Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 5 Important Questions Malayalam Medium പണവും സമ്പദ് വ്യവസ്ഥയും to help self-study at home.
Class 10 Geography Chapter 5 Important Questions Malayalam Medium
Kerala Syllabus Class 10 Social Science Geography Chapter 5 Important Questions Malayalam Medium
Question 1.
സമ്പദ് വ്യവസ്ഥയിൽ സാധനങ്ങളുടെയും സേവന ങ്ങളുടെയും കൈമാറ്റങ്ങൾ സുഗമമാക്കുന്നത് എന്താണ്?
(a) പണം
(b) ബാങ്കുകൾ
(c) നികുതി
(d) ഉത്പാദനം
Answer:
a)പണം
Question 2.
റബ്ബർ ഉത്പാദിപ്പിക്കുന്ന ഒരു കർഷകന് തന്റെ ഉത്പാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
(a) ബാങ്കുകളുടെ സഹായം
(b) പണത്തിന്റെ ഉപയോഗം
(c) ഗതാഗത സൗകര്യങ്ങൾ
(d) വ്യാവസായിക യൂണിറ്റുകൾ
Answer:
(b) പണത്തിന്റെ ഉപയോഗം
Question 3.
പണം ഇല്ലാത്ത ഒരു സമ്പദ്വ്യവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത് എന്തുകൊണ്ടാണ്?
(a) ഉത്പാദകർ ഇല്ലാത്തതുകൊണ്ട്
(b) ഉപഭോക്താക്കൾ ഇല്ലാത്തതുകൊണ്ട്
(c) സേവനദാതാക്കൾ ഇല്ലാത്തതുകൊണ്ട്
(d) പണം മനുഷ്യജീവിതത്തെ സാധ്യമാക്കുന്ന ഒരു പ്രധാന ഘടകമായതുകൊണ്ട്
Answer:
(d) പണം മനുഷ്യജീവിതത്തെ സാധ്യമാക്കുന്ന ഒരു പ്രധാന ഘടകമായതുകൊണ്ട്
Question 4.
സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ പ്രധാന ധർമ്മം എന്താണ്?
(a) നികുതി പിരിക്കുക
(b) നിയമം നടപ്പാക്കുക
(c) കൈമാറ്റങ്ങൾ സുഗമമാക്കുക
(d) ഉത്പാദനം വർദ്ധിപ്പിക്കുക
Answer:
(c) കൈമാറ്റങ്ങൾ സുഗമമാക്കുക
Question 5.
ചിത്രം 5.2 ൽ പണം ഉപയോഗിച്ച് ആളുകൾ എന്താണ് ചെയ്യുന്നത് എന്നാണ് പറയുന്നത്?
(a) ഉത്പാദിപ്പിക്കുന്നു
(b) വിതരണം ചെയ്യുന്നു
(c) സമ്പാദിക്കുന്നു
(d) സാധനങ്ങൾ വാങ്ങുന്നു
Answer:
(d) സാധനങ്ങൾ വാങ്ങുന്നു
Question 6.
പണം ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വിവിധ സാധന സേവനങ്ങളുടെ വില നിർണ്ണയിക്കുന്നതിനും സമ്പാദ്യം, ആസ്തി എന്നിവയുടെ മൂല്യം കണക്കാക്കുന്നതിനും സഹായിക്കുന്നത് എന്താണ്?
(a) ബാങ്കുകൾ
(b) പണം
(c) സർക്കാർ
(d) ഉത്പാദന യൂണിറ്റുകൾ
Answer:
(b) പണം
Question 7.
ബാർട്ടർ സമ്പ്രദായത്തിൽ ഒരു വസ്തുവിന്റെ മൂല്യം മറ്റൊരു വസ്തുവിന്റെ മൂല്യവുമായി താരതമ്യം ചെയ്യുന്നത് എളുപ്പമായിരുന്നില്ല. ഇതിന് കാരണം എന്താണ്?
(a) എല്ലാ വസ്തുക്കൾക്കും ഒരേ മൂല്യമല്ല
(b) ആവശ്യങ്ങൾ ഒത്തുചേരണം
(c) ഗതാഗത സൗകര്യങ്ങളുടെ കുറവ്
(d) മൂല്യം അളക്കുന്നതിനുള്ള ഒരു പൊതു മാനദണ്ഡം ഇല്ലായിരുന്നു
Answer:
(d) മൂല്യം അളക്കുന്നതിനുള്ള ഒരു പൊതു മാനദണ്ഡം ഇല്ലായിരുന്നു
Question 8.
എല്ലാ വസ്തുക്കളുടെയും മൂല്യം പണരൂപത്തിൽ പ്രകടിപ്പിക്കാൻ സാധ്യമാക്കുന്നത് പണത്തിന്റെ ഏത് ധർമ്മമാണ്?
(a) വിനിമയ മാധ്യമം
(b) മൂല്യശേഖരണം
(c) മൂല്യം അളക്കുന്നതിനുള്ള ഉപകരണം
(d) ഭാവിയിലുള്ള കൊടുക്കൽ വാങ്ങലുകൾക്കുള്ള ഉപാധി
Answer:
(c) മൂല്യം അളക്കുന്നതിനുള്ള ഉപകരണം
Question 9.
പണത്തിന്റെ വാങ്ങൽ ശേഷി എപ്പോൾ കുറയുന്നു?
(a) സാധനങ്ങളുടെ വില വർദ്ധിക്കുമ്പോൾ
(b) പണത്തിന്റെ അളവ് കൂടുമ്പോൾ
(c) സാധനങ്ങളുടെ വില കുറയുമ്പോൾ
(d) ഉത്പാദനം കൂടുമ്പോൾ
Answer:
(a) സാധനങ്ങളുടെ വില വർദ്ധിക്കുമ്പോൾ
Question 10.
പണം എല്ലാവർക്കും സ്വീകാര്യമായ ഒരൊറ്റ രൂപത്തിലുള്ളതും ഏത് വസ്തുവിന്റെയും മൂല്യം പണരൂപത്തിൽ ശേഖരിക്കാനും കൈമാറാനും കഴിയുന്നതുമായ ധർമ്മം എന്താണ്?
(a) വിനിമയ മാധ്യമം
(b) മൂല്യം അളക്കുന്നതിനുള്ള ഉപകരണം
(c) മൂല്യശേഖരണത്തിനുള്ള ഉപാധി
(d) ഭാവിയിലുള്ള കൊടുക്കൽ വാങ്ങലുകൾക്കുള്ള ഉപാധി
Answer:
(c) മൂല്യശേഖരണത്തിനുള്ള ഉപാധി
Question 11.
ആധുനിക കാലത്ത് മിക്ക വ്യാപാരങ്ങളും പണം മുഖേന എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധി ക്കുന്നത് എന്തുകൊണ്ടാണ്?
(a) ബാങ്കുകളുടെ ലഭ്യത
(b) പണം പൊതുവായി അംഗീകരിക്കപ്പെടുന്ന ഒരു വിനിമയ ഉപാധിയായതുകൊണ്ട്
(c) ഗതാഗത സൗകര്യങ്ങളുടെ വളർച്ച
(d) ഉത്പാദനത്തിന്റെ വർദ്ധനവ്
Answer:
(b) പണം പൊതുവായി അംഗീകരിക്കപ്പെടുന്ന ഒരു വിനിമയ ഉപാധിയായതുകൊണ്ട്
Question 12.
ഉത് പാദനം, വിതരണം, ഉപഭോഗം എന്നീ സാമ്പത്തിക പ്രവർത്തനങ്ങളെ ത്വരിതപ്പെടു ത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്താണ്?
(a) പണം
(b) സാങ്കേതികവിദ്യ
(c) സർക്കാർ നയങ്ങൾ
(d) പ്രകൃതിവിഭവങ്ങൾ
Answer:
(a) പണം
Question 13.
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് ഏതാണ്?
(a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(b) ഐ.സി.ഐ.സി.ഐ. ബാങ്ക്
(c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)
(d) എച്ച്.ഡി.എഫ്.സി. ബാങ്ക്
Answer:
(c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)
Question 14.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ്?
(a) 1930
(b) 1935
(c) 1947
(d) 1950
Answer:
(b) 1935
Question 15.
നാണയങ്ങളും ഒരു രൂപയുടെ നോട്ടുകളും ഒഴികെയുള്ള എല്ലാ കറൻസികളും അച്ചടിക്കാൻ അധികാരമുള്ളത് ആർക്കാണ്?
(a) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
(b) ധനകാര്യ മന്ത്രാലയം
(c) കേന്ദ്ര സർക്കാർ
(d) വാണിജ്യ ബാങ്കുകൾ
Answer:
(a) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Question 16.
കറൻസി നോട്ടുകൾ രൂപകൽപ്പന ചെയ്യുക, സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തുക, അച്ചടിച്ച് വിതരണം ചെയ്യുക എന്നിവ ആരുടെ ധർമ്മമാണ്?
(a) ഇന്ത്യാ ഗവൺമെന്റ്
(b) ധനകാര്യ വകുപ്പ്
(c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
(d) നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്
Answer:
(c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Question 17.
2016 നവംബർ 8 ന് ഇന്ത്യയിൽ നടപ്പാക്കിയ ഡിമോണിറ്റൈസേഷന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
(a) നികുതി വരുമാനം വർദ്ധിപ്പിക്കുക
(b) ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക
(c) ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുക
(d) കള്ളപ്പണം, അഴിമതി, ഭീകരവാദ ധനസഹായം എന്നിവ തടയുക
Answer:
(d) കള്ളപ്പണം, അഴിമതി, ഭീകരവാദ ധനസഹായം എന്നിവ തടയുക
Question 18.
വാണിജ്യ ബാങ്കുകൾക്ക് ആവശ്യസമയത്ത് അടിയന്തിര വായ്പകൾ നൽകുന്നതും അവരുടെ കൈവശമുള്ള ധനം സൂക്ഷിക്കുന്നതും അവർ തമ്മിലുള്ള ഇടപാടുകൾ തീർക്കുന്നതും ആരാണ്?
(a) ധനകാര്യ മന്ത്രാലയം
(b) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
(c) സെബി
(d) നബാർഡ്
Answer:
(b) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Question 19.
ഒരു സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ അളവ് വർദ്ധിക്കുകയും എന്നാൽ അതിനനുസരിച്ച് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉത്പാ ദനം വർദ്ധിക്കാതിരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും?
(a) പണത്തിന്റെ മൂല്യം വർദ്ധിക്കും
(b) ഉത്പാദനം വർദ്ധിക്കും
(c) വിലക്കയറ്റം ഉണ്ടാകും
(d) ഇറക്കുമതി വർദ്ധിക്കും
Answer:
(c) വിലക്കയറ്റം ഉണ്ടാകും
Question 20.
ഇന്ത്യയിൽ പണപ്പെരുപ്പം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന സൂചിക ഏതാണ്?
(a) മൊത്തവില സൂചിക
(b) വ്യാവസായിക ഉത്പാദന സൂചിക (Index of Industrial Production)
(c) ഉപഭോക്തൃ വില സൂചിക
(d) മാനുഷിക വികസന സൂചിക
Answer:
(c) ഉപഭോക്തൃ വില സൂചിക
Question 21.
സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന് ഉപയോഗിക്കുന്ന പൊതുവായ മാധ്യമം എന്താണ് വിളിക്കുന്നത്?
Answer:
പണം
Question 22.
പണം കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കൈമാറ്റ സമ്പ്രദായം എങ്ങനെ അറിയപ്പെട്ടിരുന്നു?
Answer:
ബാർട്ടർ സമ്പ്രദായം
Question 23.
സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ പ്രവർത്തന ങ്ങൾ സുഗമമാക്കുന്നതിൽ പ്രധാന പങ്കുവഹി ക്കുന്ന സ്ഥാപനങ്ങൾ ഏതാണ്?
Answer:
ബാങ്കുകൾ
Question 24.
ഇന്ത്യയുടെ കേന്ദ്ര ബാങ്കിന്റെ പേരെന്താണ്?
Answer:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)
Question 25.
ഒരു രൂപയുടെ നോട്ടുകളും നാണയങ്ങളും ആരാണ് അച്ചടിച്ചിറക്കുന്നത്?
Answer:
ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയം
Question 26.
പണത്തിന്റെ പ്രധാനപ്പെട്ട ഒരു സവിശേഷത എന്താണ്?
Answer:
പൊതുവായി അംഗീകരിക്കപ്പെടണം
Question 27.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വായ്പ എടുക്കുമ്പോൾ ഈടാക്കുന്ന പലിശ നിരക്ക് എങ്ങനെ അറിയപ്പെടുന്നു?
Answer:
റിപ്പോ നിരക്ക്
Question 28.
വാണിജ്യ ബാങ്കുകൾ അവരുടെ പക്കലുള്ള അധിക പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയെ എന്താണ് പറയുന്നത്?
Answer:
റിവേഴ്സ് റിപ്പോ നിരക്ക്
Question 29.
പണത്തിന്റെ ഒരു യൂണിറ്റ് ഒരു നിശ്ചിത സമയത്തി നുള്ളിൽ എത്ര തവണ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് അറിയപ്പെടുന്നത് എങ്ങനെയാണ്?
Answer:
പണത്തിന്റെ ചംക്രമണ വേഗത (Velocity of Circulation of Money)
Question 30.
പണത്തിന്റെ പ്രധാന ധർമ്മങ്ങൾ രണ്ട് എന്തെല്ലാമാണ്?
Answer:
- സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്ന വിനിമയ മാധ്യമം.
- എല്ലാ വസ്തുക്കളുടെയും മൂല്യം പ്രകടിപ്പി ക്കാൻ കഴിയുന്ന മൂല്യം അളക്കുന്നതിനുള്ള ഉപകരണം.
Question 31.
ബാർട്ടർ സമ്പ്രദായത്തിന്റെ രണ്ട് പ്രധാന പോരായ്മകൾ എന്തെല്ലാമായിരുന്നു?
Answer:
- ഓരോരുത്തരുടെയും ആവശ്യങ്ങൾ ഒത്തുചേരണം എന്ന ബുദ്ധിമുട്ട്.
- എല്ലാ വസ്തുക്കളുടെയും മൂല്യം തുല്യമായി കണക്കാക്കുന്നതിലെ ബുദ്ധിമുട്ട്.
- മൂല്യം സംഭരിക്കുന്നതിനുള്ള ബുദ്ധിമുട്ട്.
Question 32.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്?
Answer:
- ബാങ്കുകളെപ്പോലെ നിക്ഷേപങ്ങൾ സ്വീകരി ക്കാൻ കഴിയില്ല.
- ബാങ്കുകളുടെ ചില ധർമ്മങ്ങൾ മാത്രം നിർവ്വഹിക്കുന്നു.
Question 33.
സമ്പദ്വ്യവസ്ഥയിൽ ബാങ്കുകളുടെ മൂന്ന് പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്?
Answer:
- പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുക.
- വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്‌പ കൾ നൽകുക.
- പണം കൈകാര്യം ചെയ്യാനും കൈമാറ്റം ചെയ്യാനും സഹായിക്കുന്ന വിവിധ സേവനങ്ങൾ നൽകുക.
Question 34.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് പ്രധാന ധർമ്മങ്ങൾ എന്തെല്ലാമാണ്?
Answer:
- കറൻസി അച്ചടിച്ചിറക്കുക.
- ബാങ്കുകളുടെ ബാങ്കായി പ്രവർത്തിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുക.
- രാജ്യത്തെ പണത്തിന്റെ അളവും പലിശ നിരക്കും നിയന്ത്രിക്കുക.
Question 35.
പണപ്പെരുപ്പത്തിന്റെ മൂന്ന് കാരണങ്ങൾ എന്തൊക്കെ യാകാം?
Answer:
- പണത്തിന്റെ അളവ് വർദ്ധിക്കുക.
- സാധനങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനം കുറയുക.
- ഉപഭോക്താക്കളുടെ ഡിമാൻഡ് വർദ്ധിക്കുക.
Question 36.
പണപ്പെരുപ്പം ഒരു സമ്പദ്വ്യവസ്ഥയെ എങ്ങനെ പ്രതികൂലമായി ബാധിക്കാം എന്നതിന്റെ രണ്ട് വശങ്ങൾ വിവരിക്കുക.
Answer:
- പണത്തിന്റെ വാങ്ങൽ ശേഷി കുറയ്ക്കുന്നു.
- സാമ്പത്തിക വളർച്ചയെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു.
- സ്ഥിര വരുമാനമുള്ളവരെ ദോഷകരമായി ബാധിക്കുന്നു.
Question 37.
വാണിജ്യ ബാങ്കുകൾ പൊതുജനങ്ങൾക്ക് നൽകുന്ന മൂന്ന് പ്രധാന നിക്ഷേപ അക്കൗണ്ടുകൾ ഏവയാണ്?
Answer:
- സമ്പാദ്യ നിക്ഷേപം (Savings Deposit)
- കറന്റ് നിക്ഷേപം (Current Deposit).
- കാലാവധി നിക്ഷേപം / സ്ഥിര നിക്ഷേപം (Fixed Deposit).
Question 38.
വാണിജ്യ ബാങ്കുകളുടെ മൂന്ന് പ്രധാന വായ്പാ സേവനങ്ങൾ എന്തെല്ലാമാണ്?
Answer:
- വ്യക്തിഗത വായ്പകൾ.
- ബിസിനസ് വായ്പകൾ.
- ഭവന വായ്പകൾ.
Question 39.
ഓൺലൈൻ ബാങ്കിംഗിന്റെ മൂന്ന് പ്രധാന സൗകര്യങ്ങൾ എന്തെല്ലാമാണ്?
Answer:
- എവിടെ നിന്നും എപ്പോഴും ഇടപാടുകൾ നടത്താനുള്ള സൗകര്യം.
- ഇടപാടുകളുടെ വേഗത വർദ്ധിപ്പിക്കുന്നു.
- വിവിധ ബാങ്കിംഗ് സേവനങ്ങൾ വീട്ടിലിരുന്ന് തന്നെ ലഭ്യമാക്കുന്നു.
Question 40.
ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും കർഷകർക്കും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കു ന്നതിൽ സഹകരണ ബാങ്കുകളുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണ്?
Answer:
- ഗ്രാമീണ സമ്പദ്വ്യവസ്ഥയെ സജീവമാക്കുക.
- സാധാരണക്കാരെ സ്വകാര്യ പണമിടപാടു കാരിൽ നിന്ന് സംരക്ഷിക്കുക.
- കർഷകർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുക.
Question 41.
വൈക്രോ ഫിനാൻസിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണ്?
Answer:
- ദാരിദ്ര്യം കുറയ്ക്കുക.
- സ്ത്രീകളെയും പാർശ്വവത്കരിക്കപ്പെട്ട വരെയും ശാക്തീകരിക്കുക.
- സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാ ഹിപ്പിക്കുക.
Question 42.
ജൻധൻ അക്കൗണ്ടിന്റെ മൂന്ന് പ്രധാന സവിശേഷത കൾ എന്തെല്ലാമാണ്?
Answer:
- ബാങ്കിംഗ് സൗകര്യങ്ങൾ ഇല്ലാത്ത എല്ലാവർ ക്കും അക്കൗണ്ട് തുറക്കാൻ സാധിക്കുന്നു.
- മിനിമം ബാലൻസ് ആവശ്യമില്ല.
- താഴ്ന്ന വരുമാനക്കാർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നു.
Question 43.
ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കു ന്നതിന്റെ മൂന്ന് പ്രധാന നേട്ടങ്ങൾ എന്തെല്ലാമാണ്?
Answer:
- ഭൗതിക കറൻസിയുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നു.
- ഇടപാടുകൾ എളുപ്പവും വേഗത്തിലുമുള്ള താക്കുന്നു.
- സുതാര്യത വർദ്ധിപ്പിക്കുന്നു
Question 44.
വാണിജ്യ ബാങ്കുകൾ വായ്പകൾ നൽകുമ്പോൾ ഈട് (Collateral) സ്വീകരിക്കുന്നതിന്റെ മൂന്ന് പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്?
Answer:
- വായ്പയെടുക്കുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ നഷ്ടം കുറയ്ക്കുക.
- വായ്പയെടുക്കുന്നയാൾക്ക് തിരിച്ചടവിനുള്ള ഉത്തരവാദിത്തം ഉറപ്പാക്കുക.
- സുരക്ഷിതമായ വായ്പാ സമ്പ്രദായം ഉറപ്പാക്കുക.
Question 45.
സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ നാല് പ്രധാന ധർമ്മങ്ങൾ വിവരിക്കുക.
Answer:
- സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്ന വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു.
- എല്ലാത്തരം വസ്തുക്കളുടെയും സേവനങ്ങളു ടെയും മൂല്യം അളക്കുന്നതിനുള്ള ഏകകമായി പ്രവർത്തിക്കുന്നു.
- ഭാവിയിലെ ആവശ്യങ്ങൾക്കായി മൂല്യം സംഭരിക്കുന്നതിനുള്ള ഉപാധിയായി പ്രവർത്തി ക്കുന്നു.
- ഭാവിയിലുള്ള കടബാധ്യതകൾ തീർക്കുന്നതി നുള്ള മാറ്റിവെച്ചുള്ള പദ്ധതികൾക്കുള്ള മാനദണ്ഡമായി പ്രവർത്തിക്കുന്നു
Question 46.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാല് പ്രധാന ധർമ്മങ്ങൾ വിശദീകരിക്കുക.
Answer:
- രാജ്യത്തെ കറൻസി നോട്ടുകൾ അച്ചടിച്ചിറക്കു കയും വിതരണം ചെയ്യുകയും ചെയ്യുക.
- വാണിജ്യ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക.
- സർക്കാരിന്റെ ബാങ്കറായും കടം കൊടുക്കു ന്നയാളായും പ്രവർത്തിക്കുക.
- രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുക പോലുള്ള സാമ്പത്തികനയങ്ങൾ രൂപീകരിക്കു കയും നടപ്പാക്കുകയും ചെയ്യുക.
Question 47.
വാണിജ്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നാല് പ്രധാന നിക്ഷേപങ്ങളെ ക്കുറിച്ച് വിശദീകരിക്കുക.
Answer:
- സമ്പാദ്യ നിക്ഷേപം (Savings Deposit): പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ള പ്പോൾ പിൻവലിക്കാനും സഹായിക്കുന്നു, കുറഞ്ഞ പലിശ ലഭിക്കുന്നു.
- കറന്റ് നിക്ഷേപം (Current Deposit): ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള അക്കൗണ്ടാണ്, ദിവസേന നിരവധി ഇടപാടുകൾ നടത്താം, പലിശ ലഭ്യമല്ല.
- സ്ഥിര നിക്ഷേപം (Fixed Deposit): ഒരു നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കുന്നു, ഉയർന്ന പലിശ ലഭിക്കുന്നു, കാലാവധിക്ക് മുമ്പ് പിൻവലിച്ചാൽ പലിശ നിരക്ക് കുറയും.
- ആവർത്തിത നിക്ഷേപം (Recurring Deposit): ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്നു, സമ്പാദ്യ ശീലം വളർത്തുന്നു, സ്ഥിര നിക്ഷേപത്തേക്കാൾ കുറഞ്ഞ പലിശ ലഭിക്കുന്നു.
Question 48.
വാണിജ്യ ബാങ്കുകൾ നൽകുന്ന നാല് പ്രധാന വായ്പകളെക്കുറിച്ച് വിവരിക്കുക.
Answer:
- ഭവന വായ്പ (Home Loan): വീട് വാങ്ങുന്ന തിനും നിർമ്മിക്കുന്നതിനും എടുക്കുന്ന വായ്പ.
- വാഹന വായ്പ (Vehicle Loan): വാഹനങ്ങൾ വാങ്ങുന്നതിനായി എടുക്കുന്ന വായ്പ.
വിദ്യാഭ്യാസ വായ്പ (Education Loan): വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എടുക്കുന്ന വായ്പ - വ്യക്തിഗത വായ്പ (Personal Loan): വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഈടി ല്ലാതെ എടുക്കുന്ന വായ്പ.
Question 49.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന നാല് പ്രധാന ഉപകരണങ്ങൾ എന്തെല്ലാമാണ്?
Answer:
- റിപ്പോ നിരക്ക് (Repo Rate): വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുക.
- റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate): വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നൽകുന്ന പലിശ നിരക്ക് മാറ്റുക.
- ബാങ്ക് നിരക്ക് (Bank Rate): റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ദീർഘകാല വായ്പകളുടെ പലിശ നിരക്ക് നിയന്ത്രിക്കുക
- കരുതൽ ധനഅനുപാതം (Cash Reserve Ratio CRR): വാണിജ്യ ബാങ്കുകൾ അവരുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം റിസർവ് ബാങ്കിൽ പണമായി സൂക്ഷിക്കേണ്ട നിയമം.
Question 50.
ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വാണിജ്യ ബാങ്കുകൾ വഹിക്കുന്ന നാല് പ്രധാന പങ്കുകൾ എന്തെല്ലാമാണ്?
Answer:
- സമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും നിക്ഷേപ ങ്ങൾ സ്വീകരിക്കുകയും ചെയ്യുക.
- ഉത്പാദന പ്രവർത്തനങ്ങൾക്കും ഉപഭോഗ ത്തിനും ആവശ്യമായ വായ്പകൾ നൽകുക.
- പണം കൈമാറ്റം ചെയ്യാനും സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്ന ബാങ്കിംഗ് സേവനങ്ങൾ നൽകുക.
- സാമ്പത്തിക വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാൻ സഹായിക്കുകയും സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയും ചെയ്യുക.
Question 51.
സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) ഉറപ്പാക്കുന്നതിന് ഗവൺമെന്റ് സ്വീകരിച്ച നാല് പ്രധാന നടപടികൾ എന്തെല്ലാമാണ്?
Answer:
- ബാങ്കുകളുടെ പ്രവർത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ബാങ്ക് ദേശസാൽക്കരണം.
- ഗ്രാമീണ മേഖലയിൽ ബാങ്കിംഗ് സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള സഹകരണ ബാങ്കിംഗ് സംവി ധാനങ്ങൾ പ്രോത്സാഹിപ്പിക്കുക.
- ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്തവർക്കായി ജൻധൻ അക്കൗണ്ടുകൾ ആരംഭിക്കാനുള്ള
പദ്ധതി. - ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹി പ്പിക്കുകയും പണരഹിത സമ്പദ് വ്യവസ് ഥയിലേക്ക് നീങ്ങാൻ സഹായിക്കുകയും ചെയ്യുക.
Question 52.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നാല് 5 ഉദാഹരണങ്ങൾ നൽകുക, അവയുടെ പ്രധാന പ്രവർത്തനം എന്തായിരിക്കാം എന്നും വിശദീ കരിക്കുക.
Answer:
- കെ.എസ്.എഫ്.ഇ. (KSFE): കേരളത്തിലെ ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്, ഇത് സാധാരണക്കാർക്ക് വിവിധ തരം വായ്പകളും ചിട്ടി പോലുള്ള സേവനങ്ങളും നൽകുന്നു.
- എൽ.ഐ.സി. (LIC), ജി.ഐ.സി. (GIC) പോലുള്ള ഇൻഷുറൻസ് കമ്പനികൾ:
ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു, ദീർഘകാല നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. - യു.ടി.ഐ. (UTI) പോലുള്ള മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ: ചെറുതും വലുതുമായ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് വിവിധ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിച്ച് വരുമാനം നേടാൻ സഹായിക്കുന്നു.
- ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ (Micro Fi nance Institutions MFls): താഴ്ന്ന വരുമാന മുള്ളവർക്കും ചെറുകിട സംരംഭകർക്കും ചെറിയ തുക വായ്പയായി നൽകുന്നു.
Question 53.
വായ്പയുടെ ഔപചാരിക ഉറവിടങ്ങളും അനൗപ ചാരിക ഉറവിടങ്ങളും തമ്മിലുള്ള നാല് പ്രധാന വ്യത്യാസങ്ങൾ വ്യക്തമാക്കുക.
Answer:
- ഔപചാരിക ഉറവിടങ്ങൾ (ബാങ്കുകൾ, സഹകരണ സംഘങ്ങൾ) സംഘടിതവും നിയന്ത്രിതവുമാണ്. അനൗപചാരിക ഉറവിട ങ്ങൾ (സ്വകാര്യ പണമിടപാടുകാർ, ബന്ധു ക്കൾ) അസംഘടിതവും നിയന്ത്രണങ്ങളി ല്ലാത്തതുമാണ്.
- ഔപചാരിക ഉറവിടങ്ങളിൽ പലിശ നിരക്ക് സാധാരണയായി കുറവായിരിക്കും. അനൗപ ചാരിക ഉറവിടങ്ങളിൽ പലിശ നിരക്ക് വളരെ കൂടുതലായിരിക്കാം.
- ഔപചാരിക ഉറവിടങ്ങളിൽ വായ്പ ലഭിക്കാൻ ഈട് ആവശ്യമായി വന്നേക്കാം. അനൗപ ചാരിക ഉറവിടങ്ങളിൽ ഈട് നിർബന്ധ മില്ലായിരിക്കാം, എന്നാൽ ഉയർന്ന പലിശ ഈടാക്കാം.
- ഔപചാരിക ഉറവിടങ്ങളിൽ വായ്പാ നടപടിക്രമങ്ങൾ കൂടുതൽ ചിട്ടയായതും രേഖാമൂലമുള്ളതുമായിരിക്കും. അനൗപചാരിക ഉറവിടങ്ങളിൽ നടപടിക്രമങ്ങൾ ലളിതമായി രിക്കാം, എന്നാൽ സുതാര്യത കുറവായി രിക്കാം.
Question 54.
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ നാല് പ്രധാന ഉദാഹരണങ്ങൾ നൽകി അവ ഓരോന്നിന്റെയും പ്രയോജനങ്ങൾ ചുരുക്കത്തിൽ വിവരിക്കുക.
Answer:
- ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT): ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സഹായിക്കുന്നു.
- റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റെ (RTGS): വലിയ തുകകൾ തത്സമയം കൈ മാറ്റം ചെയ്യാൻ സഹായിക്കുന്നു.
- ഏകീകൃത പണമിടപാട് ഇന്റർഫേസ് (UP): വിവിധ ബാങ്ക് അക്കൗണ്ടുകളെ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച് സുരക്ഷിതമായും എളുപ്പത്തിലും പണം കൈമാറാൻ സഹായിക്കുന്നു.
- ഇന്റർനെറ്റ് ബാങ്കിംഗ്: വീട്ടിലിരുന്ന് തന്നെയോ എവിടെ നിന്നോ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നു. ഇടപാടുകൾ നടത്താനും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും സാധിക്കുന്നു.
Question 55.
സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക.
Answer:
ഒരു സമ്പദ്വ്യവസ്ഥയുടെ സുഗമമായ പ്രവർത്തന ത്തിന് പണം ഒരു നിർണായക പങ്ക് വഹിക്കുന്നു. സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം ലളിതമാക്കുന്ന ഒരു വിനിമയ മാധ്യമമായി പണം പ്രവർത്തിക്കുന്നു. ബാർട്ടർ സമ്പ്രദായത്തിലെ ആവശ്യങ്ങൾ ഒത്തുചേരണം എന്ന ബുദ്ധിമുട്ട് പണം ഇല്ലാതാക്കുന്നു. എല്ലാ വസ്തുക്കളുടെയും മൂല്യം അളക്കാനുള്ള ഒരു പൊതു മാനദണ്ഡം പണമായതുകൊണ്ട് വിലകൾ താരതമ്യം ചെയ്യാനും സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും എളുപ്പമാക്കുന്നു. ഭാവിയിലെ ആവശ്യങ്ങൾക്കായി മൂല്യം സൂക്ഷിക്കാനുള്ള ഒരു ഉപാധിയായും പണം ഉപയോഗിക്കാം. പണത്തിന്റെ ഈ ധർമ്മങ്ങൾ ഉത്പാദനം, വിതരണം, ഉപഭോഗം എന്നീ സാമ്പത്തിക പ്രവർത്തനങ്ങളെ ത്വരിതപ്പെ ടുത്തുകയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പണത്തിന്റെ വരവോടെ പണമിടപാടുകൾ കൂടുതൽ വ്യാപകവും കാര്യക്ഷമവുമായി.
വ്യാപാരം, ഉൽപാദനം, ഉപഭോഗം എന്നിവയെല്ലാം പണത്തിനെ ആശ്രയിച്ചിരിക്കുന്നു. ഗ്ലോബൽ
ഡിൽ പണം സാർവ്വത്രികമായ സ്വീകാര്യത നൽകുന്നു. കൂടാതെ, സർക്കാർ നികുതി, ചെലവ്, സാമൂഹ്യക്ഷേമം എന്നിവ പണത്തിലൂടെയാണ് നടത്തുന്നത്.
ചുരുക്കത്തിൽ, പണമില്ലാതെ ഒരു ആധുനിക സമ്പദ്വ്യവസ്ഥ പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ സംഘടിപ്പി ക്കുകയും സാമൂഹ്യ പുരോഗതിയെ ത്വരിതപ്പെടു ത്തുകയും ചെയ്യുന്നു.
Question 56.
സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെയും വായ്പയു ടേയും വിതരണം നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പങ്ക് ചർച്ച ചെയ്യുക.
Answer:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പണത്തിന്റെയും വായ്പയുടേയും വിതരണം നിയന്ത്രിക്കുന്നതിൽ ഒരു നിർണായക പങ്ക് വഹിക്കുന്നു, അത് വിലക്കയറ്റം നിയന്ത്രിക്കുകയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. റിപ്പോ നിരക്ക് (വാണിജ്യ ബാങ്കുകൾക്ക് ആർ ബി ഐ യിൽ നിന്ന് വായ്പ എടുക്കാനുള്ള ചെലവ്), റിവേഴ്സ് റിപ്പോ നിരക്ക് (ബാങ്കുകളെ ആർ ബി ഐ യിൽ ഫണ്ട് നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കൽ), കരുതൽ ധന അനുപാതം (CRR) (ബാങ്കുകൾ ആർ. ബി ഐ യിൽ സൂക്ഷിക്കേണ്ട ഡെപ്പോസിറ്റുക ളുടെ ഭാഗം) തുടങ്ങിയ പല അളവുകളും ഇതിനായി ആർ .ബി .ഐ ഉപയോഗിക്കുന്നു. റിപ്പോ നിരക്കും കരുതൽ ധന അനുപാതവും വർദ്ധിപ്പിക്കുന്നത്. വായ്പ എടുക്കൽ ചിലയവേറിയതാക്കുകയും വായ്പയ്ക്ക് ലഭ്യമായ പണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു, അങ്ങനെ പണ വിതരണവും ക്രെഡിറ്റും നിയന്ത്രിക്കുന്നു. ഇതിന് വിപരീതമായി, ഈ നിരക്കുകൾ കുറയ്ക്കുന്നത് പണ വിതരണവും ക്രഡിറ്റ് ലഭ്യതയും വർദ്ധിപ്പിക്കുന്നു, സാമ്പത്തിക പ്രവർത്തനത്തെ സ്വാധീനിക്കുന്നു.
Question 57.
വാണിജ്യ ബാങ്കുകളുടെ സേവനങ്ങളായ സമ്പാദ്യ നിക്ഷേപം, സ്ഥിര നിക്ഷേപം എന്നിവ തമ്മിലുളള സാമ്യ, വ്യത്യാസങ്ങൾ വിശകലനം ചെയ്യുക.
Answer:
സമ്പാദ്യ നിക്ഷേപവും സ്ഥിര നിക്ഷേപവും വാണിജ്യ ബാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നു. സമ്പാദ്യ നിക്ഷേപം ഡെപ്പോസിറ്റുകൾ. സമ്പാദിക്കാനുള്ള ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്, ഇത് ഉപഭോക്താക്കൾക്ക് ആവശ്യമനുസരിച്ച് പണം എടുക്കാൻ അനുവദി ക്കുന്നു, എന്നാൽ എടുക്കലിന്റെ എണ്ണത്തിലും തുകയിലും ചില നിയന്ത്രണങ്ങൾ ഉണ്ട്. ഇവ സാധാരണയായി കുറഞ്ഞ പലിശ നിരക്കാണ് നൽകുന്നത്. സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ (അല്ലെങ്കിൽ ടേം ഡെപ്പോസിറ്റ്) ഉടനടി ആവശ്യമില്ലാത്ത പണത്തിനാണ്, ഇത് ഒരു നിശ്ചിത കാലയളവിൽ ഡെപ്പോസിറ്റ് ചെയ്യുന്നു. സ്ഥിര നിക്ഷേപങ്ങളിൽ ബാങ്കുകൾ സമ്പാദ്യ നിക്ഷേപത്തെക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്നു, കാരണം പണം ഒരു നിശ്ചിത കാലയളവിൽ ലോക്ക് ചെയ്യപ്പെടുന്നു. സ്ഥിര നിക്ഷേപത്തിൽ നിന്ന് മുൻകാല പിൻവലിക്കൽ പലിശയിൽ കുറവ് വരുത്തിയേക്കാം.
Question 58.
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ വാണിജ്യ ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപന ങ്ങളുടേയും (NBFIs) പങ്ക് പരിശോധിക്കുക.
ഇവയുടെ പ്രവർത്തനങ്ങളിലെ പ്രധാന വ്യത്യാസ ങ്ങൾ എന്തൊക്കെയാണ്?
വാണിജ്യ ബാങ്കുകളുടെ പങ്ക്
വാണിജ്യ ബാങ്കുകൾ (Public, Private, Foreign Banks) ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന സ്തംഭമാണ്. ഇവയുടെ പ്രധാന പങ്കുകൾ:
- നിക്ഷേപം സ്വീകരണവും വായ്പ നൽകലും ലളിതമായ ലോൺ, ഹോം ലോൺ, വ്യവസായ വായ്പകൾ തുടങ്ങിയവ നൽകുന്നു.
- പണത്തിന്റെ പുനർവിതരണം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നയങ്ങൾ പാലിച്ച് പണപ്പെരുപ്പം നിയന്ത്രിക്കുന്നു.
- സർക്കാർ സ്കീമുകളുടെ നടത്തിപ്പ്: കർഷകർ, എം എസ് എം ഇകൾക്കുള്ള സബ് സിഡി വായ്പകൾ (KCC, MUDRA) നൽകുന്നു.
- പേയ്മെന്റ് സിസ്റ്റം: ചെക്കുകൾ, ഡെബിറ്റ്/ ഡിറ്റ് കാർഡുകൾ, UPI തുടങ്ങിയവ നിയന്ത്രിക്കുന്നു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFIs) പങ്ക്
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ബാങ്കിതര ധനകാര്യ കമ്പനികൾ, മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നു. ഇവയുടെ പ്രധാന പങ്കുകൾ:
- സ്പെഷ്യലൈസ്ഡ് ഫിനാൻസിംഗ്: ബാങ്കുകൾ നൽകാത്ത ലോൺ (Gold Loan, Vehicle Loan, Microfinance) നൽകുന്നു.
- നിക്ഷേപ അവസരങ്ങൾ : മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, ചില ഡിപ്പോസിറ്റ് സ്കീമുകൾ വഴി നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നു.
- റിസ്ക് മാനേജ്മെന്റ്: ഇൻഷുറൻസ് കമ്പനികൾ സാമ്പത്തിക സുരക്ഷ നൽകുന്നു.
- ഫ്ലെക്സിബിൾ ക്രഡിറ്റ്: ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേക്കാൾ കുറഞ്ഞ ഡോക്യുമെന്റേഷനിൽ വായ്പ നൽകുന്നു.
Question 59.
പണപ്പെരുപ്പം നിയന്ത്രിക്കാനും സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കാനും ആർ . ബി .ഐ ഉപയോഗിക്കുന്ന ധനനയങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക. ഈ ഉപാധികളുടെ പരിമിതികൾ എന്തൊക്കെയാണ്? മറ്റേത് ഘടകങ്ങളാണ് ധന നയത്തിന്റെ ഫലപ്രാപ്തിയെ സ്വാധീനിക്കുന്നത്?
Answer:
പണപ്പെരുപ്പം നിയന്ത്രിക്കാനും സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പല ഉപാധികൾ ഉപയോഗി ക്കുന്നു. ഇവയിൽ പ്രധാനപ്പെട്ടവ നിരക്ക് നയം (റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകൾ), തുടർച്ച യായ ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ (OMO), നാണയ സാങ്കേതികവിദ്യ (CRR, SLR) എന്നിവയാണ്. ഈ നയങ്ങൾ പണപ്പെരുപ്പത്ത നിയന്ത്രിക്കുമ്പോൾ, ഇവയുടെ ഫലപ്രാപ്തി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
- ക്രെഡിറ്റ് നിയന്ത്രണം: ആർ . ബി .ഐ റിപ്പോ നിരക്ക് ഉയർത്തിയാൽ വാണിജ്യ ബാങ്കുകളുടെ കടത്തി നുള്ള ചെലവ് വർദ്ധിക്കുന്നു. ഇത് വായ്പാ ചോദനം കുറയ്ക്കുകയും പണപ്പെരുപ്പം തടയുകയും ചെയ്യുന്നു. എന്നാൽ, ഇത് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്.
- CRR/SLR: ബാങ്കുകൾ ആർ .ബി.ഐ യിൽ നിക്ഷേ പിക്കേണ്ട നിരക്ക് (CRR) ഉയർത്തുന്നത് ബാങ്കിങ് താണി കുറയ്ക്കുന്നു. എന്നാൽ, ഇത് ബാങ്കുകളുടെ വായ്പാ ശേഷിയെ പരിമിതപ്പെടു ത്തുന്നു.
- OMO: സർക്കാർ ബോണ്ടുകൾ വിൽക്കുന്നത് മാർക്കറ്റിലെ പണത്തിന്റെ ലഭ്യത കുറയ്ക്കുന്നു. എന്നാൽ, ഇത് പണപ്പെരുപ്പം മാത്രമേ നിയന്ത്രിക്കൂ, ഉൽപാദനം വർദ്ധിപ്പിക്കുന്നില്ല.
- സർക്കാർ ധനനയം: ധനകമ്മി (Fiscal Deficit) വർദ്ധിക്കുമ്പോൾ ആർ .ബി .ഐ യുടെ മൊണിറ്ററി നയം ഫലപ്രദമാകില്ല.
- ഗ്ലോബൽ സാമ്പത്തിക സാഹചര്യം: ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇന്റർനാഷണൽ ക്രൂഡ് ഓയിൽ വില, ഫെഡറൽ റിസർവ് നയങ്ങൾ എന്നിവ സ്വാധീനം ചെലുത്തുന്നു.
- അനൗപചാരിക മേഖല : ഇന്ത്യയിൽ വലിയൊരു ഭാഗം സാമ്പത്തിക പ്രവർത്തനങ്ങൾ അനൗപചാരി കമായതിനാൽ, ആർ. ബി. ഐ യുടെ നയങ്ങൾക്ക് പരിമിതമായ ഫലപ്രാപ്തിയേ ഉള്ളൂ.
ആർ. ബി. ഐ യുടെ മൊണിറ്ററി പോളിസി പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫലപ്രദമാണ ങ്കിലും, സർക്കാർ നയങ്ങൾ, ഗ്ലോബൽ സാഹചര്യം, ബാങ്കിങ് സെക്ടറിന്റെ സാമർത്ഥ്യം തുടങ്ങിയ ഘടകങ്ങൾ അതിന്റെ ഫലപ്രാപ്തിയെ നിർണ്ണ യിക്കുന്നു. അതിനാൽ, സമഗ്രമായ സാമ്പത്തിക രംഗതന്ത്രം ആവശ്യമാണ്.