവയാണ് ന്യൂറോഗ്ലിയൽ കോശങ്ങൾ.
  • ന്യൂറോഗ്ലിയൽ കോശങ്ങളുടെ വിവിധ ധർമ്മങ്ങൾ നാഡികോശങ്ങൾക്ക് ആവശ്യമായ പോഷണം എത്തിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. പ്രതിരോധ കോശങ്ങളായി പ്രവർത്തിക്കുന്നു. നാഡീവ്യവസ്ഥയുടെ സമ സ്ഥിതി നിലനിർത്തുക. കേടായ നാഡീ കലകളെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
  • ചില ന്യൂറോണുകളിൽ ആക്സോണിനെ പൊതിഞ്ഞ് മയലിൻ ഷീത്ത് എന്ന ഒരാവരണം കാണപ്പെടുന്നു.
  • ഒരു ഇൻസുലേറ്ററായി പ്രവർത്തിച്ച് സന്ദേശങ്ങളുടെ പ്രസരണ വേഗത വർധിപ്പിക്കുക, നാഡീകോശത്തിന് പോഷണം ലഭ്യമാക്കുക, ബാഹ്യക്ഷതങ്ങളിൽ നിന്നും ആക്സോണി നെ സംരക്ഷിക്കുക മുതലായവയാണ് മയലിൻഷീത്തിന്റെ മുഖ്യധർമ്മങ്ങൾ.
  • മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിൻ ഷീത്തിനെ നിർമ്മിക്കുന്നത് ഒളിഗോഡെൻഡ്രോസൈറ്റുകളും നാഡികളിൽ മയലിൻ ഷിത്തിനെ നിർമ്മിക്കുന്നത് ഷ്വാൻ കോശങ്ങളുമാണ്.
  • ഒരു കൂട്ടം നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങളെ ഒരാവരണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഗോളാ കൃതിയിൽ കാണപ്പെടുന്ന ഇത്തരം ഭാഗങ്ങളാണ് ഗ്ലംഗ്ലിയോണുകൾ.
  • വൈറ്റ് മാറ്റർ – മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിൻഷിത്തുള്ള നാഡീകോശങ്ങൾ കൂടുതലായി കാണ പ്പെടുന്ന ഭാഗം.
  • ഗ്രേമാറ്റർ – കോശശരീരവും മയലിൻഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കാണപ്പെടുന്ന ഭാഗം.
  • നാഡീവ്യവസ്ഥയെ കേന്ദ്ര നാഡീ വ്യവസ്ഥ, പെരിഫെറൽ നാഡീ വ്യവസ്ഥ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
  • മസ്തിഷ്കവും സുഷുമ്നയും കേന്ദ്ര നാഡീ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.
  • കേന്ദ്രനാഡീ വ്യവസ്ഥയെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന 12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാനാഡികളും ഗ്രാഹികളും നാഡീഗാംഗ്ലിയോണുകളും ഉൾപ്പെടുന്നതാണ് പെരിഫറൽ നാഡീ വ്യവസ്ഥ.
  • മസ്തിഷ്കം, സുഷുമ്ന എന്നിവയെ പൊതിഞ്ഞ് മൂന്ന് പാളികളോട് കൂടിയ മെനിസ് കാണപ്പെടുന്നു.
  • സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ രൂപീകരണത്തിൽ എപൻഡെമൽ കോശങ്ങൾക്ക് പങ്കുണ്ട്.
  • കേന്ദ്രനാഡീവ്യവസ്ഥയിൽ സെറിബ്രോ സ്പൈനൽ ദ്രവം നിർവഹിക്കുന്ന ധർമ്മങ്ങൾ – കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു. മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. മർദം ക്രമീകരിക്കുന്നു. ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
  • മസ്തിഷ്ക ഭാഗങ്ങൾ – സെറിബ്രം, സെറിബെല്ലം, തലാമസ്, ഹൈപ്പോതലാമസ്, ബ്രെയിൻ സ്റ്റെം ( മിഡ് ബ്രെയിൻ, പോൺസ്, മെഡുല്ല ഒബ്ളോംഗേറ്റ്)
  • മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്ന കേന്ദ്രനാഡീവ്യവസ്ഥയുടെ ഭാഗമാണ് സുഷുമ്ന.
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ മസ്തിഷ്കത്തിലെത്തിക്കുകയും മസ്തിഷ്കത്തിൽ നിന്നുള്ള നിർദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്നത് സുഷുമ്നയാണ്.
  • നാഡീകോശത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് നാഡീയ ആവേഗങ്ങൾ.
  • ഒരു നാഡീയ ആവേഗം ശരീരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് എത്തണമെങ്കിൽ പല ന്യൂറോണുകളിലൂടെ സഞ്ചരിക്കേണ്ടിവരും. ഒരു ന്യൂറോണിൽ നിന്ന് മറ്റൊന്നിലേക്ക് ആവേഗം കൈമാറുന്ന ഭാഗമാണ് സിനാപ്സ്.
  • സിനാപ്സുകൾ ആവേഗങ്ങളെ ഒരു ദിശയിൽ മാത്രം കടത്തിവിടുകയും ആവേഗങ്ങളുടെ സഞ്ചാരവേഗത വർധിപ്പിക്കുകയും ചെയ്യുന്നു.
  • വിവിധതരം ന്യൂറോണുകൾ – സംവേദ ന്യൂറോൺ, പ്രേരക ന്യൂറോൺ, ഇന്റർ ന്യൂറോൺ.
  • ഒരു കൂട്ടം നാഡീകോശങ്ങളുടെ ആക്സോണുകൾ കൊഴുപ്പിന്റെയും യോജകകലയുടെയും പാളിയാൽ പൊതിഞ്ഞ് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് നാഡികൾ.
  • നിർമ്മാണഘടകങ്ങളുടെ പ്രത്യേകതയുടെ അടിസ്ഥാനത്തിലുള്ള വിവിധതരം നാഡികൾ – സംവേദനാഡി, പരകനാഡി, സമ്മിശ്രനാഡി.
  • പെരിഫെറൽ നാഡീവ്യവസ്ഥയുടെ ഭാഗമായ സ്വതന്ത്രനാഡീവ്യവസ്ഥ ശാരീരിക പ്രവർത്തനങ്ങളെ സ്വയം നിയന്ത്രിക്കുന്നു.
  • സ്വതന്ത്രനാഡീവ്യവസ്ഥയിൽ സിംപതറ്റിക് നാഡീവ്യവസ്ഥയും പാരാസിംപതറ്റിക് നാഡീവ്യവസ്ഥയും ഉൾപ്പെടുന്നു.
  • നമ്മുടെ ബോധതലത്തിന് പുറത്ത് നടക്കുന്ന വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പെരിഫെറൽ നാഡീവ്യവസ്ഥയുടെ ഭാഗമായ സ്വതന്ത്ര നാഡീ വ്യവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
  • ഉദ്ദീപനത്തിനനുസരിച്ച് ആകസ്മികമായും അനൈച്ഛികമായും നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്സ് പ്രവർത്തനങ്ങൾ.
  • റിഫ്ളക്സ് പ്രവർത്തനത്തിൽ ആവേഗങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്സ് ആർക്ക്.
  • സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിൽനിന്നും റിഫ്ളക്സ് പ്രവർത്തനങ്ങളുണ്ടാകാറുണ്ട്.
  • ലളിതമായ നാഡീഘടനയിൽ നിന്ന് വളരെ സങ്കീർണ്ണമായ നാഡീവ്യവസ്ഥകളിലേക്കുള്ള ശ്രദ്ധേയമായ പരിവർത്തനം കൂടി ജീവപരിണാമം നൽകുന്നുണ്ട്.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

ആമുഖം

പരിണാമ സിദ്ധാന്തങ്ങൾ
ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്രകാരനാണ് ജീൻ ബാപ്റ്റിസ്റ്റ്- ലാമാർക്ക്. ലാമാർക്കിന്റെ ആശയങ്ങൾ ലാമാർക്കിസം (സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണ സിദ്ധാന്തം) എന്നറിയപ്പെടുന്നു. ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ടത് ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം ആണ്. പരിണാമാശയം ആവിഷ്കരിക്കുന്നതിന് ചാൾസ് ഡാർവിനെ സ്വാധീനിച്ചത് ഗാലപ്പഗോസ് ദ്വീപുകളിലെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യമാണ്. 1859ൽ ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകത്തിലൂടെ ഡാർവിൻ തന്റെ ആശയങ്ങൾ വിപുലീകരിച്ച് അവതരിപ്പിച്ചു. തുടക്കത്തിൽ ഡാർവിന്റെ നിരീക്ഷണങ്ങളെ അന്നത്തെ സമൂഹം എതിർത്തെങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ അദ്ദേ ഹത്തിന്റെ പരിണാമസിദ്ധാന്തത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു.

പരിണാമത്തിന്റെ തെളിവുകൾ
ജീവപരിണാമത്തിന് ഉപോൽബലകമായ തെളിവുകൾ അനവധിയാണ്. ജീവികളിലെ തന്മാത്രകളുടെ താരതമ്യപഠനം മുതൽ ഭൂമിയിലെ ജീവികളുടെ വിന്യാസം വരെയുള്ള പഠനം ജീവികൾ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു തന്മാത്രാതലത്തിലുള്ള സാമ്യവ്യത്യാസങ്ങളെ ശരീരഘടനാ താരതമ്യം, ഫോസിൽ പഠനം എന്നിവയിൽ നിന്നുള്ള അറിവുകളുമായി ബന്ധിപ്പിച്ചാണ് പരിണാമവൃക്ഷം ചിത്രീകരിക്കുന്നത്. പരിണാമചരിത്രം മനസ്സിലാക്കുന്നതിനുള്ള ഏറ്റവും ആധുനിക മാർഗമാണിത്.

മനുഷ്യപരിണാമം
മനുഷ്യപരിണാമം നിരവധി കാലം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. സസ്തനി വിഭാഗത്തിലെ കുരങ്ങന്മാരുടെയും ആൾക്കുരങ്ങുകളുടെയും മനുഷ്യരുടെയും പൊതുപൂർവികർ, പ്രൈമേറ്റുകൾ എന്ന വിഭാഗത്തിൽപ്പെട്ടവരായിരുന്നു. മനുഷ്യപരിണാമചരിത്രം അനാവരണം ചെയ്യുന്നതിൽ ഫോസിലുകൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. കഴിഞ്ഞ 3 മുതൽ 4 ദശലക്ഷം വർഷങ്ങൾക്കുള്ളിലുണ്ടായ മസ്തിഷ്ക വലുപ്പവർധനവ് മനുഷ്യപരിണാമത്തിലെ മുഖ്യപ്രവണതയാണ്. 2 ദശലക്ഷം വർഷങ്ങൾ കൊണ്ട് മസ്തിഷ്ക വലുപ്പം ഏകദേശം മൂന്നിരട്ടിയായി. ഇത് സങ്കീർണ്ണമായ സാമൂഹിക സ്വഭാവങ്ങളും ഉപകരണങ്ങൾ നിർമ്മിക്കാനുള്ള കഴിവും ഭാഷ പ്രയോഗിക്കാനുള്ള കഴിവും ഉയർന്ന വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കഴിവും മനുഷ്യനു നൽകി. മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും സംസ്കാരം വികസിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും മസ്തിഷ്ക വലുപ്പം മനുഷ്യനെ സഹായിച്ചു. ചെറിയ തലച്ചോറുള്ള പൂർവികരിൽ നിന്ന് ഹോമോ സാപിയൻസിലേക്കുള്ള മാറ്റത്തിന് അടിത്തറയിട്ടത് മസ്തിഷ്കവികാസമാണ്.

മനുഷ്യരിലെ നാഡീവ്യവസ്ഥ
ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് നാഡീവ്യവസ്ഥയാണ്. നാഡിവ്യവസ്ഥയിൽ മസ്തിഷ്കം, സുഷുമ്ന നാഡികൾ, ഗ്രാഹികൾ എന്നിവ ഉൾപ്പെടുന്നു. ന്യൂറോണുകൾ ഉദ്ദീപനങ്ങളെ സ്വീകരിച്ച് ഉചിതമായ സന്ദേശങ്ങൾ രൂപപ്പെടുത്താൻ കഴിവുള്ള സവിശേഷ കോശങ്ങളാണ്. മസ്തിഷ്കത്തിലും സുഷുമ്നയിലും പകുതിയിലധികവും എപൻഡെമൽ കോശം, ഒളിഗോ ഡെൻഡ്രോസൈറ്റ്, മൈക്രോഗ്ലിയൽ കോശം, ഷ്വാൻ കോശം, ആസ്ട്രോസൈറ്റ് എന്നീ കോശങ്ങളാണുള്ളത്. ഇവയാണ് ന്യൂറോഗ്ലിയൽ കോശങ്ങൾ. വിഭജനശേഷിയുള്ള ന്യൂറോഗ്ലിയൽ കോശങ്ങൾക്ക് ഉദ്ദീപനങ്ങളെ സ്വീകരിക്കാനോ സന്ദേശങ്ങളെ കടത്തിവിടാനോ കഴിവില്ല. പരിണാമപരമായി ഉയർന്ന തലത്തിൽപ്പെട്ട മനുഷ്യരിൽ ബാഹ്യവും ആന്തരികവുമായ മാറ്റങ്ങൾക്കനുസരിച്ച് ശാരീരിക പ്രതികരണങ്ങളെ രൂപപ്പെടുത്തുകയും അവ ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് അനുയോജ്യമായ ഒരു നാഡീവ്യവസ്ഥാ സംവിധാനമാണ് പ്രവർത്തിക്കുന്നത്. നാഡീവ്യവസ്ഥയെ കേന്ദ്ര നാഡീ വ്യവസ്ഥ, പെരിഫെറൽ നാഡീ വ്യവസ്ഥ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മസ്തിഷ്കവും സുഷുമ്നയും കേന്ദ്രനാഡീ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.

കേന്ദ്ര നാഡീ വ്യവസ്ഥയെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന 12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാനാഡി കളും ഗ്രാഹികളും നാഡീഗാംഗ്ലിയോണുകളും ഉൾപ്പെടുന്നതാണ് പെരിഫറൽ നാഡീവ്യവസ്ഥ. നാഡീകോശത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് നാഡീയ ആവേഗങ്ങൾ. ആവേഗം ശരീരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് എത്തണമെങ്കിൽ പല ന്യൂറോണുകളിലൂടെ സഞ്ചരിക്കേണ്ടി വരും. ഒരു ന്യൂറോണിൽ നിന്ന് മറ്റൊന്നിലേക്ക് ആവേഗം കൈമാറുന്ന ഭാഗമാണ് സിനാപ്സ്. സിനാപ്സുകൾ ആവേഗങ്ങളെ ഒരു ദിശയിൽ മാത്രം കടത്തിവിടുകയും ആവേഗങ്ങളുടെ സഞ്ചാരവേഗത വർധിപ്പിക്കുകയും ചെയ്യുന്നു. സസ്തനികളിൽ മസ്തിഷ്കത്തിലെ സെറിബ്രൽ കോട്ടക്സ് 6 അടുക്കുകളുള്ള നവീന മസ്തിഷ്കം എന്ന സങ്കീർണ ഘടനയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യരിലാണ് മറ്റു സസ്തനികളെ അപേക്ഷിച്ച് നവീന മസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത്. നമ്മുടെ ബോധതലത്തിന് പുറത്ത് നടക്കുന്ന വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പെരിഫെറൽ നാഡീവ്യവസ്ഥയുടെ ഭാഗമായ സ്വതന്ത്ര നാഡീ വ്യവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ലളിതമായ നാഡീഘടനയിൽ നിന്ന് വളരെ സങ്കീർണ്ണമായ നാഡീവ്യവസ്ഥകളിലേക്കുള്ള ശ്രദ്ധേയമായ പരിവർത്തനം കൂടി ജീവപരിണാമം നൽകുന്നുണ്ട്. വൈവിധ്യമാർന്ന ചുറ്റുപാടുകളുമായി ജീവികളെ പൊരുത്തപ്പെടുത്തുന്നതിനും അവയുടെ നിലനിൽപ്പിനും നാഡീവ്യവസ്ഥയുടെ ഈ പരിണാമം കാരണമായി. മനുഷ്യർക്ക് പ്രകൃതിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനും സമാനതകളില്ലാത്ത വൈജ്ഞാനികവും സാങ്കേതികവുമായ പുരോഗതി പ്രാപ്തമാക്കുന്നതിനും നിർണായക പങ്ക് വഹിച്ചത് സങ്കീർണ്ണമായ മസ്തിഷ്ക വികാസമാണ്. ദീർഘകാല പരിണാമത്തിലൂടെ വികസിച്ച് നിയോകോർട്ടക്സിന്റെ സാന്നിധ്യവും അതുവഴി സാധ്യമായ ഭാഷ, ബുദ്ധി, സർഗാത്മകത തുടങ്ങിയ ഉന്നതമായ മാനസിക പ്രവർത്തനങ്ങളുമാണ് മനുഷ്യരെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.

പരിണാമ സിദ്ധാന്തങ്ങൾ
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്

  • ഒരു പ്രത്യേക ജീനിന് സംഭവിച്ച മ്യൂട്ടേഷനാണ് ബാക്ടീരിയകളിൽ ആന്റിബയോട്ടിക്കിനോട് പ്രതിരോധ ശേഷി ഉണ്ടാക്കിയത്.
  • നിലവിൽ ഏറ്റവും വിശ്വസനീയമായ ആന്റിബോ യട്ടിക്കുകൾ സൂപ്പർബഗുകൾ എന്നറിയപ്പെടുന്ന ബാക്ടീരിയകൾക്കെതിരെ ഫലപ്രദമല്ലെന്ന് ഡോക്ടർമാരും പൊതുജനാരോഗ്യ വിദഗ്ദരും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു.

ലാമാർക്കിസം

  • ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്ര കാരനാണ് ജീൻ ബാപ്റ്റിസ് ലാമാർക്ക്.
  • ലാമാർക്കിന്റെ ആശയങ്ങൾ ലാമാർക്കിസം (സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണ സിദ്ധാന്തം) എന്നറിയപ്പെടുന്നു.
  • സ്വയാർജിത വ്യതിയാനങ്ങൾ ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തില്ല എന്ന തിനാൽ അവ പാരമ്പര്യമായി കൈമാറുന്നില്ല എന്ന് പിൽക്കാല ശാസ്ത്രജ്ഞർ തെളിയിച്ചു.

ഡാർവിനിസം

  • ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ടത് ഇംഗ്ലീഷ് പ്രകൃതി ശാസ്ത്ര ജ്ഞനായ ചാൾസ് ഡാർവിൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം ആണ്.
  • 1809 ഫെബ്രുവരി 12 ന് ഇംഗ്ലണ്ടിലെ ഷൂസ്ബറി യിൽ നല്ല വിദ്യാഭ്യാസ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ചാൾസ് ഡാർവിൻ ജനിച്ചത്.
  • 1831ൽ, തന്റെ 22-ാം വയസ്സിൽ, HMS ബീഗിൾ എന്ന കപ്പലിൽ ഭൂപടനിർമ്മാണത്തിനായി അഞ്ചുവർഷത്തെ യാത്ര അദ്ദേഹം ആരംഭിച്ചു. ഈ യാത്രയിൽ, ഡാർവിൻ തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ഗാലപ്പഗോസ് ദ്വീപുകൾ തുട ങ്ങിയ പ്രദേശങ്ങൾ പര്യവേഷണം ചെയ്തു.
  • 1836ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ഡാർവിൻ അദ്ദേഹം ശേഖരിച്ച വസ്തുക്കളും നിരീക്ഷണ ക്കുറിപ്പുകളും വിശകലനം ചെയ്യുകയും മറ്റ് ശാസ്ത്രജ്ഞരുമായി കത്തിടപാടുകൾ നടത്തി ആഴത്തിൽ പഠിക്കുകയും ചെയ്തു.
  • ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും ജനസംഖ്യാശാസ്ത്രജ്ഞനുമായിരുന്ന തോമസ് മാൽത്തൂസ് മനുഷ്യജനസംഖ്യ അതിവേഗ ത്തിൽ വർധിക്കുമ്പോൾ ഭക്ഷ്യ ഉൽപാദനം അതിനനുസരിച്ച് വർധിക്കില്ലെന്നും ഇത് ദാരിദ്ര്യം, രോഗം, യുദ്ധം തുടങ്ങിയ പ്രശ്ന ങ്ങൾക്ക് കാരണമാകുമെന്നും വാദിച്ചു. മാൽത്തൂസിന്റെ ഈ ചിന്ത ഡാർവിനെയും ഏറെ സ്വാധീനിച്ചിരുന്നു.
  • ഡാർവിൻ തന്റെ പഠനങ്ങൾ തുടരവേ, 1858ൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ആൽ ഫ്രഡ് റസ്സൽ വാലസിന്റെ പരിണാമ പഠന ങ്ങളും ശ്രദ്ധയിൽപ്പെട്ടു.
  • ഡാർവിന്റെയും വാലസിന്റെയും പ്രബന്ധങ്ങൾ ശാസ്ത്രസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
  • 1859ൽ ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകത്തിലൂടെ ഡാർവിൻ തന്റെ ആശയങ്ങൾ വിപുലീകരിച്ച് അവതരിപ്പിച്ചു.
  • തുടക്കത്തിൽ ഡാർവിന്റെ നിരീക്ഷണങ്ങളെ അന്നത്തെ സമൂഹം എതിർത്തെങ്കിലും കൂടു തൽ തെളിവുകൾ പുറത്തുവന്നതോടെ അദ്ദേ ഹത്തിന്റെ പരിണാമസിദ്ധാന്തത്തിന് വ്യാപക മായ സ്വീകാര്യത ലഭിച്ചു.
  • ഡാർവിന്റെ പരിണാമസിദ്ധാന്തം ലോകത്തെ ഏറെ സ്വാധീനിച്ച ശാസ്ത്രാശയങ്ങളി ലൊന്നാണ്.
  • ജീവശാസ്ത്രത്തിനപ്പുറം വൈദ്യശാസ്ത്രം, കൃഷി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഈ സിദ്ധാത്തിന് പ്രയോഗസാധ്യതകളുണ്ട്.
  • പരിണാമാശയം ആവിഷ്കരിക്കുന്നതിന് ചാൾസ് ഡാർവിനെ സ്വാധീനിച്ചത് ഗാലപ്പ ഗോസ് ദ്വീപുകളിലെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യമാണ്.
  • ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ പതിനാലോളം വ്യത്യസ്ത സ്പീഷീസുകളിൽപ്പെട്ട കുരുവി കളുണ്ട്.
  • നിലത്ത് വസിച്ച് വിത്ത് കഴിക്കുന്നവ (Ground finch), കള്ളിമുൾച്ചെടിയിൽ വസിച്ച് വിത്ത് ഭക്ഷിക്കുന്നവ (Cactus finch), മരത്തിൽ വസിച്ച് പ്രാണികളെ ഭക്ഷിക്കുന്നവ (Tree finch) തുടങ്ങിയവ ഗാലപ്പഗോസിലെ കുരുവികളിൽ ചിലതാണ്.
  • ഇടത്തരം വലുപ്പമുള്ള വിത്തുകൾ കഴിക്കുന്ന കുരുവികളുടെ കൊക്കുകൾ വലിയ വിത്തുകൾ കഴിക്കുന്ന കുരുവികളിൽ നിന്നും, പ്രാണികളെ തിന്നുന്ന കുരുവികളിൽ നിന്നും വ്യത്യസ്ത മാണ്. കൊക്കുകൾ അവയുടെ ഭക്ഷണ സമ്പാദനത്തിനുള്ള പ്രധാന ഉപാധിയാണ്.
  • പരിസ്ഥിതിയിലെ ഭക്ഷ്യസോതസ്സുകളുടെ ലഭ്യതക്കനുസരിച്ച് അനുയോജ്യമായ ആക തിയോ വലുപ്പമോ ഉള്ള കൊക്കുള്ള കുരുവി കൾ അതിജീവിക്കുകയും കൂടുതൽ തലമുറ കളെ ഉൽപാദിപ്പിക്കുകയും ചെയ്യും.
  • അമിതോൽപ്പാദനം – പരിസ്ഥിതിക്ക് നില നിർത്താൻ കഴിയുന്നതിനേക്കാൾ കൂടുതൽ സന്താനങ്ങളെ ജീവികൾ ഉൽപാദിപ്പിക്കുന്നു.
  • വ്യതിയാനങ്ങൾ – വലുപ്പം, രോഗപ്രതിരോധം, വിത്തുൽപാദനം പോലുള്ള മിക്ക സവി ശേഷതകളിലും ജീവികൾ പരസ്പരം വ്യത്യാസങ്ങൾ കാണിക്കും. ഈ വ്യത്യ സങ്ങൾ (വ്യതിയാനങ്ങൾ, Variations) ജീവി കൾക്ക് ഗുണകരമോ ദോഷകരമോ ആകാം.
  • നിലനിൽപിനുവേണ്ടിയുള്ള മത്സരം ഭക്ഷണം, സ്ഥലം, ഇണകൾ തുടങ്ങിയ പരിമിതമായ വിഭവങ്ങൾ ജീവികൾ തമ്മിലുള്ള മത്സരത്തിലേക്ക് നയിക്കുന്നു.
  • അർഹതയുള്ളവരുടെ അതിജീവിക്കൽ – അനുകൂല വ്യതിയാനങ്ങളുള്ള ജീവികൾ നിലനിൽപിനായുള്ള മത്സരത്തെ അതിജീവി ക്കുന്നു. അവ കൂടുതൽ ഫലപ്രദമായി പ്രത്യുൽപാദനം നടത്തുകയും പുതിയ തലമുറയെ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
  • പ്രകൃതി നിർധാരണം – അനുകൂല വ്യതിയാ നങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറക ളായി കുമിഞ്ഞുകൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗമായി (Species) മാറുന്നു.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

ലാമാർക്കിസവും ഡാർവിനിസവും

  • ലാമാർക്കിസം – പരിസ്ഥിതി ജീവികളിൽ വ്യതി യാനങ്ങൾക്ക് കാരണമാകുന്നു.
  • ഡാർവിനിസം – ജീവികളിലെ അനുകൂല വ്യതി യാനങ്ങളെ പരിസ്ഥിതി തിരഞ്ഞെടുക്കുന്നു.

നിയോഡാർവിനിസം

  • വ്യതിയാനത്തിന്റെയും പാരമ്പര്യ പ്രേഷണ ത്തിന്റെയും ജനിതക അടിത്തറയെക്കുറിച്ച് ചാൾസ് ഡാർവിന് ധാരണയില്ലായിരുന്നതിനാൽ ഡാർവിന്റെ പരിണാമാശയവും വിമർശന ങ്ങൾക്ക് വിധേയമായിട്ടുണ്ട്.
  • ഗ്രിഗർ മെൻഡലിന്റെ കണ്ടെത്തലുകളും കോമ സോമുകളെയും ജീനുകളെയും കുറിച്ചുള്ള ധാരണകളും വന്നതോടെ പരിണാമത്തിനിട യാക്കുന്ന വ്യതിയാനങ്ങൾക്ക് കാരണം ജനിതകമാറ്റങ്ങൾ, ലൈംഗിക പ്രത്യുൽപാദന സമയം ജനിതകപുനഃസംയോജനം, ജീൻ പ്രവാഹം എന്നിവയാണെന്ന് തിരിച്ചറിഞ്ഞു.
  • പോപ്പുലേഷൻ ജനറ്റിക്സ്, പാലിയന്റോളജി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തെളിവുകളും തുടർപഠനങ്ങളും ഡാർവിനിസത്തോട് കൂട്ടിച്ചേർത്ത് നിയോഡാർ വിനിസം രൂപപ്പെടുത്തിയതോടെ വിമർശന ങ്ങൾക്കിടയില്ലാത്ത വിധം ഡാർവിനിസം യുക്തിഭദ്രമായി.
  • ജീവപരിണാമവുമായി ബന്ധപ്പെട്ട് നിരവധി ആധുനിക ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
  • ഇവൊല്യൂഷണറി ക്ലിനിക്കൽ മെഡിസിനിൽ ആരോഗ്യ സംരക്ഷണത്തിന് പരിണാമാശ യങ്ങൾ ഉപയോഗിക്കുന്നു. ബാക്ടീരിയകളോ വൈറസുകളോ കാലക്രമേണ മരുന്നുകളെ പ്രതിരോധിക്കുന്ന തരത്തിൽ പരിണമിക്കു ന്നതെങ്ങനെയെന്ന് പഠിക്കുന്നു. ഇതിലൂടെ പുതിയ ചികിത്സാമാർഗങ്ങൾ സൃഷ്ടിക്കുന്ന തിനോ നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്തു ന്നതിനോ കഴിയുന്നു.
  • ഒരു വ്യക്തിയുടെ ജീനുകളും കുടുംബത്തിന്റെ ജനിതക ചരിത്രവും പരിശോധിച്ച് പേഴ്സണ
    ലൈസ്ഡ് മെഡിസിൻ രൂപകൽപന ചെയ്യുന്നു. DNA പഠനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലി ജൻസും രോഗങ്ങളെ മനസ്സിലാക്കാനും അവയെ ചെറുക്കാനുമുള്ള പുതിയ വഴികൾ കണ്ട ത്താനും ഡോക്ടർമാരെ സഹായിക്കുന്നു.
  • ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷീസുകൾ ഉണ്ടാകുന്ന സ്പീസി യേഷൻ (Speciation) എന്ന പ്രക്രിയയി ലൂടെയാണ് ഭൂമിയിൽ ജൈവവൈവിധ്യം രൂപപ്പെട്ടത്.
  • സ്പീഷീസുകളെല്ലാം അവസാനത്തെ സാർ പ്രതിക പൊതുപൂർവികരിൽ (LUCA Last Uni versal Common Ancestor) നിന്ന് രൂപപ്പെട്ട തായും വ്യത്യസ്ത സ്പീഷീസുകൾക്ക് ഏറ്റവും അടുത്ത പൊതു പൂർവ്വികർ (MRC Most Recent Common ancestor) ഉണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു.
  • ഒരു ജീവിഗണത്തിലെ അംഗങ്ങൾക്ക് പ്രത്യുൽ പാദനത്തിലൂടെ വ്യതിയാനമുള്ള സന്താന ങ്ങളെ ഉൽപ്പാദിപ്പിക്കാമെങ്കിലും അവ ഒറ്റ സ്പീഷാസായിത്തന്നെ തുടരും.
  • ജീവിഗണത്തിലെ അംഗങ്ങളെ പാരിസ്ഥിതിക ഘടകങ്ങളോ മറ്റോ (മ്യൂട്ടേഷൻ, പ്രകൃതി നിർധാരണം, ജനിതകപുനഃസംയോജനം മുത ലായവ) പരസ്പരം വേർപെടുത്തിയാൽ, കാല ക്രമേണ നിരവധി വ്യതിയാനങ്ങൾ കുമിഞ്ഞ് കൂടിയേക്കാം.
  • ജീവിഗണത്തിലെ അംഗങ്ങൾക്ക് പരസ്പരം പ്രത്യുൽപ്പാദനം നടത്തി പ്രത്യുൽപ്പാദനക്ഷമമ മായ സന്താനങ്ങളെ രൂപപ്പെടുത്താൻ കഴി യാത്ത അവസ്ഥ ഉണ്ടാകുന്നതോടെ ഇവ വ്യത്യസ്ത സ്പീഷീസുകളായി പരിണമിക്കുന്നു.

പരിണാമത്തിന്റെ തെളിവുകൾ
തന്മാത്രാ ജീവശാസ്ത്രം

  • ജീവപരിണാമത്തിന് ഉപോൽബലകമായ തെളിവുകൾ അനവധിയാണ്. ജീവികളിലെ തന്മാത്രകളുടെ താരതമ്യപഠനം മുതൽ ഭൂമിയിലെ ജീവികളുടെ വിന്യാസം വരെയുള്ള പഠനം ജീവികൾ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
  • ഒരു ജീവിയിലെ DNA യിലെ ന്യൂക്ലിയോടൈ ഡുകളുടെ ക്രമവും പ്രോട്ടീനുകളിലെ അമിനോ ആസിഡുകളുടെ ക്രമവും മറ്റു ജീവികളു ടേതുമായി താരതമ്യം ചെയ്യുന്നതിലൂടെ ജീവികളുടെ പരിണാമപരമായ ബന്ധം കണ്ടെത്താനാകും.
  • ശ്വസനവർണ്ണകമായ ഹീമോഗ്ലോബിനിലെ പ്രോട്ടീൻ തന്മാത്രയാണ് ഗ്ലോബിൻ.
  • തന്മാത്രാതലത്തിലുള്ള സാമ്യവ്യത്യാസങ്ങളെ ശരീരഘടനാ താരതമ്യം, ഫോസിൽ പഠനം എന്നിവയിൽ നിന്നുള്ള അറിവുകളുമായി ബന്ധിപ്പിച്ചാണ് പരിണാമവൃക്ഷം ചിത്രീക രിക്കുന്നത്. പരിണാമചരിത്രം മനസ്സിലാക്കുന്ന തിനുള്ള ഏറ്റവും ആധുനിക മാർഗമാണിത്.

ആന്തരഘടനയിലെ താരതമ്യം

  • ജീവികളുടെ ആന്തരഘടന താരതമ്യം ചെയ്ത് പഠിക്കുന്നത് പരിണാമത്തിന് ശക്തമായ തെളിവുകൾ നൽകുന്നു.
  • മനുഷ്യന്റെ കെ, പൂച്ചയുടെ മുൻകാലുകൾ, തിമിംഗലത്തിന്റെ ഫ്ളിപ്പർ, വവ്വാലിന്റെ ചിറക് എന്നിവയിലെ അസ്ഥികൾ സമാനമാണ്. എന്നാൽ ഈ അവയവങ്ങൾ അവയുടെ ബാഹ്യ ഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തത പുലർത്തുന്നു,

ഫോസിൽ തെളിവുകൾ

  • പുരാതനകാലത്തെ ജീവികളുടെ അവശി ഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസി ലുകൾ.
  • ഫോസിലുകൾ നൽകുന്ന തെളിവുകൾ – ജീവ പരിണാമം ഒരു ക്രമാനുഗത പ്രക്രിയ ആണ്. ഇടനില ഫോസിലുകൾ ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം തെളിയിക്കുന്നു. ഭൂമി യിൽ ജീവിച്ചിരുന്ന നിരവധി ജീവികൾക്ക് വംശ നാശം സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യപരിണാമം

  • മനുഷ്യപരിണാമം നിരവധി കാലം നീണ്ടു നിൽ ക്കുന്ന ഒരു പ്രക്രിയയാണ്. സസ്തനി വിഭാഗ ത്തിലെ കുരങ്ങന്മാരുടെയും ആൾകുരങ്ങുകളുയും മനുഷ്യന്മാരുടെയും പൊതുപൂർവികൾ പ്രമേ റ്റുകൾ എന്ന വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
  • പ്രൈമേറ്റുകളുടെ പൊതുസവിശേഷതകൾ – മറ്റ് വിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരൽ, ദ്വിനേത്ര ദർശനം, വലുതും വികസിതവുമായ മസ്തി ഷ്കം, കൂർത്ത നഖങ്ങൾക്ക് പകരം പരന്ന നഖ ങ്ങൾ, വഴക്കമുള്ള കൈകാലുകളും സന്ധികളും
  • മനുഷ്യ പരിണാമവൃക്ഷത്തിലുൾപ്പെടുന്ന ജീവികൾ – കുരങ്ങ്, ഗിബ്ബൺ, ഒറാങ്ങുട്ടാൻ, ഗോറില്ല, ചിമ്പാൻസി, മനുഷ്യൻ
  • സെർക്കോപിത്തിക്കോയിഡിയ – കുരങ്ങുകൾ ഉൾപ്പെടുന്ന വിഭാഗം, ചെറിയ മസ്തിഷ്കം, വാലു കൾ ഉള്ളവ
  • ഹാമിനോയിഡിയ – മനുഷ്യൻ ഉൾപ്പെടുന്ന വിഭാ ഗം, വലിയ മസ്തിഷ്കം, വാൽ ഇല്ലാത്തവർ
  • മനുഷ്യപരിണാമചരിത്രം അനാവരണം ചെയ്യുന്ന തിൽ ഫോസിലുകൾ നിർണ്ണായകമായ പങ്ക് വഹി ക്കുന്നു.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 16

  • സഹമാന്ത്രോപസ് ചാഡൻസിസ് – മനുഷ്യ പരിണാമ പരമ്പരയിലെ ആദ്യ കണ്ണി. ആഫ്രിക്ക യിലെ ചാഡിൽ നിന്നും ഫോസിലുകൾ കണ്ടെടുത്തു
  • അസാലോപിത്തിക്കസ് – ഈ വിഭാഗത്തിൽപ്പെട്ട ജീവികളുടെ ഏതാണ്ട് പൂർണ്ണമായ ഫോസിൽ ആഫ്രിക്കയിൽ നിന്നും കണ്ടെത്തി. അസ്ഥികൂട ത്തിന്റെ ഘടന ഇരുകാലുകളിലുള്ള നടത്തം സ്ഥിരീകരിക്കുന്നു
  • ഹോമോ ഹബിലിസ് – ഫോസിലുകൾ ആഫ്രിക്ക യിൽ നിന്നും ലഭിച്ചു വലിയ തലയോട്, കൈകൾ ഉപയോഗിച്ച് കല്ലുകൾ കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ചു, ചെറിയ കൂട്ടമായി ജീവിച്ചു, വേട്ടയാടൽ ആരംഭിച്ചു.
  • ഹോമോ ഇറക്ടസ് – ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഫോസി ലുകൾ ലഭിച്ചു. ഇരു കാലുകളിൽ നിവർന്നു നടക്കാൻ കഴിവുള്ളവർ. വിശാലമായ നെറ്റിത്തടം, മിശ്രഭുക്കുകൾ, മികവു കൂടിയ കല്ലായുധങ്ങൾ വേട്ടയാടുന്നതിനായി ഉപയോഗിച്ചു
  • ഹോമോ നിയാണ്ടർ താലൻസിസ് – ആധുനിക മനുഷ്യന്റെ സമകാലികർ. ജർമ്മനിയിൽ നിന്ന് ഫോസിലുകൾ ലഭിച്ചു ചെറുതും ചരിഞ്ഞതും ആയ നെറ്റിത്തടം, കട്ടികൂടിയ പുരികം എന്നിവ ഉള്ളവരായിരുന്നു. ഇവർ ശവശരീരങ്ങൾ മറവു ചെയ്തിരുന്നു
  • ഹോമോ സാപിയൻസ് – ആധുനിക മനുഷ്യൻ. സാങ്കേതികവിദ്യകളും കൃഷി രീതികളും സ്വായ ത്തമാക്കി. മൃഗങ്ങളെ ഇണക്കി വളർത്തുകയും നഗരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സാംസ് കാരികമായി ഏറ്റവും അധികം പരിണാമം സംഭവിച്ച വിഭാഗം.
  • കഴിഞ്ഞ 3 മുതൽ 4 ദശലക്ഷം വർഷങ്ങൾക്കുള്ളി ലുണ്ടായ മസ്തിഷ്ക വലുപ്പവർധനവ് മനുഷ്യ പരിണാമത്തിലെ മുഖ്യപ്രവണതയാണ്.
  • 2 ദശലക്ഷം വർഷങ്ങൾ കൊണ്ട് മസ്തിഷ്ക വലുപ്പം ഏകദേശം മൂന്നിരട്ടിയായി. ഇത് സങ്കീർ ണ്ണമായ സാമൂഹിക സ്വഭാവങ്ങളും ഉപകരണങ്ങൾ നിർമ്മിക്കാനുള്ള കഴിവും ഭാഷ പ്രയോഗിക്കാനുള്ള കഴിവും ഉയർന്ന വൈജ്ഞാനിക പ്രവർത്തന ങ്ങളിൽ ഏർപ്പെടാനുള്ള കഴിവും മനുഷ്യനു നൽകി.
  • മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും സംസ്കാരം വികസിപ്പിക്കാ നും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗി ക്കാനും മസ്തിഷ്ക വലുപ്പം മനുഷ്യനെ സഹായിച്ചു.
  • ചെറിയ തലച്ചോറുള്ള പൂർവികരിൽ നിന്ന് ഹോമോ സാപിയൻസിലേക്കുള്ള മാറ്റത്തിന് അടിത്തറയിട്ടത് മസ്തിഷ്കവികാസമാണ്. മനുഷ്യപരിണാമത്തിലെ മുഖ്യ പ്രവണതയാണ്.

മനുഷ്യരിലെ നാഡീവ്യവസ്ഥ

  • ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്
  • നാഡീവ്യവസ്ഥയാണ്. നാഡിവ്യവസ്ഥയിൽ മസ്തിഷ്കം, സുഷുമ്ന നാഡികൾ, ഗ്രാഹികൾ എന്നിവ ഉൾപ്പെടുന്നു.

ന്യൂറോണുകൾ

  • നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് നാഡികോശങ്ങൾ അഥവാ ന്യൂറോണുകൾ,
  • ന്യൂറോണുകൾ ഉദ്ദീപനങ്ങളെ സ്വീകരിച്ച് ഉചിത മായ സന്ദേശങ്ങൾ രൂപപ്പെടുത്താൻ കഴിവുള്ള സവിശേഷ കോശങ്ങളാണ്.
  • നാഡീകോശത്തിന്റെ കേന്ദ്രമാണ് കോശ ശരീരം. ഇവിടെ കോശസ്തരവും കോശ ദ്രവ്യവും ന്യൂക്ലിയസും കോശാംഗങ്ങളും കാണ പ്പെടുന്നു.
  • കോശശരീരത്തിൽ നിന്ന് പുറപ്പെടുന്ന നേർത്ത തന്തുക്കളാണ് ഡെൻഡ്രോണുകൾ.
  • ഡെൻഡ്രോണുകളുടെ ശാഖകളാണ് ഡെൻ ഡറ്റുകൾ.
  • മറ്റ് നാഡീകോശങ്ങളിൽ നിന്നും ഡെൻ ഡ റ്റുകൾ സ്വീകരിക്കുന്ന സന്ദേശങ്ങൾ കോശ ശരീരത്തിലേക്ക് കൈമാറുന്നത് ഡെൻ ഡ്രോണുകളിലൂടെയാണ്.
  • കോശശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തുവാണ് ആക്സോൺ.
  • ആക്സോണിന്റെ ശാഖകളാണ് ആക്സോ ണൈറ്റുകൾ.
  • കോശശരീരത്തിൽ നിന്നുള്ള സന്ദേശങ്ങൾ ആക്സോണുകളിലൂടെ ആകാ റ്റുകളിലെത്തുന്നു.
  • ആക്സോണറ്റിന്റെ അഗ്രഭാഗത്തായി മുഴകൾ പോലെ കാണപ്പെടുന്ന ഭാഗമാണ് സിനാപ്റ്റിക് നോബ്.
  • സിനാപ്റ്റിക് നോബിൽ തൊട്ടടുത്ത നാഡീ കോശത്തിലേക്ക് രാസസന്ദേശങ്ങൾ കൈമാറു ന്നതിനുള്ള ന്യൂറോട്രാൻസ്മിറ്റർ (ഉദാ: അസറ്റൈൽ കൊളിൻ) അടങ്ങിയിരിക്കുന്നു.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

ന്യൂറോഗ്ലിയൻ കോശങ്ങൾ

  • മസ്തിഷ്കത്തിലും സുഷുമ്നയിലും പകുതി യിലധികവും എപൻഡൈമൽ കോശം, ഒളിഗോ ഡെൻഡ്രോസൈറ്റ്, മൈക്രോഗ്ലിയൽ കോശം, ഷാൻ കോശം, ആസ്ട്രോസൈറ്റ് എന്നീ കോശങ്ങളാണുള്ളത്. ഇവയാണ് ന്യൂറോ ഗ്ലിയൽ കോശങ്ങൾ.
  • വിഭജനശേഷിയുള്ള ന്യൂറോഗ്ലിയൽ കോശ ങ്ങൾക്ക് ഉദ്ദീപനങ്ങളെ സ്വീകരിക്കാനോ സന്ദേശങ്ങളെ കടത്തിവിടാനോ കഴിവില്ല.
  • ന്യൂറോഗ്ലിയാൽ കോശങ്ങളുടെ വിവിധ ധർമ്മങ്ങൾ – നാഡികോശങ്ങൾക്ക് ആവശ്യ മായ പോഷണം എത്തിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. പ്രതിരോധ കോശങ്ങളായി പ്രവർത്തിക്കുന്നു. നാഡീവ്യവസ്ഥയുടെ സമ സ്ഥിതി നിലനിർത്തുക. കേടായ നാഡീകല കളെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
  • ചില ന്യൂറോണുകളിൽ ആക്സോണിനെ പൊതിഞ്ഞ് മയലിൻ ഷീത്ത് എന്ന ഒരാവരണം കാണപ്പെടുന്നു.
  • മയലിൻ ഷീത്ത് തിളക്കമുള്ള വെളുപ്പുനിറമുള്ള മയലിൻ എന്ന കൊഴുപ്പുകൊണ്ടാണ് നിർമ്മി ച്ചിരിക്കുന്നത്.
  • ഒരു ഇൻസുലേറ്ററായി പ്രവർത്തിച്ച് സന്ദേശ ങ്ങളുടെ പ്രസരണ വേഗത വർധിപ്പിക്കുക, നാഡീകോശത്തിന് പോഷണം ലഭ്യമാക്കുക, ബാഹ്യക്ഷതങ്ങളിൽ നിന്നും ആക്സോണിനെ സംരക്ഷിക്കുക മുതലായവയാണ് മയലിൻ ഷീത്തിന്റെ മുഖ്യധർമ്മങ്ങൾ.
  • മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിൻ ഷീത്തിനെ നിർമ്മിക്കുന്നത് ഒളിഗോഡെൻ ഡോസൈറ്റുകളും, നാഡികളിൽ മയലിൻ ഷിത്തിനെ നിർമ്മിക്കുന്നത് ഷ്വാൻ കോശങ്ങ ളുമാണ്.
  • ഒരു കൂട്ടം നാഡീകോശങ്ങളുടെ കോശശരീര ഭാഗങ്ങളെ ഒരാവരണം കൊണ്ട് പൊതിഞ്ഞി രിക്കുന്നു. ഗോളാകൃതിയിൽ കാണപ്പെടുന്ന ഇത്തരം ഭാഗങ്ങളാണ് ഗ്ലംഗ്ലിയോണുകൾ.
  • വൈറ്റ് മാറ്റർ – മസ്തിഷ്കത്തിലും സുഷുമ്ന യിലും മയലിൻഷീത്തുള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
  • ഗ്രേമാറ്റർ – കോശശരീരവും മയലിൻഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കാണപ്പെ ടുന്ന ഭാഗം.
  • പരിണാമപരമായി ഉയർന്ന തലത്തിൽപ്പെട്ട മനു ഷ്യരിൽ ബാഹ്യവും ആന്തരികവുമായ മാറ്റ ങ്ങൾക്കനുസരിച്ച് ശാരീരിക പ്രതികരണങ്ങളെ രൂപപ്പെടുത്തുകയും അവ ഏകോപിപ്പിക്കു കയും ചെയ്യുന്നതിന് അനുയോജ്യമായ ഒരു നാഡീവ്യവസ്ഥാ സംവിധാനമാണ് പ്രവർത്തി ക്കുന്നത്.
  • നാഡീവ്യവസ്ഥയെ കേന്ദ്ര നാഡീ വ്യവസ്ഥ, പെരിഫെറൽ നാഡീ വ്യവസ്ഥ എന്നിങ്ങനെ വിഭ ജിച്ചിരിക്കുന്നു.
  • മസ്തിഷ്കവും സുഷുമ്നയും കേന്ദ്ര നാഡീ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.
  • കേന്ദ്രനാഡീ വ്യവസ്ഥയെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന 12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാനാഡികളും ഗ്രാഹികളും നാഡീഗാംഗ്ലിയോണുകളും ഉൾപ്പെടുന്നതാണ്പെ രിഫെറൽ നാഡീവ്യവസ്ഥ.

മസ്തിഷ്കവും സുഷുമ്നയും
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 17

  • മസ്തിഷ്കം, സുഷുമ്ന എന്നിവയെ പൊതിഞ്ഞ് മൂന്ന് പാളികളോട് കൂടിയ മെനിസ് കാണപ്പെടുന്നു.
  • മെനിസിന്റെ ആന്തരപാളികൾ ക്കിടയിലും മസ്തിഷ്കത്തിന്റെ അറക ളിലും സുഷുമ്നയുടെ സെൻട്രൽ കനാലിലും നിറഞ്ഞിരിക്കുന്ന ദ്രാവ കാണ് സെറിബ്രോ സ്പൈനൽ ദ്രവം.
  • സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ രൂപീകരണത്തിൽ എപൻഡെമൽ കോശങ്ങൾക്ക് പങ്കുണ്ട്.
  • കേന്ദ്ര നാഡീവ്യവസ്ഥയിൽ സെറി ബോസ് പൈനൽ ദ്രവം നിർവഹി ക്കുന്ന ധർമ്മങ്ങൾ കലകൾക്ക് ഓക് സിജനും പോഷണവും നൽകുന്നു. മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. മർദം ക്രമീകരിക്കുന്നു. ബാഹ്യ ക്ഷത ങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
  • മസ്തിഷ്ക ഭാഗങ്ങൾ – സെറിബ്രം, സെറിബെല്ലം, തലാമസ്, ഹൈപ്പോത ലാമസ്, ബ്രയിൻ സ്റ്റെം (മിഡ് ബയിൻ, പോൺസ്, മെഡുല്ല ഒബ്ളോംഗേറ്റ)
  • സെറിബ്രം – മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം. മാറ്റർ കാണപ്പെടുന്ന ബാഗ്യ ഭാഗത്തെ കോർട്ടക്സ് എന്നും വൈറ്റ് മാറ്റർ കാണപ്പെടുന്ന ആന്തര ഭാഗത്തെ മെഡുല്ല എന്നും അറിയപ്പെടുന്നു. പ്രശ്ന പരിഹാരം, ആസൂത്രണം, ഐച്ഛിക ചലനങ്ങൾ എന്നിവയിൽ മുഖ്യ പങ്കു വഹിക്കുന്നു ഓർമ്മ, ബുദ്ധി ചിന്ത ഭാവന എന്നിവയുടെ കേന്ദ്രം. വിവിധ ഇന്ദ്രിയാ നുഭവങ്ങൾ ലഭ്യമാക്കുന്നു.
  • സെറിബെല്ലം – മസ്തിഷ്കത്തിലെ രണ്ടാ മത്തെ വലിയ ഭാഗം. സെറിബ്രത്തിന് പിന്നിൽ താഴെയായി കാണപ്പെടുന്നു. പേശി പ്രവർത്ത നങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില കൈവരിക്കാൻ സഹായിക്കുന്നു
  • തലാമസ് – മസ്തിഷ്കത്തിന്റെ ആന്തര ഭാഗത്ത് കാണപ്പെടുന്നു. സെറിബ്രത്തിൽ നിന്നുമുള്ള
    സന്ദേശങ്ങളുടെ പുനപ്രസരണ കേന്ദ്രം. വേദന സംഹാരികൾ പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്.
  • ഹൈപ്പോതലാമസ് – ശരീരോഷ്മാവ്, വിശപ്പ്, ദാഹം, വികാരങ്ങൾ തുടങ്ങിയ വിവിധ ശാരീ രിക പ്രവർത്തനങ്ങൾ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലനാഡീനത്തിൽ സഹായി ക്കുന്നു.
  • മിഡ് ബ്രെയിൻ – കാഴ്ച, കേൾവി എന്നിവയു മായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രാഥമിക മായി വിലയിരുത്തുന്നു. കണ്ണുകൾ, പുരികങ്ങൾ എന്നിവയുടെ ചലനത്തിൽ ഈ ഭാഗത്തിന് പങ്കുണ്ട്.
  • പോൺസ് – കണ്ണിലും മുഖത്തുമുള്ള പേശി കളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ശ്വാസോച്ഛ്വാസ നിരക്കിനെ നിയന്ത്രിക്കുന്നു.
  • മെഡുല ഒബ്ലോംഗേറ്റ – ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ഛർദി, ചുമ, തുമ്മൽ തുട ങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്നു.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 18

  • മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്ന കേന്ദ്രനാഡീവ്യവസ്ഥയുടെ ഭാഗമാണ് സുഷുമ്ന.
  • സുഷുമ്നയിൽ ഗ്രമാറ്റർ അകത്തും വൈറ്റ് മാറ്റർ പുറത്തുമായി കാണപ്പെടുന്നു.
  • സുഷുമ്നയിൽ സെറിബ്രോ സ്പൈനൽ ദ്രവം നിറഞ്ഞിരിക്കുന്ന ഭാഗമാണ് സെൻട്രൽ കനാൽ.
  • ഡോർസൽ റൂട്ട് – ശരീരത്തിന്റെ വിവിധഭാഗ ങ്ങളിലുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തി വിടുന്നു.
  • വെൻട്രൽ റൂട്ട് – സുഷുമ്നയിൽ നിന്നുള്ള നിർ ദ്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളി ലേക്ക് കൈമാറുന്നു.
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ മസ്തിഷ്കത്തിലെത്തിക്കു കയും മസ്തിഷ്കത്തിൽ നിന്നുള്ള നിർദേശ ങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്നത് സുഷുമ്നയാണ്.

നാഡീയ ആവേഗങ്ങളുടെ പ്രേഷണം

  • നാഡീകോശത്തിലൂടെ കൈമാറ്റം ചെയ്യ പ്പെടുന്ന സന്ദേശങ്ങളാണ് നാഡീയ ആവേഗ ങ്ങൾ.
  • നാഡീകോശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കോശങ്ങളും വൈദ്യുത ചാർജുള്ളവയാണ്. അവയുടെ കോശസ്തരത്തിന്റെ ഉൾഭാഗം പുറത്തേക്കാൾ നെഗറ്റീവ് ആയിരിക്കും. ഉദ്ദീപിപ്പിക്കപ്പെടുമ്പോൾ കോശ സ്തരത്തിന് പുറത്തുനിന്ന് പോസിറ്റീവ് ചാർജുള്ള അയോ ണുകൾ കോശത്തിലേക്ക് പ്രവേശിക്കുന്നു. ഇത് താൽക്കാലികമായി ആ ഭാഗത്ത് ചാർജ് വ്യതിയാനം ഉണ്ടാക്കുന്നു.
  • നൈമിഷികമായി ഉണ്ടാകുന്ന ചാർജ് വ്യതി യാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിച്ച് സമാന രീതിയിലുള്ള ചാർജ് വ്യതിയാനമുണ്ടാ ക്കുന്നു. ഈ പ്രക്രിയ തുടരുക വഴി വൈദ്യുത പ്രവാഹമായി സന്ദേശങ്ങൾ പ്രവഹിക്കുന്നു.
  • ഒരു നാഡീയ ആവേഗം ശരീരത്തിന്റെ ഒരു ഭാഗ ത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് എത്തണ മെങ്കിൽ പല ന്യൂറോണുകളിലൂടെ സഞ്ചരി ക്കേണ്ടി വരും. ഒരു ന്യൂറോണിൽ നിന്ന് മറ്റൊ ന്നിലേക്ക് ആവേഗം കൈമാറുന്ന ഭാഗമാണ് സിനാപ്സ്.
  • സിനാപ്റ്റിക് നോബ് – ന്യൂറോട്രാൻസ്മിറ്ററു കൾ നിറഞ്ഞ വെസിക്കിളുകൾ ഉള്ള ആക്സൊ റൈറ്റിന്റെ അഗ്രഭാഗം.
  • സിനാപ്റ്റിക് വിടവ് – ന്യൂറോണുകൾക്കിടയി ലുള്ള ചെറിയ വിടവ്.
  • പോസ്റ്റ് സിനാപ്റ്റിക് സ്തരം – ന്യൂറോട്രാൻസ്മി റ്ററുകളെ സ്വീകരിക്കുന്ന റിസപ്റ്റുകൾ ഉള്ള ഡെൻഡറ്റിന്റെ അഗ്രഭാഗം.
  • ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തു മ്പോൾ, അത് ന്യൂറോട്രാൻസ്മിറ്ററുകളെ സിനാപ്റ്റിക് വിടവിലേക്ക് സ്രവിക്കുന്നു. ഈ ന്യൂറോട്രാൻസ്മിറ്ററുകൾ പോസ്റ്റ്സിനാപ്റ്റിക് സ്തരത്തിലെ റിസപ്റ്ററുകളുമായി ചേർന്ന് ആ ന്യൂറോണിനെ ഉദ്ദീപിപ്പിക്കുന്നു.
  • സിനാപ്സുകൾ ആവേഗങ്ങളെ ഒരു ദിശയിൽ മാത്രം കടത്തിവിടുകയും ആവേഗങ്ങളുടെ സഞ്ചാരവേഗത വർധിപ്പിക്കുകയും ചെയ്യുന്നു.
  • സസ്തനികളിൽ മസ്തിഷ്കത്തിലെ സെറിബ്രൽ കോട്ടക്സ് 6 അടുക്കുകളുള്ള നവീന മസ്തി ഷ്കം എന്ന സങ്കീർണ ഘടനയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
  • മനുഷ്യരിലാണ് മറ്റു സസ്തനികളെ അപേക്ഷിച്ച് നവീന മസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത്.
  • മനുഷ്യന്റെ നവീന മസ്തിഷ്കത്തിൽ ഏക ദേശം 16 ബില്യൺ നാഡികോശങ്ങൾ ഉണ്ട ന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അവയിൽ ഓരോന്നും മറ്റുള്ളവയുമായി ശരാശരി ഏഴായി രത്തോളം സിനാകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.
  • ചിന്തിക്കുക, തീരുമാനങ്ങൾ എടുക്കുക, പഠിക്കുക, ഓർമിക്കുക തുടങ്ങിയ ഉന്നതമായ മാനസിക പ്രവർത്തനങ്ങൾ എല്ലാം നവീന മസ് തിഷ് കത്തിലെ സിനാ പ ക ളുടെ സഹായത്തോടെയാണ് സാധ്യമാകുന്നത്.
  • നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയോ പുതിയ അനുഭവങ്ങൾ നേടുകയോ ചെയ്യു മ്പോൾ ഈ സിനാപ്സുകളുടെ എണ്ണം വർധി ക്കുകയും നമ്മുടെ മസ്തിഷ്കം കൂടുതൽ കാര്യ ക്ഷമമാവുകയും ചെയ്യുന്നു.
    വിവിധ തരം ന്യൂറോണുകൾ – സംവേദ ന്യൂറോൺ, പ്രേരക ന്യൂറോൺ, ഇന്റർന്യൂ റോൺ.
  • സംവേദന്യൂറോൺ – ശരീരത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തി ലേക്കും സുഷുമ്നയിലേക്കും എത്തിക്കുന്നു.
  • പ്രേരക ന്യൂറോൺ മസ്തിഷ്കം, സുഷുമ്ന എന്നീ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ശരീ രത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു.
  • ഇന്റർ ന്യൂറോൺ – സംവേദനാഡിയെയും പര കനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗ ത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെ ടുത്തുന്നു.
  • ഒരു കൂട്ടം നാഡീകോശങ്ങളുടെ ആക്സോണു കൾ കൊഴുപ്പിന്റെയും യോജകകലയു ടെയും പാളിയാൽ പൊതിഞ്ഞ് നിർമ്മിക്കപ്പെട്ടി ട്ടുള്ളതാണ് നാഡികൾ.
  • നിർമ്മാണഘടകങ്ങളുടെ പ്രത്യേകതയുടെ അടിസ്ഥാനത്തിലുള്ള വിവിധതരം നാഡികൾ – സംവേദനാഡി, പരകനാഡി, സമ്മിശ്രനാഡി
  • സംവേദനാഡി – സംവേദനാഡീ തന്തുക്കൾ ചേർന്നുണ്ടായിരിക്കുന്നു.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്ക ത്തിലേക്കും സുഷുമ്നയിലേക്കും എത്തിക്കുന്നു.
  • പ്രേരകനാഡീ – പ്രേരകനാഡീ തന്തുക്കൾ ചേർന്നുണ്ടായിരിക്കുന്നു. മസ്തിഷ്കം, സുഷുമ്ന എന്നീ ഭാഗങ്ങളിൽ നിന്നുള്ള സന്ദേ ശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു.
  • സമ്മിശ്രനാഡി – സംവേദനാഡീ തന്തുക്കളും പ്രേരക നാഡീതന്തുക്കളും ചേർന്നുണ്ടായിരി ക്കുന്നു. തലച്ചോറ്, സുഷുമ്ന എന്നിവയി ലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനി മയം സാധ്യമാക്കുന്നു.

സ്വതന്ത്രനാഡീവ്യവസ്ഥ
Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 19

  • പെരിഫറൽ നാഡീവ്യവസ്ഥ യുടെ ഭാഗമായ സ്വതന്ത്രനാഡീ വ്യവസ്ഥ ശാരീരിക പ്രവർത്തന ങ്ങളെ സ്വയം നിയന്ത്രിക്കുന്നു.
  • സ്വതന്ത്ര നാഡീവ്യവസ്ഥയിൽ സിംപതറ്റിക് നാഡീവ്യവസ്ഥയും പാരാസിംപതറ്റിക് നാഡീവ്യവ സ്ഥയും ഉൾപ്പെടുന്നു.
  • സിംപതറ്റിക് വ്യവസ്ഥ അടിയന്തിര സാഹചര്യങ്ങളിൽ ശരീരത്തെ പ്രതി കരിക്കാൻ സജ്ജമാക്കുന്നു.
  • പാരാസിംപതറ്റിക് വ്യവസ്ഥ വിശ മിക്കാനും ദഹനം പോലുള്ള ദൈനം ഹോർമോൺ ദിന പ്രവർത്തനങ്ങൾക്കും ശരീ രത്തെ സജ്ജമാക്കുന്നു.
  • നമ്മുടെ ബോധതലത്തിന് പുറത്ത് നടക്കുന്ന വിവിധ ശാരീരിക പ്രവർ ത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പെരിഫറൽ നാഡീവ്യവസ്ഥ യുടെ ഭാഗമായ സ്വതന്ത്രനാഡീ വ്യവസ്ഥ യുടെ പങ്ക് വഹിക്കുന്നു.

ആകസ്മിക പ്രതികരണങ്ങൾ

  • ഉദ്ദീപനത്തിനനുസരിച്ച് ആകസ്മികമായും അനൈച്ഛികമായും നടക്കുന്ന പ്രതികരണ ങ്ങളാണ് റിഫ്ളക്സ് പ്രവർത്തനങ്ങൾ.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ 20

  • റിഫ്ളക്സ് പ്രവർത്തനത്തിൽ ആവേഗങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്സ് ആർക്ക്.
  • സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിൽനിന്നും റിഫ്ളക്സ് പ്രവർത്തനങ്ങളുണ്ടാ കാറുണ്ട്.
  • നാഡീവ്യവസ്ഥയുടെ സംരക്ഷണത്തിന് അനുവർത്തിക്കേണ്ട മുൻകരുതലുകൾ –

a) വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ഉപയോഗിക്കുക

b) കളികളിൽ ഏർപ്പെടുമ്പോൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുക

c) കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കുന്നത് അണുബാധ ഉണ്ടാക്കുന്നതിന് കാരണ മായേക്കാം. ആയതിനാൽ ഇത്തരം സാഹചര്യ ങ്ങൾ പരമാവധി ഒഴിവാക്കുക

d) മസ്തിഷ്കത്തിന് പരിക്ക് ഉള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ ഹെൽമറ്റ്, സേഫ്റ്റി ബെൽറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോ ഗിക്കുക

e) പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുകയും വ്യായാമങ്ങൾ ഏർപ്പെടുകയും ചെയ്യുക

f) മതിയായ ഉറക്കം ലഭിക്കാത്തത് മസതിഷ് ക പ്രവർത്തനത്തെ ബാധിച്ച് ഓർമ്മക്കുറവ്, ആകാംക്ഷ, പഠിക്കാനുള്ള പ്രയാസം, വൈകാരിക വളർച്ച തടസ്സപ്പെടുക എന്നിവയ്ക്ക് കാരണമാകുന്നതിനാൽ ദിവസവും കുറഞ്ഞത് 8 – 10 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്.

Class 10 Biology Chapter 2 Notes Malayalam Medium പരിണാമത്തിന്റെ വഴികൾ

വിവിധ ജീവികളിലെ നാഡീവ്യവസ്ഥ

  • ഹൈഡ് – നിയന്ത്രണ കേന്ദ്രമില്ലാത്ത നാഡീ ജാലിക കാണപ്പെടുന്നു.
  • പ്ലനേറിയ – തലയുടെ ഭാഗത്തുള്ള ഒരു ജോഡി നാഡീ ഗാംഗ്ലിയകൾ നിർദ്ദേശങ്ങളെ ഏകോപിപ്പിക്കുന്നു.
  • ഷഡ്പദങ്ങൾ – തലയുടെ ഭാഗത്തുള്ള നാഡീ കോശങ്ങൾ കൂടിച്ചേർന്ന് വ്യക്തവും സാമാന്യം വികാസം പ്രാപിച്ചതുമായ മസ്തിഷ്കമായി പരിണമിച്ചിരിക്കുന്നു. ഇതിൽ നിന്നും പുറപ്പെടുന്ന ഒരു ജോഡി നാഡി തന്തുക്കളിലെ ഗാംഗ്ലിയോണുകൾ ഓരോ അറയിലും കാണപ്പെടുന്നു.
  • ലളിതമായ നാഡീഘടനയിൽ നിന്ന് വളരെ സങ്കീർണ്ണമായ നാഡീവ്യവസ്ഥകളിലേക്കുള്ള ശ്രദ്ധേയ മായ പരിവർത്തനം കൂടി ജീവ പരിണാമം നൽകുന്നുണ്ട്.
  • വൈവിധ്യമാർന്ന ചുറ്റുപാടുകളുമായി ജീവികളെ പൊരുത്തപ്പെടുത്തുന്നതിനും അവയുടെ നില നിൽപ്പിനും നാഡീവ്യവസ്ഥയുടെ ഈ പരിണാമം കാരണമായി.
  • മനുഷ്യർക്ക് പ്രകൃതിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനും സമാനതകളില്ലാത്ത വൈജ്ഞാനി കവും സാങ്കേതികവുമായ പുരോഗതി പ്രാപ്ത മാക്കുന്നതിനും നിർണായക പങ്ക് വഹിച്ചത് സങ്കീർണ്ണമായ മസ്തിഷ്ക വികാസമാണ്.
  • ദീർഘകാല പരിണാമത്തിലൂടെ വികസിച്ച നിയോകോർട്ടക്സിന്റെ സാന്നിധ്യവും അതു വഴി സാധ്യമായ ഭാഷ, ബുദ്ധി, സർഗാത്മകത തുടങ്ങിയ ഉന്നതമായ മാനസിക പ്രവർത്തന ങ്ങളുമാണ് മനുഷ്യരെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്
  • നാഡീവ്യവസ്ഥയുടെ പ്രവർത്തനം ചുറ്റുപാടു കളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ജീവികളെ പ്രാപ്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
  • നാഡീവ്യവസ്ഥയുടെ പ്രവർത്തനം പൂർണ്ണവും സുഗമവും ആകണമെങ്കിൽ ബാഹ്യആന്തര പരി സ്ഥിതിയിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്ര നാഡീ വ്യവസ്ഥയിൽ എത്തേണ്ടതുണ്ട്. ബാഹ്യപരി സരത്ത് നിന്നുള്ള വിവരങ്ങൾ ജ്ഞാനേന്ദ്രിയ ങ്ങളിലൂടെയാണ് സ്വീകരിക്കപ്പെടുന്നത്.

Leave a Comment