നക്ഷത്രം Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and നക്ഷത്രം Nakshatram Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Nakshatram Summary

Nakshatram Summary in Malayalam

നക്ഷത്രം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ലളിതാംബിക അന്തർജ്ജനം : കേരളത്തിലെ പ്രശസ്തരായ കഥാകൃത്തും, നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30 ന് ജനിച്ചു. അഗ്നിസാക്ഷി എന്ന ഒറ്റനോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിഷ്ഠയായി മാറി. സ്വന്തം ജീവിത സാഹചര്യങ്ങൾ വിശാലമായ ലോകവീക്ഷണത്തിന്റെ വെളിച്ചത്തിൽ ലളിതവും ഋജുവുമായ ഭാഷയുടെ വിശ കലനം ചെയ്യുന്നവയാണ് ലളിതാംബിക അന്തർജനത്തിന്റെ കഥകൾ. അംബികാഞ്ജലി, മൂടുപടത്തിൽ, കാല ത്തിന്റെ ഏടുകൾ, തകർന്ന തലമുറ, കിളിവാതിലിലൂടെ, കൊടുങ്കാറ്റിൽ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, അഗ്നിപു ഷ്പങ്ങൾ, തിരഞ്ഞെടുത്ത കഥകൾ, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ധീരേന്ദു മജുംദാരുടെ അമ്മ, പവിത മോതിരം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ആത്മകഥയെക്കാരാമുഖം എന്നത് അനുഭവക്കുറിപ്പുകളുടെ സമാഹാരങ്ങളാണ്. കേന്ദ്രകേരളസാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1987 ഫെബ്രുവരി 6ന് നിര്യാതനായി.

പാഠസംഗ്രഹം
നക്ഷത്രം Summary in Malayalam Class 7 1
മഴയ്ക്കുശേഷം ഒരു കുട്ടി ആകാശത്ത് നിന്ന് ഭൂമിയിലേക്ക് വീണു എന്ന് വിശ്വസിക്കുന്ന നക്ഷത്രങ്ങളെ (വാസ്തവത്തിൽ മിന്നാമിനുങ്ങുകൾ) കാണുന്നു. അവന്റെ അച്ഛൻ അവനെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാ ക്കാൻ ശ്രമിക്കുന്നു, പക്ഷേ, കുട്ടി അത് മനസ്സിലാക്കാൻ വിസ മ്മതിക്കുന്നു. മിന്നാമിനുങ്ങുകൾ നക്ഷത്രങ്ങളായി മാറുന്ന തും, റോസാച്ചെടിയിൽ മിന്നുന്ന മിന്നാമിനുങ്ങ് അമ്മയുടെ കമ്മലായി മാറുന്നതും, അവന്റെ ഭാവനയിൽ തെളിയുന്നു. ഉറക്കത്തിലാകട്ടെ സ്വപ്നങ്ങളിൽ നക്ഷത്രങ്ങളും അമ്പിളി യമ്മാവനും രാജാവും ഏഴുനിറങ്ങളിലുള്ള വില്ലും ഒക്കെ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ സ്നേഹവും ഒരു അദൃശ്യ സാന്നിധ്യമായി സ്വപ്നങ്ങളിൽ നിലനിൽക്കുന്നു. അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും കൂടിക്കലർന്ന ഈ സ്വപ്നയാത്രയിൽ, കുട്ടിയുടെ ഉളളിലെ ഭയവും സന്തോ ഷവും ഒരുപോലെ പ്രതിഫലിക്കുന്നു. ഒടുവിൽ അവൻ ഉണ രുമ്പോൾ, മിന്നാമിനുങ്ങ് ചത്തുകിടക്കുന്നത് കണ്ട്, അത് നക്ഷത്രമല്ല, മറിച്ച് ഒരു പുഴുവാണെന്ന് മനസ്സിലാക്കുന്നു. അമ്മയുടെ സ്നേഹം തേടി അടുക്കളയിലേക്ക് ഓടുന്ന കുട്ടി യാഥാർത്ഥ്യ സന്തോഷത്തിന്റെ പ്രതീകമായി അമ്മയെ കണ്ട ത്തുന്നു.

നക്ഷത്രം Summary in Malayalam Class 7

പുതിയ പദങ്ങൾ
തൊടി – പുരയിടത്തിന്റെ താണഭാഗം
നചത്രം – – നക്ഷത്രം
കാന – കൈത്തോട്, അഴുക്കുചാൽ
മൃദുലം – മാർദവമുള്ളത്
സംഭ്രമം – പേടി
ചിണുങ്ങുക – ചെറിയ ശബ്ദത്തിൽ കരയുക.
കിനാവ് – സ്വപ്നം
അമ്പിളിയമ്മാവൻ – ചന്ദ്രൻ
തലപ്പാവ് – ഒരുതരം തലയിൽക്കെട്ട്
പടപ്പുറപ്പാട് – യുദ്ധത്തിനുള്ള പുറപ്പാട്
കൊടിക്കൂറ – പതാക
ഇരുൾ – ഇരുട്ട്

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 2 Chapter 5 നക്ഷത്രം Nakshatram Notes Questions and Answers Pdf improves language skills.

Nakshatram Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 2 Chapter 5 Nakshatram Question Answer

Class 7 Malayalam Nakshatram Notes Question Answer

വായിക്കാം അറിയാം
Question 1.
മിന്നാമിനുങ്ങിനെ കണ്ട് കുട്ടിയുടെ തോന്നലുകൾ എന്തെല്ലാം?
Answer:
മഴപെയ്തപ്പോൾ ആകാശത്തുനിന്നും നക്ഷത്രങ്ങൾ താഴെ വന്നതാണെന്ന് മിന്നാമിനുങ്ങിനെ ആദ്യം കണ്ടപ്പോൾ കുട്ടി തെറ്റിദ്ധരിച്ചു. അവൻ അവയുടെ സൗന്ദര്യത്തെ അഭിനന്ദിക്കുകയും അവ പറക്കുന്നത് കണ്ട് ആഹ്ലാദിക്കുകയും ചെയ്തു. മിന്നാമിനുങ്ങ് റോസാച്ചെടിയിൽ ചെന്നിരുന്നപ്പോൾ അത് അമ്മയുടെ കമ്മലായി അവന് തോന്നി. പിന്നീട് പാതി മയക്കത്തിൽ കറുത്ത തുണിയിൽ വെള്ളപ്പൊട്ടുപോൽ ഒരാ യിരം മിന്നാമിനുങ്ങുകൾ തലയിൽക്കടന്നു മൂളിപ്പറക്കുന്നതായും തോന്നുന്നു. കഥയുടെ അവസാനം ഉറ ക്കമുണരുമ്പോൾ, കുട്ടി യാഥാർഥ്യത്തെ അംഗീകരിക്കുകയും മിന്നാമിനുങ്ങ് വെറുമൊരു പുഴുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

Question 2.
കമ്മലിനെക്കാളും നക്ഷത്രത്തെക്കാളും കൂടുതൽ തിളങ്ങുന്നതായി കുട്ടിക്ക് അനുഭവപ്പെടുന്നത് എന്ത്?
Answer:
താൻ വയ്യാതെ കിടന്നപ്പോൾ അമ്മ തന്നെ ശുശ്രൂഷിച്ചത് കുട്ടി ഓർക്കുന്നു. നക്ഷത്രമാണോ അമ്മയുടെ കമ്മലാണോ കൂടുതൽ മിന്നുങ്ങുന്നതെന്ന് അവൻ ഓർത്തു നോക്കുന്നു. ഒടുവിൽ അമ്മ തന്നെ ഉമ്മ വെച്ച പ്പോൾ കറുത്ത കൺപീലികൾക്കിടയിലൂടെ അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾക്കായിരുന്നു ഏറ്റവും തിളക്കം എന്നവൻ മനസ്സിലാക്കുന്നു.

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

സമാനപദങ്ങൾ കണ്ടെത്താം
Question 1.
അടിവരയിട്ട പദങ്ങൾക്ക് സമാനാർഥമുള്ള പദങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തി എഴുതുക.
• സ്വപ്നത്തിന്റെ പക്ഷങ്ങൾ വീശിവീശി അവൻ ഉയർന്നു
• തൈജസകീടത്തിന്റെയും പുഷ്പങ്ങളുടെയും നാട്ടിൽ നിന്ന്
• താരകങ്ങളുടെയും മാരിവില്ലിന്റെയും ഉലക ത്തിലേക്ക് കടന്നു.
കൂടുതൽ പദങ്ങൾ പാഠഭാഗങ്ങളിൽ നിന്ന് പട്ടികപ്പെടുത്തി അതിനുള്ള സാമാനർഥമുള്ള പദങ്ങൾ എഴുതു മല്ലോ.
Answer:
സ്വപ്ന – കിനാവ്
പക്ഷം – ചിറക്
തൈജസകീടം – മിന്നാമിനുങ്ങ്
പുഷ്പം – പൂവ്
താരകം – നക്ഷത്രം
മാരിവില്ല് – മഴവില്ല്
ഉലകം – ലോകം

കൂടുതൽ പദങ്ങൾ
മഴ – മാരി
മാനം – ആകാശം
സംഭ്രമം – പരിഭ്രാന്തി
തലപ്പാവ് – ശിരോവസ്ത്രം
രാജാവ് – അരചൻ
കുതിര – അശ്വം
മുടി – കൂന്തൽ
അമ്പിളി – ചന്ദ്രൻ

വായിക്കാം, എഴുതാം
Question 1.
കിനാവിന്റെ ചിറകുകൾ വീശിവീശി അവൻ ഉയർന്നു ഈ വാക്യം സൂചിപ്പിക്കുന്ന ആശയമെന്ത്?
Answer:
കഥയിലെ കേന്ദ്രകഥാപാത്രമായ കുട്ടി ഉറക്കത്തിലേക്കു വഴുതി വീഴുന്നതും സ്വപ്നങ്ങളുടെ ലോകത്തേക്ക് കടന്നു ചെല്ലുന്നതുമാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ഇവിടെ “ചിറകുകൾ” എന്നത് ഭാവനയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. സ്വപ്നത്തിന്റെ ചിറകിലേറിയാണ് മിന്നാമിനുങ്ങുകളും പൂക്കളുമെ ല്ലാമുള്ള യഥാർത്ഥ ലോകത്തു നിന്ന് നക്ഷത്രങ്ങളുടെയും മഴവില്ലിന്റെയും ഭാവനാലോകത്തേക്ക് കുട്ടി പറ
ക്കുന്നു.

Question 2.
കുട്ടി എത്തിച്ചേർന്ന സ്വപ്നലോകത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും പണ്ട് കണ്ട കഥകളിയുടെ ഓർമ്മകളും എല്ലാം കൂടിക്കലർന്ന ഒരു സ്വപ്നലോകത്താണ് കുട്ടി എത്തിച്ചേരുന്നത്. ആ ലോകത്ത് നരച്ച താടിയും ചിരിച്ച മുഖവുമുള്ള അമ്പിളിയമ്മാവൻ അരിമണികൾ എണ്ണിപ്പെറുക്കുന്നു. ചുവന്ന കൊട്ടാരത്തിൽ നിന്നും തലപ്പാവും വീശിയ വാളുമായി ഒരു രാജാവ് പടപ്പുറപ്പെടുന്നു.

ഏഴ് കുതിരകളെ പൂട്ടിയ തേര്, ഏഴ് നിറങ്ങളുള്ള വില്ല്, ഏഴ് കൊടിക്കൂറകൾ എന്നിവ രാജാവിനെ അനു ഗമിക്കുന്നു. ആകാശം അമ്മയുടെ നീലപ്പട്ടുസാരി നിവർത്തി വിരിച്ചതുപോലെയാണ് കുട്ടിക്ക് തോന്നുന്ന ത്. അവിടെയും അവനു കൂട്ടായി അമ്മയുടെ അദൃശ്യസാന്നിധ്യം ഉണ്ട്. ഈ സ്വപ്നയാത്രയിൽ, കുട്ടിയുടെ ഉള്ളിലെ ഭയവും സന്തോഷവും ഒരുപോലെ പ്രതിഫലിക്കുന്നു.

Question 3.
സ്വപ്നലോകത്തെത്തിയ കുട്ടിക്ക് ചിരിവന്നതെന്തുകൊണ്ടാവാം?
Answer:
അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും എല്ലാം കൂടിക്കലർന്ന ഒരു സ്വപ്നലോകത്താണ് കുട്ടി എത്തി ച്ചേരുന്നത്. സ്വപ്നത്തിൽ കണ്ട നക്ഷത്രമാണോ അമ്മയുടെ കമ്മലാണോ കൂടുതൽ മിനുങ്ങുന്നതെന്ന് അവൻ ഓർത്തു നോക്കുന്നു. ഒടുവിൽ, ഇതിനൊന്നുമല്ല കറുത്ത കൺപീലികൾക്കിടയിലുള്ള അമ്മയുടെ മിനുങ്ങുന്ന കണ്ണുകൾക്കാണ് ഏറ്റവും തിളക്കം എന്നവൻ തിരിച്ചറിയുന്നു. ആ കണ്ണുകളുടെ അരികിൽ നിന്നാണല്ലോ താൻ നക്ഷത്രത്തെ തേടിപ്പോന്നതെന്നോർത്തപ്പോഴാണ് അവൻ തന്റെ അബദ്ധം തിരിച്ചറി യുന്നതും അമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കുന്നതും. ഇതാണ് അവനിൽ ചിരി ഉണർത്തു ന്നത്.

ചർച്ചാക്കുറിപ്പ് തയ്യാറാക്കാം
Question 1.
നക്ഷത്രങ്ങളുടെ ലോകത്തെവിടെയും “അമ്മയെവിടെ? തന്റെ അമ്മ?” എന്നതായിരുന്നു കുട്ടിയുടെ ചിന്ത കുട്ടിയുടെ ഈ ചിന്തയിൽ പ്രകടമാകുന്നതെന്ത്? ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക
Answer:
അമ്മയോടുള്ള സ്നേഹത്തിന്റെ ആഴമാണ് നക്ഷത്രങ്ങളുടെ ലോകത്തും കുട്ടി അമ്മയെ അന്വേഷിക്കുന്ന തിൽ കാണാവുന്നത്. സ്വപ്നലോകത്തുടനീളം അമ്മയുടെ സ്നേഹം ഒരു അദൃശ്യസാന്നിധ്യമായി അവന് അനുഭവപ്പെടുന്നു. പ്രകൃതിയിലെ നക്ഷത്രത്തെക്കാളും മിന്നാമിനുങ്ങിനെക്കാളും നിറമുള്ള അമ്പിളിയെ ക്കാളും നിറമുള്ള സൂര്യനെക്കാളും നിറമുണ്ട് തന്റെ അമ്മയുടെ മുഖത്തിനാണെന്ന് കുട്ടി പറയുന്നത്. അവന്റെ ഉള്ളിലെ മാതൃസ്നേഹത്തിന്റെ തെളിവാണ് അമ്പലപ്പറമ്പിൽ വച്ച് കഥകളിവേഷം കണ്ടു ഭയ ന്നതും പനിപിടിച്ചതും ഓർത്തവൻ പേടിക്കുന്നു. എന്നാൽ അമ്മയുടെ ആ സമയത്തെ കരുതലിന്റെ ഓർമ്മ അവനിൽ സന്തോഷം നിറയ്ക്കുന്നു. സ്വപ്നയാത്രയിൽ, ഉള്ളിലെ ഭയവും സന്തോഷവും ഒരുപോലെ പ്രതിഫലിക്കുമ്പോഴും അവൻ തേടുന്നത് അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും തണലാണ് ഒ ടുവിൽ ഉറക്കമുണരുമ്പോൾ സ്വപ്നങ്ങളുടെ മായാലോകം നൽകിയ ആനന്ദം ക്ഷണികമാണെന്ന് അവൻ തിരിച്ചറിയുന്നു. അമ്മയുടെ സ്നേഹം തേടി അടുക്കളയിലേക്ക് ഓടുന്ന കുട്ടി, യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമായി അമ്മയെ കണ്ടെത്തുന്നു.

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

ഇടരുപങ്ങൾ തിരിച്ചറിയാം
Question 1.

ഇരുട്ട് നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു ഇൽ ഇരുട്ടിൽ നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു
കിനാവ് ചിറകുകൾ വീശി വീശി ൻ്റെ കിനാവിന്റെ ചിറകുകൾ വീശി വീശി
അച്ഛൻ കുട്ടി പറഞ്ഞു ഓട് അച്ഛൻ കുട്ടിയോട് പറഞ്ഞു
അച്ഛനോട് കുട്ടി പറഞ്ഞു

ഇടരൂപങ്ങൾ ചേർത്തും ചേർക്കാതെയും പറയുമ്പോൾ വാക്യങ്ങളിൽ വരുന്ന വ്യത്യാസമെന്ത്? ചർച്ച ചെയ്യുക.
Answer:
ഇടരൂപങ്ങൾ എന്നത് വാക്യത്തിലെ വാക്കുകൾ തമ്മിലുള്ള ബന്ധം കാണിക്കുന്ന പദങ്ങളാണ്. ഇവ ചേർക്കുന്നതിലൂടെ വാക്യത്തിന്റെ അർത്ഥത്തിൽ വ്യക്തതയും പൂർണ്ണതയും വരുത്താൻ സാധിക്കുന്നു. ആശയപൂർണ്ണതയ്ക്കും, പ്രയോഗഭംഗിയ്ക്കും ഇടരൂപങ്ങൾ സഹായിക്കുന്നു.

ഉദാഹരണങ്ങൾ
ഇരുട്ട് നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു
ഈ വാക്യത്തിൽ ഇടരൂപം ചേർത്തിട്ടില്ല. അതിനാൽ നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്ന സാഹചര്യം വ്യക്ത മല്ല. വാക്യത്തിന് അർത്ഥപൂർണ്ണതയുമില്ല.

ഇരുട്ടിൽ നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു
ഇവിടെ ‘ഇൽ’ എന്ന ഇടരൂപം ചേർത്തതോടെ നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്ന സാഹചര്യം വ്യക്തമാ യി. അതായത് ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നത്.

കിനാവ് ചിറകുകൾ വീശി വീശി
ഈ വാക്യത്തിൽ കിനാവ് സ്വന്തം ചിറകുകൾ ആണോ വീശുന്നത് എന്നത് വ്യക്തമല്ല. ആശയപൂർണ്ണതയി ല്ലാത്ത വാക്യമാണിത്.

കിനാവിന്റെ ചിറകുകൾ വീശി വീശി
‘ന്റെ’ എന്ന ഇടരൂപം ചേർത്തതോടെ ചിറകുകൾ വീശുന്നത് കിനാവിന്റേതാണെന്ന ആശയം വ്യക്തമാവുന്നു.

അച്ഛൻ കുട്ടി പറഞ്ഞു:
ഇവിടെ ആര് ആരോട് എന്ത് പറഞ്ഞുവെന്ന് വ്യക്തമല്ല.

അച്ഛൻ കുട്ടിയോട് പറഞ്ഞു
‘ഓട്’ എന്ന ഇടരൂപം ചേർത്തതോടെ അച്ഛൻ കുട്ടിയോട് എന്തോ പറഞ്ഞു എന്നർത്ഥം വ്യക്തമായി.

അച്ഛനോട് കുട്ടി പറഞ്ഞു
ഇവിടെ കുട്ടി അച്ഛനോട് എന്തോ പറഞ്ഞു എന്നർത്ഥം വ്യക്തമായി.

കഥയരങ്ങ്
Question 1.
നക്ഷത്രം എന്ന കഥയിലെ കുട്ടിയുടെ സ്വപ്നയാത്ര വായിച്ചല്ലോ. നിങ്ങൾക്കും സങ്കല്പയാത്രകൾ നടത്താം. നിങ്ങളുടെ സങ്കല്പയാത്ര കഥയായി എഴുതുക. എഴുതിയ കഥ ഗ്രൂപ്പിൽ വായിച്ച് മെച്ചപ്പെ ടുത്തുക.
Answer:
സ്വപ്നത്തിലെ തോണി
പാതി മയക്കത്തിൽ കിനാവിന്റെ ചിറകിലേറി ഞാനൊരു കടൽത്തീരത്തെത്തി. പെട്ടെന്ന് ഒരു തോണി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൽ യാത്രക്കാരാരും ഇല്ല. എന്നെ ക്ഷണിക്കുന്നതുപോലെ തോണി ആടിയുലഞ്ഞു. ഞാൻ മടിച്ചു നിന്നില്ല. കാലെടുത്തു വച്ച് തോണിയിൽ കയറി. അത് പതിയെ നീങ്ങിത്തു ടങ്ങി.

നക്ഷത്രങ്ങൾക്കിടയിലൂടെയാണ് എന്റെ തോണി സഞ്ചരിച്ചത്. ഓരോ നക്ഷത്രവും ഒരു ലോകമായിരു ന്നു. ഒന്നിൽ പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ പൂന്തോട്ടം മറ്റൊന്നിൽ മഞ്ഞുമലകൾക്കിടയിൽ നീലതിമിം ഗലങ്ങൾ നീന്തിത്തുടിക്കുന്ന കടൽ, മറ്റൊന്നിൽ വർണ്ണക്കടലാസുകൾ കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ… ഞാൻ ഒരു നക്ഷത്രത്തിൽ ഇറങ്ങി. അവിടെ എനിക്ക് പരിചിതരായ പലരെയും കണ്ടു. ഞാൻ മഹാത്മാഗാ ന്ധിയോട് സംസാരിച്ചു. അദ്ദേഹത്തിന്റെ അഹിംസാ തത്വങ്ങളെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ പഠി ച്ചു. പിന്നീട് ഞാൻ കല്പന ചൗളയെ കണ്ടു. അവരുടെ ധൈര്യത്തെയും സാഹസികതയെയും കുറിച്ച് ഞാൻ അത്ഭുതപ്പെട്ടു. പിന്നെ, ഞാൻ മറ്റൊരു നക്ഷത്രത്തിലേക്ക് യാത്രയായി. അവിടെ, മരങ്ങൾക്കിടയിൽ ഒരു വീടുണ്ടായിരുന്നു. ഞാൻ വാതിലിൽ മുട്ടി, വാതിൽ തുറന്നത് എന്റെ മുത്തശ്ശിയായിരുന്നു. മരിച്ചു പോയ എന്റെ മുത്തശ്ശി! ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. മുത്തശ്ശി എനിക്ക് പ്രിയപ്പെട്ട പായസം ഉണ്ടാ ക്കിത്തന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് കഥകൾ പറഞ്ഞു.

എത്രനേരം ഞാൻ അങ്ങനെ സഞ്ചരിച്ചുവെന്നറിയില്ല. കുറെ കഴിഞ്ഞപ്പോൾ, ഞാൻ തിരികെ എന്റെ തീര ത്തെത്തി. എന്റെ കയ്യിൽ മുത്തശ്ശി തന്ന പായസ്സക്കിണ്ണം ഉണ്ടായിരുന്നു. അതിൽ നിന്ന് പായസത്തിന്റെ മണം പുറത്തേക്കു വന്നു. ഞാൻ കണ്ണുകൾ അടച്ച് ആ മണം ആസ്വദിച്ചു. ഉറക്കമുണർന്നപ്പോഴും ആ പായ സത്തിന്റെ രുചി എന്റെ നാവിൽ ഉണ്ടായിരുന്നു.

അന്നു മുതൽ ഞാൻ എപ്പോഴും ആ തോണിയെ കാത്തിരിക്കുന്നു. എന്റെ സ്വപ്നങ്ങളിലേക്ക് എന്നെ കൂട്ടി ക്കൊണ്ടുപോകാൻ…….

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
മിന്നുന്നു, മായുന്നു, പിന്നെയും മിന്നുന്നു….!
അമ്മയുടെ കമ്മൽ മിന്നുകയല്ലാതെ മായാറില്ലല്ലോ ഈ വാക്യം സൂചിപ്പിക്കുന്ന ആശയമെന്ത്?
Answer:
യാഥാർത്ഥ്യത്തെയും ഭാവനയെയും വേർതിരിച്ചറിയാനാകാതെ, സ്വപ്നങ്ങളുടെ ചിറകിലേറി പറക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ കുട്ടിയുടെ സ്വപ്ന ലോകം യാഥാർത്ഥ്യവുമായി കൂട്ടിമുട്ടുമ്പോൾ അവന്റെ മനസ്സിൽ ഒരു സംഘർഷം ഉടലെടുക്കുന്നു. റോസാ ചെടിയിൽ ഇരിക്കുന്ന മിന്നാമിനുങ്ങ് അമ്മയുടെ കമ്മലു പോലെയാണെന്ന് അവനു തോന്നുന്നു. എന്നാൽ അച്ഛൻ കുപ്പിയിലാക്കി കൊടുത്ത മിന്നാമിനുങ്ങിനെ നോക്കിയപ്പോൾ അത് മിന്നിയും മാഞ്ഞും ഇരിക്കു ന്നു. അമ്മയുടെ കമ്മൽ എപ്പോഴും മിന്നിക്കൊണ്ടാണ് ഇരിക്കുക. ഇങ്ങനെ യാഥാർത്ഥ്യവും ഭാവനയും തമ്മിൽ പൊരുത്തപ്പെടാനാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ചിത്രമാണ് ഈ വാക്യത്തിൽ തെളിയുന്നത്.

നക്ഷത്രം Notes Question Answer Class 7 Kerala Padavali Chapter 5

Question 2.
കുട്ടി സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾ എങ്ങനെ രൂപപ്പെട്ടതാവാം?
Answer:
നരച്ച താടിയും ചിരിച്ച മുഖവുമുള്ള അമ്പിളിയമ്മാവൻ, പടപുറപ്പെട്ടു വരുന്ന രാജാവ്, ചുവന്ന കൊട്ടാരം, ഏഴുകുതിരകൾ, ഏഴുനിറമുള്ള വില്ല്, ഏഴു കൊടിക്കൂറകൾ അങ്ങനെ അമ്മ പറയുംപോലെ എല്ലാം ഏഴ് എണ്ണമായാണ് കുട്ടി സ്വപ്നത്തിൽ കാണുന്നത്. അമ്മ പറഞ്ഞ കഥകളും പണ്ട് കണ്ട കഥകളിയുടെ ഓർമ്മ കളും എല്ലാം കൂടിക്കലർന്ന ഒരു സ്വപ്നമാണ് കുട്ടി കാണുന്നത്. ഇതെല്ലാം അവന്റെ അബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന ഓർമ്മകളാണ്. ഇതോടൊപ്പം അവന്റെ സ്വന്തം ഭാവനയും അതിൽ കൂടിചേരുന്നു.

Question 3.
മിന്നാമിനുങ്ങ് ആകാശത്തുനിന്ന് വീണ നക്ഷത്രത്തിൽ നിന്ന് വെറും പുഴുവായി മാറിയതെങ്ങനെ?
Answer:
കഥയിലെ കുട്ടി മഴയ്ക്ക് ശേഷം മാനത്തുനിന്നും അപ്രത്യക്ഷമായ നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി മുറ്റത്തേക്കിറങ്ങി വന്നു എന്ന് വിശ്വസിക്കുന്നു. ഇതു നക്ഷത്രമല്ലെന്നും ഒരുതരം പ്രാണിയാണെന്നും അച്ഛൻ പറഞ്ഞുകൊടുത്തിട്ടും വിശ്വസിക്കാൻ അവൻ തയ്യാറായില്ല. പിന്നീട് മിന്നാമിനുങ്ങ് അമ്മയുടെ കമ്മൽപോലെ എന്തോ ആണെന് അവൻ കരുതുന്നു. എന്നാൽ അമ്മയുടെ കമ്മൽ എപ്പോഴും മിന്നിക്കൊണ്ടാണ് ഇരിക്കുക. മിന്നാമിനുങ്ങാകട്ടെ മിന്നിയും മാഞ്ഞുമാണ് ഇരിക്കുന്നത്. ഇതെല്ലാം അവന്റെ മനസ്സിൽ യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള ഒരു പൊരുത്തക്കേടുണ്ടാക്കുന്നു. ഒടുവിൽ ഉറക്കമെഴുന്നേറ്റപ്പോൾ കുട്ടി ചത്തുകിടക്കുന്ന മിന്നാമിനുങ്ങിനെ കാണുന്നു. അവൻ യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും മിന്നാമിനുങ്ങ് വെറുമൊരു പുഴുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

പാഠഭാഗത്തിലൂടെ
ഭാവനയുടെ വിലോകത്തേക്ക് കുട്ടികളെ നയിക്കുന്ന സങ്കൽപ്പകഥയാണ് ലളിതാംബിക അന്തർജന ത്തിന്റെ നക്ഷത്രം. യാഥാർത്ഥ്യവും സ്വപ്നവും തമ്മിൽ പൊരുത്തപ്പെടാനാകാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ വിങ്ങലാണ് ഈ കഥ. അമ്മയെയും പ്രകൃതിയെയും പരസ്പരം ബന്ധിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന കഥ, കൽപ്പനകളാലും പ്രയോഗങ്ങളാലും സമ്പന്നമാണ്.

യാഥാർത്ഥ്യത്തെയും ഭാവനയെയും വേർതിരിച്ചറിയാനാകാതെ, സ്വപ്നങ്ങളുടെ ചിറകിലേറി പറക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കഥയിലെ കുട്ടി മഴയ്ക്കുശേഷം മാനത്തുനിന്നും അപ്രത്യക്ഷമായ നക്ഷത്രങ്ങൾ മിന്നാമിനുങ്ങുകളായി മുറ്റത്തേക്കിറങ്ങി വന്നു എന്ന് വിശ്വ സിക്കുന്നു. ഭാവനയുടെ ചിറകിലേറിയാണ് കഥയിലെ കുട്ടി യാത്ര ചെയ്യുന്നത്. ഈ യാത്രയിൽ അവൻ കാണുന്നത് അവന്റെ മനസ്സിന്റെ നിറങ്ങളും സ്വപ്നങ്ങളുമാണ്.

മിന്നാമിനുങ്ങുകൾ നക്ഷത്രങ്ങളായി മാറുന്നതും, അമ്മയുടെ കമ്മലായി മാറുന്നതും, കുട്ടിയുടെ ഭാവന യുടെ വിസ്മയങ്ങളാണ്. അവന്റെ സ്വപ്നങ്ങളിൽ അമ്പിളിയമ്മാവനും രാജാവും ഏഴു നിറങ്ങളിലുള്ള വില്ലും ഒക്കെ പ്രത്യക്ഷപ്പെടുന്നു. അമ്മ പറഞ്ഞ കഥകളും സ്വന്തം ഭാവനയും കൂടിക്കലർന്ന ഈ സ്വപ്ന യാത്രയിൽ കുട്ടിയുടെ ഉള്ളിലെ ഭയവും സന്തോഷവും ഒരുപോലെ പ്രതിഫലിക്കുന്നു. എന്നാൽ കുട്ടിയുടെ സ്വപ്നലോകം യാഥാർത്ഥ്യവുമായി കൂട്ടിമുട്ടുമ്പോൾ അവന്റെ മനസ്സിൽ ഒരു സംഘർഷം ഉടലെടുക്കുന്നു. അച്ഛൻ നക്ഷത്രങ്ങളെ മിന്നാമിനുങ്ങുകളാണെന്ന് പറയുമ്പോഴും, അമ്മയുടെ കമ്മലിനെപ്പോലെ മിന്നുന്ന മിന്നാമിനുങ്ങ് അവന്റെ കൈയിൽ വച്ച് കൊടുക്കുമ്പോഴും കുട്ടിക്ക് ആശയക്കുഴപ്പം അനുഭവപ്പെടുന്നു.

കഥയിലുടനീളം അമ്മയുടെ സ്നേഹം ഒരു അദൃശ്യസാന്നിധ്യമായി നിലനിൽക്കുന്നു. അമ്മയോടുള്ള കുട്ടിയുടെ സ്നേഹത്തിന്റെ ആഴമാണ് നക്ഷത്രങ്ങളുടെ ലോകത്തും കുട്ടി അമ്മയെ അന്വേഷിക്കുന്നതിൽ കാണാവുന്നത്. മാതൃവാത്സല്യത്തിന്റെ മഹത്വം വെളിവാക്കുന്ന ഈ രംഗത്തിൽ പ്രകൃതിയിലെ നക്ഷത ത്തെക്കാളും മിന്നാമിനുങ്ങിനെക്കാളും നിറമുള്ള അമ്പിളിയെക്കാളും നിറമുള്ള സൂര്യനെക്കാളും നിറമു ള്ളത് തന്റെ അമ്മയുടെ മുഖത്തിന് ആണെന്ന് കുട്ടി പറയുന്നു. കഥയുടെ അവസാനം ഉറക്കമുണരുമ്പോൾ കുട്ടി യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും മിന്നാമിനുങ്ങ് വെറുമൊരു പുഴുവാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. സ്വപ്നങ്ങളുടെ മായാലോകം നൽകിയ ആനന്ദം ക്ഷണികമാണെന്ന് അവൻ തിരിച്ചറിയുന്നു. അമ്മയുടെ സ്നേഹം തേടി അടുക്കളയിലേക്ക് ഓടുന്ന കുട്ടി, യഥാർത്ഥ സന്തോഷത്തിന്റെ പ്രതീകമായി അമ്മയെ കണ്ടെത്തുന്നു.

“നക്ഷത്രം” എന്ന കഥ, കുട്ടികളുടെ ഭാവനയുടെയും സ്വപ്നങ്ങളുടെയും വർണ്ണാഭവമായ ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ലളിതമായ ഭാഷയിലും ഹൃദ്യമായ ശൈലിയിലും എഴുതപ്പെട്ട ഈ കഥ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായി.

Foreign Lands Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Foreign Lands Summary in Malayalam English Medium before discussing the text in class.

Class 7 English Foreign Lands Summary

Foreign Lands Summary in English

Stanza 1:
Who should climb up into the cherry tree except me who is very small? I held the trunk with both my hands and looked far to see foreign lands.

Stanza 2:
I saw the garden the next door. It was adorned with flowers. I saw before my eyes many more pleasant places that I had never seen before.

Stanza 3:
I saw the river, which had dimples all over, flowing. It became the sky’s blue looking-glass. The dusty roads go up and down on which the people walk in to town.

Stanza 4:
If I could find a higher tree I would be able to see farther and farther where the big river empties into the sea in which there are many ships.

Stanza 5:
I would then be able to see where the road on both sides goes onward into some fairy land. There, in the fairy land, all the children eat early and all the playthings come alive.

Foreign Lands Summary in Malayalam English Class 7 1

Foreign Lands Summary in Malayalam

സ്റ്റാൻസ് 1 : ഞാൻ അല്ലാതെ വേറെ ഏതു ചെറിയ കുട്ടിയാണ് ചെറി മരത്തിൽ കയറാൻ ധൈര്യം കാണി ക്കുക? മരത്തിന്റെ തടിയിൽ രണ്ടു കൈകളും പിടിച്ചുകൊണ്ട് ദൂരക്കാഴ്ചകൾ കാണാൻ ഞാൻ ശ്രമിച്ചു.

സ്റ്റാൻസ 2 : അടുത്തുളള ഒരു പൂന്തോട്ടം ഞാൻ കണ്ടു. അതു നിറയെ പൂക്കളാണ്. ഞാൻ പണ്ടു കണ്ടിട്ടി ല്ലാത്ത മനോഹരമായ ചില സ്ഥലങ്ങൾ എന്റെ കൺമുൻപിൽ കാണാം.

സ്റ്റാൻസ് 3 : അവിടേയും ഇവിടേയും കുഴികളുളള നദി ഒഴുകുന്നത് ഞാൻ കണ്ടു. അത് നീലാകാശത്തെ പ്രതി ഫലിപ്പിക്കുന്ന ഒരു കണ്ണാടിപോലെയായിരുന്നു. പൊടിപിടിച്ച റോഡുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു ണ്ട്. അവയിൽ കൂടി ജനങ്ങൾ നഗരത്തിലേക്കു പോകുന്നു.

സ്റ്റാൻസ് 4 : കുറച്ചുകൂടി പൊക്കമുള്ള ഒരു മരത്തിൽ കയറാൻ പറ്റിയെങ്കിൽ എനിക്ക് ഇനിയും ദൂരേക്ക് കാണാ മായിരുന്നു. അവിടെയാണ് വലിയ നദി കടലിലേക്ക് അതിന്റെ വെള്ളം ഒഴുക്കുന്നത്. കടലിൽ കപ്പലുകൾ ഉണ്ട്.

സ്റ്റാൻസ് 5 : വലിയ മരത്തിലാണെങ്കിൽ രണ്ടു സൈഡിലുമുള്ള ഏതോ മായാലോകത്തേക്കു പോകുന്ന റോഡുകൾ കാണാമായിരുന്നു. ആ മായാലോകത്ത് കുട്ടികൾ നേരത്തേ ഭക്ഷണം കഴിക്കുകയും അവരുടെ കളി ക്കോപ്പുകൾക്ക് ജീവൻ വക്കുകയും ചെയ്യുന്നു.

Foreign Lands Summary in Malayalam English Class 7

Foreign Lands About the Author

Robert Louis Stevenson (1850-1894) was a Scottish novelist, essayist, poet and travel writer. He is best known for his novels like “Treasure Island”, “Strange Case of Dr Jekyll and Mr Hyde”, and “Kidnapped”. He has written four collections of poems: “A Child’s Garden of Verses”, “Penny Whistles”, “Underwoods” and “Ballads”.

റോബർട്ട് ലൂയി സ്റ്റീവൻസൻ (1850-1894) ഒരു സ്കോട്ടിഷ് നോവലിസ്റ്റും, ലേഖകനും, കവിയും, സഞ്ചാരസാഹിത്യ എഴുത്തുകാരനുമാണ്. ഏറ്റവും കൂടുതലായി അദ്ദേഹം അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ നോവലുകളായ “ട്രെഷർ ഐലന്റ് “യ്ഞ്ച് കെയ്സ് ഓഫ് ഡോക്ടർ ജെക്കിൽ ആന്റ് മിസ്റ്റർ ഹൈഡ് “കിഡ്നാപ്ഡ്” എന്നിവയിലൂടെ യാണ്. അദ്ദേ ഹത്തിന്റെ കവിതാ സമാഹാരങ്ങളാണ് ‘എ ചൈൽഡ്സ് ഗാർഡൻ ഓഫ് വേഴ്സസ്”, “പെനി വിസിൽസ്”,”അണ്ടർ വുഡ്സ്”, “ബലാഡ്സ്” എന്നിവ.

Foreign Lands Word Meanings

  • adorned – decorated, അലങ്കരിച്ചു
  • dimpling – with dimples, കുഴികൾ ഉള്ളത്
  • trampling – walking , നടക്കുക
  • dine – eat, ഭക്ഷണം കഴിക്കുക.

A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus

Parents often use SCERT Kerala Syllabus 7th Standard English Textbook Solutions Unit 2 Chapter 1 A Doll’s Journey Questions and Answers Activities Notes Pdf to assist their kids with homework.

Class 7 English A Doll’s Journey Question Answer Activities

7th Standard English Textbook Activities Unit 2 Question Answer

Look at the pictures and read the captions below them. Imagine you had a doll at home. How did you take care of it?
ചിത്രങ്ങൾ കാണുക. അവയുടെ അടിയിലുള്ള കുറിപ്പുകളും കാണുക. നിങ്ങൾക്ക് വീട്ടിൽ ഒരു ഡോൾ ഉണ്ടാ യിരുന്നെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ അതിനെ എങ്ങിനെ പരിരക്ഷിക്കുമായിരുന്നു
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 2
Imagine you had a doll at home. How did you take care of it?
Answer:
I had a doll when in was in class 5. I had given it a name – Cutie. I loved Cutie very much. Whenever I was at home she was always with me. I used to give her a bath every morning soon after I took my own bath. I combed her hair, put powder on her face, and even coloured her lips with lipsticks. I also fed her regularly. I told the stories my grandma used to tell me when she was alive. In the evening I spent quite some time playing with my doll. At times my mother scolded me for spending too much time with the doll. But I could not think of keeping it away from me when I was at home. Even when I sat down for studies, I kept Cutie near me. At night after saying my prayers, I used to sing lullabies to make Cutie sleep beside me.

ഞാൻ 5-ാം ക്ലാസ്സിൽ ആയിരിക്കുമ്പോൾ എനിക്കൊരു ഡോൾ ഉണ്ടായിരുന്നു. അതിന് ഞാൻ ഒരു പേരി ട്ടിരുന്നു. ക്യൂട്ടി. എനിക്ക് കൂട്ടിയെ വലിയ ഇഷ്ടമായിരുന്നു. ഞാൻ വീട്ടിലുള്ളപ്പോഴൊക്കെ അവൾ എന്റെ അടുത്തായിരിക്കും. എല്ലാ ദിവസവും രാവിലെ ഞാൻ അവളെ കുളിപ്പിക്കുമായിരുന്നു. അവളുടെ മുടിചീകി, മുഖത്ത് പൗഡറിടുമായിരുന്നു. ലിപ്സ്റ്റിക് ഉപയോഗിച്ച് ചുണ്ടുകൾക്ക് നിറം കൊടുക്കുമായിരു ന്നു. അവൾക്ക് ശരിയായ സമയങ്ങളിൽ ആഹാരം കൊടുത്തിരുന്നു. എന്റെ മരിച്ചുപോയ അമ്മൂമ്മ പറഞ്ഞു തന്നിരുന്ന കഥകൾ ഞാൻ അവളോടു പറഞ്ഞിരുന്നു. വൈകുന്നേരങ്ങളിൽ ഞാൻ അവളുടെ കൂടെ കളി കളിൽ ഏർപ്പെട്ടു. കൂടുതൽ സമയം കട്ടിയായി ചിലവഴിക്കുന്നത് എന്റെ അമ്മക്കിഷ്ടമല്ലായിരുന്നു. ഇടക്ക് അമ്മ എന്നെ വഴക്കുപറയുമായിരുന്നു. പക്ഷേ വീട്ടിലുള്ളപ്പോൾ എനിക്ക് ക്യൂട്ടിയിൽ നിന്നും മാറി നിൽക്കാൻ പറ്റുമായിരുന്നില്ല. ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ പോലും അവൾ എന്റെ അടുത്തു ഇരുത്തുമാ യിരുന്നു. രാത്രി പ്രാർത്ഥന കഴിഞ്ഞ്, ഞാൻ അവളെ താരാട്ടു പാട്ടുകൾ പാടി എന്റെ അരികിൽ തന്നെ കിടത്തി ഉറക്കുമായിരുന്നു.

A Doll’s Journey Class 7 Question Answer

Question 1.
What did Kafka promise the girl?
എന്തുവാക്കാണ് കാഫ്ക
പെൺകുട്ടിക്കു നൽകിയത്?
Answer:
Kafka promised the girl to join her the following day in her search for her lost doll.

ഡോളിനെ അന്വേഷിക്കാനായി പിറ്റേദിവസം അദ്ദേഹം പെൺകുട്ടിയുടെ കൂടെ കൂടാമെന്ന്.

Question 2.
Why was the girl moody?
എന്തുകൊണ്ടാണ് പെൺകുട്ടി ദുഃഖിതയായി കാണപ്പെട്ടത്?
Answer:
The girl was moody because although she was getting letters from her missing doll she was not able to see her.

ഡോളിന്റെ എഴുത്തുകൾ കിട്ടുന്നുണ്ടെങ്കിലും അവളെ കാണാൻ പറ്റുന്നില്ലല്ലോ എന്ന വിഷമം കാരണം.

Question 3.
“There were no letters for some days.” Why?
കുറച്ചു ദിവസങ്ങളിൽ ഒരെഴുത്തും വന്നില്ല. എന്തുകൊണ്ട്?
Answer:
This was part of a plan by Kafka. Kafka would later tell the girl that the doll was too busy in her preparations for her wedding and so she did not have the time to write letters.

ഇത് കാഫ്കയുടെ ഒരു പ്ളാനായിരുന്നു. കാഫ്ക പിന്നീട് പെൺകുട്ടിയോട് ഒരു കഥയുണ്ടാക്കി പറയും. ഡോൾ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്നും അതുകൊണ്ട് എഴുത്തെഴു താൻ അവൾക്ക് സമയമില്ലായിരുന്നു എന്നുമാണ് ആ കഥ.

Question 4.
Do you like the ending of the story? Suggest another ending.
കഥയുടെ അവസാനം നിങ്ങൾക്കിഷ്ടപ്പെട്ടോ? മറ്റൊരു അവസാനം നിർദ്ദേശിക്കുക?
Answer:
No, I do not like the ending of the story. I would end the story by the doll sending the girl a letter and another doll, quite similar to her, saying that since she was getting married she will have to live with her husband and she was thankful to the girl for all the love and care she had shown her when she was with her.

ഇല്ല, എനിക്കിഷ്ടപ്പെട്ടില്ല. ഞാൻ അവസാനിപ്പിക്കുന്നത് ഇങ്ങിനെയായിരിക്കും. ഡോൾ ഒരെഴുത്തും അതിന്റെ കൂടെ അവളെപ്പോലെയിരിക്കുന്ന വേറൊരു ഡോളും അയക്കും. എന്നിട്ടു പറയും. ഞാൻ കല്യാണം കഴിച്ചുകഴിയുമ്പോൾ എനിക്ക് ഭർത്താവിന്റെ കൂടെ താമസിക്കേണ്ടി വരും. പക്ഷേ ഇത്രയും നാൾ നീ എനിക്കു തന്ന സ്നേഹത്തിനും പരിചരണത്തിനും ഞാൻ നിന്നോട് എന്നന്നേക്കും കടപ്പെട്ടിരിക്കും.

A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus

A Doll’s Journey Activities

Class 7 English A Doll’s Journey Activities – Activity : 1

Read the story once again and identify the following:
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 1
Answer:

Location Characters Theme
A park in Berlin a) Kafka
b) The girl
c) The doll
Love for lost things
Consoling and helping those in grief
Pretending is good if it helps someone in pain.

A Doll’s Journey Questions and Answers – Activity: 2

After reading the sentence given on p. 39, complete the conversation.
Read these sentences taken from the story.
It was a Saturday afternoon. Kafka was walking through a park in Berlin. He met a girl who was crying because she had lost her favourite doll.
Kafka comforted the little girl who was in great distress. Here is a small part of their conversation. Can you complete it?
Kafka : Oh dear, why are you crying?
Little girl : My Levi… Levi… my doll…
Kafka : ………………………………………………………………..
Little girl : ………………………………………………………………..
Kafka : ………………………………………………………………..
Little girl : ………………………………………………………………..
Kafka : ………………………………………………………………..
Little girl : ……………………………………………………………….
Answer:
Kafka : Oh dear, why are your crying?
Little girl : My Levi… Levi …my doll….
Kafka : What happened to your Levi?
LG : I lost her. I don’t know where she is.
Kafka : Don’t cry. I will help you to look for her. I’m sure we will find her.
LG : Thank you so much, you are very kind.
Kafka : It’s our duty to help others who have problems.
LG : But not all the people are like you. You are really kind.

A Doll’s Journey Class 7 Questions and Answers Pdf – Activity: 3

Enacting the roles of the little girl and Kafka, using the prepared conversation. (Practical work.)
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 3

Class 7 English A Doll’s Journey Question Answer – Activity: 4

After reading the letters from the doll, the girl was eager to see her. She waited and waited, but the doll did not turn up. So she decided to put her thoughts and emotions in her diary. Write the diary entry of the girl.
The girl continued to receive letters from the doll. She wrote about her adventures in detail. The letters delighted the girl. This went on for some time.
After reading the letters from the doll, the girl was eager to see her. She waited and waited, but the doll didn’t turn up. So she decided to put her thoughts and emotions in her diary.
Write the diary entry of the girl.
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 4
Answer:
My Diary
Thursday 18th July
Today also I got a letter from my missing doll, Levi. She says she is going round the world and she is very happy. Now she is in Paris. She has seen the Eiffel Tower and she has visited Louvre the museum. She says it contains the world’s most iconic pieces paintings, sculptures by the most famous people like Michael Angelo, Raphael and Leonardo da Vinci. It has architectural elements and art objects by other famous or anonymous artists of many different regions and eras. It is all good for her. But I feel so sad without her. She was my constant companion and now I am alone. Day and night I think of her. I pray God to make my Levi come back to me as early as possible as I can’t stand her absence any more.

A Doll’s Journey Class 7 Question Answer – Activity :5

Read the letter on p. 41 and write a reply to Levi, imagining that you are Irma.
Here is a letter written by the doll to the girl. Read it.
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 5
Imagine you are Irma and write a reply to Levi
Answer:
25A Frederick Street
Berlin – 4A-VI
25 July 1923

Dearest Levi,
I got your letter. Thanks. Yes, I have been getting your letters and reading them and enjoying them. I am happy to know you are enjoying your trip around the world.
You said I had been giving you motherly love by bathing, dressing and feeding you and carrying you in my arms. Yes, I made a bed for you and even I sang lullabies to make you sleep. Yes, I was always busy making new clothes for you and taking you everywhere I went. I did all that because I had not only loved you as a mother but also as a companion. I don’t know how you suddenly decided to go for a trip around the world without telling me. I was so worried about you and I went about looking in the park from where you had gone away. A gentleman named Kafka was helping me in my search. He consoled me saying that you will be found. And then came your first letter which made me happy. I would certainly like to be with you. But as you know my parents are not so rich as to give me enough money for a trip around the world. So I request you to come back to me as early as possible. I really miss you, Levi! Every day I pray for you. Please do come back!
Yours lovingly,
Irma

Std 7 English A Doll’s Journey Question Answer – Activity :6

What if Irma were living in our times? Close your book and listen to your teacher.
Irma loved spending time with her friends. In the evening she would go cycling. She could ride for a long time without getting tired. Early in the morning she would have great fun drawing and painting. But everything changed when she got a smartphone for her birthday.
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 6
At first, Irma used her phone for talking to her friends and taking photos. But as time went on, she found she could not take her eyes off the screen. Once she started using her smartphone, she would scroll through social media, watch videos, and play games for hours. Often she could not help reaching for her phone even when she was busy with other things.

Irma’s mother noticed this and she thought Irma should not let herself be carried away by the smartphone. Spending time outdoors and enjoying real-life moments should be just as important as the digital world to her.

a. After listening to the teacher reading the passage, and then reading it yourself, pick out the sentences in Italics and write them down.
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 7
Answer:
In the evening she would go cycling.
She could ride for a long time without getting tired.
Early in the morning she would have great fun drawing and painting.
But as time went on she found she could not take her eyes off the screen.
Once she started using her smart-phone, she would scroll through social media, watch videos, and play games for hours.
Irma’s mother noticed that she thought Irma should not let herself be carried away by the smart-phone.
Spending time outdoors and enjoying real life moments should be just as important as the digital world to her.

b. Fill in the blanks with suitable sentences from the above.
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 8
Answer:
A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus 9

A Doll’s Journey Questions and Answers Activities Class 7 English Kerala Syllabus

Activity: 7

This activity is about Relative Pronouns. A Relative Pronoun has two functions. It acts as a pronoun and it joins sentences. For people we use “who’ and ‘that’. For things we use ‘which’ and ‘that’.

Read the following sentences taken from the story. Notice the words in italics.
1. He met a girl who was crying because she had lost her favourite doll.
2. Kafka had prepared the letter which was meant to be from the doll.
Now read this poem.

They kept their streets so clean and nice,
With actions that were truly wise.
There was a boy named Jack, who led the way,
Picking up litter every single day.
He knew that a clean town brings cheer,
So he worked hard to keep it clear.
And then there was Lucy, who had a knack,
For using less plastic and cutting back.
She carried a bottle that she’d always fill,
Choosing to help, rather than just chill.
In the park, they found a spot,
A secret garden that meant a lot.
Plants and flowers, which they adored,
They cared for each, their spirits soared.

Use the words in italics to complete the following conversation between Diya and Milan. [that/which/who]
Answer:
(Note: In place of who and which one can also use that.)
Diya Hey, have you heard of the Earth Heroes’ Club?
Milan: No, what’s that?
Diya It is a group of kids who are really passionate about environment conservation.
Milan: That sounds cool! Who can join?
Diya Anyone who wants to make a difference! Everyone can play a part in taking care of our planet, they say.
Milan: That’s really smart. Do they do anything else?
Diya They convinced the shopkeepers to give up plastic bags which are harmful to the environment.
Milan: That’s a big achievement. How can I get involved?
Diya You can attend their meetings which they hold every Friday after school.
Milan: I’m excited to join! Thanks for telling me about the club.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Prapancham Muzhuvan Poombattakal Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Prapancham Muzhuvan Poombattakal Summary

Prapancham Muzhuvan Poombattakal Summary in Malayalam

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

എൻ. എ. നസീർ: പ്രശസ്ത എഴുത്തുകാരനും വന്യജീവി ഫോട്ടോ ഗ്രാഫറുമാണ് എൻ. എ. നസീർ. 1962 ജൂൺ 10 എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും വന്യജീവികളെക്കു റിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴു ത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

പ്രധാനകൃതികൾ : കാടും ഫോട്ടോഗ്രാഫറും, കാടിനെ ചെന്നു തൊടുമ്പോൾ, വ്രണം പൂത്ത ചന്തം, മലമുഴ ക്കി, കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും

പുരസ്കാരങ്ങൾ : കെ. ആർ. ദേവാനന്ദ് സ്മാരക പുരസ്കാരം, എക്സലൻസി ഇൻഫോട്ടോഗ്രാഫി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Summary in Malayalam Class 7

പാഠസംഗ്രഹം

കാടിന്റെ കയ്യൊപ്പിട്ട പുസ്തകമാണ് എൻ. എ. നസീറിന്റെ ‘കാടിനെ ചെന്ന് തൊടുമ്പോൾ’ ലോകങ്ങളുടെ അവിസ്മരണീയ നേർക്കാഴ്ചകളിലേക്കാണ് ഈ പുസ്തകത്തിലൂടെ
നസീർ നമ്മെ നയിക്കുന്നത്. പൂമ്പാറ്റകൾ ചിറകുവിരിച്ചു കാട്ടിയ വിസ്മയലോകത്തെക്കുറിച്ച് വിവരിക്കുന്ന ഈ പുസ്തകത്തിലെ പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ എന്ന അധ്യായത്തിന്റെ ചില ഭാഗങ്ങ ളാണ് പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Summary in Malayalam Class 7 1
എൻ. എ. നസീറിന്റെ പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ എന്ന യാത്രാ വിവരണം, വായനക്കാരെ ഷോളയാർ മഴക്കാടിന്റെ ഹൃദയഭാഗ ത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രിക യാത്രയാണ്. ഇലക ളെന്ന് തോന്നിച്ച് പൂമ്പാറ്റകളുടെ സാന്നിധ്യം, അവയുടെ ചിറകടി നാദം, പറന്നുയരുന്ന കാഴ്ച എന്നിവ വായനക്കാരെ ഷോളയാർ മഴ ക്കാടിന്റെ ഹൃദയഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രിക യാത്രയാണ്. ഇലകളെന്ന് തോന്നിച്ച പൂമ്പാറ്റകളുടെ സാന്നിധ്യം, അവയുടെ ചിറകടിനാദം, പറന്നുയരുന്ന കാഴ്ച എന്നിവ വായനക്കാരന്റെ മനസ്സിൽ അനശ്വരമായ ഒരു ചിത്രം സൃഷ്ടിക്കുന്നത് രചയിതാവിന്റെ ഭാഷയും ശൈലിയും ഈ അനുഭവത്തെ കൂടുതൽ ഹൃദ്യമാക്കുന്നു. ഇരുള ടഞ്ഞ മഴക്കാടിനെ വേണ്ടുവോളം “ശരീരത്തിലും മനസ്സിലും അനുഭവച്ചറിഞ്ഞ ദിനങ്ങൾ”, “കാതിൽ വീണ്ടും ചിറകുകളുടെ മൃദുമന്ത്രണം”, “വനനിഗൂഢതകളുടെ ആഴം തിരിച്ചറിയാനാകാതെ ഞാൻ ആ കയത്തിൽ മുങ്ങി പ്പോയി”. തുടങ്ങിയ പ്രയോഗങ്ങൾ വായനക്കാരനെ ആ കാടിന്റെ തണുപ്പും ഈർപ്പവും നിറഞ്ഞ അന്തരീക്ഷ ത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

പൂമ്പാറ്റകൾക്കൊപ്പം എഴുത്തുകാരന്റെ മനസ്സ്, കുട്ടിക്കാലത്തെ നിഷ്കളങ്ക സ്വപ്നങ്ങളിലേക്ക് പറന്നുയരുന്നു. ബാല്യകാല സ്വപ്നങ്ങളിലെന്നപോലെ, ലക്ഷക്കണക്കിന് പൂമ്പാറ്റകൾക്കൊപ്പം ലേഖകനും ഒരു കുഞ്ഞു പൂമ്പാ റ്റയായി മാറുന്നത് വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

ഈ യാത്രാവിവരണത്തിലുടനീളം, പ്രകൃതിയോടുള്ള ലേഖകന്റെ സ്നേഹവും ആദരവും പ്രകടമാണ്. പ്രകൃ തിയുടെ ഓരോ ചലനത്തിലും അതിശയിക്കാനും അതിൽ ലയിച്ചുചേരാനുളള ലേഖകന്റെ കഴിവ് വായനക്കാ രനെയും പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുന്നു. ഈ കുറിപ്പ് വായിച്ചു തീരുമ്പോൾ, വായനക്കാരന്റെ മന സ്സിലും ഒരു പൂമ്പാറ്റയെങ്കിലും പറന്നു കളിക്കുന്നുണ്ടാകാം.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Summary in Malayalam Class 7

അർത്ഥം
പരിഭ്രാന്തരാവുക – ഭയപ്പെടുക
ഘടന – കൂടിച്ചേർന്നിരിക്കുന്ന രീതി
ഈർപ്പം – നനവ്
ജീവസുറ്റ – ചൈതന്യമുള്ള
ഹരിതം – പച്ചനിറം
അദ്ഭുതനാദം – അത്ഭുതകരമായ ശബ്ദം
രൂപാന്തരം – രൂപത്തിലുള്ള മാറ്റം
മൃദു – മാർദവമുള്ള
മന്ത്രണം – ചെറിയ ശബ്ദം, രഹസ്യം പറച്ചിൽ
മണ്ണടര് – മണ്ണിന്റെ അടുക്ക്
ധാരാളിത്തം – ദൂർത്ത്
നിഗൂഢത – രഹസ്യമായ, മറഞ്ഞിരിക്കുന്ന
കയം – ജലാശയത്തിലെ ആഴമുള്ള ഭാഗം
ലവലേശം – അൽപം പോലും

A Doll’s Journey Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and A Doll’s Journey Summary in Malayalam English Medium before discussing the text in class.

Class 7 English A Doll’s Journey Summary

A Doll’s Journey Summary in English

It was Saturday afternoon. Kafka was walking through a park in Berlin. He met a girl who was crying as she lost her doll. Kafka joined her in the search but they did not get it. He consoled her. He said he would come next day to continue to look for the doll. The next day they met at the park. After searching for some time, Kafka pretended he found a letter under a bench in the park. He gave it to the girl. Kafka had written that letter as if written by the doll. The letter said, “Don’t worry about me. I am on a trip around the world. It is very exciting. I will tell you all about it when I return.

The girl continued receiving letters from the doll, telling about her adventure. The girl was happy. But Kafka noticed that as the days passed the girl was becoming moody. She wanted her doll to come back. Kafka knew he could not bluff the girl all the time. He found a way out.

A Doll’s Journey Summary in English Class 7 1

There were no letters for some days. Then one day Kafka told the girl that the doll was engaged to be married. He had met the doll when he visited another part of the country. He even said that the doll introduced to him the man whom she was going to marry. She was sorry that she could not write letters for some time. She would write as soon as the preparations for the wedding were over. The girl was happy. But she wondered when she would be able to see the doll again.

A Doll’s Journey Summary in Malayalam English Class 7

A Doll’s Journey Summary in Malayalam

” ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള സമയമായിരുന്നു. ബർലിനിലെ ഒരു പാർക്കിൽ കാഫ്ക നടക്കുകയായിരുന്നു. തന്റെ ഡോൾ നഷ്ടപ്പെട്ട ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നതായി കാഫ്ക കണ്ടു. ആ ഡോളിനെ അന്വേഷിക്കാൻ അദ്ദേഹവും കൂടി. പക്ഷേ ഡോൾ കിട്ടിയില്ല. അദ്ദേഹം ആ കുട്ടിയെ സമാശ്വസിപ്പിച്ചു. പിറ്റേ ദിവസവും ഡോളിനെ അന്വേഷിക്കാൻ താനും വരും എന്ന് അദ്ദേഹം കുട്ടിയോടു പറഞ്ഞു. പിറ്റേദിവസം രണ്ടുപേരും പാർക്കിൽ കണ്ടു മുട്ടി. കുറച്ചു സമയം രണ്ടുപേരും ഡോൾ അന്വേഷിച്ചു നടന്നുകഴിഞ്ഞപ്പോൾ, കാഫ്ക അവിടെ ബഞ്ചിന്റെ അടിയിൽ നിന്നും ഒരെഴുത്തു കിട്ടിയതായി നടിച്ചു. അത് അദ്ദേഹം അവൾക്കു കൊടുത്തു. കാഫ്ക തന്നെ എഴുതിയ കത്തായിരുന്നു അത്. പക്ഷേ ഡോൾ എഴുതുന്നപോലെയാണ് അതെ ഴുതിയിരുന്നത്. ഇതായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. എന്നെ പറ്റി ഓർത്ത് നീ വിഷമിക്കേണ്ട. ഞാൻ ഒരു ലോകസഞ്ചാരത്തിന് ഇറങ്ങിയിരിക്കുകയാണ്. വളരെ രസമുള്ള ഒന്നാണത്. ഞാൻ തിരിച്ചു വരുമ്പോൾ അതേ പറ്റിയൊക്കെ കൂടുതൽ പറയാം. p. 38

ആ പെൺകുട്ടിക്ക് ഡോളിന്റെ എഴുത്തുകൾ കിട്ടിക്കൊണ്ടിരു ന്നു. എഴുത്തുകളിലെല്ലാം ഡോളിന്റെ സാഹസിക യാത്രകളുടെ വിവരണങ്ങൾ കാണും. പെൺകുട്ടിക്ക് സന്തോഷമായിരുന്നു. പക്ഷേ കാഫ്ക മനസ്സിലാക്കി ദിവസങ്ങൾ കഴിയുന്തോറും പെൺകുട്ടി ദുഃഖിതയാകുന്നുണ്ടെന്ന്. അവൾക്ക് അവളുടെ ഡോൾ തിരിച്ചു വരണം. കാഫ്കക്ക് മനസ്സിലായി കൂടുതൽ ദിവസം അവളെ കബളിപ്പിക്കാൻ പറ്റുകയില്ലെന്ന്. ഒരു വഴി അദ്ദേഹം കണ്ടുപിടിച്ചു.

A Doll’s Journey Summary in English Class 7 2

കുറച്ചു ദിവസത്തേക്ക് ലെറ്റർ ഒന്നും ഇല്ലായിരുന്നു. പിന്നീട് ഒരു ദിവസം കാഫ്ക കുട്ടിയോട് പറഞ്ഞു. ഡോൾ വിവാഹിതയാകാൻ പോകുകയാണെന്ന്. മനസ്സമ്മതം കഴിഞ്ഞു. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കാഫ്ക പോയപ്പോൾ അദ്ദേഹം ഡോളിനെ കണ്ടു ഡോൾ കെട്ടാൻ പോകുന്ന ചെറുക്കനെ തനിക്കു പരിചയപ്പെടുത്തി തന്നു എന്നും കാഫ്ക പറഞ്ഞു. ഡോൾ പറഞ്ഞു എഴുത്ത് എഴുതാത്തതിൽ അവൾക്കു ദുഃഖമുണ്ടെന്ന്. കല്യാ ണത്തിന്റെ തയ്യാറെടുപ്പുകൾ കഴിയുമ്പോൾ അവൾ വീണ്ടും എഴുതും. പെൺകുട്ടിക്ക് സന്തോഷമായി. പക്ഷേ, അവൾ ചിന്തിക്കുകയായിരുന്നു ഇനി എപ്പോഴാണ് തന്റെ പ്രിയങ്കരിയായ ഡോളിനെ കാണാൻ പറ്റുകയെന്ന്.

A Doll’s Journey Word Meanings

  • consoled – comforted, സമാശ്വസിപ്പിച്ചു
  • pretended – acted, അഭിനയിച്ചു
  • exciting – interesting, സന്തോഷമുളവാക്കുന്ന
  • adventures – acts of courage, സാഹസികപ്രവർത്തികൾ
  • delighted – made happy, സന്തോഷിപ്പിച്ചു
  • moody – sad, ദുഃഖിച്ചിരിക്കുക.
  • indefinitely – without any end, അന്തമില്ലാത്ത, അവസാനിക്കാത്ത

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 2 Chapter 4 പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Prapancham Muzhuvan Poombattakal Notes Questions and Answers Pdf improves language skills.

Prapancham Muzhuvan Poombattakal Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 2 Chapter 4 Prapancham Muzhuvan Poombattakal Question Answer

Class 7 Malayalam Prapancham Muzhuvan Poombattakal Notes Question Answer

വായിക്കാം, പറയാം
Question 1.
ഈ പാഠഭാഗത്ത് നിങ്ങളെ ആകർഷിച്ച മനോഹര ദൃശ്യങ്ങൾ എതെല്ലാമാണ്?
Answer:
ഷോളയാർ പുഴയോരത്തെ മഴക്കാടിന്റെ ഹൃദയഭാഗത്ത് ലക്ഷക്കണക്കിന് പൂമ്പാറ്റകൾ പറന്നുയരുന്ന അതി മനോഹരമായ കാഴ്ചയാണ് ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്. ആദ്യം ഉണങ്ങിയ ഇലകളെന്ന് തെറ്റിദ്ധ രിച്ച കാഴ്ച പൂമ്പാറ്റകളുടെ സാന്നിധ്യം മനസ്സിലാക്കിയതോടെ അത്ഭുതകരമായ ഒരു കാഴ്ചയായി മാറു ന്നു. ലക്ഷക്കണക്കിന് പൂമ്പാറ്റകൾ ഒന്നിച്ച് പറന്നുയരുന്ന കാഴ്ചയും, ഇലച്ചാർത്തുകൾക്കിടയിലൂടെ അരി ച്ചിറങ്ങുന്ന പുലരിയിലെ സൂര്യപ്രകാശം മഴക്കാടിനെയും പൂമ്പാറ്റകളെയും പ്രകാശപൂരിതമാക്കുന്നതും, ‘പൂമ്പാറ്റക്കൂട്ടം ചിറകുവിരിച്ച് നൃത്തം ചെയ്യുന്നതും എല്ലാം നമ്മെ ആകർഷിക്കുന്ന മനോഹരമായ ദൃശ്യങ്ങ ളാണ്.

Question 2.
ഷോളയാർ പുഴയോരത്തെത്തിയ യാത്രികനെയും സുഹൃത്തുക്കളെയും പരിഭ്രാന്തരാക്കിയ കാഴ്ച എന്ത്?
Answer:
ഷോളയാർ പുഴയോരത്തെത്തിയ യാത്രികനെയും സുഹൃത്തുക്കളെയും പരിഭ്രാന്തരാക്കിയ കാഴ്ച മരങ്ങ ളിലെ ഇലകളെല്ലാം ഉണങ്ങി നിൽക്കുന്നതായിരുന്നു. കാട്ടുതീ വന്നതാണോ എന്നായിരുന്നു അവരുടെ ആദ്യ സംശയം. ഇലകളെല്ലാം ഉണങ്ങി നിൽക്കുന്നതായി തോന്നാൻ കാരണം, ലക്ഷക്കണക്കിന് പൂമ്പാ റ്റകൾ അവയിൽ പറ്റിപ്പിടിച്ചിരുന്നതാണ്.

Question 3.
“അന്നാദ്യമായി ആ അത്ഭുനാദം ഞാൻ കേട്ടു.” ഇവിടെ അത്ഭുതനാദം എന്നു വിശേഷിപ്പിച്ചത് എന്തി നെയാണ്?
Answer:
ഷോളയാർ പുഴയോരത്തെ മഴക്കാടിന്റെ ഹൃദയഭാഗത്ത് ലക്ഷക്കണക്കിന് പൂമ്പാറ്റകൾ ഒന്നിച്ചു പറന്നുയ രുമ്പോൾ ഉണ്ടാകുന്ന ചിറകടി ശബ്ദത്തെയാണ് ഇവിടെ അത്ഭുതനാദം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4

കണ്ടെത്താം എഴുതാം
Question 1.
തീയ്ക്ക് മാറിനിൽക്കാനെ കഴിയൂ ഈ ഹരിത സാമ്രാജ്യത്തിൽ എന്നു പറഞ്ഞതെന്തുകൊണ്ടാകാം?
Answer:
മഴക്കാടുകളിൽ സാധാരണയായി തീപിടിത്തമുണ്ടാകാറില്ല. അതിനു പ്രധാന കാരണം അവിടെ എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരിക്കും എന്നതാണ്. മഴക്കാടുകളിലെ മരങ്ങൾ ഇടതൂർന്ന ഇലച്ചാർത്തു കളാൽ സമ്പന്നമായിരിക്കും. ഇവ സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തുന്നതിനാൽ തറയിൽ ഉണങ്ങിയ ഇലകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എല്ലായിടത്തും ജലത്തിന്റെ സാന്നിധ്യമുള്ളതിനാലും, തീപി ടിത്തത്തിന് ആവശ്യമായ ഉണങ്ങിയ ഇലകൾ ഇല്ലാത്തതിനാലും മഴക്കാടുകൾക്ക് തീയെ പ്രതിരോധി ക്കാൻ കഴിയും.

Question 2.
ഷോളയാർ വനങ്ങളിലെ മരങ്ങളായ മരങ്ങളിലെ ഇലകളൊക്കെ ഉണങ്ങി നിൽക്കുന്നുവെന്ന് തോന്നിച്ച അത്ഭുത പ്രതിഭാസം എന്തായിരുന്നു?
Answer:
ഷോളയാർ വനങ്ങളിലെ മരങ്ങളിലെ ഇലകൾ ഉണങ്ങി നിൽക്കുന്നതായി തോന്നാൻ കാരണം. ലക്ഷക്ക ണക്കിന് പൂമ്പാറ്റകൾ അവയിൽ പറ്റിപ്പിടിച്ചിരുന്നതാണ്. കോമൺകോ, പ്ലെയിൻ ടൈഗർ എന്നീ ഇനങ്ങ ളിൽപെട്ട ഈ പൂമ്പാറ്റകൾ ചിറകുകൾ പൂട്ടിയാൽ ഉണങ്ങിയ ഇലകളുടെ നിറമായി തോന്നും. ഇലകളുടെ പച്ചനിറം മറച്ചുകൊണ്ട് അവ വൃക്ഷങ്ങളിലും ചെടികളിലുമൊക്കെ പറ്റിപിടിച്ചിരിക്കുന്ന കാഴ്ചയാണ് അത്ഭു പ്രതിഭാസമായി ലേഖകന് തോന്നുന്നത്.

Question 3.
യാത്രികനും കൂട്ടുകാരും പൂമ്പാറ്റകളുടെ വലയത്തിൽപ്പെട്ട കുഞ്ഞുങ്ങളായി മാറി എന്നു തോന്നിയതെപ്പോൾ?
Answer:
ഷോളയാർ പുഴയോരത്തെ മഴക്കാടിന്റെ ഹൃദയഭാഗത്ത്, എന്നതിയതാണ് ലേഖകനും കൂട്ടുകാരും. അവി ടെവച്ച് ലക്ഷക്കണക്കിന് പൂമ്പാറ്റകൾ പറന്നുയരുന്ന അത്ഭുതക്കാഴ്ച അവർ കണ്ടു. അന്നാദ്യമായി അവ രുടെ ചിറകടിയുടെ അത്ഭുതനാദം കേട്ടപ്പോൾ, അവയ്ക്കിടയിൽ സ്വയം മറന്ന് എല്ലാ ചിന്തകളെയും വിട്ട്, ആ സ്വപ്നലോകത്തിൽപ്പെട്ട് അവർ നിന്ന് പോകുന്നു. കണ്ണുകളിൽ വിടർന്ന കൗതുകവും അദ്ഭുതവു കൊണ്ട് തങ്ങൾ പൂമ്പാറ്റകളുടെ വലയിൽപ്പെട്ട് കുഞ്ഞുങ്ങളായി മാറി എന്ന് യാത്രികനും കൂട്ടുകാർക്കും തോന്നുന്നു.

പ്രയോഗഭംഗി കണ്ടെത്താം
Question 1.
പ്രഭാതം വിളിച്ചറിയിച്ചുകൊണ്ടെത്തുന്ന സൂര്യന്റെ സ്വർണ്ണനിറമുള്ള വെളിച്ചത്തെയാണ് പുലരി വെയി ലിന്റെ സ്വർണ്ണക്കീറുകൾ എന്നു പാഠഭാഗം പ്രയോഗങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തി വിശദീക രിക്കുക.
Answer:
പ്രയോഗഭംഗി / സവിശേഷ പ്രയോഗങ്ങൾ
വ്യത്യസ്താർഥമുള്ള രണ്ടോ അതിലധികമോ പദങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ വാച്യാർഥത്തിന് ഉപരിയായ സവിശേഷമായ ഒരർഥലം / ഭാവതലം ഉണ്ടാക്കുവാൻ ശേഷിയുള്ള പ്രയോഗങ്ങളാണ് സവിശേഷ പ്രയോ ഗങ്ങൾ. അത്തരം പ്രയോഗങ്ങൾ ഭാഷയ്ക്ക് അഴകും ആഴവും നൽകുന്നു. അവയിലൂടെ സൗന്ദര്യാനുഭൂ തിയും ആസ്വാദകതയും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

പുലരിവെയിലിന്റെ സ്വർണ്ണക്കീറുകൾ
പ്രഭാതം വിളിച്ചറിയിച്ചു കൊണ്ടെത്തുന്ന സൂര്യന്റെ സ്വർണ്ണനിറമുള്ള വെളിച്ചത്തെയാണ് ഈ പ്രയോഗം കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. സ്വർണ്ണത്തിന്റെ തിളക്കവും നിറവുമുള്ള സ്വർണ്ണത്തിന്റെ കീറായി കല്പി ച്ചിരിക്കുന്നത് ഇതിനാലാണ്.

ഇരുളടഞ്ഞ മഴക്കാട്
ഇരുട്ട് നിറഞ്ഞ മഴക്കാട്. സൂര്യപ്രകാശം അധികം കടന്നുചെല്ലാത്ത വിധം ഇടതൂർന്ന് നിൽക്കുന്ന മര ങ്ങളും വള്ളികളും നിറഞ്ഞതാണ് മഴക്കാടുകൾ. മരങ്ങളുടെ ഇലച്ചാർത്തുകൾ സൂര്യപ്രകാശത്തെ മറ യ്ക്കുന്നതിനാൽ മഴക്കാടുകൾക്ക് ഇരുണ്ട അന്തരീക്ഷം നൽകുന്നു.

ചിറകുകളുടെ മൃദുമന്ത്രണം
പൂമ്പാറ്റകളുടെ ചിറകുകൾ പറക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദത്തെയാണ് മൃദുമന്ത്രണം എന്ന് വിശേഷിപ്പി ക്കുന്നത് മന്ത്രങ്ങൾപോലെ മനോഹരവും മാസ്കരികവുമായ ശബ്ദമാണ് പൂമ്പാറ്റകളുടെ ചിറകുകളുടേത് എന്നാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്.

ഈർപ്പമാർന്ന മണ്ണടരുകൾ
ഈർപ്പം നിറഞ്ഞ മണ്ണിന്റെ പാളികൾ. മഴക്കാടുകളിൽ മഴവെള്ളം ഭൂമിയിലേക്ക് ആഴത്തിൽ ഇറങ്ങുന്നത് തടസ്സം നിൽക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇലകൾ, വേരുകൾ, മണ്ണിരകൾ എന്നിവ ഈർപ്പം നില നിർത്താൻ സഹായിക്കുന്നു. ഇങ്ങനെ ഈർപ്പം നിറഞ്ഞ മണ്ണിന്റെ പാളികളെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലക്ഷക്കണക്കിന് പൂമ്പാറ്റകൾ മറ്റുജീവികൾക്ക് ഭക്ഷണമായി മാറുന്നതിനാൽ ഉണ്ടാവുന്ന ഭക്ഷണത്തിന്റെ സമൃദ്ധിയെ ഇത് സൂചിപ്പിക്കുന്നു. പൂമ്പാറ്റകൾ പൂക്കളിൽ നിന്ന് തേൻ നുകരുന്നതിനാൽ അവ ധാരാള മായി ഉണ്ടാകുന്നത് ചെറുപ്രാണികൾക്കും പക്ഷികൾക്കും ഭക്ഷണത്തിന്റെ സമൃദ്ധി ഉണ്ടാക്കുന്നു.

പൂമ്പൊടികൾ കൊണ്ടെന്ന് തഴുകി
പൂമ്പാറ്റകളുടെ ചിറകുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടികൾ ശരീരത്തിൽ പതിയുന്നതിനെയാണ് തഴു കൽ എന്ന വാക്കുകൊണ്ട് ഉപമിച്ചിരിക്കുന്നത്. പൂമ്പാറ്റകൾ പൂക്കളിൽ നിന്ന് തേൻ നുകരുമ്പോൾ ശരീര ത്തിൽ പൂമ്പൊടികൾ പറ്റിപ്പിടിക്കുന്നു. അവ പറന്നു നടക്കുമ്പോൾ ഈ പൂമ്പൊടികൾ ചുറ്റും വ്യാപിക്കു കയും മറ്റുള്ളവരുടെ ശരീരത്തിൽ പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെയാണ് ഇവിടെ തഴുകൽ എന്ന് വിശേഷിപ്പിക്കുന്നത്.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4

ഇടശ്ശബ്ദം ചേർത്തും ചേർക്കാതെയും
Question 1.

കാതിൽ വീണ്ടും ചിറകുകളുടെ മൃദുവായ മന്ത്രണം കാതിൽ വീണ്ടും ചിറകുകളുടെ മൃദുമന്ത്രണം
മഴക്കാടിന്റെ ഹൃദയത്തിന്റെ ഭാഗത്തായിരിക്കണം മഴക്കാടിന്റെ ഹൃദയഭാഗത്തായിരിക്കണം

ഇപ്രകാരം പദങ്ങൾ ഇടശ്ശബ്ദം ചേർത്തും ചേർക്കാതെയും എഴുതിയപ്പോൾ പ്രയോഗത്തിൽ ഉണ്ടായ സവിശേഷതകൾ ചർച്ച ചെയ്യുക.
Answer:
രണ്ട് പദങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ അർത്ഥം കിട്ടാൻ വേണ്ടി പദങ്ങൾക്കിടയിൽ ചേർക്കുന്ന ശബ്ദങ്ങൾ ആണ് ഇടശബ്ദം. സാധാരണ പ്രത്യയരൂപത്തിലുള്ളവയാണ് ചേർക്കുന്നത്. ഇടരൂപങ്ങൾ എന്നും പറയാം. എന്നാൽ ചില ഘട്ടങ്ങളിൽ പ്രത്യയങ്ങളല്ലാത്ത ശബ്ദങ്ങളും ചേർക്കും.

ഉദാ – ആയ, കൊണ്ടുള്ള, ആകുന്ന ഇടശബ്ദങ്ങൾ ചേർക്കുമ്പോൾ വരികൾക്ക് ഒരു താളബന്ധതയും സംഗീതവും അനുഭവപ്പെടുന്നു. ഉദാഹരണത്തിന്, ‘മൃദുവായ മന്ത്രണം’ എന്നതിനേക്കാൾ ‘മൃദുമന്ത്രണം എന്നത് കൂടുതൽ സംഗീതാത്മകമായി തോന്നുന്നു. ചിലപ്പോൾ, ഇടശബ്ദങ്ങൾ വാക്കുകളുടെ അർത്ഥ ത്തിൽ സൂക്ഷ്മമായ വ്യത്യാസങ്ങൾ സൃഷ്ടിച്ചേക്കാം. ഉദാഹരണത്തിന്, ഹൃദയത്തിന്റെ ഭാഗം എന്നത് ഹൃദയത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ അർഥം കൂടി വരുമ്പോൾ ‘ഹൃദയഭാഗം’ എന്നത് ഹൃദയത്തോട് അടുത്തുള്ള ഒന്നിനെ സൂചിപ്പിക്കുന്നു. ഏത് രൂപമാണ് ഉപയോഗിക്കേണ്ടത് എന്നത് പലപ്പോഴും സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നു. കവിതയിലും മറ്റ് സാഹിത്യരൂപങ്ങളിലും താളബന്ധതയ്ക്ക് പ്രാധാന്യം നൽകുന്ന തിനാൽ ഇടശബ്ദങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു.

വിശകലനം ചെയ്യാം
Question 1.
‘പൂമ്പാറ്റകളൊക്കെ കാറ്റിന് എന്നെ വിട്ടുകൊടുക്കാതെ വന്നു പൊതിഞ്ഞുനിന്നു’ ഈ വാക്യം കൊണ്ട് എഴുത്തുകാരൻ അർഥമാക്കുന്നതെന്താകാം? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
ഷോളയാർ പുഴയോരത്തെ മഴക്കാടിന്റെ ഹൃദയഭാഗത്ത് എത്തിയതാണ് ലേഖകനും കൂട്ടുകാരും. അവിടെ വച്ച് ലക്ഷക്കണക്കിന് പൂമ്പാറ്റകൾ പറന്നുയരുന്ന അദ്ഭുതക്കാഴ്ച കണ്ടപ്പോൾ അവ തനിക്കു ചുറ്റും ശരീ രത്തിൽ തൊട്ടുരുമ്മിക്കൊണ്ട് പറന്നു നടന്നപ്പോൾ ലേഖകനുണ്ടായ അനുഭൂതിയാണ് ഈ വാക്യത്തിന്റെ കാതൽ. പൂമ്പാറ്റകളുടെ ആധിക്യം കാരണം കാറ്റിനു പോലും തന്റെ അടുത്തെത്താൻ കഴിയുന്നില്ല എന്ന ദ്ദേഹത്തിനു തോന്നുന്നു. പ്രകൃതിയുടെ ഊഷ്മളത മനോഹാരിത എന്നിവ പൂമ്പാറ്റകളിലൂടെ അദ്ദേഹം അനുഭവച്ചറിയുന്നു.

മേൽപ്പറഞ്ഞതിനു പുറമെ ആഴത്തിലുള്ള മറ്റ് അർത്ഥതലങ്ങളും ഈ വാക്യത്തിനുണ്ട്. പൂമ്പാറ്റകൾ കാറ്റി നെതിരെ ഒരു കവചം തീർക്കുന്നത്, പ്രകൃതി മനുഷ്യനെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ ഒരു പ്രതീകമാണ് പൂമ്പാറ്റകൾ പൊതിഞ്ഞു നിൽക്കുന്നത് ഒരു അമ്മ കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നതുപോലെ യാണ്. പ്രകൃതിയുടെ നിരുപാധിക സ്നേഹത്തെ, അതിന്റെ ഊഷ്മളമായ ആലിംഗനത്തെ ഇത് അടയാള പ്പെടുത്തുന്നു. ഒറ്റയക്കല്ല, പ്രകൃതിയുടെ ഭാഗമാണ് താൻ എന്ന തോന്നലാണ് എഴുത്തുകാരന് പൂമ്പാറ്റകൾ സമ്മാനിച്ചത്

നിരീക്ഷിക്കാം വർണ്ണിക്കാം.
Question 1.
ഇലകളുടെ പച്ചനിറം മറച്ചുകൊണ്ട് മരങ്ങളായ മരങ്ങൾ നിറയെ പറ്റിപ്പിടിച്ചിരുന്ന പൂമ്പാറ്റകളുടെ കാഴ്ച പാഠഭാഗത്ത് അവതരിപ്പിച്ചതു കണ്ടല്ലോ. നമ്മുടെ ചുറ്റും ഇതുപോലെ ധാരാളം ചെറുജീവികൾ ഭംഗികൾ കാഴ്ചകളൊരുക്കുന്നുണ്ട്. അവ നിരീക്ഷിച്ച് വർണ്ണന തയ്യാറാക്കുക.
Answer:
തുമ്പികളുടെ നീലക്കടൽ
എന്റെ വീടിനു പിറകിൽ ഒരു കുളമുണ്ട്. മഴക്കാലത്ത് മീനുകളും കൊറ്റികളും കളക്കോഴികളും അവരുടെ സാമ്രാജ്യമാകുന്ന കുളത്തിൽ വേനൽക്കാലമാകുന്നതോടെ മറ്റൊരു കൂട്ടർ കൂടി വന്നെത്തുന്നു. വെയി ലിന്റെ ചൂടേറ്റ് നീരാവി പൊങ്ങുന്ന ചെറുകുളത്തിന് ചുറ്റും പാറിപ്പറക്കുന്ന തുമ്പികളുടെ വർണ്ണക്കൂട്ടം. മഞ്ഞയും ചുവപ്പും നീലയും കറുപ്പും വെള്ളയും പച്ചയും നിറങ്ങളിലുള്ള തുമ്പികൾ. വെള്ളത്തിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ പറന്ന്, വീണ്ടും അന്തരീക്ഷത്തിലേക്ക് കുതിക്കുന്നു. ആയിരക്കണക്കിന് തുമ്പികൾ. അവയുടെ ചിറകുകൾ സൂര്യപ്രകാശത്തിൽ തിളങ്ങി, ഒരു മാന്ത്രിക പ്രഭാവലയം സൃഷ്ടിച്ചു. വെയിൽ ചായുന്ന നേരം പാടവരമ്പത്ത് ഞാൻ തനിച്ചിരുന്നു. ഒരു തുമ്പി, എന്റെ അടുത്തേക്ക് പറന്നുവന്നു, അതിന്റെ വലിയ കണ്ണുകൾ എന്നെ തന്നെ നോക്കുന്നതുപോലെ അതിന്റെ ശരീരത്തിലെ നീലയും കറുപ്പും വരകൾ ഞാൻ അദ്ഭുതത്തോടെ നോക്കി നിന്നു. ഓരോ തുമ്പിയും ഒരു ചെറിയ ആഭരണം പോലെ തോന്നി, പ്രകൃതിയുടെ കരകൗശലത്തിന്റെ തെളിവ്. കുറച്ചു നേരം എന്റെ ചുറ്റും പറന്നശേഷം അത് കുളത്തിലേക്ക് തിരിച്ചു പറന്നു. ഈ കൊച്ചുകുളം ഒരു തുമ്പി സാമ്രാജ്യമാണ്. ജീവിതചക്രം ഈ കുളത്തിനു ചുറ്റും കറങ്ങി ക്കൊണ്ടിരിക്കുന്നു.

താരതമ്യം ചെയ്യാം.

അട്ടപ്പാടി

മണ്ണാർക്കാട്ടുനിന്ന് സൈലന്റ് വാലി അട്ടപ്പാടി ഭാഗങ്ങളിലേക്ക് പുറപ്പെട്ടതാണ് ഞങ്ങൾ. കഴിഞ്ഞ വൈകുന്നേരങ്ങളിലെല്ലാം മലകളിൽ തിമിർത്ത മഴയായിരുന്നു. രാത്രിമഴയിൽ കുതിർന്ന പ്രകൃതി പ്രഭാതസൂര്യന്റെ ഇളംവെയിലിൽ ഈറൻ മാറി പ്രസരിച്ചുനിന്നു.

വൃശ്ചികം പിറന്നതേയുള്ളൂ. വൃശ്ചികക്കാറ്റ് ആഞ്ഞു വീശിത്തുടങ്ങി. അജ്ഞേയമായ ഒരു പ്രകൃതിപ്രതിഭാസമെന്നപോലെ എല്ലാ വൃശ്ചികം ഒന്നിനും കൃത്യമായി സഹ്യന്റെ മറുപുറത്തെ പീഠഭൂമിയിൽനിന്ന് പാലക്കാടൻ ചുരം വഴി ഈ കാറ്റ് കടന്നുവരുന്നു. മുണ്ടകൻ പാടങ്ങളിൽ ഹരിതവീചി പരമ്പരകളായി ലസിച്ചും തെങ്ങിൻ തലപ്പുകളിൽ ദിശാഭ്രമം സൃഷ്ടിച്ചും കാറ്റ് പടിഞ്ഞാറൻ കടൽത്തീരത്തെ ലക്ഷ്യമാക്കി വീശുന്നു. വള്ളുവനാടിന്റെ ഇടനാടൻ പ്രദേശങ്ങളിൽ ഏതാണ്ട് മുഴുക്കെ പാലക്കാടൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്. തെക്ക് അതിന്റെ അതിർത്തി ചാലക്കുടിപ്പുഴയാണ്. പടിഞ്ഞാറ് കടൽത്തീരത്തിനു പത്തുനാഴിക മുമ്പ് കടൽക്കാറ്റിന്റെ സമ്മർദമേറ്റ് അതിന്റെ ശക്തി ക്ഷയിക്കുന്നു.

പാലക്കാടൻ കാറ്റ് അനഭിമതനായ ഒരതിഥിയാണ്. പീഠപ്രകൃതിയുടെ ഉഷ്ണവും പൊടിമണ്ണും ഏറ്റിവരുന്ന അത് രോഗകാരണമാവുന്നു. അതിന്റെ വരണ്ട ആശ്ലേഷം തെങ്ങും കവുങ്ങും പോലുള്ള ഫലവൃക്ഷങ്ങൾക്ക് ഒട്ടും പഥ്യമല്ല. പാലക്കാടൻ കാറ്റിന്റെ ഒരേയൊരു നന്മ അത് മുണ്ടകൻ പാടങ്ങളിൽനിന്ന് ചാഴിയെ തുരത്തുന്നുവെന്നതാണെന്ന് കൃഷിക്കാർ പറയും.

വൈകുന്നേരം ഉണ്ടായേക്കാവുന്ന മഴയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിച്ചുനിർത്തിയാൽ, ഒരുപക്ഷേ, അട്ടപ്പാടിയിലേക്ക് യാത്രചെയ്യാവുന്ന ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാവണമിത്. തുലാവർഷത്തിൽ കുളികഴിഞ്ഞ് വെടിപ്പായി വൃശ്ചികയിൽ. വനനാശകരാൽ നിരന്തരം ആക്രമിക്കപ്പെട്ടിട്ടും വീണ്ടും തളിർക്കുകയും പടരുകയും ചെയ്യുന്ന കാടിന്റെ അതിജീവനവ്യഗ്രത. ഇത് പ്രകൃതിയുടെ വശ്യവും അശ്യവുമായ നിഗൂഢതകളിലേക്ക് ഒരു കടന്നുകയറ്റം പോലെ ആകാംക്ഷാഭരിതമാവുന്നു.

എന്റെ കേരളം
(രവീന്ദ്രൻ)

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4

Question 1.
‘പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ’ ‘അട്ടപ്പാടി’ എന്നീ യാത്രാവിവരണങ്ങളിലെ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് എഴുതുക. കാഴ്ചാനുഭവങ്ങൾ, രചനാഭംഗി, വർണ്ണനാഭംഗി എന്നിവയും പരിഗണിക്കണം.
Answer:
കാടിന്റെ അതിശയിപ്പിക്കുന്നതും അപൂർവ്വവുമായ കാഴ്ചാനുഭവങ്ങൾ വൈകാരികവും കാവ്യാത്മകവു മായ രീതിയിൽ അവതരിപ്പിക്കുന്ന യാത്രാവിവരണമാണ് എൻ. എ. നസീറിന്റെ പ്രപഞ്ചം മുഴുവൻ പൂമ്പാ റ്റകൾ ഷോളയാർ പുഴയോരത്തെ മഴക്കാടിന്റെ ഹൃദയഭാഗത്ത് എത്തിയ ലേഖകന് അവിടെ വച്ച് ലക്ഷക്ക ണക്കിന് പൂമ്പാറ്റകൾ പറന്നുയരുന്ന അദ്ഭുതക്കാഴ്ച കണ്ടപ്പോൾ ഉണ്ടായ അനുഭൂതിയാണ് ഈ കൃതി യുടെ കാതൽ. ഈ വിവരണം വായനക്കാരന്റെ ഒരു സ്വപ്നതുല്യമായ അനുഭൂതിയിലേക്ക് കൊണ്ടുപോ കുന്നു, മഴക്കാടിന്റെ ഹൃദയഭാഗത്തെ കാഴ്ചകളും ശബ്ദങ്ങളും വായനക്കാരന്റെ മനസ്സിൽ പതിയുന്നു.

രവീന്ദ്രന്റെ അട്ടപ്പാടി എന്ന കൃതിയാകട്ടെ നാട്ടിലൂടെ ഉള്ള ഒരു യാത്രയുടെ വിവരണമാണ് മണ്ണാർക്കാട്ടു നിന്ന് അട്ടപ്പാടിയിലേക്കുള്ള യാത്രയിലാണ് ലേഖകനും കൂട്ടുകാരും. പ്രകൃതിയുടെ വ്യത്യസ്തമായ ഒരു ചിത്രം വരയ്ക്കുന്നതാണ് ഈ കൃതി. ഇവിടെ തുലാവർഷത്തിൽ കുളിച്ചു വൃത്തിയായ പ്രകൃതിയും വൃശ്ചിക വെയിലും ചേർന്ന് മനോഹരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. എഴുത്തുകാരൻ പ്രകൃതിയുടെ അതി ജീവനത്തെക്കുറിച്ചും പാലക്കാടൻ കാറ്റിന്റെ സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു. ഈ ഭാഗത്തിന്റെ രചനാശൈലി വസ്തുനിഷ്ഠവും ശാസ്ത്രീയവുമാണ് കാറ്റിന്റെ വരണ്ട സ്വഭാവം, അത് സസ്യങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നതിലൂടെ വായനക്കാ രന് അവിടുത്തെ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നു.

രണ്ട് യാത്രാവിവരണങ്ങളും വ്യത്യസ്തമായ രീതിയിൽ വായനക്കാരനെ ആകർഷിക്കുന്നു. ‘പ്രപഞ്ചം മുഴു വൻ പൂമ്പാറ്റകൾ’ ‘ എന്ന ഭാഗം വായനക്കാരനെ ഒരു മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുന്നു, അതേ സമയം ‘അട്ടപ്പാടി’ എന്ന ഭാഗം പ്രകൃതിയുടെ യാഥാർത്ഥ്യത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കു റിച്ചും ഒരു ഉൾക്കാഴ്ച നൽകുന്നു. രണ്ട് ഭാഗങ്ങളിലെയും എഴുത്തുകാരന്റെ വർണ്ണനാ വൈഭവം വായന ക്കാരനെ ആകർഷിക്കുകയും അവരെ യാത്രയുടെ ഭാഗമാക്കുകയും ചെയ്യുന്നു

യാത്രാവിവരണം എഴുതാം
Question 1.
കാടിനെ ചെന്നുതൊട്ട അനുഭവവും കാറ്റ് നൽകിയ അനുഭൂതിയും രണ്ടു രചനകളിൽ നിന്നും ലഭിച്ചല്ലോ. ഇതുപോലുള്ള യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടാവും. എഴുതി നോക്കൂ.
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4 1
Answer:
ഈക്കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് ഞാനും അച്ഛനും അമ്മയും കൂടി കൊടൈക്കനാലിലേക്ക് ഒരു യാത്ര നടത്തിയത്. പാലക്കാട് നിന്ന് രാവിലെ തന്നെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. യാത്ര പുരോഗമി ക്കവേ, മലനിരകളുടെ ഹരിതാഭമായ കാഴ്ചകൾ ഞങ്ങളെ വരവേറ്റു. പൈൻ മരങ്ങളുടെയും യൂക്കാലി പ്റ്റസ് മരങ്ങളുടെയും സുഗന്ധം നിറഞ്ഞ തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ, കൊടൈക്കനാലിലേക്ക് അടു ക്കുകയാണെന്ന തിരിച്ചറിവ് മനസ്സിനെ ആവേശം കൊളളടിച്ചു.

കൊടൈക്കനാലിൽ എത്തിയപ്പോൾ അവിടെക്കണ്ട കാഴ്ചകൾ അവർണ്ണനീയമായിരുന്നു. മൂടൽമഞ്ഞും ചാറ്റൽ മഴയും ചേർന്ന് കൊടൈക്കനാൽ ഒരു സ്വപ്നതുല്യമായ അനുഭവമായി. പച്ചപ്പ് നിറഞ്ഞ മലനിര കൾ, തടാകത്തിൽ പ്രതിഫലിക്കുന്ന മേഘങ്ങൾ, വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം എന്നിവ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. ഞങ്ങൾ കൊടൈക്കനാൽ തടാകത്തിൽ ബോട്ടിംഗ് നടത്തി. അവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരമായിരുന്നു. കൂടാതെ ബ്രയന്റ് പാർക്ക്, പൈൻ ഫോറസ്റ്റ്, കുക്കാൽ ഗുഹകൾ, വാലി വ്യൂ പോയിന്റ് തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകത കൾ ഉണ്ടായിരുന്നു.

ഞങ്ങൾ അവിടെ വച്ച് പല സഞ്ചാരികളുമായും നാട്ടുകാരുമായും പരിചയപ്പെട്ടു. അവരിൽ നിന്ന് കൊട ക്കനാലിന്റെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഞങ്ങൾ പല കാര്യങ്ങളും മനസ്സിലാക്കി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2, 133 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ, അവിടുത്തെ കാലാ വസ്ഥ എപ്പോഴും സുഖകരമാണ്. യാത്രയിൽ എനിക്ക് പുതിയ സുഹൃത്തുക്കളെയും കിട്ടി. ഞങ്ങൾ ഒരു മിച്ച് കളിച്ചതും ചിരിച്ചതും എല്ലാം ഇന്നും എന്റെ ഓർമ്മയിലുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളിൽ ഒന്നായിരുന്നു കൊടൈക്കനാൽ യാത്ര. ഈ യാത്രയുടെ ഓർമ്മകൾ എന്നും എന്നോടൊപ്പം ഉണ്ടാകും.

കവിതയെഴുതാം
Question 1.
വർണ്ണച്ചിറകുകളുള്ള പൂമ്പാറ്റകളുടെ കാവ്യ വിഷയമാക്കി കവിത എഴുതി നോക്കൂ. കവിതകൾ ഒരു പതിപ്പാക്കി പ്രസിദ്ധീകരിക്കുമല്ലോ.
Answer:
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4 2
എന്റെ സഞ്ചാരം – പ്ലോഗ്
Question 1.
നിങ്ങൾ നടത്തുന്ന ഒരു ലഘുയാത്രയുടെ വീഡിയോ തയ്യാറാക്കി ക്ലാസിലെ നവമാധ്യമ ഗ്രൂപ്പിൽ പങ്കു വെയ്ക്കുക.
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4 3
Answer:
ഒരു ലഘുയാത്രയുടെ വീഡിയോ പ്ലോഗ്, നിങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും ഓർമ്മകളെ സൂക്ഷിക്കാനും മികച്ച മാർഗമാണ്. ഇത് രസകരവും വിജ്ഞാന പ്രദവുമാക്കാൻ താഴെ പറ യുന്ന ഘട്ടങ്ങൾ പാലിക്കാം.

1. ആസൂത്രണം
ലക്ഷ്യം : പ്ലോഗിന്റെ ഉദ്ദേശ്യം എന്താണ്? യാത്രയുടെ ഹൈലൈറ്റുകൾ കാണിക്കുക, ഒരു പ്രത്യേക സ്ഥലം പരിചയപ്പെടുത്തുക അല്ലെങ്കിൽ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിടുക എന്നിവയാകാം ഇത്.
ഉള്ളടക്കം : ഏതൊക്കെ സ്ഥലങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തണം എന്ന് തീരുമാനിക്കുക. ഒരു ഷോട്ട് ലിസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്.
ഉപകരണങ്ങൾ : ക്യാമറ, മൈക്രോഫോൺ, ടൈപാഡ്, പവർബാങ്ക് തുടങ്ങിയ ആവശ്യമായ ഉപകരണ
ങ്ങൾ ഒരുക്കുക.

2. ചിത്രീകരണം
വൈവിധ്യമാർന്ന ഷോട്ടുകൾ : ലോങ്ങ് ഷോട്ടുകൾ, ക്ലോസ്-അപ്പ് ഷോട്ടുകൾ ആക്ഷൻ ഷോട്ടുകൾ ടൈംലാപ്സ് തുടങ്ങി വ്യത്യസ്തതരം ഷോട്ടുകൾ ഉൾപ്പെടുത്തുക.
സ്ഥിരത : ഷൂട്ട് ചെയ്യുമ്പോൾ ക്യാമറ സ്ഥിരതയോടെ പിടിക്കുക, അല്ലെങ്കിൽ ട്രൈപോഡ് ഉപയോഗിക്കുക.
ശബ്ദം : വ്യക്തമായ ശബ്ദത്തിനായി നല്ലൊരു മൈക്രോഫോൺ ഉപയോഗിക്കുക. പശ്ചാത്ത ശബ്ദം കുറയ്ക്കാൻ ശ്രദ്ധിക്കുക.
വോയിസ് ഓവർ : യാത്രയ്ക്കിടയിൽ, അല്ലെങ്കിൽ പിന്നീട് വോയിസ് ഓവർ റെക്കോർഡ് ചെയ്യാം. വ്യക്ത മായി ആവേശത്തോടെയും സംസാരിക്കുക.

3. എഡിറ്റിംഗ്
മൊബൈൽ ആപ്പുകൾ : Kinemaster, Inshot, FilmoraGo പോലുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാം.
ക്രമീകരണം : ഷോട്ടുകൾ ക്രമീകരിച്ച് ഒരു കഥ പറയുന്ന രീതിയിൽ വീഡിയോ ക്രമീകരിക്കുക.
ശബ്ദം : വീഡിയോയിലെ ശബ്ദം ക്രമീകരിക്കുക. റെക്കോർഡ് ചെയ്തുവച്ച വോയിസ് ഓവർ കൂട്ടി ച്ചേർക്കുക. പശ്ചാത്തല സംഗീതം ചേർക്കാം.
ടെക്സ്റ്റ്, ഗ്രാഫിക്സ് : സ്ഥലത്തിന്റെ പേര്, വിശദാംശങ്ങൾ തുടങ്ങിയവ ടെക്സ്റ്റ് ആയും ഗ്രാഫിക്സ്
ആയും ചേർക്കാം.

4. അപ്ലോഡ് ചെയ്യലും പ്രൊമോഷനും :
ആകർഷകമായ ഒരു തംബയിലും ശ്രദ്ധേയമായ തലക്കെട്ടും വിവരണവും നൽകുക. തുടർന്ന് യൂട്യൂ ബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ് ഫോമുകളിൽ വീഡിയോ അപ്ലോഡ് ചെയ്യാം.

പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4

Question 1.
ശീർഷകത്തിന്റെ ഔചിത്യം
Answer:
ലക്ഷക്കണക്കിന് പൂമ്പാറ്റകളുടെ സാന്നിധ്യം കൊണ്ട് വനം നിറഞ്ഞുനിൽക്കുകയാണ്. പൂമ്പാറ്റകളുടേ തായ ഒരു ലോകത്തിൽ എത്തിപ്പെട്ട ലേഖകൻ മറ്റെല്ലാം മറന്നു പോകുന്നു, താൻ നിൽക്കുന്ന ആ വനത്തി നപ്പുറം ഒരു ലോകമുണ്ടെന്നുപോലും. ശീർഷകത്തിലെ പ്രപഞ്ചം എന്ന വാക്ക് എഴുത്തുകാരന്റെ അനുഭവ ത്തിന്റെ അതിരുകളില്ലായ്മയെ സൂചിപ്പിക്കുന്നു. ചിത്രശലഭങ്ങൾ അവയുടെ വർണ്ണവും ശബ്ദവും കൊണ്ട് ഒരു പുതിയ ലോകം സൃഷ്ടിക്കുകയും, എഴുത്തുകാരന്റെ മനസ്സിനെ ആ ലോകത്തേക്ക് കൊണ്ടുപോകു കയും ചെയ്യുന്നു. ‘പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ’ എന്ന ശീർഷകം ലേഖകന്റെ അനുഭൂതിയെ വളരെ ഭംഗി യായി പ്രതിഫലിപ്പിക്കുകയും ലോകം മുഴുവൻ ചിത്രശലഭങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതായി തോന്നുന്ന ഒരു അനുഭവം വായനക്കാരന് നൽകുകയും ചെയ്യുന്നു.

Class 7 Malayalam Kerala Padavali Notes Unit 2 നീളുമീയാത്രതൻ വിസ്മയങ്ങൾ
പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ Notes Question Answer Class 7 Kerala Padavali Chapter 4 4
Question 1.
ചിത്രങ്ങൾ നിരീക്ഷിച്ച് ദൃശ്യഭംഗി വിവരിക്കുക :
Answer:
പ്രകൃതി സൗന്ദര്യത്തിന്റെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഈ ചിത്രങ്ങളിലെല്ലാം നമുക്ക് കാണാൻ കഴി യുന്നത്. പാറകളിൽ തട്ടി മന്ദമായൊഴുകുന്ന അരുവിയുടെ ശാന്തതയും, മരങ്ങളും, പൂച്ചെടികളും ജീവജാ ലങ്ങളും നിറഞ്ഞ വനത്തിന്റെ നിഗൂഢ സൗന്ദര്യവും നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണാവുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളും അരുവികളും കൊതുമ്പു വള്ളവുമെല്ലാം പ്രകൃതിയെന്നത് എത്ര മനോഹരമാണെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.

Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus

Parents often use SCERT Kerala Syllabus 7th Standard English Textbook Solutions Unit 1 Chapter 3 Glimpses of the Emirates Questions and Answers Activities Notes Pdf to assist their kids with homework.

Class 7 English Glimpses of the Emirates Question Answer Activities

Glimpses of the Emirates Class 7 Question Answer

a) Why does the author say that he had squeezed in two days?
എന്തുകൊണ്ടാണ് എഴുത്തുകാരൻ പറയുന്നത് രണ്ടു ദിവസം മാത്രമേ അദ്ദേഹത്തിന് മാറ്റിവ ക്കാൻ കഴിഞ്ഞുള്ളു എന്ന്
Answer:
The author says that he had squeezed in two days because he was on his way back home and he did not want to delay it. So he squeezed in two days to have a glimpse of the Emirates.
അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു. അത് ഒട്ടും താമസിപ്പിക്കണം എന്ന് അദ്ദേഹത്തിന് ആശയില്ലായിരുന്നു. അതുകൊണ്ട് എമിറേറ്റ്സ് കാണാൻ രണ്ടു ദിവസം മാത്രമേ അദ്ദേഹത്തിന് മാറ്റിവക്കാൻ പറ്റിയുള്ളു.

b) Why does the author say “One feels a kind of heavenly bliss at these quiet beaches”?
‘ശാന്തമായ ആ ബീച്ചുകളിൽ ഒരാൾക്ക് സ്വർഗീയ സന്തോഷമാണ് അനുഭവപ്പെടുന്നത്.” എന്തു കൊണ്ടാണ് എഴുത്തുകാരൻ ഇങ്ങിനെ പറയുന്നത്?
Answer:
The author says “One feels a kind of heavenly bliss at these quiet beaches’ because the sea had a serene appearance. In heaven there is always peace and joy. There is no hurry, there are no crowds and there is no fight in heaven. Here on the beaches the writer felt as if he was in heaven as there was joy and quietness there.
അവിടെ കടൽ ശാന്തമായിരുന്നു. സ്വർഗത്തിൽ എപ്പോഴും സമാധാനവും സന്തോഷവുമാണ്. അവിടെ തിക്കും തിരക്കും, ആൾക്കൂട്ടങ്ങളും ഇല്ല. അവിടെ വഴക്കില്ല. സ്വർഗ്ഗത്തിലെ ആ സുഖവും സമാധാ നവും ഈ ബീച്ചുകളിലും എഴുത്തുകാരൻ ദർശിച്ചു.

c) Why did the author have to satisfy himself with the photographs on the net?
എന്തുകൊണ്ടാണ് നെറ്റിലെ ഫോട്ടോകൾ കണ്ട് എഴുത്തുകാരന് തൃപ്തിപ്പെടേണ്ടി വന്നത്?
Answer:
The author had to satisfy himself with the photographs on the net because tourists were not allowed to go into the Noor Abu Dhabi Solar Plant which is the largest single site solar power plant in the world.
നൂർ അബുദാബി സോളാർ പവർ പ്ളാന്റിൽ കയറാൻ ടൂറിസ്റ്റിന് അനുവാദമില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് നെറ്റിലെ ഫോട്ടോകൾ കണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus

d) What does the author mean by ‘a feeling of being out of the world’?
ഈ ലോകത്തിലല്ല എന്നുതോന്നുന്നു. ഇങ്ങിനെ എഴുത്തുകാരൻ പറയുന്നതിന്റെ അർത്ഥമെ ന്താണ്?
Answer:
The author had a boat ride at Bur Dubai late in the evening and it was a fascinating experience. The dazzling lights and their reflections on the creeks gave him a feeling of being out of the world.
വൈകുന്നേരം ബുർ ദുബായിയിൽ എഴുത്തുകാരൻ ഒരു ബോട്ട് റൈഡിന് പോയിരുന്നു. അതൊരു വലിയ രസമുള്ള അനുഭവമായിരുന്നു. വെട്ടിത്തിളങ്ങുന്ന ലൈറ്റുകൾ ചെറു അരുവികളിൽ പ്രതിഫ ലിച്ച് ഉണ്ടാകുന്ന ആ കാഴ്ച മറ്റൊരു ലോകത്താണെന്ന് കരുതാൻ എഴുത്തുകാരനെ പ്രേരിപ്പിച്ചു.

e) Why did the author think he was unlucky in his visit to the Louvre Museum.
ലൂസിയത്തിലെ സന്ദർശനത്തിൽ താൻ നിർഭാഗ്യവാനാണ് എന്ന് എന്തുകൊണ്ടാണ് എഴു ത്തുകാരൻ കരുതിയത്?
Answer:
The Louvre Museum in Abu Dhabi is a marvel. It houses some of the most fascinating archaeological remains, paintings, sculpture and other artefacts. It has also rented more than 300 rare pieces from Louvre Museum in France for display. To see all these wonderful things one needs at least a week. But he could spend only half a day there. That is why he thought he was unlucky in his visit to the Louvre Museum.
അബുദാബിയിലെ ലൂമ്യൂസിയം ഒരു അത്ഭുമാണ്. പല വളറെ വിലമതിപ്പുള്ള പുരാതനാ അവ ശിഷ്ടങ്ങളും, ചിത്രങ്ങളും ശില്പങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിലെ ലൂസി യത്തിലെ ഒരു കരാർ പ്രകാരം, 300-ൽ പരം പ്രദർശനവസ്തുക്കൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഇതെല്ലാം കാണാൻ എഴുത്തുകാരന് വെറും അരദിവസമാണ് കിട്ടിയത്. അതാണ് ആ സന്ദർശന ത്തിൽ താൻ നിർഭാഗ്യവാനാണെന്ന് എഴുത്തുകാരൻ പറഞ്ഞത്.

Glimpses of the Emirates Activities

Class 7 English Glimpses of the Emirates Activities – Activity 1:

Pick out sentences related to the following pictures from the passage and write them in the space provided.
Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus 1
Answer:
a) The picture on the left: I was able to view the imposing Burj Khalifa, the tallest building in the world.
b) The picture in the middle: A boat ride in Bur Dubai late in evening was a fascinating experience.
c) The picture on the right: It is the entrance to the Noor Abu Dhabi Solar Power Plant.

Glimpses of the Emirates Questions and Answers – Activity 2:

Mizhi : Hey, Serah ! Do you know how to get to my school, Town Model School?
Serah : You’ve never gone to the school from here, have you?
Mizhi : Never. How should I get there, on foot or taking a bus?
Serah : Why don’t you walk? It’s fun.
Mizhi : Cool! So, how do we get there?
Serah : Alright, listen. This lane joins Beach Road. Walk along Beach Road till you come to the big green sign for Thooval Theeram Road. Everything clear so far?
Mizhi : Got it, Beach Road, green sign, Thooval Theeram Road.
Serah : Exactly! Turn left and keep going for about 200 metres. Then, turn left again onto Anganwadi Road.
Mizhi : Right. What’s next?
Serah : Walk past the post office and the park. It’s a nice stroll!
Mizhi : That is wonderful. What comes after that?
Serah : Turn left onto Railway Station road. Keep going straight. After about 150 metres you’ll see your school on the left. You won’t miss it. There is an ice cream shop across the road!
Mizhi : Thanks awfully. I will have a go. Bye.
Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus 2
Let us read the following instructions.
To reach Town Model School, go straight along Beach Road for 50 metres. You can spot a big green sign board indicating Thooval Theeram Road. Go 200 metres along Thooval Theeram Road and take a left turn to Anganwadi Road. Continue walking past the post office and the park. Take the first left turn onto Railway Station Road. Walk straight ahead for 150 metres. You’ll find the school on your left. You won’t miss it if you notice the ice cream shop across the road.

a. Take your pencil, crayons and paper. Let us draw a map connecting your home to your school. Show landmarks on the way like a park, a super market, a bank, an Akshaya Kendra and a post office. Let us name the roads too. Use all the bright crayons you have to make the map colourful.

b. Write a paragraph describing the way to school from your home and share it with your friends. You may consider some of these directions.
Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus 3

Glimpses of the Emirates Class 7 Questions and Answers Pdf – Activity 3:

Your friend Neshwa Mariyam from UAE decided to visit your home in Kerala. Here is the boarding pass of Neshwa Mariyam who arrived at Cochin International Airport from Dubai International Airport.
Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus 4
You can see the passenger’s name, boarding airport, destination, flight number, seat number and departure gate number. A passenger cannot enter a flight without the Boarding Pass.
After landing, Neshwa Mariyam was given a form to be filled up. Help her complete it. You can use the Boarding Pass to fill in some of the entries.
Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus 5
Answer:
Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus 6

Glimpses of the Emirates Questions and Answers Activities Class 7 English Kerala Syllabus

Class 7 English Glimpses of the Emirates Question Answer – Activity 4:

Read the sentences (a) and (b) on p. 33. The words ‘serene’ and ‘imposing’ are in italics.
Words of this kind are used to describe people, places and things. They describe how they look like, taste, smell or feel.
Using some of the words given on p. 33, write a description of a place you have recently visited. The given words are: beautiful, pretty, quiet, busy, peaceful, noisy, green, safe, dangerous, crowded, empty, colourful, lively, breathtaking, bustling, vibrant,
Answer:
Recently I visited Munnar. Munnar is a pretty place in Kerala known for growing tea. It is 130 km east of Kochi and 110 km north of the Periyar Wildlife Sanctuary. The town is not very crowded, but it is quite impressive. The sight of the mountains is breath-taking. The High Range has great hiking paths with beautiful views.

I paid a visit to the Kannan Devan Hills Tea Museum, 2 km northwest of the centre. It is a bustling place with a lot of lively activities. The highlight of the visit is a short audio-visual presentation outlining how tea was introduced to the region and how it is processed today, rounded off with a tasting session. Its shop sells various Kannan Devan products.

I then went to the Eravikulam National Park. It is here you can see the world’s rarest mountain goats, the lively, colourful, and peaceful Nilgiri tahr. They are not dangerous at all and they live their quiet life. They are fond of salty things and I found some tourists giving them salty things to eat.
Munnar was once a quiet, peaceful, green place, but now it is bustling with tourists of all kinds. It has suddenly become a colourful place with a vibrant population cashing in on the needs of the pleasure-seeking tourists.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Reviewing SCERT Class 7 Basic Science Solutions Malayalam Medium and Chapter 3 വൈദ്യുതിയുടെ ലോകം Notes Questions and Answers can uncover gaps in understanding.

വൈദ്യുതിയുടെ ലോകം Notes Class 7 Basic Science Chapter 3 Malayalam Medium

The World of Electricity Class 7 Malayalam Medium

Let Us Assess

Question 1.
ബാറ്ററി ഉപയോഗിച്ച് എമർജൻസി ലാമ്പ് പ്രകാശിപ്പിക്കുമ്പോൾ നടക്കുന്ന ഊർജമാറ്റം എന്ത്?
a) വൈദ്യുതോർജം പ്രകാശോർജമാകുന്നു.
b) പ്രകാശോർജം രാസോർജമാകുന്നു.
c) രാസോർജം ആദ്യം വൈദ്യുതോർജവും പിന്നീട് പ്രകാശോർജവുമാകുന്നു.
d) രാസോർജം വൈദ്യുതോർജമാകുന്നു.
Answer:
c) രാസോർജം ആദ്യം വൈദ്യുതോർജവും പിന്നീട് പ്രകാശോർജവുമാകുന്നു.

Question 2.
തന്നിരിക്കുന്നതിൽ ഏതാണ് തുറന്ന സെർക്കീട്ട്?
a) ഫാൻ കറങ്ങുന്നു.
b) കേടായ ബെല്ലിന്റെ സ്വിച്ച് ഓൺ ചെയ്യുന്നു.
c) മിക്സി പ്രവർത്തിക്കുന്നു.
d) ബൾബ് പ്രകാശിക്കുന്നു
Answer:
b) കേടായ ബെല്ലിന്റെ സ്വിച്ച് ഓൺ ചെയ്യുന്നു.

Question 3.
കൃത്രിമ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണ്?
a) സോളാർ പാനൽ
b) ഡീസൽ
C) പെട്രോൾ
d) കൽക്കരി
Answer:
a) സോളാർ പാനൽ

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 4.
കേരളത്തിൽ വേനൽക്കാലത്ത് ചിലപ്പോൾ വൈദ്യുതിക്ഷാമം ഉണ്ടാകാറുണ്ട്. എന്തുകൊണ്ട്?
Answer:
കേരളത്തിൽ ജലവൈദ്യുത നിലയങ്ങളിലാണ് വൈദ്യുതി പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ജലവൈദ്യുത നിലയങ്ങളിലെ ഡാമുകളിൽ ആവശ്യത്തിനുള്ള ജലം ഉണ്ടാവണം. വേനൽക്കാലത്ത് ഡാമിലെ ജലനിരപ്പ് കുറയാറുണ്ട്. അതിനാൽ മുൻകരുതൽ എന്ന നിലയിൽ വൈദ്യുതോല്പാദനത്തിൽ നിയന്ത്രണങ്ങൾ ഏർപെടുത്താറുണ്ട്. ഇതാണ് വൈദ്യുതക്ഷാമത്തിന് കാരണമാകുന്നത്.

Question 5.
ജലാശയത്തിലേക്ക് വൈദ്യുതക്കമ്പി പൊട്ടിവീഴുമ്പോൾ വെള്ളത്തിൽ നിൽക്കുന്നവർക്ക് ഷോക്കേൽക്കാൻ സാധ്യതയുണ്ടോ? എന്തുകൊണ്ട്?
Answer:
സാധ്യതയുണ്ട്. മാലിന്യങ്ങൾ അടങ്ങിയ ജലാശയത്തിലെ ജലം വൈദ്യുതിയെ കടത്തിവിടും. നനഞ്ഞ ശരീരത്തിലൂടെ വൈദ്യുതി കടന്നു പോകും. അതിനാൽ ഷോക്കേൽക്കും.

Question 6.
തുറന്ന സെർക്കീട്ടിന്റെ ചിത്രം നിരീക്ഷിക്കൂ. ഇതിനെ അടഞ്ഞ സർക്കീട്ടാക്കി മാറ്റി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 1
Answer:
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 2

Class 7 Basic Science Chapter 3 Extended Activities Answers Malayalam Medium

Question 1.
വിവിധ ഉപകരണങ്ങളും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുത സെർക്കീട്ടുകൾ നിർമിക്കൂ.
Answer:
ഒരു ബൾബ് പ്രകാശിപ്പിക്കുക:

  • കമ്പികൾ ഉപയോഗിച്ച് ബൾബിലേക്ക് ബാറ്ററി ബന്ധിപ്പിക്കുക.
  • കമ്പിയുടെ ഒരറ്റം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
  • അതേ കമ്പിയുടെ മറ്റേ അറ്റം ബൾബിന്റെ ഒരു ടെർമിനലുമായി ബന്ധിപ്പിക്കുക.
  • ബൾബിന്റെ മറ്റൊരു ടെർമിനലിലേക്ക് മറ്റൊരു കമ്പി ബന്ധിപ്പിക്കുക.
  • ഈ കമ്പിയുടെ സ്വതന്ത്ര അഗ്രം ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
  • സെർക്കീട്ട് പൂർത്തിയാകുമ്പോൾ, ബൾബ് പ്രകാശിക്കുന്നു.

(മുകളിൽ വിവരിച്ചതുപോലെ ഒരു ബൾബ് ഉപയോഗിച്ച് സെർക്കീട്ട് നിർമ്മിക്കുക. വയറുകൾ തമ്മിൽ ബന്ധിപ്പിച്ച് സെർക്കീട്ടിലേക്ക് ഒരു സ്വിച്ച് ചേർക്കുക. സർക്കീട്ട് അടഞ്ഞതാക്കാൻ സ്വിച്ച് ഓണാക്കുക)

ഒരു ബസ്സർ പ്രവർത്തിപ്പിക്കുക:

  • കമ്പികൾ ഉപയോഗിച്ച് ബസ്സറിലേക്ക് ബാറ്ററി ബന്ധിപ്പിക്കുക.
  • ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽനിന്ന് ബസ്സറിന്റെ പോസിറ്റീവ് ടെർമിനലിൽ (സാധാരണയായി “+” എന്ന ചിഹ്നം കാണാം) കമ്പികൾ ബന്ധിപ്പിക്കുക.
  • ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ നിന്ന് ബസ്സറിന്റെ നെഗറ്റീവ് ടെർമിനലിൽ (സാധാരണയായി “-” എന്ന ചിഹ്നം കാണാം) കമ്പികൾ ബന്ധിപ്പിക്കുക.
  • നിങ്ങളുടെ സെർക്കീട്ട് പരിശോധിക്കുക.
  • എല്ലാം ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, സെർക്കീട്ട് പൂർത്തിയാകുമ്പോൾ, ബസ്സറിൽ അമർത്തുമ്പോൾ അതിൽ നിന്നും ശബ്ദം കേൾക്കാം.

Question 2.
ജലവൈദ്യുത നിലയത്തിന്റെ മാതൃക നിർമിച്ച് പ്രവർത്തനം വിശദീകരിക്കൂ.
Answer:
(സൂചന)
ആവശ്യമായ വസ്തുക്കൾ:
പ്ലാസ്റ്റിക് കുപ്പി (വെള്ളം നിറയ്ക്കാൻ)
ചെറിയ ഫാൻ (പ്ലാസ്റ്റിക് ടർബൈൻ)
മോട്ടർ
വയർ
ചെറിയ ബൾബ് അല്ലെങ്കിൽ LED ലൈറ്റ്
ടേപ്പ്
(ഇവിടെ തന്നിരിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച്, ജലവൈദ്യുത നിലയത്തിൽ എങ്ങനെ വൈദ്യുതി ഉണ്ടാക്കുന്നുവെന്ന ഒരു ഉദാഹരണമാണ് നൽകിയിരിക്കുന്നത്.)

നിർമ്മാണം:

  • ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറയ്ക്കുക.
  • കുപ്പിയുടെ താഴെ ഒരു ചെറിയ ഫാൻ (ടർബൈൻ) ടേപ്പിന്റെ സഹായത്തോടെ മുറുക്കി ഉറപ്പിക്കുക.
  • ഫാൻ ഒരു മോട്ടറിനോട് ബന്ധിപ്പിക്കുക.
  • മോട്ടറിന്റെ വയർ ഒരു ചെറിയ ബൾബിലോ LED ലൈറ്റിലോ ബന്ധിപ്പിക്കുക.

പ്രവർത്തനം:

  • കുപ്പിയിലെ വെള്ളം ഫാനിലേക്ക് ഒഴുകുമ്പോൾ, ഫാൻ ചലിക്കും.
  • ഫാൻ ചലിക്കുമ്പോൾ, മോട്ടർ കൂടി ചലിക്കും.
  • മോട്ടർ വൈദ്യുതി ഉല്പാദിപ്പിക്കും, ഇത് ബൾബിലൂടെ പ്രവഹിക്കുകയും ബൾബ് തെളിയുകയും ചെയ്യുന്നു.

ജലവൈദ്യുത നിലയം വെള്ളത്തിന്റെ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. വെള്ളം ഒഴുകുമ്പോൾ ഫാൻ ചലിക്കുകയും, ഫാൻ മോട്ടർ ചലിപ്പിക്കുകയും, മോട്ടർ വൈദ്യുതി ഉണ്ടാക്കുകയും, ബൾബിലൂടെ പ്രവഹിക്കുകയും ബൾബ് തെളിയുകയും ചെയ്യുന്നു.

Class 7 Basic Science Chapter 3 Intext Questions and Answers Malayalam Medium

Question 1.
വീട്ടിലെ ഒരു സന്ദർഭമാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. നമ്മുടെ വീട്ടിലും ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാറില്ലേ?
Answer:
ഉണ്ട്

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 2.
രാത്രി വൈദ്യുതി ഇല്ലാതാവുമ്പോൾ വെളിച്ചം ലഭിക്കാൻ നാം സാധാരണയായി എന്താണ് ചെയ്യു ന്നത്?
Answer:

  • മെഴുകുതിരി ഉപയോഗിക്കുന്നു
  • മണ്ണെണ്ണ വിളക്കുകൾ കത്തിക്കുന്നു
  • എമർജൻസി ലാമ്പുകൾ ഉപയോഗിക്കുന്നു
  • റാന്തലുകൾ ഉപയോഗിക്കുന്നു

വൈദ്യുതി ഇല്ലാതാകുമ്പോൾ പലരും പല സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരമൊരു സംവിധാനമാണ് എമർജൻസി ലാമ്പ്.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 3

Question 3.
എമർജൻസി ലാമ്പ് ഉണ്ടാക്കാൻ എന്തെല്ലാം സാമഗ്രികൾ ആവശ്യമാണ്? താഴെക്കൊടുത്തിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
എമർജൻസി ലാമ്പ് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി എങ്ങനെ ലഭിക്കും?
വെളിച്ചം ലഭിക്കാൻ ബൾബ് ആവശ്യമല്ലേ?
ഓരോ ഭാഗവും എങ്ങനെ ബന്ധിപ്പിക്കും?
സ്റ്റാൻഡ് എങ്ങനെ ഉണ്ടാക്കും?
Answer:

  • ബാറ്ററി
  • ബൾബ് / LED മൊഡ്യൂൾ
  • സ്വിച്ച്
  • സ്റ്റാൻഡ്
  • കണക്റ്റിംഗ് വയറുകൾ എന്നിവയെല്ലാമാണ് ആവശ്യമുള്ള സാമഗ്രികൾ.

ബാറ്ററിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്നു.
വെളിച്ചം ലഭിക്കാൻ ബൾബ് / LED മൊഡ്യൂൾ ആവശ്യമാണ്.
ഓരോ ഭാഗവും ബന്ധിപ്പിക്കാൻ കണക്റ്റിംഗ് വയറുകൾ ഉപയോഗിക്കുന്നു.
സ്റ്റാൻഡ് നിർമ്മിക്കാൻ ഒരു കഷണം മരമോ കാർഡ്ബോർഡോ ഉപയോഗിക്കുക.

Question 4.
വൈദ്യുതി എവിടെനിന്നൊക്കെയാണ് ലഭിക്കുന്നത്? ചില ഉപകരണങ്ങളുടെ ചിത്രങ്ങൾ താഴെ നൽകിയിരിക്കുന്നു. അവ നിരീക്ഷിക്കൂ. ഇവ ഓരോന്നും പ്രവർത്തിക്കാനാവശ്യമായ എവിടെ നിന്നാണ് ലഭിക്കുന്നത്? ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 4
Answer:

  • റിമോട്ട് കൺട്രോൾ – സെല്ലിൽ നിന്ന്
  • ക്ലോക്ക് – സെല്ലിൽ നിന്ന്
  • മൊബൈൽ ഫോൺ – ബാറ്ററി
  • എമർജൻസി ലാമ്പ് – ബാറ്ററി
  • തേപ്പ് പെട്ടി – AC മെയിൻസ് (പവർ സപ്ലൈ

വൈദ്യുതി നൽകുന്ന ചില സംവിധാനങ്ങളുടെ ചിത്രങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. നിത്യജീവിത ത്തിൽ പലസന്ദർഭങ്ങളിലും ഇവ നാം ഉപയോഗിക്കുന്നുണ്ട്.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 5
വൈദ്യുതസെല്ലുകൾ. ഇവയിൽ ഉപയോഗിക്കുമ്പോൾ രാസോർജം രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റാൻ കഴിയുന്ന സംവിധാനമാണ് വൈദ്യുതോർജം രാസോർജമായി സംഭരിച്ചിരിക്കുന്നു. നാം വൈദ്യുതോർജമായി മാറുന്നു.

Question 5.
എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
Answer:
ചിത്രം 1 സെല്ല്.
ചിത്രം 2 ബാറ്ററി.
ഒന്നിലധികം സെല്ലുകൾ ഗ്രൂപ്പായി ഘടിപ്പിച്ച് നിർമ്മിക്കുന്ന സംവിധാനമാണ് ബാറ്ററി.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 6.
മൂന്ന് രീതിയിൽ സെല്ലുകളെ ബന്ധിപ്പിച്ച ചിത്രങ്ങൾ (A, B, C) നൽകിയിരിക്കുന്നത് നിരീക്ഷിക്കൂ.
a) ഇവ മൂന്നും ബാറ്ററി ഉണ്ടാക്കുന്നതിനുള്ള ശരിയായ രീതിയാണോ?
b) ഏതാണ് തെറ്റായ രീതി?
c) ഏതിൽ നിന്നാണ് കൂടുതൽ വൈദ്യുതി ലഭിക്കുന്നത്?
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 6
Answer:
a) – അല്ല, ശരിയായ രീതി A യും C യുമാണ്.
b) B തെറ്റാണ്
c) – C യിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കും. ബാറ്ററി നിർമ്മിക്കാൻ കൂടുതൽ സെല്ലുകൾ ചേർക്കുമ്പോൾ, വൈദ്യുതിയുടെ അളവ് കൂടും. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 7

Question 7.
ഈ രണ്ട് ഉപകരണങ്ങളിലും വൈദ്യുതി ലഭിക്കുന്നത് ഏത് സ്രോതസ്സിൽനിന്നാണ്?
Answer:
ക്ലോക്ക് – സെല്ലിൽ നിന്ന്
മൊബൈൽ ഫോൺ – ബാറ്ററിയിൽ നിന്ന്

Question 8.
ഈ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുത സ്രോതസ്സുകൾ തമ്മിൽ എന്താണ് വ്യത്യാസം?
Answer:
സെല്ലിലെ ചാർജ് തീർന്നാൽ ആ സെല്ല് ഉപയോഗിക്കാൻ കഴിയില്ല. ബാറ്ററിയുടെ ചാർജ് കുറയുമ്പോൾ അവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

Question 9.
ക്ലോക്കിൽ ഉപയോഗിക്കുന്ന സെല്ലുകൾ പ്രവർത്തനരഹിതമായാൽ നിങ്ങൾ എന്തു ചെയ്യും? എന്നാൽ മൊബൈൽ ഫോണിലെ ചാർജ് തീർന്നാലോ?
Answer:
ക്ലോക്കിൽ സാധാരണയായി ഉപയോഗിക്കുന്ന സെല്ലിലെ ചാർജ് തീർന്നാൽ ആ സെല്ല് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ മൊബൈൽ ഫോണിലെ ബാറ്ററിയുടെ ചാർജ് കുറയുമ്പോൾ അവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 10.
റീചാർജ് ചെയ്യാൻ കഴിയുന്നവയും കഴിയാത്തവയുമായ സെല്ലുകൾ നിങ്ങളുടെ വീട്ടിലെ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ടല്ലോ. അവ തരംതിരിച്ച് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:

റീചാർജ് ചെയ്യാൻ കഴിയുന്ന സെല്ലുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ റീചാർജ് ചെയ്യാൻ കഴിയാത്ത സെല്ലുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ
മൊബൈൽ ഫോൺ ക്ലോക്കുകൾ
എമർജൻസി ലാമ്പ് റേഡിയോ
ലാപ്ടോപ്പ് വാച്ചുകൾ
സെർച്ച് ടോർച്ചുകൾ റിമോട്ട് കൺട്രോളുകൾ
വാഹനങ്ങളിലെ സ്റ്റോറേജ് ബാറ്ററികൾ ടോയ് കാറുകൾ

Question 11.
ഈ ചിത്രം നോക്കൂ. ഏത് ബൾബുകളാണ് എമർജൻസി ലാമ്പിൽ ഉപയോഗിച്ചിരിക്കുന്നത്?
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 8
Answer:
LED ബൾബുകൾ

Question 12.
എന്താണ് LED ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മകൾ?
Answer:

  • കുറഞ്ഞ ഊർജം മതി
  • വില കുറവാണ്
  • കാര്യക്ഷമത കൂടുതൽ ആണ്
  • കൂടുതൽ കാലം ഈട് നിൽക്കും

LED (Light Emitting Diode) ഊർജലാഭത്തിന് ഗണ്യമായി സഹായിക്കുന്നു. സാധാരണ ഇലക്ട്രിക് ബൾബുകളെക്കാൾ കുറഞ്ഞ ഊർജം മതി CFL ന്. സമീപകാലംവരെ CFL വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് CFL സാധാരണയായി ഉപയോഗിക്കുന്നില്ല. CFL നെക്കാൾ കുറഞ്ഞ ഊർജം മതി LED ബൾബുകൾക്ക്. പുതിയ തലമുറ LED ബൾബുകളും ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ട്.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 9

Question 13.
എന്താണ് LED മൊഡ്യൂൾ?
Answer:
ഒന്നിലധികം LED ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനമാണ് LED മൊഡ്യൂൾ.

Question 14.
നിങ്ങളുടെ ശാസ്ത്രകിറ്റിൽ കണക്ടിങ് വയർ, LED മൊഡ്യൂൾ, 9 V ബാറ്ററി, കണക്ടർ എന്നിവയില്ലേ. ഇവ ഉപയോഗിച്ച് LED മൊഡ്യൂൾ എങ്ങനെ പ്രകാശിപ്പിക്കാമെന്ന് പരീക്ഷിച്ചുനോക്കൂ. പരീക്ഷണം ഗ്രൂപ്പുകളായി ചെയ്ത് ക്ലാസിൽ അവതരിപ്പിക്കൂ. എല്ലാ ഗ്രൂപ്പുകൾക്കും ബൾബ് പ്രകാശിപ്പിക്കാൻ സാധിച്ചോ? കണക്ട് ചെയ്ത രീതി ശാസ്ത്രപുസ്തകത്തിൽ വരയ്ക്കു
Answer:
(സൂചന)
മെറ്റീരിയലുകൾ ശേഖരിക്കുക: LED മൊഡ്യൂൾ, കണക്റ്റിംഗ് വയറുകൾ, 9V ബാറ്ററി, കണക്റ്റർ.

  • LED മൊഡ്യൂളിന്റെ പോസിറ്റീവ് (+) ടെർമിനൽ ഒരു വയർ ഉപയോഗിച്ച് ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
  • LED മൊഡ്യൂളിന്റെ നെഗറ്റീവ് (-) ടെർമിനൽ മറ്റൊരു വയർ ഉപയോഗിച്ച് ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
  • കണക്ഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
  • കണക്ഷനുകൾ ശരിയാണെങ്കിൽ, ബാറ്ററിക്ക് ചാർജ് ഉണ്ടെങ്കിൽ LED പ്രകാശിക്കണം.
  • കണക്ഷനുകൾ ശരിയായി ഉണ്ടാക്കിയില്ലെങ്കിൽ അല്ലെങ്കിൽ ബാറ്ററിയുടെ ചാർജ് തീർന്നുപോയാൽ ചില ഗ്രൂപ്പുകൾക്ക് ബൾബ് പ്രകാശിപ്പിക്കാൻ സാധിക്കാതെ വരാം.
    Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 10

Question 15.
LED ബൾബ് പ്രകാശിപ്പിച്ചില്ലേ. അതിനായി ഉപയോഗിച്ച് വൈദ്യുതസ്രോതസ്സ്, ചാലകമ്പി എന്നിവ ഏതെല്ലാമെന്ന് എഴുതൂ.
Answer:
വൈദ്യുത സ്രോതസ്സ് – 9V ബാറ്ററി
ചാലക കമ്പി – കണക്റ്റിംഗ് വയർ (ചെമ്പു കമ്പി)
വൈദ്യുതോപകരണം – LED മൊഡ്യൂൾ

Question 16.
ഈ സെർക്കീട്ടുകളിൽ ബൾബ് പ്രകാശിക്കുമോ? എന്തുകൊണ്ട്? ചിത്രങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തൂ.
Answer:
ഈ ഒരു സെർക്കീട്ടിലും ബൾബ് പ്രകാശിക്കില്ല. കാരണം ഇവയിലെ സെർക്കീട്ടുകൾ പൂർത്തിയായിട്ടില്ല. ഇവ തുറന്ന സെർക്കീട്ടുകൾ ആണ്.

Question 17.
ചുവടെ നൽകിയിരിക്കുന്ന സർക്കീട്ടുകൾ അടഞ്ഞതാണോ തുറന്നതാണോ ? എന്തുകൊണ്ട്? ചിത്രങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 11
Answer:
സെർക്കീട്ട് 1- തുറന്നത്, സെർക്കീട്ട് പൂർത്തിയായിട്ടില്ല. ബൾബ് പ്രകാശിക്കുന്നില്ല. സെർക്കീട്ട് 2 – അടഞ്ഞത്, സെർക്കീട്ട് പൂർത്തിയായിട്ടുണ്ട്. ബൾബ് പ്രകാശിക്കുന്നു.

Question 18.
മുറിയിൽ ഇരിക്കുമ്പോൾ നമുക്ക് ബൾബും ഫാനും പ്രവർത്തിപ്പിക്കേണ്ടിവരുമല്ലോ. അപ്പോൾ ബൾബിലേക്കും ഫാനിലേക്കുമുള്ള സെർക്കീട്ടുകൾ അടഞ്ഞതാണോ തുറന്നതാണോ വേണ്ടത്?
Answer:
അടഞ്ഞത്.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 19.
നിങ്ങൾ മുറിയിൽനിന്ന് പുറത്ത് പോകുമ്പോൾ ബൾബും ഫാനും ഓഫ് ചെയ്യാറില്ലേ? ഓഫ് ചെയ്യു മ്പോൾ സെർക്കീട്ട് അടഞ്ഞതാണോ തുറന്നതാണോ?
Answer:
ഉണ്ട്. തുറന്നത്.

Question 20.
ആവശ്യമുള്ളപ്പോഴൊക്കെ സർക്കീട്ടുകൾ അടഞ്ഞതും തുറന്നതുമാക്കി മാറ്റുന്നതെങ്ങനെ?
Answer:
നമ്മൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ, സെർക്കീട്ട് തുറന്നതാകുന്നു. സ്വിച്ച് ഓണാക്കുമ്പോൾ, സെർക്കീട്ട് അടഞ്ഞതാകുന്നു.

Question 21.
ചിത്രം നോക്കൂ. ആവശ്യമുള്ളപ്പോൾ ബൾബ് പ്രകാശിപ്പിക്കാനും ഓഫാക്കാനും എന്തു മാർഗമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്?
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 12
Answer:
ബൾബ് പ്രകാശിപ്പിക്കാനും ഓഫാക്കാനും ഒരു സ്വിച്ച് ഉപയോഗിച്ചിരിക്കുന്നു. സ്വിച്ച് ഓൺ ആക്കുമ്പോൾ സെർക്കീട്ട് അടഞ്ഞതാകുന്നു. സ്വിച്ച് ഓഫ് ആക്കുമ്പോൾ സെർക്കീട്ട് തുറന്നതാകുന്നു.

Question 22.
സ്വിച്ച് ഓൺ ചെയ്യുമ്പോഴാണല്ലോ നിങ്ങൾ നിർമ്മിച്ച ബൾബിലേക്കെത്തുന്നത്. ബാറ്ററിയിൽനിന്ന് യാണ്?
Answer:
ചാലക കമ്പികളിലൂടെ

Question 23.
എല്ലാ വസ്തുക്കളും വൈദ്യുതി കടത്തിവിടുമോ?
Answer:
ഇല്ല.
പരീക്ഷണം
ശാസ്ത്രകിറ്റിൽനിന്ന് 9 V ബാറ്ററി, ചാലകക്കമ്പി, LED മൊഡ്യൂൾ എന്നിവയെടുത്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ക്രമീകരിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 13

Question 24.
ഈ സെർക്കീട്ടിൽ LED മൊഡ്യൂൾ പ്രകാശിക്കുമോ? എന്തുകൊണ്ട്?
Answer:
LED മൊഡ്യൂൾ പ്രകാശിക്കില്ല. കാരണം A, B എന്നീ അഗ്രങ്ങൾ പരസ്പരം യോജിപ്പിച്ചിട്ടില്ല.

Question 25.
വിവിധ വസ്തുക്കൾ ഉപയോഗിച്ച് A, B എന്നിങ്ങനെ അടയാളപ്പെടുത്തിയ അഗ്രങ്ങൾ പരസ്പരം യോജിപ്പിക്കൂ.
സ്കെയിൽ, കരിക്കട്ട,
ആവശ്യമായ സാമഗ്രികൾ: സേഫ്റ്റിപിൻ, മരക്കഷണം, കടലാസ്, സ്റ്റീൽ പെൻസിൽ ഗ്രാഫൈറ്റ്, പ്ലാസ്റ്റിക് വള, ലോഹവള, നനഞ്ഞ കടലാസ്, ചെമ്പുകമ്പി. നിങ്ങളുടെ നിരീക്ഷണങ്ങൾ പട്ടികപ്പെടുത്തൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 14
Answer:

ഉപയോഗിച്ച വസ്തു നിരീക്ഷണം നിഗമനം
കടലാസ് LED മൊഡ്യൂൾ പ്രകാശിച്ചില്ല. വൈദ്യുതി കടത്തിവിടുന്നില്ല
സേഫ്റ്റിപിൻ LED മൊഡ്യൂൾ പ്രകാശിച്ചു. വൈദ്യുതി കടത്തിവിടുന്നു.
മരക്കഷണം LED മൊഡ്യൂൾ പ്രകാശിച്ചില്ല വൈദ്യുതി കടത്തിവിടുന്നില്ല
സ്റ്റീൽ സ്കെയിൽ LED മൊഡ്യൂൾ പ്രകാശിച്ചു വൈദ്യുതി കടത്തിവിടുന്നു
കരിക്കട്ട LED മൊഡ്യൂൾ പ്രകാശിച്ചില്ല വൈദ്യുതി കടത്തിവിടുന്നില്ല
പെൻസിൽ ഗ്രാഫൈറ്റ് LED മൊഡ്യൂൾ പ്രകാശിച്ചു വൈദ്യുതി കടത്തിവിടുന്നു
പ്ലാസ്റ്റിക് വള LED മൊഡ്യൂൾ പ്രകാശിച്ചില്ല വൈദ്യുതി കടത്തിവിടുന്നില്ല
ലോഹവള LED മൊഡ്യൂൾ പ്രകാശിച്ചു വൈദ്യുതി കടത്തിവിടുന്നു
നനഞ്ഞ കടലാസ് LED മൊഡ്യൂൾ പ്രകാശിച്ചു വൈദ്യുതി കടത്തിവിടുന്നു
ചെമ്പുകമ്പി LED മൊഡ്യൂൾ പ്രകാശിച്ചു വൈദ്യുതി കടത്തിവിടുന്നു

Question 26.
ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ചപ്പോൾ LED പ്രകാശിച്ചു?
Answer:
സേഫ്റ്റിപിൻ, സ്റ്റീൽ സ്കെയിൽ, പെൻസിൽ ഗ്രാഫൈറ്റ്, ലോഹവള, നനഞ്ഞ കടലാസ്, ചെമ്പുകമ്പി.

Question 27.
എന്തായിരിക്കും കാരണം?
Answer:
ഇവയെല്ലാം വൈദ്യുതി കടത്തിവിടുന്നു.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 28.
ഏതെല്ലാം വസ്തുക്കളാണ് വൈദ്യുതി കടത്തിവിടുന്നത്? ഏതെല്ലാം വസ്തുക്കളാണ് വൈദ്യുതി കടത്തിവിടാത്തത്? ശാസ്ത്രപുസ്തകത്തിൽ എഴുതു.
Answer:

വൈദ്യുതി കടത്തിവിടുന്നവ വൈദ്യുതി കടത്തിവിടാത്തവ
സേഫ്റ്റിപിൻ കടലാസ്
സ്റ്റീൽ സ്കെയിൽ മരക്കഷണം
പെൻസിൽ ഗ്രാഫൈറ്റ് കരിക്കട്ട
ലോഹവള പ്ലാസ്റ്റിക് വള
നനഞ്ഞ കടലാസ്
ചെമ്പുകമ്പി

Question 29.
പരീക്ഷണത്തിനായി തയ്യാറാക്കിയ ഉപകരണത്തിലെ A, B എന്നീ അഗ്രങ്ങളിൽ രണ്ട് വിരലുകൾ വയ്ക്കൂ. LED പ്രകാശിക്കുന്നുണ്ടോ?
Answer:
ഇല്ല.

Question 30.
വിരലുകൾ നനച്ചശേഷം ഇതേ പ്രവർത്തനം ആവർത്തിക്കൂ. എന്തുമാറ്റമാണ് കണ്ടത്? കാരണമെന്ത്?
Answer:
ബൾബുകൾ പ്രകാശിക്കുന്നു. കാരണം സെർക്കീട്ട് പൂർത്തിയാകുന്നു. നനഞ്ഞ വിരലുകളിലൂടെ വൈദ്യുതി കടന്നു പോകുന്നു.

Question 31.
നനഞ്ഞ കൈകൊണ്ട് സ്വിച്ച് പ്രവർത്തിപ്പിക്കരുത് എന്ന് പറയുന്നതിന്റെ കാരണം കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
Answer:
നനഞ്ഞ വിരലുകളിലൂടെ വൈദ്യുതി കടന്നു പോകും. അതിനാൽ ഷോക്കേൽക്കാൻ സാധ്യതയുണ്ട്.

Question 32.
സ്വിച്ച് ഓൺ ചെയ്യുമ്പോൾ വൈദ്യുതി കടന്നുപോവുന്ന ഭാഗങ്ങളിൽ നാം സ്പർശിക്കുന്നുണ്ടോ?
Answer:
ഇല്ല. വൈദ്യുതോപകരണങ്ങളിൽ നാം തൊടുന്ന ഭാഗങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത് ഇൻസുലേറ്ററുകൾ ഉപയോഗിച്ചാണ്.

Question 33.
ചാലകങ്ങളും ഇൻസുലേറ്ററുകളും ഉപയോഗിക്കുന്ന ധാരാളം സന്ദർഭങ്ങളുണ്ട്. അറിയാവുന്നവ പട്ടികപ്പെടുത്തൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 15
Answer:

ചാലകങ്ങൾ ഉപയോഗിക്കുന്ന സന്ദർഭം ഇൻസുലേറ്ററുകൾ ഉപയോഗിക്കുന്ന സന്ദർഭം
ബൾബിലേക്ക് വൈദ്യുതി കടന്നുപോകുന്ന ചെമ്പുകമ്പി ചെമ്പുകമ്പി പൊതിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക്
വൈദ്യുത പ്രേഷണ ലൈനുകൾ ബൾബിന്റെ ഹോൾഡറുകൾ
വയറിങ്ങിന് ഉപയോഗിക്കുന്ന ചെമ്പുകമ്പി ഇൻസുലേഷൻ ടേപ്പുകൾ
മൊബൈൽ ചാർജറുകളിലെ കേബിളുകൾ വൈദ്യുത ഉപകരണങ്ങളുടെ
എർത്തിങ്ങിനു ഉപയോഗിക്കുന്ന കമ്പികൾ കൈപ്പിടികൾ

വൈദ്യുതി കടത്തിവിടുന്നതും കടത്തിവിടാത്തതുമായ വസ്തുക്കൾ കണ്ടെത്തുന്നതിനുവേണ്ടി നിങ്ങൾ ചെയ്ത പരീക്ഷണം ഒരിക്കൽക്കൂടി ചെയ്തുനോക്കാം. താഴെ സൂചിപ്പിച്ച വസ്തുക്കൾ ഓരോന്നായി ഉപയോഗിച്ച് A, B ഭാഗങ്ങൾ യോജിപ്പിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 16
സാമഗ്രികൾ :
ഇരുമ്പാണി, ചെമ്പുകമ്പി, വെള്ളിയാഭരണം, സ്വർണ്ണാഭരണം, അലുമിനിയംകമ്പി, സിങ്ക്കഷണം, ലെഡ്കമ്പി, മഗ്നീഷ്യംറിബൺ, ടിൻ ഷീറ്റ് കഷണം.

Question 34.
എല്ലാ വസ്തുക്കളും വൈദ്യുതി കടത്തിവിടുന്നുണ്ടോ?
Answer:
ഉണ്ട്.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 35.
ഈ വസ്തുക്കൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ?
Answer:
ഇവയെല്ലാം ലോഹങ്ങൾ ആണ്.

Question 36.
വീട്ടിൽ ഉപയോഗിക്കുന്ന പലതരം വയറുകൾ, ഇൻസുലേഷൻ നീക്കി ഉള്ളിലെ ലോഹക്കമ്പികൾ പരിശോധിക്കൂ. അവ എന്ത് തരം ലോഹക്കമ്പികളാണ്?
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 17
Answer:
ചെമ്പ് (കോപ്പർ

Question 37.
ഇലക്ട്രിക്ക് ലൈനിലൂടെ വൈദ്യുതി കടന്നുപോവാൻ ഏത് ലോഹമാണ് നാം സാധാരണ ഉപയോഗിക്കുന്നത്?
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 18
Answer:
അലുമിനിയം കമ്പികൾ.

Question 38.
ഇലക്ട്രിക് ലൈനുകളിൽ ചെമ്പുകമ്പി ഉപയോഗിക്കാത്തതിന്റെ കാരണം എന്തായിരിക്കും?
Answer:

  • വില കൂടുതൽ
  • ഭാരക്കൂടുതൽ
  • ലഭ്യതക്കുറവ്
  • നിർമ്മാണ ചെലവ് വർധിക്കും

Question 39.
ഇവ ഉപയോഗിച്ച് നമുക്ക് വ്യത്യസ്ത സെർക്കീട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കാം. കാർഡ്ബോർഡ്, ഹാർഡ്ബോർഡ്, കോർക്ക്ഷീറ്റ് തുടങ്ങി ഏതെങ്കിലും
ബോർഡുകളിൽ ഗ്രൂപ്പുകളിൽ തയ്യാറാക്കിയ സെർക്കീട്ടുകൾ ക്ലാസിൽ അവതരിപ്പിക്കുക.
Answer:
(സൂചന)
LED സർക്യൂട്ട്:
സെർക്കീട്ട് ക്രമീകരിക്കൂ.

  • ഒരു ബാറ്ററി എടുത്ത് ഒരു വയർ പോസിറ്റീവിലേക്കും (+) മറ്റൊരു വയർ നെഗറ്റിവിലേക്കും (-) ബന്ധിപ്പി ക്കുക.
  • ബാറ്ററിയുടെ പോസിറ്റീവ് അറ്റത്ത് നിന്ന് LED-യുടെ നീളമുള്ള കാലിലേക്ക് വയർ ഘടിപ്പിക്കുക.
  • ബാറ്ററിയുടെ നെഗറ്റീവ് അറ്റത്ത് നിന്ന് LED- യുടെ ചെറിയ കാലിലേക്ക് വയർ ഘടിപ്പിക്കുക.
  • പോസിറ്റീവ് വയറിനും LED ക്കും ഇടയിൽ ഒരു സ്വിച്ച് ഘടിപ്പിക്കുക. LED ഓണാക്കാനും ഓഫാക്കാനും ഇത് നിങ്ങളെ സഹായിക്കും.
  • ബോർഡിൽ ബാറ്ററി, LED, സ്വിച്ച് എന്നിവ ടേപ്പ് അല്ലെങ്കിൽ പശ ഉപയോഗിച്ച് ഭംഗിയായി ക്രമീകരി ക്കുക.
  • LED പ്രകാശിക്കാൻ സ്വിച്ച് ഓണും പ്രകാശിക്കാതിരിക്കാൻ ഓഫും ചെയ്യുക.
    Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 19

Question 40.
മിനിമോട്ടോർ, LED മൊഡ്യൂൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്ത സെർക്കീട്ട് തയ്യാറാക്കി യില്ലേ. ഒരു സെർക്കീട്ടിൽത്തന്നെ ഇവയെല്ലാം ഉൾപ്പെടുത്തിയാൽ എന്ത് സംഭവിക്കും?
Answer:
LED മൊഡ്യൂളും മിനി മോട്ടറും പോലുള്ള വ്യത്യസ്ത ഉപകരണങ്ങൾക്ക് വ്യത്യസ്ത പവർ ആവശ്യമുണ്ട്. അവ ഒരേ സെർക്കീട്ടിൽ സംയോജിപ്പിക്കുന്നത് ഓവർലോഡിംഗ്, ഉപകരണത്തിന് കേടുപാടുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

Question 41.
വീട്ടിൽ ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ എല്ലാ ഉപകരണങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടോ? അപ്പോൾ വീട്ടിൽ എത്രയെത്ര സെർക്കീട്ടുകൾ വേണ്ടിവരും.
Answer:
ഇല്ല. വീട്ടിലെ പല ഭാഗങ്ങളിലും പ്രത്യേക സെർക്കീട്ടുകൾ ആണ്. കൃത്യമായും സുരക്ഷിതമായും പ്രവർത്തി ക്കാൻ വ്യത്യസ്ത ഉപകരണങ്ങൾക്ക് വ്യത്യസ്ത സെർക്കീട്ടുകൾ ആവശ്യമാണ്.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 42.
സെർക്കീട്ടുകൾ തയ്യാറാക്കാൻ എന്തെല്ലാം ഉപകരണങ്ങളാണ് നിങ്ങൾ ഉപയോഗിച്ചത്?
വയർ മുറിക്കാനും ഇൻസുലേഷൻ കളയാനും വൈദ്യുതപ്രവാഹം പരിശോധിക്കാനും മറ്റുമായി ഇലക്ട്രീഷ്യൻമാർ പല ഉപകരണങ്ങളും ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ.
ചിത്രം നിരീക്ഷിക്കൂ. ഇവയോരോന്നും ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നതെന്ന് ഇലക്ട്രീഷ്യനോട് ചോദിച്ചു മനസിലാക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 20
Answer:

ഉപകരണം ഉപയോഗം
കട്ടിംഗ് പ്ലയർ വയർ മുറിക്കാൻ
സ്ട്രിപ്പർ ഇൻസുലേഷൻ നീക്കാൻ
സ്ക്രൂഡ്രൈവർ സ്ക്രൂ ഉറപ്പിക്കാനും ഇളക്കാനും
ടെസ്റ്റർ വൈദ്യുത പ്രവാഹം പരിശോധിക്കാൻ

Question 43.
തന്നിരിക്കുന്ന സെർക്കീട്ടുകൾ ശ്രദ്ധിക്കൂ. ഇവയിൽ A, B, C, D എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗങ്ങൾ ഏതാണ്?
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 21
Answer:
സെർക്കീട്ട് 1
A – പ്രകാശിക്കാത്ത ബൾബ്
B – സെൽ
C – സ്വിച്ച് ഓഫ്
D – ചാലക കമ്പി
സെർക്കീട്ട് 2
A – പ്രകാശിക്കുന്ന ബൾബ്
B – സെൽ
C – സ്വിച്ച് ഓൺ
D – ചാലക കമ്പി

Question 44.
രണ്ട് സെർക്കീട്ടുകളും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങളുണ്ട്?
Answer:
സെർക്കീട്ട് 1

  • പൂർത്തിയാകാത്ത (തുറന്ന) സെർക്കീട്ട്
  • വൈദ്യുത പ്രവാഹം സാധ്യമല്ല.
  • ഉപകരണം പ്രവർത്തിക്കില്ല

സെർക്കീട്ട് 2

  • പൂർത്തിയായ (അടഞ്ഞ) സെർക്കീട്ട്
  • വൈദ്യുതി പ്രവഹിക്കും
  • ഉപകരണം പ്രവർത്തിക്കും

Question 45.
നിങ്ങൾ നേരത്തെ നിർമ്മിച്ച സർക്കീട്ടുകൾ ചിഹ്നങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കൂ.
Answer:
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 22

Question 46.
എമർജൻസി ലാമ്പ് നിർമ്മിക്കാൻ നമുക്ക് 9V ബാറ്ററിയും LED മൊഡ്യൂളും ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് എങ്ങനെയാണ് സെർക്കീട്ട് ക്രമീകരിക്കുന്നത്? ഏതെല്ലാം ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിക്കണം? വരച്ചുനോക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 23
Answer:
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 24

Question 47.
ഓരോ ഗ്രൂപ്പും നിർമ്മിച്ച എമർജൻസി ലാമ്പ് ക്ലാസിൽ പ്രദർശിപ്പിക്കൂ. എന്തെല്ലാം വിലയിരുത്തണം?
Answer:

  • പ്രവർത്തനക്ഷമത
  • ഭംഗി
  • ഈട്/ഉറപ്പ്
  • നിർമ്മാണം

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 48.
എമർജൻസി ലാമ്പ് നിർമ്മിക്കാൻ 9 V ബാറ്ററിയാണല്ലോ നമ്മൾ ഉപയോഗിച്ചത്. ബാറ്ററിയുമായി ബന്ധിപ്പിച്ച വയർ സ്പർശിച്ചുപോയാൽ ഷോക്കേൽക്കുമോ?
Answer:
ഇല്ല.

Question 49.
എന്നാൽ വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതി ഏതെങ്കിലും വിധത്തിൽ ശരീരത്തിലൂടെ കടന്നുപോ യാൽ ഷോക്കടിക്കുമല്ലോ. എന്താണ് കാരണം?
Answer:
230 V വൈദ്യുതിയാണ് വീട്ടിൽ എത്തുന്നത്. പരീക്ഷണങ്ങൾ ചെയ്യുമ്പോൾ ശക്തികൂടിയ വൈദ്യുതി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.

Question 50.
തന്നിരിക്കുന്ന സന്ദർഭങ്ങൾ ശ്രദ്ധിക്കൂ. ഷോക്കേൽക്കാനിടയുള്ള സാഹചര്യങ്ങൾ കണ്ടത്തി അതതു കോളങ്ങളിൽ ടിക്ക് (✔) അടയാളം ചേർക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 25
Answer:
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 26

Question 51.
വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ശാസ്ത്ര പുസ്തക ത്തിൽ എഴുതൂ.
Answer:

  • നനഞ്ഞ കൈകൊണ്ട് ഒരിക്കലും ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ തൊടരുത്.
  • വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്നതിനോ നന്നാക്കുന്നതിനോ മുമ്പായി എപ്പോഴും അൺപ്ലഗ് ചെയ്യുക.
  • വീട്ടുപകരണങ്ങൾ വെള്ളത്തിൽ നിന്ന് അകറ്റി നിർത്തുക.
  • ഒരിക്കലും ഇലക്ട്രിക്കൽ സോക്കറ്റുകൾ ഓവർലോഡ് ചെയ്യരുത്.
  • ഇടി, മിന്നൽ എന്നിവ ഉള്ളപ്പോൾ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.

Question 52.
ഷോക്കേറ്റുകിടക്കുന്ന വ്യക്തിയെ രക്ഷിക്കാൻ നാം ഉടനടി ചെയ്യേണ്ടത് എന്തെല്ലാം?
Answer:
വൈദ്യുതബന്ധം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി സ്വിച്ച് ഓഫ് ചെയ്യുകയോ ഫ്യൂസ് ഊരിമാറ്റുകയോ ചെയ്യാം. ഇത് സാധ്യമല്ലാത്ത സന്ദർഭത്തിൽ ഉണങ്ങിയ മരക്കമ്പോ ചാലകമല്ലാത്ത മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് ഷോക്കേറ്റയാളെ സെർക്കീട്ടിൽനിന്ന് തള്ളിമാറ്റണം. ഹൃദയമിടിപ്പ് നിലച്ചിട്ടുണ്ടെങ്കിൽ ഷോക്കേറ്റയാളുടെ നെഞ്ചിൽ കൈകൾ മേൽക്കുമേൽ വച്ച് തുടർച്ച യായി അമർത്തുക.

ഹൃദയം പ്രവർത്തിക്കുന്നതുവരെ ഇത് ചെയ്യണം. സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ കൃത്രിമശ്വാസം നൽകണം. ശരീരം തിരുമ്മി ചൂടാക്കണം. ഷോക്ക് ഗുരുതരമാണെങ്കിൽ ഷോക്കേറ്റ വ്യക്തിയെ ഉടനെ ആശുപത്രിയിലെത്തിക്കണം.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 27

Question 53.
മേളകളോ പി.ടി.എ പൊതുയോഗങ്ങളോ നടക്കുമ്പോൾ സ്കൂളിൽ ജനറേറ്റർ കൊണ്ടുവരാറില്ലേ. എന്തിനാണ് ജനറേറ്റർ കൊണ്ടുവരുന്നത്?
Answer:
വൈദ്യുതി ഉല്പാദിപ്പിക്കാൻ.

Question 54.
ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?
Answer:
പെട്രോൾ, ഡീസൽ, മണ്ണെണ്ണ
പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജം ഉപയോഗിച്ചാണ് ജനറേറ്റർ പ്രവർ ത്തിച്ച് വൈദ്യുതി ഉണ്ടാകുന്നത്. ജനറേറ്ററിൽ രാസോർജം ആദ്യം യാന്ത്രികോർജമായും പിന്നീട് തോർജമായും മാറുന്നു.

Question 55.
സ്കൂളിലും വീടുകളിലുമൊക്കെ വൈദ്യുതി ലഭിക്കാൻ സ്ഥിരമായി ജനറേറ്റർ ഉപയോഗിക്കാൻ കഴിയുമോ? ഡീസലിന്റെ വില, മലിനീകരണം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ചർച്ചചെയ്യൂ. എന്താണ് പരിഹാരം?
Answer:
സ്ഥിരമായി വൈദ്യുതി ലഭിക്കാൻ ജനറേറ്റർ ഉപയോഗിക്കുന്നത് നല്ലതല്ല.
കാരണം

  • ജനറേറ്ററിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ വിലയുള്ളവയാണ്. അതിനാൽ ലാഭകരമല്ല.
  • ഇന്ധനങ്ങളുടെ ജ്വലനം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു.

Question 56.
ഉയരമുള്ള പോളുകളിലൂടെ വലിച്ചുകെട്ടിയ കമ്പികൾ കണ്ടിട്ടില്ലേ. എവിടെനിന്നാണ് ഈ കമ്പികൾ വൈദ്യുതി കൊണ്ടുവരുന്നത്? എങ്ങനെയാണ് ഈ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്?
Answer:
ദൂരെയുള്ള പവർ സ്റ്റേഷനുകളിൽ (വൈദ്യുത നിലയങ്ങളിൽ) നിന്ന്. വൈദ്യുത നിലയങ്ങളിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 57.
ജലവൈദ്യുതനിലയങ്ങളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
Answer:

  • അണകെട്ടി ഉയരത്തിൽ നിർത്തിയ വെള്ളം താഴേക്ക് പതിക്കുമ്പോഴുണ്ടാവുന്ന ഊർജം ഉപയോഗി ച്ചാണ് ജലവൈദ്യുതനിലയങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്.
  • വെള്ളം പൈപ്പിലൂടെ കൊണ്ടുവന്ന് ജനറേറ്ററുമായി ബന്ധിപ്പിച്ച ടർബൈനിലേക്ക് വീഴ്ത്തുന്നു.
    ടർബൈൻ തിരിയുന്നു.
  • ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.
  • ഈ വൈദ്യുതി ഇലക്ട്രിക് ലൈനുകളിലൂടെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നു.
    Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 28

Question 58.
കേരളത്തിൽ ലഭിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്നത് ഇടുക്കിയിലെ ജല വൈദ്യുത നിലയത്തിലാണ്. ഇന്ധനങ്ങളുടെ വില, മലിനീകരണം തുടങ്ങിയവയുടെ അടിസ്ഥാന ത്തിൽ ഡീസൽ ജനറേറ്ററുകളെ അപേക്ഷിച്ച് ജലവൈദ്യുത നിലയങ്ങളുടെ മേന്മ ചർച്ചചെയ്യൂ.
Answer:

  • ഡീസൽ ജനറേറ്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ ഇന്ധനമായി ഡീസലിന് വില കൂടുതലാണ്. അതിനാൽ ഡീസൽ ജനറേറ്റർ ലാഭകരമല്ല. ഡീസൽ കത്തുമ്പോൾ അന്തരീക്ഷ മലിനീകരണത്തിന് കരണമാകുന്നു.
  • ജലവൈദ്യുത നിലയത്തിന് നിർമാണകാലത്തെ ചിലവുകൾ മാത്രമേയുള്ളൂ. അതിനാൽ ലാഭകരമാണ്.
  • പരിസരമലിനീകരണമില്ല.

Question 59.
എന്ത് സന്ദേശമാണ് ഈ പോസ്റ്റർ നൽകുന്നത്? വൈദ്യുതി പാഴാക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാം? ചർച്ച ചെയ്യൂ.
Answer:

  • ഫാൻ, ബൾബ്, ടിവി എന്നിവ ആവശ്യമില്ലെങ്കിലും ഓണാക്കി ഇടുന്നു.
  • ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വൈദ്യുതി വിളക്കുകൾ ഒരേ സമയം ഉപയോഗിക്കുന്നു.
  • പകൽ സമയങ്ങളിൽ തെരുവ് വിളക്കുകൾ കത്തിച്ചിടുന്നു.
  • ആവശ്യമില്ലാതെയുള്ള ദീപാലങ്കാരങ്ങൾ
  • ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുകയും അടക്കുകയും ചെയ്യുന്നു.
  • കാര്യക്ഷമതയില്ലാതെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

Question 60.
വൈദ്യുതി പാഴാകാതിരിക്കുന്നതിനും ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനും നാം ശ്രദ്ധി ക്കേണ്ട വസ്തുതകൾ ഉൾപ്പെടുത്തി ഒരു പോസ്റ്റർ നിർമ്മിച്ച് ക്ലാസ്സിൽ പ്രദർശിപ്പിക്കൂ.
Answer:
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 29

വൈദ്യുതിയുടെ ലോകം Class 7 Extra Questions and Answers

Question 1.
ചിത്രം നിരീക്ഷിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 30
a) ഈ സംവിധാനത്തിൽ ബൾബ് പ്രകാശിപ്പിക്കുവാൻ താഴെ പറയുന്ന ഏതെല്ലാം വസ്തുക്കൾ ഉപയോഗിക്കാം? എന്തുകൊണ്ട്? (ചെമ്പ് കമ്പി, ഗ്ലാസ്, അലുമിനിയം കമ്പി, റീഫിൽ, ഇരുമ്പു കമ്പി, പേപ്പർ ചുരുട്ടിയത്, പെൻസിൽ ഗ്രാഫൈറ്റ്.)
b) സർക്കീട്ട് വരയ്ക്കുമ്പോൾ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ ആണ് താഴെ നൽകിയിരിക്കുന്നത്. അവയുടെ പേര് കൂട്ടിച്ചേർക്കുക.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 31
c) സ്വിച്ച് ഓൺ ചെയ്ത നിലയിലും ഓഫ് ചെയ്ത നിലയിലുമുള്ള ചിഹ്നങ്ങൾ വരയ്ക്കുക.
Answer:
a) ചെമ്പ് കമ്പി, അലൂമിനിയം കമ്പി, ഇരുമ്പു കമ്പി, പെൻസിൽ ഗ്രാഫൈറ്റ്. ഇവയെല്ലാം വൈദ്യുതി കടത്തിവിടുന്നവയാണ്. അതിനാൽ ഇവയെല്ലാം ബൾബ് പ്രകാശിപ്പിക്കാൻ ഉപയോഗിക്കാം.
b) i. സെൽ (ii. തന്നിട്ടുണ്ട്)
iii. ചാലക കമ്പി
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 32

Question 2.
ഒരു കുട്ടി തയ്യാറാക്കിയ വൈദ്യുത സെർക്കീട്ടാണിത്.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 33
താഴെ നൽകിയിട്ടുള്ള ഏതൊക്കെ വസ്തുക്കൾ ഉപയോഗിച്ച് സെർക്കീട്ടിലെ ബൾബ് പ്രകാശി പ്പിക്കാം?
i) കട്ടി കൂടിയ ചെമ്പു കമ്പി
ii) ഒഴിഞ്ഞ റീഫിൽ
iii) ഉണങ്ങിയ ഈർക്കിൽ കഷണം
iv) ലെഡും ടിന്നും ചേർന്ന പ്രത്യേക തരം കമ്പി
v) കടലാസ്
Answer:
കട്ടി കൂടിയ ചെമ്പു കമ്പി, ലെഡും ടിന്നും ചേർന്ന പ്രത്യേക തരം കമ്പി.

Question 3.
രണ്ട് സെർക്കീട്ടുകൾ ശ്രദ്ധിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 34
ഫാൻസി കടകളിൽ നിന്ന് ലഭിക്കുന്ന 3 വോൾട്ട് എൽ. ഇ. ഡി. ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ സെർക്കീട്ട് ഓൺ ചെയ്ത ഉടനെ എൽ. ഇ.ഡി കത്തി നശിച്ചു പോയി.
a) എന്തായിരിക്കും ഇതിനു കാരണം?
b) പ്രവർത്തിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാതിരിക്കാൻ സെർക്കീട്ടിൽ എന്ത് ക്രമീകരണമാണ് ഏർപ്പെടുത്തേണ്ടത്?
c) വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്ന ആളിന്റെ സുരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ശ്രദ്ധി ക്കണം?
Answer:
a) ബാറ്ററി തെറ്റായ രീതിയിൽ ബന്ധിപ്പിച്ചതിനാൽ എൽ. ഇ.ഡി കത്തുന്നു. എൽ. ഇ.ഡി യുടെ ഒരറ്റം ബാറ്ററിയുടെ നെഗറ്റീവുമായും മറ്റേ അറ്റം ബാറ്ററിയുടെ പോസിറ്റീവുമായും ബന്ധിപ്പിക്കണം.

b) എൽ. ഇ.ഡി യുടെയും ബാറ്ററിയുടെയും കണക്ഷൻ രണ്ടുതവണ പരിശോധിച്ച് അവ ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

c) നനഞ്ഞ കൈകളാൽ ഒരിക്കലും ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ തൊടരുത്.
ഉപകരണങ്ങൾ പ്ലഗ്ഗ് ചെയ്യുന്നതിനോ അൺപ്ലഗ്ഗ് ചെയ്യുന്നതിനോ മുമ്പ് അവയെ ഓഫാക്കുക.
നിർദ്ദേശങ്ങൾ അനുസരിച്ച് ഉപകരണങ്ങൾ ഉപയോഗിക്കുക.

Question 4.
ചിത്രം നിരീക്ഷിക്കൂ.
Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 35
a) താഴെ നൽകിയവയിൽ ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ച് ബൾബ് പ്രകാശിപ്പിക്കാം? സർക്കീട്ട് പൂർത്തിയാക്കി സ്കെയിൽ, സ്വർണ
(പെൻസിൽ ഗ്രാഫൈറ്റ്, ഇരുമ്പാണി, ഗ്ലാസ് ദണ്ഡ്, സ്റ്റീൽ സ്പൂൺ, പ്ലാസ്റ്റിക് വള)
b) ചിത്രത്തിൽ 1,2,3 എന്ന് സൂചിപ്പിച്ച ഉപകരണങ്ങളുടെ പേരെഴുതി ചിഹ്നങ്ങൾ ചിത്രീകരിക്കുക.
Answer:
a)

  • പെൻസിൽ ഗ്രാഫൈറ്റ്
  • ഇരുമ്പാണി
  • സ്റ്റീൽ സ്പൂൺ
  • സ്വർണ വള

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer Img 36

Question 5.
താഴെപ്പറയുന്നവയിൽ ഏതാണ് ഒരു ഇൻസുലേറ്റർ?
a) സെല്ലോ ടേപ്പ്
b) അലുമിനിയം ഫോയിൽ
c) നനഞ്ഞ പേപ്പർ
d) സ്റ്റീൽ സ്പൂൺ
Answer:
a) സെല്ലോ ടേപ്പ്

Question 6.
താഴെപ്പറയുന്നവയിൽ ഏതാണ് വൈദ്യുതി സ്രോതസ്സ് അല്ലാത്തത്?
a) സോളാർ പാനൽ
b) ഇലക്ട്രിക് മോട്ടോർ
c) സ്റ്റോറേജ് ബാറ്ററി
d) ജനറേറ്റർ
Answer:
ഇലക്ട്രിക് മോട്ടോർ

Question 7.
ഇടവപ്പാതി ചതിച്ചു. സാധാരണ കിട്ടേണ്ട മഴയിൽ മുപ്പതു ശതമാനം കുറവാണ് ഇക്കുറി ഉണ്ടായത്. തുലാവർഷം പൂർണ്ണതോതിൽ ലഭിച്ചില്ലെങ്കിൽ കേരളം ഇരുട്ടിലാകും. രൂക്ഷമായ വൈദ്യുതി പ്രതി സന്ധിയായിരിക്കും നേരിടാൻ പോകുന്നത്. വൈദ്യുതി ബുദ്ധിപൂർവം വിനിയോഗിക്കുകയും പാഴാ ക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്താൽ ഒരു പരിധിവരെ ഇതൊക്കെ മറികടക്കാം.
പത്രവാർത്ത ശ്രദ്ധിച്ചല്ലോ?
a) വൈദ്യുതി പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ എഴുതുക.
b) വൈദ്യുതഷോക്കേറ്റ ഒരാൾക്ക് എന്തെല്ലാം പ്രഥമശുശ്രൂഷ നൽകും?
Answer:
a) ലൈറ്റുകളും വീട്ടുപകരണങ്ങളും ഓഫ് ചെയ്യുക: നിങ്ങൾ മുറിയിൽ ലൈറ്റുകളും ഫാനുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും സ്വിച്ച്

ഊർജ്ജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ ഉപയോഗിക്കുക: LED ബൾബുകൾ, ഊർജ്ജ കാര്യക്ഷമമായ റഫ്രിജറേറ്ററുകൾ എന്നിവ പോലെ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ തിരഞ്ഞെടുക്കുക.

b) വൈദ്യുതബന്ധം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി സ്വിച്ച് ഓഫ് ചെയ്യുകയോ ഫ്യൂസ് ഊരിമാറ്റുകയോ ചെയ്യാം. ഇത് സാധ്യമല്ലാത്ത സന്ദർഭത്തിൽ ഉണങ്ങിയ മരക്കമ്പോ ചാലകമല്ലാത്ത മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് ഷോക്കേറ്റയാളെ സെർക്കീട്ടിൽനിന്ന് തള്ളിമാറ്റണം.
ഹൃദയമിടിപ്പ് നിലച്ചിട്ടുണ്ടെങ്കിൽ ഷോക്കേറ്റയാളുടെ നെഞ്ചിൽ കൈകൾ മേൽക്കുമേൽ വച്ച് തുടർച്ചയായി അമർത്തുക. ഹൃദയം പ്രവർത്തിക്കുന്നതുവരെ ഇത് ചെയ്യണം.
സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ കൃത്രിമശ്വാസം നൽകണം. ശരീരം തിരുമ്മി ചൂടാക്കണം.
ഷോക്ക് ഗുരുതരമാണെങ്കിൽ ഷോക്കേറ്റ വ്യക്തിയെ ഉടനെ ആശുപത്രിയിലെത്തിക്കണം.

Class 7 Basic Science Chapter 3 Notes Malayalam Medium വൈദ്യുതിയുടെ ലോകം Question Answer

Question 8.
വൈദ്യുതി അമൂല്യമാണെന്നറിയാമല്ലോ? വൈദ്യുത ഉപയോഗം കുറയ്ക്കാൻ ആവശ്യമായ മൂന്ന് നിർദേശങ്ങൾ എഴുതൂ.
Answer:
ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യുക: മുറിയിൽ നിന്ന് പുറത്തുപോകു മ്പോഴോ ഉപയോഗിക്കാതിരിക്കുമ്പോഴോ ലൈറ്റുകളും ഫാനുകളും സ്വിച്ച് ഓഫ് ചെയ്യുന്നത് ഉറപ്പാ ക്കുക.

ഊർജ്ജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ ഉപയോഗിക്കുക: പഴയ ബൾബുകൾക്ക് പകരം കുറച്ച് വൈദ്യുതി ഉപയോഗിക്കുന്ന LED ബൾബുകൾ ഊർജ്ജക്ഷമതയുള്ള ഫാനുകളും വീട്ടുപകരണ ങ്ങളും തിരഞ്ഞെടുക്കുക.

ഉയർന്ന പവർ ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക: പമ്പ് സെറ്റ് പോലുള്ള ഉപകരണങ്ങൾ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക, അവ അനാവശ്യമായി പ്രവർത്തിക്കുന്നത് ഒഴിവാക്കുക.

Question 9.
വൈദ്യുതി നിലയങ്ങളിൽ നിന്നാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. കൽക്കരി, പ്രകൃതിവാതകം, ജലം, കാറ്റ് അല്ലെങ്കിൽ സൂര്യപ്രകാശം തുടങ്ങിയ വ്യത്യസ്ത സ്രോതസ്സുകൾ വൈദ്യുതി ഉൽപാദി പ്പിക്കാൻ ഈ പ്ലാന്റുകൾ ഉപയോഗിക്കുന്നു. തുടർന്ന് വൈദ്യുതി ലൈനുകൾ വഴി വീടുകളി ലേക്കും സ്കൂളുകളിലേക്കും കെട്ടിടങ്ങളിലേക്കും എത്തിക്കുന്നു.
a) എവിടെയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്?
b) വൈദ്യുതി നിലയങ്ങളിൽ നിന്ന് നമ്മുടെ വീടുകളിൽ വൈദ്യുതി എങ്ങനെ എത്തുന്നു?
Answer:
a) ജലവൈദ്യുത നിലയങ്ങളിൽ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
b) വൈദ്യുത നിലയങ്ങളിൽ നിന്ന് വീടുകളിലേക്കും സ്കൂളുകളിലേക്കും കെട്ടിടങ്ങളിലേക്കും, ഇലക്ട്രിക് വൈദ്യുതി എത്തുന്നു.

Question 10.
a) എന്താണ് ജനറേറ്റർ?
Answer:
b) ജനറേറ്ററുകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
Answer:
a) ജനറേറ്റർ എന്നാൽ, രാസോർജം ആദ്യം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജമായും മാറ്റുന്ന യന്ത്രം ആണ്.
b) വൈദ്യുത നിലയങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ജനറേറ്ററുകൾ സഹായിക്കുന്നു, അത് വിവിധ വൈദ്യുത ഉപകരണങ്ങൾ പവർ അപ് ചെയ്യാൻ സഹായിക്കുന്നു.

Question 11.
ചേരുംപടി ചേർക്കുക

A B
വൈദ്യുതോല്പാദനം പ്രേഷണ ലൈനുകൾ
വൈദ്യുത സ്രോതസ് LED മൊഡ്യൂൾ
വൈദ്യുത ഉപകരണം ജലവൈദ്യുത നിലയം
വൈദ്യുത ചാലകം സോളാർ പാനൽ

Answer:

A B
വൈദ്യുതോല്പാദനം ജലവൈദ്യുത നിലയം
വൈദ്യുത സ്രോതസ് സോളാർ
വൈദ്യുത ഉപകരണം പാനൽ
വൈദ്യുത ചാലകം LED മൊഡ്യൂൾ

വൈദ്യുതിയുടെ ലോകം Class 7 Notes

മറ്റ് പല ഊർജരൂപങ്ങളിലേക്കും എളുപ്പം മാറ്റാവുന്ന ഒരു ഊർജരൂപമാണ് വൈദ്യുതസെല്ലുകൾ, ജനറേറ്റർ, സോളാർസെല്ലുകൾ തുടങ്ങി സംവിധാനങ്ങളാണ് വൈദ്യുതസ്രോതസ്സുകൾ.

വൈദ്യുതസ്രോതസ്സിൽനിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്നുപോവുന്നതിനുള്ള ക്രമീകരണമാണ് വൈദ്യുതസർക്കീട്ട്. ഒരു സെർക്കീട്ടിൽ ചുരുങ്ങിയത് വൈദ്യുത സ്രോതസ്സ്, ചാലകക്കമ്പി, ഒരു തോപകരണം എന്നിവ ഉണ്ടായിരിക്കും.

ഒരു സെർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടഞ്ഞ സെർക്കീട്ട് ആണ്. സെർക്കീട്ട് പൂർത്തിയായിട്ടി ല്ലെങ്കിൽ അത് തുറന്ന സെർക്കീട്ട് ആണ്.

അടഞ്ഞ സെർക്കീട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ.

ആവശ്യമുള്ളപ്പോൾ സെർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാനുള്ള ഉപകരണമാണ് സ്വിച്ച്.

സ്വിച്ച് ഓൺ ആക്കുമ്പോൾ സെർക്കീട്ട് അടഞ്ഞതാകുന്നു. സ്വിച്ച് ഓഫാക്കുമ്പോൾ സെർക്കീട്ട് തുറന്നതാ കുന്നു.

വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ. വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളാണ് ഇൻസുലേറ്ററുകൾ. ഇരുമ്പ്, സ്വർണം, ചെമ്പ്, സ്റ്റീൽ, ഗ്രാഫൈറ്റ്, ജലം തുടങ്ങിയവ വൈദ്യുതചാലകങ്ങ ളാണ്. ഉണങ്ങിയ മരക്കഷണം, കടലാസ്, പ്ലാസ്റ്റിക്, തുണി തുടങ്ങിയവ ഇൻസുലേറ്ററുകളാണ്.

ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോക്കേൽക്കുന്നു. ജീവനുള്ള കോശങ്ങളിൽ വെള്ള ത്തിന്റെ സാന്നിധ്യമുള്ളതിനാൽ ശരീരം വൈദ്യുതചാലകമാണ്. പൊട്ടിയ വൈദ്യുതിലൈനോ ഇൻസു

ലേഷൻ ഇല്ലാത്ത സെർക്കീട്ടുപോലുള്ള ഒരു ബാഹ്യ ലെത്തുമ്പോൾ, വൈദ്യുതാഘാതം സംഭവിക്കുന്നു. സമ്പർക്കത്തി വൈദ്യുതസ്രോതസ്സോ ശരീരവുമായി

പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളിൽനിന്നുള്ള ഊർജം ഉപയോഗിച്ചാണ് ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാകുന്നത്. ജനറേറ്ററിൽ യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജമായും മാറുന്നു.

ജലവൈദ്യുതനിലയങ്ങളിലെ വലിയ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് നാം പ്രധാനമായും വീടുകളിൽ ഉപയോഗിക്കുന്നത്.

വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്.

Glimpses of the Emirates Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Glimpses of the Emirates Summary in Malayalam English Medium before discussing the text in class.

Class 7 English Glimpses of the Emirates Summary

Glimpses of the Emirates Summary in English

I was an accidental tourist. As I came out of the airport I was wondering what awaits me outside. I went to Oman to stay with my niece. But two days were enough to give me great sights and plenty of ideas to think about. The dense clouds flying above the wings of the plane were already a great sight. The huge desert that extends endlessly is another sight. The long drive in my friend Asokan’s car from Ras Al-Khaima to Abu Dhabi was a memorable experience. We often stopped and went to the beach. The sea looked the same everywhere. One feels great joy at these quiet beaches.

At Sweithan in Abu Dhabi I saw something unexpected. It was the entrance to the Noor Abu Dhabi Solar Power Plant. It is the largest solar plant in the world producing 1.2 Giga Watt of power. (One GW is 1 billion watts – 1,000,000,000 watts!) Tourists are not allowed inside the power plant. I had to satisfy myself with the photographs on the net. The plant has 3.2 million solar panels. I wish tourists were given an aerial view of the plant.

Then I saw Burj Khalifa, the tallest building in the world. I could not go to the top of that. A boat ride at Bur Dubai late in the evening was an enjoyable experience. The glittering lights and their reflections in the creeks make you think you are not in this world. Then I had a metro ride from Al Nahda to Stadium. The ride was also joyful. Watching the landscape from the train is always entertaining. Here the landscape was quite different.

Glimpses of the Emirates Summary in Malayalam English Class 7 1

The Louvre Abu Dhabi Museum was a real marvel. It has some the world’s most fascinating archaeological remains, paintings, sculptures and other things. It carries the name of the famous Louvre Museum in France on an agreement. The Louvre of France has rented more than 300 pieces to the Museum here for display. I could spend only half a day here. I would have loved to spend at least a week. As I was boarding my flight to Calicut, I wished I had more time for a visit like this, at least two weeks.

Glimpses of the Emirates Summary in Malayalam English Class 7

Glimpses of the Emirates Summary in Malayalam

യാദൃശ്ചികമായി എത്തിപ്പെട്ട ഒരു ടൂറിസ്റ്റായിരുന്നു ഞാൻ. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാൻ ചിന്തിച്ചത് എന്താണ് എനിക്കു കാണാൻ പറ്റുക എന്നാണ്. രണ്ടു ദിവസം എന്റെ നീസിന്റെ കൂടെ ഒമാനിൽ താമസിക്കാനാണ് ഞാൻ ചെന്നത്. പക്ഷേ ആ രണ്ടു ദിവസങ്ങൾകൊണ്ട് ഞാൻ അതിശയിപ്പി ക്കുന്ന പല കാഴ്ചകൾ കാണുകയും ചിന്തിക്കാനായി കുറെ കാര്യങ്ങൾ എനിക്ക് ലഭിക്കുകയും ചെയ്തു. പ്ലെയിനിന്റെ ചിറകുകൾക്കു മുകളിൽ പാറിപ്പറക്കുന്ന മേഘങ്ങൾ തന്നെ ഒരു അപാര കാഴ്ച്ചയായിരുന്നു. കണ്ണെത്താത്ത ദൂരത്തേക്ക് നീണ്ടു പരന്നു കിടക്കുന്ന മരുഭൂമി മറ്റൊരു കാഴ്ചയായിരുന്നു. എന്റെ കൂട്ടുകാ രനായ അശോകന്റെ കാറിൽ റാസൽ ഖൈമയിൽ നിന്നും അബുദാബി വരെയുള്ള നീണ്ടയാത്ര. ഓർമ്മ യിൽ തങ്ങി നിൽക്കുന്ന മറ്റൊരു അനുഭവമായിരുന്നു. ഇടക്കിടക്ക് കാർ നിർത്തി ഞങ്ങൾ ബീച്ചിലേക്കു പോയി. കടൽ എല്ലായിടത്തും ഒരേപോലെയായിരുന്നു. ഇവിടെയുള്ള ബഹളമില്ലാത്ത ബീച്ചുകൾ സന്തോഷം തരുന്നവയായിരുന്നു.

അബുദാബിയിലെ സ്കാനിൽ ഞാൻ വിചാരിച്ചിരിക്കാത്ത ഒരു കാഴ്ച്ച കണ്ടു. നൂർ അബുദാബി സോളാർ പവർ പ്ളാന്റിന്റെ കവാടമായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർപ്ളാന്റാ ണത്. 1.2. ഗിഗാവാട്ട് വൈദ്യുതിയാണ് അവിടെ ഉൽപ്പാദിപ്പിക്കുന്നത്. 1GB എന്നാൽ 1 ബില്യൺ വാട്ട്സ് 1, 000, 000, 000 വാട്ട്സ്. ടൂറിസ്റ്റുകൾക്ക് പ്ളാന്റിനകത്തു കയറാൻ അനുവാദമില്ല. അതിന്റെ ഒരു ഏരിയൽ വ്യൂ എങ്കിലും കാണിക്കേണ്ടതായിരുന്നു എന്നെനിക്കു തോന്നി.

അതിനുശേഷം ബുർജ് ഖലീഫ കണ്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണത്. എനിക്ക് അതിന്റെ മുകളിൽ കയറാൻ പറ്റിയില്ല. വൈകുന്നേരം ബുർദുബായിയിൽ നടത്തിയ ഒരു ബോട്ട് യാത്ര നല്ല രസമുള്ള ഒരനുഭവമായിരുന്നു. വെട്ടിത്തിളങ്ങുന്ന ലൈറ്റുകളും ചെറു അരുവികളിൽ അവയുടെ പ്രതിഫലനങ്ങളും കാണുമ്പോൾ നമുക്കു തോന്നും നമ്മൾ ഈ ലോകത്തിൽ അല്ലെന്ന്. പിന്നെ അൽന
ഡയിൽ നിന്നും സ്റ്റേഡിയത്തിലേക്ക് ഒരു മെട്രോ യാത്ര ഞാൻ നടത്തി. അതും രസാവഹമായിരുന്നു. ഓടുന്ന ട്രെയിനിൽ നിന്നും ചുറ്റുപാടുകൾ വീക്ഷിക്കുന്നത് രസകരമാണ്. പക്ഷേ ഇവിടെ ഭൂപ്രകൃതി വളരെ വ്യത്യസ്തമായിരുന്നു.

അബുദാബിയിലെ ലൂമൂസിയം ശരിക്കും ഒരു അത്ഭുതമാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ ആർക്കിയോളജി അവശിഷ്ടങ്ങൾ, പ്രസിദ്ധമായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളും, ശില്പികളുടെ ശില്പ ങ്ങളും മറ്റനവധി വിശിഷ്ട വസ്തുക്കളും അവിടെയുണ്ട്. ഫ്രാൻസിലെ ലൂവ് മ്യൂസിയത്തിൽ നിന്നും ഒരു കരാർ പ്രകാരം 300 പ്രദർശന വസ്തുക്കൾ ഇവിടേക്കു പൊതു ദർശനത്തിനായി കൊണ്ടു വന്നി ട്ടുണ്ട്. എനിക്ക് അവിടെ വെറും അരദിവസം മാത്രമേ ചിലവഴിക്കാൻ പറ്റിയുള്ളു. ഒരാഴ്ചയെങ്കിലും അവിടെ കഴിയണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ കാലിക്കറ്റിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ ഇത്തരം ഒരു സന്ദർശനത്തിന് കൂടുതൽ സമയം, രണ്ടാഴ്ചയെങ്കിലും, വേണമായിരുന്നു എന്നായിരുന്നു എന്റെചിന്ത.

Glimpses of the Emirates Summary in Malayalam English Class 7

Glimpses of the Emirates Word Meanings

  • Glimpses – seeing something for a short period, നോട്ടങ്ങൾ
  • Emirates – The area controlled by an emir is called an emirate. In the UAE (United Arab Emirates) there are 7 emirates – Abu Dhabi, Dubai, Sharjah, Ajman, Umm Al-Quwain, Fujairah and Ras Al Khaimah., ഒരു എമീർ ഭരിക്കുന്ന സ്ഥലമാണ് എമിറേറ്റ്. യൂണൈറ്റഡ് അറബ് എമിറേറ്റ് (UAE)-ൽ 7 സ്ഥലങ്ങളുണ്ട്. അബുദബി, ദുബായ്, ഷാർജ, അജ്മാൻ, ഉം-അൽ-കുവെയ്ൻ, ഫുജൈറാ, റാസ് അൽഖൈമ
  • accidental – by chance , യാദൃശ്ചികമായി
  • squeezed – pushed into , തള്ളിക്കയറ്റുക
  • hovering – flying , പറക്കുക
  • an eyeful – a beautiful sight that satisfies your eyes, കണ്ണിന് തൃപ്തിതരുന്ന
  • stretch – extend , വ്യാപിച്ചുകിടക്കുക
  • spectacle – sight, കാഴ്ച
  • memorable . which will be remembered for long, ഓർത്തുവക്കാൻ പറ്റിയ
  • venturing – daring, undertake a risky thing , ധൈര്യപ്പെടുക
  • serene – calm, peaceful, tranquil, ശാന്തമായ
  • bliss – heavenly joy, സ്വർഗീയ സുഖം
  • stupendous – causing wonder, അത്ഭുതപ്പെടുത്തുന്ന
  • magnificent – extremely beautiful, impressive , വളരെഭംഗിയുള്ള
  • amazing – surprising , അത്ഭുതപ്പെടുത്തുന്ന
  • imposing – majestic, grand, രാജകിയമായ, വളരെ ശക്തമായ
  • fascinating – very interesting, രസമുള്ള, താൽപ്പര്യം ജനിപ്പിക്കുന്ന
  • dazzling – shining brightly, വെട്ടിത്തിളങ്ങുന്ന
  • creek – stream , ചെറിയ അരുവി
  • the Louvre – This is a Museum in France. It contains the world’s most iconic pieces – paintings, sculptures, architectural elements and art objects by famous or anonymous artists of many different regions and eras., ലൂവ് ഫ്രാൻസിലെ ഒരു മ്യൂസിയമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പെയ്ന്റിംഗുകൾ, കൊത്തുപണികൾ, മറ്റു പ്രശസ്തമായ പലതും ഇവിടെ കാണാം.