Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English The Unstoppable Soul Surfer Summary in Malayalam & English Medium before discussing the text in class.
Class 9 English The Unstoppable Soul Surfer Summary
The Unstoppable Soul Surfer Summary in English
(Imagine the one thing you love to do the most. Now imagine something happens and you realise that you may never be able to do it again. How would you feel? Sad? Angry? Shell-shocked {shocked or confused because of a sudden alarming experience}? For the 13-year old Bethany Hamilton the answer was “all of these.”)
1. It happened so suddenly. I had no warning at all. No hint of any danger. The water was clear and calm. It was more like swimming in a pool. But actually I was in the deep ocean waters of Kauai, Hawaii. I went almost every morning to surf with my friend Alana Blanchard or the other girls on the Hanalei girls surf team. The waves were small. I was relaxing on my board with my right hand on the nose of the board. My left arm was dangling in the water. Then suddenly there was a flash of grey.
2. In a split second, I felt a lot of pressure and a couple of pulls. I knew that the huge jaws of a tiger shark covered the top of my board and my left arm. Normally one would think when the arm is bitten off it would hurt a lot. I felt the tug of the teeth. The shark teeth have serrated edges like a steak knife. The teeth sawed through the board and my bones as if they were tissue paper. All was finished in a few seconds. I saw the water around me turning red with my blood. My arm was bitten off almost to the shoulder.
3. Alana’s brother Byron and her father Holt came to me in a flash. Holt’s face was white and his eyes were wide. But he took control of the situation. He pushed me by the tail of my board, and the board with me on it was taken by a wave over the reef. Holt, Byron and Alana did not show any panic.
My arm was bleeding badly. Holt took off his long sleeve rash guard and tied it around the stub of my arm. Holt asked me to continue talking to him so that I didn’t become unconscious in the middle of the ocean. I just answered his questions and prayed aloud.
4. In the surgery room, I was hooked to many machines. Dr. Rovinsky did the first surgery. He told me that I had lost my arm and now I should focus on saving my life. My mom stayed with me all the time. My dad went out to deal with visitors and the many reporters who wanted first-hand information. I would look at my bandaged stump and think what I would do without my left arm.
For some time I thought I would never surf again. Everybody knows it needs two hands to surf. So I consoled myself saying that surfing was not everything and I would find something else to have fun. I told my father that I wanted to be the best surf photographer in the world. He just smiled. But soon I changed my mind and started thinking about going surfing again.
5. I was feeling better and my mind was getting clearer. Many people came to me with encouraging words. I pretended to be brave. But at times I felt sad. Then my brothers would cheer me up. They never showed their pain or fear. Timothy was always joking. Noah was my biggest protector. They were strong and that made me strong.
6. I stayed in the hospital only for a week. Even before I got out of the hospital, I was talking about the possibility of surfing again. My whole family encouraged me. My dad assured me that with strong determination I could do anything. My parents had a tough time. They could not work for 3 months causing a financial burden on the family.
7. My first indication that my life would never be the same again came when we were leaving the hospital. Instead of going through the main entrance, we had to go through the back door. The security guards of the hospital were with us till we entered our car. Two Kauai policemen followed us to a house in Anahola, where I could recover in privacy. All this protection was needed because there were many TV people who wanted to talk to me. I did not want to be in the spotlight. But I agreed to do some interviews for the benefit of others. Strangers still come to me on the beach, in airports, in shops and restaurants asking me for autographs. They tell me I am an inspiration. Even when I take my food people want to be photographed with me. It is very strange!
8. Even as a top professional, my recognition would have been slight and that too within the surfing community. My friends tell me that I am much more than a surfer. For them I am a bearer of hope for those who have been victims of accidents. I had to learn surfing again as I had to paddle with one hand. I had to use my legs to grab the surfboard properly. Initially I had failed. I was a bit discouraged.
9. My dad, who was in the water with me encouraged me to try harder. Then I learned to surf with one hand. Once I was on my feet everything was easy. It is hard for me to describe the joy I felt after I stood and rode a wave in for the first time after the shark attack. I felt thankful and happy inside. My doubt that I would never surf again was gone. I was wet. But tears of joy trickled down my face.
(In 2010, Bethany’s story was made into a Hollywood film “Soul Surfer”.)
The Unstoppable Soul Surfer Summary in Malayalam
(നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുക. അവിചാരിതമായ ചിലത് സംഭവിച്ചതുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും ആ കാര്യം ചെയ്യാൻ പറ്റുകയില്ല എന്നും ഭാവനയിൽ കാണുക. നിങ്ങൾക്ക് എന്ത് തോന്നും? ദുഃഖം?, ദേഷ്യം?, ചീത്ത അനുഭവത്തിൽ നിന്നുമുണ്ടായ ആശയക്കുഴപ്പം?13 വയസ്സായ ബെഥനി ഹാമിൽട്ടന് ഇതെല്ലാമായിരുന്നു ഉത്തരങ്ങൾ)
പെട്ടെന്നാണത് സംഭവിച്ചത്. യാതൊരു താക്കീതും എനിക്ക് ലഭിച്ചില്ല. അപകടത്തിന്റെ ഒരു സൂചന പോലുമില്ല. അലകൾ ഒന്നും ഇല്ലാത്ത നല്ല തെളിഞ്ഞ വെള്ളം. ഞാനൊരു നീന്തൽ കുളത്തിലാണെന്നുള്ള തോന്നലായിരുന്നു എനിക്ക്. ശരിക്കും ഞാൻ ഹാവായിയിലെ കൗവായ് എന്ന സ്ഥലത്തെ സമുദ ത്തിലെ ആഴത്തിലുള്ള വെള്ളത്തിലായിരുന്നു. മിക്കവാറും എല്ലാ ദിവസവും രാവിലെ എന്റെ കൂട്ടുകാ രിയായ അലനാ ബ്ലാഞ്ചാടിന്റെ കൂടെയോ, അല്ലെങ്കിൽ അനലെയി ഗേൾസ് സർഫ് ടീമിലെ മറ്റു പെൺകു ട്ടികളുടെ കൂടേയോ ആണ് ഞാൻ സർഫിംഗിന് പോയിക്കൊണ്ടിരുന്നത്. അലകൾ തീരെ ചെറുതായി രുന്നു. എന്റെ സർഫിംഗ് ബോഡിന്റെ മുൻഭാഗത്ത് വലതുകൈ വച്ചുകൊണ്ട് ഞാൻ വിശ്രമിക്കുകയാ യിരുന്നു. എന്റെ ഇടതുകൈ വെള്ളത്തിലേക്ക് ഇട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ചാരനിറത്തിലുള്ള ഒരു മിന്നൽ ഞാൻ കണ്ടു.
ഒരു നിമിഷാർദ്ധത്തിൽ, എന്റെ കൈക്ക് സമ്മർദ്ദവും രണ്ടു വലിച്ചിലുകളും അനുഭവപ്പെ ട്ടു. ഒരു ടൈഗർഷാർക്കിന്റെ ശക്തമായ താടിയെ ല്ലുകൾക്കിടയിലായിരുന്നു എന്റെ സർഫ് ബോഡിന്റെ ഉപരിഭാഗവും എന്റെ ഇടതുകൈയും.
സാധാരണയായി നമ്മൾ ചിന്തിക്കുക കൈകടിച്ചു മുറിച്ചുകൊണ്ടുപോയാൽ നല്ല വേദന ഉണ്ടാകുമെ ന്നാണല്ലോ. പല്ലുകൾ എന്റെ കൈവലിക്കുന്നതായി എനിക്കു തോന്നി. ഷാർക്കിന്റെ പല്ലുകൾ അറക്ക വാളിന്റെ പല്ലുകൾപോലെ മൂർച്ചയുള്ളതാണ്. ആ പല്ലുകൾ സർഫ് ബോഡിനേയും എന്റെ കൈളിലെ എല്ലുകളേയും ടിഷ്യുപേപ്പർ കീറിയെടുക്കുന്ന ലാഘവത്തോടെ വെട്ടിയെടുത്തു. കുറച്ച് നിമിഷ ങ്ങൾക്കകം തന്നെ ഇത് എല്ലാം സംഭവിച്ചു. എന്റെ ചോരകൊണ്ട് ചുറ്റുമുള്ള വെള്ളം ചുവക്കുന്നത് ഞാൻ കണ്ടു. ഇടതുതോളിനടുത്ത് ഒരു ചെറിയ കുറ്റിമാത്രം ബാക്കി നിർത്തികൊണ്ട് ആ ഷാർക്ക് എന്റെ കൈ കൊണ്ടുപോയി.
അലനയുടെ സഹോദരനായ ബൈറനും പിതാവായ ഹോൾട്ടും കണ്ണടച്ചു തുറക്കുന്നതിനു മുൻപ് എന്റെ അടുത്തെത്തി. ഹോൾട്ടിന്റെ മുഖം വിളറിയും കണ്ണുകൾ വികസിച്ചും കണ്ടു. പക്ഷേ അദ്ദേഹം വേഗം തന്നെ എന്നെ സഹായിക്കാൻ ശ്രമിച്ചു. ഞാൻ ഇരുന്ന ബോഡിന്റെ ബാക്കിയുള്ള ഭാഗത്തെ അദ്ദേഹം ആഞ്ഞ് തള്ളി. ഒരു അല എന്നേയും ബോഡിനേയും സമീപത്തുള്ള ഒരു പാറയിൽ കൊണ്ട ത്തിച്ചു. ഹോൾട്ടും ബൈറനും അലാനയും യാതൊരു പരിഭ്രമവും കാണിക്കാതെ സമചിത്തതയോടു കൂടിയാണ് പ്രവർത്തിച്ചത്.
എന്റെ കയ്യിൽ നിന്നും നന്നായി ചോര ഒഴുകുന്നുണ്ടായിരുന്നു. ഹോൾട്ട് തന്റെ കയ്യിൽ കെട്ടിയിരുന്ന നീളമുള്ള കൈകളുള്ള റാഷ് ഗാഡ് ഉപയോഗിച്ച് മുറിവിന്റെ ചുറ്റിലും കെട്ടി. എന്റെ ബോധം കട ലിന്റെ നടുക്കു വച്ച് പോകാതിരിക്കുന്നതിനായി അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരിക്കാൻ ഹോൾട്ട് എന്നോട് ആവശ്യപ്പെട്ടു. എന്തൊക്കെയാണ് സംസാരിച്ചത് എന്ന് എനിക്കറിയില്ല. ഞാൻ അദ്ദേഹ ത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറയുകയും ഉറക്കെ പ്രാർത്ഥിക്കുകയും ചെയ്തു.
സർജറിക്കുള്ള മുറിയിൽ ധാരാളം മെഷിനുകളുമായി എന്നെ ബന്ധിപ്പിച്ചിരുന്നു. ഡോക്ടർ റോവിൻസ്കിയാണ് ആദ്യത്തെ സർജറി ചെയ്തത്. എന്റെ ഇടതു കൈ നഷ്ടപ്പെട്ടെന്നും ഇനി ജീവൻ നിലനിർത്താനാണ് ഞാൻ ശ്രദ്ധിക്കേണ്ടത് എന്നും ഡോക്ടർ എന്നോടു പറഞ്ഞു. എന്റെ അമ്മ എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. എന്റെ ഡാഡി പുറത്തുനിന്ന് സന്ദർശകരേയും ന്യൂസ് തേടിവന്ന റിപ്പോർട്ടർമാരേയും കണ്ട് കാര്യങ്ങൾ പറഞ്ഞു. ബാന്റേജ് ചെയ്ത എന്റെ ഇടത് കയ്യുടെ ആ കുറ്റിയെ നോക്കിക്കൊണ്ട് ഇടത് കൈ ഇല്ലാതെ ഞാൻ എന്ത് ചെയ്യും എന്നതിനെപറ്റി ഞാൻ ചിന്തിച്ചു.
ഞാൻ ഇനി ഒരിക്കലും സർഫ് ചെയ്യുകയില്ല എന്ന് ഞാൻ ചിന്തിച്ചു. സർഫ് ചെയ്യാൻ രണ്ട് കൈകളും വേണം എന്ന് എല്ലാവർക്കും അറിയാം. സർഫിംഗ് മാത്രമല്ല ജീവിതമെന്നും മറ്റ് കാര്യങ്ങൾ ചെയ്ത് ജീവിതം ആസ്വദിക്കാമെന്നും പറഞ്ഞ് ഞാൻ എന്നെത്തന്നെ സമാശ്വസിപ്പിച്ചു. ഞാൻ എന്റെ ഡാഡി യോട് പറഞ്ഞു, എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച സർഫ് ഫോട്ടോഗ്രാഫർ ആകണമെന്ന്. അദ്ദേഹം അത് കേട്ട് ദുഃഖത്തോടെ പുഞ്ചിരിച്ചു. പക്ഷേ വേഗം തന്നെ ഞാൻ എന്റെ തീരുമാനം മാറ്റുകയും വീണ്ടും സർഫ് ചെയ്യാൻ പോകണമെന്ന് ചിന്തിക്കുകയും ചെയ്തു.
എനിക്ക് കുറേശ്ശെ സുഖം അനുഭവപ്പെട്ടു തുടങ്ങി. എന്റെ മനസ്സ് കൂടുതൽ കൂടുതൽ ക്ലിയറായി. പലരും നല്ല വാക്കു കൾ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ വന്നു. ഞാൻ വലിയ ധൈര്യശാലിയാണെന്ന് നടിച്ചു. പക്ഷേ ചിലപ്പോൾ എനിക്ക് ദുഃഖം തോന്നി. അപ്പോഴൊക്കെ എന്റെ സഹോദരന്മാർ എന്നെ ഉന്മേഷവതിയാക്കാൻ ശ്രമിച്ചു. അവർ ഒരിക്കലും അവരുടെ വേദനയോ ഭയമോ പുറത്ത് കാണിച്ചില്ല. തിമോത്തി എപ്പോഴും തമാശകൾ പറഞ്ഞു. നോഹ ആയിരുന്നു എന്റെ ഏറ്റവും വലിയ രക്ഷകൻ. ശക്തരായിരുന്ന അവർ എന്നേയും ശക്തയാക്കി.
ഞാൻ ഒരാഴ്ച മാത്രമേ ആശുപത്രിയിൽ കഴിഞ്ഞുള്ളു . ആശുപത്രി വിടുന്നതിനു മുൻപു തന്നെ ഞാൻ വീണ്ടും സർഫ് ചെയ്യുന്നതിനെപറ്റി ചിന്തിച്ചു. എന്റെ കുടുംബം എനിക്ക് കൂടുതൽ ധൈര്യം തന്നു. ഡാഡി പറഞ്ഞു, നിശ്ചയദാർഢ്യമുണ്ടെങ്കിൽ എനിക്ക് എന്തും ചെയ്യാമെന്ന്. ജോലിക്ക് പോകാൻ പറ്റാത്തതുകൊണ്ട് എന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ഭാരം അനുഭവപ്പെട്ടു. മൂന്ന് മാസ ത്തേക്ക് എന്റെ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ പറ്റിയില്ല.
ഞങ്ങൾ ആശുപത്രി വിട്ടു പോരുന്ന അവസരത്തിലാണ് എനിക്കു മനസ്സിലായത് എന്റെ ജീവിതം ഇനി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല എന്ന്. പ്രധാന കവാടത്തിൽ കൂടി പോരുന്നതിനു പകരം ഞങ്ങൾ പുറകുവശത്തുള്ള ഒരു വാതിലിലൂടെയാണ് പുറത്തേക്കു വന്നത്. കാറിൽ കയ റുന്നതുവരെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഞങ്ങളെ അനുഗമിച്ചു. കൗആയിയിലെ രണ്ടു പോലീസുകാർ അനാഹോലയിലുള്ള ഒരു വീട്ടിലേക്ക് ഞങ്ങളുടെ കൂടെ വന്നു. ഇങ്ങിനെ സെക്യൂരിറ്റി ജീവനക്കാരുടേയും പോലീസിന്റേയും അകമ്പടി ഞങ്ങൾക്കു വേണ്ടി വന്നത് എന്നോടു സംസാരിക്കാൻ വന്ന T.V.
റിപ്പോർട്ടേഴ്സിന്റെ ബാഹുല്യം കൊണ്ടാണ്. തങ്ങളുടെ ചാനലുകളിൽ ബ്രെയ്ക്കിംഗ് ന്യൂസ് കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു റിപ്പോർട്ടേഴ്സ്. എനിക്ക് സ്പോട്ട് ലൈറ്റിൽ വരണമെന്നില്ലായിരുന്നു. പക്ഷേ മറ്റുള്ളവരുടെ ഗുണത്തിനു വേണ്ടി ചില അഭിമുഖങ്ങൾ കൊടുക്കാ നായി ഞാൻ സമ്മതിച്ചു. ബീച്ചുകളിലും എയർപോർട്ടുകളിലും കടകളിലും ഭക്ഷണശാലകളിലും ഒക്കെ ഞാൻ പോകുമ്പോൾ എന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനായി ധാരാളം അപരിചിതർ എന്റെ അടുത്ത് വരുന്നു. അവർ പറയുന്നു, ഞാൻ അവർ ക്കൊരു പ്രചോദനമാണെന്ന്. ആഹാരം കഴിക്കുന്ന തിനിടയിൽ പോലും എന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ ആൾക്കാർ വരുന്നു. അസാധാരണമായ സംഭവങ്ങൾ തന്നെ.
ഏറ്റവും പ്രശസ്തയായ ഒരു പ്രൊഫഷണൽ സർഫർ ആയാലും എനിക്ക് കിട്ടുന്ന ബഹു മാനവും പരിഗണനയും സർഫിംഗ് കമ്മ്യൂ ണിറ്റിയിൽ മാത്രം ഒതുങ്ങി നിൽക്കുമായി രുന്നു. എന്റെ കൂട്ടുകാർ എന്നോട് പറയുന്നു, ഞാൻ വെറുമൊരു സർഫർ മാത്രമല്ല എന്ന്. അവർക്ക് ഞാനൊരു പ്രതീക്ഷ കൊടുക്കുന്ന ആളാണ്, പ്രത്യേകിച്ച് അപകടങ്ങളുടെ ഇരകൾക്ക്. ഒരു കൈകൊണ്ട് തുഴഞ്ഞ് സർഫിംഗ് നടത്താൻ ഞാൻ വീണ്ടും പഠിക്കേണ്ടി വന്നു. സർഫ് ബോഡ് പിടിച്ചു നിർത്താൻ എന്റെ കാലുകൾ ഉപയോഗിക്കേണ്ടി വന്നു. ആദ്യമൊന്നും ഞാൻ വിജയിച്ചില്ല. അത് എനിക്ക് കുറച്ച് നിരാശയുണ്ടാക്കി.
എന്റെ കൂടെ വെള്ളത്തിലുണ്ടായിരുന്ന എന്റെ ഡാഡി കൂടുതൽ നന്നായി പരിശ്രമിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാൻ ഒരു കൈ കൊണ്ട് സർഫ് ചെയ്യാൻ പഠിച്ചു, ഒരിക്കൽ സർഫ് ബോഡിൽ കാലുകൾ കുത്തി നിൽക്കാൻ പറ്റിയപ്പോൾ കാര്യങ്ങൾ എളുപ്പമായി. ആദ്യമായി ഒറ്റക്കെ മാത്രമുള്ള ഞാൻ സർഫ് ബോഡിൽ നിന്നുകൊണ്ട് തിരമാലക്ക് മുകളിൽ കൂടി സർഫ് ചെയ്തപ്പോൾ ഉണ്ടായ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ ഉള്ളിൽ വലിയ സന്തോഷവും എന്നെ സഹായിച്ചവരോട് വളരെ നന്ദിയും എനിക്ക് തോന്നി. എനിക്കിനി സർഫ് ചെയ്യാൻ പറ്റുമോ എന്നുള്ള ആശങ്ക എന്നിൽ നിന്നും പൂർണ്ണമായി വിട്ടകന്നു. ഞാൻ നനഞ്ഞിരുന്നു. പക്ഷേ സന്തോ ഷാശുശുക്കൾ എന്റെ കവിളിൽ കൂടി താഴേക്ക് പതിച്ചു.
(2010-ൽ ബെഥനിയുടെ കഥയെ ആസ്പദമാക്കി “സോൾ സർഫർ’ എന്ന ഒരു ഫിലിം ഹോളിവു ഡിൽ നിർമ്മിച്ചു.)
Class 9 English The Unstoppable Soul Surfer by Bethany Hamilton About the Author
Bethany Hamilton was born in 1990 in Hawaii, an island state of America. She is a woman whose life is a testament to resilience and tenacity (perseverance). When she was 13, her arm was bitten off by a shark while she was surfing. But within a month she returned to professional surfing. “Soul Surfer: A True Story of Faith, Family and Fighting to’Get Back to the Board” is her autobiography published in 2004. In this book she wrote about her experiences. It was made into a film -Soul Surfer – in 2011. She became an inspiration to many. She has received many Awards and Honours.
എഴുത്തുകാരിയെപ്പറ്റി :- അമേരിക്കയിലെ ഒരു ഐലന്റ് സ്റ്റേറ്റ് ആയ ഹാവായിൽ 1990-ൽ ആണ് ബഥനി ഹാമിൽട്ടൺ ജനിച്ചത്. അവരുടെ ജീവിതം ഒരു വലിയ അപകടം കഴിഞ്ഞ് .ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള കഴിവിന്റേയും നിശ്ചയദാർഢ്യത്തിന്റെയും സാക്ഷ്യ മാണ്. 12 വയസ്സുള്ള അവർ സർഫ് ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു ഷാർക്ക് അവരുടെ ഇടത് കൈ പൂർണ്ണമായും മുറിച്ചു തിന്നിരുന്നു. അവരുടെ ആത്മകഥ 2004-ൽ അവർ പ്രസി ദ്ധീകരിച്ചു. അതിന്റെ പേര് “സോൾ സർഫർ, എ സ്റ്റോറി റ്റു ഗെറ്റ് ബാക്ക് ദ് ബോഡ് എന്നാണ്. ഈ പുസ്തകത്തിൽ അവർ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. 2011 -ൽ അതൊരു സിനിമയാക്കി. പലർക്കും അവർ ഒരു പ്രചോദനമായി മാറി. അവർക്ക് പല പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Class 9 English The Unstoppable Soul Surfer Vocabulary
- literally – exactly, word for word, കൃത്യമായി; വാക്കു വാക്കായി
- out of the blue – without warning; unexpectedly, വിചാരിച്ചിരിക്കാതെ
- slightest – smallest, ഏറ്റവും ചെറിയ
- hint – clue, സൂചന
- horizon – the line at which the earth’s surface and the sky appear to meet, ചക്രവാളം
- crystal clear – very clear, വളരെ തെളിമയുള്ള
- calm – peaceful, quiet, ശാന്തമായ
- surf – I ride on a wave towards the shore standing or lying on a surfboard, ഒരു ബോർഡിൽ നിന്നുകൊണ്ട് തിരമാലകളിൽ സവാരി ചെയ്യുക
- inconsistent – irregular, കൃത്യതയില്ലാതെ
- relaxing – taking rest, വിശ്രമിക്കുക
- dangling – hanging, തൂങ്ങിക്കിടക്കുക
- tugs – pulls, വലിക്കുക
- huge – big, വലിയ
- massive – very big, വളരെ വലിയ
- Jiggle- jiggle move with quick little jerks or motions, അങ്ങോട്ടും ഇങ്ങോട്ടും തിരി യുക
- serrated – having a jagged edge; saw-like, അറക്കവാളിന്റെ പല്ലുപോലെയുള്ളത്
- steak knife – a knife with a serrated blade for use when eating steak, ത്തതോ ഗ്രിൽ ചെയ്തതോ ആയ ഇറച്ചിക്കഷണങ്ങൾ മുറിക്കാൻ ഉപയോഗിക്കുന്ന
- Steak – high quality grilled or fried beef, ഗ്രിൽ ചെയ്തതോ വറുത്തതോ ആയ നല്ല ബീഫ്
- sawed – cut, അറക്കുക, മുറിക്കുക
- stub – the small part that is left after something is cut off, ഒരു സാധനം മുറിക്കുമ്പോൾ ബാക്കി വരുന്ന കുറ്റി
- limb – an arm or leg, കൈയോ കാലേം
- in a flash – very quickly, in a moment, പെട്ടെന്ന്
- freak out – lose emotional control, ശാന്തത നഷ്ടപ്പെടുക
- reef – a rock or ridge above water, പാറ
- panicked – got into a situation of intense fear and despair, പേടിയും, നിരാശയു മുള്ള അവസ്ഥ
- lost their head – behaved in a rash way, ചിന്തിക്കാതെ
- spewing – spitting, തുപ്പുക
- artery – the muscular-walled tube that carries blood, ഞരമ്പ്
- tourniquet – tight bandage , നല്ലതുപോലെ കെട്ടിയ ബാന്റേജ്
- pass out – become unconscious, ബോധം നഷ്ടപ്പെടുക
- nodded – moved the head up and down showing agreement, സമ്മതിക്കന്ന അർത്ഥത്തിൽ തല അങ്ങോട്ടും ഇങ്ങോട്ടും അനക്കൽ
- foggy – unclear, misty, ക്ലിയറല്ലാത്ത, മങ്ങിയ
- pep talk – a talk given to make people more confident and enthusiastic, മറ്റുളളവരെ ഉത്തേജിപ്പിക്കാൻ പറയുന്ന വാക്കുകൾ
- pretend – act, അഭിനയിക്കുക
- get blue – become sad, ദുഃഖിതയാകുക
- probably – perhaps, ́CAY
- figure out – find, കണ്ടുപിടിക്കുക
- indication – sign, അടയാളം
- maze – confusing ways, ആശയക്കുഴപ്പം ഉണ്ടാകുന്നവിധത്തിൽ ഉള്ള വഴികൾ
- sneak out – go out secretly, പാത്തും പതുങ്ങിയും പോകുക
- shove – push, തളളൂക
- spotlight – publicity, പ്രശസ്തിയിലേക്കുവരിക
- interrupted – disturbed or stopped in the middle of doing something, osm ടുത്തുക
- bizarre – very strange or unusual, അസാധാരണമായ
- sliver – a small, thin piece of something, ചെറിയ നേരിയ ഒര്യഭാഗം
- paddle – move through water using a pole or something like that, തുഴയുക
- deck – floor of a ship or board, സർഫ് ബോർഡിൽ നിൽക്കുന്ന സ്ഥലം
- grabbing – holding tightly, മുറുകെ പിടിക്കുക
- incredibly – unbelievably, അവിശ്വസനീയമായ വിധം
- tiny – small, വളരെ ചെറിയ
- trickling – flowing, dripping, തുളളിതുളളിയായി ഒഴുകുക