Plus One Economics Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus One Economics Board Model Paper 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം (8 × 1 = 8)

Question 1.
ധവള വിപ്ലവവുമായി ബന്ധപ്പെട്ടത്
(a) മത്സ്യ ഉല്പാദനം
(b) പാൽ ഉല്പാദനം
(c) പഴം ഉല്പാദനം
(d) പുഷ്പ ഉല്പാദനം
Answer:
(b) പാൽ ഉല്പാദനം

Question 2.
ജയിൽ ജീവിത ചെലവുമായി ബന്ധപ്പെട്ടത്
(a) ദാദാഭായ് നവറോജി
(b) അമർത്വാസെൻ
(c) വി.കെ. ആർ.വി. റാവു
(d) ആർ.സി. ദേശായ്
Answer:
(a) ദാദാഭായ് നവറോജി

Question 3.
ഒരു സ്ഥാപനത്തിന്റെ പതിവ് സേവനങ്ങൾ ആ സ്ഥാപനത്തിന്റെ പുറത്ത് നിന്നും സ്വീകരിക്കുന്ന പ്രക്രിയ
(a) വാണിജ്യവൽക്കരണം
(b) ദേശവൽക്കരണം
(c) സ്വകാര്യവൽക്കരണം
(d) പുറം കരാർ
Answer:
(d) പുറം കരാർ

Question 4.
ഭൂ പരിധിയുമായി ബന്ധപ്പെട്ടത്
(a) ഭൂപരിഷ്കരണം
(b) ധവള വിപ്ലവം
(c) സുവർണ വിപ്ലവം
(d) രജത വിപ്ലവം
Answer:
(a) ഭൂപരിഷ്കരണം

Question 5.
ഇന്ത്യൻ തൊഴിലാളികളിൽ ഭൂരിഭാഗവും ഉൾപ്പെടുന്നത്
(a) കൂലിവേല
(b) സ്വയം തൊഴിൽ
(c) ഗവൺമെന്റ് ശമ്പളം
(d) അർധ ഗവൺമെന്റ് ശമ്പളം
Answer:
(b) സ്വയം തൊഴിൽ

Question 6.
ഒരു ഗവേഷകൻ വെബ്സൈറ്റിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ
(a) പ്രാഥമിക ഡാറ്റ
(b) ദ്വിതീയ ഡാറ്റ
(c) തൃതീയ ഡാറ്റ
(d) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer:
(b) ദ്വിതീയ ഡാറ്റ

Plus One Economics Board Model Paper 2023 Malayalam Medium

Question 7.
ശ്രേണിയിലെ ഏറ്റവും മധ്യത്തിലുള്ള മൂല്യം
(a) സമാന്തര മാധ്യം
(b) മധ്വാങ്കം
(c) ബഹുലകം
(d) മാനക വ്യതിയാനം
Answer:
(b) മധ്വാങ്കം

Question 8.
പരസ്പര ബന്ധമുള്ള ഒരു കൂട്ടം ചരങ്ങളിലുണ്ടാകുന്ന മാറ്റ ത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള സാംഖിക ഉപകരണം
(a) സൂചകാങ്കം
(b) റേഞ്ച്
(c) മാധ്യ വ്യതിയാനം
(d)ചതുർത്ഥക വ്യതിയാനം
Answer:
(a) സൂചകാങ്കം

Question 9.
താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമാന ഡയഗ്രം
(a) ലഘുബാർ ഡയഗ്രം
(b) ബഹുജന ബാർ ഡയഗ്രം
(c) ഘടകബാർ ഡയഗ്രം
(d) ഹിസ്റ്റോഗ്രാം
Answer:
(d) ഹിസ്റ്റോഗ്രാം

Question 10.
എല്ലാ നിരീക്ഷണങ്ങളുടെയും ആകെ തുകയെ നിരീക്ഷണങ്ങ ളുടെ എണ്ണം കൊണ്ട് ഹരിച്ചത്.
(a) സമാന്തര മാധ്യം
(b) മധ്യാങ്കം
(c) ബഹുലകം
(d) പാർട്ടീഷ്യൻ മൂല്യങ്ങൾ
Answer:
(a) സമാന്തര മാധ്യം

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 11.
ഗ്രാമീണ വായ്പ നൽകുന്ന ഏതെങ്കിലും രണ്ട് സ്ഥാപനങ്ങൾ എഴുതുക.
Answer:
NABARD, RRB

Question 12.
സമസ്തവും സാമ്പിളും വേർതിരിച്ചെഴുതുക.
Answer:
പഠനം നടത്തുന്ന മൊത്തം യൂണിറ്റുകളെ സമസ്തം എന്നും ഇതിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളെ സാമ്പിൾ എന്നും പറ യുന്നു.

Question 13.
സാമ്പത്തിക ശാസ്ത്രത്തിൽ സൂചകാങ്കളുടെ ഉപയോഗങ്ങൾ എഴുതുക.
Answer:
വിലക്കയറ്റം, ശമ്പളപരിഷ്കരണം, വില നിയന്ത്രണവും, വില നിർണ്ണയം എന്നീ മേഖലകളിൽ സൂചകാങ്കം ഉപയോഗപ്പെടു ത്താം.

Question 14.
ഇന്ത്യയിലെ ദാരിദ്രത്തിന്റെ 4 കാരണങ്ങൾ എഴുതുക.
Answer:
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസമത്വം, പാർശ്വവൽക്ക രണം, തൊഴിലില്ലായ്മ, കടം, സമ്പത്തിന്റെയും വരുമാനത്തി ന്റെയും അസന്തുലിത വിതരണം.

Plus One Economics Board Model Paper 2023 Malayalam Medium

Question 15.
പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള 4 ഘട്ടങ്ങൾ എഴുതുക.
Answer:

  1. പഠനവിഷയം / പഠനമേഖല തിരഞ്ഞെടുക്കൽ
  2. എവിടെ നിന്ന് വിവരശേഖരണം നടത്തും എന്ന് തീരു മാനിക്കുക.
  3. വിവരശേഖരണം
  4. ശേഖരിച്ച വിവരങ്ങളെ ക്രോഡീകരിച്ച് അവതരിപ്പി ക്കുക.
  5. വിവരവിശകലനവും വ്യാഖ്യാനവും
  6. നിഗമനം

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 16.
ഔപചാരിക മേഖലയും അനൗപചാരിക മേഖലയും വേർതിരി ച്ചെഴുതുക.
Answer:
സംഘടിത മേഖലയിലെ തൊഴിലാളികൾ ധാരാളം ആനുകൂല ങ്ങൾ അനുഭവിക്കുന്നു. സാമൂഹ്യസുരക്ഷാപദ്ധതികൾ, ശമ്പള ത്തോടുകൂടിയ അവധി, ചികിത്സാസൗകര്യങ്ങൾ, പ്രസവാവധി, പ്രൊവിഡൻഫണ്ട്, ഗ്രാറ്റിവിറ്റി പെൻഷൻ.

സംഘടിതമേഖല അല്ലാത്ത മറ്റെല്ലാ മേഖലകളെയും അസംഘ ടിത മേഖല എന്നുപറയുന്നു. ഈ മേഖലയിൽ വരുമാന സ്ഥിരത ഇല്ല. തൊഴിൽ സ്ഥിരത ഇല്ല. തൊഴിൽ സംരക്ഷണം ഇല്ല. കാല ഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ ഉപയോഗം.

Question 17.
പരിസ്ഥിതിയുടെ ധർമ്മങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
വിഭവങ്ങൾ പ്രദാനം ചെയ്യുന്നു. മാലിന്വങ്ങളെ ഉൾക്കൊളളുന്നു. ജീവന്റെ നിലനിൽപ്പിനാധാരമായി വർത്തിക്കുന്നു.

Question 18.
സാമ്പത്തിക ശാസ്ത്രത്തിൽ സാംഖികത്തിന്റെ ഉപയോഗങ്ങൾ എഴുതുക.
Answer:
ഒരു സാമ്പത്തിക ചിന്തകന്റെ കയ്യിലെ മികച്ച വിശകലന ഉപാധി യാണ് സാംഖ്യം. ഇത് സാമ്പത്തികാസൂത്രണത്തിൽ ഉപയോഗപ്പെ ടുത്താം. സാമ്പത്തിക നയരൂപീകരണത്തിനും സാംഖ്യം ഉപയോ
ഗിക്കാം.

Question 19.
ഉൾചേർക്കൽ രീതിയിലുള്ള ക്ലാസിനെ ഒഴിവാക്കൽ രീതിയിലുള്ള ക്ലാസുകളാക്കി മാറ്റുക.

Class Frequency
2 – 4

6 – 8

10 – 12

14 – 16

18 – 20

22 – 24

12

18

27

28

19

8

Answer:

Class 1 – 5 5 – 9 9 – 13 13 – 17 17 – 21 21 – 15
Frequency 12 18 27 28 19 8

Question 20.
താഴെ കൊടുത്തിരിക്കുന്ന ദത്തങ്ങളുപയോഗിച്ച് പൈ ഡയഗ്രം വരയ്ക്കുക.

Sector No. of workers (%)
Primary 72
Secondary 10
Tertiary 18

Answer:
Plus One Economics Board Model Paper 2023 Malayalam Medium 1

Plus One Economics Board Model Paper 2023 Malayalam Medium

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 21.
ഉപഭോക്തൃ വില സൂചികയും (CPI) മൊത്തം വില സൂചികയും (WPI) വേർതിരിച്ചെഴുതുക.
Answer:
ചില്ലറ വിലയിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനാണ് ഉപ ഭോക്തൃ വില സൂചിക. പൊതുവിലയിൽ വരുന്ന മാറ്റങ്ങളെ അള ക്കാനാണ് മൊത്തവിലസൂചിക.

ഉപഭോക്തൃവില സൂചികയുടെ ഉപയോഗങ്ങൾ

  1. പണത്തിന്റെ വാങ്ങൽ ശേഷി മനസ്സിലാക്കാൻ
  2. ജീവിത നിലവാരത്തിൽ വരുന്ന മാറ്റം മനസ്സിലാക്കാൻ
  3. ശമ്പളത്തിലും മറ്റു ആനുകൂല്യത്തിലും നിർണ്ണയം നടത്താൻ
  4. പൊതുനയരൂപീകരണത്തിന് സഹായകമാണ്.
    പൊതുവിലയിൽ വരുന്ന മാറ്റം അളക്കാൻ മൊത്ത വിലസു ചിക ഉപയോഗിക്കുന്നു.

Question 22.
വിവിധ സഹബന്ധത്തെ തിരിച്ചറിയുക.
Plus One Economics Board Model Paper 2023 Malayalam Medium 2
Answer:

  1. നെഗറ്റീവ് കോറിലേഷൻ
  2. പെർഫക്ട് പോസിറ്റീവ് കോറിലേഷൻ
  3. പെർഫക്ട് നെഗറ്റീവ് കോറിലേഷൻ
  4. പോസിറ്റീവ് കോറിലേഷൻ

Question 23.
ഹരിതവിപ്ലവത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യൻ കാർഷിരംഗത്ത് നടപ്പാക്കിയ വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്ന സാങ്കേതിക പദമാണ് ഹരിതവിപ്ലവം. കാർഷിക രംഗത്ത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഘടകങ്ങൾ അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, യന്ത്രവൽക്കരണം, ജലസേചന സൗകര്യങ്ങൾ, രാസകീടനാശിനികളുടെയും രാസ വളങ്ങളുടെയും ഉപയോഗം, കുറഞ്ഞ പലിശയ്ക്ക് വായ്പ.

Question 24.
ജൈവകൃഷിയുടെ മേൽമകളും പരിമിതികളും എന്തെല്ലാം?
Answer:
ജൈവകൃഷിയുടെ മേന്മകൾ: കുറഞ്ഞ ചെലവ്, ഉയർന്ന വരുമാ നം, ഉയർന്ന പോഷകഗുണം, കൂടുതൽ തൊഴിലവസരങ്ങൾ. പോരായ്മകൾ : ഉയർന്ന വില, ചെലവ് കൂടുതൽ, വിപണന പ്രശ്നങ്ങൾ.

Question 25.
ഇന്ത്യയും ചൈനയും പിന്തുടർന്ന ഏതെങ്കിലും രണ്ട് വികസന തന്ത്രങ്ങൾ താരതമ്യം ചെയ്യുക.
Answer:
ഇന്ത്യയും ചൈനയും വികസനത്തിനായി സാമ്പത്തിക ആസൂ ത്രണം ആരംഭിച്ചു. 1951- ൽ ഇന്ത്യ പഞ്ചവത്സരപദ്ധതിക്ക് തുടക്കം കുറിച്ചു. 1978 ൽ ചൈന സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കി. ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണ നയങ്ങൾ 1991 ൽ നടപ്പി ലാക്കി.

26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 26)

Question 26.
മനുഷ്യമൂലധന രൂപീകരണത്തിന്റെ വിവിധ ഉറവിടങ്ങൾ വിശ ദീകരിക്കുക.
Answer:

  • വിദ്യാഭ്യാസത്തിൽ നടത്തുന്ന നിക്ഷേപം : മാനവ മൂലധന പീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിദ്യാഭ്യാ സം. അതിനാൽ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തുന്ന നിക്ഷേപം മാനവ മൂലധന രൂപീകരണത്തിലെ പ്രധാന ഘട കമാണ്.
  • ആരോഗ്യരംഗത്ത് നടത്തുന്ന നിക്ഷേപം
  • തൊഴിൽ പരിശീലനത്തിനായി നടത്തുന്ന നിക്ഷേപം.
  • കുടിയേറ്റം
  • കൃത്യമായ വിവരങ്ങൾ/വാർത്തകൾ ലഭിക്കുന്നതിനായി നട ത്തുന്ന ചിലവുകൾ നിക്ഷേപം.

Plus One Economics Board Model Paper 2023 Malayalam Medium

Question 27.
ഇന്ത്യയിൽ മണ്ണിന്റെ അപചയത്തിന് കാരണമാകുന്ന ഘടകങ്ങൾ എന്തെല്ലാം?
Answer:
വനനശീകരണം, മാറ്റകൃഷി, (Shifting Cultivation) വനം കൈയ്യേറ്റം, കാട്ടുതീ, ശാസ്ത്രീയമായ മണ്ണ് സംരക്ഷണത്തിന്റെ അഭാവം, രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും വിവേകശൂന്യമായ ഉപയോഗം, അമിതമായ ഭൂഗർഭജല ഉപയോ ഗം ഇതെല്ലാമാണ് മണ്ണിന്റെ അപജയത്തിന് കാരണമായ ഘടക ങ്ങൾ.

Question 28.
പ്രാഥമിക ദത്തങ്ങൾ ശേഖരിക്കുന്നതിനുള്ള വിവിധ രീതികൾ ഏതെല്ലാം? ഏതെങ്കിലും രണ്ട് രീതികളുടെ മേൽമകൾ എഴുതുക.
Answer:

  1. വ്യക്തിഗത അഭിമുഖം
  2. ടെലിഫോൺ അഭിമുഖം
  3. തപാൽ വഴിയുള്ള ചോദ്യാവലി

വ്യക്തിഗത അഭിമുഖത്തിന്റെ ഗുണങ്ങൾ

  1. ഉയർന്ന പ്രതികരണ സാധ്യത
  2. എല്ലാതരം ചോദ്യങ്ങളും ഉൾപ്പെടുത്താം
  3. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം
  4. വിവരാണാത്മകമായ ചോദ്യങ്ങൾ ചോദിക്കാം.

Question 29.
ക്ലാസ് ഇടവേള 7 ഉപയോഗിച്ച് ആവൃത്തി വിതരണ പട്ടിക തയ്യാ റാക്കുക.
Plus One Economics Board Model Paper 2023 Malayalam Medium 3
Answer:
Plus One Economics Board Model Paper 2023 Malayalam Medium 4

Question 30.
പൂർത്തിയാക്കുക.
A. Table Number (പട്ടികയുടെ നമ്പർ)
B. …………………….
C. Unit of Measurement (ഏകകം)
D. …………………………….
Plus One Economics Board Model Paper 2023 Malayalam Medium 5
G. ……………………………
H. ……………………………
Answer:
B. ടൈറ്റിൽ
D. ക്യാപ്ഷൻസ് / കോളം ഹെഡിങ്
E. സ്റ്റബ്സ്/റോഹെഡിങ്
H. നോട്ട്

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്ത മെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
സമാന്തരമാധ്യം, മാങ്കം, ബഹുലകം എന്നിവ കണ്ടെത്തുക.

Class Frequency
0 – 10 4
10 – 20 5
20 – 30 9
30 – 40 14
40 – 15 10
50 – 60 6
60 – 70 2

Answer:

Class Frequency x (mid value) fx
0 – 10 4 5 20
10 – 20 5 15 75
20 – 30 9 25 225
30 – 40 14 35 490
40 – 15 10 45 450
50 – 60 6 55 330
60 – 70 2 65 130
N = 50 Σfx = 1720

\(\bar{x}\) = \(\frac{\Sigma f x}{N}\) = \(\frac{1720}{50}\) = 34.4

മീഡിയൻ

Class Frequency Cumulative frequency
0 – 10 4 4
10 – 20 5 9
20 – 30 9 18
30 – 40 14 32
40 – 50 10 42
50 – 60 6 48
60 – 70 2 50
50

മീഡിയൻ ക്ലാസ്സിന്റെ വലിപ്പം = \(\left(\frac{N}{2}\right)^{t h}\) item.
= \(\frac{50}{2}\) = 25th item
അതിനാൽ മീഡിയൻ ക്ലാസ് (30 – 40)
മോഡ് = L + \(\frac{\frac{N}{2}-c f}{f}\) × c L = 30
\(\frac{N}{2}\) = 25
cf = 18
f = 14
c = 10.
= 30 + \(\frac{25 – 18}{14}\) × 10
= 30 + 5 = 35

മോഡ്
മേഡൽ ക്ലാസ് = 30 – 40
= L + \(\frac{D_1}{D_1+D_2}\) × c
= 30 + \(\frac{5}{5+4}\) × 10
= 30 + 5.56
= 35.56

Question 32.
ഇന്ത്യയിൽ നടപ്പിലാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളും പരി പാടികളും വിശദീകരിക്കുക.
Answer:
മൂന്ന് തലത്തിലുള്ള ദാരിദ്രനിർമ്മാർജ്ജന പ്രവർ ത്തന പദ്ധ തികളാണ് ഇന്ത്യയിൽ നടപ്പിലാക്കിയത്

  1. വളർച്ച അധിഷ്ഠിതമായ സമീപനം
  2. ആസ്തികൾ സൃഷ്ടിക്കുന്നതിലൂടെ തൊഴിലും വരുമാ നവും ഉണ്ടാക്കുക.
  3. പാവപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുക.

ദാരിദ്രനിർമ്മാർജ്ജനത്തിനായി നടപ്പിലാക്കിയ പദ്ധതികൾ

  1. സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് വേജ് എംപ്ലോയ്മെന്റ് പ്രോഗ്രാം.
  2. ഫുഡ് സെക്യൂരിറ്റി പ്രോഗ്രാംസ് (ഭക്ഷ്യസുരക്ഷാപദ്ധതികൾ)
  3. സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാംസ് (സാമൂഹിക സുരക്ഷാ പദ്ധതികൾ)

സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് വെജ് എംപ്ലോയ്മെന്റ് പ്രോഗ്രാംസ്

  1. സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
  2. പ്രൈം മിനിസ്റ്റേർസ് റോസ്ഗാർ യോജന
  3. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം.
  4. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
  5. ജവഹർ റോസ്ഗാർ യോജന
  6. നെഹ്റു റോസ്ഗാർ യോജന
  7. നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാം.

ഫുഡ് സെക്യുരിറ്റി പ്രോഗ്രാംസ്

  1. പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം.
  2. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ്കീം
  3. മിസ്ഡേ മീൽസ് അറ്റ് സ്കൂൾ
  4. അന്നപൂർണ്ണ സ്കീം
  5. അന്ത്യോദയ അന്നയോജന

സോഷ്യൽ സെക്യുരിറ്റി പ്രോഗ്രാംസ്

  1. ആം ആദ്മി ഭീമ യോജന
  2. ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്‌കീം
  3. രാഷ്ട്രീയ സ്വാസ്തിക യോജന
  4. അടൽ പെൻഷൻ യോജന
  5. ജനശ്രീ ഭീമയോജന
  6. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന
  7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന
  8. നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം.

Plus One Economics Board Model Paper 2023 Malayalam Medium

Question 33.
1991 ലെ പുത്തൻ സാമ്പത്തിക നയം വിശദീകരിക്കുക.
Answer:
1991 ലെ പുത്തൻ സാമ്പത്തിക നയം
1991 ൽ നടപ്പിൽ വരുത്തിയ പുത്തൻ സാമ്പത്തിക നയത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്.
1. സ്ഥിരതകൈവരിക്കാനുള്ള നടപടികൾ
2. ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ പുത്തൻ സാമ്പത്തിക നയത്തിന് മൂന്ന് ഘടകങ്ങൾ ആണ് ഉള്ളത്

  1. ഉദാരവത്ക്കരണം
  2. സ്വകാര്യവൽക്കരണം
  3. ആഗോളവൽക്കരണം

ഉദാരവൽക്കരണം
സമ്പദ് വ്യവസ്ഥയിലെ ശക്തമായ നിയന്ത്രണങ്ങൾ ഇളവ് വരു ത്തുകയോ പൂർണ്ണമായി എടുത്തുകളയുകയോ, ചെയ്യുന്നതിനും ഉദാരവൽക്കരണം എന്നുപറയുന്നു. ഇതിന് ഒരുപാട് ഘടകങ്ങൾഉണ്ട്

  1. വ്യവസായികമേഖലയിലെ പരിഷ്കരണങ്ങൾ
  2. സാമ്പത്തിക പരിഷ്കരണങ്ങൾ
  3. നികുതി പരിഷ്കരണങ്ങൾ
  4. വിദേശവിനിമയ രംഗത്തെ പരിഷ്കരണങ്ങൾ
  5. വ്യാപാര നിക്ഷേപരംഗത്തെ പരിഷ്കരണങ്ങൾ
    (മുകളിൽ പറഞ്ഞ 5 പോയിന്റുകൾ വിശദീകരിക്കുക)

സ്വകാര്യവൽക്കരണം
സ്വകാര്യമേഖലക്ക് കൂടുതൽ പരിഗണന നൽകുന്ന നയമാണ് സ്വകാര്യവൽക്കരണം. സ്വകാര്യകമ്പനികളുടെ പ്രവർത്തനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ സ്ഥാപന ങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ ഉദാരമാക്കി. വിദേശകമ്പനി കളെ ഇന്ത്യയിൽ അനുവദിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യകമ്പനികൾക്ക് ഏറ്റെടു ക്കാൻ അനുമതി നൽകി.

ആഗോളവൽക്കരണം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനായി കൊണ്ടുവന്ന നയമാണ് ആഗോള വൽക്കരണം. വ്യാപാരതടസങ്ങൾ, നിക്ഷേപതടസങ്ങൾ, വിനിമയ തടസ്സങ്ങൾ എന്നിവ ഇല്ലാതാക്കി ഒരു സ്വതന്ത്രകമ്പോളവ്യവസ്ഥ സൃഷ്ടിക്കലാണ് ഈ നയത്തിന്റെ ലക്ഷ്യം.

Plus One Economics Question Paper March 2019 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers March 2019 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper March 2019 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (10 × 1 = 10)

Question 1.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെയുള്ള സാമ്പത്തിക വളർച്ച
a) അപൂർണ്ണമായ തൊഴിലവസ്ഥ
b) തൊഴിലില്ലാത്ത വളർച്ച
c) പ്രച്ഛന്നമായ തൊഴിലില്ലായ്മ
d) ഇവയൊന്നുമല്ല
Answer:
b) തൊഴിലില്ലാത്ത വളർച്ച

Question 2.
മഹത്തായ കുതിച്ചുചാട്ടം (GLF) എന്ന പ്രചരണം ആരംഭിച്ചതി ലൂടെ ചൈന പ്രധാനമായും ലക്ഷ്യം വെച്ചത് …………………………..
a) രാജ്യത്തിന്റെ മുതലാളിത്തവൽക്കരണം
b) രാജ്യത്തിന്റെ വ്യവസായവൽക്കരണം
c) സേവനമേഖലയുടെ വികസനം
d) മനുഷ്യ മൂലധനത്തിന്റെ വികസനം
Answer:
b) രാജ്യത്തിന്റെ വ്യവസായവൽക്കരണം

Question 3.
കാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയിൽ ഏതിനെ പ്രോത്സാഹിപ്പിക്കാനായിരുന്നു …………………………
a) മൂലധന വ്യവസായങ്ങൾ
b) ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം
c) പൊതുമേഖലാ വ്യവസായങ്ങൾ
d) ചെറുകിട വ്യവസായങ്ങൾ
Answer:
d) ചെറുകിട വ്യവസായങ്ങൾ

Question 4.
ഏതെങ്കിലും രണ്ട് സാമ്പിളിന് പിഴവുകൾ എഴുതുക.
Answer:

  1. തെരഞ്ഞെടുപ്പ് പിഴവുകൾ
  2. പ്രതികരണമില്ലായ്മ

Question 5.
പരിമാണാത്മകമായ തരംതിരിക്കലിനും ഗുണപരമായ തരംതിരി ക്കലിനും ഉദാഹരണം എഴുതുക.
Answer:

പരിമാണവർഗ്ഗീകരണം ഗുണപരമായ വർഗ്ഗീകരണം
ഉയരം ദേശീയത
ഭാരം സാക്ഷരത
വയസ്സ് മതം
വരുമാനം ലിംഗപരമായ വസ്തുതകൾ

Plus One Economics Question Paper March 2019 Malayalam Medium

Question 6.
2018 ജനുവരിയിലെ ഉപഭോക്തൃ വിലസൂചിക 125 ആകുന്നു. (അടിസ്ഥാന വർഷം 2011 – 100). അടിസ്ഥാന വർഷം വെച്ച് കണ ക്കാക്കുമ്പോൾ 2018 ജനുവരിയിലെ ഒരു രൂപ നാണയത്തിന്റെ …………………………
a) 80 പൈസ
b) 1 രൂപ 25 പൈസ
c) 60 പൈസ
d) 2 രൂപ
Answer:
a) 80 പൈസ

Question 7.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ പൊതു ജന ങ്ങൾക്ക് വിറ്റ് ഒഴിവാക്കുന്നതിനെ ……………………. എന്നു വിളിക്കുന്നു.
a) മൂലധന സ്വരൂപണം
b) നിക്ഷേപം
c) അപനിക്ഷേപം
d) ഇവയൊന്നുമല്ല
Answer:
c) അപനിക്ഷേപം

Question 8.
പരിധി (range) കണക്കാക്കുക. 20, 25, 28, 32, 36, 40, 50, 55, 72, 75.
Answer:
റേയ്ഞ്ച് = 55

Question 9.
അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നനേത് …………………………….
a) വിതരണം
b) ഉല്പാദനം
c) ഉപഭോഗം
d) ഇവയെല്ലാം
Answer:
d) ഇവയെല്ലാം

Question 10.
അപേക്ഷിക പ്രകീർണ്ണന അളവ് ഏതെന്ന് കണ്ടെത്തുക.
a) സഹബന്ധ ഗുണാങ്കം
b) മാനക വ്യതിയാനം
c) മാധ്യ വ്യതിയാന ഗുണാങ്കം
d) പരിധി
Answer:
a) സഹബന്ധ ഗുണാങ്കം

10 മുതൽ 15 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴു തുക. 2 സ്കോർ വീതം. (5 × 2 = 10)

Question 11.
റാങ്ക് സഹബന്ധം കണക്കാക്കുക.

A B
1 5
3 2
5 4
2 3
4 1

Answer:
Rank Correlation = 0.02
Plus One Economics Question Paper March 2019 Malayalam Medium 1

Plus One Economics Question Paper March 2019 Malayalam Medium

Question 12.
തൊഴിലിന്റെ വൈവിധ്യവൽക്കരണത്തിനുപകരിക്കുന്ന ഏതെ ങ്കിലും നാല് ഉല്പാദന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
തൊഴിലിന്റെ വൈവിധ്യവൽക്കരണത്തിനുപകരിക്കുന്ന നാല് ഉല്പാദന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

  1. കന്നുകാലി വളർത്തൽ
  2. മത്സ്യബന്ധനം
  3. തോട്ടകൃഷി
  4. വിവരസാങ്കേതിക വിദ്യ ഗ്രാമീണവികസനത്തിനു ഉപയോഗ പ്പെടുത്തൽ

Question 13.
ക്ലാസ് A യുടെ ശരാശരി മാർക്ക് (\(\bar{X}_A\) = 30) ക്ലാസ് B യുടേതി നേക്കാൾ B (\(\bar{X}_B\)= 25) മെച്ചപ്പെട്ടതാണ്. ക്ലാസ് A യുടേയും B യുടേയും മാനക വ്യതിയാനം A = 15 ഉം B = 100 എന്ന് തന്നുകൊണ്ട് ക്ലാസ് B യാണ് കൂടുതൽ സ്ഥിരത കാണിക്കുന്ന തെന്ന് ടീച്ചർ പ്രസ്താവിക്കുന്നു.
ക്ലാസ് A യുടേയും B യുടേയും ഗുണാങ്ക വ്യതിയാനം കണ്ട ത്തിക്കൊണ്ട് ഇതിനെ സാധൂകരിക്കുക.
Answer:
CV of A = 50
CV of B = 40

Question 14.
സാമ്പത്തിക ശാസ്ത്രത്തിൽ സ്ഥിതിവിവര ശാസ്ത്രത്തിനുള്ള പ്രാധാന്യം ചുരുക്കി വിവരിക്കുക.
Answer:
സാമ്പത്തിക ശാസ്ത്രവും സ്ഥിതിവിവര ശാസ്ത്രവും പരസ്പരം ആശ്രയിച്ചിരിക്കുന്നു. അവയുടെ പ്രാധാന്യം താഴെ പറയുന്നു.

  1. സ്ഥിതിവിവര ശാസ്ത്രം സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാ ക്കാൻ സഹായിക്കുന്നു.
  2. ഇത് ഇപ്പോഴത്തെ സാമ്പത്തിക വസ്തുതകളെ കൃത്യവും വിശദവുമായി വിവരിക്കുന്നു.
  3. വലിയ ദത്തങ്ങളെ ഒരു സംഖ്യാശ്രേണിയിലൂടെ പ്രദർശിപ്പി ക്കുന്നു.
  4. വ്യത്യസ്ത സാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെ കണ്ടെത്താൻ സ്ഥിതിവിവരശാസ്ത്രം ഉപയോഗിക്കുന്നു.
  5. ഒരു സാമ്പത്തിക ഘടകങ്ങളിലുള്ള മാറ്റം കാരണം മറ്റു സാമ്പ ത്തികഘടകങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മന സ്സിലാക്കാൻ സ്റ്റാറ്റിസ്റ്റിക്സിലൂടെ സാധിക്കും.
  6. ഗവൺമെന്റിന്റെ നയങ്ങളും ആസൂത്രണരൂപീകരണത്തിനും സ്ഥിതിവിവര കണക്ക് ഉപകരിക്കുന്നു.

Question 15.
ഔപചാരിക മേഖലയെ അപേക്ഷിച്ച് അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക് ധാരാളം പരിമിതികളുണ്ട്. ഏതെങ്കിലും നാല് പരിമിതികൾ ചൂണ്ടിക്കാണിക്കുക.
Answer:
അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക് ചില പരിമിതി കളുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. അവർക്ക് സ്ഥിരവരുമാനം ലഭിക്കുകയില്ല.
  2. ഗവൺമെന്റിൽ നിന്നും ഇത്തരം തൊഴിലാളികൾക്ക് യാതൊ രുവിധ സംരക്ഷണവും ലഭിക്കുന്നില്ല.
  3. പഴഞ്ചൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
  4. അനൗപചാരിക മേഖലയിൽ ഏർപ്പെടുന്ന തൊഴിലാളികൾ ജീവിക്കുന്നത് ചേരികളിലാണ്.

16 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ത്തിന് ഉത്തരമെഴുതുക, 3 സ്കോർ വീതം. (6 × 3 = 18)

Question 16.
പട്ടിക പൂർത്തീകരിക്കുക.
Plus One Economics Question Paper March 2019 Malayalam Medium 2
Answer:
Plus One Economics Question Paper March 2019 Malayalam Medium 3

Question 17.
ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ സമ്പദ് വ്യവസ്ഥകളുടെ സവി ശേഷതകൾ മൂന്ന് തലക്കെട്ടുകളിലായി വർഗ്ഗീകരിക്കുക.
a) ഒറ്റക്കുട്ടി നിയമം
b) ഉയർന്ന പ്രത്യുല്പാദന നിരക്ക്
c) 1991- ലെ സാമ്പത്തിക പരിഷ്കരണം
d) ഉയർന്ന മാനവ വികസന സൂചിക (HDI)
e) ഉയർന്ന ശിശുമരണ നിരക്ക്
Answer:

ഇന്ത ചൈന പാക്കിസ്ഥാൻ
1991ലെ സാമ്പത്തിക പരിഷ്ക്കാരം ഒരു കുട്ടി നയം ഉയർന്ന പ്രതാല്പാദന നിരക്ക്
ഉയർന്ന ജനസംഖ്യ സാന്ദ്രത ഉയർന്ന മാനവിക വികസനം ഉയർന്ന ശിശുമരണ നിരക്ക്

Plus One Economics Question Paper March 2019 Malayalam Medium

Question 18.
ബ്രിട്ടീഷ് കാലഘട്ടത്തിലെ കാർഷിക മേഖലയുടെ സ്തംഭനാവ സ്ഥക്കുള്ള പ്രധാന കാരണം അധിനിവേശ സർക്കാരിന്റെ നയ ങ്ങളാണ്. ആ നയങ്ങൾ ചുരുക്കി വിവരിക്കുക.
Answer:
കൊളോണിയൽ ഭരണകാലഘട്ടത്തിൽ ഇന്ത്യയുടെ കാർഷിക മേഖല സ്തംഭനാവസ്ഥയിലായിരുന്നു. കാരണം ബ്രിട്ടീഷുകാ രുടെ നയങ്ങളാണ്. അവ താഴെ കൊടുക്കുന്നു.

  1. ഇന്ത്യയിൽ വിവിധതരത്തിലുള്ള വ്യവസ്ഥകൾ നില നിന്നിരുന്നു.
  2. കാർഷിക മേഖലയുടെ വികസനത്തിന് ബ്രിട്ടീഷ് ഗവൺമെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
  3. സെമിയാർമാരുടെ ചൂഷണപരമായ നടപടികൾ കർഷ കർക്കിടയിൽ സാമൂഹികമായ പ്രയാസങ്ങളും വലിയ ദുര ഞങ്ങളുണ്ടാക്കി.
  4. താഴ്ന്ന നിലയിലുള്ള സാങ്കേതികവിദ്യ, ജലസേചന സൗകര്യ ങ്ങളുടെ അഭാവം, രാസവളങ്ങളുടെ അഭാവം തുടങ്ങിയവ കൃഷിയുടെ കുറഞ്ഞ ഉല്പാദനത്തിനു കാരണമായി.

Question 19.
മുൻതൂക്ക് സഞ്ചിത വില സൂചിക കണക്കാക്കുക.
Plus One Economics Question Paper March 2019 Malayalam Medium 4
Answer:
മുൻതൂക്ക സഞ്ചിത വില സൂചിക
Plus One Economics Question Paper March 2019 Malayalam Medium 5

Question 20.
a) 1950 – 1990 കാലഘട്ടത്തിൽ ഇന്ത്യ സ്വീകരിച്ച വിദേശകാര്യ നയത്തിന്റെ പേരെന്താണ്? (1)
b) ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി രൂപീക രിച്ച നയ ഉപകരണങ്ങൾ ഏതെല്ലാമാണ്? (2)
Answer:
a) 1991 കാലഘട്ടംവരെ ഇന്ത്യയുടെ വിദേശനയം ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന വ്യവസായങ്ങളെ സംരക്ഷിക്കു കയും, വിദേശ കമ്പോളത്തിൽ നിന്നും ആഭ്യന്തര വ്യവസായ ങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇൻവാഡ് ലുക്കിങ്ങ് പോളിസിയെയാണ് ഇന്ത്യ നടപ്പിലാക്കിയിരുന്നത്. 1991നു ശേഷം ഇന്ത്യ സ്വതന്ത്രവ്യാപാര നയത്തിനു പ്രാധാന്യം നൽകി.

b) ഇറക്കുമതി പ്രതിസ്ഥാപന നയം. ഇത് ഇന്ത്യയിലെ ആദ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടപ്പിലാക്കിയത്.

Question 21.
പ്രച്ഛന്ന തൊഴിലില്ലായ്മയെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കാൻ ഒര സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായ നിങ്ങളോട് ടീച്ചർ ആവ ശ്യപ്പെടുന്നു. ആ പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതുക.
Answer:
ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനു വിവിധ ഘട്ടങ്ങളുണ്ട്. അവ ചുവടെ ചേർക്കുന്നു.

  1. പഠനത്തിൽ പ്രശ്നം നിർണ്ണയിക്കുന്നു.
  2. ലക്ഷി ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുന്നു.
  3. ദത്തങ്ങളെ ശേഖരിക്കുന്നു
  4. ദത്തങ്ങളുടെ സജ്ജീകരണവും അവതരണവും
  5. വിശകലനവും വ്യാഖ്യാനവും
  6. ഉപസംഹാരം

Question 22.
ഒരു നല്ല സ്ഥിതിവിവര പട്ടികക്കുവേണ്ട പ്രധാന ഭാഗങ്ങൾ ഏതെ ല്ലാമെന്ന് എഴുതുക.
Answer:
ഒരു നല്ല സ്ഥിതിവിവര പട്ടികക്കുവേണ്ട പ്രധാന ഭാഗങ്ങൾ താഴെ കൊടുക്കുന്നു.

  1. പട്ടിക നമ്പർ
  2. ശീർഷകം
  3. കോളം തലക്കെട്ട്/കാപ്ക്ഷൻ
  4. റോ തലക്കെട്ട്/സ്റ്റ്സ്
  5. ബോഡി ഓഫ് ടേബിൾ
  6. യൂണിറ്റ് ഓഫ് മെഷർമെന്റ്
  7. ഉറവിടം
  8. അടിക്കുറിപ്പുകൾ

23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 23.
മനുഷ്യ മൂലധനവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധ ങ്ങൾ വിശകലനം ചെയ്യുക.
Answer:
വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള ഒരു വ്യക്തിക്ക് ലഭിക്കുന്ന വരുമാനത്തേക്കാൾ കുറവായിരിക്കും വിദ്യാഭ്യാസമില്ലാത്തതും വൈദഗ്ദ്ധ്യവുമില്ലാത്ത വ്യക്തികൾക്ക് ലഭിക്കുക. സാമ്പത്തിക വളർച്ചയെന്നാൽ ഒരു രാജ്യത്തിന്റെ യഥാർത്ഥ ദേശീയ വരുമാന ത്തിലുണ്ടാകുന്ന വർദ്ധനവാണ്. നിരക്ഷരരായ വ്യക്തികളേക്കാൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നത് വിദ്യാസമ്പ ന്നരായിരിക്കും. കൂടാതെ ആരോഗ്യമുള്ള ജനത സാമ്പത്തികവി കസനത്തിന് ഒഴിവാക്കാനാകാത്ത ഘടകമാണ് കുടാതെ തൊഴിൽ പരിശീലനം, കുടിയേറ്റം, തൊഴിൽ കമ്പോളത്തെ കുറിച്ചുളള അറിവും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രധാനപ്പെ ട്ടതാണ്.

Plus One Economics Question Paper March 2019 Malayalam Medium

Question 24.
താഴെ കൊടുത്തിരിക്കുന്ന ദത്തങ്ങളുപയോഗിച്ച് ഒരു ആവൃത്തി വിതരണം തയ്യാറാക്കുക. (എക്സ്ക്ലൂസീവ് രീതി
Plus One Economics Question Paper March 2019 Malayalam Medium 6
Answer:
ആവൃത്തി വിതരണം.
Plus One Economics Question Paper March 2019 Malayalam Medium 7

Question 25.
ഗ്രാമവികസനം സാധ്യമാക്കാൻ ശ്രദ്ധ നൽകേണ്ട മേഖലകൾ വിശ മാക്കുക.
Answer:
പിന്നോക്കാവസ്ഥയിൽ കിടക്കുന്ന ഗ്രാമപ്രദേശങ്ങളെ സർക്കാ രിന്റെ കർമ്മപരിപാടിയിലൂടെ വികസിപ്പിച്ചെടുക്കുക എന്നതാണ് ഗ്രാമീണ വികസനത്തിന്റെ ലക്ഷ്യം. ഗ്രാമീണ വികസനത്തിന് അവ ലംബിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

  1. ഗ്രാമപ്രദേശങ്ങളിലെ മനുഷ്യവിഭവ വികസനം (വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയവയിലെ മൂലധന നിക്ഷേപ ത്തിലൂടെ ഇത് സാധിക്കാം.)
  2. ഭൂനയപരിഷ്ക്കരണം
  3. ഗ്രാമപ്രദേശങ്ങളുടെ ഉല്പാദനാത്മക വിഭവങ്ങളുടെ വിക സനത്തിലൂടെ
  4. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം (റോഡുകൾ, ജല സേചന പദ്ധതികൾ, വൈദ്യുതി, കമ്മ്യൂണിക്കേഷൻ, മാർക്ക റ്റുകൾ, കാർഷിക സേവനം എന്നിവഴി)
  5. ദരിദ്രർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ദാരിദ്ര്യ നിവാരണ നടപടികൾ സ്വീകരിക്കലും

Question 26.
ഇന്ത്യയിലെ ഊർജ്ജമേഖല നേരിടുന്ന വെല്ലുവിളികൾ ഏതെ ല്ലാമെന്നെഴുതുക.
Answer:
ഇന്ത്യയിലെ ഊർജ്ജമേഖല പല വെല്ലുവിളികൾ നേരിട്ടുകൊണ്ടി രിക്കുന്നു. അവ തഴെ വിശദമാക്കുന്നു.

  1. ഇന്ത്യയുടെ ഉല്പാദന കാര്യക്ഷമത സാമ്പത്തികവളർച്ചക്ക് അനുസരിച്ച് ലഭ്യമാകുന്നില്ല.
  2. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ വൈദ്യുതബോർഡുകൾ നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുന്നു.
  3. വൈദ്യുതമേഖലയിൽ സ്വകാര്യപങ്കാളിത്തവും വിദേശ നിക്ഷേ പവും ഇന്ത്യയിൽ പരിമിതമാണ്.
  4. രാജ്യത്തിലെ ഉയർന്ന ഊർജ്ജ താരിഫും, പവർകട്ടും ഈ മേഖലയെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു.
  5. താപവൈദ്യുത നിലയങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നില്ല.
  6. ഇന്ത്യയുടെ സാമ്പത്തികവികസനത്തിനും വളർന്നുകൊണ്ടി രിക്കുന്ന ജനസംഖ്യയുടേയും ആവശ്യങ്ങൾ നിറവേറ്റാൻ ഊർജ്ജമേഖലയുടെ ഉല്പാദനം അപര്യാപ്തമാണ്.

Question 27.
താഴെക്കൊടുത്ത ദത്തമുപയോഗിച്ച് പൈ ഡയഗ്രം വരയ്ക്കുക.
Plus One Economics Question Paper March 2019 Malayalam Medium 8
Answer:
പൈ ഡയഗ്രം
Plus One Economics Question Paper March 2019 Malayalam Medium 9

% Angle at the centre
Regular salaried
Self employed
Casual wage labours
28
216
156
7
54
39
25.2
194.4
140.4
360.0

28 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)

Question 28.
സഹബന്ധ ഗുണാങ്കത്തിന്റെ സവിശേഷതകളും അഞ്ച് തോതു കളും ചൂണ്ടിക്കാണിക്കുക.
Answer:
സഹബന്ധ ഗുണാങ്കത്തിൻറെ സവിശേഷതകൾ താഴെ സൂചിപ്പി ച്ചിരിക്കുന്നു.

  • ‘r’ എന്നത് സഹബന്ധ ഗുണാങ്കത്തെ സൂചിപ്പിക്കുന്നു.
  • ‘r’ ന് നെഗറ്റിവ് മൂല്യമാണെങ്കിൽ അത് വിപരീതബന്ധം കാണി ക്കുന്നു.
  • ‘r’ ന് പോസിറ്റീവ് മൂല്യമാണെങ്കിൽ അത് നേരിട്ടുള്ള ബന്ധ മാണ്.
  • r ന്റെ മൂല്യം +1 അല്ലെങ്കിൽ -1 ആണെങ്കിൽ അത് പൂർണ്ണ ബന്ധത്തെ സൂചിപ്പിക്കുന്നു.
  • r ന് ഉയർന്ന മൂല്യമാണെങ്കിൽ കൂടിയ സഹബന്ധമാണ്. നിന് കുറഞ്ഞ മൂല്യമാണെങ്കിൽ കുറഞ്ഞ സഹബന്ധമാണ്.

i. പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper March 2019 Malayalam Medium 10
ii. പെർഫെക്ട് പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper March 2019 Malayalam Medium 11
iii. നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper March 2019 Malayalam Medium 12
iv. പെർഫെക്ട് നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper March 2019 Malayalam Medium 13
v. സഹബന്ധം ഇല്ല
Plus One Economics Question Paper March 2019 Malayalam Medium 14

Plus One Economics Question Paper March 2019 Malayalam Medium

Question 29.
താഴെക്കൊടുത്ത ദത്തങ്ങളിൽ നിന്നും ചതുർഥക വ്യതിയാനം കണക്കാക്കുക.

ക്ലാസ് ആവൃത്തി
0 – 10 8
10 – 20 12
20 – 30 15
30 – 40 10
40 – 50 5

Answer:
ചതുർത്ഥക വ്യതിയാനം
Plus One Economics Question Paper March 2019 Malayalam Medium 15

Question 30.
കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായുണ്ടായ അനന്തരഫലങ്ങൾ വിമർശനാത്മകമായി വിലയിരുത്തുക.
Answer:
യോജിക്കുന്നു. സാമ്പത്തിക പരിഷ്കരണം ഇന്ത്യയുടെ കാർഷിക മേഖലയെ ഹാനികരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക നയപി ഷ്കാരത്തിന്റേതായ കാലഘട്ടത്തിൽ കാർഷിക മേഖലയിലെ വളർച്ചാനിരക്ക് കഷ്ടിച്ച് മൂന്ന് ശതമാനം മാത്രമായിരുന്നു.

പരിഷ്കാരങ്ങളുടെ ഫലമായി കാർഷിക മേഖലയിലെ സർക്കാ രിന്റെ മൂലധന നിക്ഷേപം കുറഞ്ഞു. പ്രത്യേകിച്ചും ജലസേചനം, വൈദ്യുതി എന്നിവയ്ക്കുള്ള നിക്ഷേപം. കാർഷികോല്പന്നങ്ങ ളുടെ ഇറക്കുമതിച്ചുങ്കം കുറച്ചതിനാൽ ഇറക്കുമതി കൂടുകയും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കാർഷിക നിവേശങ്ങളുടെ വില വർദ്ധിച്ചതിനാൽ കാർഷി കോൽപന്നത്തിന്റെ ചെലവേറി. മാത്രവുമല്ല, കർഷകർ ഭക്ഷ്യവിള കൃഷി ഉപേക്ഷിച്ച് നാണ്യവിള കൃഷി ചെയ്യാനും തുടങ്ങി. ഇത് ആദ്യത്തെ ഭക്ഷ്യ സുരക്ഷയെ ദോഷകരമായി ബാധിച്ചു. ചുരു ക്കത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുകയുണ്ടായി.

പുത്തൻ സാമ്പത്തികനയം ഇന്ത്യയുടെ വ്യവസായ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കാർഷിക മേഖലയെന്നപോലെ വ്യവ സായിക ഉൽപ്പന്നവും വർദ്ധിച്ചു. എങ്കിലും വ്യവസായ മേഖലയെ പുത്തൻ സാമ്പത്തിക നയങ്ങൾ ദോഷകരമായും ബാധിച്ചിട്ടുണ്ട്.

  1. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ തുടങ്ങി.
  2. പൊതുമേഖല വ്യവസായങ്ങളുടെ എണ്ണം കുറച്ചു.
  3. സ്വകാര്യ മേഖലാ നിക്ഷേപം വർദ്ധിച്ചു.

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
“ഇന്ത്യയിലെ ജനങ്ങൾക്ക് ഉയർന്ന ജീവിത നിലവാരം നേടുന്ന തിന് ഗവൺമെന്റിന്റെ ദാരിദ്രനിർമ്മാർജ്ജനത്തിനുള്ള മൂന്നുതല സമീപനങ്ങൾ സഹായിച്ചു”
a) ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള മൂന്നുതല സമീപനങ്ങൾ വിശ ദീകരിക്കുക.
b) വിമർശനാത്മകമായി ആ സമീപനങ്ങളെ വിലയിരുത്തുക.
Answer:
a) ദാരിദ്ര്യ നിവാരണത്തിനായി ഗവൺമെന്റ് ഒരു ത്രിമുഖ സമീ പനം അവലംബിച്ചു. അതിങ്ങനെയാണ്.

  • സാമ്പത്തിക വളർച്ചയെ ആശ്രയിക്കൽ (വളർച്ചോന്മുഖ സമീപനം)
  • ആസ്തികളും പണിയും ഉണ്ടാക്കുന്നതിലൂടെ തൊഴിലും വരുമാനവും ഉണ്ടാക്കുക.
  • ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക

മൂന്നാം പദ്ധതി മുതൽ (1961 – 66) കിനിഞ്ഞിരിങ്ങൽ സിദ്ധാന്ത ത്തിൽ നിന്നും ഉദ്ധാരണ സിദ്ധാന്തത്തിലേക്ക് ശ്രദ്ധാകേന്ദ്രം മാറി. ആസ്തികൾ വർദ്ധിപ്പിച്ച് ജനങ്ങൾക്ക് തൊഴിലുണ്ടാകുകയും അങ്ങനെ അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സംയോജിത ഗ്രാമവികസ നപരിപാടി (IRDP), ജോലിക്കു കൂലി, ഭക്ഷണം, സ്വയം തൊഴിൽ കണ്ടെത്താൻ ഗ്രാമീണ യുവാക്കൾക്ക് പരിശീലനം (TRYSEM), ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (RLEGP), ജവഹർ റോസ്ഗർ യോജന (JRY) എന്നിങ്ങനെ പല പരിപാടികളും നടപ്പാക്കി.

b) ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളും, വിമർശനാത്മകം
ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾകൊണ്ട് ഗവൺമെന്റിനു ദാരിദ്ര്യനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പല പോരായ്മകളുമുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. ഭൂമിയുടേയും ആസ്തിയുടേയും അസന്തുലിതമായ വിതരണം.
  2. ദാരിദ്രത്തിന്റെ തോതനുസരിച്ചുള്ള വിഭവവിനിയോഗം ഉണ്ടായിട്ടില്ല.
  3. പദ്ധതി നടത്തിപ്പുമായി ചുമതലപ്പെട്ടവർ ഉദ്ദേശ ലക്ഷ്യങ്ങൾ ശരിയായവിധം ഉൾക്കൊണ്ടവർ ആയിരുന്നില്ല.
  4. പദ്ധതി നിർവ്വഹണ ചുമതലക്കാർ പരിശീലനം ലഭിക്കാത്ത വരും അഴിമതിക്കാരുമായിരുന്നു.
  5. വിഭവങ്ങൾ പാഴാക്കി കളയാനുള്ള സാധ്യതകൾ നിലനിന്നിരുന്നു.
  6. യഥാർത്ഥ സഹായം കിട്ടേണ്ടവർക്കായിരുന്നില്ല. മിക്കപ്പോഴും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്.

Question 32.
സമാന്തര മാധ്വം> മധ്വാങ്കം > ബഹുലകം ആണെന്ന് സ്ഥാപിക്കുക.

സ്കോർ വിദ്യാർത്ഥികളുടെ എണ്ണം
0 – 10 4
10 – 20 8
20 – 30 10
30 – 40 15
40 – 50 9
50 – 60 7
60 – 70 5
70 – 80 2

സ്കോർ – മാധ്യം 21/2, മാധ്വാങ്കം 21/2, ബഹുലകം – 1, സ്ഥാപി ക്കുന്നതിന് – 1
Answer:
സമാന്തര മാധ്യം > മധാങ്കം > ബഹുലകം
Plus One Economics Question Paper March 2019 Malayalam Medium 16

Plus One Economics Question Paper March 2019 Malayalam Medium

Question 33.
“ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്കുമേൽ ഉയർന്ന സമ്മർദ്ദം ചെലുത്തി.”
a) പരിസ്ഥിതിയുടെ ധർമ്മങ്ങളേവ?
b) വികസന പ്രവർത്തനങ്ങൾ മുകളിൽ കൊടുത്ത പരിസ്ഥിതി യുടെ ധർമ്മങ്ങൾക്ക് ഭാരമായത് എങ്ങനെയെന്ന് വിശകലനം ചെയ്യുക.
c) ഇന്ത്യയിലെ ഏറ്റവും മുൻഗണന നൽകേണ്ട പരിസ്ഥിതി പ്രശ്നങ്ങളിൽ നാലെണ്ണം ചൂണ്ടിക്കാണിക്കുക.
Answer:
a) പരിസ്ഥിതി പ്രധാനപ്പെട്ട ധർമ്മങ്ങൾ നിർവ്വഹിക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. വിഭവങ്ങൾ പ്രദാനം ചെയ്യുന്നു
  2. പാഴ്വസ്തുക്കൾ ദഹിപ്പിക്കുന്നു
  3. ജീവനെ നിലനിർത്തുന്നു.
  4. സൗന്ദര്യാനുഭൂതി നൽകുന്നു.

b. വികസനപ്രവർത്തനങ്ങൾ സുസ്ഥിരവികസനമല്ലെങ്കിൽ അത് പരിസ്ഥിതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ജനസംഖ്യ വിസ്ഫോടനം വ്യവസായവത്കരണം കാരണം ഉല്പാദനവും ഉപഭോഗവും ഉയരും.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യുന്നു. ഇത് പരി സ്ഥിതിയുടെ അസന്തുലിതാവസ്ഥക്കു കാരണമാകുന്നു. കൂടാതെ ആഗോളതാപനം ഓസോൺ ശോഷണം, ഭൂമിയുടെ അപചയം വിവിധ മലീനികരണമായ വായു മലിനീകരണം, ജലമലിനീകരണം, പരിസ്ഥിതിയുടേയും ജീവജാലങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.

c) പരിസ്ഥിതിയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. സമുദ്രത്തിലെ മത്സ്യസമ്പത്തിന്റെ ശോഷണം
  2. വൻകിട വ്യവസായങ്ങൾ സമുദ്രത്തിലേക്ക് ഒഴുക്കി വിടുന്ന വിഷമാലിന്യങ്ങൾ
  3. പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങൾ ആധിക്യം
  4. അമ്ലീകരണം ലോകജനസംഖ്യ ആരോഗ്യത്തിന് വൻഭീഷണിയാണ്.

Plus One Economics Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper March 2020 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 12 വരെയുള്ള ഏതെങ്കിലും 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 1 സ്കോർ ഉണ്ട്. (10 × 1 = 10)

Question 1.
ഇന്ത്യ 1921 ന് മുമ്പ് ജനസംഖ്യപരിവർത്തനത്തിന്റെ ഏത് ഘട്ട ത്തിലായിരുന്നു?
a) ഒന്നാം ഘട്ടം
b) രണ്ടാം ഘട്ടം
c) മൂന്നാം ഘട്ടം
d) ഇതൊന്നുമല്ല
Answer:
a) ഒന്നാം ഘട്ടം

Question 2.
താഴെ കൊടുത്തിരിക്കുന്നവയിൽ അസന്തത ചരം ഏതാണ്?
a) മഴ
b) ജനസംഖ്യ
c) താപനില
d) ഇതൊന്നുമല്ല
Answer:
b) ജനസംഖ്യ

Question 3.
താഴെ കൊടുത്തിരിക്കുന്നവയിൽ 1956 ലെ വ്യാവസായിക നയ പ്രമേയവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
a) രണ്ടാം പഞ്ചവൽസര പദ്ധതിയുടെ അടിസ്ഥാനം
b) വ്യവസായങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു
c) പ്രാദേശിക സമത്വം പ്രോത്സാഹിപ്പിച്ചു.
d) വ്യാവസായിക ലൈസൻസിംഗ് നിർത്തലാക്കി.
Answer:
d) വ്യാവസായിക ലൈസൻസിംഗ് നിർത്തലാക്കി.

Question 4.
ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ച യിൽ മനുഷ്യമൂലധനത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത്?
a) മൂന്നാം പഞ്ചവത്സര പദ്ധതി
b) നാലാം പഞ്ചവത്സര പദ്ധതി
c) ആറാം പഞ്ചവത്സര പദ്ധതി
d) ഏഴാം പഞ്ചവത്സര പദ്ധതി
Answer:
ഏതെങ്കിലും ഒന്ന് ബ്രാക്കറ്റിൽ നിന്ന് എഴുതുക.

Question 5.
പരിതസ്ഥിതി സന്തുലനത്തെ വീണ്ടെടുക്കുകയും നിലനിർത്തു കയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന കൃഷിരീതി.
a) സഹകരണ കൃഷി
b) മട്ടുപ്പാവ് കൃഷി
c) ജൈവ കൃഷി
d) ഇതൊന്നുമല്ല
Answer:
c) ജൈവ കൃഷി

Plus One Economics Question Paper March 2020 Malayalam Medium

Question 6.
താഴെ പറയുന്നവയിൽ തൊഴിലാളി – ജനസംഖ്യ അനുപാതത്തെ സൂചിപ്പിക്കുന്നത് ഏതാണ്?
Plus One Economics Question Paper March 2020 Malayalam Medium 1
d) ഇതൊന്നുമല്ല.
Answer:
Plus One Economics Question Paper March 2020 Malayalam Medium 2

Question 7.
താഴെ കൊടുക്കുന്നവയിൽ ശരാശരിയിൽ നിന്നുള്ള പ്രകീർണ്ണ ത്തിന്റെ അളവ് ഏതാണ്?
a) റേഞ്ച്
b) ചതുർഥക വ്യതിയാനം
c) മാനക വ്യതിയാനം
d) ഇതൊന്നുമല്ല
Answer:
c) മാനക വ്യതിയാനം

Question 8.
ഇന്ത്യയിലെ പ്രബലമായ വൈദ്യുതി ഉറവിടം
a) ജല ഉറവിടം
b) താപ ഉറവിടം
c) ആണവ ഉറവിടം
d) ഇതൊന്നുമല്ല
Answer:
b) താപ ഉറവിടം

Question 9.
സാമൂഹിക പശ്ചാത്തല സൗകര്യത്തിന് ഉദാഹരണം :
a) റോഡുകൾ
b) തുറമുഖങ്ങൾ
c) വിദ്യാലയങ്ങൾ
d) ഊർജ്ജ നിലയങ്ങൾ
Answer:
c) വിദ്യാലയങ്ങൾ

Question 10.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യവുമായാണ് മഹ ത്തായ തൊഴിലാളി സാംസ്കാരിക വിപ്ലവം ബന്ധപ്പെട്ടിരിക്കു ന്നത്?
a) ചൈന
b) പാകിസ്ഥാൻ
c) ഇന്ത്യ
d) ഇതൊന്നുമല്ല
Answer:
a) ചൈന

Question 11.
താഴെ കൊടുത്തിരിക്കുന്നവയിൽ സഹബന്ധം മനസ്സിലാക്കാ നുള്ള ഗ്രാഫ് രീതി ഏതാണ്?
a) ഹിസ്റ്റോഗ്രാം
b) ലോറൻസ് വക്രം
c) സ്കാറ്റർ ഡയഗ്രം
d) ആവൃത്തി വക്രം
Answer:
c) സ്കാറ്റർ ഡയഗ്രം

Plus One Economics Question Paper March 2020 Malayalam Medium

Question 12.
താഴെകൊടുത്തിരിക്കുന്നവയിൽ അടിസ്ഥാന വർഷ അളവുകളെ ആശ്രയിക്കുന്ന വില സൂചിക ഏതാണ്?
a) ലാസ്പിയറിന്റെ വില സൂചിക
b) പാഷെയുടെ വില സൂചിക
c) ഫിഷറിന്റെ വിലസൂചിക
d) ഇതൊന്നുമല്ല.
Answer:
a) ലാസ്പിയറിന്റെ വില സൂചിക

13 മുതൽ 18 വരെയുള്ള ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 2 സ്കോറുകൾ ഉണ്ട്. (5 × 2 = 10)

Question 13.
കോളനിഭരണകാലത്തെ ഇന്ത്യൻ കാർഷിക മേഖലയുടെ സ്തംഭ നാവസ്ഥയ്ക്കുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ തിരിച്ചറിയുക.
Answer:
കോളനി ഭരണകാലത്തെ ഇന്ത്യൻ കാർഷിക മേഖല സ്തംഭിക്കാ നുള്ള രണ്ട് കാരണങ്ങളാണ്.

  1. ചൂഷണാത്മകമായ ഭൂനികുതി സമ്പ്രദായം
  2.  ആധുനിക സാങ്കേതികവിദ്യ അഭാവം

Question 14.
ജനങ്ങളുടെ ആരോഗ്യം വിലയിരുത്താനുപയോഗിക്കുന്ന ഏതെ ങ്കിലും നാല് സൂചനങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ജനങ്ങളുടെ ആരോഗ്യം വിലയിരുത്തുന്ന 4 സൂചകങ്ങൾ താഴെ നൽകുന്നു.

  1. ശിശുമരണനിരക്ക്
  2. ആയുർദൈർഘ്യം
  3. മാതൃമരണനിരക്ക്
  4. ആശുപ്രതികളുടെയും ബന്ധപ്പെട്ട ആരോഗ്യ അടിസ്ഥാന സൗക ര്യങ്ങളുടെ എണ്ണം.

Question 15.
പൈലറ്റ് സർവ്വേയുടെ പ്രാധാന്യം തിരിച്ചറിയുക.
Answer:
പൈലറ്റ് സർവേ വളരെ പ്രധാനപ്പെട്ടതാണ് അതിനുള്ള കാരണം താഴെ പറയുന്നു.

  1. യഥാർത്ഥ സർവ്വയേക്കുറിച്ച് പ്രാഥമികമായ അറിവ് ലഭമാകുന്നു.
  2. ചോദ്യാവലിയുടെ പരിമിതികൾ മനസ്സിലാക്കാം.
  3. അനുയോജ്യമായ ചോദ്യങ്ങൾ കൂട്ടി ചേർക്കാൻ സാധിക്കും
  4. യഥാർത്ഥ സർവേയുടെ ലാഭവും സമയവും കുറയ്ക്കാം. (എ ന്തെങ്കിലും രണ്ട് പോയിന്റ് മാത്രം)

Question 16.
റേഞ്ച്, റേഞ്ചിന്റെ ഗുണാങ്കം എന്നിവ കണക്കാക്കുക.
20, 30, 40, 50, 60, 70
Answer:
Range
20, 30, 40, 50, 60, 70
Range = L – S = 70-20= 50
Coefficient of range = \(\frac{L-S}{L+S}\) = \(\frac{50}{90}\) = 0.55

Question 17.
ഇന്ത്യ, പിസ്ഥാൻ, ചൈന എന്നിവയുടെ വികസനതന്ത്രങ്ങളിലെ ഏതെങ്കിലും രണ്ട് സാമ്യതകൾ തിരിച്ചറിയുക.
Answer:

  1. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വികസന തന്ത്രങ്ങൾ ഏകദേശം ഒരേ സമയത്താണ് ആരംഭിച്ചത്.
  2. ഈ മൂന്ന് രാജ്യങ്ങളും ലോകത്തിൽ വികസ്വര രാജ്യങ്ങളാണ്.

Question 18.
പ്രശ്നത്തെ തിരിച്ചറിയുക, ലക്ഷി ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുക, എന്നിവ പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ആദ്യ രണ്ട് ഘട്ടങ്ങളാ ണ്. മറ്റ് ഘട്ടങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ഒരു പ്രോജക്ടിന്റെ പ്രധാന ഘടങ്ങളാണ്.

  1. പ്രശ്നം തിരഞ്ഞെടുക്കുക.
  2. ടാർജറ്റ് ഗ്രൂപ്പിന്റെ തിരഞ്ഞെടുപ്പ്
  3. ദത്തശേഖരണം
  4. ദത്തങ്ങളുടെ ക്രമീകരണവും അവതരണവും
  5. വ്യാഖ്യാനവും വിശകലനവും
  6. ഉപസംഹാരം
  7. ബിബിലിയോഗ്രാഫി.

Plus One Economics Question Paper March 2020 Malayalam Medium

19 മുതൽ 25 വരെയുള്ള ഏതെങ്കിലും 6 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 3 സ്കോറുകൾ ഉണ്ട്. (6 × 3 = 18)

Question 19.
ഹരിത വിപ്ലവത്തിന് അനുകൂലമായും പ്രതികൂലമായും മൂന്ന് വീതം വാദഗതികൾ ലിസ്റ്റ് ചെയ്യുക.
Answer:
ഹരിത വിപ്ലവത്തിന്റെ അനുകൂലവാദവും പ്രതികൂലവാദവും
അനുകൂലവാദങ്ങൾ

  1. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത
  2. കമ്പോളമിച്ചം
  3. ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി
  4. കരുതൽ ശേഖരം വർദ്ധിച്ചു.
  5. ഭക്ഷി ഇറക്കുമതി കുറച്ചു.

പ്രതികൂലവാദങ്ങൾ

  1. കർഷകർക്കിടയിൽ സമ്പന്നനും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.
  2. സബ്സിഡിയുടെ വർദ്ധനവ് ബാധ്യതയുണ്ടാക്കി.
  3. രാസവളങ്ങളുടെ അമിത ഉപയോഗം
  4. അതുൽപാദന ശേഷിയുള്ള വിത്തുകളിൽ കീടനാശിനിയുടെ ആക്രമണം വർദ്ധിച്ചു.

Question 20.
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് അത്യന്താപേക്ഷിതമായ ഉപാ ധിയാണ് സ്ഥിതിവിവരശാസ്ത്രം. സമർത്ഥിക്കുക.
Answer:
സാമ്പത്തിക ശാസ്ത്രത്തിൽ സംഖ്യാശാസ്ത്രത്തിന് പ്രധാനപ്പെട്ട പങ്കാ ണുള്ളത് അവ താഴെ കൊടുക്കുന്നു.

  1. വ്യത്യസ്ഥ സാമ്പത്തിക പ്രശ്നങ്ങളെ ലളിതമായി മനസ്സിലാക്കാൻ സ്റ്റാറ്റിസ്റ്റിക്സ് സഹായിക്കുന്നു.
  2. സങ്കീർണ്ണമായ സാമ്പത്തിക ശാസ്ത്രത്തിലെ ദത്തങ്ങളെ സ്റ്റാറ്റി സ്റ്റിക്സിലൂടെ ലഘുകരിക്കുന്നു.
  3. രാജ്യത്തിന്റെ ഭാവിയിലുള്ള സാമ്പത്തികസൂത്രണത്തിന് ഇത് സഹായിക്കുന്നു.
  4. സാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കാൻ സഹാ യിക്കുന്നു.
  5. സംഖ്യാശാസ്ത്രം സാമ്പത്തിക ശാസ്ത്രത്തിലെ വ്യത്യസ്ത ഘട കങ്ങളെ ശാസ്ത്രീയവുമായി വിശകലനം നടത്തുന്നു.
    ഇത് രാഷ്ട്രത്തിന്റെ നയരൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്ക് വഹി ക്കുന്നു.

Question 21.
1991 – ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഇന്ത്യയുടെ വ്യാവസായിക മേഖലയിൽ നടപ്പിലാക്കിയ ഉദാര വൽക്കരണ നയം ചുരുക്കി വിവരിക്കുക.
Answer:
പുതിയ സാമ്പത്തിക നയം (1991) വ്യവസായിക മേഖലയിൽ പല പരിഷ്കാരങ്ങളും നടപ്പിലാക്കി അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

  1. ഡിലൈസൻസിംഗ്
    ഇതിന്റെ ഫലമായി തന്ത്രപ്രധാനമായ കുറച്ച് വ്യവസായങ്ങൾക്ക് മാത്രം ഡിലൈസൻസിംഗ് നിലനിർത്തി.
  2. ഡിറിസർവേഷൻ
    സാമ്പത്തിക, പരിഷ്കാരത്തിന്റെ ശ്രമഫലമായി പൊതുമേഖല യ്ക്ക് അധികമായി നൽകിവന്നിരുന്ന റിസർവേഷൻ നിർത്ത ലാക്കി, പ്രതിരോധ പ്രവർത്തനങ്ങൾ, ആറ്റോമിക് എനർജി, റെയിൽവെ തുടങ്ങിയ മേഖലകളിലേക്ക് റിസർവേഷൻ ക്രമീ കരിച്ചു.
  3. MRTP, FERA നിയമത്തിന്റെ ഭേദഗതി
    പുത്തൻ സാമ്പത്തിക നയത്തെ തുടർന്ന് നിക്ഷേപ സൗകര്യ ങ്ങൾ ഏർപ്പെടുത്തി വ്യാപാരം അന്തരാഷ്ട്രതലത്തിൽ വിപുല മാക്കി.
  4. ചെറുകിട വ്യവസായങ്ങളുടെ സംരക്ഷണ നിയമം ഇല്ലാതാക്കി. ചെറുകിട വ്യവസായങ്ങളുടെ സംരക്ഷണത്തിനായി ആ വിവ സായങ്ങൾക്ക് അമിതമായി നൽകി വന്നിരുന്ന മുൻഗണന കുറച്ചു.

Question 22.
മിക്ക സാഹചര്യങ്ങളിലും ഗവേഷകർ സെൻസസ് സർവേയെ ക്കാൾ സാമ്പിൾ സർവ്വേയ്ക്കാണ് മുൻഗണന നൽകാറുള്ളത്. സമർത്ഥിക്കുക.
Answer:
ഗവേഷകർ സാമ്പിൾ സർവ്വേക്കാണ് കൂടുതൽ പ്രാധാന്യം നൽകു ന്നത് . ഇതിന്റെ കാരണങ്ങൾ:

  1. ഇതിന് കുറഞ്ഞ ചെലവും സമയവും ആവശ്യമുള്ളൂ.
  2. എനുമുറ്റേഴ്സിന്റെ എണ്ണം കുറവു മതി.
  3. നല്ല ഫലങ്ങൾ ലഭ്യമാകുന്നു.
  4. സാമ്പ്ളിംഗ് പിഴവുകളിൽ നിന്നും മുക്തമാണ്.
  5. പിന്നീടുള്ള പഠനങ്ങൾക്ക് പ്രയോജനപ്രദമാണ്.
  6. ഈ രീതിയിൽ ഓരോ യൂണിറ്റിനെയും വ്യക്തമായി പഠിക്കുന്നു.
  7. ദത്തങ്ങളുടെ സവിശേഷത തനിമയോടെ നിലനിർത്തുന്നു.

Question 23.
ഇന്ത്യയുടെ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളെ വിമർശനാത്മക മായി വിലയിരുത്തുക.
Answer:
ഇന്ത്യാഗവൺമെന്റ് ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളിലൂടെ ദാരിദ്ര്യം കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില പോരാ കൾ ഉണ്ട്. അവ താഴെ കൊടുക്കുന്നു.

  1. വിവിധ പദ്ധതികൾക്കായി വിനിയോഗിക്കുന്ന വിഭവങ്ങൾ പര്യാ പ്തമല്ല.
  2. പദ്ധതിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ല.
  3. പദ്ധതികളുടെ നേട്ടം പൂർണ്ണമായും സാധാരണക്കാരിലേക്ക് എത്തുന്നില്ല.
  4. ചില പദ്ധതികളുടെ നേട്ടം അനർഹരായ സമ്പന്നരിൽ എത്തുന്നു.

Question 24.
സ്വയം തൊഴിൽ കണ്ടെത്തിയവർ, സ്ഥിര ശമ്പളക്കാർ, താൽക്കാ ലിക കൂലിത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് രണ്ട് വീതം ഉദാഹരണങ്ങൾ കണ്ടെത്തുക.
Answer:
സ്വയം തൊഴിൽ കണ്ടെത്തിയവർ : വക്കിൽ, സ്വർണ്ണപണിക്കാരൻ സ്ഥിര ശമ്പളക്കാർ : അധ്യാപകർ, ഗവൺമെന്റ് തൊഴിലാളികൾ താൽക്കാലിക കൂലി തൊഴിലാളികൾ : കർഷകർ, നിർമ്മാണ തൊഴി ലാളികൾ.

Plus One Economics Question Paper March 2020 Malayalam Medium

Question 25.
2017 – 18 വർഷത്തെ കേരളസംസ്ഥാന ആഭ്യന്തര ഉൽപന്നത്തിൽ വിവിധ മേഖലകളുടെ വിഹിതം താഴെ കൊടുത്തിരിക്കുന്നു.
ഡയഗ്രം നിർമ്മിക്കുക.

മേഖല വിഹിതം(%)
പ്രാഥമിക മേഖല 11
ദ്വിതീയ മേഖല 27
തൃതീയ മേഖല 62

Answer:
ചൈന ഡയഗ്രം

26 മുതൽ 30 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 4 സ്കോറുകൾ ഉണ്ട്. (4 × 4 = 16)

Question 26.
മനുഷ്യമൂലധന സ്വരൂപണത്തിന്റെ ഏതെങ്കിലും നാല് പ്രധാന പ്പെട്ട ഉറവിടങ്ങൾ വിശദമാക്കുക.
Answer:
മനുഷ്യ മൂലധനത്തിന്റെ പ്രധാനപ്പെട്ട നാല് ഉറവിടങ്ങളാണ് വിദ്യാ ഭ്വാസം, ആരോഗ്വം, തൊഴിൽ പരിശീലനം, കുടിയേറ്റം, അവ താഴെ വിശദമാക്കുന്നു.
1) വിദ്യാഭ്യാസം
മനുഷ്യ മൂലധനത്തിന്റെ പ്രധാനപ്പെട്ട ഉറവിടമാണിത്. വിദ്യാ ശ്വാസ സമ്പന്നർക്ക് രാജ്യത്തിന്റെ വളർച്ചയിലും വികസന ത്തിലും തന്ത്രപ്രധാനമായ സ്ഥാനം വഹിക്കാൻ സാധിക്കും. കൂടാതെ ഇത് ജനങ്ങളുടെ ജീവിത നിലവാരവും സാമൂഹിക സ്ഥിതിയും ഉയർത്തുന്നു. വിദ്യാഭ്യാസം ലോകത്തിന്റെ ആധു നിക പരിവർത്തനം എളുപ്പത്തിൽ ഉൾക്കൊള്ളാൻ ജനങ്ങളെ പര്യാപ്തമാക്കുന്നു.

2) ആരോഗ്യം
ഒരു രാജ്യത്തിന്റെ വികസനം ആ രാജ്യത്തെ ആരോഗ്യമുള്ള ജനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യ മേഖലയിൽ വ്യത്യസ്ത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നിരവധി ഫണ്ട് ചെലവഴിക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. പ്രിവന്റീവ് മെഡിസിൻ
  2. കുറേറ്റിവ് മെഡിസിൻ
  3. സോഷ്യൽ മെഡിസിൻ
  4. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത
  5. ശുചീകരണ നടപടികൾ

3) തൊഴിൽ പരിശീലനം
തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികൾ അവരുടെ തൊഴിലാളികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതുവഴി ഉൽപ്പാദനക്ഷമത വർദ്ധിക്കുന്നു.

4) കുടിയേറ്റം
ഇപ്പോഴത്തെ ഒരു പ്രധാന പ്രവണതയാണ് കുടിയേറ്റം. കുടി യേറ്റത്തിന് തൊഴിലാളികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് മാതൃരാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മ, ഉയർന്ന ജീവിത നിലവാരം ലഭ്യമാകാനുള്ള തൊഴിലാളികളുടെ ആഗ്രഹം.

Question 27.
a) വർഗ്ഗീകരിച്ച ദത്തങ്ങൾ അസംസ്കൃത ദത്തങ്ങളേക്കാൾ മെച്ച പ്പെട്ടതാണ്. സമർത്ഥിക്കുക. (2)
b) സ്ഥിതി വിവരദത്തങ്ങൾ വർഗീകരിക്കുന്നതിനുള്ള പ്രധാന പെട്ട രീതികൾ തിരിച്ചറിയുക. (2)
Answer:
a) വർഗ്ഗീകരിച്ച ദത്തങ്ങളുടെ മേന്മകൾ താഴെ കൊടുക്കുന്നു.

  1. ഇത്തരം ദത്തങ്ങൾ താരതമ്യത്തിന് സഹായകമാണ്.
  2. ദത്തങ്ങളുടെ സവിശേഷതകൾ കൃത്യമായി ഉൾക്കൊ ള്ളുന്നു.
  3. ദത്തങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാം.

b) ദത്തങ്ങളെ നാലായി വർഗ്ഗീകരിക്കാം.

  1. ഭൂമിശാസ്ത്രപരമായ വർഗ്ഗീകരണം.
  2. കാലഗണനാപരമായ വർഗ്ഗീകരണം
  3. പരിണാമാത്മകമായ വർഗ്ഗീകരണം
  4. ഗുണപരമായ വർഗ്ഗീകരണം

Question 28.
ഇന്ത്വിലെ ഗ്രാമീണ വായ്പാ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ടി ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശകലനം ചെയ്യുക. (4)
Answer:
ഇന്ത്യയിൽ ഗ്രാമീണ വായ്പ സമ്പ്രദായം വിപുലപ്പെടുത്തുന്നതിനു വേണ്ടി ഇന്ത്യാഗവൺമെന്റ് വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടു ണ്ട്. പ്രധാനപ്പെട്ട പദ്ധതികൾ താഴെ കൊടുക്കുന്നു.

  1. 1969 – ൽ 14 വാണിജ്യ ബാങ്കുകൾ ദേശസാത്കരിച്ചു.
  2. 1982 – ൽ നബാർഡ് സ്ഥാപിച്ചു.
  3. സഹകരണ വായ്പാ സമ്പ്രദായം വിപുലപ്പെടുത്തി.
  4. വാണിജ്യ ബാങ്കുകൾ സ്ഥാപിച്ചു.
  5. മേഖല ഗ്രാമീണ ബാങ്കുകൾ (RRBs)
  6. സഹകരണ വായ്പാ സ്ഥാപനങ്ങൾ
  7. ഭൂവികസന ബാങ്കുകൾ
  8. സ്വയം സഹായ സംഘങ്ങൾ

ഇതിലൂടെ മിതമായ പലിശ നിരക്കിൽ ഗ്രാമീണർക്ക് വായ്പ നൽകു വാൻ ഗവൺമെന്റിന് സാധിച്ചു. മധ്യവർത്തികളായ പണമിടപാടു കാരിൽ നിന്നും അവരുടെ ചൂഷണത്തിൽ നിന്നും പാവപ്പെട്ട ഗ്രാമീ ണരെ രക്ഷിക്കാൻ സാധിച്ചു.

Question 29.
സാമ്പത്തിക ശാസ്ത്രത്തിലും അക്കൗണ്ടൻസിയിലും അഞ്ച് വിദ്യാർത്ഥികൾ നേടിയ സ്കോറുകൾ താഴെ കൊടുത്തിരിക്കുന്നു.

സാമ്പത്തിക ശാസ്ത്രത്തിലെ സ്കോർ അക്കൗണ്ടൻസിയിലെ സ്കോർ
92 85
84 63
67 60
74 65
80 70

a) റാങ്ക് സഹബന്ധഗുണാങ്കം കണക്കാക്കുക.
b) സഹബന്ധം കണക്കാക്കാനുള്ള സംഖ്യാപരമായ മറ്റൊരുരീതി തിരിച്ചറിയുക.
Answer:
a) Plus One Economics Question Paper March 2020 Malayalam Medium 3
b) Karl Person’s Co-efficient of correlation

Plus One Economics Question Paper March 2020 Malayalam Medium

Question 30.
a) സാമ്പത്തിക ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഏതെങ്കിലും നാല് സൂചകാങ്കങ്ങൾ ലിസ്റ്റ് ചെയ്യുക. (2)
b) ഓരോ സൂചകത്തിന്റെയും ഒന്നുവീതം ഉപയോഗങ്ങൾ തിരി ച്ചറിയുക. (2)
Answer:
a)

  1. 2. nie male (WPI)
  2. ഉപഭോക്തൃ വില സൂചിക (CPI)
  3. മാനവിക വികസന സൂചിക (HDI)
  4. സെൻസെക്സ്

b)

  1. മൊത്ത വ്യാപാര സാധനങ്ങളുടെ വിലയെ പ്രതിനിധീകരി ക്കുന്നു (WPI)
  2. CPI പണപ്പെരുപ്പം പണ ചുരുക്ക കാലഘട്ടത്തെ പ്രതിനി ധാനം ചെയ്യുന്നു.
  3. HDI രാജ്യത്തിന്റെ വികസനം സൂചിപ്പിക്കുന്നു.
  4. സെൻസെക്സ് കമ്പോളത്തിലെ വിനിമയത്തിന്റെയും
    പ്രവർത്തനങ്ങളുടെയും വിലയിലുള്ള മാറ്റങ്ങൾ പ്രതിപാ ദിക്കുന്നു.

31 മുതൽ 33 വരെയുള്ള ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 5 സ്കോറുകൾ ഉണ്ട്.

Question 31.
ആഗോളവൽകരണ പ്രക്രിയയുടെ ഒരു പ്രധാനപരിണിതഫല മാണ് പുറംകരാർ പണി.
a) പുറംകരാർ പണിയെ കുറിച്ച് ഒരു കുറിപ്പെഴുതുക.
b) ആഗോള പുറം കരാർ പണിയുടെ ഒരു നല്ല കേന്ദ്രമായി ഇന്ത്യ മാറിയതിനുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ തിരിച്ചറിയുക
Answer:
a) പുറം വാങ്ങൽ (ഔട്ട്സോഴ്സിങ്)
മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എക്കൗണ്ടിങ്, ലീഗൽ സർവ്വീസ് എഡിറ്റിങ്, അനിമേറ്റിങ് എന്നിങ്ങനെ ഇൻഫർമേഷൻ ടെക്നോ ളജിയെ ആസ്പദമാക്കിയുള്ള പല സേവനങ്ങളും കമ്പ്യൂട്ടർ സോഫ്റ്റ്വെയറും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വളരെ കുറഞ്ഞ ചെലവിൽ സംഘടിപ്പിക്കാൻ കഴിയും. കാരണം വൈദ ഗ്ധ്വമേറിയ മനുഷ്യവിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ നമുക്കുണ്ടെന്നതിനു പുറമെ അതിവിടെ വളരെ കുറഞ്ഞ വേത നത്തിന് ലഭിക്കുകയും ചെയ്യും. ഇന്ത്യക്കാർക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നതിനാൽ ബിസിനസ്സ് പ്രോസസ് ഔട്ട്സോഴ്സിങ് സർവ്വീസുകൾക്ക് ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നു.

b) ആഗോള പുറം കരാർ പണിയുടെ ഒരു കേന്ദ്രമായി ഇന്ത്യ മാറാൻ കാരണം നൈപുണ്യമുള്ള തൊഴിലാളികൾ, അന്തർദേശീയ ഭാഷ യായ ഇംഗ്ലീഷ് ഭാഷയിലുള്ള ജ്ഞാനം ഇന്ത്യക്കാർക്ക് വളരെ കൂടുതലാണ്.

Question 32.
a) ദാരിദ്ര്യം എന്തെന്ന് നിർവചിക്കുക. (1)
b) ഇന്ത്യിലെ ദാരിദ്ര്യത്തിനുള്ള വിവിധ കാരണങ്ങൾ വിശദമാ ക്കുക. (4)
Answer:
a) മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നിവർത്തിക്കാൻ സാധിക്കാത്ത ജന ങ്ങളെ ദാരിദ്ര്യർ എന്നു വിളിക്കുന്നു.

b) ഇന്ത്യയിൽ ദാരിദ്ര്യത്തിന് വിവിധ കാരണങ്ങളുണ്ട്. അവ താഴെ നൽകുന്നു.

  1. താഴ്ന്ന വരുമാനം
  2. സ്വത്തുക്കളുടെ അഭാവം
  3. തൊഴിലില്ലായ്മ
  4. അസമത്വങ്ങൾ
  5. അധികാരത്തിന്റെ അഭാവം
  6. അസംതൃപ്തമായ സാമ്പത്തിക വളർച്ച
  7. ജനസംഖ്യ വിസ്ഫോടനം
  8. കൃഷിയുടെയും വ്യവസായത്തി ന്റെയും പിന്നോക്കാവസ്ഥ
  9. പണപ്പെരുപ്പം.

Question 33.
ജീവുകൾ വരച്ച് മധാങ്കത്തിന്റെ സ്ഥാനം നിർണ്ണയിക്കുക.

ക്ലാസ്പരിധി ആവൃത്തി
0 – 5 2
5 – 10 5
10 – 15 8
15 – 20 16
20 – 25 6
25 – 30 3

Answer:
Plus One Economics Question Paper March 2020 Malayalam Medium 4

34 മുതൽ 36 വരെയുള്ള ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 8 സ്കോറുകൾ ഉണ്ട്.

Question 34.
സുസ്ഥിര വികസനം എന്തെന്ന് നിർവചിക്കുക. സുസ്ഥിര വിക സനത്തിനുള്ള വിവധ തന്ത്രങ്ങൾ വിശദീകരിക്കുക.
Answer:
‘സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ’
പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനമാണ് സുസ്ഥിരവികസനം. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഒട്ടേറെ തന്ത്രങ്ങൾ സ്വീക രിക്കാൻ കഴിയും. അവ താഴെ വിവരിക്കുന്നു.
1 ഊർജ്ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങൾ ഉപയോഗപ്പെടുത്തൽ താപവൈദ്യുതി, ജലവൈദ്യുതി എന്നിവപോലുള്ള പരമ്പരാഗ തമായ ഊർജ്ജ ഉറവിടങ്ങൾ പരിസ്ഥിതിക്ക് വളരെയധികം ക്ഷതമേല്പിക്കുന്നവയാണ്.

  • കൽക്കരിയോ മറ്റോ കത്തിച്ച് ഉല്പാദിപ്പിക്കുന്ന ഒന്നാണ് താപവൈദ്യുതി. ഇത്തരം വൈദ്യുതി നിലയങ്ങൾ വളരെ യധികം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വിസർജ്ജിക്കുന്നുണ്ട്. ഇതൊരു ഹരിതഗൃഹവാതകമാണ്. ആഗോളതാപനം വർധിക്കാൻ ഇത് കാരണമാകുന്നു.
  • ജലവൈദ്യുതോല്പാദനത്തിന് വനപ്രദേശങ്ങളിൽ അണ ക്കെട്ടുകൾ നിർമ്മിക്കണം. ഇത് വനം നശീകരണത്തിനും വനഭൂമിയും കൃഷിഭൂമിയും വെള്ളത്തിനടിയിലാകുന്നതിനും കാരണമാകും.

സുസ്ഥിരവികസനം സാധിക്കണമെങ്കിൽ ഊർജ്ജത്തിൻറ പാരമ്പര്യേതര ഉറവിടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ട തുണ്ട്.

2) ഗ്രാമപ്രദേശങ്ങളിൽ ഗോബർ ഗ്യാസും എൽ. പി.ജിയും
ഗ്രാമപ്രദേശങ്ങളിൽ വിറക്, ഉണക്ക ചാണകം തുടങ്ങിയ നാനാ തരം ഇന്ധനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരം ഇന്ധ നങ്ങൾ ഊർജ്ജക്ഷമതയുള്ളവയല്ല. മാത്രമല്ല, ഇവ മലിനീക രണത്തിനും കാരണമാകും.

സുസ്ഥിരവികസനത്തിനുള്ള നല്ല തന്ത്രങ്ങളിലൊന്ന് ഗ്രാമപ ദേശങ്ങളിൽ ഗോബർ ഗ്വാസിന്റേയും എൽ.പി.ജിയുടേയും ഉപ യോഗത്തെ പ്രോത്സാഹിപ്പിക്കലാണ്. ഊർജ്ജക്ഷമതയുള്ള, ശുദ്ധമായ ഒരു ഇന്ധനമാണ് എൽ.പി.ജി. (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്). ചാണകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നു.

3) സൗരോർജ്ജം
ഊർജ്ജത്തിനുള്ള വറ്റാത്തൊരു ഉറവിടമാണ് സൂര്യൻ. വെയിൽ സൗരോർജ്ജമായി രൂപാന്തരപ്പെടുത്താൻ കഴിയുന്നപക്ഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു കുതിച്ചുചാട്ടമാകും അത്. പാചകം, വെള്ളം ചൂടാക്കൽ, വിളക്ക് കത്തിക്കൽ എന്നി വയ്ക്കെല്ലാം സൗരോർജ്ജം ഉപയോഗിക്കാവുന്നതാണ്. പുതു ക്കാവുന്നതും യാതൊരുവിധ മലിനീകരണവും ഉണ്ടാക്കാത്ത തുമാണ് സൗരോർജ്ജം.

4) മിനി ജലവൈദ്യുത പദ്ധതികൾ
വൻകിട അണക്കെട്ടുകളിൽ സംഭരിക്കുന്ന ജലം ഉപയോഗിച്ചു ഉല്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഊർജ്ജത്തിന്റെ പ്രധാന പ്പെട്ട ഒരു ഉറവിടം. പക്ഷെ വൻകിട അണക്കെട്ടുകൾ കാടു കളെ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന ഒന്നല്ല അത്. ഈ പ്രശ്നം പരിഹരി ക്കാൻ മിനി ജലവൈദ്യുത പദ്ധതികൾക്ക് കഴിയും. ചെറിയ പുഴകളിലാണിത് നിർമ്മിക്കുക; പ്രാദേശികാവശ്യങ്ങൾക്കുവേ അത്ര വൈദ്യുത ഉല്പാദിപ്പിക്കാൻ ഇവയ്ക്കു കഴിയും.

5) കാറ്റിൽനിന്ന് ഊർജ്ജം
പുതുക്കാവുന്ന ഊർജ്ജങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ് കാറ്റിൽ നിന്നുള്ള ഊർജ്ജം. നല്ല ശക്തിയായ കാറ്റുള്ള ഏതു സ്ഥലത്തും ഉല്പാദിക്കാവുന്ന ഊർജ്ജമാണിത്. ഇന്ത്യയിൽ കാറ്റിൽനിന്ന് ഊർജ്ജം ഉല്പദിപ്പിക്കുന്നതിനു പുറമെ, കാറ്റിൽനിന്ന് ഊർജ്ജം ഉല്പാദിപ്പിക്കാനുള്ള ടർബൈൻ കയ റ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യം കൂടിയാണ് ഇന്ത്യ. പരിസ്ഥിതിയുമായി ഇണക്കിപ്പോകുന്ന ഈ ഊർജ്ജോല്പാദനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

6. നഗരപ്രദേശങ്ങളിൽ സി.എൻ.ജി.
പബ്ലിക് ട്രാൻസ്പോർട്ടിന് ഇപ്പോൾ വർധമാനമായ തോതിൽ ഉപയോഗിച്ചു വരുന്ന ഇന്ധനമാണ് സി.എൻ.ജി. (കംപ്രസ്ഡ് നാച്ചുറൽ ഗ്വാസ്). വായുമലിനീകരണം കുറയ്ക്കാൻ ഇതു സഹാ യിക്കുന്നു. ദൽഹിയിൽ ഇതിപ്പോൾ സുലഭമായി ഉപയോഗിക്കു ന്നുണ്ട്.

7) ജൈവകൃഷി
രാസകീടനാശിനികളും വളങ്ങളും മണ്ണിനെ നശിപ്പിക്കുന്ന സാഹ ചര്യത്തിലാണ് സുസ്ഥിര വികസനത്തിനുള്ള ഒരു തന്ത്രമായി ജൈവകൃഷി പ്രോത്സാഹിപ്പിച്ചത്. ജൈവ കൃഷിയിലെ പ്രധാന 2 ഘടകങ്ങൾ ഇവയാണ്.

  • ജൈവവസ്തുക്കളുടെ കമ്പോസ്റ്റിങ്.
  • ജൈവവസ്തുക്കൾകൊണ്ടുള്ള കീടനിയന്ത്രണം.

ജൈവാവിശിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റാണ് ജൈവ കമ്പോസ്റ്റ്. ചാണകം. കോഴിക്കാഷ്ഠം, പച്ചിലകൾ എന്നിവ നല്ല ജൈവവളങ്ങളാണ്. ജൈവ കമ്പോസ് ഉപയോ ഗിച്ച് ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന കാർഷികോല്പന്നങ്ങളേക്കാൾ ഗുണ മേന്മ കൂടുതലുണ്ടാകും.

ഉപസംഹാരം
ഓരോ ഗ്രൂപ്പ് ലീഡർമാരും സെമിനാർ അവതരിപ്പിച്ചതിനുശേഷം ഒരു ചർച്ച നടന്നു. ഇക്കണോമിക്സ് ടീച്ചർ ചർച്ച ക്രോഡീകരിക്കു കയും കൂടുതൽ ആശയവ്യക്തത നൽകുകയും ചെയ്തു. ഉച്ച യോടെ സെമിനാർ വിജയകരമായി അവസാനിച്ചു.

Plus One Economics Question Paper March 2020 Malayalam Medium

Question 35.
മാധ്യം, മധ്വാങ്കം, ബഹുലകം എന്നിവ കണക്കാക്കുക.

ക്ലാസ്പരിധി ആവൃത്തി
0 – 10 4
10 – 20 7
20 – 30 10
30 – 40 14
40 – 50 8
50 – 60 5
60 – 70 2

Answer:
Plus One Economics Question Paper March 2020 Malayalam Medium 5

Question 36.
ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു.

കാസ്പരിധി ആവൃത്തി
0 – 10 6
10 – 20 4
20 – 30 10
30 – 40 12
40 – 50 5
50 – 60 3

a) ചതുർത്ഥക വ്യതിയാനവും ചതുർത്ഥക വ്യതിയാനത്തിന്റെ ഗുണാങ്കവും കണക്കാക്കുക. (7)
b) ചതുർത്ഥക വ്യതിയാനത്തിന്റെ ഒരു മേന്മയും ഒരു ദോഷവും തിരിച്ചറിയുക. (1)
Answer:
a)

Class Interval Frequency CF
0 – 10

10 – 20

20 – 30

30 – 40

40 – 50

50 – 60

6

4

10

12

5

3

6

10

20

32

37

40

Plus One Economics Question Paper March 2020 Malayalam Medium 6
= 30 + \(\frac{30 – 20}{12}\) × 10
= 30 + \(\frac{10}{2}\) × 10
= 30 + 8.33
= 38.33

b)

  1. ഇത് കാണക്കാക്കാനും മനസ്സിലാക്കാനും എളുപ്പമാണ്.
  2. എക്സിട്രീം ഐറ്റത്തിന്റെ മൂല്യത്തെ കണക്കാക്കുന്നില്ല.

ദോഷങ്ങൾ

  1. എല്ലാ ഇനത്തിനെയും പരിഗണിക്കുന്നില്ല.
  2. ശരാശരിയിൽ നിന്നുള്ള ജനങ്ങളുടെ വ്യത്യാസത്തെ സൂചി പ്പിക്കുന്നില്ല.

Plus One Political Science Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus One Political Science Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus One Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus One Political Science Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus One
Subject Political Science
Papers Previous Papers, Model Papers, Sample Papers
Category Kerala Plus One

Kerala Plus One Political Science Previous Year Question Papers and Answers

Plus One Political Science Previous Year Question Papers and Answers Malayalam Medium

We hope the given HSE Kerala Board Syllabus Plus One Political Science Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus One Political Science Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus One

Plus One Economics Question Paper Sept 2021 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper Sept 2021 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

‘a’ മുതൽ ‘I’ വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 10 എണ്ണത്തിന് ഉത്തരം എഴുതുക. ഓരോന്നിനും 1 സ്കോർ വീതം. (10 × 1 = 10)

Question 1.
a) ചുവടെ തന്നിട്ടുള്ള ബാങ്കുകളിൽ ലോക ബാങ്ക് എന്നറിയ പ്പെടുന്നത് ഏതാണ്?
i) ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട്
ii) ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്
iii) ഇന്റർ നാഷണൽ ബാങ്ക് ഫോർ റികൺസ്ട്രക്ഷൻ ആന്റ് ഡെവലപ്പ്മെന്റ്
iv) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Answer:
iii) ഇന്റർ നാഷണൽ ബാങ്ക് ഫോർ റികൺസ്ട്രക്ഷൻ ആന്റ് ഡെവലപ്പ്മെന്റ്

b) ദിനപത്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന ദത്തങ്ങൾ ചുവടെ തന്നി ട്ടുള്ളവയിൽ ഏതിന് ഉദാഹണമാണ്?
i) പ്രാഥമിക ദത്തങ്ങൾ
ii) ദ്വിതീയ ദത്തങ്ങൾ
iii) പ്രസിദ്ധീകരിക്കാത്ത ദത്തങ്ങൾ
iv) അസംസ്കൃത ദത്തങ്ങൾ
Answer:
ii) ദ്വിതീയ ദത്തങ്ങൾ

c) ദാരിദ്രരേഖ കണക്കാക്കുന്നതിനു ജയിൽ ജീവിത ചെലവ് ഉപയോഗിച്ചത് ആരാണ്?
i) ദാദാബായ് നവറോജി
ii) വി.കെ.ആർ.വി.റാവു
iii) ഫിൻലെ ഷിറാസ്
iv) അമർത്വ സെൻ
Answer:
i) ദാദാബായ് നവറോജി

d) വാണിജ്യ ഊർജ സ്രോതസ്സിനുള്ള ഉദാഹരണം തെരഞ്ഞ ടുത്ത് എഴുതുക.
i) വിറക്
ii) കാർഷിക പാഴ് വസ്തുക്കൾ
iii) ഉണക്ക ചാണകം
iv) വൈദ്യുതി
Answer:
iv) വൈദ്യുതി

e) ഒരു വിതരണ ശ്രേണിയുടെ ‘ടാലി മാർക്ക് പ്രതിനിധീകരിക്കുന്നത് എന്തിനെയാണ്?
i) ക്ലാസ്സ് പരിധി
ii) ക്ലാസ്സ് ഇടവേള
iii) ക്ലാസ്സ് മധ്വമൂല്യം
iv) ക്ലാസ്സ് ആവൃത്തി
Answer:
iv) ക്ലാസ്സ് ആവൃത്തി

Plus One Economics Question Paper Sept 2021 Malayalam Medium

f) ഒരു ശ്രേണിയുടെ റെയ്ഞ്ച് പ്രതിനിധാനം ചെയ്യുന്നത് എന്തി നെയാണ്
i) ശ്രേണിയിലെ ഏറ്റവും വലിയ നമ്പർ
ii) ശ്രേണിയിലെ ഏറ്റവും ചെറിയ നമ്പർ
ii) ശ്രണിയിലെ മധ്യ നമ്പർ
iv) ശ്രേണിയിലെ ഏറ്റവും വലിയ നമ്പറും ഏറ്റവും ചെറിയ നമ്പറും തമ്മിലുള്ള വ്യത്യാസം
Answer:
iv) ശ്രേണിയിലെ ഏറ്റവും വലിയ നമ്പറും ഏറ്റവും ചെറിയ നമ്പറും തമ്മിലുള്ള വ്യത്യാസം

g) ചുവടെ തന്നിട്ടുള്ളവയിൽ പാരിസ്ഥിതികപ്രശ്നം ഏതാണ്?
i) തൊഴിലില്ലായ്മ
ii) പണപെരുപ്പം
iii) മണ്ണിന്റെ അപചയം
iv) സാമ്പത്തിക മാന്ദ്യം
Answer:
iii) മണ്ണിന്റെ അപചയം

h) താഴെ തന്നിട്ടുള്ളവയിൽ ഏത് ഡയഗ്രത്തിന്റെ സഹായത്താ ലാണ് ‘മീഡിയൻ’ നിർണ്ണയിക്കാൻ കഴിയുന്നത്?
i) ഹിസ്റ്റോഗ്രാം
ii) ജീവുകൾ
iii) ഫ്രീക്വൻസി പോളിഗൺ
iv) ഫ്രീക്വൻസി വക്രം
Answer:
ii) ജീവുകൾ

i) ഉപജീവനത്തിനായി ഒരു സംരംഭത്തിന്റെ ഉടമയായിരിക്കുകയും അത് നടത്തികൊണ്ട് പോകുകയും ചെയ്യുന്ന വ്യക്തികൾ.
i) സ്വയം തൊഴിൽ കണ്ടെത്തുന്നവർ
ii) കൂലി തൊഴിലാളികൾ
iii) സ്ഥിര വരുമാനമുള്ള തൊഴിലാളികൾ
iv) ഗവൺമെന്റ് ജോലിക്കാർ
Answer:
i) സ്വയം തൊഴിൽ കണ്ടെത്തുന്നവർ

j) പൊതു വിലനിലവാരത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പി ക്കുന്ന സൂചികാങ്കം ഏതാണ്?
i) വ്യവസായിക ഉല്പന്ന സൂചിക
ii) ഉപഭോക്തൃ വില സൂചിക
iii) മൊത്ത വില സൂചിക
iv) സെൻസെക്സ്
Answer:
iii) മൊത്ത വില സൂചിക

k) ചുവടെ തന്നിട്ടുള്ളവയിൽ ഒരു രാജ്യത്തിന്റെ ആരോഗ്യ സൂച കങ്ങളിൽ ഉൾപെടാത്തത് ഏതാണ്?
i) ശിശു മരണനിരക്ക്
ii) പകരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ സാന്നിധ്യം
iii) ആയുർ ദൈർഘ്യം
iv) തൊഴിൽ നില
Answer:
iv) തൊഴിൽ നില

l) സാഖ്യകത്തിൽ ‘സമസ്തം’ എന്നത് കൊണ്ട് അർത്ഥമാക്കു ന്നത് എന്താണ്?
i) പഠനത്തിനുള്ള എല്ലാ ഇനങ്ങളും
ii) പഠനത്തിനുള്ള ഒരു സാമ്പിൾ
iii) പഠനത്തിനുള്ള ആദ്യ 10 യൂണിറ്റുകൾ
iv) പഠനത്തിനുള്ള അവസാന 100 യൂണിറ്റുകൾ
Answer:
i) പഠനത്തിനുള്ള എല്ലാ ഇനങ്ങളും

Plus One Economics Question Paper Sept 2021 Malayalam Medium

2 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. (6 × 2 = 12)

Question 2.
ലോക വ്യാപാര സംഘടന (WTO) യുടെ ഏതെങ്കിലും രണ്ട് ലക്ഷ്യ ങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. ഉല്പാദനവും വ്യാപാരവും വർദ്ധിപ്പിക്കുക.
  2. ലോകത്തെ വിഭവങ്ങളുടെ അനുകൂലമായ ഉപയോഗം
  3. എല്ലാ അംഗങ്ങളും ആഗോളകമ്പോളത്തിൽ തുല്യഅവസരം ജൈവഘടകങ്ങളും

Question 3.
പരിസ്ഥിതി എന്നത് അർത്ഥമാക്കുന്നത് എന്താണ്?
Answer:
ഭൂമിയിലെ മുഴുവൻ വിഭവങ്ങളും. ഇതിൽ അജൈവഘടകങ്ങളും ഉൾപ്പെടുന്നു.

Question 4.
താഴെ തന്നിട്ടുള്ള ഇനങ്ങളെ സ്ഥലിൽ വർഗ്ഗീകരണം കാലാനു സ്വ വർഗ്ഗീകരണം എന്നിങ്ങനെ തരംതിരിക്കുക.
i) ഇന്ത്യയിലെ ജനസംഖ്യ
ii) 2018 ലെ തൊഴിലില്ലായ്മ നിരക്ക്
iii) 2020 ലെ അസംസ്കൃത എണ്ണവില
iv) ചൈനയുടെ ജി.ഡി.പി.
Answer:

സ്ഥാനിയ വർഗീകരണം കാലാനുസൃത വർഗീകരണം
ഇന്ത്യയിലെ ജനസംഖ 2018 ലെ തൊഴിലില്ലായ്മ നിക്ക്
ചൈനയിലെ ജി.ഡി.പി 2020 ലെ അസംസ്കൃത എണ്ണയുടെ വില

Question 5.
താഴെ തന്നിട്ടുള്ളവയിൽ രണ്ട് അസന്തത ചരങ്ങൾ തിരിച്ചറിഞ്ഞ് എഴുതുക.
i) ഒരു വിദ്യാർത്ഥിയുടെ പൊക്കം
ii) ഒരു ക്ലാസ്സ്റൂമിലെ കുട്ടികളുടെ എണ്ണം
iii) ഒരു ടാങ്കിലെ മത്സ്യങ്ങളുടെ എണ്ണം
iv) രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം
Answer:
ii) ഒരു ക്ലാറിയിലെ കുട്ടികളുടെ എണ്ണം
iii) ഒരു ടാങ്കിലെ മീനുകളുടെ എണ്ണം

Question 6.
പരിപൂർണ്ണ പോസിറ്റീവ് സഹബന്ധത്തെയും നെഗറ്റീവ് സഹബ ത്തെയും കാണിക്കുന്ന സ്കാറ്റർ ഡയഗ്രങ്ങൾ വരക്കുക.
Answer:
പൂർണ്ണ പോസിറ്റീവ് കോറിലേഷൻ, നെഗറ്റീവ് കോറിലേഷൻ എന്നീ ഡയഗ്രങ്ങൾ.

Question 7.
സഹബന്ധ ഗുണാങ്കത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷത കൾ എഴുതുക.
Answer:

  1. r ന്റെ മൂല്യം ഒരു പൂർണ്ണസംഖ്യയാണ്. ഇതിന് യൂണിറ്റ് ഇല്ല.
  2. r ന്റെ മൂല്യം 1 നും +1 നും ഇടയിലാണ്.

Question 8.
താഴെ തന്നിട്ടുള്ള ദത്തങ്ങളിൽ നിന്നും 2005 അടിസ്ഥാന വർഷ മായി പരിഗണിച്ച് കേവല സഞ്ചിത വിലസൂചിക കണക്കാക്കൽ രീതി ഉപയോഗിച്ച് ഇൻഡക്സ് നമ്പർ കണക്കാക്കുക.

ഇനം വില 2000 വില 2015
ഗോതമ്പ് 20 30
അരി 30 40
ധാന്യങ്ങൾ 20 25
വസ്ത്രം 60 80
ചാൽ 25 35

Answer:
210/155 × 100 = 135.48

Plus One Economics Question Paper Sept 2021 Malayalam Medium

Question 9.
ഇന്ത്യ, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വികസന തന്ത്രത്തിലെ ഏതെങ്കിലും രണ്ട് സാമ്യതകൾ എഴുതുക.
Answer:

  1. മൂന്ന് രാജ്യങ്ങളും വികസനപദ്ധതികൾ ഒരേ സമയം ആരം ഭിച്ച ആസൂത്രണം.
  2. ഒരേ വളർച്ചാനിരക്ക്, പ്രതിശീർഷ വരുമാനനിരക്ക് 1980 കൾ വരെ

Question 10.
മണ്ണിന്റെ അപചയത്തിന് കാരണമാക്കുന്ന ഏതെങ്കിലും രണ്ട് കാര ണങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. വനനശീകരണം
  2. മാറ്റകൃഷി
  3. കാട്ടുതീ, അമിതമായ മേയ്ക്കൽ

Question 11.
താഴെ തന്നിട്ടുള്ള ഇനങ്ങളെ പരിമാണാത്മക ദത്തങ്ങൾ, ഗുണാ ത്മക ദത്തങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
i) ഒരു വിദ്യാർത്ഥിയുടെ ബുദ്ധി
ii) സാമ്പത്തിക ശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ മാർക്ക്
iii) തൊഴിലാളികളുടെ വരുമാനം
iv) തൊഴിലാളികളുടെ ആരോഗ്യം
Answer:

പരിമാണാത്മകം ഗുണാത്മകം
വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ലഭിച്ച മാർക്ക് കുട്ടികളുടെ ബുദ്ധിശക്തി
തൊഴിലാളികളുടെ വരുമാനം തൊഴിലാളികളുടെ ആരോഗ്യം

Question 12.
ദരിദ്രരുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. ഭൂമിയില്ല. അഥവാ കുറച്ച് ഭൂമി മാത്രം
  2. ആസ്ഥിയില്ല, സ്ഥിരമായ കടക്കെണി

Question 13.
പരിസ്ഥിതി അപചയം കുറച്ചുകൊണ്ട് വരുന്നതിനുള്ള ഏതെ ങ്കിലും രണ്ട് മാർഗ്ഗങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. പരിസ്ഥിതി സൗഹൃദമായ ഇന്ധനം ഉപയോഗിക്കുക.
  2. പ്ലാസ്റ്റിക് പുനരുപയോഗവും നിയന്ത്രണവും
  3. മലിനീകരണം തടയൽ

14 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. (5 × 3 = 15)

Question 14.
1991 – ൽ ഇന്ത്യ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കുന്നതി ലേക്ക് നയിച്ച പശ്ചാത്തലം വിശദീകരിക്കുക.
Answer:

  1. വിദേശവിനിമയ പ്രതിസന്ധി
  2. കയറ്റുമതിയുടെ കുറവ്
  3. രാഷ്ട്രീയ അസ്ഥിരത
  4. ബജറ്റ്, ധനകമ്മി വർദ്ധിക്കൽ

Question 15.
“വർത്തമാന കാല ലോകത്തിൽ ജൈവ കൃഷ് കൂടുതൽ പ്രാധാന്യം നേടുന്നു.” മൂന്ന് കാരണങ്ങൾ എഴുതുക.
Answer:

  1. കയറ്റുമതിയിലൂടെ വരുമാനം വർദ്ധിപ്പിക്കുക.
  2. പരിസ്ഥിത സൗഹൃദ സാങ്കേതിക വിദ്യ
  3. ആരോഗ്യമുള്ള ഭക്ഷണശീലം
  4. പരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നു
  5. കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം

Question 16.
സൗന്ദര്യാത്മക അനുഭൂതി നൽകാൻ കഴിയുന്നത് പരിസ്ഥിതി യുടെ ധർമ്മങ്ങളിൽ ഒന്നാണ്. പരിസ്ഥിതിയുടെ മറ്റു ധർമ്മങ്ങൾ ഏതെല്ലാം?
Answer:

  1. വിഭവങ്ങൾ പ്രദാനം ചെയ്യുന്നു
  2. ജീവിതം നിലനിർത്തുന്നു
  3. പാഴ്വസ്തുക്കൾ ദഹിപ്പിക്കുന്നു

Plus One Economics Question Paper Sept 2021 Malayalam Medium

Question 17.
താഴെ തന്നിട്ടുള്ള ആവൃത്തി വിതരണത്തെ ഒഴിവാക്കൽ ക്ലാസ്സ് ഇടവേളയിലേക്ക് ക്രമീകരിക്കുക.

Class f
0 – 7 15
8 – 14 15
15 – 21 14
21 – 28 11
29 – 35 5

Answer:

ക്ലാസ് ആവൃത്തി
-0.5 – 7.5 15
7.5 – 14.5 15
14.5 – 21.5 14
21.5 – 28.5 11
28.5 – 35.5 5

Question 18.
പരീക്ഷണ സർവ്വെ വിശദീകരിക്കുക. ഏതെങ്കിലും രണ്ട് മേന്മ കൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. യഥാർത്ഥ സർവ്വെക്ക് മുമ്പ് നടത്തുന്ന ചെറിയ സർവ്വെ. ചോദ്യാവലിയുടെ പരീക്ഷണം.
  2. ചോദ്യങ്ങൾ നല്ലതാണോ എന്ന് പരിശോധിക്കാം.
  3. എത്ര സമയം എടുക്കുമെന്ന് മനസിലാക്കാനാവും
  4. എത്ര ചെലവ് വരുമെന്ന് മനസിലാവും

Question 19.
താഴെ തന്നിട്ടുള്ള ആശയങ്ങൾക്ക് സമാനമായ സാമ്പത്തിക പദം എഴുതുക.
i) ആവശ്യങ്ങൾ തൃപ്തിപെടുത്തുന്നതിനായി സാധനങ്ങൾ വാങ്ങുന്നയാൾ
ii) സാധനങ്ങളോ സേവനങ്ങളോ നിർമ്മിക്കുന്നയാൾ
iii) പ്രതിഫലം കൈപ്പറ്റി മറ്റൊരാൾക്ക് വേണ്ടി ജോലിയിൽ ഏർപെടുന്നയാൾ
Answer:
i) ഉപഭോക്താവ്
ii) ഉല്പാദനകൻ
iii) തൊഴിലാളി

Question 20.
വാണിജ്യ- വാണിജ്യതര ഊർജ്ജ ഉറവിടങ്ങൾ അനുയോജ്യമായ ഉദാഹരണ സഹിതം വിശദമാക്കുക.
Answer:

  1. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഊർജ്ജം വാണിജ്യോർജ്ജത്തിന്റെ ശേഖരം തീർന്നുപോയേക്കാവുന്ന താണ്.
  2. വാണിജ്യ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഊർജ്ജം
  3. വാണിജ്യ ഇതര ഊർജ്ജം : ഇത് പുനർജീവിപ്പിക്കാവുന്നതാണ്
  4. വാണിജ്യോർജം : ഉദാഹരണം കൽക്കരി, പെട്രോളിയം മുതലായവ
  5. വാണിജ്യ ഇതര ഊർജ്ജം : വിറക്, ഉണങ്ങിയ ചാണകം മുതലായവ

Question 21.
താഴെ തന്നിട്ടുള്ള പട്ടിക പൂർത്തിയാക്കുക.

ഒരു പ്രോജക്റ്റ് തയ്യാറാക്കുന്ന വിവിധ ഘട്ടങ്ങൾ
1. ……………………………………………..
2. ലക്ഷ്യഗ്രൂപ്പിന്റെ തെരഞ്ഞെടുക്കൽ
3. …………………………………………….
4. …………………………………………….
5. ……………………………………………..
6. ……………………………………………..
7. ……………………………………………..

Answer:
1. പ്രശ്നം/പഠനമേഖല
3. വിവരശേഖരണം
4. ദത്തങ്ങളുടെ ക്രമീകരണവും അവതരണവും
5. അപ്രഥനവും വ്യാഖ്യാനവും
6. ഉപസംഹാരം
7. ഗ്രന്ഥസൂചി

Question 22.
താഴെ തന്നിട്ടുള്ള ദത്തങ്ങൾ ഉപയോഗിച്ച് സിംപിൾ ബാർ ഡയഗ്രം വരയ്ക്കുക.

വർഷം 2014 2015 2016 2017 2018
ഇരുമ്പിന്റെ ഉല്പാദനം 90 140 160 200 250

Answer:
ശരിയായ ഡയഗ്രം വരക്കുക.

Question 23.
കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും നിർണ്ണായകമായ മൂന്ന് സാമ്പത്തിക വെല്ലുവിളികൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. കാർഷികമേഖലയുടെ സ്തംഭനവും പിന്നോക്കാവസ്ഥയും
  2. കുറഞ്ഞ രീതിയിലുള്ള സാമ്പത്തിക വികസനം
  3. പാരമ്പര്യ വ്യവസായങ്ങളുടെ നാശം

Plus One Economics Question Paper Sept 2021 Malayalam Medium

24 മുതൽ 31 വരെയുള്ള ഏതെങ്കിലും 3 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 24.
ഇന്ത്യയിലെ ദാരിദ്രത്തിന്റെ കാരണങ്ങളെ കുറിച്ച് ഒരു ചെറുകു റിപ്പ് തയ്യാറാക്കുക.
Answer:

  1. സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ അസമത്വം
  2. സാമൂഹ്യഭ്രഷ്ട്
  3. തൊഴിലില്ലായ്മ, കടബാധ്യത, താഴ്ന്ന വിദ്യാഭ്യാസം, …………………………. സമ്പത്തിന്റെ അസന്തുലിത വിതരണം

Question 25.
1991 ആരംഭിച്ച സാമ്പത്തിക പരിഷ്ക്കരണ പ്രക്രിയ കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും ഉണ്ടാക്കിയ അന്തര ഫലങ്ങൾ വിശകലനം ചെയ്യുക.
Answer:

  1. കൃഷിയിലെ പൊതുമേഖലാ നിക്ഷേപം കുറഞ്ഞു വന്നു.
  2. ഉല്പാദനം ആദ്യന്തര കമ്പോളത്തിനായി എന്നതിൽ നിന്നും കയറ്റുമതിക്കായി മാറ്റിയത്.
  3. കുറഞ്ഞ വ്യവസായിക വളർച്ച
  4. FDI, FII എന്നിവയിലെ വർദ്ധനവ്
  5. വിദേശ വിനിമയ ശേഖരത്തിലെ വർദ്ധനവ്

Question 26.
ചുവടെ കൊടുത്തിട്ടുള്ള ദത്തങ്ങളിൽ നിന്നും ചതുർത്ഥക വ്യതി യാനം, ചതുർത്ഥക വ്യതിയാനത്തിന്റെ ഗുണാങ്കം എന്നിവ കണ ക്കാക്കുക.

വേതനം തൊഴിലാളികളുടെ എണ്ണം
20 5
25 7
30 6
35 10
40 5
45 4
50 4

Answer:

കുലി ആവൃത്തി സഞ്ചിതാവൃത്തി
20 5 5
25 7 12
30 6 18
35 10 28
40 5 33
45 4 37
50 4 41

Q1 = N+1/4 – ാം ഇനം = 10.5 -30 ഇനം = 25
Q3 = 3(N+1/4) – ാം ഇനം = 31.5-30- ാം ഇനം = 40
QD = Q3-Q1/2 = 40-25/2 = 7.5
QD ഗുണാങ്കം = Q3-Q1/Q3+Q1 = 15/65 = 0.23

Question 27.
സാമ്പത്തിക ശാസ്ത്രത്തിൽ സാഖ്യകത്തിന്റെ പ്രാധാന്യം ചുരുക്കി വിവരിക്കുക.
Answer:

  1. സാമ്പത്തിക വസ്തുതകൾ കൃത്യമായി അവതരിപ്പിക്കുന്നു.
  2. വലിയ ദത്തങ്ങൾ സാംഖിക അളവുകളായി മാറ്റാൻ ആവുന്നു.
  3. രണ്ടും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നു
  4. സാമ്പത്തിക ഘടകങ്ങളിലെ പ്രവചനം സാധ്യമാക്കുന്നു.
  5. സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

Question 28.
‘A’ കോളത്തിലെ ഇനങ്ങളെ അനുയോജ്യമായി ‘B’ കോളത്തിലെ ഇനങ്ങളുമായി യോജിപ്പിക്കുക.

A B
i. ഹിസ്റ്റോഗ്രാം കാലണിഗ്രാഫുകൾ
ii. ഒജീവുകൾ ഒരു വൃത്തത്തെ വിവിധ ഭാഗങ്ങളായി വിഭജി ക്കുന്നു
iii. പൈ ഡയാഗ്രം മോഡ് നിർണ്ണയിക്കാൻ കഴിയും
iv. അരിത്തമാറ്റിക് ലൈൻ ഗ്രാഫ് സഞ്ചിതാവൃത്തി വക്രം

Answer:

A B
i. ഹിസ്റ്റോഗ്രാം മോഡ് കണ്ടെത്താം
ii. ഒജീവുകൾ സഞ്ചിതാവൃത്തി വസ്ത്രം
iii. പൈ ഡയാഗ്രം ഒരു വൃത്തം ഘടകഭാഗ ങ്ങൾ ആക്കുന്നത്
iv. അരിത്തമാറ്റിക് ലൈൻ ഗ്രാഫ് കാലശ്രേണി ഗ്രാഫ്

Question 29.
ഒരു നല്ല ചോദ്യാവലിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ വിശദീക രിക്കുക.
Answer:

  1. ചോദ്യങ്ങൾ ദൈർഘ്യമേറിയത് ആവരുത്.
  2. മനസിലാക്കാൻ എളുപ്പമുള്ള ചോദ്യങ്ങൾ ആവണം.
  3. ചോദ്യങ്ങൾ പൊതുസ്വഭാവത്തിൽ നിന്നും നിശ്ചിത സ്വഭാവ ത്തിലേക്ക് മാറണം.
  4. വ്യക്തമായ ചോദ്യങ്ങൾ ആവണം.
  5. ചോദ്യങ്ങളുടെ എണ്ണം കുറവായിരിക്കണം.

Question 30.
“1950 കളിൽ സ്വതന്ത്ര ഇന്ത്യയിൽ കാർഷിക മേഖലയിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രധാന പരിഷ്ക്കാരങ്ങൾ നട പിലാക്കി.” അവ വിശദീകരിക്കുക.
Answer:

  1. ഭൂപരിഷ്കരണം
  2. ഭൂപരിധി നിശ്ചയിക്കാൻ എന്നിവ വിശദീകരണം

Plus One Economics Question Paper Sept 2021 Malayalam Medium

Question 31.
കോവിഡ് – 19 മഹാമാരിയെ നേരിടുന്നതിൽ കേരളത്തിലെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങളുടെ പങ്ക് വിശദീകരിക്കുക.
Answer:
ആശുപത്രികൾ, ഡിസ്പെൻസറികൾ, സബ് സെന്റർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നി വരുടെ ലഭ്യത, CFLTC കോവിഡ് വാക്സിനേഷൻ തുടങ്ങിയവ.

32 മുതൽ 37 വരെയുള്ള ഏതെങ്കിലും 3 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)

Question 32.
വ്യവസായിക മേഖലയിലും ധനകാര്യമേഖലയിലും 1991 – ൽ ഗവൺമെന്റ് നടപ്പിലാക്കിയ ഉദാരവത്ക്കരണ നടപടികൾ വിശ ദീകരിക്കുക.
Answer:

  1. വ്യവസായിക ലൈസൻസിങ്ങ് ഒഴിവാക്കി.
  2. ചെറുകിട മേഖലയുടെ സംവരണം നിർത്തലാക്കി.
  3. RBI യുടെ പങ്ക് കുറച്ചുകൊണ്ടുവന്നു.
  4. സ്വകാര്യമേഖലാ ബാങ്കുകൾ ആവിർഭവിച്ചു.
  5. ചില വ്യാവസായിക ഉല്പന്നങ്ങളുടെ മേലുള്ള വില നിയ ന്ത്രണം എടുത്തു കളഞ്ഞു.

Question 33.
ഇന്ത്യയിലെ ഊർജ്ജ മേഖല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിശകലനം ചെയ്യുക.
Answer:

  1. സ്ഥാപിതശേഷി പൂർണ്ണമായും ഉപയോഗിക്കപ്പെടുന്നില്ല.
  2. പ്രസരണനഷ്ടം വികിരണ നഷ്ടം.
  3. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ല.
  4. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലെങ്കിൽ പ്രതിഷേധം.
  5. അസംസ്കൃത വസ്തുക്കളുടെ അഭാവം.

Question 34.
a) സാമ്പ്ളിംഗ് പിഴവുകൾ വിശദീകരിക്കുക.
b) മൂന്ന് സാമ്പ്ളിങ്ങ് ഇതര പിഴവുകൾ ലിസ്റ്റ് ചെയ്യുക.
Answer:
a) യഥാർത്ഥ മൂല്യവും കണക്കാക്കിയ മൂല്യവും തമ്മിലുള്ള വ്യത്യാസം, സാസ്ളിങ്ങ് പിഴവുകൾ, പ്രതികരണമില്ലായ്മ. ദത്ത ങ്ങൾ സ്വീകരിക്കുന്ന വില പാളിച്ചകൾ
b) ദത്തങ്ങൾ എടുത്ത് എഴുതുന്നതിലെ തെറ്റുകൾ

Question 35.
താഴെ തന്നിട്ടുള്ള ദത്തങ്ങളിൽ നിന്നും പെ ഡയഗ്രം വരയ്ക്കുക.

ഇനം ചെലവ്
ആഹാരം 400
വസ്ത്രം 60
പാർപ്പിടം 300
വിദ്യാഭ്യാസം 600
ആരോഗ്യം 250
മറ്റുള്ളവ 200

Answer:
കോണുകൾ കണക്കാക്കൽ
പൈ ഡയഗ്രം വരക്കുക

ശതമാനം കോണളവ്/ഡിഗ്രി
22.09 79.52
3.31 11.92
16.57 59.65
33.15 119.34
13.81 49.72
11.04 39.74

Question 36.
മനുഷ്യ മൂലധനത്തിന് സംഭാവന ചെയ്യുന്ന ഘടകങ്ങളെ കുറിച്ച് വിവരിക്കുക.
Answer:

  1. വിദ്യാഭ്യാസം
  2. ആരോഗ്യം
  3. പരിശീലനം
  4. കുടിയേറ്റം
  5. അറിവ്

Plus One Economics Question Paper Sept 2021 Malayalam Medium

Question 37.
ഒരു പ്രദേശത്തെ ആളുകളുടെ ശരാശരി പാലിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ഒരു സർവ്വെ നടത്തി. 50 കുടുംബങ്ങളാണ് പഠന വിധേയമാക്കിയത്. അവരുടെ ഒരു മാസത്തെ പാലിന്റെ ഉപഭോഗം, താഴെ തന്നിട്ടുണ്ട്.
Plus One Economics Question Paper Sept 2021 Malayalam Medium 1
ഇവ ഉപയോഗിച്ച് ക്ലാസ്സ് ഇടവേള 10 ആയി ഒഴിവാക്കൽ രീതി യിൽ ആവൃത്തി വിതരണം തയ്യാറാക്കുക.
Answer:

  1. എക്സ്ക്യൂസീവ് ക്ലാസുകൾ തയ്യാറാക്കൽ
  2. ടാലി മാർക്ക് അടയാളപ്പെടുത്തൽ
  3. ആവൃത്തി കണക്കാക്കൽ

38 മുതൽ 41 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. (2 x 8 = 16)

Question 38.
ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ വിവിധ ദാരിദ്ര്യനിർമാർജ്ജന പദ്ധതികൾ വിശകലനം ചെയ്യുക.
(സൂചന: ത്രിമുഖ സമീപനങ്ങൾ)
Answer:
ദാരിദ്ര്യ നിവാരണ പരിപാടികൾ
ദാരിദ്ര്യനിവാരണത്തിനായി ഗവർമെന്റ് ഒരു ത്രിമുഖ സമീപനം അവലംബിച്ചു. അതിങ്ങനെയാണ്-

  1. സാമ്പത്തിക വളർച്ചയെ ആശ്രയിക്കൽ വളർച്ചോന്മുഖ സമീപനം)
  2. ആസ്തികൾ ഉണ്ടാക്കുന്നതിലൂടെ തൊഴിലും വരുമാനവും വർദ്ധിപ്പിക്കുക.
  3. ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക.

സാമ്പത്തിക വളർച്ചാ കേന്ദ്രീകൃത സമീപനം വർദ്ധിച്ച ആഭ്യന്തര ഉല്പന്നത്തിന്റെയും പ്രതിശീർഷ വരുമാനത്തിന്റേയും ഫലം സമ്പദ് വ്യവസ്ഥയിലെ താഴെ തട്ടിലേക്ക് കിനിഞ്ഞിറങ്ങും എന്ന തിനെ അടിസ്ഥാനപ്പെടുത്തിയാണ്.

രണ്ടാമത്തെ സമീപനമായ പ്രത്യേകിച്ചും പാവപ്പെട്ടവർക്കായുള്ള ആസ്തിയും തൊഴിലും സൃഷ്ടിക്കുന്നത് മൂന്നാം പഞ്ചവത്സര പദ്ധ തിക്കാലത്ത് ആരംഭിച്ചതാണ്. ജോലിക്ക് പകരം ഭക്ഷണം എന്ന പദ്ധതി ഇപ്രകാരം നിലവിൽ വന്നതാണ്. ഈ സമീപനത്തിന് കീഴിൽ REGP, PMRY, SJSRY എന്നിവ നിലവിൽ വന്നു. ഖാദി ഗ്രാമീണ കമ്മീഷനാണ് പ്രസ്തുത പദ്ധതികളുടെ നടത്തിപ്പ് നിർവ്വഹിച്ചിരു ന്നത്. തൊഴിൽ പദ്ധതികളായ ദേശീയ ജോലിക്ക് കൂലി ഭക്ഷണം, SGSRY, MNREGS എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൂന്നാമത്തെ സമീപനമായ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹി ക്കുന്ന പദ്ധതിയിൽ സംയോജിത ശിശുവികസന പദ്ധതി, ഉച്ചഭ ക്ഷണ പദ്ധതി, പ്രധാൻ മന്ത്രി ഗ്രാമസടക് യോജന, പ്രധാന മന്ത്രി ഗ്രാമോദ്യായ് യോജന, വാത്മികി അംബേദ്കർ ആവാസ് യോജന എന്നിവ ഉൾപ്പെടുന്നു.
പ്രധാനപ്പെട്ട ഏതാനും തൊഴിൽദാന പരിപാടികൾ താഴെ പറ യുന്നവയാണ്.

ഗ്രാമീണ തൊഴിലുല്പാദന പരിപാടി (ആർ.ഇ.ജി.പി)
ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്. ഖാദി ഗ്രാമവ്യവസായ കമ്മീഷൻ മുഖേനയാണിത് നടപ്പാക്കിയിരുന്നത്. തൊഴിൽ രഹി തരായ യുവാക്കൾക്ക് ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കാൻ ബാങ്കുകളിൽ നിന്ന് ലോൺ അനുവദിക്കാറുണ്ട്.

പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന (പി.എം. ആർ.വൈ)
അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ ഉദ്ദേശിച്ചുള്ള ഒരു പരിപാ ടിയാണിത്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിലുകൾ ആരംഭിക്കാൻ ഗവർമെന്റിൽ നിന്നും ധനസഹായം നൽകുന്ന ഒന്നാണിത്.

സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (എസ്.ജെ.എസ്.ആർ.വൈ) സ്വയം തൊഴിൽ ചെയ്യുന്ന ഏർപ്പാടും വേതനത്തിന് ജോലി ചെയ്യുന്ന പരിപാടിയും ഉൾപ്പെട്ടതാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കലാണ് ലക്ഷ്യം.

സ്വർണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാർ യോജന(എസ്.ജി.എസ്.വൈ)
സംയോജിത ഗ്രാമ വികസന പരിപാടി (ഐ.ആർ.ഡി.പി) എന്നറി യപ്പെട്ടിരുന്ന പരിപാടി തന്നെയാണിത്. ദാരിദ്ര്യ രേഖയ്ക്കു താഴെ യുള്ള കുടുംബങ്ങളെ സ്വയംതൊഴിൽ കണ്ടെത്താൻ സഹായി ക്കുന്നതിനുള്ള പരിപാടിയാണിത്. ഇതനുസരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായം ലഭിക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എൻ.ആർ.ഇ.ജി.എസ്) ഇന്ത്യൻ പാർലിമെന്റ് 2005ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസാക്കി. ഈ നിയമപ്രകാരം തയ്യാറാക്കിയതാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എൻ.ആർ.ഇ.ജി.എസ്). പണി യെടുക്കാൻ തയ്യാറുള്ള ആർക്കും ഈ പരിപാടിപ്രകാരം തൊഴിൽ നൽകും. ഓരോ സംസ്ഥാനത്തിലും നിലവിലുള്ള മിനിമം വേതന നിയമമനുസരിച്ചാണ് വേതനം നൽകുക. കൊല്ലത്തിൽ 100 ദിവ സത്തെ ജോലി ഇത് ഉറപ്പു നൽകുന്നു.

മേൽപ്പറഞ്ഞ പദ്ധതികൾക്കു പുറമെ വേറെയും സാമൂഹ്യ സുര ക്ഷിതത്വ പരിപാടികൾ ഗവൺമെന്റ് നടപ്പിലാക്കി വരുന്നുണ്ട്. ദരി ദ്വജനങ്ങൾക്കുള്ള പെൻഷൻ പദ്ധതി മുതലായവ അക്കൂട്ടത്തിൽ ഉൾപ്പെടും. ചുരുക്കത്തിൽ ദാരിദ്ര്യ നിവാരണത്തിനായി ഗവൺമെന്റ് ഒട്ടേറെ പരിപാടികൾ നടത്തിവരുന്നു.

Question 39.
a) സുസ്ഥിര വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെ ന്താണ്?
b) സുസ്ഥിര വികസനത്തിനുള്ള പ്രധാന തന്ത്രങ്ങൾ ഏതെല്ലാം?
Answer:
സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ
ആമുഖം :
തിരുവനന്തപുരം ഗവ. എച്ച്. എസ്. എസിലെ ഒന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥികൾ സുസ്ഥിര വികസനത്തിനുള്ള തന്ത്ര ങ്ങൾ’ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. 12-08-16 ന് രാവിലെ 11 മണിക്ക് ഇക്കണോമിക്സ് ടീച്ചറിന്റെ സഹായത്തോടെയാണ് സെമിനാർ ആരംഭിച്ചത്. പാഠഭാഗം മുഴു വൻ അവതരിപ്പിക്കവിധത്തിൽ ക്ലാസിലും മുഴുവൻ കുട്ടിക ളെയും 5 ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിന്റേയും ലീഡർമാർ സെമിനാർ അവതരണത്തിന് നേതൃത്വം നൽകി.

ഉള്ളടക്കം പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഒട്ടേറെ തന്ത്രങ്ങൾ സ്വീകരിക്കാൻ കഴിയും. അവ താഴെ വിവരിക്കുക.

1) ഊർജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങൾ ഉപയോഗപ്പെടുത്തൽ താപവൈദ്യുതി, ജലവൈദ്യുതി എന്നിവപോലുള്ള പരമ്പരാ ഗതമായ ഊർജ്ജ ഉറവിടങ്ങൾ പരിസ്ഥിതിക്ക് വളരെയധികം ക്ഷതമേല്പിക്കുന്നവയാണ്.

  • കൽക്കരിയോ മറ്റോ കത്തിച്ച് ഉല്പാദിപ്പിക്കുന്ന ഒന്നാണ് താപവൈദ്യുതി. ഇത്തരം വൈദ്യുതി നിലയങ്ങൾ വളരെ യധികം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തി ലേക്ക് വിസർജ്ജിക്കുന്നുണ്ട്. ഇതൊരു ഹരിതഗൃഹവാ തകമാണ്. ആഗോളതാപനം വർധിക്കാൻ ഇത് കാരണ മാകുന്നു.
  • ജലവൈദ്യുതോല്പാദനത്തിന് വനപ്രദേശങ്ങളിൽ അണ ക്കെട്ടുകൾ നിർമ്മിക്കണം. ഇത് വനം നശീകരണത്തിനും വനഭൂമിയും കൃഷിഭൂമിയും വെള്ളത്തിനടിയിലാകുന്ന തിനും കാരണമാകും.

സുസ്ഥിരവികസനം സാധിക്കണമെങ്കിൽ ഊർജ്ജത്തിൻറ പാരമ്പര്യേതര ഉറവിടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടതുണ്ട്.

2) ഗ്രാമപ്രദേശങ്ങളിൽ ഗോബർ ഗ്യാസും എൽ. പി.ജിയും
ഗ്രാമപ്രദേശങ്ങളിൽ വിറക്, ഉണക്ക ചാണകം തുടങ്ങിയ നാനാതരം ഇന്ധനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരം ഇന്ധനങ്ങൾ ഊർജ്ജക്ഷമതയുള്ളവയല്ല. മാത്രമല്ല, ഇവ മലി നീകരണത്തിനും കാരണമാകും.

സുസ്ഥിരവികസനത്തിനുള്ള നല്ല തന്ത്രങ്ങളിലൊന്ന് ഗ്രാമപ് ദേശങ്ങളിൽ ഗോബർ ഗ്വാസിന്റേയും എൽ.പി.ജിയുടേയും ഉപ് യോഗത്തെ പ്രോത്സാഹിപ്പിക്കലാണ്. ഊർജ്ജക്ഷമതയുള്ള ശുദ്ധമായ ഒരു ഇന്ധനമാണ് എൽ.പി.ജി. (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്). ചാണകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നു.

3) സൗരോർജ്ജം : ഊർജ്ജത്തിനുള്ള വറ്റാത്തൊരു ഉറവിടമാണ് സൂര്യൻ. വെയിൽ സൗരോർജ്ജമായി രൂപാന്തരപ്പെടുത്താൻ കഴിയുന്നപക്ഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു കുതിച്ചു ചാട്ടമാകും അത്. പാചകം, വെള്ളം ചൂടാക്കൽ, വിളക്ക് കത്തിക്കൽ എന്നിവയ്ക്കെല്ലാം സൗരോർജ്ജം ഉപ യോഗിക്കാവുന്നതാണ്. പുതുക്കാവുന്നതും യാതൊരുവിധ മലിനീകരണവും ഉണ്ടാക്കാത്തതുമാണ് സൗരോർജ്ജം.

4) മിനി ജലവൈദ്യുത പദ്ധതികൾ : വൻകിട അണക്കെട്ടുകളിൽ സംഭരിക്കുന്ന ജലം ഉപയോഗിച്ചു ഉല്പാദിപ്പിക്കുന്ന വൈദ്യു തിയാണ് ഊർജ്ജത്തിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടം. പക്ഷ വൻകിട അണക്കെട്ടുകൾ കാടുകളെ നശിപ്പിക്കുന്നു. അതു കൊണ്ടുതന്നെ പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന ഒന്നല്ല അത്. ഈ പ്രശ്നം പരിഹരിക്കാൻ മിനി ജലവൈദ്യുത പദ്ധ തികൾക്ക് കഴിയും. ചെറിയ പുഴകളിലാണിത് നിർമ്മിക്കുക; പ്രാദേശികാവശ്വങ്ങൾക്കുവേണ്ടത്ര വൈദ്യുത ഉല്പാദിപ്പി ക്കാൻ ഇവയ്ക്കു കഴിയും.

5) കാറ്റിൽ നിന്ന് ഊർജ്ജം : പുതുക്കാവുന്ന ഊർജ്ജങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ് കാറ്റിൽ നിന്നുള്ള ഊർജ്ജം. നല്ല ശക്തിയായ കാറ്റുള്ള ഏതു സ്ഥലത്തും ഉല്പാദിക്കാവുന്ന ഊർജ്ജമാണിത്. ഇന്ത്യയിൽ കാറ്റിൽനിന്ന് ഊർജ്ജം ഉല്പാദി പിക്കുന്നതിനു പുറമെ, കാറ്റിൽനിന്ന് ഊർജ്ജം ഉല്പാദിപ്പി ക്കാനുള്ള ടർബൈൻ കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യം കൂടിയാണ് ഇന്ത്യ. പരിസ്ഥിതിയുമായി ഇണക്കിപ്പോ കുന്ന ഈ ഊർജ്ജോല്പാദനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

6) നഗരപ്രദേശങ്ങളിൽ സി.എൻ. ജി. പബ്ലിക് ട്രാൻസ്പോർട്ടിന് ഇപ്പോൾ വർധമാനമായ തോതിൽ ഉപയോഗിച്ചു വരുന്ന ഇന്ധനമാണ് സി.എൻ.ജി. (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്). വായുമലിനീകരണം കുറയ്ക്കാൻ ഇതു സഹായിക്കുന്നു. ദൽഹിയിൽ ഇതിപ്പോൾ സുലഭമായി ഉപയോഗിക്കുന്നുണ്ട്.

7) ജൈവകൃഷി: രാസകീടനാശിനികളും വളങ്ങളും മണ്ണിനെ നശി പ്പിക്കുന്ന സാഹചര്യത്തിലാണ് സുസ്ഥിര വികസനത്തിനുള്ള ഒരു തന്ത്രമായി ജൈവകൃഷി പ്രോത്സാഹിപ്പിച്ചത്. ജൈവ കൃഷിയിലെ പ്രധാന 2 ഘടകങ്ങൾ ഇവയാണ്.

  • ജൈവവസ്തുക്കളുടെ കമ്പോസ്റ്റിങ്.
  • ജൈവവസ്തുക്കൾകൊണ്ടുള്ള കീടനിയന്ത്രണം.

ജൈവാവിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റാണ് ജൈവ കമ്പോസ്റ്റ്. ചാണകം. കോഴിക്കാഷ്ഠം, പച്ചിലകൾ എന്നിവ നല്ല ജൈവവളങ്ങളാണ്. ജൈവ കമ്പോസ് ഉപയോ ഗിച്ച് ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന കാർഷികോല്പന്നങ്ങളേക്കാൾ
ഗുണമേന്മ കൂടുതലുണ്ടാകും.

Question 40.
ചുവടെ തന്നിട്ടുള്ള ദത്തങ്ങൾ പരിഗണിച്ച്
a) ലെസ് ദാൻ ജീവ്, മോർ ദാൻ ജീവ് എന്നിവ വരയ്ക്കുക.
b) മധ്വാങ്കം ഗ്രാഫിൽ നിർണ്ണയിക്കുക.

പ്രായം വ്യക്തികളുടെ എണ്ണം
0 – 10 60
10 – 20 80
20 – 30 12
30 – 40 28
40 – 50 20

Answer:
ലെസ്ദാൻ സഞ്ചിതാവൃത്തി പട്ടിക

പ്രായം ലെസ്ദാൻ സഞ്ചിതാവൃത്തി
10 ൽ താഴെ 60
20 ൽ താഴെ 140
30 ൽ താഴെ 152
40 ൽ താഴെ 180
50 ൽ താഴെ 200

മോർദാൻ സഞ്ചിതാവൃത്തി പട്ടിക More than CF table

പ്രായം മോർദാൻ സഞ്ചിതാവൃത്തി
0 ത്തിൽ കൂടുതൽ 200
10 ത്തിൽ കൂടുതൽ 140
20 ത്തിൽ കൂടുതൽ 60
30 ത്തിൽ കൂടുതൽ 48
40 ത്തിൽ കൂടുതൽ 20

ഡയഗ്രം വരക്കുക, മീഡിയൻ അടയാളപ്പെടുത്തുക.
(ജീവ് കാണുക)

Plus One Economics Question Paper Sept 2021 Malayalam Medium

Question 41.
താഴെ തന്നിട്ടുള്ള ദത്തങ്ങളിൽ നിന്നും മാധ്യമം, മധ്യാങ്കം എന്നിവ കണക്കാക്കുക.

വേതനം തൊഴിലാളികളുടെ എണ്ണം
10 – 20 15
20 – 30 10
30 – 40 5
40 – 50 2
50 – 60 8
60 – 7 0 10

Answer:

കൂലി ആവൃത്തി M FM CF
10 – 20 15 15 225 15
20 – 30 10 25 250 25
30 – 40 5 35 175 30
40 – 50 2 45 90 32
50 – 60 8 55 440 40
60 – 70 10 65 650 50
50 1830

മാധ്യം \(\frac{\sum \mathrm{fx}}{\mathrm{n}}\) = \(\frac{1830}{50}\) = 36.6
മധ്യാങ്കം ഇനം n/2th ഇനം = 25
ക്ലാസ് 20 – 30 L + \(\frac{n / 2-c f}{f}\) × 4 = 30

Plus One Economics Question Paper June 2022 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper June 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണ ത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (10 × 1 = 10)

Question 1.
ചുവടെ നൽകിയിട്ടുള്ളവയിൽ സാമൂഹിക പശ്ചാതല സൗകര്യ ങ്ങളിൽ പെടുന്നത്:
a) റോഡുകൾ
b) ആരോഗ്വ സംവിധാനം
c) വൈദ്യുത നിലയങ്ങൾ
d) റെയിൽവെ
Answer:
b) ആരോഗ്വ സംവിധാനം

Question 2.
മണ്ണിന്റെ അപചയത്തിന് കാരണമാവുന്ന ഘടകം തിരിച്ചറിയുക.
a) വനനശീകരണം
b) ഉചിതമായ വിളമാറ്റം
c) ജൈവകൃഷി
d) ഉചിതമായ ജലസേവന സംവിധാനം
Answer:
a) വനനശീകരണം

Question 3.
ചോദ്യാവലിയുടെ മുൻകൂട്ടിയുള്ള പരീക്ഷണം അറിയപ്പെടുന്നത്
a) സാമ്പിൾ സർവെ
b) സമസ്തം
c) സെൻസസ്
d) പരീക്ഷണ സർവെ
Answer:
d) പരീക്ഷണ സർവെ

Question 4.
അറ്റമൂല്യങ്ങളുടെ സാന്നിധ്യം ഏറ്റവും അധികം ബാധിക്കുന്ന് ഏത് ശരാശരിയെയാണ് ?
a) മധ്വാകം
b) ബഹുലകം
c) സമാന്തരമാധ്വം
d) പാക്കിസ്ഥാൻ
Answer:
c) സമാന്തരമാധ്വം

Question 5.
നഗരവത്കരണം ഏറ്റവും കൂടുതലുള്ള രാജ്യം
a) ഇന്ത്യ
b) ചൈന
c) ശ്രീലങ്ക
(d) പാക്കിസ്ഥാൻ
Answer:
b) ചൈന

Question 6.
കേവല സഹബന്ധ ഗുണാങ്കത്തിന്റെ വ്യാപ്തി
a) പൂജ്യം മുതൽ അനന്തമാണ്
b) -1 മുതൽ +1 വരെ
c) പൂജ്യം
d) +1 മുതൽ +2 വരെ
Answer:
b) -1 മുതൽ +1 വരെ

Plus One Economics Question Paper June 2022 Malayalam Medium

Question 7.
ദാദാബായ് നവറോജിയുമായി ബന്ധപ്പെട്ടത്:
a) സെൻ ഇൻഡക്സ്
b) ജയിൽ ജീവിതചെലവ് സൂചിക
c) പോവർട്ടി ഗ്യാപ് ഇൻഡക്സ്
d) സ്ക്വയേർഡ് പോവർട്ടി ഗ്വാപ്
Answer:
b) ജയിൽ ജീവിതചെലവ് സൂചിക

Question 8.
ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യയെ വർഗ്ഗീകരിക്കു ന്നത് ചുവടെ നൽകിയവയിൽ ഏതിന് ഉദാഹരണമാണ്
a) പരിമാണാത്മക വർഗ്ഗീകരണം
b) ഗുണാത്മക വർഗ്ഗീകരണം
c) കാലാനുസൃത വർഗ്ഗീകരണം
d) സ്ഥാനീയ വർഗ്ഗീകരണം.
Answer:
b) ഗുണാത്മക വർഗ്ഗീകരണം

Question 9.
ചുവടെ നൽകിയിരിക്കുന്നവ യിൽ ആരോഗ്വ മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്
a) AICTE
b) UGC
c) ICMR
d) NCERT
Answer:
c) ICMR

Question 10.
ഏത് വിലകളിൽ ഉണ്ടാവുന്ന മാറ്റത്തെയാണ് ഉപഭോക്തൃ വില സൂചിക അളക്കുന്നത്?
a) ചില്ലറ വിലകളിൽ
b) മൊത്ത വിലകളിൽ
c) ഉല്പാദകരുടെ വിലകളിൽ
d) ഓഹരി വിലകളിൽ
Answer:
a) ചില്ലറ വിലകളിൽ

Question 11.
ചുവടെ നൽകിയവയിൽ ലോകബാങ്ക് എന്ന് അറിയപ്പെടുന്നത്
a) ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)
b) ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BoE)
c) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (ADB)
d) ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (IBRD)
Answer:
d) ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (IBRD)

Question 12.
ബ്രിട്ടീഷ് കോളനി ഭരണകാലത്തെ ഇന്ത്യൻ വിദേശ വ്യാപാര ത്തിന്റെ പ്രധാന സവിശേഷത:
a) വലിയ കയറ്റുമതി മിച്ചം
b) വലിയ കയറ്റുമതി കമ്മി
c) മൂലധന വസ്തുക്കളുടെ വൻതോതിലുള്ള കയറ്റുമതി
d) അസംസ്കൃത വസ്തുക്കളുടെ വൻതോതിലുള്ള കയറ്റുമതി
Answer:
a) വലിയ കയറ്റുമതി മിച്ചം

13 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 6)

Question 13.
സാമ്പിൾ സർവെ സെൻസസ് എന്നിവ വേർതിരിച്ചറിയുക.
Answer:
Sample Survey
തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ആളുകളിൽ നിന്ന് മാത്രം വിവരം ശേഖരിക്കുന്ന രീതിയാണിത്. ഒരു വലിയ പ്രദേശത്തെക്കുറിച്ച് പഠനം നടത്തുമ്പോൾ ഉപയോഗപ്പെടുത്താവുന്ന സൗകര്യപ്രദ മായ രീതിയാണിത്.

Census
പഠനം നടത്തുന്ന മേഖലയിലെ ഓരോ യൂണിറ്റിൽ നിന്നും ക്രമ ഗതമായി വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സെൻസസ്.

Plus One Economics Question Paper June 2022 Malayalam Medium

Question 14.
ലോഹവ്യാപാര സംഘടനയുടെ (WTO) ലക്ഷ്യങ്ങൾ സൂചിപ്പി ക്കുക.
Answer:
അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കാനും നിയമാധിഷ്ഠിത വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന സംഘടനയാണിത്.

ലക്ഷ്യങ്ങൾ

  1. നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാ പ്പിക്കുക.
  2. സേവനങ്ങളുടെ കൂടുതൽ വ്യാപനത്തിനും സേവന കൈമാറ്റത്തെയും പ്രോത്സാഹിപ്പിക്കുക.
  3. നികുതി, നികുതി ഇതര വ്യാപാര തടസ്സങ്ങളെ നീക്കം ചെയ്യുക.
  4. എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ വിപണി കണ്ടെത്താ വുന്ന തരത്തിൽ അന്താരാഷ്ട്ര വ്യാപാരത്തെ ക്രമീകരി ക്കുക.

Question 15.
തൊഴിൽരഹിത വളർച്ച (jobless growth) എന്നത്കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
Answer:
GDP യിൽ ഉണ്ടാകുന്ന വർദ്ധനവ് രാജ്യത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകു മ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണ്. എന്നാൽ സാമ്പത്തികവളർച്ച പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നി ല്ലെങ്കിൽ അതിനെ തൊഴിൽ രഹിത വളർച്ച എന്നുപറയുന്നു.

Question 16.
ഒരു പ്രോജക്ട് തയാറാക്കുന്നതിനുള്ള ഏതെങ്കിലും 4 ഘട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
സാമൂഹിക സാമ്പത്തിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നട ത്തുന്ന അന്വേഷണാത്മകമായ പഠനമാണ് പ്രോജക്ട്.

ഇതിന്റെ വിവിധ ഘട്ടങ്ങൾ

  1. പഠനവിഷയത്തെ തെരഞ്ഞെടുക്കൽ
  2. വിവരശേഖരണത്തിനായുള്ള മേഖല തിരഞ്ഞെടുക്കൽ (sample)
  3. വിവരശേഖരണം
  4. ശേഖരിച്ച വിവരങ്ങളുടെ വർഗീകരണവും അവതരണവും
  5. വിശകലനവും വ്യാഖ്യാനവും
  6. ഉപസംഹാരം
  7. ഗ്രന്ഥസൂചിക (Bibliography)

Question 17.
സൂചികാങ്കങ്ങളുടെ രണ്ട് ഉപയോഗങ്ങൾ സൂചിപ്പിക്കുക.
Answer:
സാമ്പത്തിക സാമൂഹിക മാറ്റങ്ങളുടെ തോതിനേയും തീവ്രത യേയും കണക്കാക്കുന്ന സാങ്കേതിക സംവിധാനമാണ് സൂചികാ ങ്കങ്ങൾ.

ഉപയോഗങ്ങൾ
a. വിലയിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കാക്കൽ
b. വരുമാനനയം രൂപീകരിക്കാൻ

Question 18.
സന്തതചരങ്ങൾ എന്നത്കൊണ്ട് അർത്ഥമാക്കുന്നതെന്ത്? രണ്ട് ഉദാഹരണങ്ങൾ നൽകുക.
Answer:
നിർദ്ദിഷ്ഠ മേഖലയിലെ സാധ്യമായ എല്ലാ വിലകളും സ്വീകരി ക്കാവുന്ന ചരങ്ങളെ സന്തതചരങ്ങൾ എന്നുപറയുന്നു.
ഉദാ: ഉയരം, തൂക്കം, ………………

Question 19.
ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ പട്ടികപ്പെടു ത്തുക.
Answer:
1951 മുതൽ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾ നടപ്പാക്കി തുട ങ്ങി. പഞ്ചവത്സരപദ്ധതികൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ട്.
a. സാമ്പത്തിക വളർച്ച നേടുക.
b. സമ്പദ്വ്യവസ്ഥയെ ആധുനികവൽക്കരിക്കുക.
c. സ്വയംപര്യാപ്തത നേടുക
d. തുല്യത കൈവരിക്കുക.

Question 20.
ചുവടെ നൽകിയിരിക്കുന്നവയെ കേവല പ്രകീർത്തന മാനങ്ങൾ, ആപേക്ഷിക പ്രകീർത്തന മാനങ്ങൾ എന്നിങ്ങനെ തരംതിരിക്കുക. റേഞ്ച്, വ്യതിയാനത്തിന്റെ ഗുണാങ്കം, റേഞ്ചിന്റെ ഗുണാങ്കം, മാനക വ്യതിയാനം
Answer:
പ്രകീർത്തന മാനങ്ങളെ രണ്ടായി തരംതിരിക്കാം. കേവല പ കീർത്തന മാനങ്ങൾ, ആപേക്ഷിക പ്രകീർത്തനമാനങ്ങൾ.
കേവല പ്രകീർത്തനമാനങ്ങൾ

  1. റേഞ്ച്
  2. മാനകവ്യതിയാനം

ആപേക്ഷിക പ്രകീർത്തനമാനങ്ങൾ

  1. വ്യതിയാനത്തിന്റെ ഗുണാങ്കം
  2. റേഞ്ചിന്റെ ഗുണാങ്കം

Question 21.
കൃഷിയല്ലാതെ ഗ്രാമീണ ജനതയുടെ ഏതെങ്കിലും രണ്ട് ജീവ നോപാധി മാർഗ്ഗങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ഇന്ത്യൻ ഗ്രാമീണ ജനത ഉപജീവനത്തിനായി പ്രധാനമായും ആശ്ര ജിക്കുന്നത് കൃഷിയെ ആണ്. എന്നാൽ കൃഷി കൂടാതെ മറ്റു പല മേഖലയിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. ഉദാ:

  1. മൃഗപരിപാലനം
  2. മത്സ്യബന്ധനം

Plus One Economics Question Paper June 2022 Malayalam Medium

22 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 22.
സാമ്പത്തിക ശാസ്ത്രത്തിൽ സാംഖ്യകത്തിന്റെ പങ്ക് വ്യക്തമാ ക്കുക.
Answer:
സാമ്പത്തികശാസ്ത്രം എന്ന വിഷയത്തിലെ പല സങ്കീർണ്ണ സങ്ക ല്പങ്ങളെയും ലളിതമായി അപഗ്രഥിക്കുമ്പോൾ സംഖ്യകൾ (Statistics) നമ്മെ സഹായിക്കുന്നു. ഇതിന്റെ ഉപയോഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  1. സങ്കീർണ്ണമായ സാമ്പത്തികശാസ്ത്ര സങ്കൽപങ്ങളെ ലളി തമായി വിശദീകരിക്കുന്നു.
  2. ബൃഹത്തായ വസ്തുതകളെ ചുരുക്കി സംഖ്യാരൂപത്തിൽ അവതരിപ്പിക്കുന്നു.
  3. സാമ്പത്തികശാസ്ത്ര പ്രവചനങ്ങൾ നടത്താൻ സഹായിക്കുന്നു.
  4. സാമ്പത്തികശാസ്ത്രചരങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാ ക്കാനും വിശദീകരിക്കാനും സഹായിക്കുന്നു.
  5. പലതരത്തിലുള്ള പൊതുനയങ്ങളും രൂപീകരിക്കാനും വിശ കലനം ചെയ്യാനും സഹായിക്കുന്നു.

Question 23.
വിവരശേഖരണത്തിനായി ചോദ്യാവലി തയ്യാറാക്കുമ്പോൾ പരി ഗണിക്കേണ്ട മൂന്ന് കാര്യങ്ങൾ സൂചിപ്പിക്കുക.
Answer:
വിവര ശേഖരണത്തിൽ ഒരു ഗവേഷകൻ ഉപയോഗിക്കുന്ന സാംഖ്യക ഉപകരണമാണ് ചോദ്യാവലി, ചോദ്യാവലി തയ്യാറാ ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ താഴെ ചേർക്കുന്നു.

  1. ഒരുപാട് ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യാവലിയെ അനാ വശ്യമായി വലുതാക്കരുത്.
  2. ചോദ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതായിരി ക്കണം.
  3. ചോദ്യങ്ങൾ ക്രമഗതമായ രീതിയിലായിരിക്കണം.
  4. ചോദ്യങ്ങൾ കൃത്വവും ലളിതവുമായിരിക്കണം.
  5. ചോദ്യങ്ങളിൽ വ്യക്തതകുറവ് ഉണ്ടാകരുത്.
  6. ഉത്തരത്തിന്റെ സൂചന ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ ഉൾപ്പെ ടുത്തരുത്.

Question 24.
ഹരിതവിപ്ലവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യൻ കാർഷികരംഗത്തിൽ നടപ്പാക്കിയ വളരെ ബൃഹത്തായ ഒരു പദ്ധതിയാണ് ഹരിതവിപ്ലവം. കാർഷികരംഗത്തെ ഉൽപ്പാദ നവും, ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാനും കൃഷിയുടെ പര മ്പരാഗത രീതിയിലെ പോരായ്മകൾ പരിഹരിക്കാനും വേണ്ടി യാണ് ഈ പദ്ധതി നടപ്പാക്കിയത്. അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, രാസകീടനാശിനി, രാസവളങ്ങൾ, യന്ത്രവൽക്കരണം, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടു ത്തിയും കാർഷികരംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു. കാർഷിക പുരോഗതി കൈവരിക്കലായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ഒരു പരിധിവരെ വിജയകരമായിരുന്നെങ്കിലും ചില ന്യൂനതകൾ ഈ പദ്ധതിയിലും കാണാം. ഉദാ: ചില വിളക ളിൽ മാത്രമായി ഈ പദ്ധതി ഒതുങ്ങി, ചില പ്രദേശങ്ങൾക്ക് മാത്രം ഈ പദ്ധതിയുടെ ഗുണം ലഭിച്ചു.

Question 25.
റേഞ്ച്, റേഞ്ചിന്റെ ഗുണാങ്കം എന്നിവ കാണുക.

ക്ലാസ് ആവൃത്തി
0 – 10
10 – 20
20 – 30
30 – 40
40 – 50
2
4
8
3
1

Answer:
റേഞ്ച് = L – S
L → 50 L – വലിയവില
S → 0 S – ചെറിയവില
= 50 – 0 = 0
റേഞ്ചിന്റെ ഗുണാങ്കം = \(\frac{\mathrm{L}-\mathrm{S}}{\mathrm{~L}+\mathrm{S}}\) = \(\frac{50-0}{50+0}\) = \(\frac{50}{50}\) = 1

Question 26.
സൂചികാങ്ക നിർമ്മിതിയിലുളള ഏതെങ്കിലും മൂന്ന് പ്രശ്നങ്ങൾ സൂചിപ്പിക്കുക.
Answer:
സാമൂഹിക സാമ്പത്തിക പ്രാധാന്യമുള്ള വസ്തുതകളെ വിശക ലനം ചെയ്യാനുള്ള മികച്ച ഒരു സാംഖ്യക ഉപാധിയാണ് സൂചികാ ങ്കം. എന്നാൽ കൃത്യമായ രീതിയിൽ ഇവ നിർമ്മിക്കേണ്ടതുണ്ട്. സൂചികാങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്.

  1. സൂചികാങ്കത്തിന്റെ ഉദ്ദേശം വ്യക്തമായിരിക്കണം. ഒരു ഉദ്ദേ ശത്തിനായി നിർമ്മിച്ച സൂചികാങ്കം മറ്റൊരു കാര്യത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കില്ല.
  2. ഇനങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കണം. എണ്ണം വളരെ കുറവോ കൂടുതലോ ആയിരിക്കാൻ പാടില്ല.
  3. അടിസ്ഥാന വർഷമായി തിരഞ്ഞെടുക്കുന്നത് സാധാരണ വർഷമായിരിക്കണം. (അസാധാരണ സാഹചര്യങ്ങൾ നില നിന്നിരുന്ന വർഷങ്ങൾ ഒഴിവാക്കണം.)

Question 27.
ചുവടെ നൽകിയിട്ടുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ പ്രാഥ മിക മേഖല, ദ്വിതീയ മേഖല, സേവന മേഖല എന്നിങ്ങനെ വർഗ്ഗീ കരിക്കുക.
(a) വൈദ്യുതി, ഗ്വാസ്, ജലവിതരണം
(b) കൃഷി
(c) വ്യാപാരം
(d) നിർമ്മാണപ്രവർത്തനം
(e) ഗതാഗതവും സംഭരണവും
(f) ഉല്പന്ന നിർമ്മാണം
Answer:
ഒരു സമ്പദ് വ്യവസ്ഥയിൽ മൂന്ന് മേഖലകളാണ് ഉള്ളത്. പ്രാഥമി കമേഖല, ദ്വിതീയ മേഖല, തൃതീയ മേഖല.

  1. പ്രാഥമിക മേഖല
    കൃഷി
  2. ദ്വിതീയ മേഖല
    വൈദ്യുതി, ഗ്യാസ്, ജല വിതരണം, നിർമ്മാണ പ്രവർത്തനം, ഉല്പന്ന നിർമ്മാണം.
  3. തൃതീയ മേഖല
    ഗതാഗതം, സംഭരണം, വ്യാപാരം

Plus One Economics Question Paper June 2022 Malayalam Medium

Question 28.
ചുവടെ നൽകിയിട്ടുള്ള ദത്തങ്ങൾ ഉപയോഗിച്ച് പെ ഡയഗ്രം വരക്കുക.

ഒരു കെട്ടിട നിർമ്മിതിക്കായി ഉപയോഗിച്ച സാമഗ്രികൾ നിർമ്മാണ സാമഗ്രികളുടെ ചെലവ് ശതമാനത്തിൽ
സിമന്റ് 30
ഇഷ്ടിക 40
M സാൻഡ് 20
പലവക 10

Answer:

Items Cost in % Angle
Cement
Bricks
Sand
Miscellaneous
30
40
20
10
108°
144°
72°
36°

Plus One Economics Question Paper June 2022 Malayalam Medium 1

29 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 29.
സ്കാറ്റർ ഡയഗ്രത്തിന്റെ സഹായത്തോടെ പോസിറ്റീവ് സഹബ ന്ധം, നെഗറ്റീവ് സഹബന്ധം, പൂർണ പോസിറ്റീവ് സഹബന്ധം, പൂർണ നെഗറ്റീവ് സഹബന്ധം എന്നിവ വ്യക്തമാക്കുക.
Answer:
A scatter diagram is a simple but useful technique for visually examining the type of relationship between two variables.

പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 2
When the plotted points show a rising trend from the lower left hand corner to the upper right hand corner and if they are very closely held together, this type of association is known as postive correlation.

നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 3
Here the plotted points show a falling trend from up- per level hand corner to the lower right hand corner.

പൂർണ്ണ പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 4
Here the plotted points lie on a straight line rising from the lower left hand corner to the upper right hand corner.

പൂർണ്ണ നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 5
Here the points lie on a straight line falling from the upper left hand corner to the lower right hand corner.

Question 30.
ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ഇന്ത്യൻ കാർഷിക മേഖലയിലെ മുരടിപ്പിന്റെ കാരണങ്ങൾ വിശദമാക്കുക.
Answer:
ബ്രിട്ടീഷ് ഭരണകാലത്ത് കാർഷികമേഖല സ്തംഭനാവസ്ഥയിലാ യിരുന്നു. ഇതിന്റെ കാരണങ്ങൾ താഴെ പറയുന്നവയാണ്.

  1. ചൂഷണാത്മകമായ ഭൂനികുതി സമ്പ്രദായം.
  2. കൃഷിയുടെ സാങ്കേതികവൽക്കരണത്തിന്റെ അപര്യാപ്തത.
  3. ജലസേചന സൗകര്യങ്ങളുടെ കുറവ്.
  4. കാർഷിക കടങ്ങൾ

Question 31.
(a) ഉൾച്ചേർക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള, ഒഴിവാക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള എന്നിവ വേർതിരിച്ചറിയുക.
(b) ചുവടെ നൽകിയിരിക്കുന്ന ക്ലാസ് ഇടവേളകൾ ഏത് തര മാണെന്ന് തിരിച്ചറിയുക.
Plus One Economics Question Paper June 2022 Malayalam Medium 6
Answer:
ഉൾച്ചേർക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
ഒരു ക്ലാസിന്റെ ഉച്ചസീമ ആ ക്ലാസിൽ തന്നെ ഉൾക്കൊള്ളിച്ചിരി ക്കുന്ന രീതിയാണിത്.

ഒഴിവാക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
ഒരു ക്ലാസിന്റെ ഉച്ചസീമ അടുത്ത ക്ലാസിന്റെ നീചസീമ ആക ത്തക്കവിധത്തിൽ ക്രമപ്പെടുത്തുകയാണെങ്കിൽ അതിനെ ഒഴിവാ ക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള എന്നുവിളിക്കുന്നു.

ഉൾച്ചേർക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
Plus One Economics Question Paper June 2022 Malayalam Medium 7
ഒഴിവാക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
Plus One Economics Question Paper June 2022 Malayalam Medium 8

Plus One Economics Question Paper June 2022 Malayalam Medium

Question 32.
ചൈന സ്വീകരിച്ച വികസനതന്ത്രങ്ങൾ വിശദമാക്കുക.
Answer:
1949 – ൽ രൂപീകൃതമായ ചൈനീസ് റിപ്പബ്ലിക്ക് പൊതുമേഖലാ നയമാണ് ‘എല്ലാ മേഖലയിലും നടപ്പാക്കിയത്. ചൈന നടപ്പാക്കിയ നയങ്ങളെ ചുവടെ കൊടുത്തിരിക്കുന്നു.

  1. കാർഷികരംഗത്തെ കമ്മ്യൂൺ സമ്പ്രദായം ഉപേക്ഷിച്ചു.
  2. സ്വകാര്യമൂലധ നിക്ഷേപം അനുവദിച്ചു.
  3. വിദേശമൂലധന നിക്ഷേപം പ്രോത്സാഹിപ്പിച്ചു.
  4. പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിച്ചു.

Question 33.
ഇന്ത്യയിലെ കാർഷിക വിപണന സംവിധാനങ്ങൾ മെച്ചപ്പെടു ത്താൻ അവലംബിച്ച നാല് മാർഗ്ഗങ്ങൾ സൂചിപ്പിക്കുക.
Answer:
ഇന്ത്യയിലെ കാർഷിക വിപണന സംവിധാനത്തെ മെച്ചപ്പെടുത്താ നായി വിപുലമായ സംവിധാനങ്ങളാണ് ഗവൺമെന്റ് നടപ്പിലാ ക്കിയിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്.

  • റെഗുലേറ്റഡ് മാർക്കറ്റുകൾ രൂപീകരിച്ചു.
  • അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അതായത് ഗതാ ഗത സൗകര്യങ്ങൾ, വെയർഹൗസ്, ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, സംസ്കരണ ശാലകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി.
  • സഹകരണ വിപണനത്തെ പ്രോത്സാഹിപ്പിച്ചു.
  • താങ്ങുവില പ്രഖ്യാപിച്ചു.
  • കരുതൽ ധാന്യശേഖരം സൂക്ഷിച്ചു.
  • കാർഷിക വായ്പാസൗകര്യം നൽകി.
  • പൊതുവിതരണസംവിധാനം ശക്തമായി നടപ്പാക്കി.

34 മുതൽ 38 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)

Question 34.
ഇന്ത്യയിലെ മനുഷ്യമൂലധന സ്വരൂപണത്തിന്റെ ഉറവിടങ്ങൾ വിശ കലനം ചെയ്യുക.
Answer:
ഏതൊരു രാജ്യത്തിന്റെയും വികസനത്തെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മനുഷ്യമൂലധനം. മനുഷ്യമൂലധന രൂപീകരണത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയു ന്നവയാണ്.

a. വിദ്യാഭ്യാസ നിക്ഷേപം
മികച്ച വിദ്യാഭ്യാസം ജനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധി പ്പിക്കുന്നു.

b. ആരോഗ്യനിക്ഷേപം
മനുഷ്യരുടെ നിലവാരം വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് മെച്ചപ്പെട്ട ആരോഗ്യം.

c. തൊഴിൽ പരിശീലന രംഗത്തെ നിക്ഷേപം
കാലഘട്ടത്തിനനുസരിച്ച് പുതിയ പ്രവണതകളെ തൊഴിൽ രംഗത്ത് പരിചയപ്പെടുത്തി തൊഴിലാളികളുടെ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനായി തൊഴിൽ പരിശീലനം അത്യാവ ശ്വമാണ്.

d. കുടിയേറ്റം
ഇത് കൂടുതൽ മെച്ചപ്പെട്ട തൊഴിലിനും വരുമാന വർധന വിനും കാരണമാകുന്നു.

e. അറിവുസമ്പാദനം
മെച്ചപ്പെട്ട മാനവവികസനത്തിനുള്ള ഉറവിടങ്ങൾ അതായത് വിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ യെക്കുറിച്ചുള്ള അറിവ് ലഭ്യമാകേണ്ടതാണ്.

Question 35.
മാനക വ്യതിയാനം, വ്യതിയാനത്തിന്റെ ഗുണാങ്കം എന്നിവ കണ ക്കാക്കുക.
10, 12, 14, 13, 16
Answer:
Plus One Economics Question Paper June 2022 Malayalam Medium 9

Question 36.
ഊർജ്ജസ്രോതസുകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
രാജ്യത്തിന്റെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് ഊർജ്ജമേഖല. ഊർജ്ജത്തിന്റെ ഉറവിടങ്ങളെ രണ്ടായി തരംതിരിക്കാം.

1. വാണിജ്യ ഊർജ്ജം
2. വാണിജ്യ ഇതര ഊർജ്ജം

1. വാണിജ്യ ഊർജ്ജം
വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഊർജ്ജമാണ് വാണിജ്യ ഊർജ്ജം. ഉദാഹരണം – കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി

2. വാണിജ്യ ഇതര ഊർജ്ജം
ഗാർഹികമായ കാര്യങ്ങൾക്ക് കൂടുതലായി ഉപയോഗി ക്കുന്ന ഊർജ്ജ ഉറവിടത്തെ വാണിജ്യ, ഇതര ഊർജ്ജം എന്നുപറയാം. ഉദാ: വിറക്, ചവറ്, ഉണങ്ങിയ ചാണകം. ഊർജ്ജത്തെ വീണ്ടും രണ്ടായി തരം തിരിക്കാം.

1. പാരമ്പര്യ ഊർജ്ജ സ്രോതസ്
2. പാരമ്പര്യേതര ഊർജ്ജസ്രോതസ്

1. പാരമ്പര്യ ഊർജ്ജ സ്രോതസ്
കാലങ്ങളായി നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജ ഉറവിടങ്ങളെ പാരമ്പര്യ ഊർജ്ജസ്രോതസ് എന്ന് വിളിക്കുന്നു. ഉദാ: കൽക്കരി, പെട്രോളിയം, വൈദ്യുതി

2. പാരമ്പര്യേതര ഊർജ്ജ സ്രോതസ്
പുതിയ കാലഘട്ടത്തിലെ നവീന സാങ്കേതിക രീതികൾ ഉപ യോഗപ്പെടുത്തി ഉൽപാദിപ്പിക്കുന്ന ഉർജ്ജമാണ് പാര മ്പര്യേതര ഇതര ഊർജ്ജം ഇതിന്റെ ഉറവിടങ്ങൾ താഴെപറ യുന്നവയാണ്.
1. സൂര്യൻ, കാറ്റ്, വേലിയേറ്റം, തിരമാല, ബയോഗ്യാസ്

Plus One Economics Question Paper June 2022 Malayalam Medium

Question 37.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങൾ ഉപയോഗിച്ച് ലെസ് ദാൻ ഓജീവ് മോർ ദാൻ ഓജീവ് എന്നിവ വരക്കുക.

Class
ക്ലാസ്
Frequency
ആവൃത്തി
0 – 10
10 – 20
20 – 30
30 – 40
40 – 50
50 – 60
5
10
15
20
10
10

Answer:

Class Frequency Less than cumulative More than cumulative
0 – 10
10 – 20
20 – 30
30 – 40
40 – 50
50 – 60
5
10
15
20
10
10
5
15
30
50
60
70
70
65
55
40
20
10

Less than Ogive
Plus One Economics Question Paper June 2022 Malayalam Medium 10
More than Ogive
Plus One Economics Question Paper June 2022 Malayalam Medium 11

Question 38.
1990 കളിൽ ഇന്ത്യ നടപ്പിലാക്കിയ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ധനകാര്യ മേഖലയിലും നികുതി മേഖലയിലും നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ വിശദമാക്കുക.
Answer:
1991ലാണ് ഇന്ത്യ സാമ്പത്തിക പരിഷ്കാര നയങ്ങൾ നടപ്പാക്കി യത്. ഒരുപാട് തലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ നടപടിക്രമ ങ്ങൾ, അവ താഴെപറയുന്നവയാണ്.

a. നികുതി പരിഷ്കാരങ്ങൾ
സാമ്പത്തിക പരിഷ്കാരത്തിന്റെയും ഉദാരവൽക്കരണത്തി ന്റെയും ഭാഗമായി ആണ് നികുതി പരിഷ്കാരങ്ങൾ നടപ്പാക്കിയ ത്. ഇവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്.
a. വ്യക്തിഗത ആദായനികുതി നിരക്ക് കുറച്ചു.
b. കമ്പനി ആദായനികുതി കുറച്ചു.
c. എക്സൈസ് തീരുവ കുറച്ചു.
d. കസ്റ്റംസ് തീരുവ കുറച്ചു.

b. ധനകാര്യമേഖലയിലെ പരിഷ്കാരങ്ങൾ
ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ ബാങ്കു കൾ, ഇൻഷുറൻസ്, നിക്ഷേപ ബാങ്കിങ്, മൂലധന വിപണി പ്രവർത്തനങ്ങൾ, വിദേശവിനിമയ പ്രവർത്തനങ്ങൾ എന്നിവയെ യാണ്. പരിഷ്കാരങ്ങൾ താഴെപറയുന്നവയാണ്.
a. ബാങ്ക് ശാഖ ലൈൻസൻസിങ് ഉദാരമാക്കി.
b. വിദേശ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും പ്രവർത്തിക്കാനുള്ള അനുമതി നൽകി.
c. വായ്പ ഡെപ്പോസിറ്റ് നിരക്കുകൾ കുറച്ചു.
d. CRR, SLR എന്നിവ കുറച്ചു.
e. സ്വകാര്യമേഖലയിൽ ഇൻഷുറൻസ് കമ്പനികളെ പ്രവർത്തി ക്കാൻ അനുവദിച്ചു.
f. മൂലധന വിപണിയുടെ പ്രവർത്തനം ഉദാരമാക്കി.
g. മ്യൂച്വൽഫണ്ട് ബിസിനസിൽ സ്വകാര്യ മേഖലയെ അനുവ ദിച്ചു.
h. ഇന്ത്യൻ മൂലധന വിപണിയിൽ വിദേശ നിക്ഷേപം അനുവ ദിച്ചു.

39 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 39.
സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ വിശകലനം ചെയ്യുക.
Answer:
പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ച് പരിസ്ഥി തിക്ക് ദോഷം വരുത്താതെ വികസനം നേടുക എന്നതാണ് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാരമ്പ ശ്വേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരമ്പര്യമായ അറിവുകളെയും രീതികളേയും പ്രോത്സാഹിപ്പി ക്കുക, ജൈവകൃഷി രീതി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

സുസ്ഥിര വികസനത്തിനായ പദ്ധതികൾ
a. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം
ഇതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു വലിയ പരിധി വരെ കുറക്കാൻ പറ്റും.

ഇതിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ
i. LPG, ഗോബർഗ്യാസ് എന്നിവയെ ഗ്രാമീണതലത്തിൽ ഉപ യോഗിക്കുക.
ii. നഗരപ്രദേശത്ത് CNG ഉപയോഗം പ്രോത്സാഹിപ്പിക്കൽ.
iii. കാറ്റിൽനിന്നുള്ള ഊർജ്ജത്തെ ഉപയോഗപ്പെടുത്തുക.
iv. സൗരോർജ്ജത്തിന്റെ ഉപയോഗം
v. ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കൽ

b. പരമ്പരാഗതമായ അറിവിന്റേയും രീതികളുടേയും
ഉപയോഗം മാരകമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങൾ കുറക്കാനും ഈ രീതി ഉപകരിക്കുന്നു.

c. ജൈവകൃഷി
ഇത് പ്രകൃതി സൗഹൃദ കാർഷിക രീതിയാണ്. ഇതിലൂടെ പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

d. ജൈവകീട നിയന്ത്രണം
ജൈവകീടനാശിനിയുടെ ഉപയോഗം പരിസ്ഥിതിയുടെ നില വാരം ഉയർത്തുന്നു.
മേൽപറഞ്ഞ രീതികളുടെ കൃത്യമായ പ്രയോഗം സുസ്ഥിരവിക സനം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുന്നു.

Question 40.
ചുവടെ നൽകിയവയിൽ നിന്നും മാധ്യം മധ്യാങ്കം എന്നിവ കണ ക്കാക്കുക.

Class
ക്ലാസ്
Frequency
ആവൃത്തി
0 – 20
20 – 40
40 – 60
60 – 80
80 – 100
2
6
16
10
6

Answer:
Plus One Economics Question Paper June 2022 Malayalam Medium 12
which corresponds to class 40 – 60.
Here,
L = 40
\(\frac{N}{2}\) = 20
cf = 8
f = 16
c = 20
the equation becomes
40 + \(\frac{20 – 8}{16}\) × 20
= 40 + \(\frac{12}{16}\) × 20
= 40 + 15 = 55

Plus One Economics Question Paper June 2022 Malayalam Medium

Question 41.
ദാരിദ്ര്യ നിർമ്മാർജനത്തിനായി ഒരു ത്രിതല സമീപനമാണ് ഇന്ത്യ യിൽ സ്വീകരിച്ചിരിക്കുന്നത്.
(a) ദാരിദ്ര്യ നിർമ്മാർജന പരിപാടികൾ വിശകലനം ചെയ്യുക.
(b) ദാരിദ്ര്യ നിർമ്മാർജന പരിപാടികളെ വിമർശനാത്മകമായി വിലയിരുത്തുക.
Answer:
ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ദാരിദ്ര്യം. ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടി ഗവൺമെന്റ് ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരിക്കുന്നു. ഇവയെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം.
1. സ്വയം തൊഴിൽ പദ്ധതികൾ
2. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
3. സാമൂഹ്യസുരക്ഷാ പദ്ധതികൾ

1. Self-employment and wage employment programmes (സ്വയംതൊഴിൽ പദ്ധതികൾ)
a. സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
ദാരിദ്ര്യനിർമ്മാർജനത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധ തിയാണിത്. 1999 ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ഇത് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ എന്നും നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ എന്ന പേരിലും അറിയപ്പെടുന്നു.

b. പം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

c. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം
സ്വയംതൊഴിൽ കണ്ടെത്താൻ ചെറുപ്പക്കാരെ സഹായി ക്കുന്ന പദ്ധതിയാണിത്. ഖാദി ഗ്രാമീണ വ്യവസായം വഴി യാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

d. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.

e. ജവഹർ റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.

f. നെഹ്രു റോസ്ഗാർ യോജന
നഗരമേഖലയിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

g. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഇതിന്റെ അടിസ്ഥാനം 2005ലെ ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് നിയമമാണ്. നിശ്ചിത കൂലിയിൽ താൽപര്യമുള്ള വ്യക്തികൾക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഈ പദ്ധതി ഉറപ്പു നൽകുന്നു. ഇപ്പോൾ ഈ പദ്ധതി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു.

7. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
8. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന

II. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
a. പൊതുവിതരണ സംവിധാനം: ഇതിലൂടെ റേഷൻ കട വഴി വളരെ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങൾ സാധാരണക്കാ രിലേക്ക് എത്തിക്കുന്നു.

b. സംയോജിത ശിശുവികസന സേവനപദ്ധതി (ICDS) – അമ്മ മാർക്കും, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആരോ ഗ്വപരമായ സേവനങ്ങളും പോഷകാഹാരവും ഉറപ്പാക്കുന്നു.

c. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി. ഈ പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് പാചകം ചെയ്ത ഭക്ഷണം സൗജന്യ മായി നൽകുന്നു.

d. അന്നപൂർണ്ണ പദ്ധതി: പെൻഷൻ ആനുകൂല്യം ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് 10 kg ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.

e. അന്ത്യോദയ അന്നയോജന തീവ്രദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തീരെ തുച്ഛമായ വിലയ്ക്ക് ഭക്ഷ്യധാന്യ ങ്ങൾ നൽകുന്ന പദ്ധതിയാണിത്.

III. സാമൂഹ്യസുരക്ഷാ പദ്ധതികൾ
അസംഘടിത മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക ളാണ് ഇവയിൽ കൂടുതലും.

a. ആം ആദ്മി ബീമയോജന: അസംഘടിത മേഖലയിലെ തൊഴി ലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാ ണിത്.

b. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി: BPL കുടുംബത്തിലെ 65 – ന് മേൽ പ്രായമുള്ളവർക്ക് മാസം 500 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്.

c. രാഷ്ട്രീയ സ്വാസ്തിക ഭീമായോജന: BPL കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

d. അടൽ പെൻഷൻ യോജന: 18-40 ഇടയിൽ ഉള്ള അസം ഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഉള്ള പെൻഷൻ പദ്ധതിയാണിത്.

e. ജനശ്രീ ഭീമയോജന: BPL കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

f. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന: ചെറിയ തുകക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ബാങ്ക് എക്കൗണ്ട് ഉള്ള 18-50നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പദ്ധതി.

7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന: അപകടമരണം, അംഗ വൈകല്യം എന്നിവ സംഭവിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ആണിത്. 2 ലക്ഷം രൂപയാണ് തുക. ഇതിന്റെ പ്രീമിയം വർഷത്തിൽ 12 രൂപയാണ്.

8. നാഷണൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാം: സംരക്ഷിക്കാൻ ആരും ഇല്ലാത്ത വൃദ്ധർ, വിധവകൾ, പാവപ്പെട്ട സ്ത്രീകൾ എന്നിവർക്ക് പെൻഷൻ നൽകുന്ന പദ്ധതിയാണിത്.

ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പോരായ്മകൾ

  1. പദ്ധതികൾക്കായി നീക്കിവെച്ച വിഹിതം അപര്യാപ്തമാണ്.
  2. പദ്ധതി നടപ്പാക്കുന്ന സംവിധാനം അഴിമതിയും കെടുകാ ര്യസ്ഥതയും നിറഞ്ഞതാണ്.
  3. പദ്ധതികളിൽ പലവിധ ചോർച്ചകളും ഉണ്ട്.
  4. പല പദ്ധതികളും അനർഹർ ഉപയോഗപ്പെടുത്തുന്നു.

Plus One Economics Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper March 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (8 × 1 = 8)

Question 1.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ കാർഷിക മേഖലയിൽ സമത്വം കൈവരിക്കുന്നതിനായി നടപ്പിലാക്കിയ നടപടി ഏത്?
(a) സാങ്കേതിക വിദ്യയിലെ പുരോഗതി
(b) സ്വാത്രയത്വം
(c) ഭൂപരിഷ്കരണം
(d) വൈവിധ്യ വൽക്കരണം
Answer:
(c) ഭൂപരിഷ്കരണം

Question 2.
ചുവടെ നൽകിരിക്കുന്നവയിൽ പരോക്ഷ നികുതി ഏത്?
(a) വരുമാന നികുതി
(b) സാധന സേവന നികുതി
(c) കോർപ്പറേഷൻ നികുതി
(d) സ്വത്ത് നികുതി
Answer:
(b) സാധന സേവന നികുതി

Question 3.
സ്വതന്ത്ര പൂർവ്വ ഇന്ത്യയിൽ ദാരിദ്ര്യ രേഖ ചർച്ച ചെയ്യുന്നതി നായി ജയിൽ ജീവിത ചെലവ് ഉപയോഗിച്ചത് ആരാണ്?
(a) വി.കെ. ആർ. വി. റാവു
(b) ജവഹർലാൽ നെഹ്റു
(c) ദാദാബായ് നവറോജി
(d) ആർ.സി.ദേശായി
Answer:
(c) ദാദാബായ് നവറോജി

Question 4.
ഹോർട്ടികൾച്ചർ ബന്ധപ്പെട്ടിരിക്കുന്നത്:
(a) പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഉല്പാദനം
(b) ഫലങ്ങൾ, പച്ചക്കറികൾ, പൂക്കൾ തുടങ്ങിയവ യുടെ ഉല്പാദനം
(c) മത്സ്യ ഉല്പാദനം
(d) മൃഗപരിപാലനം
Answer:
(b) ഫലങ്ങൾ, പച്ചക്കറികൾ, പൂക്കൾ തുടങ്ങിയവ യുടെ ഉല്പാദനം

Question 5.
പ്രാഥമിക മേഖലയിൽ ഉൽപ്പെടുന്നത്.
(a) നിർമ്മാണം
(b) വ്യാപാരം
(c) ഉല്പാദനം
(d) ഖനനവും ക്വാറിയും
Answer:
(d) ഖനനവും ക്വാറിയും

Question 6.
സാഖ്യകത്തിൽ ‘സമസ്തം’ (Population) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്:
(a) രാജ്യത്തെ ആകെ ജനങ്ങളുടെ എണ്ണം
(b) ലോകത്തെ ആകെ ജനങ്ങളുടെ എണ്ണം
(c) പഠന മേഖലയിലെ ആകെ ഇനങ്ങൾ
(d) പഠന മേഖലയിലെ തെരഞ്ഞെടുക്കപെടുന്ന ഇനങ്ങൾ
Answer:
(c) പഠന മേഖലയിലെ ആകെ ഇനങ്ങൾ

Plus One Economics Question Paper March 2023 Malayalam Medium

Question 7.
ചുവടെ നൽകീരിക്കുന്ന വിയൽ ആവൃത്തി ഡയഗ്രം ഏതാണ്?
(a) ഹിസ്റ്റോഗ്രാം
(b) പൈ ഡയഗ്രം
(c) സംപിൾ ബാർ ഡയഗ്രം
(d) മൾട്ടിപ്പിൾ ബാർ ഡയഗ്രം
Answer:
(a) ഹിസ്റ്റോഗ്രാം

Question 8.
ഒരു മണിയെ രണ്ട് തുല്യഭാഗങ്ങളായി വേർതിരിക്കുന്ന കേന്ദ്രീയ പ്രവണതാ അളവ് ഏതാണ്?
(a) ചതുർത്ഥകം
(b) സമാന്തരമാധ്യം
(c) മധ്യാങ്കം
(d) ബഹുലകം
Answer:
(c) മധ്യാങ്കം

Question 9.
ചുവടെ നൽകിയിരിക്കുന്നവിയൽ, ഒരു ശ്രേണിയിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചു കാണപ്പെടുന്ന മൂല്യം ഏതാണ്?
(a) ശതമങ്ങൾ
(b) റെയ്ഞ്ച്
(c) ആവൃത്തി
(d) ബഹുലകം
Answer:
(d) ബഹുലകം

Question 10.
ജീവിത ചെലവ് സൂചിക എന്ന് അറിയപെടുന്ന സുചി കാങ്കം?
(a) മൊത്തവില സൂചിക
(b) ഉപഭോക്തൃ്വവില സൂചിക
(c) മനുഷ്യവികസന സൂചിക
(d) സെൻസെക്സ്
Answer:
(b) ഉപഭോക്തൃ്വവില സൂചിക

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 11.
ഇന്ത്യയിൽ ദാരിദ്ര്യത്തിനുള്ള ഏതെങ്കിലും നാല് കാരണങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ദാരിദ്ര്യം. ഇതി നുള്ള പ്രധാന കാരണങ്ങൾ.

  1. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസമത്വം
  2. പാർശ്വവൽക്കരണം
  3. തൊഴിലില്ലായ്മ
  4. കടബാധ്യത

Question 12.
കാർഷിക ഉല്പാദന പ്രവർത്തനങ്ങളിലെ വൈവിധ്യ വൽക്ക രണത്തിന്റെ രണ്ട് ഭാഗങ്ങൾ എതെല്ലാം.
Answer:
കൃഷിയുടെ വൈവിധ്യവത്ക്കരണത്തിന്റെ വിവിധ തലങ്ങൾ

  1. കാർഷിക സമ്പ്രദായത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ
  2. കൃഷിയിൽ നിന്നും തൊഴിലാളികളെ അനുബന്ധതൊ ഴിലിലേക്ക് കൊണ്ടുവരുവാൻ.

Plus One Economics Question Paper March 2023 Malayalam Medium

Question 13.
പൈലറ്റ് സർവെയുടെ ഏതെങ്കിലും രണ്ട് മേന്മകൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. ചോദ്യാവലിയുടെ നിലവാരം പരിശോധിക്കാൻ.
  2. യഥാർത്ഥ പഠനത്തിന് വേണ്ടിവരുന്ന സമയവും പണ ലവും കണക്കാക്കാൻ.

Question 14.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും കേവല മൊത്ത വില സൂചികാങ്കം കണക്കാക്കുക:

ഇനം അടിസ്ഥാന വർഷവില തന്നാണ്ട് വില
A 4 6
B 6 6
C 4 5
D 2 5

Answer:
P01 = \(\frac{\Sigma P_1}{\Sigma P_0}\) × 100
\(\frac{1}{2}\) × 100
= 137.5

Question 15.
ഒരു പ്രോജക്റ്റ് നിർമ്മിക്കുന്നതിനുള്ള ഏതെങ്കിലും നാല് ഘട്ടങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. പഠനവിഷയം / പഠനമേഖല തിരഞ്ഞെടുക്കൽ
  2. എവിടെ നിന്ന് വിവരശേഖരണം നടത്തും എന്ന് തീരു മാനിക്കുക.
  3. വിവരശേഖരണം
  4. ശേഖരിച്ച വിവരങ്ങളെ ക്രോഡീകരിച്ച് അവതരിപ്പി ക്കുക.
  5. വിവരവിശകലനവും വ്യാഖ്യാനവും
  6. നിഗമനം

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 =12)

Question 16.
ചുവടെ നൽകിയിരിക്കുന്നവയ്ക്ക് അനുയോജ്യമായ സാമ്പ ത്തിക പദം എഴുതുക:
(a) Plus One Economics Question Paper March 2023 Malayalam Medium 1
(b) ജീവനോപധിക്കായി ഒരു സ്ഥപനം ഉടമസ്ഥതയിൽ വച്ച് പ്രവർത്തിക്കുന്ന തൊഴിലാളികൾ.
(c) സ്വയം തൊഴിൽ, സ്ഥിരം ശമ്പള തൊഴിൽ എന്നിവയിൽ നിന്നും കൂലി തൊഴിലിലേക്ക് മാറുന്ന പ്രക്രിയ.
Answer:
a) തൊഴിൽ ജനസഖ്യാനുപാതം (തൊഴിൽ പങ്കാളിത്ത നി രക്ക്)
b) സ്വയം തൊഴിൽ

Question 17.
പരിസ്ഥിതിയുടെ ധർമ്മങ്ങൾ കാണിക്കുന്ന ചാർട്ട് പൂർത്തി യാക്കുക.

പരിസ്ഥിതിയുടെ ധർമ്മങ്ങൾ
• സൗന്ദര്യാനുഭൂതി പ്രദാനം ചെയ്യുന്നു.


Answer:
വിഭവങ്ങൾ പ്രദാനം ചെയ്യുന്നു. മാലിന്യങ്ങളെ ഉൾക്കൊള ളുന്നു. ജീവന്റെ നിലനിൽപ്പിനാധാരമായി വർത്തിക്കുന്നു.

Question 18.
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് സാംഖിക ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഏതെങ്കിലും മൂന്ന് മേഖലകൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. സാമ്പത്തിക പ്രശ്നപരിഹാരത്തിന് സഹായിക്കുന്നു.
  2. സാമ്പത്തികാസൂത്രണത്തിന് സഹായിക്കുന്നു
  3. സാമ്പത്തിക നയരൂപീകരണത്തിന് സഹായിക്കുന്നു.

Question 19.
സന്തത ചരവും അസന്തത ചരവും തമ്മിൽ വേർതിരിച്ചെ ഴുതുക. ഓരോന്നിനും അനുയോജ്യമായ ഉദാഹരണം എഴു തുക.
Answer:
ചില പ്രത്യേകമൂല്യങ്ങളെ മാത്രം സ്വീകരിക്കാൻ കഴിയുന്ന ചരണങ്ങളെ സന്തതരം എന്നുപറയുന്നു. ഉദാ : ജനസംഖ

ഏതൊരു മൂല്യത്തെയും സ്വീകരിക്കാവുന്ന ചരങ്ങളെ അസ ആതചരം എന്നുപറയുന്നു. ഉദാ : ഉയരം.

Question 20.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും പെ ഡയഗ്രം നിർമ്മിക്കുക.

ചെലവ് ഇനങ്ങൾ ശതമാനം
തൊഴിൽ നിരക്ക് 60
തടി 15
ഇരുമ്പ് 5
ഇഷ്ടിക 12
സിമന്റ് 4
മേൽനോട്ടം 4

Answer:

ചെലവ് ഇനങ്ങൾ ശതമാനം ഡിഗ്രി (0)
തൊഴിൽ നിരക്ക് 60 216
തടി 15 54
ഇരുമ്പ് 5 18
ഇഷ്ടിക 12 43.2
സിമന്റ് 4 14.4
മേൽനോട്ടം 4 14.4
100 360

Plus One Economics Question Paper March 2023 Malayalam Medium 2

Plus One Economics Question Paper March 2023 Malayalam Medium

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 21.
ഹരിത വിപ്ലവത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യൻ കാർഷിരംഗത്ത് നടപ്പാക്കിയ വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്ന സാങ്കേതിക പദമാണ് ഹരിതവിപ്ലവം. കാർഷിക രംഗത്ത് ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യ മിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ പ്രധാ നപ്പെട്ട ഘടകങ്ങൾ അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ, യന്ത്രവൽക്കരണം, ജലസേചന സൗകര്യങ്ങൾ,രാസകീടനാ ശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം, കുറഞ്ഞ പലിശയ്ക്ക് വായ്പ.

Question 22.
(a) കാർഷിക വിപണന സംവിധാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
(b) ഇന്ത്യയിൽ കാർഷിക വിപണനം മെച്ചപെടുത്തുന്നതിന് എടുത്തിട്ടുള്ള ഏതെങ്കിലും മൂന്ന് ഉദ്യമങ്ങൾ പട്ടികപ്പെ ടുത്തുക.
Answer:
കാർഷിക വിപണനത്തിലെ വിവിധ ഘട്ടങ്ങൾ :

a) ശേഖരണം, സംഭരണം, സംസ്ക്കരണം, ചരക്ക് നീക്കം, പാക്കിങ്, തരംതിരിക്കൽ, വിതരണം
b) ക്രമീകൃത വിപണി, സഹകരണ വിപണികൾ, അടിസ്ഥാ നസൗകര്യങ്ങൾ സൃഷ്ടിക്കൽ അതായത് റോഡ്, റയിൽ, സംഭരണ ശാലകൾ, ശീതീകരിച്ച സംഭരണ ശാലകൾ, സംസ്കരണ യൂണിറ്റുകൾ, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങ് വില.

Question 23.
കോളം ‘A’ യും കോളം ‘B’ യും ചേരുംപടി ചേർക്കുക.

A B
i. കമ്മ്യൂൺ സംവിധാനം വിദ്യാർത്ഥികളെയും തൊഴിൽ വിദഗ്ധ രെയും പഠിക്കുന്ന തിനും ജോലിക്കു മായി ഗ്രാമങ്ങളി ലേക്ക് അയച്ചു.
ii. ഉയർന്ന പ്രത്യുൽപാദന നിരക്ക് രാജ്യത്തിന്റെ ഉർന്ന തോതിലുള്ള വ്യാവ സായികവൽക്കരണം
iii. മഹത്തായ തൊഴിലാളി സാംസ്ക്കാരിക വിപ്ലം ഭൂമിയിലെ സംഘടിത കൃഷി രീതി
iv. വൻ കുതിച്ച് ചാട്ടം പാകിസ്ഥാൻ

Answer:

A B
i. കമ്മ്യൂൺ സംവിധാനം ഭൂമിയിലെ സംഘടിത കൃഷി രീതി
ii. ഉയർന്ന പ്രത്യുൽപാദന നിരക്ക് പാകിസ്ഥാൻ
iii. മഹത്തായ തൊഴിലാളി സാംസ്ക്കാരിക വിപ്ലം വിദ്യാർത്ഥികളെയും തൊഴിൽ വിദഗ്ധ രെയും പഠിക്കുന്ന തിനും ജോലിക്കു മായി ഗ്രാമങ്ങളി ലേക്ക് അയച്ചു.
iv. വൻ കുതിച്ച് ചാട്ടം ഭൂമിയിലെ സംഘടിത കൃഷി രീതി

Question 24.
ചുവടെ നൽകിയിരിക്കുന്ന സഹബന്ധങ്ങളെ കാണിക്കുന്ന സ്കാറ്റർ ഡയഗ്രങ്ങൾ വരയ്ക്കുക:
(a) പൂർണ്ണ പോസിറ്റീവ് സഹബന്ധം
(b) നെഗറ്റീവ് സഹബന്ധം
(c) നെഗറ്റീവ് നോൺ ലീനിയർ സഹബന്ധം
(d) പോസിറ്റീവ് സഹബന്ധം
Answer:
(a) പൂർണ്ണ പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper March 2023 Malayalam Medium 3
(b) നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper March 2023 Malayalam Medium 4
(c) നെഗറ്റീവ് നോൺ ലീനിയർ സഹബന്ധം
Plus One Economics Question Paper March 2023 Malayalam Medium 5
(d) പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper March 2023 Malayalam Medium 6

Plus One Economics Question Paper March 2023 Malayalam Medium

Question 25.
സൂചികാങ്ക നിർമ്മിതിയിലെ ഏതെങ്കിലും 4 പ്രശ്നങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:

  1. സൂചികാങ്കത്തിന്റെ ഉദ്ദേശം.
  2. അടിസ്ഥാന വർഷത്തിന്റെ തിരഞ്ഞെടുപ്പ്
  3. ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ (Items)
  4. വിവര ശ്രോതസ്സിന്റെ തിരഞ്ഞെടുപ്പ്.
  5. ശരിയായ സമവാക്യത്തിന്റെ തിരഞ്ഞെടുപ്പ്.

26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 26)

Question 26.
ഇന്ത്യയിലെ മനുഷ്യ മൂലധന രൂപീകരണത്തിന്റെ ഉറവിട ങ്ങൾ വിശദീകരിക്കുക.

Number of shares Shareholders
0 – 10 60
10 – 20 80
20 – 30 12
30 – 40 28
40 – 50 20

Answer:

  • വിദ്യാഭ്യാസത്തിൽ നടത്തുന്ന നിക്ഷേപം : മാനവ മൂലധന രൂപീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിദ്യാഭ്യാസം. അതിനാൽ വിദ്യാഭ്യാസ പുരോഗതിക്കായി നട ത്തുന്ന നിക്ഷേപം മാനവ മൂലധന രൂപീകരണത്തിലെ പ്രധാന ഘടകമാണ്.
  • ആരോഗ്യരംഗത്ത് നടത്തുന്ന നിക്ഷേപം
  • തൊഴിൽ പരിശീലനത്തിനായി നടത്തുന്ന നിക്ഷേപം.
  • കുടിയേറ്റം
  • കൃത്യമായ വിവരങ്ങൾ വാർത്തകൾ ലഭിക്കുന്നതിനായി നടത്തുന്ന ചിലവുകൾ നിക്ഷേപം.

Question 27.
ചുവടെ നൽകിയിരിക്കുന്ന ചരങ്ങളിൽ നിന്ന് ഗ്രാഫ് വരച്ച് മധ്വാങ്കം കണക്കാക്കുക.

ഓഹരികളുടെ എണ്ണം ഓഹരി ഉടമ
0 – 10 60
10 – 20 80
20 – 30 12
30 – 40 28
40 – 50 20

Answer:
Plus One Economics Question Paper March 2023 Malayalam Medium 7

Question 28.
ക്ലാസ്സ് ഇടവേള 7 ആയി പരിഗണിച്ച് ഉൾചേർക്കൽ രീതി യിൽ ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും ആവൃത്തി വിതരണ പട്ടിക തയ്യാറാക്കുക:
Plus One Economics Question Paper March 2023 Malayalam Medium 8
Answer:
Plus One Economics Question Paper March 2023 Malayalam Medium 9

Question 29.
(a) പ്രാഥമിക ദത്തശേഖരണത്തിനായി ഒരു ഗവേഷകൻ ഉപ യോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?
(b) ഏതെങ്കിലും ഒരു മാർഗ്ഗത്തിന്റെ മേന്മകൾ എഴുതുക.
Answer:

  1. വ്യക്തിഗത അഭിമുഖം
  2. ടെലിഫോൺ അഭിമുഖം
  3. തപാൽ വഴിയുള്ള ചോദ്യാവലി

വ്യക്തിഗത അഭിമുഖത്തിന്റെ ഗുണങ്ങൾ

  1. ഉയർന്ന പ്രതികരണ സാധ്യത
  2. എല്ലാതരം ചോദ്യങ്ങളും ഉൾപ്പെടുത്താം
  3. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം
  4. വിവരാണാത്മകമായ ചോദ്യങ്ങൾ ചോദിക്കാം.

Plus One Economics Question Paper March 2023 Malayalam Medium

Question 30.
(a) സുസ്ഥിര വികസനം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത് എന്താണ്?
(b) സുസ്ഥിര വികസന തന്ത്രങ്ങൾ വിശദീകരിക്കുക.
Answer:
a) ഈ തലമുറ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും അതേ അളവിലും ഗുണത്തിലും വരും തലമുറക്കുകൂടി ലഭ്യമാക്കുന്ന തരത്തിലുള്ള വികസന സമീപനത്തെ സുസ്ഥിരവികസനം എന്നുപറയുന്നു.

b) പാരമ്പര്യ ഇതര ഊർജ്ജസ്രോതസുകളുടെ ഉപയോഗം.

  1. LPG ജൈവവാതകം എന്നിവയുടെ ഉപയോഗം ഗ്രാമ ങ്ങളിൽ പ്രോത്സാഹിപ്പിക്കുക.
  2. നഗരങ്ങളിൽ CNG ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  3. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുക.
  4. സൗരോർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പി ക്കുക.
  5. ചെറുകിട ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പി ക്കുക.
  6. പരമ്പരാഗത അറിവുകളും രീതികളും ഉപയോഗപ്പെ ടുത്തുക
  7. ജൈവ കമ്പോസ്റ്റിങ്
  8. ജൈവ വളങ്ങളുടെ ഉപയോഗം
  9. ജൈവ കീടനാശിനിയുടെ ഉപയോഗം.

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും മാധ്യം, മധ്യാങ്കം, ബഹുലകം എന്നിവ കണക്കാക്കുക:

ഇക്കോണോമി ക്സിലെ മാർക്ക് കുട്ടികളുടെ എണ്ണം
0 – 10 5
10 – 20 15
20 – 30 18
30 – 40 12
40 – 50 20
50 – 60 15
60 – 70 7
70 – 80 3

Answer:
Plus One Economics Question Paper March 2023 Malayalam Medium 10
Plus One Economics Question Paper March 2023 Malayalam Medium 11

Question 32.
1991 – ൽ ഇന്ത്യയിൽ കൊണ്ടുവന്ന പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഉദാരവൽക്കരണ നയ നടപടികൾ വിശകലനം ചെയ്യുക.
Answer:
1991 ലെ പുത്തൻ സാമ്പത്തിക നയം
1991 ൽ നടപ്പിൽ വരുത്തിയ പുത്തൻ സാമ്പത്തിക നയത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്.

  1. സ്ഥിരത കൈവരിക്കാനുള്ള നടപടികൾ
  2. ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പദ്ധ തികൾ

പുത്തൻ സാമ്പത്തിക നയത്തിന് മൂന്ന് ഘടകങ്ങൾ ആണ് ഉള്ളത്.

  1. ഉദാരവത്ക്കരണം
  2. സ്വകാര്യവൽക്കരണം
  3. ആഗോളവൽക്കരണം

ഉദാരവൽക്കരണം
സമ്പദവ്യവസ്ഥയിലെ ശക്തമായ നിയന്ത്രണങ്ങൾ ഇളവ് വരു ത്തുകയോ പൂർണ്ണമായി എടുത്തുകളയുകയോ, ചെയ്യുന്ന തിനും ഉദാരവൽക്കരണം എന്നുപറയുന്നു. ഇതിന് ഒരുപാട് ഘടകങ്ങൾ ഉണ്ട്.

  1. വ്യവസായികമേഖലയിലെ പരിഷ്കരണങ്ങൾ
  2. സാമ്പത്തിക പരിഷ്കരണങ്ങൾ
  3. നികുതി പരിഷ്കരണങ്ങൾ
  4. വിദേശവിനിമയ രംഗത്തെ പരിഷ്കരണങ്ങൾ
  5. വ്യാപാര നിക്ഷേപരംഗത്തെ പരിഷ്കരണങ്ങൾ (മുകളിൽ പറഞ്ഞ 5 പോയിന്റുകൾ വിശദീകരിക്കുക)

Plus One Economics Question Paper March 2023 Malayalam Medium

Question 33.
“ഇന്ത്യയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ത്രിതല സമീപ നമാണ് ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്”
(a) ആ മുന്ന് സമീപനങ്ങൾ ഏതെല്ലാം?
(b) അവ വിശകലനം ചെയ്യുക.
Answer:
മൂന്ന് തലത്തിലുള്ള ദാരിദ്രനിർമ്മാർജ്ജന പ്രവർ ത്തന പദ്ധ തികളാണ് ഇന്ത്യയിൽ നടപ്പിലാക്കിയത്

  1. വളർച്ച അധിഷ്ഠിതമായ സമീപനം
  2. ആസ്തികൾ സൃഷ്ടിക്കുന്നതിലൂടെ തൊഴിലും വരുമാ നവും ഉണ്ടാക്കുക.
  3. പാവപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുക.

ദാരിദ്രനിർമ്മാർജ്ജനത്തിനായി നടപ്പിലാക്കിയ പദ്ധതികൾ

  1. സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് വേജ് എംപ്ലോയ്മെന്റ് പ്രോഗ്രാം.
  2. ഫുഡ് സെക്യൂരിറ്റി പ്രോഗ്രാംസ് (ഭക്ഷ്യസുരക്ഷാപദ്ധതികൾ)
  3. സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാംസ് (സാമൂഹിക സുരക്ഷാ പദ്ധതികൾ)

സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് വെജ് എംപ്ലോയ്മെന്റ് പ്രോഗ്രാംസ്

  1. സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
  2. പ്രൈം മിനിസ്റ്റേർസ് റോസ്ഗാർ യോജന
  3. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം.
  4. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
  5. ജവഹർ റോസ്ഗാർ യോജന
  6. നെഹ്റു റോസ്ഗാർ യോജന
  7. നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാം.

ഫുഡ് സെക്യുരിറ്റി പ്രോഗ്രാംസ്

  1. പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം.
  2. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ്കീം
  3. മിസ്ഡേ മീൽസ് അറ്റ് സ്കൂൾ
  4. അന്നപൂർണ്ണ സ്കീം
  5. അന്ത്യോദയ അന്നയോജന

സോഷ്യൽ സെക്യുരിറ്റി പ്രോഗ്രാംസ്

  1. ആം ആദ്മി ഭീമ യോജന
  2. ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്‌കീം
  3. രാഷ്ട്രീയ സ്വാസ്തിക യോജന
  4. അടൽ പെൻഷൻ യോജന
  5. ജനശ്രീ ഭീമയോജന
  6. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന
  7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന
  8. നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം.

Plus One Computer Application Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus One Computer Application Board Model Paper 2021 Malayalam Medium

Time: 2 Hours
Total Score: 60 Marks

(a) മുതൽ (e) വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (3 × 1 = 3)

Question 1.
a. ബൈനറി നമ്പർ സിസ്റ്റത്തിന്റെ ബേസ് ………………………….. ആകുന്നു.
b. ASCII-യുടെ പൂർണ്ണരൂപം എഴുതുക.
c. 1 ബൈറ്റ് = ……………………… ബിറ്റ്.
d. അൽഗോരിതത്തിന്റെ ചിത്ര രൂപത്തിലെ പ്രതിനിധാനത്തെ …………………………… എന്ന് വിളിക്കുന്നു.
e. താഴെ കൊടുത്ത വായിൽ ഗണത്തിൽ പെടാത്തതിനെ തെരഞ്ഞെടുത്തത് എഴുതുക.
Opera, Mozilla Firefox, GIMP, Internet Explorer
Answer:
a. 2
b. American Standard Code for Information Interchange
c. 8
d. Flowchart
e. GIMP

2 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 11 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (11 × 2 = 22)

Question 2.
20 എന്ന ഡെസിമൽ സംഖ്യയെ ബൈനറി സംഖ്യയിലേക്ക് മാറ്റുക.
Answer:
101002

Question 3.
താഴെ കൊടുത്തിരിക്കുന്ന ബൈനറി സംഖ്യയുടെ 1’s കോംപ്ലി മെന്റ് എഴുതുക.
(a) 10001
(b) 11111
Answer:
(a) 01110/11101110
(b) 00000/11100000

Question 4.
യൂനികോഡ് നിർവ്വചിക്കുക.
Answer:
Unicode : ഇത് ASCII Code പോലെയാണ്. ASCII ഉപയോ ഗിച്ച് നമുക്ക് പരിമിതമായ character കളെ മാത്രമേ മെമ്മറിയിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ Unicode ഉപയോ ഗിച്ച് ലോകത്തിലെ എല്ലാ എഴുത്തു ഭാഷയുടേയും character കൾ മെമ്മറിയിൽ സൂക്ഷിക്കാൻ സാധിക്കും. ഉദാഹരണത്തിന് മല യാളം, ഹിന്ദി, സംസ്കൃതം etc. എന്നിവയാണ്.

Question 5.
താഴെ കൊടുത്തിരിക്കുന്നവയെ ഇൻപുട്ട് ഔട്ട്പുട്ട് എന്നീ ഉപ കരണങ്ങളായി തരംതിരിച്ച് എഴുതുക.
Joystick, Printer, Speaker, Keyboard
Answer:

Input devices Output devices
Joystick Printer
Keyboard Speaker

Plus One Computer Application Board Model Paper 2021 Malayalam Medium

Question 6.
ഇ – വേസ്റ്റ് എന്നാൽ എന്താണ്?
Answer:
ഇ – വേസ്റ്റ് (electronic waste) : ശരിയായി പ്രവർത്തിക്കാത്ത അല്ലെങ്കിൽ കേടായ ഇലക്ട്രോണിക് ഉൽപന്നങ്ങളായ കമ്പ്യൂട്ട റുകൾ, മൊബൈൽ ഫോണുകൾ, ടിവികൾ, സിഎഫ്എൽ മുത ലായവയെ ഇ വേസ്റ്റ് എന്ന് പറയുന്നു.

Question 7.
സിന്റാക്സ് തെറ്റുകൾ എന്നാൽ എന്താണ്?
Answer:
Syntax error – സിന്റാക്സിൽ വരുത്തുന്ന തെറ്റുകളാണ് സിന്റാക്സ് error എന്നുപറയുന്നത്. Syntax error, compiler കണ്ടുപിടിക്കുകയും, error message display ചെയ്യുകയും ചെയ്യും.

Question 8.
ഡിബഗ്ഗിംങ്ങ് എന്നാൽ എന്താണ്?
Answer:
പ്രോഗ്രാമിലെ തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന പ്രക്രിയയെ debugging എന്ന് പറയുന്നു.

Question 9.
കീവേർഡ് നിർവ്വചിക്കുക.
Answer:
C++ compiler ന് മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന വാക്കു കളാണ് കീ വേർഡ്സ്. ഇതിന് പ്രത്യേക അർത്ഥങ്ങളുണ്ട്.

Question 10.
ബൈനറി ഓപ്പറേറ്ററും യൂനറി ഓപ്പറേറ്ററും തമ്മിലുളള വ്യത്യാസം എഴുതുക.
Answer:
Binary operator – രണ്ട് operatorകൾ ആവശ്വമുള്ള ക്രിയക ളെയാണ് ബൈനറി operator എന്ന് പറയുന്നത്.
Eg: 5 + 3 = 8, x < = y, etc.
Unary operator – ഒരു operand മാത്രം ആവശ്യമുള്ള ക്രിയ കളെ Unary operator എന്നുപറയുന്നു.
Eg. Unary +, Unary -, x++, x – -, ! etc

Plus One Computer Application Board Model Paper 2021 Malayalam Medium

Question 11.
വേരിയബിൾ നിർവ്വചിക്കുക.
Answer:
ഡാറ്റ സ്റ്റോർ ചെയ്യുവാൻ മെമ്മറിയിലുളള സ്ഥലങ്ങളെ വാരിയ ബിൾ എന്നുപറയുന്നു.

Question 12.
==, = എന്നീ ഓപ്പറേറ്ററുകൾ തമ്മിലുളള വ്യത്യാസം എഴുതുക.
Answer:
== : ഇത് റിലേഷണൽ, കംപാരിസൻ ഓപ്പറേറ്റർ ആണ്. ഈ ഓപ്പറേറ്ററിന്റെ ഇടതും വലതുമുള്ള സംഖ്യകൾ സമമാണോ അല്ലയോ എന്ന് പരിശോധിക്കുന്നു.

= -: ഇത് അസൈൻമെന്റ് ഓപ്പറേറ്റർ ആണ്. ഈ ഓപ്പറേറ്ററിന്റെ വലതുവശത്തുള്ള വില, ഇടത്തേ വശത്തുള്ള വാരിയബിളിലേക്ക് സ്റ്റോർ ചെയ്യുന്നു.

Question 13.
താഴെ കൊടുത്തിരിക്കുന്ന എക്സ്പ്രഷനുകളെ അരിത്തമെറ്റിക് അസൈൻമെന്റ് ഓപ്പറേറ്ററുപയോഗിച്ച് തിരുത്തിയെഴുതുക.
(a) x = x + 5
(b) a = a × b
Answer:
(a) x += 5;
(b) a *= b;

Question 14.
C++ ലെ രണ്ട് തരത്തിലുള്ള ടൈപ്പ് കൺവേർഷനുകളുടെ പേര് എഴുതുക.
Answer:
Implicit type conversion / Type promotion
Explicit type conversion / Type casting

Question 15.
if…..else പ്രസ്താവനയുടെ ഘടന എഴുതുക.
Answer:

if (test expression)
}
statement block1;
}
else
}
statement block2;
}

Question 16.
എൻട്രി കൺട്രോൾഡ് ലൂപ്പിന് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
for and while

Question 17.
ലൂപ്പ് കൺട്രോൾഡ് വേരിയബിൾ എന്നാൽ എന്താണ്?
Answer:
ഒരു ലൂപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള വാരിയബി ളിനെ loop controlled variable എന്ന് പറയുന്നു.

Plus One Computer Application Board Model Paper 2021 Malayalam Medium

Question 18.
റിപ്പീറ്റർ എന്നാൽ എന്താണ്?
Answer:
ഒരു നെറ്റ്വർക്കിലെ Weak സിഗ്നലുകളെ റിപീറ്റർ ഉപയോഗിച്ച് ശക്തിപ്പെടുത്തി വീണ്ടും അയക്കുവാൻ സാധിക്കും.

Question 19.
LAN എന്നതിനെക്കുറിച്ച് ലഘുവിവരണം എഴുതുക.
Answer:
Local Area Network (LAN) : ഒരു റൂമിലുളളതോ ഒരു ബിൽഡിങ്ങിൽ ഉള്ളതോ ഒരു കോമ്പൗണ്ടിലുള്ളതോ ആയ ക ട്ടറുകളെ twisted pair wire, coaxial cable എന്നിവ ഉപയോ ഗിച്ച് ബന്ധിപ്പിക്കുന്നതിനെയാണ് LAN എന്നുപറയുന്നത്. ഇവിടെ ഡാറ്റ ട്രാൻസ്ഫർ റേറ്റ് വളരെ കുറവാണ്. Error rate വളരെ കുറവുമാണ്.

ഉദാ: നമ്മുടെ സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറുകൾ കണക്ട് ചെയ്താൽ LAN ആയിരിക്കും.

Question 20.
സർച്ച് ഇഞ്ചിന്റെ നിർവ്വചിക്കുക. ഒരു ഉദാഹരണം എഴുതുക.
Answer:
Search engine ഒരു പ്രോഗ്രാം ആണ്. ഇത് ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്നും വളരെ എളുപ്പത്തിലും വേഗത്തിലും ഇൻഫർമേഷൻ തെരഞ്ഞ് കണ്ടുപിടിക്കാം.

Question 21.
ഇ – ഗവേണൻസ് എന്നാൽ എന്താണ്?
Answer:
E-Governance

കമ്പ്യൂട്ടറും വാർത്താവിനിമയ ഉപകരണങ്ങളും കൂട്ടിചേർത്ത് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ സാധാരണ ജന ങ്ങളിലേക്ക് എത്തുവാൻ സഹായിക്കുന്നതിനെ ഇ- ഗവേർണൻസ് എന്ന് പറയുന്നു. ഇതുമുഖാന്തിരം ഗവൺമെന്റിന് പൊതുജന ങ്ങളെ എളുപ്പത്തിലും, സുതാര്യവും, കാര്യക്ഷമവുമായി സേവി ക്കാം.

22 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (10 × 3 = 30)

Question 22.
കമ്പ്യൂട്ടറിന്റെ ഏതെങ്കിലും മൂന്ന് മേന്മകൾ വിവരിക്കുക.
Answer:
Any three from the following:

  1. High speed
  2. Accuracy
  3. Huge memory
  4. Diligence
  5. Versatility

Plus One Computer Application Board Model Paper 2021 Malayalam Medium

Question 23.
ഡാറ്റയും ഇൻഫർമേഷനും താരതമ്യം ചെയ്യുക.
Answer:
Any three comparisons from each.
Data

  1. അസംസ്കൃത രൂപത്തിലുള്ളവ
  2. Raw material പോലെയുള്ളത്.
  3. നേരിട്ട് ഉപയോഗിക്കുവാൻ സാധിക്കില്ല.
  4. അർത്ഥപൂർണ്ണമല്ല.

Information
1. സംസ്കൃത രൂപത്തിലുള്ളത്.
2. Finished പ്രോഡക്റ്റിന് തുല്യം
3. ഇത് ഉപയോഗിച്ച് തീരുമാനങ്ങളെടുക്കാം.
4. ഇത് അർത്ഥപൂർണ്ണമാണ്.

Question 24.
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏതെങ്കിലും മൂന്ന് പ്രവർത്തികൾ എഴുതുക.
Answer:
Any three from the following

  1. Process Management
  2. Memory management
  3. File management
  4. Device management

Question 25.
ഏതെങ്കിലും മൂന്ന് ലാംഗ്വേജ് പ്രൊസസ്സർ എഴുതുക.
Answer:

  1. Compiler
  2. Interpreter
  3. Assembler

Question 26.
ഫ്ളോ ചാർട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും മൂന്ന് പ്രതീക ങ്ങൾ വരയ്ക്കുക.
Answer:
Any three flow chart symbols with explanation
Plus One Computer Application Board Model Paper 2021 Malayalam Medium 1
Plus One Computer Application Board Model Paper 2021 Malayalam Medium 2

Question 27.
പ്രോഗ്രാമിങ്ങിൽ ഉപയോഗിക്കുന്ന രണ്ടുതരം ഡോക്യുമെന്റേഷ നെക്കുറിച്ച് വിവരിക്കുക.
Answer:
രണ്ട് തരത്തിലുള്ള documentation കൾ ഉണ്ട്. Internal and External.

  1. Internal documentation:- Comments ഉപയോഗിച്ച് user ന് ആവശ്യമുള്ള ടിപ്പുകൾ കൊടുക്കുവാൻ സാധി ക്കും.
  2. External documentation:- ഇത് user manual പോലെയാണ്.

Question 28.
താഴെ കൊടുത്തിരിക്കുന്ന വായിൽ നിന്നും അസാധുവായ ഐഡന്റിഫയറുകളെ കണ്ടുപിടിച്ചെഴുതുക. നിങ്ങളുടെ ഉത്ത രത്തെ സാധൂകരിക്കുക.
amount, float, 2B, B2
Answer:
float – ഇത് ഒരു keyword ആണ്.
2B – ആദ്യത്തെ character ഒരു digit ആയതിനാൽ ഇത് വാലിഡ് അല്ല.

Question 29.
എ് സീക്വൻസ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ? രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
C++ ലെ non graphic സിംബലുകൾ രേഖപ്പെടുത്തുവാൻ escape sequence ഉപയോഗിക്കുന്നു.
ഉദാ: ‘\n’, ‘\t’, ‘\a’, ‘\”, ‘\?’ etc

Question 30.
x = 10, y = 3 ആയാൽ താഴെ കൊടുത്തിരിക്കുന്ന ഓപ്പറേ ഷന്റെ ഫലം എന്താണ്?
If x = 10 and y = 3
(a) (x + y) * (x – y)
(b) x%y
(c) x>y
Answer:
(a) 91
(b) 1
(c) true

Plus One Computer Application Board Model Paper 2021 Malayalam Medium

Question 31.
C++ലെ ഏതെങ്കിലും മൂന്ന് അടിസ്ഥാന ഡാറ്റ ടൈപ്പുകളെ കുറിച്ച് വിവരിക്കുക.
Answer:
ഏതെങ്കിലും 3 എണ്ണം എഴുതുക.

  1. void – void എന്നാൽ ശൂന്യം അഥവാ ഒന്നും ഇല്ല എന്നാ ണ്. ഇത് 0 byte ഉപയോഗിക്കുന്നു.
  2. char – കാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നതിന് ഇത് ഉപയോ ഗിക്കുന്നു. – 1 byte memory ഉപയോഗിക്കുന്നു.
  3. int – ഇന്റിജറുകൾ സ്റ്റോർ ചെയ്യുന്നതിന് 4 bytes memory ഉപയോഗിക്കുന്നു.
  4. float – ദശാംശസംഖ്യകൾ (ഉദാ: 3.14) സ്റ്റോർ ചെയ്യുന്നതി ന്. ഇതും 4 bytes memory ഉപയോഗിക്കുന്നു.
  5. double – വലിയ ദശാംശസംഖ്യകൾ സ്റ്റോർ ചെയ്യുന്നതിന് ഇത് 8 bytes memory ഉപയോഗിക്കുന്നു.

Question 32.
++, — എന്നീ ഓപ്പറേറ്ററുകളുടെ വ്യത്യാസം എഴുതുക.
Answer:
++ : ഇത് increment operator ആണ്. ഒരു വാരിയബിളിലെ വില ഒന്ന് വർദ്ധിപ്പിക്കുവാൻ ഇത് ഉപയോഗിക്കുന്നു. ഉദാ: x++ or ++x

– – : ഇത് decrement operator ആണ്. ഒരു വാരിയബി ളിലെ വില ഒന്ന് കുറയ്ക്കുവാൻ ഇത് ഉപയോഗിക്കുന്നു. ഉദാ: x – – or – – x.

Question 33.
C++ പ്രോഗ്രാമിന്റെ ഘടന എഴുതുക.
Answer:

#include <headerfile> OR #include <iostream> using namespace std;
int main() 
{
statements;
}

Question 34.
താഴെ കൊടുത്തിരിക്കുന്ന C++ കോഡിൽ നിന്നും initialisation, test expression, update statement സ്റ്റേറ്റ്മെന്റ് കണ്ടുപിടിച്ച് എഴുതുക

for(i=1;i<=10; i++)
{
cout<<"\n"<<i;
}

Answer:
Initialisation: i =1;
test expression: i<=10;
update : i++

Question 35.
While ലൂപ്പ് സ്റ്റേറ്റ്മെന്റിന്റെ ഘടന എഴുതുക.
Answer:

Initialisation;
while (test expression)
{
Body of the loop;
Update expression;
}

Question 36.
കമ്പ്യൂട്ടർ നെറ്റ്വർക്ക് കൊണ്ടുള്ള ഏതെങ്കിലും മൂന്ന് മേന്മകൾ എഴുതുക.
Answer:
Any three from the following

  1. Resource sharing
  2. Price performance ratio
  3. communication
  4. Reliability
  5. Scalability

Question 37.
ഹബും സ്വിച്ചും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
Hub

  • ഇത് നെറ്റ്വർക്കിലെ എല്ലാ കമ്പ്യൂട്ടറുകൾക്കും ഡാറ്റ അയ ക്കുന്നു.
  • ആയതിനാൽ traffic കൂടുതൽ ആയിരിക്കും.
  • സ്പീഡ് കുറവ്.
  • Collision rate കൂടുതൽ.
  • Cheap ആണ്.

Switch

  • ഇത് ഏത് കമ്പ്യൂട്ടറിന് ആണോ അയക്കേണ്ടത് അതിന് മാത്രം ഡാറ്റ അയക്കുന്നു.
  • Traffic കുറവ്.
  • സ്പീഡ് കൂടുതൽ.
  • Collision rate കുറവ്
  • ഇത് expensive ആണ്.

Plus One Computer Application Board Model Paper 2021 Malayalam Medium

Question 38.
ഇ – മെയിൽ നിർവ്വചിക്കുക. ഇ- മെയിലിന്റെ ഭാഗങ്ങൾ എഴു തുക.
Answer:
ഇന്റർനെറ്റ് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ തമ്മിൽ ഡിജിറ്റൽ മെസേ ജുകൾ അയക്കുവാൻ ഉള്ള സംവിധാനത്തെ Email എന്ന് പറ യുന്നു.

ഒരു e-mail messageൽ താഴെ കൊടുത്തിരിക്കുന്ന ഫീൽഡു കളുണ്ട്.

  1. To : സ്വീകർത്താവിന്റെ അഡ്രസ്സ് ടൈപ്പ് ചെയ്യുന്നതിവിടെ യാണ്. കൂടുതൽ സ്വീകർത്താവിന്റെ പേരുകൾ coma ഇട്ട് എഴുതാം.
  2. CC : മെസ്സേജിന്റെ carbon copy വേറൊരാൾക്ക് അയ ക്കുന്നതിന് സ്വീകർത്താവിന്റെ അഡ്രസ്സ് ഇവിടെ എഴുതണം.
  3. bcc (blind carbon copy): Blind carbon copy എന്നാൽ ഇവിടെ കൊടുക്കുന്ന അഡ്രസ്സിൽ ഉള്ളവർക്ക് മറ്റുള്ളവർക്ക് അയച്ച കോപ്പി തന്നെയാണോ തനിക്കും അയച്ചിരിക്കുന്നത് . എന്ന് അറിയാൻ സാധിക്കില്ല.
  4. From : Senderന്റെ അഡ്രസ്സ് ഇവിടെ എഴുതണം.
  5. Reply to : മറുപടി അയക്കാൻ ഇത് ഉപയോഗിച്ച് എളുപ്പ ത്തിൽ സാധിക്കും.
  6. Subject : മെസ്സേജിന്റെ ചെറിയ summary ഇവിടെ എഴുതാം.
  7. Body : ഇവിടെയാണ് message type ചെയ്യുന്നത്

Question 39.
കമ്പ്യൂട്ടർ വൈറസ് എന്നാൽ എന്താണ്? രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
Virus : കമ്പ്യൂട്ടറിലെ ഫയലുകളെ നാശമാക്കുന്നതിനുള്ള ചീത്ത program കളെ വൈറസ് എന്നുപറയുന്നു.
Eg. ILOVEYOU, Friday thirteenth, etc.

Question 40.
ഇ – ബിസിനസ്സിന്റെ ഏതെങ്കിലും മൂന്ന് മേന്മകൾ എഴുതുക.
Answer:
ഇ ബിസിനസ്സിന്റെ നേട്ടങ്ങൾ :

  1. സ്ഥല പരിമിതി ഇല്ലായ്മ ചെയ്യുന്നു.
  2. കച്ചവടം നടത്തുന്നതിനുള്ള ചെലവുകൾ കുറയ്ക്കുന്നു.
  3. സമയ നഷ്ടം കുറയ്ക്കുന്നു.
  4. ഏത് സമയത്തും തുറന്നിരിക്കാം.
  5. ഉൽപ്പന്നങ്ങൾ വേഗത്തിൽ തെരഞ്ഞെടുക്കുവാൻ സഹായി ക്കുന്നു.

Question 41.
ഏതെങ്കിലും മൂന്ന് ഇ – ലേണിങ്ങ് ടൂളുകളുടെ പേര് എഴുതുക.
Answer:
ഏതെങ്കിലും 3 എണ്ണം എഴുതുക.

  1. Electronic Book reader (e-Books)
  2. e-Text
  3. e-Content
  4. Online Chat
  5. Educational TV channel

42 മുതൽ 44 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (1 × 5 = 5)

Question 42.
ഏതെങ്കിലും അഞ്ച് കമ്പ്യൂട്ടർ ഇൻപുട്ട് ഉപകരണങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:

  1. Keyboard : ടെക്സ്റ്റ് data, computer ലേക്ക് input ചെയ്യുന്നതിന്.
  2. Mouse : സ്ക്രീനിലെ കാറിന്റെ ചലനങ്ങൾ നിയന്ത്രിക്കു ന്നതിന് മൗസ് ഉപയോഗിക്കുന്നു. 3 button മൗസുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
  3. Joystick : Video game കളിക്കുന്നതിന് joystick ഉപ യോഗിക്കാം.
  4. Microphone : വോയ്സ് ഡാറ്റ കമ്പ്യൂട്ടറിലേക്ക് input ചെയ്യുന്നതിന്.
  5. Touch screen : Touch screen-ൽ user ന് കൈകൊണ്ട് screen-ൽ സ്പർശിച്ച് ഓപ്പറേറ്റ് ചെയ്യുവാൻ സാധിക്കും.

Question 43.
പ്രോഗ്രാമിങ്ങിന്റെ വിവിധ ഘട്ടങ്ങൾ ലഘുകരിച്ച് എഴുതുക.
Answer:
1. Problem Identification : Solve ചെയ്യുന്നതിനുള്ള problem എന്താണെന്ന് തിരിച്ചറിയുകയാണ് ഈ ഘട്ട ത്തിൽ ചെയ്യുന്നത്.

2. Algorithm & Flowchart-
Algorithm – ഒരു problem solve ചെയ്യുന്നതിനുള്ള നിശ്ചിത എണ്ണം നിർദ്ദേശങ്ങളെയാണ് അൽഗോരിതം എന്ന് പറയുന്നത്.
Flowchart – ചിത്രരൂപേണ algorithm രേഖപ്പെടുത്തു ന്നതിനെ flow chart എന്ന് പറയുന്നു.

3. Coding- High level language ഉപയോഗിച്ച് പ്രോഗ്രാം എഴുതുന്ന പ്രക്രിയയെ കോഡിങ്ങ് എന്നുപറയുന്നു.

4. Translation – High Level Language ഉപയോഗിച്ച് എഴു തിയ പ്രോഗ്രാം Machine language ലേക്ക് മാറ്റുന്ന പ്രക്രി യയെ Translation എന്നുപറയുന്നു.

5. Debugging – പ്രോഗ്രാമിലെ തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന പ്രക്രിയയെ debugging എന്നു പറയുന്നു.

6. Execution & Testing – നമ്മുടെ പ്രോഗ്രാം ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഘട്ടമാണി ത്.

7. Documentation- രണ്ട് തരത്തിലുള്ള documentation കൾ ഉണ്ട്. Internal and External.

  • Internal documentation:- Comments ഉപയോ ഗിച്ച് user ന് ആവശ്യമുള്ള ടിപ്പുകൾ കൊടുക്കു വാൻ സാധിക്കും.
  • External documentation:- ഇത് user manual പോലെയാണ്.

Plus One Computer Application Board Model Paper 2021 Malayalam Medium

Question 44.
ടോപ്പോളജി എന്നാൽ എന്താണ്? വ്യത്യസ്തങ്ങളായ നെറ്റ്വർക്ക് ടോപ്പോളജിയെ കുറിച്ച് ലഘൂകരിച്ച് എഴുതുക.
Answer:
കമ്പ്യൂട്ടറുകളെ വ്യത്യസ്ത രീതിയിൽ connect ചെയ്ത് ഒരു network രൂപപ്പെടുത്തുന്നതിനെയാണ് topology എന്നുപറ യുന്നത്.

  • Bus topology
  • Star topology
  • Ring topology
  • Mesh topology

Bus topology – ഈ topology യിൽ എല്ലാ കമ്പ്യൂട്ടറുകളഉം ഒരു പ്രധാന cable അതായത് bus ഉപയോഗിച്ച് കണക്റ്റ് ചെയ്യു ന്നു. ഇവിടെ മെസ്സേജുകൾ ഒരു കമ്പ്യൂട്ടർ അയക്കും. മറ്റുള്ള എല്ലാ കമ്പ്യൂട്ടറുകളഉം ശ്രദ്ധിക്കുന്നു.
Plus One Computer Application Board Model Paper 2021 Malayalam Medium 3
Star topology – ഇതിൽ എല്ലാ കമ്പ്യൂട്ടറുകളും ഒരു central computer (server) ലേക്ക് കണക്റ്റ് ചെയ്യുന്നു. ഇവിടെ എല്ലാ മെസ്സേജുകളും server ൽ കൂടി മാത്രമേ അയക്കുവാൻ സാധി ക്കുകയുള്ളൂ. server കേടായാൽ മുഴുവൻ network ഉം പ്രവർത്തനക്ഷമമല്ലാതാവും.
Plus One Computer Application Board Model Paper 2021 Malayalam Medium 4
Ring topology – ഇവിടെ കമ്പ്യൂട്ടറുകളെല്ലാം ഒരു ring ന്റെ ഷേപ്പിലാണ് കണക്റ്റ് ചെയ്തിരിക്കുന്നത്. അതിനാലാണ് Ring topology എന്ന് വിളിക്കുന്നത്. ഇതിന് കുറച്ച് cable മാത്രമേ ആവശ്യമുള്ളൂ.
Plus One Computer Application Board Model Paper 2021 Malayalam Medium 5
Mesh topology – ഇവിടെ എല്ലാ കമ്പ്യൂട്ടറുകളും പരസ്പരം കണക്റ്റ് ചെയ്തിട്ടുണ്ട്. ഇത് വല പോലെയാണ്. ഇത് രണ്ട് കമ്പ്യൂ ട്ടറുകൾ തമ്മിൽ ഒന്നിലധികം വഴികളുണ്ട്. ഒരു വഴി തടസ്സപ്പെ ട്ടാൽ വേറൊരു വഴിയിൽ കൂടി ഡാറ്റ ട്രാൻസ്ഫർ ചെയ്യാം.
Plus One Computer Application Board Model Paper 2021 Malayalam Medium 6

Plus One Business Studies Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus One Business Studies Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus One Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus One Business Studies Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus One
Subject Business Studies
Papers Previous Papers, Model Papers, Sample Papers
Category Kerala Plus One

Kerala Plus One Business Studies Previous Year Question Papers and Answers

Plus One Business Studies Previous Year Question Papers and Answers Malayalam Medium

We hope the given HSE Kerala Board Syllabus Plus One Business Studies Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus One Business Studies Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus One

Plus One Economics Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus One Economics Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus One Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus One Economics Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus One
Subject Economics
Papers Previous Papers, Model Papers, Sample Papers
Category Kerala Plus One

Kerala Plus One Economics Previous Year Question Papers and Answers

Plus One Economics Previous Year Question Papers and Answers Malayalam Medium

We hope the given HSE Kerala Board Syllabus Plus One Economics Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus One Economics Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus One