And In Wonder And Amazement I Sing Questions and Answers Activities Class 7 English Kerala Syllabus

Parents often use SCERT Kerala Syllabus 7th Standard English Textbook Solutions Unit 1 Chapter 2 And In Wonder And Amazement I Sing Questions and Answers Activities Notes Pdf to assist their kids with homework.

Class 7 English And In Wonder And Amazement I Sing Question Answer Activities

And In Wonder And Amazement I Sing Class 7 Question Answer

Question 1.
Why does the speaker sing in wonder and amazement?
എന്തുകൊണ്ടാണ് കവി അത്ഭുതത്തോടെയും വിസ്മത്തോടെയും പാടുന്നത്?
Answer:
The speaker sings in wonder and amazement because he sees wonderful sights and experiences amazing feelings. The sun, the stars, the beautiful universe full of life, etc. are thrilling. He feels the pull of the world in his blood. He walks in the forest enjoying the touch of the blades of grass, and fragrance of flowers. There is joy all around. In the known things he is searching for the unknown.

അദ്ദേഹം അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ കാണുകയും, അദ്ദേഹത്തിന് വിസ്മയിപ്പിക്കുന്ന അനുഭ വങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. സൂര്യനും നക്ഷത്രങ്ങളും, ജീവസുറ്റ, ഭംഗിയുള്ള ഈ പ്രപഞ്ചവും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു. ലോകത്തിന്റെ ഊർജ്ജം തന്നിലേക്കു പ്രവഹിക്കുന്നതായി അദ്ദേ ഹത്തിനു തോന്നുന്നു. കാട്ടിൽ നടക്കുമ്പോൾ പുൽനാമ്പുകളുടെ സ്പർശനവും, പൂക്കളുടെ നറുമ ണവും അദ്ദേഹം ആസ്വദിക്കുന്നു. എല്ലായിടത്തും സന്തോഷമാണ്. കാണുന്ന കാര്യങ്ങളിൽ അദ്ദേഹം കാണപ്പെടാത്തതിനെ അന്വേഷിക്കുകയാണ്.

Question 2.
What do you think ‘eternity’s rushing tide’ means?
“ഇറ്റേണിറ്റീസ് റഷിംഗ് റ്റൈഡ് ” എന്നാൽ എന്താണ് നിങ്ങൾ അർത്ഥമാക്കുന്നത്?
Answer:
It means the passing of time. The rising and falling of the seas indicate that.
കടന്നുപോകുന്ന സമയമാണത്. കടലിലെ വേലിയേറ്റങ്ങൾ അതാണ് സൂചിപ്പിക്കുന്നത്.

And In Wonder And Amazement I Sing Questions and Answers Activities Class 7 English Kerala Syllabus

Question 3.
Pick out the worldly wonders described in the poem.
കവിതയിൽ കാണുന്ന ലോകാത്ഭുതങ്ങൾ എന്തൊക്കെയാണ്.
Answer:
The worldly wonders in the poem are: the sun, the stars, the universe full of life in which the poet has found a place, the rising and falling seas showing the passing of time, walking in the woodlands feeling the blades of grass on the feet and the fragrance of the flowers.
സൂര്യൻ, നക്ഷത്രങ്ങൾ, ജീവസ്സുറ്റ പ്രപഞ്ചത്തിൽ കവിയുടെ സ്ഥാനം, കടലിലെ വേലിയേറ്റങ്ങൾ, പുൽനാമ്പുകളുടെ സ്പർശനവും പൂക്കളുടെ നറുമണവും ആസ്വദിച്ചുകൊണ്ടുളള വനത്തിലെ നടപ്പ് എന്നിവയൊക്കെയാണ്.

Question 4.
What “maddened” the poet’s mind?
എന്താണ് കവിയുടെ മനസ്സിനെ “ഭ്രാന്ത”മാക്കിയത്?
Answer:
Walking in the woodlands with his feet touching the blades of grass and enjoying the fragrance of the flowers there have “maddened” the poet’s mind.
വനത്തിലൂടെ നടക്കുമ്പോൾ കവി അനുഭവിക്കുന്ന പുൽനാമ്പുകളുടെ സ്പർശനവും, പൂക്കളുടെ സുഗന്ധവുമാണ് കവിയുടെ മനസ്സിനെ ഭ്രാന്തമാക്കിയത്.

Question 5.
Why does the speaker prick his ears, open his eyes and bare his heart?
എന്തുകൊണ്ടാണ് കവി ചെവി കൂർപ്പിച്ചതും, കണ്ണ് തുറന്നതും ഹൃദയം അനാവരണം ചെയ്തതും
Answer:
The speaker pricks his ears, opens his eyes and bares his heart because he is searching for the unknown in the midst of the known.
അദ്ദേഹം അറിയപ്പെടുന്ന, കാണാൻ പറ്റുന്ന കാര്യങ്ങൾക്ക് നടുവിൽ അറിയപ്പെടാത്ത, കാണാൻ പറ്റാത്ത ശക്തിയെ അന്വേഷിക്കുകയാണ്.

Question 6.
What do you think the poet means by: “In the midst of the known I have sought the unknown”?
അറിയാവുന്നതിന്റെ ഇടയിൽ ഞാൻ അറിയാൻ പാടില്ലാത്തിനെ അന്വേഷിച്ചു. കവി ഇതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
Answer:
The poet means that in the midst of all the wonders he can see and enjoy, he is looking for the unknown power, God, who has made all these things which work in harmony bringing joy and peace to all those who live here.
തനിക്കു കാണാവുന്ന ആസ്വദിക്കാവുന്ന എല്ലാ അത്ഭുതങ്ങളുടേയും നടുവിൽ കാണാൻ പറ്റാത്ത ആ ശക്തിയെ കവി അന്വേഷിച്ചും ആ ശക്തിയാണല്ലോ ഈ അത്ഭുതങ്ങളെല്ലാം യോജിപ്പോടെ പ്രവർത്തിപ്പിച്ച് ലോകത്തിൽ ജീവിക്കുന്ന എല്ലാവർക്കും സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നത്.

And In Wonder And Amazement I Sing Activities

Class 7 English And In Wonder And Amazement I Sing Activities – Activity: 1

Read the lines from the poem “The Sands of Dee” by Charles Kingsley. There are only 4 lines, but the line “and call the cattle home” is repeated in 3 lines. This kind of repetition of a line or phrase within the stanzas is called refrain.

“O Mary, go and call the cattle home,
And call the cattle home,
And call the cattle home
Across the sands of Dee”

The phrase ‘And call the cattle home’ is used three times. Such repetitions are called refrain.
Can you find out a line which is repeated in this poem? Write it down.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
Answer:
The line repeated in this poem is “and call the cattle home”.

And In Wonder And Amazement I Sing Questions and Answers – Activity: 2

What fills the speaker with wonder and amazement?

  • The sky full of the sun and the stars
  • …………………………………………………….
  • …………………………………………………….
  • …………………………………………………….

Answer:

  • The sky full of the sun and stars.
  • The beautiful universe full of life.
  • The pull of the world in his blood.
  • The touch of the blades of grass on his feet and the fragrance of flowers.

And In Wonder And Amazement I Sing Questions and Answers Activities Class 7 English Kerala Syllabus

And In Wonder And Amazement I Sing Class 7 Questions and Answers Pdf – Activity: 3

Look at the words taken from the poem. Put them in proper pairs.
a. flowers world
b. grass racing
c. mind blades
d. veins fragrance
e. swayed maddened
And In Wonder And Amazement I Sing Questions and Answers Activities Class 7 English Kerala Syllabus 1
Answer:
a. swayed – world
b. grass – blades
c. mind – maddened
d. veins – racing
e. flowers- fragrance

Class 7 English And In Wonder And Amazement I Sing Question Answer – Activity: 4

The sky is full of the sun and the stars The universe is full of life Among all these I have found a place
And in wonder and amazement I sing. In the first line the initial sound ‘s’ in ‘sky’ is repeated in ‘sun’ and ‘stars’ also. This repetition is called alliteration.
Can you find other examples from the poem?
………………………………………………………………………………………………………………………
……………………………………………………………………………………………………………………
………………………………………………………………………………………………………………………
Answer:
Other examples from the poem:
i) while walking in the woodlands.
ii) flowers’ fragrance.
iii) maddened my mind
iv) gifts of gladness

മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 മനസ്സിലെ കിളി Manassile Kili Notes Questions and Answers Pdf improves language skills.

Manassile Kili Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 1 Chapter 3 Manassile Kili Question Answer

Class 7 Malayalam Manassile Kili Notes Question Answer

വായിക്കാം, പറയാം
Question 1.
പൂന്തോട്ടത്തിൽ പില്ലുവിനെ എതിരേറ്റത് ആരെല്ലാം?
Answer:
വേനലവധിക്കാലത്ത്, അതിരാവിലെ എഴുന്നേറ്റ് ഉറക്കച്ചടവോടെ പൂന്തോട്ടത്തിലെത്തിയ പില്ലുവിനെ എതിരേറ്റത് കുരുവി, വായാടിക്കിളി ബുൾബുൾ, തത്തി തുടങ്ങി പലതരം പക്ഷികളാണ്.

Question 2.
അടുത്തദിവസം അതിരാവിലെ പില്ലു കണ്ട കാഴ്ച എന്തായിരുന്നു?
Answer:
അടുത്തദിവസം അതിരാവിലെ പിൿ കണ്ട കാഴ്ച കൂട്ടിനകത്തു കിടന്നു പിടയ്ക്കുന്ന ഒരു മൈനയാണ്. ആ മൈനയുടെ ഒരു കാൽ ചങ്ങലകൊണ്ടു കെട്ടിയിരുന്നു

Question 3.
കൂട്ടിൽ കിടന്ന മൈനയെ പില്ലു എന്താണ് ചെയ്തത്?
Answer:
കൂട്ടിൽ കിടക്കുന്ന മൈനയെയോർത്ത് സങ്കടപ്പെട്ട പിച്ചു, ഒരു കസേര കൊണ്ടുവന്ന് അതിനു മുകളിൽ കയറി നിന്ന് കൂടു തുറന്ന് കൂട്ടിൽ കിടന്ന മൈനയുടെ കാലിലെ കെട്ടഴിച്ച് അതിനെ സ്വതന്ത്രയാക്കി, ശേഷം അതിനെ കയ്യിലെടുത്ത് മൃദുവായി തലോടിയശേഷം അമ്മയെ വിളിച്ച് മൈനയുടെ മുറിവേറ്റ കാലിൽ കുഴമ്പും പുരട്ടിപ്പിക്കുന്നു.

Question 4.
“എന്നാൽ പിക്മു ദുഃഖിതനായിരുന്നു.” കാരണമെന്ത്?
Answer:
കൂടുതുറന്ന് മൈനയെ സ്വതന്ത്രയാക്കുകയും അത് ആകാശത്തേക്ക് പറന്നുയരുകയും ചെയ്തുവെങ്കിലും പി ദുഃഖിതനായിരുന്നു. മൈന അതിന്റെ അമ്മയെ കണ്ടെത്തുമോ എന്നോർത്തായിരുന്നു പിക്ഷുവിന്റെ ദുഃഖം

മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3

Question 5.
പില്ലുവിന്റെ സന്തോഷാനുഭവം എന്തായിരുന്നു?
Answer:
കൂടുതുറന്ന് താൻ സ്വതന്ത്രയാക്കിയ മൈന അതിന്റെ അമ്മയെ കണ്ടെത്തി, അമ്മയോടൊപ്പം പൂമരക്കൊ മ്പിലിരിക്കുന്ന കാഴ്ചകണ്ട് പില്ലുവിന്റെ മനസ്സ് നിറഞ്ഞു. തന്റെ മനസ്സിലെ പക്ഷി പറന്നു ചെന്ന് പ്രകൃ തിയിലെ പക്ഷിയെ കണ്ടുമുട്ടിയതാണ് പില്ലുവിന്റെ സന്തോഷാനുഭവം.

കണ്ടെത്തി എഴുതാം
Question 1.
പിക്ല്ലുവിന്റെ മനസ്സിലെ കിളി അശാന്തനായിരുന്നു എന്ന് പറയാനുള്ള കാരണം എന്താവാം?
Answer:
കിളികളുടെ ലോകമാണ് പില്ലുവിന്റേത്. കിളികളിലൂടെയാണ് അവന്റെ ഒരു ദിവസം തുടങ്ങുന്നത്. കാര ണം, എന്നും അവയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവൻ ഉറക്കമുണരുന്നത്. അന്ന് രാവിലെ പൂന്തോട്ട ത്തിലെത്തിയപ്പോൾ ആദ്യം കിളികളെയൊന്നും അവൻ കണ്ടില്ല. അതവന്റെ മനസ്സിനെ അശാന്തമാക്കി. “അവന്റെ മനസ്സിലെ കിളി അശാന്തനായിരുന്നു”. എന്ന വരി പില്ലുവിന്റെ മനസ്സിലെ പക്ഷികളോടുള്ള ആഴമേറിയ വൈകാരിക ബന്ധത്തെയാണ് കാണിക്കുന്നത്.

Question 2.
പില്ലുവിന്റെ ചേട്ടൻ മൈനയെ പിടിച്ച് കൂട്ടിലാക്കി. പിൿ ചേട്ടനോടു ചോദിക്കുകപോലും ചെയ്യാതെ അതിന്റെ കെട്ടഴിച്ചു പറത്തിവിട്ടു. അവൻ അങ്ങനെ ചെയ്തത് എന്തുകൊണ്ടാകാം?
Answer:
കിളികൾ മാനത്ത് പറന്നു നടക്കേണ്ടവയാണെന്ന ബോധ്യമുള്ള കുട്ടിയാണ് പിയ്തു. അവയെ കൂട്ടിലിട്ടു വളർത്തുന്നതിനോട് അവനു യോജിപ്പില്ല. ചങ്ങലയിലിട്ട് മൈനയുടെ വേദന അവനു മനസ്സിലായി. അതിന് ചേട്ടനോട് ചോദിക്കാതെ തന്നെ അവൻ അതിനെ മോചിപ്പിച്ചു. മൈനയുടെ മോചനത്തിലൂടെ, പി തന്റെ സഹാനുഭൂതിയും ദയയും പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യത്തിനായുള്ള മൈനയുടെ ആഗ്രഹത്തെ മാനിക്കുകയും ചെയ്യുന്നു. തന്റെ ചേട്ടന്റെ കോപത്തിന് ഇരയാകുമെന്ന് അറിഞ്ഞിട്ടും മൈനയുടെ സ്വാത ന്ത്യത്തിനായി നിലകൊള്ളുന്നത് അവന്റെ ധൈര്യത്തെയും നീതിബോധത്തെയും എടുത്തു കാണിക്കുന്നു.

Question 3.
പക്ഷികളെ ഇഷ്ടപ്പെടുന്ന പലരും അവരെ കൂട്ടിലടച്ചു വളർത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ചർച്ച ചെയ്യുക.
Answer:
പക്ഷികളോടുള്ള സ്നേഹം അവയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ സന്തോഷത്തിനു വേണ്ടി അവയെ കൂട്ടിലടച്ചു വളർത്തുന്നത് സ്വാർത്ഥതയും, ക്രൂരതയുമാണ്. കൂട്ടിലടച്ചാൽ ഒരു പക്ഷിയുടെ സ്വാഭാവിക ജീവിതം നഷ്ടപ്പെടും. അവയ്ക്ക് സ്വതന്ത്രമായി പറക്കാനും ഇണയെ കണ്ടെത്താനും കൂട്ടുകൂടാനുമുള്ള അവസരം നിഷേധിക്കപ്പെടും. അവയെ സ്വതന്ത്രമായി വിഹ രിക്കാൻ അനുവദിക്കുക എന്നത് പ്രകൃതിയോടുള്ള നമ്മുടെ കടമയാണ്. പ്രകൃതിയുടെ ഭാഗമായ കിളികൾ പാറിപ്പറന്ന് ഈ ആകാശത്ത് വിരാജിക്കട്ടെ. അവയെ കൂട്ടിലടയ്ക്കാൻ മനുഷ്യന് യാതൊരു അവകാശവു മില്ല.

പേരിനുപകരം പദമെഴുതാം
Question 1.
പില്ലു അതിരാവിലെ തന്നെ ഉണർന്നു. പില്ലു കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ പിൿ പക്ഷികളെ തിരഞ്ഞു. പലതരം പക്ഷികളെ പില്ലു കണ്ടു. ഓരോരു ത്തരായി പില്ലുവിനെ സന്തോഷപൂർവ്വം എതിരേറ്റു. രണ്ടു മൈനകൾ പില്ലുവിന്റെ തലയ്ക്കു മുക ളിലൂടെ പറന്നുപോയി. പില്ലു ആനന്ദത്തോടെ കൈകൊട്ടി.
പില്ലു അതിരാവിലെ തന്നെ ഉണർന്നു. അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ അവൻ പക്ഷികളെ തിരഞ്ഞു…………………
• ഇതേ മാതൃകയിൽ തുടർന്നുള്ള വാക്യങ്ങളും മാറ്റിയെഴുതുക. മാറ്റിയെഴുതിയപ്പോൾ ഉപയോഗിച്ച പദം ഏതാണ്?
Answer:
“പിക്മു അതിരാവിലെ തന്നെ ഉണർന്നു. അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പൂന്തോട്ടത്തിലിറങ്ങി. പൂന്തോട്ടത്തിലെത്തിയ അവൻ പക്ഷികളെ തിരഞ്ഞു. പലതരം പക്ഷികളെ അവൻ കണ്ടു. ഓരോരുത്ത രായി അവനെ സന്തോഷപൂർവ്വം എതിരേറ്റു. രണ്ടു മൈനകൾ അവന്റെ തലയ്ക്കു മുകളിലൂടെ പറന്നു പോയി. അവൻ ആനന്ദത്തോടെ കൈകൊട്ടി”.

• മാറ്റിയെഴുതിയപ്പോൾ ഉപയോഗിച്ച പദേ ഏതാണ്?
Answer:
രണ്ട് വാക്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ‘പിൿ’ എന്ന പേര് ആവർത്തിക്കുന്നതിന് പകരം ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിച്ചതാണ്.

• ഇങ്ങനെ എഴുതിയപ്പോൾ ഉണ്ടായ വ്യത്യാസം എന്താണ്? ചർച്ച ചെയ്യുക.
Answer:
ആവർത്തനം ഒഴിവാക്കൽ : ആദ്യ വാചകത്തിൽ പിൿ എന്ന പേര് തുടർച്ചയായി ഉപയോഗിക്കുന്നു. അൽപ്പം മടുപ്പ് തോന്നിപ്പിക്കുന്നു.

രണ്ടാമത്തെ വാചകത്തിൽ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത് ഈ ആവർത്തനം ഒഴിവാ ക്കുകയും വായന കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.

വായനാസുഖം : ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത് വാചകത്തിന് ഒരു സ്വാഭാവിക ഒഴുക്ക് നൽകുന്നു. വായനക്കാരന് വാചകം മനസ്സിലാക്കാൻ എളുപ്പമാകുന്നു.

ശ്രദ്ധ കേന്ദ്രീകരിക്കൽ : ആദ്യ വാചകത്തിൽ ‘പിൿ’ എന്ന പേര് ആവർത്തിക്കുന്നത് വായനക്കാരന്റെ ശ്രദ്ധ അൽപ്പം വ്യതിചലിപ്പിച്ചേക്കാം. രണ്ടാമത്തെ വാചകത്തിൽ ‘അവൻ ‘ എന്ന സർവ്വനാമം ഉപയോ ഗിക്കുന്നത് വായനക്കാരന്റെ ശ്രദ്ധ പില്ലുവിന്റെ പ്രവൃത്തികളിലേക്ക് കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3

വ്യതാസം തിരിച്ചറിയാം
Question 1.
ചോദ്യം : ദുഃഖിതനായിരുന്നു
അമ്മ ദുഃഖിതയായിരുന്നു
അവർ ദുഃഖിതരായിരുന്നു
അടിവരയിട്ട പദങ്ങൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്? ചർച്ച ചെയ്യുക. ഇത്തരത്തിൽ മാറ്റം വരുന്ന പദങ്ങൾ ഉൾക്കൊള്ളുന്ന കൂടുതൽ വാക്യങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:
ദുഃഖിതനായിരുന്നു – പുരുഷനെ സൂചിപ്പിക്കുന്നു
ദുഃഖിതയായിരുന്നു – സ്ത്രീയെ സൂചിപ്പിക്കുന്നു
ദുഃഖിതരായിരുന്നു – പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ച് സൂചിപ്പിക്കുന്നു.

ക്രിയയുടെ ലിംഗവചനങ്ങൾക്കനുസരിച്ചുള്ള മാറ്റമാണ് ഈ പദങ്ങളിൽ നമുക്ക് കാണാനാവുന്നത്.
ഇത്പോലെ ലിംഗവചനങ്ങൾക്കനുസരിച്ചു മാറുന്നതും മാറാത്തതുമായ പ്രയോഗങ്ങളുടെ ചില ഉദാഹര ണങ്ങൾ നോക്കാം.

  • രാമു നല്ലവനായിരുന്നു ശോഭ നല്ലവളായിരുന്നു
  • രാമുവും ശോഭയും നല്ലവരായിരുന്നു
  • രാമു സുന്ദരനായിരുന്നു
  • ശോഭ സുന്ദരിയായിരുന്നു
  • രാമുവും ശോഭയും സുന്ദരരായിരുന്നു
  • രാമു പറഞ്ഞു
  • ശോഭ പറഞ്ഞു
  • രാമുവും ശോഭയും പറഞ്ഞു

മലയാളത്തിൽ ലിംഗവ്യത്യാസം വ്യക്തമായി കാണുന്നത് സർവ്വനാമങ്ങളിലും ക്രിയകളിലുമാണ്. നാമ വിശേഷണങ്ങളും ക്രിയാവിശേഷണങ്ങളും പൊതുവേ ലിംഗവ്യത്യാസം കാണിക്കാറില്ല, എന്നാൽ ചില സന്ദർഭങ്ങളിൽ വ്യത്യാസം കാണിച്ചേക്കാം. (ഉദാ : നല്ലവൻ | നല്ലവൾ)

ഉപന്യാസം തയ്യാറാക്കാം
Question 1.
“വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ, ഞാ-
നോട്ടു വാനിൽ പറന്നുനടക്കട്ടെ” (ബാലാമണിയമ്മ)

“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം” (കുമാരനാശാൻ)

മനസ്സിലെ കിളി എന്ന കഥ, മുകളിക്കൊടുത്ത കവിതാശകലങ്ങൾ എന്നിവ വിശകലനം ചെയ്ത് സ്വാത ന്ത്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക. സ്വാതന്ത്ര്യത്തെക്കുറിക്കുന്ന കൂടുതൽ കവിത-ഗാനശകലങ്ങൾ കണ്ടെത്തി രചനയിൽ ഉൾപ്പെടുത്തുമല്ലോ
Answer:
സ്വാതന്ത്ര്യമെന്ന അവകാശം
സ്വാതന്ത്ര്യം എന്നത് ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് സ്വതന്ത്രമായി ജീവിക്കാനും, ചിന്തിക്കാ നും, പ്രവർത്തിക്കാനുമുള്ള കഴിവ് ജീവിതത്തിന്റെ സത്തയാണ്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോൾ, അത് വ്യക്തികളുടെയും സമൂഹത്തിന്റെയും വളർച്ചയെ മുരടിപ്പിക്കുന്നു.

‘മനസ്സിലെ കിളി’ എന്ന കഥ, പിൿ എന്ന കുട്ടിയിലൂടെയും ഒരു മൈനയിലൂടെയും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കൂട്ടിലടയ്ക്കപ്പെട്ട മൈനയുടെ ദുഃഖവും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്ത മാക്കുന്നു. കൂട്ടിലടയ്ക്കപ്പെട്ട മൈനയുടെ ദുഃഖവും സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷവും കഥയിൽ വരച്ചു കാട്ടുന്നു. മൈനയുടെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ ഉണ്ടാ കുന്ന വേദനയും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദവുമാണ്. മൈനയുടെ മോചനത്തിലൂടെ, പി തന്റെ സഹാനുഭൂതിയും ദയയും പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യത്തിനായുള്ള മൈനയുടെ ആഗ്ര ഹത്തെ മാനിക്കുകയും ചെയ്യുന്നു.

ബാലാമണിയമ്മയുടെ കവിതയിൽ, കൂട്ടിലടച്ച കിളിയുടെ വാക്കുകളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം പ്രകടമാക്കുന്നു. വിട്ടയ്ക്കുക കൂട്ടിൽ നിന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ. എന്ന വരികൾ സ്വാത ന്ത്യത്തിനായുള്ള ദാഹം വ്യക്തമാക്കുന്നു. കൂട് ഒരു സുരക്ഷിതത്വം നൽകുന്നുണ്ടെങ്കിലും, അത് കിളി യുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പരിമിതപ്പെടുത്തുന്നു. ഈ കവിത നമ്മോട് പറയുന്നത് സ്വാതന്ത്ര്യം എന്നത് കേവലം സുരക്ഷയല്ല, മറിച്ച് സ്വപ്നങ്ങൾ പിന്തുടരാനും ജീവിതം പൂർണ്ണമായി ആന നിക്കാനുമുള്ള അവസരം കൂടിയാണെന്നാണ്.

കുമാരനാശാന്റെ കവിതയാകട്ടെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നു. “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വരികൾ സ്വാതന്ത്ര്യത്തിന്റെ അമൂല്യതയെ ഊന്നിപ്പ റയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്, മരണത്തേക്കാൾ ഭയാനകമാണെന്ന് കവി ചൂണ്ടിക്കാട്ടുന്നു. ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നത് സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തി, അസ്തിത്വത്തിന്റെയും അന്തസ്സിന്റെയും അടി സ്ഥാനമാണെന്നാണ്. നമുക്ക് ചുറ്റുമുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേ ണ്ടത് നമ്മുടെ കടമയാണ്.

കഥാപാത്ര നിരൂപണം
Answer:
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് പില്ലു. അവന്റെ എന്തെല്ലാം സവിശേഷതകളാണ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.
മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3 1
ഗ്രൂപ്പിൽ ചർച്ചചെയ്ത് കണ്ടെത്തിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം എഴുതുക.
Answer:
മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3 2
പില്ലു – കുട്ടികൾക്കിടയിലെ പക്ഷിസ്നേഹി

ബിമലേന്ദ്ര ചക്രവർത്തി എഴുതിയ മനസ്സിലെ കിളി എന്ന കുട്ടിക്കഥയിലെ പ്രധാനകഥാപാത്രമാണ് പില്ലു. പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണവൻ. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും വളരെ സ്നേഹത്തോടെ അതിരറ്റ കാരുണ്യത്തോടെ പെരുമാറുന്ന കുട്ടി എന്ന നിലയിൽ പിച്ചു വലിയവനായി തീരുന്നു ഇവിടെ.

കഥയിലെ കേന്ദ്രകഥാപാത്രമാണ് പില്ലു. നാലംഗ കുടുംബത്തിലെ ഇളയപുത്രൻ. അവന് സന്തോഷമാ കണമെങ്കിൽ രാവിലെ എണീറ്റ ഉടനെ പക്ഷികളുടെ ശബ്ദം കേൾക്കണം. അതിനായി രാവിലെ പൂന്തോ ട്ടത്തിൽ ഉലാത്തും അവൻ. ഇവിടേയ്ക്ക് വരുന്ന വിവിധതരം പക്ഷികളെ സ്നേഹത്തോടെ ലാളിയ്ക്കുമ വൻ. അവനെ കാണുന്നത് കിളികൾക്കും എത്ര സന്തോഷമാണെന്നോ!

പില്ലുവിന്റെ ചേട്ടനായ ടോട്ടൻ ഒരു ദിവസം ഒരു കിളിയെ പിടിച്ചുകൊണ്ടുവന്ന കൂട്ടിൽ കെട്ടിയിട്ടു. അതിന്റെ ദീനരോദനം കേട്ടുകൊണ്ടാണ് അവൻ അന്നേ ദിവസം ഉണർന്നുവന്നത്. അവന് ആ കാഴ്ച കണ്ട് സങ്കടം സഹിക്കവയ്യാതെയായി. അമ്മയിൽ നിന്നും ഈ ക്രൂരകൃത്യം ചെയ്തത് തന്റെ ചേട്ടനാ ണെന്ന് അവൻ മനസ്സിലാക്കി. അവൻ കൂടുതുറന്ന് പക്ഷിയുടെ കെട്ടഴിച്ച് അതിനെ കൈയിലെടുത്തു. അമ്മ യുടെ സഹായത്താൽ അതിന്റെ മുറിവുകളിൽ മരുന്ന് വെച്ച് അതിനെ പറത്തിവിട്ടു. അപ്പോഴും അവന് ഒരു സങ്കടം ബാക്കിയായിരുന്നു. കാട്ടിൽ നിന്നും പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടയ്ക്കപ്പെട്ട ആ കിളിയ്ക്ക് അതിന്റെ അമ്മയെ കാണാനൊക്കുമോ എന്ന്.

കിളികളെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ചതിന് തന്റെ ചേട്ടനായ ടോട്ടനോട് തർക്കിന്നുണ്ട്. തന്റെ രോഷം മുഴുവൻ ചേട്ടനോട് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അവൻ. ഇതിലൂടെ കിളികളോടുള്ള ഇഷ്ടം പ്രഖ്യാ പിക്കുകയാണ് പില്ലു.

പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം അതിന്റെ തനത് ഇടങ്ങളിലാണ് ജീവിക്കേണ്ടതും വളരേണ്ടതും. സ്വാഭാ വികമായും അതിനെ തടവറയിലടയ്ക്കുന്നത് സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ഒരു ജനാധിപത്യവാദി യായ വലിയ മനുഷ്യനായി കുഞ്ഞു പില്ലുവിനെ ഈ കഥയിൽ കാണാം.

പ്രകൃതിജീവജാലങ്ങളോടെല്ലാമുള്ള അവരുടെ സ്നേഹം എടുത്തുപറയേണ്ടതാണ്. മനുഷ്യർ അനുഭവി ക്കുന്ന സ്വാതന്ത്ര്യമെല്ലാം കിളികൾക്കുമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് മനസ്സിലെ കിളി എന്ന കഥ യിലെ പില്ലു.

ഈ കഥയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ തന്നെയാണ് പിച്ചു. പ്രകൃതിസ്നേഹവും സ്വാതന്ത്ര്യ ബോധവും അവന്റെ പ്രായത്തിലുള്ള ഒരു കുട്ടിയിൽ നിന്ന് കാണാനാവുന്നത് നമ്മെ ഏറെ സന്തോഷിപ്പി ക്കുന്നു. ആ ബോധ്യം മറ്റുള്ളവരിലേക്കും പകരാൻ നമുക്ക് കഴിയണം.

മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3

സംഭാഷണം തയ്യാറാക്കി അഭിനയിക്കാം
Question 1.
മനസ്സിലെ കിളി എന്ന കഥയിലെ കഥാപാത്രങ്ങൾ നടത്താനിടയുള്ള സംഭാഷണം എഴുതുക. ചെറുസം ഘങ്ങളായി നാടകരൂപത്തിൽ അവതരിപ്പിക്കുക.
Answer:
പില്ലു : ടോട്ടൻ, എന്തിനാണ് മൈനയെ കൂട്ടിലടച്ചത്?
ടോട്ടൻ : അതിനെ വളർത്താനാണ്. അതിന്റെ പാട്ട് കേൾക്കാൻ എനിക്കിഷ്ടമാണ്.
പില്ലു : പക്ഷേ, അത് സങ്കടത്തിലാണെന്ന് കാണുന്നില്ലേ.
അതിനെ പരിചരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അത് പെട്ടെന്ന് ഇണങ്ങും..
പില്ലു : പക്ഷികൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അവയെ കൂട്ടിലടയ്ക്കുന്നത് ശരിയല്ല.
ടോട്ടൻ : നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ, എനിക്കിപ്പോൾ അതിനെ വിടാൻ തോന്നുന്നില്ല. (ടോട്ടൻ പുറത്തേക്കു പോകുന്നു)
അമ്മ : പില്ലു നീ പറയുന്നത് ശരിയാണ്, പക്ഷികൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അതിനെ തുറന്നു വിടണമെന്ന് എനിക്കുമുണ്ട്. പക്ഷെ ടോട്ടൻ അറിഞ്ഞാൽ
പില്ലു : എനിക്ക് ആ മൈനയുടെ സങ്കടം കണ്ടിരിക്കാൻ കഴിയുന്നില്ല. ടോട്ടൻ ദേഷ്യപ്പെട്ടാലും സാരമില്ല. ഞാനതിനെ തുറന്നു വിടുകയാണ്.
മൈന : (പില്ലുവിനെ നോക്കി ചിലക്കുന്നു)
പില്ലു : (മൈനയോട്) പേടിക്കണ്ട, ഞാൻ നിന്നെ വിട്ടയ്ക്കാം.
(പില്ലു മൈനയുടെ കൂട് തുറന്ന് അതിനെ പുറത്തു വിടുന്നു)
പില്ലു : നീ ഇനി സ്വതന്ത്രയാണ്. നിന്റെ അമ്മയെ കണ്ടുപിടിക്കാൻ പോകൂ.
മൈന : (മൈന സന്തോഷത്തോടെ പറന്നുപോകുന്നു)
പില്ലു : (സന്തോഷത്തോടെ കൈകൊട്ടുന്നു)
പില്ലു : (ദുഃഖത്തോടെ) അമ്മേ, മൈന അതിന്റെ അമ്മയെ കണ്ടെത്താമോ?
അമ്മ : തീർച്ചയായും കണ്ടെത്തും. പക്ഷികൾക്ക് അവരുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്താനുള്ള കഴി വുണ്ട്.
പില്ലു : കണ്ടെത്തിയാൽ മതിയായിരുന്നു……………………
അമ്മ : (അടുത്ത ദിവസം രാവിലെ, വീട്ടുമുറ്റത്ത് മൈന അതിന്റെ അമ്മയോടൊപ്പം വരുന്നു)
പില്ലു : നോക്കൂ, അമ്മേ, മൈന അതിന്റെ അമ്മയോടൊപ്പം വന്നിരിക്കുന്നു.
അമ്മ : അതെ, ഞാൻ പറഞ്ഞില്ലേ? പക്ഷികൾക്ക് അവരുടെ വീട്ടിലേക്കുളള വഴി കണ്ടെത്താനുള്ള കഴി വുണ്ട്.
പില്ലു : എനിക്ക് സന്തോഷമായി
(പില്ലു മൈനയും അമ്മയ്ക്കും ഭക്ഷണം കൊടുക്കുന്നു, മൈനയും അമ്മയും സന്തോഷ ത്തോടെ ഭക്ഷണം കഴിക്കുന്നു)

ഔചിത്യം കണ്ടെത്താം
Question 1.
‘ഇളംകാറ്റ് തെല്ലൊന്നും തൊട്ടെന്നുവന്നാൽ’ എന്ന ശീർഷകം ഈ യൂണിറ്റിന് എത്രമാത്രം യോജി ക്കുന്നു? ഈ യൂണിറ്റിന്റെ പാഠഭാഗങ്ങളിലെ ആശയങ്ങളുമായി ബന്ധപ്പെടുത്തി ശീർഷകത്തിന്റെ ഔചിത്യം പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മനോഹരമായ പ്രകൃതിയുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് കേരളം. പ്രകൃതിയോടിണങ്ങിക്കൊണ്ട് പ്രകൃതിയെ കാണാനും ആസ്വദിക്കാനും കഴിവുള്ളവരാണ് നമ്മൾ. പ്രകൃതിയുടെ ശാന്തതയും സൗന്ദ ര്യവും മനുഷ്യമനസ്സിൽ ഉണ്ടാവേണ്ട നന്മകളെയും വരച്ചുകാണിക്കുന്ന കൃതികളാണ് ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ എന്ന യൂണിറ്റിൽ ഉള്ളത്.

മൂന്നാറിൽ പതിറ്റാണ്ടുകൾക്കിടയിൽ പൂക്കുന്ന കുറിഞ്ഞിപ്പൂവെന്ന വിസ്മയക്കാഴ്ചയെക്കുറിച്ചാണ്. ‘ഭൂമിക്കു വേണ്ടിയൊരു ലാവണ്യദൃശോത്സവം ‘എന്ന ലേഖനഭാഗത്തിൽ സുഗതകുമാരി പറയുന്നത്.

എല്ലാവരും ഈ കാഴ്ചകൾ കാണേണ്ടതിന്റെയും ഒപ്പം എല്ലാ കാലത്തേക്കും ഈ കാഴ്ചകൾ നിലനിർത്ത ണ്ടതിന്റെയും പ്രാധാന്യം ലേഖിക സൂചിപ്പിക്കുന്നു. ‘ഒരു ദിനാന്ത സഞ്ചാരം’ എന്ന വള്ളത്തോൾ കവിതാ ഭാഗം ഒരു കുന്നിന്റെ ദൂരക്കാഴ്ചകളോടൊപ്പം അടുത്ത് എത്തുമ്പോഴുണ്ടാകുന്ന കാഴ്ചയിലെ മാറ്റങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നു.

പ്രകൃതിയിലെ ജീവജാലങ്ങളോട് സ്നേഹത്തോടെ പെരുമാറാനും, കൂട്ടിലടക്കാതെ അവയുടെ സ്വാത ന്ത്യത്തെ മാനിക്കാനും പ്രേരിപ്പിക്കുന്ന ഒരു കഥയാണ് മനസ്സിലെ കിളി. പി എന്ന കുട്ടിയിലൂടെയും ഒരു മൈനയിലൂടെയും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കഥയാണിത്.

പ്രകൃതിക്കും മനുഷ്യനും ഒരുപോലെ കുളിർപകരുന്ന ഇളംകാറ്റ് പോലെ പ്രകൃതിയുടെ സൗന്ദര്യവും, സംരക്ഷണവും, സ്വാതന്ത്രമെന്ന് അവകാശവും പകർന്നു നൽകുന്ന ഈ യൂണിറ്റിന് ‘ഇളംകാറ്റ് തെല്ലൊന്നും തൊട്ടെന്നുവന്നാൽ’ എന്ന ശീർഷകം ഏറെ ഉചിതമാണ്.

കാഴ്ചാനുഭവം എഴുതാം
ആകാശം നരച്ച് വിളറിക്കിടക്കുകയാണ്. നേർത്ത മഞ്ഞിൻ പടലങ്ങൾ അകലത്ത പൈൻ മരക്കാടുകൾക്കിടയിൽ ഊളിയിട്ടു കളിക്കുന്നു. മരക്കൂട്ടങ്ങളും ആപ്പിൾത്തോട്ടങ്ങളും കടന്നാൽ കാണുന്ന കുന്നുകൾ വെട്ടിത്തെളിച്ചു നഗ്നമാക്കിയിരിക്കുന്നു. ഡിസംബർ മാസത്തിൽ ഉച്ചനേരത്ത് നിത്യവും ഈ ജാലകം തുറന്നിട്ട് കുറച്ചിട നോക്കിനിൽക്കാറുണ്ട്. നോക്കെത്തുന്നേടം മുഴുവൻ കുഴമഞ്ഞ് മൂടിക്കിടക്കുന്നത് കാണും.

ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു. അവസാനം അങ്ങിങ്ങായി വെണ്മയുടെ വീണുകിടക്കുന്ന മേഘ ക്കീറുകൾ, ഉരുകിത്തീരാത്ത ശിശിരത്തിന്റെ ഓർമ്മക്കുറിപ്പുകൾ ബാക്കിനിൽക്കുന്നു.

മലനിരകൾ മാസങ്ങൾക്കുശേഷം ഇളം ചൂടേൽക്കുന്ന ചൈത്രത്തിന്റെ മധ്യാഹ്നങ്ങൾ, വെയിൽ തെളിയുമ്പോൾ കുന്നിൻ ചെരുവുകളിൽ മഞ്ഞുരുകിയ വെള്ളിയൊഴുക്കുകൾ കാണാവുന്നു; ഇന്നലെയുടെ കണ്ണീർച്ചോലകൾ.

അവൾ നോക്കിനിൽക്കെ, നരച്ച ആകാശം തെളിഞ്ഞു. പതുക്കെപ്പതുക്കെ മലയോരത്തിൽ ഇളവെയിൽ പരന്നു. താഴ്വരയിലെ നടപ്പാതയുടെ വളവിലെ കൂറ്റൻ ബർച്ചുമരത്തിന്റെ നനവുള്ള ഇലച്ചാർത്തുകൾ തിളങ്ങുന്നു.

മഞ്ഞും മേഘവും കലർന്നുനിന്ന വിദൂരതയിൽ കൊടുമുടികളുടെ നരച്ച ശിരസ്സുകൾ തെളിയുന്നു.

മഞ്ഞ്
[എം.ടി. വാസുദേവൻ നായർ]

Question 1.
മുകളിൽ കൊടുത്തിരിക്കുന്ന വർണ്ണനാഭാഗം വായിച്ച് നിങ്ങളുടെ പ്രദേശത്തെ വയൽക്കാഴ്ചകൾ, പുഴയോരക്കാഴ്ചകൾ, ആകാശക്കാഴ്ചകൾ എന്നിവയിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ചുള്ള കാഴ്ചാ നുഭവം വർണ്ണിക്കുക.
Answer:
കണ്ണെത്തുന്നിടത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെയാണ് ഞാനെന്നും സ്കൂളി ലേക്ക് നടന്നുപോകാറ്. വരമ്പിലൂടെ നടക്കുമ്പോൾ പച്ചപ്പരവതാനിയിലൂടെ നടക്കുന്ന പ്രതീതിയാണ്. ഓരോ കാറ്റിനും ഇളകി വരമ്പുകൾക്കിടയിൽ പച്ചപ്പരവതാനിയിലെ തിരമാലകൾ പോലെ അവ ചലിക്കു ന്നു. കുട്ടിക്കാലം മുതൽ കണ്ടു ശീലിച്ച ഈ കാഴ്ചകൾക്കിടയിലും എപ്പോഴും പുതുമയുണ്ട്.

മഴക്കാലം വരുമ്പോൾ വയലുകൾ വെള്ളം നിറഞ്ഞ് കണ്ണാടിപോലെ മിന്നിത്തിളങ്ങും. മാനത്തെ നീലയും വെളളയും മേഘങ്ങളും ഈ വെള്ളക്കണ്ണാടിയിൽ പ്രതിഫലിക്കും. ചിലപ്പോൾ വെള്ളത്തിൽ ചാഞ്ഞും ചെരിഞ്ഞും നീണ്ടുകിടക്കുന്ന തെങ്ങിൻ നിഴലുകൾ കാണാം. വയലിനു നടുവിൽ കാണുന്ന കൊച്ചുതുരു ത്തുകളിൽ ചിലപ്പോൾ വെള്ളത്തിൽ തലയുയർത്തി നിൽക്കുന്ന കൊറ്റികളെ കാണാം. വെള്ളത്തിൽ മുങ്ങി ഇരതേടുന്ന കൊറ്റിയുടെ കാഴ്ച എത്ര കണ്ടാലും മതിവരില്ല.

വിളവെടുപ്പ് കാലം ഒരു ഉത്സവം പോലെയാണ്. കൊയ്ത്തുകാർ കൂട്ടം കൂട്ടമായി വയലിലിറങ്ങി നെൽക്ക തിരുകൾ വെട്ടി അവ കറ്റകളാക്കി കൂട്ടി വയ്ക്കും. അപ്പോൾ വയലുകൾ സ്വർണ്ണ നിറത്തിൽ തിളങ്ങും. ഈ സ്വർണ്ണക്കതിരുകൾക്കിടയിൽ ഓടി കളിക്കുവാൻ ഞങ്ങൾ കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. വയലുകൾ എന്നു എന്നെ വിസ്മയിപ്പിക്കുന്നു. അവയുടെ ഓരോ ഭാവവും കാഴ്ചയും എനിക്ക് പ്രിയപ്പെട്ടതാണ്.

മനസ്സിലെ കിളി Notes Question Answer Class 7 Kerala Padavali Chapter 3

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും

ശീർഷകത്തിന്റെ ഔചിത്യം
മനസ്സിലെ കിളി എന്ന ശീർഷകം പലതലങ്ങളിൽ വ്യാഖ്യാനിക്കാവുന്നതാണ്. പില്ലുവിന് പക്ഷികളോട് ഒരു പ്രത്യേക അടുപ്പമാണുളളത്. കിളികളുടെ ശബ്ദം കേട്ടാണ് അവൻ എന്നും ഉണരുന്നത്. “അവന്റെ മന സ്സിലെ കിളി അശാന്തനായിരുന്നു”. എന്ന വരി പില്ലുവിന്റെ മനസ്സിലെ പക്ഷികളോടുള്ള ആഴമേറിയ വൈകാരിക ബന്ധത്തെയാണ് കാണിക്കുന്നത്. മൈനയെ സഹായിക്കാൻ അവനെ പ്രേരിപ്പിക്കുന്നത് ഈ വൈകാരിക ബന്ധമാണ്. മനസ്സിലെ കിളി സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ കൂടിയാണ് സൂചിപ്പിക്കു ന്നത്. പില്ലുവിന്റെ പ്രവൃത്തികളിലും മൈനയുടെ അവസ്ഥയിലും ഇത് പ്രതിഫലിക്കുന്നു. കഥയുടെ പ്രമേയമായ സഹാനുഭൂതി സ്വാതന്ത്ര്യം എല്ലാ ജീവജാലങ്ങളുടെയും പരസ്പരബന്ധം എന്നി വയെ ഉൾക്കൊള്ളുന്ന ഈ കഥയ്ക്ക് “മനസ്സിലെ കിളി” എന്ന ശീർഷകം കഥയ്ക്ക് ഏറെ ഉചിതമാണ്.

അധികവായനയ്ക്ക്

വിവർത്തന സാഹിത്യം

വിവർത്തനത്തിൽ രണ്ടു ഭാഷകളാണ് ഇടപെടുന്നത്. ഏത് ഭാഷയിൽ നിന്നാണോ വിവർത്തനം ചെയ്യുന്നത് ആ ഭാഷയെ സാതഭാഷ എന്നും ഏത് ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ഭാഷയെ ലക്ഷ്യ ഭാഷ എന്നും അറിയപ്പെടുന്നു. സാതഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്ക് ഒരു കൃതിയെ മാറ്റുന്ന പ്രക്രി യയാണ് വിവർത്തനം. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് മാറ്റുക എന്ന കൃത്യം അഥവാ പ്രക്രിയ അതിന്റെ ഉൽപ്പന്നം ഒരു വ്യത്യസ്ത ഭാഷയിലുള്ള പാഠം എന്നാണ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു വിവർത്തനത്തിന് നൽകിയിരിക്കുന്ന നിർവചനം.

അടിസ്ഥാനപരമായി വിവർത്തനം ഒരു പാഠമാറ്റ പ്രക്രിയയാണ്. ആ പാഠമാറ്റം എന്നുള്ളത് വളരെ ഫലവ ത്തായി നിർവഹിക്കുക എന്നുള്ളതാണ് വിവർത്തകരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള മലയാളഭാ ഷയിൽ വിവർത്തനം എന്ന പ്രക്രിയയെ സൂചിപ്പിക്കാൻ പരിഭാഷ, ഭാഷാന്തരണം, ഭാഷാന്തരീകരണം അനു വാദം, മൊഴിമാറ്റം, തർജ്ജമ തുടങ്ങിയ നിരവധി പദങ്ങൾ. ഇന്ത്യൻ ഭാഷകളിലെ പ്രധാനപ്പെട്ട കൃതികൾ എല്ലാം മലയാളത്തിന് വിവർത്തനത്തിലൂടെ ലഭ്യമായിട്ടുണ്ട്. ഇന്ത്യൻ സാംസ്കാരികതയെ ഒരുമിപ്പിക്കുന്ന പ്രക്രിയ എന്നതുപോലെതന്നെ ദേശീയോദ് ഗ്രഥത്തിനും ഈ വിവർത്തനങ്ങൾ പ്രേരകമായിട്ടുണ്ട് എന്നു ള്ളത് പ്രധാന വസ്തുതയാണ്.

ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ മലയാളസാഹിത്യത്തെയും ഭാവുകത്വത്തെയും സ്വാധീനിച്ച പ്രധാനപ്പെട്ട ഭാഷ ബംഗാളിയാണ്. ഇന്ത്യൻ നവോത്ഥാനത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരു പ്രദേശം ബംഗാളും ഭാഷ ബംഗാളിയുമായിരുന്നു. രവീന്ദ്രനാഥ ടാഗോർ, ബെങ്കിംഗ് ചന്ദ്ര ചാറ്റർജി, താരാശങ്കർ ബാനർജി, വിഭൂ തിഭൂഷൻ ബസോപാധ്യായ, ശരത്ചന്ദ്ര ചാറ്റർജി, മഹാശേതാദേവി ബിമൽ മിത്ര മുതലായ ബംഗാളി സാഹിത്യത്തിലെ അനശ്വര പ്രതിഭകളെ മലയാളിക്ക് ഏറെ സുപരിചിതമാണ്. ഈ സുപരിചിതത്വം സംഭ വിച്ചത് വിവർത്തനത്തിലൂടെയാണ്. ബംഗാളി സാഹിത്യത്തിൽ നോവൽ കൃതികൾ ധാരാളമായി മലയാള ത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

ദുർഗേശനന്ദിനി, ആരോഗ്യനികേതനം, 20-ാം നൂറ്റാണ്ട് തുടങ്ങിയ കൃതികൾ മലയാളികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രവീന്ദ്രനാഥടാഗോർ എന്ന ഇന്ത്യൻ കവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കവിയാണ്. അദ്ദേഹത്തിന്റെ കൃതികൾ മലയാള കൃതിപോലെയാണ് നമ്മൾ വിവർത്തന ത്തിലൂടെ വായിച്ച് ആസ്വദിക്കുന്നത്. മലയാള കവിതാ ഭാവുകത്വത്തെയും കവികളെയും സ്വാധീനിക്കാൻ ടാഗോറിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധാർഹമാണ്. നോവൽ, ചെറുകഥ, കവിത, നാടകം തുടങ്ങി പ്രധാന സാഹിത്യ രൂപങ്ങൾ എല്ലാം ബംഗാളി സാഹിത്യത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനത്തി ലൂടെ പകർന്നു കിട്ടിയിട്ടുണ്ട്. ഇതിന്റെ സ്വാധീനത പല പ്രകാരത്തിൽ മലയാളസാഹിത്യത്തിൽ പ്രത മായും പരോക്ഷമായും പ്രകടമായിട്ടുണ്ട്.

മനസ്സിലെ കിളി Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and മനസ്സിലെ കിളി Manassile Kili Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Manassile Kili Summary

Manassile Kili Summary in Malayalam

മനസ്സിലെ കിളി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ബിമലേന്ദ്ര ചക്രവർത്തി : ബംഗാളിയായ ഒരു എഴുത്തുകാരനാണ് ബിമലേന്ദ്ര ചക്രവർത്തി. ത്രിപുരയിലെ അഗർത്തലയിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രധാന എഴുത്തു മേഖലയാണ്. അമർചബി അമർചര, ഫ്രണ്ട്സ് ഓഫ് ദി ഗ്രീൻ ഫോറസ്റ്റ് ഹരിതവനത്തിലെ കൂട്ടുകാർ, ബേഡ് ഓഫ് ദി മൈൻഡ് തുടങ്ങിയവയാണ് പ്രധാനകൃതികൾ. മനസ്സിലെ കിളി എന്ന ബാലസാഹി ത്യകൃതി ഇംഗ്ലീഷ് ചൈനീസ് തുടങ്ങിയ വിദേശഭാഷകളിലേക്കും മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മനസ്സിലെ കിളി Summary in Malayalam Class 7

പാഠസംഗ്രഹം

ബിമലേന്ദ്ര ചക്രവർത്തിയുടെ മനസ്സിലെ കിളി പ്രകൃതി സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യ ങ്ങളെ ഹൃദ്യമായി അവതരിപ്പിക്കുന്ന കഥയാണിത്.
മനസ്സിലെ കിളി Summary in Malayalam Class 7 1
കുട്ടികളിൽ കരുണയും സഹാനുഭൂതിയും ഉണർത്താൻ ഈ കഥയ്ക്ക് കഴിയുന്നു. വേനലവധിക്കാലത്ത് പിൿ എന്ന കൊച്ചുകുട്ടി പക്ഷി കളോടുളള അഗാധമായ സ്നേഹം വളർത്തിയെടുക്കുന്നു. എന്നാൽ അവന്റെ സഹോദരൻ ഒരു മൈനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് അവനിൽ ദുഃഖം ഉളവാക്കുന്നു. മൈനയുടെ കഷ്ടപ്പാടുകൾ കണ്ട് മനസ്സലിയുന്ന പിൿ, അതിന്റെ സ്വതന്ത്രമാക്കാൻ തീരുമാനിക്കു ന്നു. തന്റെ അമ്മ യുടെ സഹായത്തോടെ പിക്മു മൈനയെ പരിചരിച്ച്, അതിന് സ്വാതന്ത്ര്യം നൽകുന്നു. കഥയിലുട നീളം പ്രകൃതിയോടുള്ള സ്നേഹവും, അതിന്റെ സംരക്ഷണത്തിന്റെ ആവ ശ്യകതയും, കഥാകൃത്ത് ഊന്നിപ്പറയുന്നു. പക്ഷികളുടെ സ്വാതന്ത്ര്യത്തിൽ പിൿ കണ്ട ത്തുന്ന സന്തോഷം, പ്രകൃതിയുമായുള്ള ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
മനസ്സിലെ കിളി Summary in Malayalam Class 7 2

സ്വാതന്ത്ര്യം എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന് ഓർമ്മ പ്പെടുത്തുന്ന ഈ കഥയിലെ കൂട്ടിലടച്ച മൈനയുടെ ദുഃഖം വേദനയുണർത്തുന്നു. പില്ലുവിന്റെ മൈനയോ ടുള്ള കരുണയും സഹാനുഭൂതിയും കഥയുടെ കാതലാണ്. കുട്ടികളിൽ അനുകമ്പ വളർത്താൻ ഇത് സഹായി ക്കുന്നു. പിൿ എന്ന കൊച്ചുമിടുക്കൻ, അവന്റെ അമ്മ, ചേട്ടൻ എന്നിവരെല്ലാം ഹൃദ്യമായി ചിത്രികരീച്ചിരി ക്കുന്ന കഥ നിഷ്കളങ്കവും, ലളിതവുമായ ഭാഷയിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ, ആശയങ്ങളുടെ ആഴം ഒട്ടും കുറയ്ക്കാതെ പൂന്തോട്ടത്തിന്റെയും പക്ഷികളുടെയും പ്രകൃതിയുടെയും വർണ്ണനകളാൽ കഥയ്ക്ക് ഒരു കാവ്യാത്മകമായ മാനം നൽകാനും കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ കഥ, നമ്മുടെ ചുറ്റുമുള്ള ലോകത്തെ കൂടുതൽ കരുണയോടെയും സ്നേഹത്തോടെയും കാണാൻ നമ്മെ പ്രചോദിപ്പിക്കുന്നു.

And In Wonder And Amazement I Sing Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and And In Wonder And Amazement I Sing Summary in Malayalam English Medium before discussing the text in class.

Class 7 English And In Wonder And Amazement I Sing Summary

And In Wonder And Amazement I Sing Summary in English

Stanza 1:- The sky is full of the sun and the stars. The universe is full of life. Among all these I have found a place. And I sing in wonder and amazement.

Stanza 2:- The world is going this side and that side, up and down, by eternity’s fast-moving tide. I have felt its pull in my blood going through my veins. And I sing in wonder and amazement.

Stanza 3:- With my feet I have touched the blades of grass while walking in the forest. I have been surprised by the fragrance of the flowers. They all have filled my mind. I find the gifts of gladness and joy are scattered all around. And I sing in wonder and amazement.

Stanza 4:- I have opened my ears and my eyes. I have opened my heart to the world. In the middle of the known things I have searched for the unknown. And I sing in wonder and amazement.

And In Wonder And Amazement I Sing Summary in Malayalam English Class 7

And In Wonder And Amazement I Sing Summary in Malayalam

സ്റ്റാൻസ് 1 സൂര്യനും നക്ഷത്രങ്ങളും ആകാശം നിറഞ്ഞുനിൽക്കുകയാണ്. പ്രപഞ്ചം നിറയെ ജീവനാ ണ്. ഇവക്കെല്ലാം ഇടയിൽ എനിക്കൊരു സ്ഥലമുണ്ട്. ഞാൻ അത്ഭുതത്തിലും വിസ്മയത്തിലും പാടുന്നു.

സ്റ്റാൻസ 2:- ഈ ലോകം അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും തീരാത്ത സമ യമാണ് ലോകത്തെ ഇങ്ങിനെ ആടിയുലക്കുന്നത്. സമയത്തിന്റെ വേലിയേറ്റങ്ങളുടെ ആകർഷണം എന്റെ ഞരമ്പുകളിൽ എനിക്കനുഭവപ്പെടുന്നുണ്ട്. ഞാൻ അത്ഭുതത്തിലും വിസ്മയത്തിലും പാടുന്നു.

സ്റ്റാൻസ് 3 :- കാട്ടിൽ കൂടി നടക്കുമ്പോൾ എന്റെ പാദങ്ങൾ പുൽനാമ്പുകളെ സ്പർശിക്കുന്നു. അവിടെ യുള്ള പൂക്കളുടെ നറുമണം എന്നെ വിസ്മയിപ്പിക്കുന്നു. അവയെല്ലാം എന്റെ മനസ്സ് നിറച്ചിരിക്കുകയാ ണ്. സന്തോഷം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതായി ഞാൻ കാണുന്നു. ഞാൻ അത്ഭുതത്തിലും വിസ്മ യത്തിലും പാടുന്നു.

And In Wonder And Amazement I Sing Summary in Malayalam English Class 7

സ്റ്റാൻസ 4 :- ഞാൻ എന്റെ കണ്ണുകളും, കാതുകളും ഹൃദയവും ലോകത്തേക്ക് തുറന്നിട്ടിരിക്കുകയാണ്. അറിയപ്പെടുന്ന കാര്യങ്ങൾക്കിടയിൽ അറിയപ്പെടാത്തതിനെ അന്വേഷിക്കുകയാണ് ഞാൻ. ഞാൻ അത്ഭു തത്തോടെയും വിസ്മയത്തോടെയും പാടുന്നു.

And In Wonder And Amazement I Sing About the Author

Rabindranath Tagore (1861-1941) was a poet, fiction writer, playwright, essayist, composer and painter. He won the Nobel Prize in literature in 1913 for his collection of poems “Gitanjali”. Tagore wrote the National Anthem of India and Bangladesh.

ടാഗോർ (1861-1941) ഒരു കവിയും, നോവലിസ്റ്റും, നാടകകൃത്തും, ലേഖ കനും, സംഗീതജ്ഞനും, ചിത്രരചയിതാവുമാണ്. 1913-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കിട്ടി. ഗീതാഞ്ജലി എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം. ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ അദ്ദേഹം എഴുതിയതാണ്.

And In Wonder And Amazement I Sing Summary in Malayalam English Class 7

And In Wonder And Amazement I Sing Word Meanings

  • amazement – surprise, wonder, അത്ഭുതം
  • swayed – moved from side to side, or forward and backward,
  • eternity – unending time; infinity, ഒരിക്കലും തീരാത്ത സമയം
  • rushing – coming fast, hurrying, ധൃതിയിൽ വരുക
  • tide – the rising and falling of the sea, വേലിയേറ്റം
  • tug – pull , വലിക്കുക
  • veins – tubes for blood circulation, ഞരമ്പുകൾ
  • woodlands – forests, കൂടുകൾ
  • blades of grass – single narrow leaves of grass, പുൽനാമ്പുകൾ
  • startled – surprised, അതിശയിച്ചു
  • fragrance – scent; good smell; perfume, നറുമണം
  • strewn – scattered”, അവിടേയും ഇവിടേയും വലിച്ചെറിയുക
  • pricked my ears – listened carefully, ശ്രദ്ധിച്ചു കേട്ടു
  • midst – middle, നടുക്ക്
  • sought – looked for searched, അന്വേഷിച്ചു

ഒരു ദിനാന്തസഞ്ചാരം Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and ഒരു ദിനാന്തസഞ്ചാരം Oru Dinantha Sancharam Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Oru Dinantha Sancharam Summary

Oru Dinantha Sancharam Summary in Malayalam

ഒരു ദിനാന്തസഞ്ചാരം Summary in Malayalam

കവിയെ പരിചയപ്പെടാം

വള്ളത്തോൾ നാരായണമേനോൻ : മലയാളത്തിലെ മഹാകവിയും, കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനു മാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദ സൗന്ദര്യം കൊണ്ടും സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായ ണമേനോൻ. മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്തു. വിവർത്തനം കൊണ്ട് ‘കേരള വാല്മീകി’ യെന്നും കഥകളിയുടെ സമുദ്ധാരകൻ എന്നനിലയിൽ ‘കേരള ടാഗോർ’ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ല യിലെ തിരൂരിൽ ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കശാസ്ത്രം പഠിച്ചു.

1908 -ൽ ഒരു രോഗബാധയെ തുടർന്ന് ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്. വാല്മീകി രാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയ പുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുരംഗം, മധ്യമവ്യായോഗം, അഭിഷേക നാട കം, സ്വപ്ന വാസവദത്തം തുടങ്ങിയവ സംസ്കൃത കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എന്റെ ഗുരുനാഥൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചു സീത, അച്ഛനും മകളും, കാവ്യാമൃത ചിത്രയോഗം തുടങ്ങിയവ പ്രധാനകൃതികളാണ്. പത്മഭൂഷൺ, പത്മവിഭൂഷൺ, കവിതിലകൻ, തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1958 മാർച്ച് 13ന് 79-ാം വയസ്സിൽ അന്തരിച്ചു

ഒരു ദിനാന്തസഞ്ചാരം Summary in Malayalam Class 7

കവിതയുടെ ആശയം

ക്രമേണ മേല്പോട്ടു പടുത്തു, ചക്ര
…………………………………………..
ന്നായി കമാൽ വേർതിരിയുന്നു ഭംഗ്യാ

അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവ്വതത്തിന്റെ ദൃശ്യചാരുത വാക്കുകൾ കൊണ്ട് കവി വരച്ചു കാണിക്കുന്നു. കവിയുടെ കാഴ്ചയ്ക്ക് അനുഭൂതി പകർന്നു പല തര ദൃശ്യങ്ങളിൽ ഒന്നാണ് സന്ധ്യാസമയത്തെ കുന്നിന്റെ ദൃശ്യം. ആകാശത്തിന്റെ കിഴക്കുഭാഗത്തായി പരന്നു കിടക്കുന്ന കുന്ന്, പതിയെ പതിയെ ചക്രവാളത്തിൽ മുട്ടുന്ന തരത്തിൽ പടുത്തുയർത്തിയ കോട്ടപോലെ അനു ഭവപ്പെടുന്നു. അകലെ നിന്നുള്ള ആദ്യത്തെ കാഴ്ചയിൽ അതൊരു പുകപോലെ തോന്നും. അടുക്കുംതോറും മരങ്ങളും പൂവള്ളികളും മറ്റും ഓരോന്നായി ക്രമേണ ഭംഗിയിൽ വ്യക്തമായി വേർതിരിഞ്ഞു കാണാൻ കഴി യുന്നു.

പ്രായേണ പത്രങ്ങൾ നിറഞ്ഞു തിങ്ങി-
……………………………………………….
രണ്ടിന്നുമേറെ പ്രഭ ചേരുമാറായ്

എല്ലായ്പ്പോഴും ഇലകൾ നിറഞ്ഞു തിങ്ങിയ വള്ളികളാൽ ചുറ്റി നിൽക്കുന്ന പച്ചക്കുന്നിന്റെ കാഴ്ച കണ്ണുകൾക്ക് ഏറെ കുളിർമ നൽകുന്നു. പച്ചനിറത്തിനിടയിൽ, വിദഗ്ധരായ ശിൽപികൾ ചായപ്പണി ചെയ്ത പോലെ ചുവന്ന മണ്ണും കാണുന്നു. ഇടകലർന്ന് കാണപ്പെടുന്ന ചുവന്ന നിറവും, പച്ചനിറവും ഒന്നിനൊന്നു സുന്ദരമാണ്. രണ്ടിനും ഏറെ ഭംഗിയാണ്.

മരങ്ങൾ തൻ പച്ചില, പല്ലവങ്ങൾ
………………………………………….
നാനാപ്രകാരം വിലമ്പുന്നു ശൈലം.

മരങ്ങളുടെ പച്ചിലകളും തളിരുകളിലും പൂക്കളിലും പുല്ലിലുമെല്ലാം സന്ധ്യാസമയത്തെ ഇളംവെയിൽ പതിക്കു ന്നു. അങ്ങനെ കുന്ന് വിചിത്രമായ നിറം നേടിയപോലെ അനുഭവപ്പെടുന്നു. ചില ഭാഗം മറയ്ക്കാതെ ശൂന്യ മായും ചില ഭാഗം മേഘങ്ങളാൽ മറഞ്ഞും ചിലയിടത്ത് താഴ്ന്നും മറ്റൊരിടത്ത് ഉയർന്നും പലതരത്തിൽ കുന്ന് ശോഭിക്കുന്നു.

പത്രങ്ങളൊട്ടൊട്ടിളകുന്ന വൃക്ഷം
…………………………………………..
കാണുന്നിതപ്പുറമൊഴിപോലെ

ഇലകൾ ഇളകുന്ന വൃക്ഷങ്ങളുടെയും വള്ളികളുടെയും ഇടയിലുള്ള ഇളം കറുപ്പ് കലർന്ന കിഴക്കൻ ചക്രവാളം കാണാം. അതൊരു കടലുപോലെ കാണപ്പെടുന്നതായി കവിക്ക് തോന്നുന്നു. സന്ധ്യാസമയത്തെ കുന്നിന്റെ വിവിധരൂപഭാവത്തിലുള്ള ദൃശ്യഭംഗി ആവിഷ്കരിക്കുന്ന മനോഹരമായ ഒരു കവിതയാണിത്.

പദപരിചയം
ചക്രവാളം – ആകാശവും ഭൂമിയും തമ്മിൽ തൊടുന്നതായി തോന്നുന്ന ഇടം
വല്ലി – വള്ളി
ഭംഗ്യാ – ഭംഗിയായി
ക്രമാൽ – ക്രമമായി
പ്രായേണ – മിക്കവാറും
തരു – വൃക്ഷം
പ്രഭ – ശോദ
പല്ലവം – തളിര്
വിചിത്രവർണ്ണം – ആശ്ചര്യകരമായ നിറപ്പകിട്ട്
അച്ഛാദനശൂന്യം – മറവില്ലാത്തത്, തുറസ്സയായത്
ശൈമം – കുന്ന്, പർവതം
അംബരം – ആകാശം
ആഴി – കടൽ, സമുദ്രം
മത – വള്ളി
നാനാപ്രകാരം – പലവിധത്തിൽ
മുകിൽ – മേഘം
ഗണം – കൂട്ടം
പോക്കുവെയിൽ – വൈകുന്നേരത്തെ വെയിൽ
ശില്പജ്ഞർ – ശില്പികൾ
പത്രങ്ങൾ – ഇലകൾ
പൂവല്ലി – പൂത്തുനില്ക്കുന്ന വള്ളിച്ചെടി
കാൺമാൻ – കാണുന്നതിന്

ഒരു ദിനാന്തസഞ്ചാരം Summary in Malayalam Class 7

പര്യായം
കുന്ന് – അചലം, പർവതം
മരം – തരു, പാദപം
പത്രം – ഇല, ദലം
മുകിൽ – ജലദം, വാരിദം
അംബരം – ഗഗനം ആകാശം
ആഴി – കടൽ, സമുദ്രം

പിരിച്ചെഴുതുക
വർണത്തിനിടയ്ക്ക് – വർണത്തിന് + ഇടയ്ക്ക്
ഇളങ്കറുപ്പ് – ഇളം + കറുപ്പ്
കാണുന്നതിങ്ങേപ്പുറം – കാണുന്നതിന് + അങ്ങേപ്പുറം
അകലെപ്പരന്ന് – അകലെ + പരന്ന്
ദിക്കുയർന്ന് – ദിക്ക് + ഉയർന്ന്

വിഗ്രഹിച്ചെഴുതാം.
ചായപ്പണി – ചായം കൊണ്ടുള്ള പണി
ശില്പജ്ഞർ – ശില്പവിദ്യയിൽ ജ്ഞാനമുള്ളവർ
വിചിത്രവർണം – വിചിത്രമായ വർണം
വൃക്ഷലതാഗണം – വൃക്ഷങ്ങൾ, ലതകൾ ഇവയുടെ ഗുണം
അംബരാന്തം – അംബരത്തിന്റെ അന്തം

ഒരു ദിനാന്തസഞ്ചാരം Notes Question Answer Class 7 Kerala Padavali Chapter 2

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 1 Chapter 2 ഒരു ദിനാന്തസഞ്ചാരം Oru Dinantha Sancharam Notes Questions and Answers Pdf improves language skills.

Oru Dinantha Sancharam Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 1 Chapter 2 Oru Dinantha Sancharam Question Answer

Class 7 Malayalam Oru Dinantha Sancharam Notes Question Answer

വായിക്കാം, പറയാം
Question 1.
കുന്ന് കണ്ണിന് കുളിരേകുന്നത് എങ്ങനെയാണ്?
Answer:
എല്ലായ്പ്പോഴും ഇലകൾ നിറഞ്ഞു തിളങ്ങിയ വള്ളികളാൽ ചുറ്റി നിൽക്കുന്ന പച്ചക്കുന്നിന്റെ മനോഹര മായ കാഴ്ചയാണ് കണ്ണുകൾക്ക് കുളിരേകുന്നത്.

Question 2.
കുന്നിന്റെ വിചിത്രവർണ്ണം ലഭിക്കുന്നത് എപ്രകാരമാണ്?
Answer:
മരങ്ങളുടെ പച്ചിലകളിലും തളിരുകളിലും പൂക്കളിലും പുല്ലിലുമെല്ലാം സന്ധ്യാസമയത്തെ പോക്കുവെ യിൽ പതിക്കുമ്പോഴാണ് കുന്നിന് വിചിത്രമായ നിറം ലഭിക്കുന്നത്.

Question 3.
ആഴിപോലെ കാണപ്പെടുന്നത് എന്താണ്?
Answer:
ഇലകൾ ഇളകുന്ന വൃക്ഷങ്ങളുടെയും വള്ളികളുടെയും ഇടയിലൂടെ ഇളം കറുപ്പ് കലർന്ന കിഴക്കൻ ചക വാളം കാണാം. ആ ദൃശ്യമാണ് കടലുപോലെ കാണപ്പെടുന്നതായി കവിക്ക് തോന്നുന്നത്.

ഒരു ദിനാന്തസഞ്ചാരം Notes Question Answer Class 7 Kerala Padavali Chapter 2

സാദൃശ്വഭംഗി കണ്ടെത്താം
Question 1.
കാവ്യഭാഗത്ത് കുന്നിനെയും കോട്ടയെയും ‘പോലെ’ എന്ന പ്രയോഗം കൊണ്ട് സാദൃശ്യപ്പെടുത്തിയിരി ക്കുന്നു. ഈ രിതിയിൽ ‘പോലെ’ ഉപയോഗിച്ച് സാദൃശ്യപ്പെടുത്തിയ കൂടുതൽ വരികൾ കവിതയിൽ നിന്ന് കണ്ടെത്തി വിശദീകരിക്കുക.
നിങ്ങൾ കണ്ടെത്തിയ വരികളുടെ സാദൃശ്യഭംഗിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
‘ചക്രവാളത്തിൽ മുട്ടിച്ചൊരു കോട്ടപോലെ’ എന്നാണ് കവി കുന്നിനെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ആകാശം മുട്ടി നിൽക്കുന്ന കുന്ന് ഒരു കോട്ടപോലെയാണ് കാണപ്പെടുന്നത്. സഹ്യപർവ്വതത്തിന്റെ ഉയരവും രൂപവൈവിധ്യവും മഹിമയും ആവിഷ്കരിക്കാൻ പോന്ന പ്രയോഗമാ
ണിത്.
‘പോലെ’ ഉപയോഗിച്ച് സാദൃശ്യപ്പെടുത്തിയ കൂടുതൽ വരികൾ

• ആദ്യത്തിലാരാകുക പോലെ
ആകാശത്തിന്റെ കിഴക്കുഭാഗത്തായി
പരന്നു കിടക്കുന്ന കുന്ന് അകലെ നിന്നുള്ള ആദ്യത്തെ കാഴ്ചയിൽ ഒരു പുകപോലെ തോന്നും.
• ശില്പജ്ഞർ ചായപ്പണി ചെയ്തപോലെ
കുന്നിൻ പുറത്ത് പുല്ലുകൾക്കിടയിൽ കാണുന്ന ചുമന്ന മണ്ണ് ചിത്രകാരന്മാർ വരച്ച മനോഹരമായ ഒരു ചിത്രം പോലെ തോന്നുന്നു.
• കാണുന്നിതങ്ങേപ്പുറമൊഴുപോലെ
ഇലകൾ ഇളകുന്ന വൃക്ഷങ്ങളുടെയും വള്ളികളുടെയും ഇടയിലുള്ള ഇളം കറുപ്പ് കലർന്ന കിഴക്കൻ ചക്രവാളം അപ്പുറത്തായി കാണാം. അതൊരു കടലുപോലെ കാണപ്പെടുന്നതായി കവിക്ക് തോന്നുന്നു.

മേൽപ്പോട്ട് പടുത്തുയർത്തിയ കോട്ടപോലെ എന്നുള്ള സാദൃശ്യകൽപ്പന സഹ്യപർവതത്തിന്റെ ഉയരവും രൂപവൈവിധ്യവും മഹിമയും മനോഹരമായി ആവിഷ്കരിക്കുന്നു. ചിത്രകാരന്മാർ വരച്ച മനോഹര ചിത്രത്തിലെ ചായക്കൂട്ടുപോലെ ഇടകലർന്ന് കാണപ്പെടുന്ന ചുവന്നനിറവും, പച്ചനിറവും എന്ന പ്രയോഗ വും, വൃക്ഷങ്ങളുടെയും വള്ളികളുടെയും ഇടയിലൂടെ കാണുന്ന കറുപ്പ് നിറഞ്ഞ ചക്രവാളത്തെ കടലി നോട് സാദൃശ്യപ്പെടുത്തിയതുമെല്ലാം പ്രകൃതിയിലെ മനോഹര കാഴ്ചകൾ കാവ്യാത്മകമായ, ആവിഷ്ക രിക്കുന്നതിനുള്ള വള്ളത്തോളിന്റെ മികവിന് മികച്ച ഉദാഹരണങ്ങളാണ് പ്രകൃതിയുടെ സൗന്ദര്യത്തെ സാദൃ ശ്യകൽപ്പനകളാൽ ആവിഷ്കരിക്കുന്നതിലൂടെ കവിതയുടെ ആസ്വാദനവും സൗന്ദര്യവും വർദ്ധിക്കുന്നു. ഒരു കുന്നിന്റെ ദൃശ്യഭംഗിയെ ചലനാത്മകമായി ഏറെ ജൈവികമായി, സ്വാഭാവികമായി ചിത്രീകരിക്കുന്ന കാവ്യവൈഭവമാണ് ഈ കവിതയിലൂടെ കാണാൻ കഴിയുന്നത്.

വിശകലനം ചെയ്യാം
Question 1.
‘ഇപ്പോക്കുവെൽക്കുകയാൽ വിചിത്ര-
വർണ്ണം വഹിക്കുന്നിതു കുന്നിതേറ്റം’
സൂര്യപ്രകാശം കുന്നിലേൽക്കുമ്പോഴുള്ള മാറ്റം എങ്ങനെയാണ് കവി വർണ്ണിച്ചിരിക്കുന്നത്? കവിതയിലെ വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer
പ്രകൃതിയിലെ മനോഹര കാഴ്ചകൾ കാവ്യാത്മകമായി ആവിഷ്കരിക്കുന്നതിനുള്ള വള്ളത്തോളിന്റെ മിക വിന് ഒരു ഉദാഹരണമാണ് ദിനാന്തസഞ്ചാരം എന്ന കവിത. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവ്വതത്തിന്റെ ദൃശ്യചാരുത വാക്കുകൾ കൊണ്ട് കവി വരച്ചു കാണി ക്കുന്നു. വൃക്ഷങ്ങളാൽ നിറഞ്ഞ കുന്നുകളുടെ പച്ചപ്പ് അതീവ മനോഹരമാണ്.

മരങ്ങളിലും പച്ചിലകളിലും, തളിരിലകളിലും പുല്ലിലും പൂക്കളിലുമെല്ലാം പോക്കുവെയിൽ ഏൽക്കുമ്പോൾ കുന്നിന് വിചിത്രവർണ്ണങ്ങളുണ്ടാകുന്ന പുല്ലുകളിലും പൂവിലും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികൾ സൂര്യന്റെ രശ്മികളേറ്റ് ഒരു കിരീടം പോലെ ശോഭിക്കുന്നു. കുന്നിന്റെ നിറഭേദങ്ങളെ കവി ഇവിടെ സൂക്ഷ്മ മായി ചിത്രീകരിക്കുകയാണ്.

ആൽബം തയ്യാറാക്കാം.
Question 1.
കുന്നുകളുടെ വ്യത്യസ്ത സമയങ്ങളിലെ വിദൂരദൃശ്യങ്ങൾ, സമീപദൃശ്യങ്ങൾ എന്നിവ മൊബൈലിൽ പകർത്തി ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക.
ഒരു ദിനാന്തസഞ്ചാരം Notes Question Answer Class 7 Kerala Padavali Chapter 2 1
Answer:
ഡിജിറ്റൽ ആൽബം തയ്യാറാക്കുന്ന വിധം

  1. ഈ PDF File desktop – ൽ Save ചെയ്യുക.
  2. ഏതേങ്കിലും Web browser-തുറക്കുക. ഇതിൽ Fliphtml.com എന്ന് type ചെയ്ത് enter ചെയ്യുക
  3. തുറന്നുവരുന്ന പേജിൽ Sign up ചെയ്യുക
  4. username ഉം password ഉം കൊടുത്തതിനുശേഷം login Button click ചെയ്യുക.
  5. തുറന്നുവരുന്ന Screen നു മുകളിൽ ഇടതുഭാഗത്തായി Quick upload എന്ന Option-ൽ ക്ലിക് ചെയ്യുക.
  6. തുടർന്ന് വരുന്ന സ്ക്രീനിൽ -Upload PDFൽ Click ചെയ്യുക
  7. PDF File തിരഞ്ഞെടുത്ത് Open button click ചെയ്യുക. ഇപ്പോൾ PDF Upload ചെയ്യുന്നത് കാണാം.
  8. Title, Description, Keyword, Category എന്നിവ തിരഞ്ഞെടുത്തശേഷം Apply button click ചെയ്യുക. തയ്യാ റായ Digital Album നമുക്ക് ലഭിക്കും.

ഒരു ദിനാന്തസഞ്ചാരം Notes Question Answer Class 7 Kerala Padavali Chapter 2

Question 2.
കവിതയിലെ കാഴ്ചകളും നിങ്ങൾ പകർത്തിയ ദൃശ്യാനുഭവങ്ങളും ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മഹാകവി വള്ളത്തോൾ ദിനാന്തസഞ്ചാരം എന്ന കവിതയിൽ വർണ്ണിക്കുന്നത് പോലെ തികച്ചും മായിക മായ ഒരു അനുഭൂതിയാണ് അസ്തമയസമയത്തെ മലനിരകൾ എന്നിൽ ഉണ്ടാക്കിയത്. കുന്നുകളുടെ ചിത്ര ങ്ങൾ പകർത്താൻ നേരിൽ പോയപ്പോൾ സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുമ്പോൾ, മലമടക്കുകളുടെ മുക ളിലെ വൃക്ഷങ്ങൾ സൂര്യന്റെ അവസാനകിരണങ്ങളെ സ്വീകരിക്കുന്നു. ഇലകൾ സ്വർണ്ണനിറത്തിൽ തിളങ്ങു ന്നു, മരങ്ങളുടെ നിഴലുകൾ നീങ്ങി നീങ്ങി പോകുന്നു. മലഞ്ചെരിവുകളിൽ വൃക്ഷങ്ങൾ ഒരു ഇരുണ്ട പച്ച പരവതാനി വിരിക്കുന്നു. ഇലകൾക്കിടയിലൂടെ സൂര്യന്റെ കിരണങ്ങൾ ഒളിച്ചു കളിക്കുന്നു, നിറങ്ങൾ മാറി മാറി വരുന്നു. മഞ്ഞ, ഓറഞ്ച്, ചുവപ്പ്…ഓരോ നിറവും മലമുകളിലെ ഭൂപ്രകൃതിയെ ഒരു പുതിയ വെളിച്ച ത്തിൽ കാണിക്കുന്നു. മരങ്ങൾക്കിടയിലൂടെ വരുന്ന കാറ്റ് ഇലകളെ തഴുകി കടന്നുപോകുന്നു. മരങ്ങളുടെ ഇലകൾക്കിടയിലൂടെ ആകാശം കാണാം. ചുവന്ന ആകാശത്തിൽ വെളുത്ത മേഘങ്ങൾ പതുക്കെ നീങ്ങു ന്നു. മേഘങ്ങൾക്കിടയിലൂടെ വീഴുന്ന സൂര്യകിരണങ്ങൾ ഒരു മാന്ത്രിക വെളിച്ചം സൃഷ്ടിക്കുന്നു. സൂര്യന്റെ അസ്തമയം, മരങ്ങൾ, കാറ്റ്, പ്രകാശം എന്നിവയുടെ സംഗമം നമ്മെ ഒരു നിർമ്മല ലോകത്തേക്ക് കൊണ്ടു പോകുന്നു. ഈ മായിക അനുഭവം നമ്മുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും, പ്രകൃതിയുടെ അത്ഭു തങ്ങളാൽ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു.

ചിത്രം വരയ്ക്കാം
Question 1.
‘പ്രായേണ, പത്രങ്ങൾ നിറഞ്ഞു തിങ്ങി-
നിൽക്കുന്ന വല്ലീ തരുമണ്ഡലത്താൽ
പരക്കെ നൽപ്പച്ചനിറം പെടുന്നീ-
ക്കുന്നത്രയും കൺകുളിരേകിടുന്നു
വരികളിലെ ആശയം, മനോഹാരിത എന്നിവ തിരിച്ചറിഞ്ഞ് ‘പരക്കെ നൽപ്പച്ചനിറം’ തൂകി നിൽക്കുന്ന കുന്നിന്റെ ചിത്രം വരയ്ക്കുക.
Answer:
ഒരു ദിനാന്തസഞ്ചാരം Notes Question Answer Class 7 Kerala Padavali Chapter 2 2

ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
Question 1.
മലയാളം കേൾക്കാൻ വായോ……
മലയാളം കേൾക്കാൻ വായോ
മാമലകൾ കാണാൻ വായോ
മഴപെയ്യും നേരം പുഴയുടെ
മയിലാട്ടം കാണാൻ വായോ
മഞ്ജുളമീ നാട്ടിൽ മാധവ-
കാലങ്ങൾ കാണാൻ വായോ
മനസ്സിന്റെ തീരത്തഴകിൽ
കാവ്യങ്ങൾ തീർക്കാൻ വായോ

പൊന്നോണക്കാലം വയലിൽ
കിന്നാരം പറയും കാറ്റിൽ
ഒന്നിച്ചു നടക്കാൻ വായോ
ഒന്നല്ലോ മാനവർ നമ്മൾ കുട്ടിക്കവിതകൾ
(സത്യചന്ദ്രൻ പൊയിൽക്കാവ്)

ഈ കവിത വിശകലനം ചെയ്ത് ആശയഭംഗി പ്രയോഗഭംഗി തുടങ്ങിയവ ഉൾപ്പെടുത്തി ആസ്വാദനക്കു റിപ്പ് തയ്യാറാക്കുക. നിങ്ങൾ തയ്യാറാക്കിയ കുറിപ്പ് സഹപാഠികളുടെ രചനകളുമായി ഒത്തുനോക്കി ചർച്ചചെയ്ത് അധ്യാപകരുടെ സഹായത്തോടെ മെച്ചപ്പെടുത്തുക.
Answer:
സത്യചന്ദ്രൻ പൊയിൽക്കാവിന്റെ കുട്ടിക്കവിതകളിലെ മലയാളം കേൾക്കാൻ വായോ എന്ന കവിതയിലെ വരികളാണിവിടെ നൽകിയിരിക്കുന്നത്. മലയാളം എന്നത് കൊണ്ട് കവി ഉദ്ദേശിക്കുന്നത് കേരളം തന്നെ യാണ്. കവി കേരളത്തിന്റെ മനോഹാരിത കാണുവാനും ആസ്വദിക്കാനും കവിതയിലൂടെ നമ്മെ ക്ഷണി ക്കുകയാണ്. മഴ പെയ്യുന്ന നേരത്തു പുഴയുടെ മയിലാട്ടം കാണാൻ വായോ എന്നാണ് കവി പറയുന്നത്. പുഴയുടെ മയിലാട്ടം എന്ന പ്രയോഗത്തിലൂടെ മഴ പെയ്യുന്ന കാഴ്ചയാണ് കവി അർഥമാക്കുന്നത്. പുഴ യിൽ മഴ പെയ്യുന്ന കാഴ്ച മനോഹരമാണ് വെളളത്തുള്ളികൾ പുഴയുടെ പ്രതലത്തിൽ പതിക്കുമ്പോൾ മയിലുകൾ നൃത്തം ചെയ്യുന്നത് പോലെ തോന്നും. പിന്നീട് കവി കേരളനാടിന്റെ മാധവകാലം കാണാൻ ഏവരെയും ക്ഷണിക്കുകയാണ്. മാധവകാലം എന്നത് കൊണ്ട് വൈശാഖ മാസം അല്ലെങ്കിൽ വസന്തകാ ലത്തെയാണ് സൂചിപ്പിക്കുന്നത്. പൊന്നോണ കാലത്ത്, വയലുകൾ കിന്നാരം പറയുന്ന നേരത്ത് മാനവ രെല്ലാം ഒത്തുചേരാനാണ് കവി ആവശ്യപ്പെടുന്നത്. ഒത്തൊരുമയുടെ പ്രതീകമായ ഓണത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയാണ് കവി.

ആശയത്താലും പ്രയോഗഭംഗിയാലും ഏറെ സുന്ദരമായ ഈ കവിത ഒരുമയുടെ മഹത്തായ സന്ദേശം കൂടി നൽകുന്നു.

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം.
Answer:
മഹാകവി വള്ളത്തോളിന്റെ മനോഹരമായ കവിതയാണ് സാഹിത്യമഞ്ജരി ഒന്നാം ഭാഗത്തിലെ 1913-ൽ എഴുതിയ ഒരു ദിനാന്ത സഞ്ചാരം’ പ്രകൃതിയിലെ മനോഹര കാഴ്ചകൾ കാവ്യാത്മകമായി ആവിഷ്കരി ക്കുന്നതിനുള്ള വള്ളത്തോളിന്റെ മികവിന് ഒരു ഉദാഹരണം കൂടിയാണീ കവിത. ഒരു ദിനാന്തത്തിലെ / വൈകുന്നേരത്തിലെ പ്രകൃതിദൃശത്തിലൂടെയുള്ള കവിയുടെ ഭാവനാസഞ്ചാരം ഏറെ ആഹ്ലാദകരവും അനുഭൂതികരവും ആയിരുന്നു എന്നതിന്റെ വാങ്മയാവിഷ്കാരമാണിത്.

അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവ്വതത്തിന്റെ ദൃശ്യ ചാരുത വാക്കുകൾ കൊണ്ട് കവി വരച്ചിരിക്കുന്നു. കവി കാഴ്ചയ്ക്ക് അനുഭൂതി പകർന്ന പലതരം ദൃശ്യങ്ങ ളിൽ ഒന്നാണ് സായം കാലകുന്നിന്റെ ദൃശ്യ ആകാശത്തിന്റെ കിഴക്കുഭാഗത്തായി പരന്നു കിടക്കുന്ന കുന്ന്, പതിയെ പതിയെ ചക്രവാളത്തിൽ മുട്ടുന്ന തരത്തിൽ പടുത്തുയർത്തിയ കോട്ടപോലെ അനുഭവപ്പെടുന്നു.

ആദ്യത്തെ കാഴ്ചയിൽ അകലെ പുകപോലെ തോന്നും. അടുക്കും തോറും മരങ്ങളും പൂവള്ളികളും മറ്റും ഓരോന്നായി ക്രമേണ ഭംഗിയിൽ വേർതിരിഞ്ഞു നിൽക്കുന്നു. എല്ലായിപ്പോഴും ഇലകൾ നിറഞ്ഞുതി ങ്ങിയ വള്ളികളാൽ ചുറ്റി നിൽക്കുന്ന പച്ചക്കുന്ന് കണ്ണുകൾക്ക് എത്രയും കുളിരേകിടുന്നു. പച്ചനിറത്തിനി ടയിൽ, വിദഗ്ധരായ ശില്പികൾ ചായപ്പണി ചെയ്തപോലെ ചുവന്ന മണ്ണും കാണുന്നു. രണ്ടിനും ഏറെ ഭംഗിയുണ്ട്. മരങ്ങളുടെ പച്ചിലകൾ തളിരുകൾ പൂക്കൾ, പുല്ല് എന്നിവയിലെല്ലാം പോക്കുവെയിൽ പതി ക്കുന്നു. അങ്ങനെ കുന്ന് വിചിത്രമായ നിറം പോലെ അനുഭവപ്പെടുന്നു. ചില ഭാഗം മറയ്ക്കാതെ ശൂന്യ മായും ചില ഭാഗം മേഘങ്ങളാൽ മറഞ്ഞും താഴ്ന്നും ഉയർന്നും പലതരത്തിൽ ശോഭിക്കുന്നു. ഇലകൾ ഇള കുന്നും. വൃക്ഷങ്ങളുടെയും വള്ളികളുടെയും ഇടയിലൂടെ ഇളംകറുപ്പ് കലർന്ന കിഴക്കൻ ചക്രവാളം കടലു പോലെ കാണപ്പെടുന്നു. ഒരു കുന്നിന്റെ വിവിധ രൂപഭാവത്തിലുള്ള ദൃശ്യഭംഗി ആവിഷ്കരിക്കുന്ന കവിത യാണിത്. കാഴ്ചയിൽ അനുഭവപ്പെടുന്നവ കൽപനാചാരുതയോടെ വള്ളത്തോൾ വരച്ചിടുന്നു. മേൽപ്പാട്ട് പടുത്തുയർത്തിയ കോട്ടപോലെ എന്നുള്ള സാദൃശ്യകൽപ്പന ഏറെ മനോഹരമാണ്. സഹ്യപർവതത്തിന്റെ ഉയരവും രൂപവൈവിധ്യവും മഹിമയും ആവിഷ്കരിക്കാൻ പോന്ന പ്രയോഗമാണിത്.

ഒരു ദിനാന്തസഞ്ചാരം Notes Question Answer Class 7 Kerala Padavali Chapter 2

അതിവിദൂരക്കാഴ്ചയും, സമീപക്കാഴ്ചയും ഒക്കെ കവി വാക്കുകൾ കൊണ്ട് വരച്ചിരിക്കുന്നത് ഹൃദ്യമായി ട്ടാണ്. അകലെ കണ്ടപ്പോൾ പുകപോലെ തോന്നിയ കുന്ന് സമീപക്കാഴ്ചയിൽ മരങ്ങളും പൂവള്ളികളു മായി വേർതിരിയുന്നതായി കൽപ്പിച്ചിരിക്കുന്നു. വൃക്ഷങ്ങളാൽ നിറഞ്ഞ കുന്നുകളുടെ പച്ചപ്പേറുന്ന ഭംഗി അതീവമനോഹരമാണ്. പച്ചപ്പിനിടയിൽ കാണുന്ന ചുവന്ന മണ്ണിനെ ശില്പികളുടെ ചായപ്പണിയായി കൽപ്പിക്കുന്നതിലെ ചമൽക്കാരം ഹൃദ്യമാണ്. മരങ്ങളിലും വള്ളികളിലും തളിരുകളിലും പൂക്കളിലും പുല്ലു കളിലും പോക്കുവെയിൽ പതിക്കുമ്പോൾ ഉണ്ടാവുന്ന നിറഭേദഭംഗി സൂക്ഷ്മമായി നിരീക്ഷിച്ച് കവി രേഖ പ്പെടുത്തിയിരിക്കുന്നു

കുന്നിന്റെ മറ്റൊരു ദൃശ്യഭംഗി ചിത്രീകരിക്കുന്നത്, മറഞ്ഞു കാണുന്ന ഭാഗവും മറയാതെ കാണുന്ന ഭാഗവും ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും ഒക്കെ വരച്ചിട്ടുകൊണ്ടാണ്. കുന്നുകളുടെ ഘടന ഇങ്ങനെയാണ്. അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ കാഴ്ചയാണ് നൽകുന്നത്. ഇളകുന്ന ഇല ചാർത്തികൾക്കിടിയുടെ ഇളം കറുപ്പ് കലർന്ന ചക്രവാളത്തെ കാണുമ്പോൾ തിരയിളകുന്ന സമുദ്രത്തിന്റെ ഭംഗി ദർശിക്കാൻ കഴിയും എന്ന് കവി വർണിക്കുന്നു. ആകാശവും കടലും ഇളം കറുപ്പിനാൽ ശോഭിക്കുമ്പോൾ ഉണ്ടാവുന്ന ചലനാ ത്മകതയെ സൂചിപ്പിക്കാൻ ഇളകുന്ന പച്ചിലച്ചാർത്തുകളെ കവി കൂട്ടുപിടിച്ചിരിക്കുന്നു. ഒരു കുന്നിന്റെ ദൃശ്യ ഭംഗിയെ ചലനാത്മകമായി ഏറെ ജൈവീകമായി, സ്വാഭാവികമായി ചിത്രീകരിക്കുന്ന കാവ്യവൈഭവമാണ് ഈ കവിതയിലൂടെ കാണാൻ കഴിയുന്നത്

2. ശീർഷകത്തിന്റെ ഔചിത്യം
അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റ് മനോഹരമായി ശോഭിക്കുന്ന സഹ്യപർവ്വതത്തിന്റെ ദൃശ്യ ഭംഗിയെ ചലനാത്മകമായി ഏറെ ജൈവീകമായി സ്വാഭാവികമായി ചിത്രീകരിക്കുന്ന കാവ്യ വൈഭവമാണ് ഈ കവിതയിലൂടെ കാണാൻ കഴിയുന്നത്. ഒരു ദിനാന്ത്യത്തിലെ പ്രകൃതി ദൃശ്യത്തിലൂടെയുള്ള കവി യുടെ ഭാവനാ സഞ്ചാരം ഏറെ ആഹ്ലാദകരവും അനുഭൂതികരവും ആയിരുന്നു എന്നതിന്റെ വാങ്മയാവി ഷ്കാരമായ ഈ കവിതയ്ക്ക് ‘ഒരു ദിനാന്ത സഞ്ചാരം’ എന്ന ശീർഷകം ഏറെ ഉചിതമാണ്.

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Bhoomikku Vendiyoru Lavanya Drishyolsavam Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Bhoomikku Vendiyoru Lavanya Drishyolsavam Summary

Bhoomikku Vendiyoru Lavanya Drishyolsavam Summary in Malayalam

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം

സുഗതകുമാരി: മലയാളത്തിലെ പ്രശസ്തകവിയും സാമൂഹിക പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗ തകുമാരി. 1934 ജനുവരി 22 ന് പത്തനംതിട്ട ജില്ലയിൽ ജനിച്ചു. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടി യിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കു വഹിച്ചു.

അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കു വേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹികരംഗത്ത് സുഗതകുമാരിയുടെ സംഭാവന കൾ പലതാണ്. സംസ്ഥാന വനിതാകമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി.

പ്രധാനകൃതികൾ, പാതിരപ്പൂക്കൾ, രാത്രിമഴ, അമ്പലമണി, മണലെഴുത്ത്, മുത്തുച്ചിപ്പി, വാഴത്തേൻ, കുറിഞ്ഞിപ്പൂക്കൾ, കാടിനു കാവൽ, പത്മശ്രീ പുരസ്കാരം, കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാ രം, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

2020 ഡിസംബർ 23-ന് മരണമടഞ്ഞു.

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Summary in Malayalam Class 7

പാഠസംഗ്രഹം

സുഗതകുമാരിയുടെ മുൻമൊഴി എന്ന ലേഖനത്തിൽ നിന്നെടുത്ത ഒരു ഭാഗമാണ് ഭൂമിക്കു വേണ്ടി യൊരു ലാവണ്യദ്യാത്സവം എന്ന പാഠഭാഗം.
ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Summary in Malayalam Class 7 1
പ്രകൃതിയുടെ അതിശയകരമായ സൗന്ദര്യത്തെയും കിഴക്കൻ മലനിരകളിൽ പന്ത്രണ്ടു വർഷത്തിലൊരി ക്കൽ മാത്രം പൂത്തുലയുന്ന കുറി ഞ്ഞിപ്പൂക്കളുടെ വിസ്മയകരമായ കാഴ്ചയെയും സുഗതകുമാരി ലളി തമായ വാക്കുകളിലൂടെ ചിത്രീകരി ക്കുന്നു. നീലക്കടൽ പോലെ പരന്നു വിടർന്നു നിൽക്കുന്ന പൂക്കളുടെ കാഴ്ച ഒരു ഉത്സവത്തിന്റെ ആവേശം സൃഷ്ടിക്കുന്നു. കാറ്റിൽ പൂക്കൾ നൃത്തം ചെയ്യുമ്പോൾ, തേനിച്ചകളു ടെയും വണ്ടുകളുടെയും മൂളലും, ചിത്രശലഭങ്ങളുടെയും തുമ്പികളു ടെയും ചിറകടിയും ഒരു മനോഹര മായ സംഗീതം സൃഷ്ടിക്കുന്നു. ഇളംകാറ്റും വനദേവതകളുടെയും ചെറു ചോലകളുടെയും എന്ന്
സങ്കൽപ്പിക്കാവുന്ന ചിരികളും ഈ പ്രകൃതിദൃശ്യത്തിന് മാന്ത്രികത നൽകുന്നു.

കുറിഞ്ഞിതേൻ തകർന്ന് ലഹ രിയിൽ മയങ്ങിക്കിടക്കുന്ന വണ്ടുകളും, പൂമ്പൊടി പുരണ്ട അവയുടെ നീലക്കറുത്ത ശരീരവും വായുവിൽ നിറ യുന്ന അനിർവചനീയമായ പരിമളവും ഈ പ്രകൃതിദൃശ്യത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വസന്ത ത്തിന്റെ ആഗമനം ആഘോഷിക്കുന്ന ഒരു ഉത്സവംപോലെയാണ് ഈ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. എന്നാൽ, ഈ സൗന്ദര്യം ക്ഷണഭംഗുരമാണ്. പൂക്കൾ കൊഴിഞ്ഞുവീഴുകയും, ചെടികൾ ഉണങ്ങി നിശ്ചലമാവുകയും ചെയ്യുന്നു. എന്നാൽ, ഈ മരണം ഒരു അവസാനമല്ല എന്ന് ലേഖിക നമ്മെ ഓർമ്മിപ്പിക്കുന്നു. പൂക്കൾ മണ്ണിൽ വിത്തുകൾ വിതറിയിട്ടുണ്ട്, അടുത്ത പന്ത്രണ്ടു വർഷത്തിനു ശേഷം വീണ്ടും പുനർജ്ജനിക്കാൻ കാത്തിരിക്കു ന്നു. പ്രകൃതിയുടെ നാശവും പുനരുജ്ജീവനവും തമ്മിലുള്ള നിരന്തരമായ ചക്രത്തെക്കുറിച്ച് സൂചിപ്പിക്കുന്ന തിനോടൊപ്പം നശിപ്പിക്കുന്നവർക്കല്ല, പ്രകൃതിയെ ആരാധിക്കുന്നവർക്കും, ഭൂമിയെ സ്നേഹിക്കുന്നവർക്കു മാണ് ഈ സൗന്ദര്യം സമർപ്പിക്കപ്പെട്ടിരിക്കുന്നത് എന്നും സുഗതകുമാരി വ്യക്തമാക്കുന്നു.

‘ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശോത്സവം’ എന്ന പാഠഭാഗം പ്രകൃതിയോടുള്ള ആദരവും അതിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു ക്ഷണവുമാണ്. ഭാവി തലമുറകൾക്ക് ഈ അത്ഭുതകരമായ കാഴ്ച കാണാൻ അവസരം ലഭിക്കണമെന്ന് ലേഖിക ആഗ്രഹിക്കുന്നിടത്താണ് ലേഖനം അവസാനിക്കുന്നത്.

പദപരിചയം
പന്തീരാണ്ട് – പന്ത്രണ്ടുവർഷം
നിറഞ്ഞുലാവി – നിറഞ്ഞിവിലമ്പി
മന്ദ്രസ്ഥായി – പതിഞ്ഞ സ്വരത്തിലുള്ള
ഇളംകാറ്റ് – ചെറുകാറ്റ്
ചെറുചോല – ചെറിയ അരുവി
മെയ്യ് – ശരീരം
അനിർവചനീയം – നിർവചിക്കാൻ കഴിയാത്ത
പരിമളം – സുഗന്ധം
കേളികൊട്ട് – കഥകളിയിലെ ഒരു ചടങ്ങ്
കണ്ണുകൾ കൂമ്പി – കണ്ണുകൾ അടച്ച്
കാഹളം – ശബ്ദം
ലാവണ്യം – സൗന്ദര്യം
മനോജ്ഞം – മനോഹരമായത്
എല്ലാം മറന്ന് – സ്വയം മറന്ന്

പര്യായം
കണ്ണ് – അക്ഷി, നയനം
മനസ്സ് – ചിത്തം, മാനസം
ഭൂമി – ധര, ധരിത്രി
പൂവ് – കുസുമം, പുഷ്പം
മല – അചലം, അദി
കടൽ – അബ്ധി, ആഴി
ചിറക് – പക്ഷം, പത്രതം
ചിത്രശലഭം – ചിത്രപതംഗം, പൂമ്പാറ്റ
കാറ്റ് – പവനൻ, മാരുതൻ
തേനീച്ച – മധുകാരി, മധുപൻ

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Summary in Malayalam Class 7

പിരിച്ചെഴുതുക
നീലക്കടൽ – നീല + കടൽ
ആടിക്കളിച്ചു – ആടി + കളിച്ചു
തിരയടിച്ച – തിര + അടിച്ച്
മനോജ്ഞവും – മനോജ്ഞം + ഉം
പുറത്തേക്കിറങ്ങി – പുറത്തേക്ക് + ഇറങ്ങി
പൂക്കളെല്ലാം – പൂക്കൾ + എല്ലാം
നിറഞ്ഞുലാവുന്നു – നിറഞ്ഞ് + ഉലാവുന്നു
പൂശിയിരിക്കുന്നു – പൂശി + ഇരിക്കുന്നു

വിഗ്രഹിച്ചെഴുതാം
ദൃശോത്സവം – ദൃശ്യങ്ങളുടെ ഉത്സവം
മലഞ്ചരിവ് – മലയുടെ ചരിവ്
മനോഹരദൃശ്യം – മനോഹരമായ ദൃശ്യം
നീലക്കടൽ – നീലനിറമുള്ള കടൽ
ചെറുചോല – ചെറിയതായ ചോല
മഞ്ഞപ്പൂമ്പൊടി – മഞ്ഞനിറമുള്ള പൂമ്പൊടി

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1

Practicing with Class 7 Malayalam Kerala Padavali Notes Pdf Unit 1 Chapter 1 ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Bhoomikku Vendiyoru Lavanya Drishyolsavam Notes Questions and Answers Pdf improves language skills.

Bhoomikku Vendiyoru Lavanya Drishyolsavam Class 7 Notes Questions and Answers

Class 7 Malayalam Kerala Padavali Notes Unit 1 Chapter 1 Bhoomikku Vendiyoru Lavanya Drishyolsavam Question Answer

Class 7 Malayalam Bhoomikku Vendiyoru Lavanya Drishyolsavam Notes Question Answer

വായിക്കാം, കണ്ടെത്താം
Question 1.
മൂന്നാർ മലനിരകളിലെ പൂക്കളുടെ നൃത്തത്തിൽ എന്തെല്ലാമാണുള്ളത്?
Answer:
കാറ്റ് വീശുമ്പോൾ തിരയടിച്ചിളകുന്ന പോലെ നീലക്കുറിഞ്ഞികൾ ഒന്നിച്ചു നൃത്തം വയ്ക്കുന്നു. ആ നൃത്ത ത്തിൽ സംഗീതമുണ്ട്. ആയിരമായിരം വണ്ടുകളുടെയും തേനീച്ചകളുടെയും മന്ദ്രസ്ഥായിയിലുള്ള മൂളലു ണ്ട്. ആയിരമായിരം തുമ്പികളുടെയും ചിത്രശലഭങ്ങളുടെയും ചെറുകിളികളുടെയും ചിറകിളക്കങ്ങളുടെ താളമുണ്ട്. ഇളകാറ്റിന്റെ തഴുകലുണ്ട്. വനദേവതകളുടെയോ ചെറുചോലകളുടെയോ മധുരസ്വരത്തിലുള്ള ചിരികളുണ്ട്. ഇതെല്ലാമാണ് മൂന്നാർ മലനിരകളിലെ പൂക്കളുടെ നൃത്തത്തിലുള്ളത്.

Question 2.
എഴുത്തുകാരി എല്ലാം മറന്നു നിന്നുപോയത് എന്തെല്ലാം കണ്ടിട്ടായിരുന്നു?
Answer:
നീലക്കുറിഞ്ഞിത്തേൻ നുകർന്ന് നുകർന്ന് ലഹരി പിടിച്ച് വണ്ടുകൾ നീലക്കുറിഞ്ഞി ഇതളുകളിൽ തന്നെ ചേർന്നുറങ്ങുന്നു. അവയുടെ നീലക്കറുപ്പുമെയ്യാകെ മഞ്ഞപ്പൂമ്പൊടി പൂശിയിരിക്കുന്നു. വായുവിലാകെ അനർവചനീയമായൊരു പരിമളം നിറഞ്ഞുലാവുന്നു. ആ വലിയ മലഞ്ചരിവിൽ മുഴുവൻ സ്വന്തം വന്നു നിന്ന് ആഹ്ലാദനൃത്തം ചവിട്ടുന്നത് പോലെ എഴുത്തുകാരിക്ക് തോന്നി. ഈ സൗന്ദര്യലോകത്തിലാണ് എല്ലാം മറന്ന് കണ്ണുകൾ കൂമ്പി എഴുത്തുകാരി നിന്നുപോയത്.

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1

Question 3.
കുറിഞ്ഞി ചെടികൾ നീണ്ടതപസ്സിലാണ് എന്നുപറയാൻ കാരണമെന്ത്?
Answer:
ഒരു പുഷ്പോത്സവകാലം കഴിഞ്ഞാൽ നീലക്കുറിഞ്ഞി പൂക്കളെല്ലാം ഉണങ്ങിക്കൊഴിഞ്ഞു പോകുന്നു. ചെടികളെല്ലാം അലങ്കാരങ്ങൾ ഊരിവെച്ച് ഒഴിഞ്ഞ് ഉണങ്ങി നിൽക്കുന്നപോലെ തോന്നുന്നു. പക്ഷേ, നാം അറിയാതെ ആ പൂക്കളെല്ലാം മണ്ണിൽ വിത്തെറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകാം. മണ്ണിനടിയിൽ അവയെല്ലാം കാത്തുകിടക്കുന്നു. ഇനിയൊരു പന്തീരാണ്ടുകാലം കഴിയുന്നത് വരെ കുറിഞ്ഞി ചെടികൾ വീണ്ടും പൂക്കാ നായുള്ള നീണ്ട ഒരു കാത്തിരിപ്പിലാണ് ഇതിനാലാണ് കുറിഞ്ഞി ചെടികൾ നീണ്ടതപസ്സിലാണ് എന്ന് പറ യുന്നത്.

Question 4.
“ഈ മനോഹാരിത നമുക്കുവേണ്ടിയല്ല” – പിന്നെ ആർക്കൊക്കെ വേണ്ടിയാണ്?
Answer:
എല്ലാം നശിപ്പിക്കുന്ന മനുഷ്യർക്ക് വേണ്ടിയല്ല, പ്രകൃതിയെ പൂജിക്കുന്നവർക്ക് വേണ്ടിയാണ് നീലക്കുറി ഞ്ഞികളുടെ ഈ മനോഹാരിത-തേനീച്ചകൾക്ക് വേണ്ടി ശലഭങ്ങൾക്കും വണ്ടുകൾക്കും തുമ്പികൾക്കും കണ്ണിൽ കാണാനാവാത്ത കോടിക്കണക്കിന് പ്രാണികൾക്കും വേണ്ടി, ഭൂമിയെന്ന അമ്മയ്ക്കും വേണ്ടി യാണ് ഈ ലാവണ്യദൃശോത്സവം എന്ന് ലേഖിക പറയുന്നു.

ചർച്ചചെയ്യാം, എഴുതാം
Question 1.
“ആ മനോഹരദൃശ്യം” കാണാൻ നിങ്ങൾ ഒരിക്കൽ പോകണം എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ അവിടെ കാണാൻ ആഗ്രഹിക്കുന്നത്?
Answer:
നമ്മുടെ കിഴക്കന്മലകളുടെ മടിത്തട്ടിൽ മൂന്നാറിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞികൾ പൂത്തുലയുന്നു. നീലക്കടൽ പോലെ നിറഞ്ഞുലാവി ആടിക്കളിച്ചു നിൽക്കുന്ന നീലക്കുറിഞ്ഞികളുടെ മനോഹരദൃശ്യം കാണാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ പോകണമെന്നാണ് എഴുത്തുകാരി പറ യുന്നത്. മൂന്നാർ അതിന്റെ മനോഹരമായ പശ്ചാത്തല ഭൂപ്രകൃതിക്ക് പേരുകേട്ടതാണ്. അവിടുത്തെ മലനി രകൾ, തേയിലത്തോട്ടങ്ങൾ, അരുവികൾ എന്നിവയെല്ലാം കാണാൻ എനിക്കാഗ്രഹമുണ്ട്. മലഞ്ചെരുവു കൾക്ക് മേലെ ഒരു പുതപ്പുപോലെ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന കാഴ്ച അതിശയകരമായിരി ക്കും.

സുഗതകുമാരി അനുഭവിച്ചപോലെ കോടമഞ്ഞു പുതച്ച നീലപ്പൂക്കൾക്കിടയിലൂടെ നടന്ന് തേൻ നുക രുന്ന ശലഭങ്ങളെ തേടാനും ചെറുകിളികളുടെ പാട്ടുകളും ചിറകടി ശബ്ദങ്ങൾ കേൾക്കാനും എനിക്ക് ആഗ്രഹമുണ്ട്. ഈ മനോഹരദൃശ്യത്തിൽ എല്ലാം മറന്ന് സുഹൃത്തുക്കൾക്കു ഒപ്പം ഓടിക്കളിക്കണം. കുടും ബാംഗങ്ങൾക്കെല്ലാം ധാരാളം ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കണം. ഈ സൗന്ദര്യലോകത്തിൽ എല്ലാം മറന്ന് ഒരു നീലക്കുറിഞ്ഞി പൂവായി മാറണം എന്തെല്ലാമാണ് ഞാൻ ആഗ്രഹിക്കുന്നത്.

Question 2.
പുഷ്പോത്സവം കഴിഞ്ഞാൽ പൂക്കളെല്ലാം മറഞ്ഞുപോകുന്നു. പിന്നീട് എന്തൊക്കെയാണ് സംഭവി ക്കുന്നത്?
Answer:
പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ പുഷ്പോത്സവം കഴിഞ്ഞാൽ ആ പൂക്ക ളെല്ലാം മറഞ്ഞു പോകുന്നു. ശലഭങ്ങളും തുമ്പികളും ചെറുകിളികളുമെല്ലാം പറന്നകലുന്നു. ചെടികളെല്ലാം അലങ്കാരങ്ങൾ ഊരിവെച്ചു ഒഴിഞ്ഞ് ഉണങ്ങി നിൽക്കുന്നു. മലഞ്ചരിവുകൾ ശൂന്യമായി തീരുന്നു. എല്ലാം നിശ്ചലവും നിശബ്ദവുമായി തീരുന്നു. എന്നാൽ നാം അറിയാത്ത ഒന്നുണ്ട്. ആ പൂക്കളെല്ലാം മണ്ണിൽ വിത്തെറിഞ്ഞു കഴിഞ്ഞു. മണ്ണിനടിയിൽ ഇനിയൊരു പന്തീരാണ്ടു കാലം വീണ്ടും പൂക്കാനായി കാത്തു കിടക്കുകയാണ്. ആ വിത്തുകൾ അതുവരെ നീണ്ട തപസ്സിലാണ് കുറിഞ്ഞി ചെടികൾ.

Question 3.
“പ്രകൃതിയൊരുക്കുന്ന ഈ മനോഹാരിത” ആസ്വദിക്കാൻ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?
Answer:
പ്രകൃതി ഒരുക്കുന്ന ഈ മനോഹരക്കാഴ്ചകളെ നിലനിർത്താൻ നാം ആദ്യം പ്രകൃതി സംരക്ഷകരായി മാറണം. നീലക്കുറിഞ്ഞി വംശത്തിന്റെ നാശത്തിന് കാരണമാവുന്ന ഒരു പദ്ധതിക്കും അനുമതി നൽകാതെ പ്രകൃതി പ്രകൃതിയായി നിലനിർത്താൻ നാം പരിശ്രമിക്കണം. നീലക്കുറിഞ്ഞികളുടെ പ്രാധാന്യത്തെക്കു റിച്ച് മറ്റ് ആളുകളെ ബോധവൽക്കരിക്കുകയും അവിടം സന്ദർശിക്കുമ്പോൾ നീലക്കുറിഞ്ഞികളുടെ ആവാ സവ്യവസ്ഥ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണം. പരിസ്ഥിതി സംര ക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്. മഴുവായി ഈ ഭൂമി വെട്ടിനിരത്താൻ നാം ആരെയും അനുവദിക്കരുത്. പ്രകൃതി ഒരുക്കുന്ന മനോഹര ദൃശ്യങ്ങൾക്ക് നാളത്തെ തലമുറകൾ കൂടി അവകാശിക ളാണ്.

പുഷ്പോത്സവം സംഘടിപ്പിക്കാം

തലസ്ഥാനനഗരിയിൽ വസന്തോത്സവം

തിരുവനന്തപുരം: ക്രിസ്തുമസ്-പുതു വത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയിൽ വസന്തോത്സവം ഒരുക്കും. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് “നഗരവസന്തം’ എന്ന പേരിൽ ഡിസംബർ 21 മുതലാണ് നഗരവീഥിക ളിലും കനകക്കുന്ന് പരിസരത്തുമടക്കം വസന്തോത്സവം സംഘടിപ്പിക്കുന്നത്.

വെള്ളയമ്പലം, കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്പെൻസർ ജങ്ഷൻ എന്നിവിടങ്ങളിലെ റോഡുകളുടെ ഇരു വശങ്ങളും പൂച്ചെടികളും അലങ്കാര ച്ചെടികളും കൊണ്ട് വർണ്ണാഭമാക്കും. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ദേവസ്വം ബോർഡ് ജങ്ഷൻ വരെയും പി.എം.ജി. വരെയുള്ള പാതയോരത്തും പൂക്കൾ നിറയും. വർണ്ണശബളമായ, സുഗന്ധം നിറയുന്ന ചെടികൾക്ക് പുറമേ അലങ്കാരദീപങ്ങളും ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വസന്തോത്സവത്തിന് മാറ്റു കൂട്ടും. പുലർച്ചെ ഒരു മണിവരെ വസന്തോത്സവം നീളും. കനകക്കുന്നിലും സൂര്യകാന്തി, നിശാഗന്ധി എന്നീ ഓഡിറ്റോറിയങ്ങളിലും പുഷ്പാലംകൃത മായ ഇൻസ്റ്റലേഷനുകൾ ഉണ്ടാവും.

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1

Question 1.
ഈ വാർത്തയെക്കുറിച്ച് ചർച്ച ചെയ്യുക. ഇത്തരം ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായക്കു റിപ്പ് എഴുതുക.
Answer:
അഭിപ്രായക്കുറിപ്പ്
ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയിൽ നടക്കാനിരിക്കുന്ന പൂഷ്പോ ത്സവം നഗരത്തിനും ജനങ്ങൾക്കും നിരവധി നേട്ടങ്ങൾക്കും ഗുണങ്ങളും നൽകുന്ന ഒരു പ്രധാന സാംസ്കാ രിക പരിപാടിയായി മാറും എന്ന് നമുക്ക് നിസ്സംശയം പറയാം.

പുഷ്പോത്സവം നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രകൃതിയോടുള്ള ആദരവി ന്റെയും പ്രതീകമാണ്. വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നതിനാൽ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം ആഘോഷങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാ ണ്. ഇതിനു പുറമെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ ഭാഗം – 1 വളർത്താനും ഇത് സഹായിക്കും. പ്രകൃതിയോടുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും പരിസ്ഥി തിയെ സംരക്ഷിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വ്യത്യസ്ത തുറകളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ ഉത്സവം സാമൂഹിക ഐക്യം വളർത്തുന്നതിലും വലിയ പങ്കു വഹിക്കുന്നു. ഇത് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള ഒരു അവസര മാണ്.

സന്തോഷവും, സൗന്ദര്യവും, പ്രകൃതിസ്നേഹവും എല്ലാം ഒത്തുചേരുന്ന ഒരു ഉത്സവമാണ് തലസ്ഥാന നഗരിയിൽ നടക്കാനിരിക്കുന്ന പുഷ്പോത്സവം. അത് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും നിരവധി നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് പ്രത്യാശിക്കാം. എല്ലാ നഗരങ്ങളും ഇത്തരം ഉത്സവങ്ങൾ സംഘടിപ്പി ക്കാൻ ശ്രമിക്കേണ്ടതാണ്.

ചേർത്തു ചേർത്തു വയ്ക്കുമ്പോൾ
Question 1.
അവയുടെ നീലക്കുറുപ്പുമെയ്യാകെ മഞ്ഞപ്പൂമ്പൊടി പൂശിയിരിക്കുന്നു.
• മെയ്യാകെ
• കറുപ്പുമെയ്യാകെ
• നീലക്കറുപ്പുമെയ്യാകെ
വണ്ടിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്ന പദങ്ങളാണ് കറുപ്പും നീലക്കറുപ്പും. ഭാഷാപ്രയോഗത്തിൽ ഇത്തരം വിശേഷണ പദങ്ങൾ നൽകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
Answer:
“അവയുടെ നീലക്കറുപ്പ് മെയ്യാകെ മഞ്ഞപ്പൂമ്പൊടി പൂശിയിരിക്കുന്നു” എന്ന വരികളിൽ ആദ്യ വാക്യ ത്തിൽ നിന്ന് അവസാനവാക്യത്തിലേക്ക് എത്തുമ്പോൾ കൂടുതൽ മിഴിവാർന്ന ഒരു ചിത്രം നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നു. മെയ്യ് എന്ന പദത്തെ നീല, കറുപ്പ് എന്നീ പദങ്ങൾ കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു. പൂമ്പൊടിയെ മഞ്ഞ എന്ന പദം കൊണ്ടും വിശേഷിപ്പിച്ചിരിക്കുന്നു. ഒരേ പദങ്ങളുടെ അർത്ഥത്തെ ഭേദിപ്പി ക്കുന്നത് (വിശേഷിപ്പിക്കുന്നത്) ആണ് ഭേദകം അഥവാ വിശേഷണം. ഏതിനെ വിശേഷിപ്പിക്കുന്നുവോ അത് വിശേഷ്യം. എന്ത് കൊണ്ട് വിശേഷിപ്പിക്കുന്നുവോ അത് വിശേഷണങ്ങൾ.

ഉദാഹരണം
കറുപ്പ് മെയ്യ്
മെയ്യ് – വിശേഷ്യം
കറുപ്പ് വിശേഷണം

മഞ്ഞ പൂമ്പൊടി
പൂമ്പൊടി – വിശേഷ്യം
മഞ്ഞ – വിശേഷണം
ഭാഷാ പ്രയോഗത്തിൽ ഇത്തരം വിശേഷണങ്ങൾ പദത്തിനും ആശയത്തിനുമെല്ലാം ഭംഗി കൂടുന്നുണ്ട്.

Question 2.
നിങ്ങളുടെ സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു പുഷ്പോത്സവം സംഘടിപ്പിക്കുക.
ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1 1
നിങ്ങൾ സംഘടിപ്പിച്ച പുഷ്പോത്സവത്തെക്കുറിച്ച് പത്രവാർത്ത തയ്യാറാക്കുക.
Answer:
കാണികളിൽ വസന്തം വിരിയിച്ച് ഒരുൾ പുഷ്പോത്സവം
പാലക്കാട്: ജി. എൽ.പി.എസ്. സ്കൂൾ മരുതറോഡ് പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (05/12/2004) ഒരു വർണ്ണാഭമായ പുഷ്പോത്സവം നടന്നു. പരിസ്ഥിതി ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പോത്സവം സംഘടിപ്പിച്ചത്.

വിവിധ തരത്തിലുള്ള പൂക്കളും അലങ്കാര ചെടികളും പ്രദർശിപ്പിച്ചിരുന്ന പുഷ്പോത്സവം കാഴ്ചക്കാർക്ക് ഒരു നേത്രവിസ്മയമായിരുന്നു.

വിദ്യാർത്ഥികൾ തന്നെയാണ് പൂക്കളും അലങ്കാരച്ചെടികളും ഉപയോഗിച്ച് വിവിധ രൂപകൽപ്പനകളും കര കൗശല വസ്തുക്കളും നിർമ്മിച്ചത്. പുഷ്പലങ്കാര മത്സരം, പൂക്കളി ചിത്രരചനാ മത്സരം, പൂക്കളെക്കുറിച്ചുള്ള ക്വിസ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സി.കുഞ്ഞിരാമൻ (എം.എൽ.എ) ഉദ്ഘാടനം ചെയ്തു. സിന്ധു നായർ (പ്രിൻസിപ്പൽ) ആരതി എസ്. (സ്കൂൾ വൈസ് പ്രിൻസിപ്പൽ) തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥി കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു.

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
പ്രകൃതിയിലെ മനോഹരക്കാഴ്ചകൾ നിങ്ങളെ ഓരോരുത്തരെയും വിസ്മയപ്പിച്ചിട്ടുണ്ടാവില്ലേ മനോ ഹരമായ കാഴ്ചയുടെ വർണ്ണന തയ്യാറാക്കുക.
Answer:
മഞ്ഞുകാലത്ത് പുലർച്ചെ പുഴയുടെ മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ട മനോഹരമായ കാഴ്ചയാണ് ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

സൂര്യന്റെ കിരണങ്ങൾ മഞ്ഞിന്റെ മറ നീക്കി കടന്നുവരുന്നതേയുള്ളൂ. വെയിൽ നാളം വന്ന് തട്ടിയപ്പോൾ പുഴയരികിലെ ചെടികളുടെ ഇലകൾ സ്വർണനിറത്തിൽ തിളങ്ങുന്നു. ആകാശം മുഴുവൻ ചുവന്ന് തുടുത്തി രിക്കുന്നു. പക്ഷികൾ പലയിടത്തേക്കായി പാറിപ്പറക്കുന്നു.

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1

Question 2.
സുഗതകുമാരി ടീച്ചറുടെ ഈ പാഠഭാഗം വായിച്ചപ്പോൾ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് കണ്ട പ്പോൾ നിങ്ങൾക്ക് ഉണ്ടായ അനുഭവം വിവരിച്ചു കൊണ്ട് കൂട്ടുകാരിക്ക് കത്ത് തയ്യാറാക്കുക.
Answer:
സ്ഥലം : …………………………….
തീയതി : …………………………..
പ്രിയപ്പെട്ട ആരതി,
സുഗതകുമാരി ടീച്ചറുടെ ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃാസവം എന്ന പാഠം വായിച്ചപ്പോൾ ഞാനും അച്ഛനും അമ്മയും മൂന്നാറിൽ പോയപ്പോൾ നീലക്കുറിഞ്ഞി കണ്ട് അനുഭവമാണ്. എന്റെ മനസ്സിൽ ഓടി വന്നത്. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന പ്രദേശം കണ്ടാൽ നീലപ്പട്ടു വിരിച്ചതുപോലെ നമുക്ക് തോന്നും. അത്രയ്ക്കും സുന്ദരമായ കാഴ്ചയാണത്. നീലക്കുറിഞ്ഞി ഇനി പൂക്കുമ്പോൾ നീയും അത് കാണാൻ പോക ണം. അത് കാണുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. മറ്റു വിശേഷങ്ങൾ ഒന്നുമില്ല. ഞാൻ നിറുത്തട്ടെ

എന്ന് സ്നേഹപൂർവ്വം
ആരതി

Question 3.
നിങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു പുഷ്പോത്സവം സംഘടിപ്പിക്കുക. അതിനായുള്ള ഒരുക്കങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
Answer:
പുഷ്പോത്സവം : ഒരുക്കങ്ങൾ
പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും സ്കൂൾ അധികൃതരുടെയും ഒരു യോഗം വിളിച്ച് തീയതിയും സമ യവും തീരുമാനിക്കുക. വാരാന്ത്യ ദിനങ്ങളിലൊന്ന് തിരഞ്ഞെടുക്കുന്നത് നല്ലതാണ്.

സംഘാടക സമിതി: പുഷ്പോത്സവം വിജയകരമായി നടത്താൻ ഒരു സംഘാടക സമിതി രൂപീകരിക്കുക.

പ്രചാരണം : പുഷ്പോത്സവത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്ന പോസ്റ്ററുകളും ബാനറുകളും സ്കൂൾ പരി സരത്തും അടുത്തുള്ള പ്രദേശങ്ങളിലും സ്ഥാപിക്കുക.
പുഷ്പോത്സവത്തെക്കുറിച്ച് വിവരങ്ങൾ പ്രചരിപ്പിക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക.

വേദിയും സ്റ്റാളുകളും തയ്യാറാക്കുക : സ്കൂൾ ഗ്രൗണ്ടിലോ ഓഡിറ്റോറിയത്തിലോ പുഷ്പോത്സവം നടത്താം.

വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക : എല്ലാ ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പി ക്കാൻ പ്രോത്സാഹിപ്പിക്കുക. പൂക്കൾ ശേഖരിക്കുന്നതിനും അലങ്കാരങ്ങൾ നിർമ്മിക്കുന്നതിനും അവരെ സഹായിക്കുക.

വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക : പുഷ്പാലങ്കാരം, പൂക്കളം, പുഷ്പശിൽപ്പം, പുഷ്പചിത്രരചന തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക.

പ്രശസ്തരായ വ്യക്തികളെ അതിഥികളായി ക്ഷണിക്കുക : പരിസ്ഥിതി പ്രവർത്തകർ, പൂക്കളെക്കുറിച്ച് വിദഗ്ധരായ അധ്യാപകർ എന്നിവർ.

ഭക്ഷണ സ്റ്റാളുകൾ തുറക്കുക : പരിസ്ഥിതി സൗഹൃദ ഭക്ഷണം വിളമ്പുന്ന സ്റ്റാളുകൾ തുറക്കുക. സമ്മാനദാന ചടങ്ങ് നടത്തുക. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുക. എല്ലാ പങ്കാളി കൾക്കും നന്ദി പറയുക.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ : പരിസ്ഥിതി സൗഹൃദമായി പരിപാടി നടത്തുക, പ്ലാസ്റ്റിക് ഉപയോഗം കുറ യ്ക്കുക, പുഷ്പോത്സവം കഴിഞ്ഞശേഷം സ്ഥലം വൃത്തിയാക്കുക.

Question 4.
സ്കൂളിൽ നിങ്ങൾ സംഘടിപ്പിക്കുന്ന പുഷ്പമേളക്കായി ഒരു പോസ്റ്റർ തയ്യാറാക്കാം.
Answer:
ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1 2

Question 5.
ശീർഷകത്തിന്റെ ഔചിത്യം
Answer:
സുഗതകുമാരിയുടെ മുൻമൊഴി എന്ന ലേഖനത്തിൽ നിന്നെടുത്ത ഒരു ഭാഗമാണ് ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശോത്സവം എന്ന പാഠഭാഗം. പ്രകൃതിയുടെ അതിശയകരമായ സൗന്ദര്യത്തെയും കിഴക്കൻ മലനിരകളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂത്തുലയുന്ന കുറിഞ്ഞിപ്പൂക്കളുടെ വിസ്മയകര മായ കാഴ്ചയെയും സുഗതകുമാരി ലളിതമായ വാക്കുകളിലൂടെ ചിത്രീകരിക്കുന്നു. എന്നാൽ ലേഖന ത്തിന്റെ അവസാനഭാഗത്തേക്കെത്തുമ്പോൾ ലേഖിക എടുത്തു ചോദിക്കുന്ന ഒരു കാര്യമുണ്ട്, ആർക്കുവേ ണ്ടിയാണ് ഈ ഒരുക്കങ്ങൾ എന്ന്? അതിനു മറുപടിയെന്നോണം സുഗതകുമാരി തന്നെ നമ്മോടു പറയു ന്നത് എല്ലാം നശിപ്പിക്കുന്ന മനുഷ്യർക്ക് വേണ്ടിയല്ല, പ്രകൃതിയെ പൂജിക്കുന്നവർക്ക് വേണ്ടിയാണ് നീല ക്കുറിഞ്ഞികളുടെ ഈ മനോഹാരിത എന്നാണ്.

തേനീച്ചകൾക്കും, ശലഭങ്ങൾക്കും വണ്ടുകൾക്കും കണ്ണിൽ കാണാനാവാത്ത കോടിക്കണക്കിന് പ്രാണി കൾക്കും വേണ്ടി, ഭൂമിയെന്ന അമ്മയ്ക്കും വേണ്ടിയാണ് ഈ ലാവണ്യദൃശോത്സവം നടക്കുന്നത് എന്ന് പറയുന്നു. ഈ ലേഖനത്തിനു ഉചിതമായ ശീർഷകം തന്നെയാണ് ഭൂമിക്കുവേണ്ടിയൊരു ‘ലാവണ്യദ ശോത്സവം’ എന്നത്.

Class 7 Malayalam Kerala Padavali Notes Unit 1 ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നുവന്നാൽ

ആമുഖം

മനോഹരമായ പ്രകൃതിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് കേരളം. പ്രകൃതിയോടിണങ്ങി ക്കൊണ്ട് പ്രകൃതിയെ കാണാനും ആസ്വദിക്കാനും കഴിവുള്ളവരാണ് നമ്മൾ. ഹൃദ്യമായ കാഴ്ചകളോടൊപ്പം, പുതിയ കാലം പ്രകൃതിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാനും നമുക്ക് കഴിയേണ്ടതുണ്ട്.

ചില പ്രത്യേക ദേശങ്ങളിൽ, കാലങ്ങളിൽ ഉണ്ടാകുന്ന മനോഹര കാഴ്ചകളുണ്ട്. പ്രകൃതി ഒരുക്കുന്ന സുന്ദ രകാഴ്ചകൾ സുഗതകുമാരിയുടെ ഭൂമിക്കുവേണ്ടിയൊരു ലാവണോത്സവം എന്ന ലേഖനഭാഗത്തിൽ കാണാം. മൂന്നാറിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ചാണ് സുഗതകുമാരി ലേഖന ത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. പന്തീരാൽ വർഷങ്ങൾക്കുശേഷം മാത്രം കാണാനാവുന്ന ആ കാഴ്ച എല്ലാ വരും കാണേണ്ടതുണ്ട്. ഇത് കാണുന്നതോടൊപ്പം എല്ലാക്കാലത്തും ഈ കാഴ്ചകൾ നിലനിർത്താനായി പ്രകൃതി സ്നേഹികൾക്ക് കഴിയേണ്ടതുണ്ട് എന്ന് എഴുത്തുകാരി ഓർമ്മിപ്പിക്കുന്നു.

ഒരു ദിനാന്ത സഞ്ചാരം എന്ന വള്ളത്തോൾ കവിതാഭാഗം ഒരു കുന്നിന്റെ ദൂരക്കാഴ്ചകളോടൊപ്പം അടുത്തു എത്തുമ്പോഴുണ്ടാകുന്ന കാഴ്ചയിലെ മാറ്റങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നു. പ്രകൃതിയെ കാണാൻ ആഗ്ര ഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ രചന.

പ്രകൃതിയിലെ ജീവജാലങ്ങളോട് സ്നേഹത്തോടെയും പെരുമാറാൻ പ്രേരിപ്പിക്കുന്ന ഒരു ബംഗാളി കഥ യാണ് മനസ്സിലെ കിളി. കിളികൾ വാനിൽ പാറി നടക്കുകയാണ് വേണ്ടത് എന്നും കൂട്ടിലിട്ട് വളർത്തി അവ രുടെ സൗന്ദര്യം ആസ്വദിക്കയല്ല വേണ്ടതെന്നും ഓർമ്മിപ്പിക്കുന്നുണ്ട് കഥാകാരൻ.

ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃശ്യോത്സവം Notes Question Answer Class 7 Kerala Padavali Chapter 1 3

പ്രവേശ പ്രവർത്തനം
Question 1.
കവിതയിലെ ആശയം തന്നെയാണോ ചിത്രത്തിലുളളത്? മഴത്തുള്ളിത്തൊട്ടപ്പോഴുണ്ടായ ഇന്ദ്രജാലം എന്തായിരുന്നു ചർച്ച ചെയ്യുക.
Answer:
ഉണങ്ങിക്കരിഞ്ഞു പോയ മരത്തിൽ മഴത്തുള്ളികൾ വീഴുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ഉണങ്ങിക്ക രിഞ്ഞു പോയ മരക്കൊമ്പുകളിൽ ആദ്യ മഴത്തുള്ളികൾ വീഴുമ്പോൾ ഒരു മഹാഇന്ദ്രജാലമാണ് സംഭവിക്കു ന്നത്. വേനൽമഴ തുടങ്ങുമ്പോൾ ദ്രവിച്ച മരക്കൊമ്പുകളിൽ നിന്ന് ഉറക്കം വിട്ടുണർന്നത് പോലെ മുള കളും തളിരിലകളും പൊട്ടി വിടരുന്നു. ഉണങ്ങിയ മരത്തിൽ മഴത്തുള്ളികൾ വന്നു പതിക്കുമ്പോൾ അവ യിൽ ജീവന്റെ പൊടിപ്പും തുടിപ്പും തരിപ്പുമെല്ലാം ഉണ്ടാവുകയാണ്. മരിക്കാനിരിക്കുന്ന മരക്കൊമ്പുകൾ വീണ്ടും പുനർജനിക്കുകയാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 1 Notes Malayalam Medium ലോകത്തിൻ്റെ നെറുകയിൽ Questions and Answers that include all exercises in the prescribed syllabus.

9th Class Geography Chapter 1 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Class 9 Geography Chapter 1 Notes Kerala Syllabus Malayalam Medium

Question 1.
നൽകിയിട്ടുള്ള ഇന്ത്യയുടെ ഭൗതികഭൂപടം (Topic 1) പരിശോധിച്ച് ഉത്തരപർവതമേഖലയുടെ സ്ഥാനം മനസ്സിലാക്കൂ. പാമീർ പർവതക്കെട്ടിൽനിന്നും ഉദ്ഭവിക്കുന്ന മറ്റ് പർവതനിരകളേതൊക്കെ എന്ന് കണ്ടെത്തി പട്ടികപ്പെടുത്തൂ.
Answer:

  • കുൻലുൻ
  • ടിയാൻ ഷാൻ
  • ഹിന്ദുകുഷ്

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 2.
സമുദ്രനിരപ്പിൽ നിന്നും ശരാശരി 900 മീറ്ററിനുമുകളിൽ ഉയരമുള്ള ഭൂരൂപങ്ങൾ പൊതുവെ പർവതങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ഭൗതികഭൂപടം (Topic 1) വിശകലനം ചെയ്ത് ഇന്ത്യയിലെ പ്രധാന പർവതനിരകൾ കണ്ടെത്തി എന്റെ. ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 1

Question 3.
ഉത്തരപർവതമേഖലയിലെ മൂന്നുവിഭാഗങ്ങളിൽ ഉൾപ്പെടുന്ന പർവതനിരകൾ ഏതെല്ലാമെന്ന് ഹിമാലയപർവതനിരകളുടെ ഭൂപ്രകൃതി വിഭാഗങ്ങളുടെ ഭൂപടം (Topic 1.1) നിരീക്ഷിച്ചു കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ. ഭൂപടത്തിന്റെ സൂചിക ഇതിനായി പ്രയോജനപ്പെടുത്തുമല്ലോ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 2
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 3

Question 4.
ഹിമാലയപർവതനിരകളുടെ (ഭൂപ്രകൃതി വിഭാഗങ്ങൾ) ഭൂപടം (Topic 1.1) നിരീക്ഷിച്ച് ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ നിരകളുടെ സ്ഥാനം കണ്ടെത്തി അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ പട്ടികപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 4

Question 5.
ലോകത്തിലെ ഉയരമേറിയ പർവതനിരകളിലൊന്നായ ഹിമാലയം ഇന്നും വളർന്നു കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ടായിരിക്കും?
Answer:
ഭൗമശിലാപാളികളുടെ ചലനം (Plate Tectonics) ആണ് ഇതിനുകാരണം. വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാപാളികളാണ് ടെക്ടോണിക് ഫലകങ്ങൾ (Tectonic Plates). ശിലാമണ്ഡലത്തിന് താഴെ ഉയർന്നതാപത്താൽ ശിലകൾ ഉരുകി അർധദ്രവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗമാണ് അസ്തനോസ്ഫിയർ.

അസ്തനോസ്ഫിയറിനു മുകളിലൂടെ ടെക്ടോണിക് ഫലകങ്ങൾ സാവധാനം ചലിച്ചുകൊണ്ടിരിക്കുന്നു. ഫലകചലനം മൂലം ഫലക അതിരുകളിൽ പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവമാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 6.
ഹിമാലയപർവതം രൂപംകൊണ്ടിട്ടുള്ളത് ഏതുതരം ഫലകാതിരിലാണ്?
Answer:
സംയോജകസീമ

Question 7.
ഹിമാലയത്തിന്റെ മൂന്ന് പ്രാദേശികമേഖലകളും അവയെ വേർതിരിക്കുന്ന നദികളുമാണ് ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിമാലയപർവതനിരകളുടെ (പ്രാദേശിക വിഭാഗങ്ങൾ) ഭൂപടം (Topic 3) നിരീക്ഷിച്ച് മൂന്ന് പ്രാദേശിക മേഖലകളും അവയെ വേർതിരിക്കുന്ന നദികളുടെ സ്ഥാനവും കണ്ടെത്തി ഇന്ത്യയുടെ ഭൂപടരൂപരേഖയിൽ വരച്ചു ചേർക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 5
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 6

Question 8.
ഹിമാലയൻ നദികൾ വർഷം മുഴുവൻ ജലസമൃദ്ധമായിരിക്കാൻ കാരണം എന്തായിരിക്കും?
Answer:
ഹിമാനികളാണ് ഹിമാലയൻ നദികൾ വർഷം മുഴുവൻ ജല സമൃദ്ധമായിരിക്കാൻ കാരണം.

Question 9.
ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ ഒരു അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 7

Question 10.
ചൂടുനീരുറവകൾ രൂപപ്പെടുന്നതെങ്ങനെ?
Answer:
മഴവെള്ളം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവമായ ഇടങ്ങളിൽ ഭൗമോപരിതലത്തിനടിയിലെ ശിലാപാളികൾ ചൂടുപിടിക്കുകയും ഈ ശിലകൾ ഭൂഗർഭജലത്തെ ചൂടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുപിടിച്ച ഭൂഗർഭജലം ഭൗമോപരിതലത്തിൽ ഉറവകളായെത്തുന്നതാണ് ചൂടുനീരുറവകൾ.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 11.
ഇന്ത്യയിൽ ഉൾപ്പെടുന്ന മധ്യഹിമാലയത്തിന്റെ ഭാഗങ്ങൾ ഹിമാലയ പർവതനിരകളുടെ പ്രാദേശിക വിഭാഗങ്ങൾ ഭൂപടത്തിൽ (Topic 3) നിന്നും കണ്ടെത്തൂ. എന്റെ ഭൂപടശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 8

Question 12.
ഹിമാലയപർവതപ്രദേശത്ത് ധാരാളം മേഖലയും ഏറെ സുഖവാസകേന്ദ്രങ്ങൾ രൂപം കൊണ്ടിട്ടുള്ളത്എ ന്തുകൊണ്ടായിരിക്കും?
Answer:
സുഖവാസ കേന്ദ്രങ്ങളും, സുഖകരമായ ശൈത്യകാലത്തുള്ള വിശാലമായ പുൽമേടുകളും, കാലാവസ്ഥയും, സാഹസിക ടൂറിസത്തിനുള്ള വിനോദ സഞ്ചാര സാധ്യതകളും, പർവതങ്ങൾ, മനോഹരമായ ചൂടുനീരുറവകളുടെ സാധ്യതകളും, കൊടുമുടികൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ ഇവയെല്ലാം ധാരാളം സുഖവാസകേന്ദ്രങ്ങൾ ഹിമാലയ പർവതമേഖലയിൽ രൂപം കൊള്ളാൻ കാരണമായി.

Question 13.
വേനൽക്കാലത്തും വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ് ഹിമാലയൻ നദികൾ. എന്തുകൊണ്ട്?
Answer:
വേനൽക്കാലത്ത് മഞ്ഞുരുകി ധാരാളം ജലം ലഭിക്കുന്നതിനാൽ ഹിമാലയൻ നദികൾ. വേനൽക്കാലത്തും വെള്ളപ്പൊക്ക സാധ്യതയുളളവയാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 14.
ഹിമാലയൻ നദികളുടെ ഭൂപടത്തിൽ നിന്നും (Topic 4.2) ഹിമാലയൻ നദികളെ തിരിച്ചറിഞ്ഞ്, ഹിമാലയൻ നദീഭൂപടം തയ്യാറാക്കി എന്റെ ഭൂപടശേഖരത്തിൽ (My own atlas) ചേർക്കുക.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 9

Question 15.
പർവതനിരകൾക്കിടയിലെ താഴ്വരകളിൽ എക്കൽമണ്ണ് കാണപ്പെടാൻ കാരണമെന്തായിരിക്കും?
Answer:
നദികളും അവസാദങ്ങൾ ധാരാളമായി നിക്ഷേപിക്കുന്നത് കൊണ്ടാണ് താഴ്വാരങ്ങളിൽ എക്കൽ മണ്ണ് ധാരാളമായി കാണപ്പെടുന്നത്.

ലോകത്തിൻ്റെ നെറുകയിൽ Class 9 Extended Activities

Question 1.
ഉത്തരപർവതമേഖലയുമായി ബന്ധപ്പെട്ട ജനജീവിതത്തിന്റെ നേർക്കാഴ്ച എന്ന തലക്കെട്ടിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
ഉത്തരപർവതമേഖലയുമായി ബന്ധപ്പെട്ട ജനജീവിതത്തിന്റെ നേർക്കാഴ്ച
ഉത്തരപർവതമേഖല, അഥവാ ഉത്തരേന്ത്യയിലെ ഹിമാലയ പ്രദേശം, പ്രകൃതിയുടെ മഹത്വം പരിപൂർണമായി കാണിച്ചുതരുന്നൊരു പ്രദേശമാണ്. ഇന്ത്യയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിക്കും സംസ്കാരത്തിനും അവകാശിയാണ്.

ഉത്തരപർവതമേഖലയിൽ കാലാവസ്ഥയും ഭൂഗർഭഘടനയും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. മണ്ണിടിച്ചിലുകൾ, മഞ്ഞുവീഴ്ചകൾ, ഭൂകമ്പങ്ങൾ എന്നിവ ഇവിടെ സാധാരണമാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം അതിന്റെ അനന്യമായ സംസ്കാരത്തിലും സമ്പ്രദായങ്ങളിലും പ്രശസ്തമാണ്.

ഹിമാലയൻ പ്രദേശങ്ങളിൽ വിവിധ മതവിഭാഗങ്ങൾ താമസിക്കുന്നു, പ്രത്യേകിച്ച് ബുദ്ധമതവും ഹിന്ദുമതവും. ഉത്തരപർവത പ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കൽ വലിയ വെല്ലുവിളിയാണ്. പർവതങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ആവശ്യമായ ചികിത്സ സൗകര്യങ്ങൾ കുറവാണ്.

പ്രകൃതിദത്തമായ ഔഷധസസ്യങ്ങൾ ധാരാളമുള്ള ഇവിടെ ആയുർവേദ ചികിത്സയിൽ വലിയ പ്രാധാന്യമുണ്ട്. ഹിമാലയത്തിലെ ജൈവ വൈവിധ്യം കൊണ്ട് ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന പല ഔഷധസസ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൃഷിയും പശുപരിപാലനവും പ്രധാന ജീവിതോപാധികളായുള്ള ഈ മേഖലയിൽ ജനങ്ങൾ പരമ്പരാഗത രീതികൾ അനുസരിച്ചാണ് കൃഷി ചെയ്യുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

ഹിമാലയൻ പ്രദേശങ്ങൾ വിനോദസഞ്ചാരികളുടെ സ്വർഗ്ഗമാണ്. മഞ്ഞുമലകളും, നദികളും തടാകങ്ങളും, ട്രെക്കിംഗ് പാതകളും ഈ പ്രദേശത്തെ വിനോദസഞ്ചാരത്തിന്റെ കേന്ദ്രങ്ങളാക്കുന്നു. പ്രകൃതിയുടെ ചൂഷണങ്ങളും സാമൂഹിക വെല്ലുവിളികളും നേരിടുന്ന ഇവിടുത്തെ ജനങ്ങൾ വലിയ മനസിക ശക്തിയോടെയാണ് ജീവിക്കുന്നത്.

ഉത്തരപർവതമേഖലയുടെ സവിശേഷമായ ജനജീവിതം എത്രയോ വെല്ലുവിളികൾക്കും സങ്കീർണ്ണതകൾക്കും ഇടയിലൂടെയാണ് കടന്നു പോകുന്നത്. പ്രകൃതിയുമായി യോജിച്ച് ജീവിക്കാൻ അവർ പഠിച്ചു. അവരുടെ പാരമ്പര്യങ്ങളും സംസ്കാരങ്ങളും അവരുടെ ജീവിതത്തിലൂടെ നവ്യമായ തുടിപ്പായി നിലനിൽക്കുന്നു. ഇത്തരമൊരു മേഖലയിലെ ജനങ്ങളുടെ ജീവിതം സമ്പൂർണ്ണമായും മനസ്സിലാക്കുന്നതിന്, അവിടുത്തെ ജനങ്ങളുടെ ജീവിതത്തിൽ നേരിട്ടുള്ള അനുഭവം മാത്രമാണ് ഉപകരിക്കുക.

Question 2.
ഉത്തരപർവതമേഖലയുടെ ഭാഗമായ പർവതനിരകൾ ഇന്ത്യയുടെ അടയാളപ്പെടുത്തി ഭൂപടശേഖരത്തിൽ (My Own Atlas) ചേർക്കുക.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 11

Question 3.
ഉത്തരപർവതമേഖലയിലെ ജനങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർത്ത് ചുമർപത്രിക തയ്യാറാക്കുക.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ 12

Std 9 Geography Chapter 1 Notes Malayalam Medium Extra Question Answer

Question 1.
ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യത്തിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണമാണ്
Answer:
കാലാവസ്ഥ

Question 2.
ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയാണ്
Answer:
മൺസൂൺ കാലാവസ്ഥ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 3.
ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്തായി കാണപ്പെടുന്ന ഭൂപ്രകൃതി സവിശേഷതയാണ് a. ഇന്ത്യൻ മരുഭൂമി
b. ഉത്തരേന്ത്യൻ സമതലം
c. ഉത്തരപർവത മേഖല
d. ഉപദ്വീപീയ പീഠഭൂമി
Answer:
c. ഉത്തരപർവത മേഖല

Question 4.
ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂപ്രദേശമാണ്
a. തീരസമതലം
b. ഉത്തരേന്ത്യൻ സമതലം
c. ഉത്തരപർവത മേഖല
d. ഉപദ്വീപീയ പീഠഭൂമി
Answer:
b. ഉത്തരേന്ത്യൻ സമതലം

Question 5.
ഉത്തരപർവത മേഖല എപ്രകാരമാണ് രൂപം കൊണ്ടത്?
Answer:
ശിലാപാളികൾക്ക് വലനം സംഭവിച്ചാണ് ഉത്തരപർവത മേഖലരൂപം കൊണ്ടത്.

Question 6.
ഉത്തരപർവത മേഖലയുടെ വ്യാപ്തി എത്രയാണ്?
Answer:
പടിഞ്ഞാറ് സിന്ധുനദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഏകദേശം 2400 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്നു.

Question 7.
ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവത മേഖലയെ എത്രയായി തരം തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
Answer:
ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവത മേഖലയെ മൂന്നായി തരംതിരിച്ചി രിക്കുന്നു. അവയാണ് ട്രാൻസ് ഹിമാലയം, ഹിമാലയം, കിഴക്കൻ കുന്നുകൾ.

Question 8.
ഉത്തര പർവതമേഖലയുടെ ഏറ്റവും വടക്കുഭാഗത്തായി കാണപ്പെടുന്ന മേഖലയാണ്
a. ഹിമാലയം
b. ഗ്രേറ്റർ ഹിമാലയം
c. ട്രാൻസ് ഹിമാലയം
d. ലസ്സർ ഹിമാലയം
Answer:
c. ട്രാൻസ് ഹിമാലയം

Question 9.
ഹിമാലയ പർവതത്തെ പാമീർകെട്ടുമായി ബന്ധിപ്പിക്കുന്ന പർവതനിരയാണ്
a. കാരക്കോറം
b. ലഡാക്ക്
c.  മൗണ്ട്
d. ഹിന്ദുകുഷ്
Answer:
a. കാരക്കോറം

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 10.
ഹിമാലയത്തിന്റെ ഭാഗമായ പർവതനിരകൾ ഏതെല്ലാം?
Answer:
ഹിമാദ്രി, ഹിമാചൽ, സിവാലിക്.

Question 11.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പർവതനിരകളിൽ വളർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം എന്താണ്?
Answer:
ഭൗമശിലാപാളികളുടെ ചലനമാണ് ഇതിന്റെ കാരണം.

Question 12.
സമുദ്ര ഭാഗവും വൻകരയും ചേർന്ന ശിലാപാളികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer:
ടെക്ടോണിക് ഫലകം

Question 13.
ടെക്ടോണിക് ഫലകത്തിന് താഴെയായി കാണപ്പെടുന്ന മേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
അസ്തനോസ്ഫിയർ

Question 14.
മൂന്നു തരം ഫലക അതിരുകൾ ഏതെല്ലാം?
Answer:
ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ – സംയോജക സീമ
ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ – വിയോജക സീമ
ഫലകങ്ങൾ തിരശ്ചീനമായി ഉരസി നീങ്ങുന്ന അതിരുകൾ – ഛേദക സീമ

Question 15.
മടക്കുപർവതങ്ങൾ രൂപം കൊള്ളുന്നത് എങ്ങനെ?
Answer:
സംയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിക്കാറുണ്ട്. ഇതുമൂലം രൂപപ്പെടുന്ന പർവതനിരകളാണ് മടക്ക് പർവതങ്ങൾ.

Question 16.
ഹിമാലയ പർവതം രൂപം കൊണ്ടത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
ഏകദേശം 150-160 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉപദ്വീപീയ ഇന്ത്യയും ആസ്ട്രേലിയൻ വൻകരയും ഉൾപ്പെടുന്ന ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം ദക്ഷിണാർത്ഥഗോളത്തിൽ ആയിരുന്നു. പിന്നീട് ഇത് വടക്കോട്ട് നീങ്ങി യുറേഷ്യൻ ഫലകത്തിനടുത്ത് വന്നപ്പോൾ ഈ രണ്ട് ഫലകങ്ങളുടെയും ഇടയിൽ നിലകൊണ്ടിരുന്ന ടെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നു വരാൻ തുടങ്ങി. അങ്ങനെയാണ് ഹിമാലയപർവതം രൂപം കൊണ്ടത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 17.
ഹിമാലയത്തെ പ്രാദേശികമായി വേർതിരിച്ചിരിക്കുന്നത് എപ്രകാരമാണ്? അവ ഏതെല്ലാം?
Answer:
പർവതനിരകൾക്ക് നദികളെ അടിസ്ഥാനപ്പെടുത്തി ഹിമാലയത്ത കുറുകെ ഒഴുകുന്ന പ്രാദേശികമായി
വിഭജിച്ചിരിക്കുന്നു.

  • പടിഞ്ഞാറൻ ഹിമാലയം
  • മധ്യ ഹിമാലയം
  • കിഴക്കൻ ഹിമാലയം

Question 18.
പടിഞ്ഞാറൻ ഹിമാലയത്തിന്റെ വിസ്തൃതി എവിടെവരെയാണ്?
Answer:
ജമ്മു കാശ്മീരിന്റെ വടക്ക് സിന്ധു നദീ താഴ്വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്ക് കാളിന്ദി (ഘാഘര നദിയുടെ പോഷകനദി) വരെ ഉൾപ്പെടുന്ന പ്രദേശമാണ് പടിഞ്ഞാറൻ ഹിമാലയം എന്നറിയപ്പെടുന്നത്.

Question 19.
പടിഞ്ഞാറൻ ഹിമാലയത്തെ എത്രയായി തരംതിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
Answer:
പടിഞ്ഞാറൻ ഹിമാലയത്തെ കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം, ഉത്തരാഖണ്ഡ് ഹിമാലയം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.

Question 20.
ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയാണ്
a. കാഞ്ചൻ ജംഗ
b. നന്ദപർവത്
c. മൗണ്ട് K2
d. പീർപഞ്ചാൽ
Answer:
c. മൗണ്ട് K2

Question 21.
കാശ്മീർ ഹിമാലയത്തിൽ കാണപ്പെടുന്ന പ്രധാന ഹിമാനികൾ ഏതെല്ലാം?
Answer:
സിയാച്ചിൻ, ബോൽടോരോ

Question 22.
ജമ്മു പ്രദേശത്തെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
Answer:
പീർ പഞ്ചാൽ പർവതനിരയ്ക്ക് കുറുകെയുള്ള ബനിഹാൽ ചുരം.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 23.
ശ്രീനഗർ പട്ടണം ഏത് തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer:
ദാൽ തടാകം

Question 24.
എന്താണ് കാശ്മീർ ടൂറിസത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്?
Answer:
ദാൽ തടാകത്തിലെ ശികാര തോണികളും ഫ്ലോട്ടിംഗ് മാർക്കറ്റുകളും.

Question 25.
എന്താണ് മർഗുകൾ?
Answer:
പർവത ചരിവുകളിൽ വേനൽക്കാലങ്ങളിൽ രൂപപ്പെടുന്ന പുൽമേടുകളാണ് മർഗുകൾ.

Question 26.
കാശ്മീർ ഹിമാലയത്തിലെ പ്രധാനപ്പെട്ട പുൽമേടുകൾ ഏതെല്ലാം?
Answer:
സോൺമർഗ്, ഗുൽമർഗ്

Question 27.
ഹിമാചൽ പ്രദേശത്തെ പ്രധാന നദികൾ ഏതെല്ലാം?
Answer:
ചിനാബ്, രവി, ബിയാസ്

Question 28.
ഹിമാചൽ പ്രദേശത്തെ പ്രധാന പർവതനിരകൾ ഏതെല്ലാം?
Answer:
ധൗളാധർ, പീർപഞ്ചാൽ

Question 29.
ഹിമാചൽ പ്രദേശത്തെ പ്രധാന തടാകങ്ങൾ ഏതെല്ലാം?
Answer:
ചന്ദ്രതാൽ, സൂരജ്താൽ.

Question 30.
ഹിമാചൽ പ്രദേശത്തെ പ്രധാന ചുരങ്ങൾ ഏതെല്ലാം?
Answer:
ഹിമാചൽ പ്രദേശത്തെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ബാരാലച്ചാ ലാ ചുരവും, കുളു താഴ്വരയെ ലാഹൂൽ, സ്പിതി എന്നീ താഴ്വരകളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് ചുരവും ആണ് ഹിമാചൽ ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 31.
ഹിമാചൽ ഹിമാലയത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
കുളു, കംഗ്ര, ലാഹൂൽ തുടങ്ങിയ മനോഹരമായ താഴ്വരകളും സുഖവാസകേന്ദ്രങ്ങളായ ഷിംല, മണാലി എന്നിവയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനയിടങ്ങളാണ്.

Question 32.
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ സ്ഥാനം എവിടെയാണ്?
Answer:
സത്ലജ് നദി മുതൽ കാളീ നദി വരെയുള്ള ഹിമാലയ പ്രദേശങ്ങൾ.

Question 33.
ഉത്തരാഖണ്ഡ് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഉയരമേറിയ കൊടുമുടികൾ ഏതെല്ലാം?
Answer:
നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയവയാണ് ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ഉയരം കൂടിയ കൊടുമുടികൾ.

Question 34.
ഗംഗാ നദിയുടെയും യമുനാ നദിയുടെയും ഉദ്ഭവസ്ഥാനം എവിടെ നിന്നാണ്?
Answer:
ഗംഗാ നദിയുടെയും യമുനാ നദിയുടെയും സ്ഥാനം ഗംഗോത്രി യമുനോത്രി ഹിമാനികളിൽ നിന്നാണ്.

Question 35.
ഉത്തരാഖണ്ഡ് ഹിമാലയത്തിലെ പ്രധാന തടാകങ്ങൾ ഏതെല്ലാം?
Answer:
നൈനിതാൽ, ഭീംതാൽ

Question 36.
എന്താണ് ദൂണുകൾ എന്നറിയപ്പെടുന്നത്? ഉദാഹരണം എഴുതുക.
Answer:
ലസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്വരകളാണ് തൂണുകൾ. ദേരാദൂൺ ഇതിന് ഉദാഹരണമാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 37.
എന്താണ് ബുഗ്യാൽ?
Answer:
ഉത്തരാഖണ്ഡ് ഹിമാലയ പ്രദേശത്തെ ഉയർന്ന പർവത ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകളാണ് ബുഗ്യാൽ.
ഉദാ: ദയാരാ ബുഗ്യാൽ, ഗോർസോൺ ബുഗ്യാൽ

Question 38.
നേപ്പാൾ ഹിമാലയം എന്നറിയപ്പെടുന്ന ഹിമാലയ പ്രദേശമാണ്
a. പൂർവാചൽകുന്നുകൾ
b. കിഴക്കൻ ഹിമാലയം
c. മധ്യഹിമാലയം
d. കാശ്മീർ ഹിമാലയം
Answer:
c. മധ്യഹിമാലയം

Question 39.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്.
a. പൂർവാചൽകുന്നുകൾ
b. നേപ്പാൾ ഹിമാലയം
c. കിഴക്കൻ ഹിമാലയം
d. പടിഞ്ഞാറൻ ഹിമാലയം
Answer:
b. നേപ്പാൾ ഹിമാലയം

Question 24.
പൂർവാചൽ കുന്നുകളിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
പട്കായ്ബും, നാഗാകുന്നുകൾ, മിസോ കുന്നുകൾ, മണിപ്പൂർ കുന്നുകൾ.

Question 25.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിന്റം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ?
a. പൂർവാചൽകുന്നുകൾ
b. നേപ്പാൾ ഹിമാലയം
c. കിഴക്കൻ ഹിമാലയം
d. പടിഞ്ഞാറൻ ഹിമാലയം
Answer:
a. പൂർവാചൽകുന്നുകൾ

Question 26.
ഹിമാലയ പർവത പ്രദേശങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
Answer:
ഹിമാലയ പർവത പ്രദേശങ്ങളിലെ കാലാവസ്ഥ അതത് പ്രദേശത്തിന്റെ ഉയരത്തിനും ഭൂപ്രകൃതിക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

Question 27.
പർവതമേഖലയിൽ മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
താരതമ്യേന ഉയരംകുറഞ്ഞ പർവതചരിവുകളിലും സിവാലിക് മലയടിവാരങ്ങളിലും മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 28.
പർവതത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ഏതാണ്?
Answer:
ഉത്തര പർവതത്തിന്റെ ഉയരം കൂടിയ പർവതഭാഗങ്ങളിൽ കുറഞ്ഞ താപനിലയും ശൈത്യ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുന്നത്.

Question 29.
ഹിമാലയ പർവതത്തിന്റെ ഏതു പ്രദേശങ്ങളിലാണ് തീവ്ര അനുഭവപ്പെടുന്നത്? ശൈത്യ കാലാവസ്ഥ
Answer:
ഉയർന്ന പർവതഭാഗങ്ങളിലും ലഡാക്ക് മേഖലയിലും ആണ് തീവ്ര ശൈത്യ കാലാവസ്ഥ അനുഭവ പ്പെടുന്നത്.

Question 30.
ഹിമാലയ പർവത ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
സിവാലിക് മലനിരകളുടെ തെക്കൻ ചരിവുകളിലും വടക്കു കിഴക്കൻ ഇന്ത്യയിലും മൺസൂൺ മഴ ലഭിക്കുന്നു.

Question 31.
മേഘാലയ പീഠഭൂമിയിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നതിനുള്ള കാരണം എന്താണ്?
Answer:
ബംഗാൾ ഉൾക്കടലിൽനിന്ന് വീശുന്ന മൺസൂൺ കാറ്റുകൾ അസം ഹിമാലയത്തിലും പൂർവാചൽ കുന്നുകൾക്കുമിടയിൽ എത്തുമ്പോൾ ഏറെക്കുറെ മുഴുവൻ നീരാവിയും ഈ പ്രദേശത്ത് പെയ്തൊഴിയുന്നു. അതിനാൽ വടക്കു കിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് മേഘാലയ പീഠഭൂമിയിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നു.

Question 32.
ഹിമാലയൻ നീരൊഴുക്കുവ്യൂഹം സൃഷ്ടിക്കുന്നത് ഏതെല്ലാം നദികൾ ചേർന്നാണ്?
Answer:
സിന്ധു, ഗംഗാ, ബ്രഹ്മപുത്ര എന്നീ നദികളും, അവയുടെ പോഷകനദികളും ചേർന്നാണ് ഹിമാലയൻ നിരൊഴുക്കുവ്യൂഹം സൃഷ്ടിക്കുന്നത്.

Question 33.
ഹിമാലയൻ നദികൾ വർഷം മുഴുവൻ ജലസമൃദ്ധമായിരിക്കുന്നതിന്റെ കാരണമെന്താണ്?
Answer:
മഴയിൽ നിന്നും മഞ്ഞുരുകിയും ജലം ലഭിക്കുന്നതിനാൽ ഹിമാലയൻ നദികൾ വർഷം മുഴുവൻ നീരൊഴുക്കുള്ള നദികളാണ്.

Question 34.
വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന നീരൊഴുക്ക് വ്യൂഹം ഏതാണ്?
Answer:
മാനസസരോവര തടാകത്തിനടുത്ത് ബൊഖർ ചു ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന സിന്ധു നദിയും ഇതിന്റെ പോഷക നദികളുമാണ് വടക്കുപടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന നീരൊഴുക്ക് വ്യൂഹം.

Question 35.
ഉത്തരാഖണ്ഡ്, നേപ്പാൾ ഹിമാലയത്തിലെ പ്രധാന നദികൾ ഏതെല്ലാമാണ്?
Answer:
ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗാ നദിയും അതിന്റെ പോഷക നദികളായ യമുന, ഘാഘര, ഗണ്ഡക്, കോസി തുടങ്ങിയവയുമാണ് ഉത്തരാഖണ്ഡ്, നേപ്പാൾ ഹിമാലയത്തിലെ പ്രധാന നദികൾ.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 36.
കിഴക്കൻ ഹിമാലയത്തിലെ പ്രധാന നദീവ്യൂഹം ഏതാണ്?
Answer:
മാനസസരോവര തടാകത്തിനടുത്ത് ചെമയുങ് ദുങ് ഹിമാനിയിൽ നിന്നുദ്ഭവിക്കുന്ന ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളായ ദിബാംഗ് ലോഹിത്, മാനസ് തുടങ്ങിയവയുമാണ് കിഴക്കൻ ഹിമാലയത്തിലെ നദീവ്യൂഹം.

Question 37.
സിന്ധു നദി എവിടെ നിന്നാണ് ഉദ്ഭവിക്കുന്നത്?
Answer:
മാനസസരോവര തടാകത്തിനടുത്ത് ബൊഖർചു ഹിമാനിയിൽ നിന്ന്.

Question 38.
ഗംഗാനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത്?
Answer:
ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്നാണ് ഗംഗാനദി ഉദ്ഭവിക്കുന്നത്:

Question 39.
യമുനാനദി ഏതു ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്?
Answer:
യമുനോത്രി ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്

Question 40.
ഹിമാലയ പർവത പ്രദേശത്ത് പൊതുവായി കാണപ്പെടുന്ന മണ്ണിനം ഏതാണ്?
Answer:
ഹിമാലയ പർവത പ്രദേശത്ത് പൊതുവായി പർവതമണ്ണും വനമണ്ണുമാണ് കാണപ്പെടുന്നത്.

Question 41.
ഹിമാലയ താഴ്വര പ്രദേശത്ത് പൊതുവായി കാണപ്പെടുന്ന മണ്ണിനം ഏതാണ്?
Answer:
താഴ്വാരങ്ങളിൽ നേർത്ത തരികളോടുകൂടിയും ജൈവാംശം കൂടുതലുള്ളതുമായ മണ്ണാണ് കാണപ്പെടുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 42.
കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
Answer:
കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങൾ കരേവാസ് എന്നാണ് അറിയപ്പെടുന്നത്.

Question 43.
കാരേവാസ് മണ്ണിനത്തിന്റെ സവിശേഷത എന്താണ്?
Answer:
നേർത്ത മണലും ജൈവാംശങ്ങളും നിറഞ്ഞ മണ്ണാണിത്. കരേവാസ് കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.

Question 44.
ഹിമാലയത്തിലെ മണ്ണിനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഹിമാലയപർവത പ്രദേശത്ത് പൊതുവായി പർവതമണ്ണും വനമണ്ണുമാണ് കാണപ്പെടുന്നത്. താഴ്വാരങ്ങളിൽ നേർത്ത തരികളോടുകൂടിയും ജൈവാംശം കൂടുതലുള്ളതുമായ മണ്ണാണ് കാണപ്പെടുന്നത്. ഉയർന്ന ചരിവുകളിൽ വലിയ തരികളോടുകൂടിയ ജൈവാംശം കുറഞ്ഞ മണ്ണ് ആയിരിക്കും കാണാൻ സാധിക്കുന്നത്. താഴ്വാരങ്ങളിൽ എക്കൽ മണ്ണ് നിക്ഷേപം കാണപ്പെടുന്നു. കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങളാണ് കരേവാസ്. കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.

Question 45.
ഹിമാലയൻ നിരകളിലെ സസ്യജാലങ്ങളിൽ പ്രാദേശിക വ്യത്യാസം കാണപ്പെടുന്നതിന്റെ കാരണം എന്താണ്?
Answer:
ഹിമാലയൻ നിരകളിലെ സസ്യജാലങ്ങളിൽ പ്രാദേശിക വ്യത്യാസം കാണപ്പെടുന്നതിന്റെ കാരണം ഉയരം, ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ, തുടങ്ങിയ ഘടകങ്ങളാണ്.

Question 46.
ഹിമാലയത്തിന്റെ ഏതു ഭാഗത്താണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നത്?
Answer:
കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലുമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 47.
കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലും ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കൂടുതലായി കാണപ്പെടുന്നതിന്റെ കാരണമെന്താണ്?
Answer:
കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലും ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നതിനു കാരണം ഈ പ്രദേശങ്ങളിൽ ശരാശരി വാർഷിക മഴ 200 സെന്റിമീറ്ററിന് മുകളിൽ ആയതുകൊണ്ടാണ്.

Question 48.
പർവത ചരിവുകളിൽ കൂടുതലായി കാണപ്പെടുന്നത് ഏതു വിഭാഗത്തിൽപ്പെടുന്ന വൃക്ഷങ്ങളാണ്?
Answer:
പർവത ചരിവുകളിൽ കൂടുതലായി കാണപ്പെടുന്നത് പൈൻ, ദേവദാരു തുടങ്ങിയ സ്തൂപികാഗ്ര വൃക്ഷങ്ങളാണ്.

Question 49.
ഉയരം കൂടിയ ഹിമാലയ പർവത പ്രദേശത്ത് കാണപ്പെടുന്ന പുൽമേടുകളാണ്
a. ആൽപൈൻ
b.പാംപാസ്
c. സ്റ്റെപ്പി
d. സാവന്ന
Answer:
a. ആൽപൈൻ

Question 50.
പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന ദേശിയോദ്യാനങ്ങൾ ഏതെല്ലാം?
Answer:
പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങളാണ് ഡച്ചിഗാം (ജമ്മുകാശ്മീർ), ഹെമിസ് (ലഡാക്ക്), പൂക്കളുടെ താഴ്വര (ഉത്തരാഖണ്ഡ്), കോർബറ്റ് (ഉത്തരാഖണ്ഡ്), രാജാജി ദേശീയ ഉദ്യാനം (ഉത്തരാഖണ്ഡ്) തുടങ്ങിയവ.

Question 51.
കിഴക്കൻ ഹിമാലയത്തിലെ പ്രധാന ദേശിയോദ്യാനങ്ങൾ ഏതെല്ലാം?
Answer:
ഹിമാലയത്തിലെ പ്രധാന ദേശിയോദ്യാനങ്ങളാണ് കാഞ്ചൻ ജംഗ (സിക്കിം), ദിബ്രു സെയ്ക്കോവ (അസം), കാസിരംഗ (അസം), മാനസ് (അസം), കെയ്ബുൾ ലൊംജാവോ (മണിപ്പൂർ) തുടങ്ങിയവ.

Question 52.
കോർബറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
a. ലഡാക്ക്
b. ജമ്മുകാശ്മീർ
c. ഉത്തരാഖണ്ഡ്
d. അസം
Answer:
c. ഉത്തരാഖണ്ഡ്

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 53.
ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
a. ലഡാക്ക്
b. ജമ്മുകാശ്മീർ
c. ഉത്തരാഖണ്ഡ്
d. അസം
Answer:
a. ലഡാക്ക്

Question 54.
ഹിമാലയത്തിലെ വന്യജീവി സമ്പത്തിനെക്കിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
ഹിമാലയപർവത പ്രദേശം വന്യജീവി സമ്പന്നമാണ്. യാക്ക്, കസ്തൂരിമാൻ, ഒറ്റക്കൊമ്പൻ, കാണ്ടാമൃഗം, ഹിമപ്പുലി തുടങ്ങി നിരവധി ജീവി വർഗങ്ങളുടെ ആവാസ കേന്ദ്രമാണ് സ്വാഭാവിക വനഭൂമി ധാരാളമുള്ള ഹിമാലയ പർവത പ്രദേശം. ഹിമാലയ പർവത പ്രദേശത്ത് ധാരാളം ജൈവമണ്ഡല റിസർവുകൾ (Biosphere Reserve), ദേശിയോദ്യാനങ്ങൾ (National Park), വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuary) തുടങ്ങിയവയെല്ലാം കാണപ്പെടുന്നു.

Question 55.
ഹിമാലയ പർവതപ്രദേശത്തെ കൃഷിക്ക് പ്രതികൂലമായ ഘടകങ്ങൾ എന്തെല്ലാം?
Answer:
ഉയരം, ചെങ്കുത്തായ ചരിവ് പാകമാകാത്തമണ്ണ്, കുറഞ്ഞ താപനില തുടങ്ങിയവയാണ് ഹിമാലയ പർവതപ്രദേശത്തെ കൃഷിക്ക് പ്രതികൂലമായ ഘടകങ്ങൾ.

Question 56.
ഹിമാലയ പർവതപ്രദേശത്തെ പ്രധാന കൃഷികൾ എന്തെല്ലാം?
Answer:
പർവതചരിവുകൾ തട്ടുകളായി തിരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ നെല്ല്, ഉരുളക്കിഴങ്ങ് എന്നിവ മഴക്കാലത്തും ഗോതമ്പ്, മിതോഷ്ണ പഴവർഗങ്ങൾ എന്നിവ വസന്തകാലത്തും കൃഷി ചെയ്യും.

Question 57.
ഹിമാലയപർവത പ്രദേശത്തിന്റെ ഏതു മേഖലയിലാണ് തേയില കൃഷി ചെയ്യുന്നത്?
Answer:
കിഴക്കൻ ഹിമാലയത്തിന്റെ പർവത ചരിവുകളിലും പ്രത്യേകിച്ച് അസം, ഡാർജിലിംഗ് മേഖലകളിൽ തേയിലയാണ് പ്രധാന കൃഷി.

Question 58.
ഹിമാലയ പർവത പ്രദേശത്തെ ടൂറിസം വികസനത്തിന് തുടക്കമിട്ടത് എപ്രകാരമാണ്?
Answer:
തീർത്ഥാടനവുമായി ബന്ധപ്പെട്ട യാത്രകളാണ് ഹിമാലയ പർവത പ്രദേശത്തെ ടൂറിസം വികസനത്തിന് തുടക്കമിട്ടത്.

Question 59.
ഹിമാലയ പർവത പ്രദേശത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
കൈലാസം, മാനസസരോവരം, അമർനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങി നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ ഹിമാലയ പർവതങ്ങളിലുണ്ട്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ

Question 60.
ഹിമാലയ പർവത പ്രദേശത്തെ പ്രധാന റിസോർട്ട് പട്ടണങ്ങൾ ഏതെല്ലാം?
Answer:
ഷില്ലോങ്, ഷിംല, ഡാർജിലിംഗ്, അൽമോറ, റാണികേറ്റ്, മുസോറി, നൈനിതാൽ തുടങ്ങിയവയാണ് ഹിമാലയ പർവത പ്രദേശത്തെ പ്രധാന റിസോർട്ട് പട്ടണങ്ങൾ.

Class 6 Malayalam Adisthana Padavali Annual Exam Question Paper 2022-23

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali Annual Exam Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

താഴെ കൊടുത്തിരിക്കുന്ന കഥ വായിച്ചു നോക്കൂ. ചോദ്യങ്ങൾക്ക് ഉത്തരം എഴുതൂ.

വല്ലാത്ത ക്ഷീണം. തളർന്നു കുഴഞ്ഞു പോകുന്ന തുപോലെ തോന്നി വെയിലിന്. ഇത്തിരി വിശ്രമിക്ക ണം. വെയിൽ മരച്ചില്ലകൾ ക്കിടയിലേയ്ക്ക് നൂണ്ടു കട ന്നു. നല്ല തണുപ്പ്. നല്ല സുഖം. ഇലകൾക്കിടയിലേയ്ക്ക് മുഖം പൂഴ്ത്തിക്കിടന്നപ്പോഴേയ്ക്കും വെയിലിന്റെ കണ്ണു കൾ അടഞ്ഞടഞ്ഞു വന്നു.

വെയിലിന്റെ ചുരുണ്ടു കൂടിയുള്ള കിടപ്പ് കണ്ട് കാറ്റിന് പാവം തോന്നി. അത് വിശറിയെടുത്ത് പതുക്കെ വീശാൻ തുടങ്ങി. ഇലകൾക്കുള്ളിൽ നിന്നും നേരിയ കൂർക്കം വലി ഉയർന്നു. “ഹായ്, വെയിലിന്റെ മണം!”

മരത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുകയാ യിരുന്ന അണ്ണാൻ മണം പിടിച്ചു. “ഹായ്, വെയിൽ മണം.”

ഇലക്കൂട് പണിയുന്ന തിരക്കിനിടയിലും ഉറുമ്പു കൾ മൂക്കു വിടർത്തി. മരക്കൊമ്പിലിരുന്ന് ചിറക് കോതി മിനുക്കുന്ന കിളികൾ തലയുയർത്തി നോക്കി.

പിന്നെ ആകെയൊരു ബഹളം. ഉറുമ്പുകളും കിളികളും അണ്ണാനും വെയിലിന്റെ കിടപ്പു കാണാൻ പാഞ്ഞു. പൂക്കൾ തേടി നടക്കുക യായിരുന്ന ഒരു പൂമ്പാറ്റയും ബഹളം കേട്ട് എത്തിനോ ക്കി. പിന്നെ കണ്ണുകൾ ഒന്നുകൂടി മിഴിച്ച് മറ്റുള്ളവരുടെ കൂട്ടത്തിൽ കൂടി. ഇതിനിടയിൽ വെയിൽ ഒന്നു തിരിഞ്ഞു കിടന്നു. ഒരു മുഴുത്ത മാമ്പഴത്തിനു മുകളി ലേക്ക് കാലു കയറ്റിവെച്ച് ഉറക്കം തുടർന്നു.

-ഇ.എൻ. ഷീജ (വെയിലിനുമുണ്ട് നിറമുള്ള ചിറകുകൾ)

1. ചുരുണ്ടുകൂടിയുള്ള വെയിലിന്റെ കിടപ്പു കണ്ട് കാറ്റ് എന്തു ചെയ്തു?
(ചിറക് കോതി മിനുക്കി, പൂക്കൾ തേടി നടന്നു. വിശറിയെടുത്ത് വീശാൻ തുടങ്ങി)
Answer:
വിശറിയെടുത്ത് വീശാൻ തുടങ്ങി

2. ഇലകൾക്കിടയിലേക്ക് മുഖം പൂഴ്ത്തിക്കിടന്നത് ആര്?
(അണ്ണാൻ, കാറ്റ്, വെയിൽ)
Answer:
വെയിൽ

3. ഉറക്കിനിടയിൽ വെയിൽ കാലു കയറ്റി വച്ചതെ വിടെ?
(മരച്ചില്ലയിൽ, മാമ്പഴതിന്മേൽ, ഇലക്കൂട്ടിൽ)
Answer:
മാമ്പഴത്തിന്മേൽ

4. ഈ കഥയിലൂടെ കാറ്റ്, വെയിൽ എന്നിവ നമുക്ക് തരുന്ന സന്ദേശമെന്താണ്?
(തങ്ങളുടെ ശക്തി പ്രകടിപ്പിക്കണം, മറ്റുള്ളവരെ തളർത്തണം, പരസ്പരം സ്നേഹിക്കാനും സഹാ യിക്കാനും)
Answer:
പരസ്പരം സ്നേഹിക്കാനും സഹായിക്കാനും

5. എന്തുപയോഗിച്ചാണ് ഉറുമ്പുകൾ കൂട് ഉണ്ടാക്കു ന്നത്?
(മരച്ചില്ലകൾ, പൂക്കൾ, ഇലകൾ)
Answer:
ഇലകൾ

Class 6 Malayalam Adisthana Padavali Annual Exam Question Paper 2022-23

പ്രവർത്തനം – 2

(എ) വാങ്മയചിത്രം തയ്യാറാ ക്കുക.

അരയിൽ വീതിയുള്ള കരയോടുകൂടിയ കസവു മുണ്ട്. അതിനു മുകളിൽ മുറുക്കിക്കെട്ടിയ രണ്ടാംമുണ്ട്. നെറ്റിയിലെ വിയർപ്പിൽ നനഞ്ഞു കുതിർന്ന ചന്ദന
കഴുത്തിൽ തിങ്ങുന്ന മാലയിൽ തടിച്ച ലോക്കറ്റ് ആടിക്കളിക്കുന്നു. നിവർന്നും കുനിഞ്ഞും നോട്ടം കൊണ്ടും ആംഗ്യംകൊണ്ടും കൂട്ടുകാരെ പ്രോത്സാഹി പ്പിച്ച് ഇരുകൈകളിലുമുള്ള കോലുകളാൽ ചെണ്ടപ്പു റത്ത് മേളപ്പെരുപ്പം തീർത്ത് അയാൾ കാണികളെ ആവേശം കൊള്ളിക്കുന്നു.
ഒരു ചെണ്ടക്കാരന്റെ വാങ്മയചിത്രമാണ് നിങ്ങൾ വായിച്ചത്. നിങ്ങൾക്ക് ഇഷ്ടമുള്ള കായികതാരത്തി ന്റെയോ കലാകാരന്റെയോ വാങ്മയചിത്രം തയ്യാറാ ക്കുക.
Answer:
കുഞ്ഞുണ്ണിമാഷ് നെറ്റിയിൽ ഭസ്മക്കുറി, കഴുത്തിൽ രുദ്രാക്ഷഭാ വം, കയ്യിൽ കാലൻകുട, മുഖത്തെ കുട്ടിത്തം മാറാത്ത ചിരി, പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് വിളിച്ചോതുന്ന കണ്ണുകൾ. വെൺമയുടെ പ്രതീകമായി വെളുത്ത താടി. ആ കറുത്ത കണ്ണട വച്ച് എഴുതുന്നതോ കുട്ടി കൾക്കുള്ള പ്രിയ കവിതകൾ.

(ബി) “അവശേഷിച്ച വിരലുകളിൽ ജീവിതം ഒതുക്കി ഗ്രാമം മുന്നോട്ടു പോയി. നോവലിസ്റ്റ് ഈ വാക്യംകൊണ്ട് ഉദ്ദേശിച്ചത് എന്താണ്? (ജോലി ഒന്നും ചെയ്യേണ്ട, മറ്റു പണികൾ ചെയ്തു ജീവിച്ചു. വിരലുകളില്ലാതെയും ജോലി ചെയ്യാം)
Answer:
മറ്റു പണികൾ ചെയ്തു ജീവിച്ചു.

പ്രവർത്തനം – 3

(എ) വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
കൂട്ടിലടച്ച ഒരു പക്ഷിയുടെ സങ്കടം നോക്കൂ.
“വിട്ടയ്ക്കുക കാട്ടിൽ നിന്നെന്നെ ഞാ
നൊട്ടു വാനിൽ പറന്നു നടക്കട്ടെ.
-ബാലാമണിയമ്മ (വിട്ടയ്ക്കുക)

കവിതാഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
കൂടിന്റെ ബന്ധനത്തിൽ കിടന്നു വീർപ്പു മുട്ടുന്ന പക്ഷിയെയാണ് ബാലാമണിയമ്മ ഇവിടെ കവി തയിലൂടെ പറയുന്നത്. പക്ഷി ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. കൂടിന്റെ കമ്പിയിഴകൾ പക്ഷി യുടെ സ്വാതന്ത്ര്യത്തെ വഴിമുടക്കുന്നു. പക്ഷിക്ക് ആവശ്യം അതിനെ കൂട്ടിൽ നിന്നും വിട്ടയ്ക്കുക എന്ന താ ണ് . കാരണം
പക്ഷിക്കിഷ്ടം ആകാശത്തു പറന്നു നടക്കാനാണ്.

ബി) “ഒലി” എന്ന വാക്കിന്റെ സമാനപദം?
(ചെളി, ശബ്ദം, മഴ)
Answer:
ശബ്ദം

പ്രവർത്തനം – 4

(എ) അഭിപ്രായക്കുറിപ്പ് തയ്യാറാ ക്കുക.
“സമാധാനമായി വിശ്രമിക്കൂ…. ഇനിയെങ്കിലും തെറ്റ് ആവർത്തിക്കാതിരിക്കട്ടെ.
ഹിരോഷിമ നഗരത്തിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മാരകത്തിന്റെ കവാടത്തിൽ ഇങ്ങനെ എഴുതിയി ട്ടുണ്ട്.
യുദ്ധവും അകവുമൊക്കെ മനുഷ്യ സമാധാന ത്തിനും നന്മയ്ക്കും ഭീഷണിയാണ്. നിങ്ങളുടെ അഭി പ്രായം കുറിപ്പായി എഴുതുക.
Answer:
യുദ്ധവും അക്രവുമൊക്കെ മനുഷ്യ സമാധാന ത്തിനും നന്മയ്ക്കും ഭീഷണിയാണ്. ഈ ലോകത്ത് നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും നൽകിയ പാഠം നഷ്ടങ്ങളുടേതാണ്. അക്രമ ങ്ങൾ നമ്മെ സ്വയം നാശത്തിലേയ്ക്ക് വിടു കയേ ഉള്ളൂ. ഒരു മേശയ്ക്ക് ചുറ്റും സംസാ രിച്ചു തീർക്കേണ്ടുന്ന അഭിപ്രായ വ്യത്യാസ ങ്ങളെ വലുതാക്കിയാണ് പല യുദ്ധങ്ങളുടെ തുടക്കം.

ഹിരോഷിമയുടെ പാഠങ്ങൾ ഉൾക്കൊണ്ടതുകൊ ണ്ടാണ് പിന്നീടൊരു അണുബോംബും എങ്ങും വർഷിക്കാതിരുന്നത്. ഈ തെറ്റ് ഇനി ആവർത്തി ക്കാതിരിക്കാനുള്ള സന്ദേശമാണ് ഹിരോഷിമ നഗരത്തിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മാര കത്തിന്റെ കവാടത്തിൽ എഴുതിയിട്ടുള്ളത്.

(ബി) ബാലലീല യിലെ ലീല എന്തിനെ സൂചിപ്പി ക്കുന്നു?
(പേര്, കുട്ടി, കളി)
Answer:
കളി

പ്രവർത്തനം – 5

(എ) ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.

കവിത വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

“ആകാശ സീമകൾക്കപ്പുറത്തപ്പുറ
ത്താരുമറിയാത്ത ലോകമുണ്ടാവുമോ?
ആ പ്രപഞ്ചത്തിൽ മനുഷ്യരുണ്ടാവുമോ?
ആ നീലവാനം നിലാവു ചെയ്തീടുമോ?

ആ പ്രപഞ്ചത്തിലും മാമരച്ചാർത്തുക
ളോമനിച്ചെത്തുമോ മദ്ധ്യാഹ്നമാരുതൻ
കൊച്ചുപൂവിന്റെ മുഖം തുടുപ്പിക്കുവാൻ
കുങ്കുമച്ചെപ്പു തുറക്കുമോ സന്ധ്യകൾ?

രാത്രിയിൽ വാനിന്റെയെത്താത്ത കൊമ്പത്തു
പൂത്തൊരുങ്ങീടുമോ നക്ഷത്രമുല്ലകൾ?
സുപ്രഭാദം വിളിച്ചോതുന്ന പക്ഷിതൻ
പാട്ടു കിലുങ്ങുമോ പാതയോരങ്ങളിൽ?

പി. മധുസൂദനൻ (അറിയാത്ത ലോകം)
Answer:
ശാസ്ത്രചിന്തയും കാവ്യഭംഗിയും ഒത്തിണ ങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനാണ് കവി പി. മധുസൂദൻ പ്രപഞ്ചം എന്ന മഹാ രഹസ്യ ത്തിലേക്കുള്ള ചിന്തയാണ് ഈ കവിതയിലൂടെ പറയുന്നത്. അക്ഷര ങ്ങളുടെ പ്രയോഗം കൊണ്ടും ആശയം കൊണ്ടും ഏറെ മനോഹര മായ ഒരു കവിതയാണിത്).

കവി പറയുന്നത് ആകാശ അതിർവരമ്പുകൾക്ക പുറം ആരുമറിയാത്ത ലോകമുണ്ടാവുമോ അവിടെ മനുഷ്യരുണ്ടാകുമോ? അവിടെ ചന്ദ്ര നുണ്ടാകുമോ? അവിടെ സന്ധ്യയുണ്ടാകുമോ? അവിടെ നക്ഷത്രങ്ങളും കിളികളും തൻ പാട്ടു മുണ്ടാകുമോ?

നല്ല ഈണത്തിലും താളത്തിലും ചൊല്ലാൻ കഴി യുന്നതാണ് ഈ കവിത. ഉണ്ടാവുമോ എന്ന വാക്കിന്റെ ആവർത്തനം ഈ കവിതയ്ക്ക് ഭംഗി കൂട്ടുന്നു. ആദ്യ 4 വരികളിലും ആയിൽ തുട ങ്ങുന്ന പദങ്ങൾ ഈ കവിതയ്ക്ക് മോടി കൂട്ടു ന്നു. കവിത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.

Class 6 Malayalam Adisthana Padavali Annual Exam Question Paper 2022-23

പ്രവർത്തനം – 6

(എ) കുറിപ്പ് തയ്യാറാക്കുക
മേളകളും ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ മനുഷ്യരെ ഒരുമിപ്പിക്കുന്നവയാണ്.
ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതിക രണം എന്താണ്? കുറിപ്പ് തയ്യാറാക്കുക.
Answer:
പൂർവ്വികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷങ്ങളാണ് മേളങ്ങളും ഉത്സവങ്ങളും പെരുന്നാളു ക ളും. ഓണമോ, ഈ ദോ, ക്രിസ്മസോ ആവട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും. നാടിന്റെ ആവേശവും അഭിമാനവുമൊക്കെ ഓരോ ആഘോഷവും. ജാതിഭേദമെന്ന കേരളീയമെന്ന ഒറ്റ വികാര ത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അര ങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ.

(ബി) ബാലലീല എന്ന കവിതയിൽ ഇലഞ്ഞിക്കായ്ക്ക് മാമ്പഴത്തിന്റെ മാധുര്യം അനുഭവപ്പെടുന്നു എന്ന് പറയുന്നതിന്റെ കാരണമെന്താവാം?
(ഇലഞ്ഞിക്കായ്ക്ക് ചവർപ്പാണ്. കുട്ടികൾ സ്വാത ന്ത്യ ത്തോടെ അവ കഴിച്ചതുകൊണ്ട്, മധുരം ഏറെയിഷ്ടമായതുകൊണ്ട്)
Answer:
കുട്ടികൾ സ്വാതന്ത്ര്യ ത്തോടെ അവ കഴിച്ചു കൊണ്ട്.