A thorough understanding of Std 10 Biology Notes Malayalam Medium and Class 10 Biology Chapter 1 Important Questions Malayalam Medium ജീവന്റെ ജനിതകം can improve academic performance.
SSLC Biology Chapter 1 Important Questions Malayalam Medium
ജീവന്റെ ജനിതകം Class 10 Important Questions
Question 1.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1 : DNA യിലെ ജീനുകളിൽ അഭില ഷണീയമായ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജീൻ എഡിറ്റിങ്.
പ്രസ്താവന 2 : ജീൻ എഡിറ്റിങ് പ്രക്രിയയ്ക്ക് കിർ കാസ് എന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിന് 2020ലെ രസതന്ത്ര നോബൽ എമ്മാനുവൽ കാർപെന്റിയർ, ജെന്നിഫർ എ ഡൗഡ് എന്നിവർ പങ്കിട്ടു.
(a) പ്രസ്താവന 1 ഉം 2 ഉം ശരി
(b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
(c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
(d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(a) പ്രസ്താവന 1 ഉം 2 ഉം ശരി
Question 2.
DNAയുടെ ചുറ്റു ഗോവണി മാതൃക അവതരി പ്പിച്ചത്.
(a) എമ്മാനുവേൽ കാർപെന്റിയർ, ജെന്നിഫർ എ ഡൗഡ്ന
(b) ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്
(c) ഗ്രിഗർ മെൻഡൽ, എറിക് വോൺ ഷെർമാർക്ക്
(d) ഹ്യൂഗോ ഡി വീസ്, കാൾ കോറൻസ്
Answer:
(b) ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്
Question 3.
പ്രസ്താവന പൂർത്തിയാക്കുക.
ഒരു ക്രോമസോമിനെ സെൻട്രോമിയർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണ് ……………………… .
Answer:
കാമാറ്റിഡുകൾ.
Question 4.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴു തുക.
(a) ഓരോ ക്രോമസോമിലെയും DNA ക്ക് ഏകദേശം 2 ഇഞ്ച് നീളമുണ്ടാകും.
(b) ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമു കളിലെയും DNA കൾ ചേർന്നാൽ ഏകദേശം 16 അടി നീളം വരും.
(c) മനുഷ്യശരീരത്തിലെ എല്ലാ കോശത്തി ലെയും DNA കളെ കൂട്ടിയോജിപ്പിച്ചാൽ അത് ഏകദേശം 670 ബില്യൺ (1 ബില്യൺ = 100 കോടി) മൈൽ വരും.
Answer:
(a) ഓരോ കാമസോമിലെയും DNA ക്ക് ഏകദേശം 2 ഇഞ്ച് നീളമുണ്ടാകും.
Question 5.
രണ്ടുതരം ന്യൂക്ലിക് ആസിഡുകൾ ഏവ?
Answer:
DNA, RNA
Question 6.
ചിത്രത്തിൽ കാണുന്നത്?
a) ഒരു DNA തന്മാത
b) ഒരു RNA തന്മാത്ര
c) ഒരു ന്യൂക്ലിയോടൈഡ്
d) ഒരു ക്രോമസോം
Answer:
ഒരു ന്യൂക്ലിയോടൈഡ്
Question 7.
താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റപ്പെട്ടത്? മറ്റു ള്ളവയുടെ പൊതുസ്വഭാവം എഴുതുക.
അഡിനിൻ, സൈറ്റോസിൻ, തൈമിൻ, യുറാസിൽ (March-2014)
Answer:
മിൻ, മറ്റുള്ളവ RNA യിൽ കാണപ്പെടുന്നവ / യുറാസിൽ. മറ്റുള്ളവ DNA യിൽ കാണപ്പെടുന്നവ.
Question 8.
ഒരു DNA തന്മാത്രയുടെ ഒരു ഭാഗത്തിന്റെ ചിത്രീകരണമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ വിട്ടുപോയ നൈട്രജൻ ബേസ് ജോഡി ചുവടെ കൊടുത്തിരിക്കുന്നവയിൽനിന്നും തിര ഞെഞ്ഞെടുത്തെഴുതുക? (Model – 2012)
Answer:
b) C – G
Question 9.
പദജോഡി ബന്ധം കണ്ടെത്തി എഴുതുക.
a) DNA : തൈമിൻ
RNA : ……………………
b) അഡിനിൻ : തൈമിൻ
ഗ്വാനിൻ : ……………………..
Answer:
a) യുറാസിൽ
b) സൈറ്റോസിൻ
Question 10.
പദജോഡി ബന്ധം കണ്ടെത്തി എഴുതുക. :
സ്‌ത്രീ : 44 + XX
പുരുഷൻ : ……………..
Answer:
44 + XY
Question 11.
ചിത്രം തിരിച്ചറിഞ്ഞ് പേര് നൽകുക. ഇതിന്റെ പ്രാധാന്യമെന്ത്?
Answer:
ക്രോമസോം.
ജീവികളിലെ സ്വഭാവ സവിശേഷതകൾ നിയന്ത്രി ക്കുന്ന ഘടകങ്ങൾ അഥവാ ജീനുകൾ കാമ സോമുകളിലുള്ള DNAയുടെ നിശ്ചിത ഭാഗങ്ങ ളാണ്.
Question 12.
മോഡൽ അനുസരിച്ച് ചിത്രീകരണം പൂർത്തിയാ ക്കുക [MARCH 2021]
Answer:
ഡിഓക്സി റൈബോസ് പഞ്ചസാര,
Question 13.
ചുവടെ നൽകിയിരിക്കുന്ന DNA തന്മാത്രയുടെ ചിത്രീകരണത്തിൽ (i) ഉം (ii) ഉം എന്താണ് സൂചിപ്പിക്കുന്നത്? [MARCH 2020]
Answer:
[i] G[ഗ്വാന്തൻ]
[ii] ഫോസ്ഫേറ്റ് ഗ്രൂപ്പ്
Question 14.
ന്യൂക്ലിയോടൈഡിന്റെ ഘടകങ്ങൾ ഏതൊക്കെ യാണ്?
Answer:
ഓരോ ന്യൂക്ലിയോടൈഡും ഒരു ഡീഓക്സി റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നീ ഘടകങ്ങളാൽ നിർമിതമാണ്.
Question 15.
നൈട്രജൻ ബേസുകളെ ജോടിയാക്കുന്നതിൽ കാണുന്ന പ്രത്യേകത എന്താണ്?
Answer:
DNAയിൽ അഡിനിൻ എന്ന നൈട്രജൻ ബേസ് തൈമിൻ എന്ന നൈട്രജൻ ബേസുമായി മാത്രമെ ജോഡി ചേരുകയുള്ളൂ. സൈറ്റോസിൻ ഗ്വാനിനു മായി മാത്രമെ ജോഡി ചേരൂ.
Question 16.
ഇൻഡിക്കേറ്റർ [A] – ലെ ബന്ധം തിരിച്ചറിയു കയും അതനുസരിച്ച് (B) പൂർത്തിയാക്കുകയും ചെയ്യുക.
Indicator [A] DNA ↓ ഡിഓക്സി റൈബോസ് പഞ്ചസാര ↓ ATGC |
[B] RNA ↓ (i) ………………………… ↓ (ii) …………………………. |
Answer:
(i) റൈബോസ് പഞ്ചസാര
(ii) AUGC
Question 17.
RNA യും DNA യും തമ്മിലുള്ള ഘടനാപരമായ വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
Answer:
RNA യിലെ പഞ്ചസാര റൈബോസ് പഞ്ചസാ രയും DNA യിലെ പഞ്ചസാര ഡി ഓക്സി റൈബോസ് പഞ്ചസാരയും ആണ്. DNA യിലെ നൈട്രജൻ ബേസ് ആയ തൈമിനു പകരം RNA യിൽ യുറാസിൽ ആണ്.
Question 18.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1 : ട്രാൻസ്ലേഷൻ ഘട്ടത്തിൽ എം ആർ എൻ എ രൂപപ്പെടുന്നു
പ്രസ്താവന 2 : ജീനുകളുടെ പ്രവർത്തന ഫലമായാണ് പ്രോട്ടീനുകളുണ്ടാകുന്നത്.
(a) പ്രസ്താവന 1 ഉം 2 ഉം ശരി
(b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
(c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
(d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി പ്രസ്താവന പൂർത്തിയാക്കുക.
Question 19.
പാട്ടിൻ നിർമ്മാണത്തിന്റെ ഘട്ടങ്ങളാണ് …………………….. ഉം …………………… ഉം.
Answer:
ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്ലേഷൻ
Question 20.
ചുവടെ നടക്കുന്ന പ്രവർത്തനങ്ങളിൽ ന്യൂക്ലിയ സ്സിൽ നടക്കുന്ന പ്രവർത്തനം ഏത്
(a) tRNA നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.
(b) mRNA രൂപപ്പെടുന്നു.
(c) അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പാട്ടീ നുകളെ നിർമ്മിക്കുന്നു.
Answer:
(b) mRNA രൂപപ്പെടുന്നു.
Question 21.
പ്രോട്ടീൻ നിർമാണത്തിൽ mRNAയുടെ പങ്ക് വ്യക്ത മാക്കുക.
Answer:
DNA നേരിട്ട് പ്രോട്ടീൻ നിർമിക്കുന്നില്ല. ഇവ ഇഴപി രിഞ്ഞ് അതിലെ നിശ്ചിത സന്ദേശം പകർത്തിയ RNA (mRNA) നിർമിക്കുകയും ഇത് റൈബോസോമുക ളിലെത്തുകയും അതിലുള്ള സന്ദേശമനുസരിച്ച് അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് ബോ സോം പ്രോട്ടീൻ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്.
Question 22.
പ്രോട്ടീൻ നിർമ്മാണം എവിടെയാണ് സംഭവിക്കു ന്നത്?
Answer:
കോശദ്രവ്യത്തിലെ റൈബോസോമിൽ വച്ച് പ്രോട്ടീൻ നിർമാണം നടക്കുന്നു.
Question 23.
ഒറ്റപ്പെട്ടതു തിരിച്ചറിയുകയും മറ്റുള്ളവയുടെ പൊതുവായ സവിശേഷതകൾ സൂചിപ്പിക്കുകയും ചെയ്യുക.
a) pRNA, tRNA, rRNA, mRNA
b) Adenine, Uracil, Guanine, Cytisine
Answer:
a) pRNA, മറ്റുള്ളവ പ്രോട്ടീൻ നിർമാണത്തിൽ പങ്കെടുക്കുന്ന വിവിധതരം RNAകൾ
b) യുറാസിൽ, മറ്റുള്ളവ RNAയിലും DNAയിലും ഉണ്ട്.
Question 24.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1 : കോഡൊമിനൻസിൽ പ്രകട ഗുണത്തിന്റെ അലീലിന് ഗുപ്തഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധി ക്കുന്നില്ല.
പ്രസ്താവന 2 : ത്വക്കിന്റെ നിറവ്യത്യാസത്തിന്
കാരണം മൾട്ടിപ്പിൾ അലീലിസം ആണ്.
(a) പ്രസ്താവന 1 ഉം 2 ഉം ശരി
(b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
(c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
(d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
Question 25.
പദ ജോഡി ബന്ധം തിരിച്ചറിഞ്ഞ് പൂരിപ്പിക്കുക. പദജോഡികൾ തമ്മിലുള്ള ബന്ധവും എഴുതുക.
ചില കന്നുകാലികളിലും കുതിരകളിലും കാണുന്ന റോൺ കോട്ട് : കോഡോമിനൻസ് :: മനുഷ്യ നിലെ രക്തഗ്രൂപ്പ് : ……………………….
Answer:
മൾട്ടിപ്പിൾ അലീലിസം, നോൺമെൻഡേലിയൻ ഇൻഹെറിറ്റൻസും ഉദാഹരണവും
Question 26.
പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ്?
Answer:
ഗ്രിഗർ ജൊഹാൻ മെൻഡൽ
Question 27.
ഒരു പ്രത്യേക സ്വഭാവത്തിന്റെ വിപരീത ഗുണങ്ങൾ അടിസ്ഥാനമാക്കി മെൻഡൽ പയർച്ചെടികളിൽ വർഗ്ഗസങ്കരണം നടത്തിയപ്പോഴൊക്കെ ഒന്നാം തല മുറയിൽ എപ്പോഴും ഒരു ഗുണം മാത്രമാണ് പ്രക ടമായി കണ്ടത്. ഇതിലെ ഗുപ്തഗുണം കണ്ടെത്താ നായി അദ്ദേഹം സ്വീകരിച്ച മാർഗ്ഗം എന്തായിരുന്നു? Answer:
ഒന്നാം തലമുറ സസ്യങ്ങളെ മെൻഡൽ സ്വപരാഗ ണത്തിന് വിധേയമാക്കി. ഒരു ജോഡി വിപരീത സ്വഭാവഗുണങ്ങൾ അടിസ്ഥാ നമാക്കി മെൻഡൽ നടത്തിയ എല്ലാ പരീക്ഷണങ്ങ ളിലും രണ്ടാം തലമുറയിൽ ലഭിച്ച സന്താനങ്ങളുടെ അനുപാതം ഏകദേശം….. ആയിരുന്നു.
Answer:wer:
3 : 1
Question 28.
TTRR, TTRr, TtRR, TtRr എന്നിവയിലെ പ്രകടഗുണം കണ്ടെത്തുക.
Answer:
എല്ലാ സസ്യങ്ങളിലും പ്രകടമായ ഗുണം ഉയര കൂടുതലും ചുവന്ന പൂക്കളുമാണ്.
Question 29.
മെൻഡൽ പാരമ്പര്യ ഘടകങ്ങൾ എന്ന് വിശേഷി പ്പിച്ചവ ഇന്ന് ……………. എന്ന് അറിയപ്പെടുന്നു.
Answer:
ജീനുകൾ
Question 30.
കാരണം വ്യക്തമാക്കുക – ഒരേ മാതാപിതാക്ക ളുടെ സന്താനങ്ങൾ തമ്മിൽ വ്യത്യാസം പ്രകടിപ്പികുന്നു.
Answer:
ബീജസംയോഗം നടക്കുമ്പോൾ മാതാപിതാക്ക ളുടെ ബീജകോശങ്ങളിലെ ക്രോമോസോം അലി ലുകൾ തമ്മിലുള്ള ചേർച്ചയിൽ മാറ്റം വരുന്നതു കൊണ്ട് ഒരേ മാതാപിതാക്കളുടെ സന്താനങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ പ്രകടമാകുന്നു.
Question 31.
അല്ലീലുകൾ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
Answer:
ഒരു സ്വഭാവത്തെ നിർണ്ണയിക്കുന്ന ജീനിന് വ്യത്യസ്ത തരങ്ങളുണ്ടാകും. ഒരു ജീനിന്റെ വ്യത്യസ്ത താരങ്ങളെ അലീലുകൾ എന്നു വിളിക്കുന്നു.
Question 32.
ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടു ന്നതും അനന്തരാവകാശത്തിന്റെ അടിസ്ഥാന നി യമം (Law of inheritance) കണ്ടെത്തിയതും ആ രാണ്?
Answer:
ഗ്രിഗർ ജൊഹാൻ മെൻഡൽ
Question 33.
എന്താണ് ജനിതകശാസ്ത്രം?
Answer:
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവ യെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം.
Question 34.
ചിത്രത്തിൽ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയ ഏത്?
Answer:
ക്രോസിങ് ഓവർ
Question 35.
ഉൽപരിവർത്തനം എന്നാലെന്ത്? കാരണങ്ങൾ എഴു തുക.
Answer:
ജനിതകഘടനയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങ ളാണ് ഉൽപരിവർത്തനങ്ങൾ അഥവാ മ്യൂട്ടേഷനുകൾ.
കാരണം : വികിരണങ്ങൾ, ചില രാസവസ്തുക്കൾ, DNAയുടെ ഇരട്ടിക്കലിൽ വരുന്ന തകരാറുകൾ.
Question 36.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
(a) (എ), (ബി) ചിത്രീകരണം എന്തിനെ സൂചിപ്പി ക്കുന്നു?
(b) ചിത്രീകരണം പൂർത്തിയാക്കുക.
Answer:
(a) DNA യുടെ സ്ഥാനം
(b) (എ) ക്രോമസോം
(ബി) ഡി.എൻ.എ
Question 37.
മനുഷ്യനിലെ ക്രോമസോമുകളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
(a) 22 സ്വരൂപ ക്രോമസോമുകളാണ് മനുഷ്യരി ലുള്ളത്.
(b) മനുഷ്യനിൽ 46 ക്രോമസോമുകളുണ്ട്.
(c) ലിംഗനിർണയ ക്രോമസോമുകൾ രണ്ടുതര മുണ്ട്.
(d) പുരുഷൻമാരിൽ രണ്ട് X ക്രോമസോമുകളും സ്ത്രീകളിൽ ഒരു X ക്രോമസോമും ഒരു ക്രോമസോമുമാണുള്ളത്.
(e) സ്ത്രീയുടെ ജനിതകഘടന 44 + XX ആണ്.
(f) പുരുഷന്റെ ജനിതകഘടന 44 + XY ആണ്.
Answer:
(b), (c), (e), (f)
Question 38.
തന്നിട്ടുള്ളവയിൽ DNA യിലെയും RNAയിലെയും ന്യൂക്ലിയോടൈഡ് തിരിച്ചറിയുക. നിങ്ങളെ തിരിച്ചറി യാൻ സഹായിച്ച ഘടകമെന്ത്?
Answer:
B, C എന്നിവ DNAയിലെ ന്യൂക്ലിയോടൈഡുകളാ ണ്. കാരണം തൈമിൻ (T), അഡിനിൻ (A) എന്നീ ന്യൂക്ലിയോടൈഡുകൾ DNAയിൽ കാണപ്പെടുന്നു. A, C എന്നിവ RNAയിലെ ന്യൂക്ലിയോടൈഡുകളാ ണ്. കാരണം അഡിനിൻ (A), യുറാസിൽ (U) എന്നീ ന്യൂക്ലിയോടൈഡുകൾ RNA യിൽ കാണപ്പെടുന്നു.
Question 39.
താഴെ തന്നിരിക്കുന്ന ബോക്സിലെ വിവരങ്ങൾ ഉപയോഗിച്ച് ജീനുകളുടെ സ്ഥാനം ചിത്രീകരിച്ച ഫ്ളോചാർട്ട് പൂർത്തീകരിക്കുക.
Answer:
A – കോശം
B – മർമം
C – ക്രോമസോം
D – ഡി.എൻ.എ
Question 40.
ന്യൂക്ലിയോടൈഡ് തന്മാത്ര ചിത്രീകരിച്ചിരിക്കുന്നത് വിശകലനം ചെയ്ത് ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) ചിത്രീകരണത്തിൽ A, B എന്നിവ എന്തെന്ന് എഴുതുക?
b) ‘ന്യൂക്ലിയോടൈഡുകൾ DNA യിൽ മാത്രം കാണ പ്പെടുന്നു. ഈ പ്രസ്താവനയോട് നിങ്ങളുടെ
പ്രതികരണം എന്ത്? സാധൂകരിക്കുക.
Answer:
a) A – ഫോസ്ഫേറ്റ്
B – പഞ്ചസാര
b) പ്രസ്താവനയോട് യോജിക്കുന്നില്ല. DNA യെപ്പോലെതന്നെ RNA യും ന്യൂക്ലിയോടൈഡു
കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
Question 41.
ന്യൂക്ലിക് ആസിഡുകളുടെ നിർമ്മാണഘടകങ്ങൾ താഴെ തന്നിരിക്കുന്നു. അവ ഉപയോഗിച്ച് ചോദ്യ
ങ്ങൾക്ക് ഉത്തരം എഴുതുക.
a) RNA യിൽ മാത്രം കാണപ്പെടുന്ന ന്യൂക്ലിയോ ടൈഡ് ചിത്രീകരിക്കുക.
b) DNA യിൽ മാത്രം കാണപ്പെടുന്ന ന്യൂക്ലിയോ ടൈഡ് ചിത്രീകരിക്കുക.
Answer:
Question 42.
ചുവടെ ചേർത്തിരിക്കുന്ന നൈട്രജൻ ബേസുകൾ വിശകലനം ചെയ്ത് DNA യിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകളെ ജോഡി ചേർത്തെഴു തുക.
തൈമിൻ ഗ്വാനിൻ യുറാസിൽ അഡിനിൻ സൈറ്റോസിൻ
Answer:
തൈമിൻ – അഡിനിൻ
ഗ്വാനിൻ – സൈറ്റോസിൻ
Question 43.
DNAയിലെ ന്യൂക്ലിയോടൈഡുകൾ ഏതൊക്കെ യാണ്?.
Answer:
അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ
Question 44.
പ്രോട്ടീൻ നിർമ്മാണത്തിൽ mRNA, tRNA എന്നി വയുടെ പങ്ക് എന്താണ്?
Answer:
mRNA – പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു.
tRNA – mRNA യിലെ സന്ദേശമനുസരിച്ച് നിശ്ചിത അമിനോ ആസിഡുകളെ റൈബോസോ മിലെത്തിക്കുന്നു.
Question 45.
കോശത്തിൽ കാണുന്ന വിവിധ തരത്തിലുള്ള RNA കൾക്ക് ഉദാഹരണങ്ങൾ നൽകുകയും അതിൽ ഒന്നിന്റെ ധർമ്മം എഴുതുക.
Answer:
mRNA, tRNA, mRNA
tRNA mRNA യിലെ സന്ദേശമനുസരിച്ച് നിശ്ചിത അമിനോ ആസിഡുകളെ റൈബോസോ മിലെത്തിക്കുന്നു.
Question 46.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പട്ടി കപ്പെടുത്തുക.
(a) അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകളെ നിർമ്മിക്കുന്നു.
(b) tRNA നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.
(c) mRNA രൂപപ്പെടുന്നു.
(d) mRNA റൈബോസോമിലെത്തുന്നു.
ട്രാൻസ്ക്രിപ്ഷൻ | ട്രാൻസ്ലേഷൻ |
Answer:
ട്രാൻസ്ക്രിപ്ഷൻ | ട്രാൻസ്ലേഷൻ |
(c) | (a), (b), (d) |
Question 47.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) ചിത്രത്തിൽ സൂചിപ്പിക്കുന്ന RNA ഏത്?
(b) ഈ RNA പ്രോട്ടീൻ നിർമാണത്തിൽ വഹി ക്കുന്ന പങ്കെന്ത്?
Answer:
(a) tRNA
(b) നിശ്ചിത അമിനോ ആസിഡുകളെ ബോ സോമിലെത്തിക്കുന്നു.
Question 48.
പ്രോട്ടീൻ നിർമ്മാണത്തിന്റെ ഫ്ളോചാർട്ട് തയ്യാറാ ക്കുക.
Answer:
Question 49.
പട്ടിക പൂർത്തിയാക്കുക.
നോൺമെൻഡേലിയൻ ഇൻഹെറിറ്റൻസ് | കാരണം |
ഇൻകംപ്ലീറ്റ് ഡൊമിനൻസ് | ……………..(എ)………………. |
……………..(ബി)………………. | ത്വക്കിന്റെ നിറത്തെ നിയന്ത്രിക്കുന്നത് ഒന്നില ധികം ജീനുകൾ ചേർന്നാണ്. |
Answer:
(a) പ്രകടഗുണത്തിന്റെ അലീലിന് ഗുപ്ത ഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കുന്നില്ല.
(b) മൾട്ടിപ്പിൾ അലീലിസം
Question 50.
താഴെ കൊടുത്തിരിക്കുന്ന വർഗ്ഗസങ്കരണ പരീക്ഷണം നിരീ ക്ഷിക്കുക.
a) ഈ വർഗ്ഗസങ്കരണ പരീക്ഷണത്തെ ചിഹ്നങ്ങളുപയോഗിച്ച് ചിത്രീകരിക്കുക.
b) ഇതിന്റെ രണ്ടാം തലമുറ ചിത്രീകരിക്കുക.
Answer:
Question 51.
തന്നിട്ടുള്ളവയിൽ DNA യിലെയും RNA യിലെയും ന്യൂക്ലിയോ ടൈഡ് തിരിച്ചറിയുക. നിങ്ങളെ തിരിച്ചറിയാൻ സഹായിച്ച ഘടക മെന്ത്?
Answer:
B, C എന്നിവ DNAയിലെ ന്യൂക്ലിയോടൈഡുകളാണ്. കാരണം തൈമിൻ (T), അഡിനിൻ (A) എന്നീ ന്യൂക്ലിയോടൈഡുകൾ DNAയിൽ കാണപ്പെടുന്നു. A, C എന്നിവ RNA യിലെ ന്യൂക്ലിയോ ടൈഡുകളാണ്. കാരണം അഡിനിൻ (A), യുറാസിൽ (U) എന്നീ ന്യൂക്ലിയോടൈഡുകൾ RNA യിൽ കാണപ്പെടുന്നു.
Question 52.
കോശത്തിൽ കാണുന്ന വിവിധതരം RNAകൾക്ക് ഉദാഹരണം നൽകുക.
Answer:
mRNA (messenger RNA), tRNA(trAnswer:fer RNA), rRNA (ribosomal RNA) എന്നിങ്ങനെ വിവിധതരം RNA കോശങ്ങളിൽ കാണപ്പെടുന്നു.
Question 53.
a) ഒന്നാം തലമുറയിലെ പ്രകടഗുണമേത്, ഗുപ്തഗുണമേത്?
b) രണ്ടാം തലമുറയിൽ Tt, tt എ ന്നി വ യിൽ പ്രകടമായ ഗുണമേത്? (Model-2016)
Answer:
a) പ്രകടഗുണം – ഉയരക്കൂടുതൽ, ഗുപ്തഗുണം – ഉയരക്കു
b) Tt – പ്രകടഗുണം – ഉയരക്കൂടുതൽ, tt – പ്രകടഗുണം ഉയരക്കുറവ്
Question 56.
ഒരു സ്വഭാവത്തെ പരിഗണിച്ച് മെൻഡൽ പയർ ചെടിയിൽ നട ത്തിയ വർഗസങ്കരണ പരീക്ഷണം ക്ലാസിൽ വിശകലനം ചെയ്ത പ്പോൾ മെൻഡലിന്റെ അനുമാനങ്ങൾ ഉൾപ്പെടുത്തി ഷഹന തയ്യാ റാക്കിയ കുറിപ്പ് ചുവടെ നൽകിയിരിക്കുന്നു. കുറിപ്പിലെ പ്രസ്താ വനകൾ വിശകലനം ചെയ്ത് തെറ്റുള്ളവ കണ്ടെത്തി തിരുത്തി എഴുതുക.
a) ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടക ങ്ങ ൾ ചേർന്നാണ്.
b) ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒരു ഗുണം പ്രകടമാ കുകയും മറ്റൊന്ന് മറഞ്ഞിരിക്കുകയും ചെയ്യുന്നു.
c) ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തല മുറയിൽ പ്രകടമാകില്ല.
d) രണ്ടാം തലമുറയിലെ ഗുണങ്ങളുടെ അനുപാതം 3 : 1 ആണ്.
Answer:
a) ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്.
b) ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തല മുറയിൽ പ്രകടമാകുന്നുണ്ട്.
Question 57.
‘ജീൻ തന്നെയാണ് അലിൽ; അലീൽ തന്നെയാണ് ജീൻ’. ഈ പ്രസ്താവന വിലയിരുത്തി നിങ്ങളുടെ
അഭിപ്രായം രേഖപ്പെടുത്തുക.
Answer:
പ്രസ്താവന ഭാഗികമായി ശരിയാണ്. ഓരോ സ്വഭാ വത്തേയും നിർണ്ണയിക്കുന്ന ജോഡി ഘടകങ്ങളാണ് ജീനുകൾ, ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളാണ് അലീലുകൾ. ഒരു ജീനിൽ സാധാരണം 2 അലീലു കൾ ഉണ്ടാകും. അലീലുകൾ ഒരേ തരത്തിലു ള്ളതോ വ്യത്യസ്ത തരത്തിൽ ഉള്ളതോ ആകാം. വ്യത്യസ്ത തരത്തിൽ ഉള്ളതാണെങ്കിലും ഏതെ ങ്കിലും ഒരു അലിൽ പ്രതിനിധാനം ചെയ്യുന്ന സ്വഭാവം മാത്രമേ പ്രകടമാവുകയുള്ളൂ.
Question 58.
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ നട ജൻ ബേസ് ജോഡികൾ ഏവ?
അഡിനിൻ – ഗ്വാനിൻ
അഡിനിൻ – തൈമിൻ
സൈറ്റോസിൻ – തൈമിൻ
സൈറ്റോസിൻ – ഗ്വാനിൻ
അഡിനിൻ – തൈമിൻ,
സൈറ്റോസിൻ – ഗ്വാനിൻ
Question 59.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) ചിത്രത്തിൽ സൂചിപ്പിക്കുന്ന വ്യതിയാന ങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയ ഏത്?
(b) ഈ പ്രക്രിയയ്ക്ക് കാരണങ്ങൾ എഴുതുക.
Answer:
(a) മ്യൂട്ടേഷൻ
(b) DNA യുടെ ഇരട്ടിക്കലിൽ ഉണ്ടാകുന്ന തകരാറുകൾ, ചില പ്രത്യേക രാസ വസ്തുക്കൾ, വികിരണങ്ങൾ തുടങ്ങിയവ മ്യൂട്ടേഷന് കാരണമാകാം.
Question 60.
“ജീവികളുടെ സ്വഭാവങ്ങളിൽ വ്യതിയാനം സൃഷ്ടി ക്കുന്നതിന് സഹായകരമാകുന്നത് ഊനഭംഗത്തിൽ നടക്കുന്ന ചില സവിശേഷ പ്രക്രിയകളാണ്.”
a) തന്നിരിക്കുന്ന പ്രസ്താവന അപഗ്രഥിച്ച് പ്രക്രിയ, ഏതെന്ന് വിശദമാക്കുക.
b) ക്രോമസോമുകളുടെ എണ്ണത്തിലും ഘടന യിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ തുടർന്ന് എന്താണ് സംഭവിക്കുക?
Answer:
a) മാതൃപിതൃ ക്രോമസോം ജോഡികൾ ജനിതക ഘടകങ്ങൾ കൈമാറുന്ന പ്രക്രിയ. ഇതിന് ജീൻ വിനിമയം എന്നുപറയുന്നു.
b) ക്രോമസോമുകളുടെ എണ്ണത്തിലും ഘടന യിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഉൽപ രിവർത്തനങ്ങൾ. ഇവ പാരമ്പര്യമായി പ്രേഷണം ചെയ്യപ്പെടുന്നു. ഉൽപരിവർത്തനങ്ങൾ അധി കവും ജീവികൾക്ക് ദോഷകരമായി മാറുന്നു.
Question 61.
ജീവികളിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന സാഹ ചര്യങ്ങളായി വിപിൽ എഴുതിയത് താഴെ ചേർക്കു ന്നു. അവയിൽ ശരിയായവ തെരഞ്ഞെടുത്തെഴു തുക.
Answer:
a) ഉൽപരിവർത്തനം
b) mRNA യുടെ രൂപീകരണം
c) ക്രോമസോമിന്റെ മുറിഞ്ഞ് മാറൽ
d) tRNAയുടെ പ്രവർത്തനം
Answer:wer:
a) ഉൽപരിവർത്തനം, c) ക്രോമസോമിന്റെ മുറിഞ്ഞ് മാറൽ
Question 62.
ചുവടെ നൽകിയിരിക്കുന്ന പദങ്ങൾ വിശദമാക്കുക.
(a) ഹിസ്റ്റോൺ ഒാമർ
(b) ന്യൂക്ലിയോസോം
(c) കാമാറ്റിഡുകൾ
Answer:
(a) DNA യും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനു കളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്. എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ്റ്റോൺ ഒാമർ രൂപപ്പെടുന്നു.
(b) ഹിസ്റ്റോൺ ഒാമറിനെ DNA ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു.
(c) ഒരു ക്രോമസോമിനെ സെൻട്രോമിയർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണ് കാമാ റ്റിഡുകൾ.
Question 63.
ചിത്രങ്ങൾ നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
(a) ചിത്രത്തിൽ സൂചിപ്പിക്കുന്ന ന്യൂക്ലിക് ആസി ഡുകൾ ഏവ?
(b) ഈ ന്യൂക്ലിക് ആസിഡുകൾ തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
(സൂചന : പഞ്ചസാരയുടെ തരം, നൈട്രജൻ ബേസ്)
Answer:
(a) (A) DNA
(B) RNA
(b)
പഞ്ചസാരയുടെ തരം | നൈട്രജൻ ബേസ് | |
DNA | ഡി ഓക്സി റൈബോസ് പഞ്ചസാര | അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ |
RNA | റൈബോസ് പഞ്ചസാര | അഡിനിൻ, യുറാസിൽ, ഗ്വാനിൻ, സൈറ്റോസിൻ |
Question 64.
DNA യും RNA യും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക. (Model – 2016)
DNA | RNA | |
ഇഴയുടെ എണ്ണം | 2 | 1 |
പഞ്ചസാര യുടെ തരം | ഡി ഓക്സി റൈബോസ് പഞ്ചസാര | അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ |
നൈട്രജൻ ബേസ് | റൈബോസ് പഞ്ചസാര | അഡിനിൻ, യുറാസിൽ, ഗ്വാനിൻ, സൈറ്റോസിൻ |
Question 65.
തന്നിരിക്കുന്ന നൈട്രജൻ ബേസുകളിൽ നിന്ന് ശരിയായ തിരഞ്ഞെടുത്ത് വ്യത്യസ്ത ന്യൂക്ലീയോ ടൈഡുകൾ ഉള്ള DNA – യുടെ ചിത്രീകരണം പൂർത്തിയാക്കുക. (a), (b) എന്നിവ
യുടെ പേരെഴുതുക.
(നൈട്രജൻ ബേസുകൾ A, G, C, UT) (March – 2016)
Answer:
i) T
ii) A
iii) C
a) ഡീഓക്സീറൈബോസ് പഞ്ചസാര
b) ഫോസ്ഫേറ്റ്
Question 66.
മനുഷ്യനിലെ ക്രോമസോമുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചിത്രീകരണത്തിലെ വിട്ട ഭാഗം പൂർത്തീകരിക്കുക.
Answer:
A) സ്വരൂപിക്രോമസോമുകൾ
B) 2
C) XY
Question 67.
ന്യൂക്ലിക് ആസിഡുകളുടെ ചില സവിശേഷതകളും അവയുടെ നിർമാണ ഘടകങ്ങളും ചുവടെ നൽകി യിരിക്കുന്നു. അവ വിശകലനം ചെയ്ത് പട്ടിക പൂർത്തീകരിക്കുക.
a) റൈബോസ് പഞ്ചസാര
b) ചുറ്റുഗോവണിയുടെ ആകൃതി
c) യുറാസിൽ
d) ഒരിഴ
e) ഡി ഓക്സി റൈബോസ് പഞ്ചസാര
f) തൈമിൻ
DNA | RNA |
• • • |
• • • |
Answer:
DNA | RNA |
b e f |
a c d |
Question 68.
ചുവടെ നൽകിയിരിക്കുന്ന ന്യൂക്ലിയോടൈഡ് ഇഴ കൾ നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) ഇവയിൽ RNA യിൽ മാത്രം കാണാവുന്ന ന്യൂക്ലി യോടൈഡ് ഇഴ ഏത്?
b) ഇവയിൽ DNAയിലും RNA യിലും കാണാവുന്ന ന്യൂക്ലിയോടൈഡ് ഇഴ ഏത്?
c) ന്യൂക്ലിയോടൈഡ് എന്നാലെന്ത്?
Answer:
a) B
b) A
c) ഒരു പഞ്ചസാരയും ഒരു ഫോസ്ഫേറ്റ് തന്മാ തയും ഒരു നൈട്രജൻ ബേസും ചേർന്ന യൂണിറ്റ്, ന്യൂക്ലിക് ആസിഡിന്റെ നിർമാണഘട
Question 69.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
a. ഈ ചിത്രം എന്താണ് സൂചിപ്പിക്കുന്നത്?
b. Aയും Bയും എന്താണ് സൂചിപ്പിക്കുന്നത്?
c. DNA തന്മാത്രകളിൽ മാത്രം കാണപ്പെടുന്ന B’തരം പറയുക. [MARCH 2021]
Answer:
a. ന്യൂക്ലിയോടൈഡ്
b. A പഞ്ചസാര തന്മാത്ര,
B – നൈട്രജൻ ബേസ്
c. തൈമിൻ
Question 70.
ചിത്രീകരണം വിശകലനം ചെയ്ത് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
(a) ഈ ചിത്രം എന്താണ് സൂചിപ്പിക്കുന്നത്?
(b) 1, 2 എന്ന് ലേബൽ ചെയ്തിരിക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണ്?
(c) G എന്താണ് സൂചിപ്പിക്കുന്നത്?
Answer:
(a) ന്യൂക്ലിയോടൈഡ്
(b) 1 – ഫോസ്ഫേറ്റ് ഗ്രൂപ്പ് 2 – പഞ്ചസാര തന്മാത
(c) ഗ്വാനിൻ
Question 71.
വ്യത്യാസം എഴുതുക ഇൻകം പ്ലീറ്റ് ഡാമി നൻസ്, പോളിജീനിക് ഇൻഹെറിറ്റൻസ്
Answer:
ഇൻകംപ്ലീറ്റ് ഡൊമിനൻസ്
ചുവന്ന പൂവുള്ള നാലുമണിച്ചെടിയെ വെള്ള പൂവുള്ള നാലുമണിച്ചെടിയുമായി വർഗ സങ്കരണം നടത്തിയാൽ പിങ്ക് പൂക്കളുള്ള ചെടികൾ ഉണ്ടാകുന്നു.
പ്രകട ഗുണത്തിന്റെ അലീലിന് ഗുപ്ത ഗുണ ത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കുന്നില്ല.
പോളിജീനിക് ഇൻഹെറിറ്റൻസ്
ത്വക്കിന്റെ നിറത്തെ നിയന്ത്രിക്കുന്നത് ഒന്നില ധികം ജീനുകൾ ചേർന്നാണ്. ഇവയുടെ പ്രവർ നഫലമായി മെലാനിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിറവ്യത്യാസത്തിന് കാരണമാകുന്നു.
Question 72.
മഞ്ഞ നിറമുള്ള ഉരുണ്ട് വിത്തുകളും (YYRR) പച്ച നിറമുള്ള ചുളുങ്ങിയ വിത്തുകളും ഉള്ള (yyer) രണ്ട് പയർ ചെടികളെ തമ്മിൽ പരപരാഗണത്തിന് വിധേയമാക്കി F1 തലമുറയും പിന്നീട് F2 തലമുറയും ഉൽപ്പാദിപ്പിച്ചു.
a) F1 തലമുറയിലെ സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ബിജ കോശങ്ങൾ പ്രതീകങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കുക.
b) F2 തലമുറയിൽ എത്ര തരത്തിലുള്ള സന്താനങ്ങൾ ഉണ്ടാകുന്നു? ഇവയിൽ പുതിയ ഇനങ്ങൾ ഏവ?
c) മെൻഡലിന്റെ പാരമ്പര്യ നിയമത്തെ അടിസ്ഥാനമാക്കി ഈ പ്രതിഭാസം വിശദീകരിക്കുക. (March – 2016)
Answer:
a) (YR, yr)
b) നാലുതരം, മഞ്ഞനിറമുള്ള ചുളുങ്ങിയ വിത്തുകൾ, പച്ച നിറമുള്ള ഉരുണ്ട വിത്തുകൾ
c) ബീജകോശങ്ങൾ ജോഡി വേർപിരിഞ്ഞ് ഇഷ്ടാനുസരണം സന്താനങ്ങളിലേക്ക് പോകുന്നു.
Question 73.
ഗോപാലേട്ടൻ തന്റെ പച്ചക്കറി തോട്ടത്തിൽ പുതിയ ഇനം പയർ ചെടികൾ വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി അദ്ദേഹം നട ത്തിയ പരീക്ഷണവും ഫലവും താഴെ കൊടുത്തിരിക്കുന്നു. ഇത് നിരീക്ഷിച്ച് ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.
a) ഒന്നാം തലമുറയിൽ വയലറ്റ് വിത്ത് മാത്രമുള്ള പയർ ചെടി കൾ ഉണ്ടാകാൻ കാരണമെന്തെന്ന് വിവരിക്കുന്ന പാരമ്പര്യ നിയമം ഏത്?
b) ഇതിൽ ഏതാണ് പ്രകട ഗുണവും ഗുപ്ത ഗുണവും?
c) ഒന്നാം തലമുറയിലെ സസ്യങ്ങളെ സ്വപരാഗണം നടത്തിയാൽ രണ്ടാം തലമുറയിൽ ഏതെല്ലാം തരം വിത്തുകളോടുകൂടിയ പയറുചെടികൾ ലഭിക്കും? ഏതനുപാതത്തിൽ?
Answer:
a) മാതൃ പിതൃ ജീവികളിൽ നിന്നും ലഭിക്കുന്ന ജോഡി വിപരീത ഗുണ ങ്ങളിൽ ഒന്നുമാത്രമേ പ്രകടമാവുകയുള്ളൂ.
(പ്രകടസ്വഭാവ നിയമം) ഇതിനു കാരണം ബീജകോശങ്ങൾ ഉണ്ടാ കുമ്പോൾ ജോഡി ചേർന്ന വിപരീത ഗുണങ്ങൾ പരസ്പരം കൂടി കലരാതെ ബീജകോശങ്ങളിലേക്ക് പോകുന്നതാണ്. (വിവേചന നിയമം).
b) വയലറ്റ് ആണ് പ്രകട ഗുണം. വെള്ളയാണ് ഗുപ്ത ഗുണം.
b) 3 : 1 എന്ന അനുപാതത്തിൽ മഞ്ഞയും പച്ചയും വിത്തുകളുള്ള പയർ ചെടികൾ ലഭിക്കും.
Question 74.
രണ്ട് വ്യത്യസ്ത ഗുണങ്ങൾ ഒന്നു ചേർന്നിരിക്കുന്ന ബീജകോശ ങ്ങൾ ഉള്ള F1 തലമുറ പയർ ചെടികളെ സ്വപരാഗണത്തിന് വിധേ യമാക്കിയപ്പോഴുള്ള ബീജകോശങ്ങളുടെ കൂടിച്ചേരലാണ് പട്ടിക പ്പെടുത്തിയിരിക്കുന്നത്.
A) വിട്ടഭാഗം പൂരിപ്പിക്കുക.
B) ഉദ്ദേശം 16 പയർ ചെടികൾ F2 തലമുറയിൽ ഉണ്ടായി എങ്കിൽ വെള്ള പൂക്കളുള്ള ഏകദേശം എത്ര എണ്ണം ഉണ്ടാവും? (Model 2012)
Answer:
A) a) TtRR
b) TTrr
c) ttRR
d) ttrr
B) 4
Question 75.
ചുവന്ന പൂക്കളുള്ള ഉയരം കൂടിയ ചെടിയും ഉയരം കുറഞ്ഞ വെളുത്ത പൂക്കളുള്ള ചെടിയും തമ്മിൽ വർഗസങ്കരണം നടത്തി ഉണ്ടാക്കിയ ഒന്നാം തലമുറയിലെ സസ്യത്തെ കുറിച്ചാണ് ചുവടെ സുചിപ്പിച്ചിരിക്കുന്നത്.
a) ഈ സസ്യത്തിലെ ഉയരം എന്ന സ്വഭാവവുമായി ബന്ധപ്പെട്ട അതിലുകൾ ഏതെല്ലാം?
b) ഈ സസ്വത്തിൽ നിന്നുണ്ടാകാവുന്ന ബീജ കോശങ്ങൾ ഏതെല്ലാം?
Answer:
a) T,t
Question 76.
ചിത്രീകരണം പൂർത്തിയാക്കുക.
Answer:
(a) പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു.
(b) mRNA യിലെ സന്ദേശമനുസരിച്ച് നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെ ത്തിക്കുന്നു.
(c) rRNA
Question 77.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
(a) ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു.
(b) സൂചിപ്പിക്കുന്ന ഘട്ടങ്ങളേവ?
(c) A, Bസൂചിപ്പിക്കുന്നത് എന്തിനെ?
Answer:
(a) പ്രോട്ടീൻ നിർമാണം
(b) i – ട്രാൻസ്ക്രിപ്ഷൻ, ii – ട്രാൻസ്ലേഷൻ
(c) A – അമിനോ ആസിഡ്, B – റൈബോസോം
Question 78.
ജീനുകളുടെ പ്രവർത്തനം കാണിക്കുന്ന ഫ്ളോചാർട്ടിലെ വിട്ടാ ഗങ്ങൾ പൂരിപ്പിക്കുക.
Answer:
a) mRNA ഉണ്ടാകുന്നു.
b) mRNA മർമസ്തരത്തിലൂടെ പുറത്തുകടക്കുന്നു.
c) mRNA റൈബോസോമുകളിലെത്തുന്നു.
Question 79.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
(a) ചിത്രീകരണത്തിൽ സൂചിപ്പിക്കുന്ന വ്യതിയാ നങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയ ഏത്?
(b) (i) എന്തിനെ സൂചിപ്പിക്കുന്നു? സവിശേഷത എന്ത്?
(c) ചിത്രീകരണത്തിൽ സൂചിപ്പിക്കുന്ന പ്രക്രിയ വ്യതിയാനങ്ങൾക്ക് കാരണമാകുന്നത് എങ്ങനെ?
Answer:
(a) ക്രോസിങ് ഓവർ
(b) കയാ, ക്രോമസോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ എന്നു പറയുന്നു. കയാ സ്മയുടെ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറിയുന്നു.
(c) ലിംഗകോശങ്ങളുടെ രൂപപ്പെടലിന് കാര ണമായ കോശവിഭജനരീതിയാണ് ഊനഭംഗം ഊനഭംഗത്തിന്റെ ആദ്യ ഘട്ടത്തിൽ നടക്കുന്ന പ്രക്രിയയണ് ക്രോസിങ് ഓവർ. സ്വരൂപാ മസോമുകൾ (ഒരു ജീവിയുടെ മാതാപിതാ ക്കളിൽ നിന്നും ലഭിക്കുന്ന സമാനമായ കോമ സോമുകൾ പരസ്പരം ജോഡി ചേരുന്നു. ക്രോമസോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ എന്നു പറയുന്നു.കയായുടെ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറിയുന്നു. മുറിഞ്ഞഭാഗങ്ങൾ പരസ്പരം കൈമാറുന്നു.
ഈ കൈമാറ്റത്തിലൂടെ അലീൽ പുനസംയോ ജനം നടക്കുന്നു. ഇത് സന്താനങ്ങളിൽ പുതിയ സ്വഭാവം പ്രത്യക്ഷപ്പെടാൻ കാരണ മാകുന്നു.
Question 80.
ഊനഭംഗത്തിന്റെ ഒന്നാം ഘട്ടത്തിൽ നടക്കുന്ന ക്രോമസോമിന്റെ മുറിഞ്ഞുമാറൽ പ്രക്രിയ ചുവടെ ചിത്രീകരിച്ചിരിക്കുന്നു. അതു വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) ഘട്ടങ്ങൾ ക്രമപ്പെടുത്തി എഴുതുക?
b) ഈ പ്രക്രിയ സന്താനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.
എങ്ങനെ?
Answer:
a) C, A, B
b)
- ഒരു DNA യുടെ ഭാഗം മുറിഞ്ഞ് മറ്റൊരു DNA യുടെ ഭാഗമാകുന്നു.
- ഇത് ജീനുകളുടെ വിന്യാസത്തിൽ വ്യത്യാസമുണ്ടാക്കുന്നു.
- ഈ ക്രോമസോമുകൾ അടുത്ത തലമുറയിലെ സന്താന ങ്ങൾക്ക് ലഭിക്കുമ്പോൾ പുതിയ വ്യതിയാനങ്ങൾ പ്രകട മാകുന്നു.
Question 81.
ഒരു ജീവിയുടെ മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായ സ്വഭാ വങ്ങൾ സന്താനങ്ങളിൽ ഉണ്ടാകാറുണ്ട്.
a) ജനിതകശാസ്ത്രപരമായി ഇതിനുള്ള കാരണങ്ങൾ എന്തെ ല്ലാമാണ്?
b) ഊനഭംഗ ഘട്ടത്തിലെ ചില പ്രവർത്തനങ്ങൾ സന്താനങ്ങ ളിൽ സ്വഭാവവ്യതിയാനങ്ങൾക്ക് കാരണമാകുന്നതെങ്ങനെ?
c) രാസവസ്തുക്കളും വികിരണങ്ങളും സ്വഭാവവ്യതിയാന ങ്ങൾക്ക് കാരണമാകുന്നതെങ്ങനെ?
Answer:
a) ക്രോമസോം മുറിഞ്ഞുമാറലും ഉൽപരിവർത്തനങ്ങളും.
b) ഒരു DNA യുടെ ഭാഗം മുറിഞ്ഞ് മറ്റൊരു DNA യുടെ ഭാഗ മാകുമ്പോൾ ജീനുകളുടെ വിന്യാസത്തിൽ വ്യത്യാസമുണ്ടാ വുകയും അടുത്ത തലമുറയിൽ വ്യതിയാനം പ്രകടമാവു കയും ചെയ്യും.
c) രാസവസ്തുക്കളും വികിരണങ്ങളും ഉൽപരിവർത്തന ങ്ങൾക്കു കാരണമാകും.
Question 82.
‘ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും സ്വഭാവസവിശേഷതകൾക്ക് കാരണമാകുന്നതും DNAയുടെ നിശ്ചിത ഭാഗങ്ങളായ ജീനുകളാണ്. ഇവ യാണ് പ്രോട്ടീൻ നിർമാണത്തെ നിയന്ത്രിക്കുന്നത്.’ ഇത് വായിച്ച ബിനുവിന്റെ സംശയം ചുവടെ ചേർക്കുന്നു.
‘പ്രോട്ടീൻ നിർമാണത്തിൽ RNAയ്ക്ക് യാതൊരു പങ്കും ഇല്ലേ?’
ബിനുവിന്റെ സംശയത്തിന് നിങ്ങൾ എന്ത് വിശദീ കരണം നൽകും? സാധൂകരിക്കുക.
Answer:
- RNA യ്ക്ക് പങ്കുണ്ട്
- DNA നേരിട്ട് പ്രോട്ടീൻ നിർമാണത്തിൽ പങ്കാളി യാകുന്നില്ല.
- DNA യിൽ നിന്ന് mRNA നിർമ്മിക്കപ്പെടുന്നു.
- DNA യുടെ സന്ദേശം പകർത്തിയ mRNA പ്രോട്ടീൻ നിർമ്മാണം നിയന്ത്രിക്കുന്നു.
- tRNA അമിനോ ആസിഡുകളെ റൈബോസോമി ലേക്ക് എത്തിക്കുന്നു.
- റൈബോസോമിന്റെ ഭാഗമായ RNA യ്ക്കും പ്രോട്ടീൻ നിർമാണത്തിൽ പങ്കുണ്ട്.
Question 83.
താഴെ കൊടുത്തിരിക്കുന്ന ഫ്ളോചാർട്ട് നിരീക്ഷിക്കുക.
a) ഫ്ളോ ചാർട്ട് ക്രമപ്പെടുത്തുക.
b) ഈ പ്രക്രിയ തിരിച്ചറിഞ്ഞ് അതിന്റെ പേരെഴുതുക. (Model – 2015)
Answer:
Question 84.
TtRr എന്ന ജനിതക ഘടനയോടുകൂടിയ (ചുവന്ന പൂവ് ഉൽപാ ദിപ്പിക്കുന്ന ഉയരമുള്ളവ) പയറു ചെടികളെ സ്വപരാഗണത്തിന് വിധേയമാക്കിയപ്പോൾ ലഭിച്ച സന്താനങ്ങളിൽ ചിലതിന്റെ ജനിതക ഘടനയാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ജനിതക ഘടനയെ അടിസ്ഥാനമാക്കി ഓരോ പയറു ചെടിയുടേയും പ്രകടമായ ഗുണ വിശേഷങ്ങൾ എന്തെന്ന് എഴുതുക.
a) TTRr
b) ttRr
c) ttrr
d) Ttr
(Model – 2014)
Answer:
a) TTRr – ഉയരം കൂടിയ ചുവന്ന പൂവ്
b) ttrr – ഉയരം കുറഞ്ഞ വെളുത്ത പൂവ്
c) ttRr – ഉയരം കുറഞ്ഞ ചുവന്ന പൂവ്
d) Ttrr – ഉയരം കൂടിയ വെളുത്ത പൂവ്
Question 85.
ഒരു സസ്യത്തിന്റെ രണ്ട് സ്വഭാവങ്ങൾ പരിഗണിച്ച് നടത്തിയ വർഗ സങ്കരണത്തിലെ രണ്ടാം തലമുറയുടെ ചിത്രീകരണം പൂർത്തീക രിക്കുക.
സൂചന
പ്രകടഗുണം – ഉയരം കൂടിയത്, ചുവന്ന പൂക്കൾ
ഗുപ്തഗുണം – ഉയരം കുറഞ്ഞത്, വെളുത്ത പൂക്കൾ
Answer:
A. TTRr
B. TtRr
C. TTRr
D. TtRr
E. TtRr
F. ttRR
G. ttRr
H. TtRr
Question 86.
‘വ്യതിയാനം നമ്മളിൽ’ എന്ന ലേഖനത്തിന്റെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.
മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായി സന്താനങ്ങളിൽ പ്രകട മാകുന്ന സ്വഭാവങ്ങളാണ് വ്യതിയാനങ്ങൾ. ഊനഭംഗത്തിന്റെ ആദ്യ ഘട്ടത്തിൽ ക്രോമസോമുകളിൽ നടക്കുന്ന ചില പ്രവർത്തനങ്ങ ളാണ് ഇത്തരം വ്യതിയാനങ്ങൾക്കു കാരണം.
a) ലേഖനത്തിൽ പരാമർശിച്ച പ്രകാരം സന്താനങ്ങളിൽ വ്യതിയാ നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനം ഏത്?
b) ഈ പ്രവർത്തനം വ്യതിയാനങ്ങൾക്ക് കാരണമാകുന്നത് എങ്ങനെ?
Answer:
a) ക്രോമസോമിന്റെ മുറിഞ്ഞ് മാറൽ
b)
- DNA യുടെ ഭാഗം മുറിഞ്ഞ് മറ്റൊരു DNA യുടെ ഭാഗമാ കുന്നു.
- ഇത് ജീനുകളുടെ വിന്യാസത്തിൽ വ്യത്യാസമുണ്ടാക്കുന്നു.
- ഈ ക്രോമസോമുകൾ അടുത്ത തലമുറയിലെ സന്താന ങ്ങൾക്ക് ലഭിക്കുമ്പോൾ വ്യതിയാനങ്ങൾ പ്രകടമാകുന്നു.
Question 87.
ചിത്രം തിരിച്ചറിഞ്ഞ് പേര് നൽകുക. ഇതിന്റെ പ്രാധാന്യമെന്ത്?
Answer:
ക്രോമസോം. ജീവികളിലെ സ്വഭാവ സവിശേഷതകൾ നിയന്ത്രി ക്കുന്ന ഘടകങ്ങൾ അഥവാ ജീനുകൾ ക്രോമസോമുകളിലുള്ള DNAയുടെ നിശ്ചിത ഭാഗങ്ങളാണ്.
Question 88.
മെൻഡൽ പയർ ചെടിയിൽ നടത്തിയ രണ്ട് വ്യത്യസ്ത സ്വഭാവ ങ്ങളുള്ള വർഗസങ്കരണ പരീക്ഷണം ചിത്രീകരിച്ചിരിക്കുന്നു.
a) ചിത്രീകരണം ഉചിതമായി പൂർത്തിയാക്കുക.
b) രണ്ടാം തലമുറയിൽ കാണപ്പെടുന്ന സ്വഭാവങ്ങൾ ഏതെല്ലാം?
Answer:
b) ഉയരം കൂടിയ ചുവന്ന പൂക്കൾ = 9
ഉയരം കൂടിയ വെളുത്ത പക്കൾ = 3
ഉയരം കുറഞ്ഞ ചുവന്ന പൂക്കൾ = 3
ഉയരം കുറഞ്ഞ വെളുത്ത പൂക്കൾ = 1
Question 89.
DNA യുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.
ഇഴകളുടെ എണ്ണം | രക്തഗ്രൂപ്പ് |
ഇഴകൾ നിർമ്മിച്ചിരിക്കുന്ന തന്മാത്രകൾ | (a) |
പടികൾ നിർമ്മിച്ചിരിക്കുന്ന തന്മാത്രകൾ | (b) |
നൈട്രജൻ ബേസുകൾ ജോടി ചേരുന്ന വിധം | (c) |
Answer:
(a) രണ്ട്
(b) പഞ്ചസാര, ഫോസ്ഫേറ്റ്
(c) നൈട്രജൻ ബേസ്
(d) അഡിനിൻ തൈമിനുമായും, ഗ്വാനിൻ സൈറ്റോസിനുമായും
Question 90.
പട്ടിക പൂർത്തിയാക്കുക.
ജനിതക ഘടന | ആകെ ക്രോമസോമു കളുടെ എണ്ണം | സ്വരൂപ ക്രോമസോമു കളുടെ എണ്ണം | ലിഗനിർണ്ണയ ക്രോമസോമുക ളുടെ എണ്ണവും തരവും |
സ്‌ത്രീ | 44 + XX | (a) | (b) |
പുരുഷൻ | (c) | 44 | (d) |
Answer:
(a) 44
(b) രണ്ട്, XX
(c) 44+XY
(d) comš, XY
Question 91.
താഴെ പറയുന്ന വയെ തമ്മിൽ താരതമ്യം ചെയ്യുക.
a) DNA, RNA
b) സ്വരൂപ ക്രോമസോമുകൾ ലിംഗനിർണയ ക്രോമസോമുകൾ
Answer:
a) DNAയുടെ രണ്ട് ഇഴകളിലും ഡീഓക്സി റൈബോസ് എന്ന പഞ്ചസാരയും ഫോസ്ഫേ റ്റുമാണ് ഉള്ളത്. പടികൾ പോലെയുള്ള ഭാഗ ങ്ങൾ അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോ സിൻ എന്നീ നാലുതരം നൈട്രജൻ ബേസു കൾ അടങ്ങിയതുമാണ്.
RNAയിൽ റൈബോസ് പഞ്ചാസാരയും ഫോസ്ഫേറ്റും അഡിനിൻ, യുറാസിൽ, ഗ്വാനിൻ, സൈറ്റോസിൻ എന്നീ നൈട്രജൻ ബേസുകളും അടങ്ങിയിരിക്കുന്നു.
b) മനുഷ്യന്റെ ഓരോ കോശങ്ങളിലുമുള്ള 23 ജോഡി ക്രോമോസോമുകളിൽ ആണിലും പെണ്ണിലും ഒരേപോലെ കാണപ്പെടുന്ന 22 ജോഡിയെ സ്വരൂപ ക്രോമസോമുകളെന്നും, ലിംഗം നിർണയിക്കുന്ന ഒരു ജോഡിയെ (XX, YY) ലിംഗനിർണയ ക്രോമസോമുകളെന്നും പറ യുന്നു.
Question 92.
ജീൻ എഡിറ്റിങ് എന്നാൽ എന്ത്?
Answer:
DNA യിലെ ജീനുകളിൽ അഭിലക്ഷണീയമായ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജീൻ എഡിറ്റിങ്.
Question 93.
ജീൻ എഡിറ്റിങിന്റെ സാധ്യത ഏവ?
Answer:
ജീൻ എഡിറ്റിങ് ജനിതക രോഗചികിത്സയിലും കാൻസർ ചികിത്സയിലും വിപ്ലവകരമായ പുരോഗതി ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധി ക്കുന്ന വിളകൾ വികസിപ്പിക്കാനും ജീൻ എഡിറ്റിങ് ഉപകരിക്കും.
Question 94.
DNA കാണപ്പെടുന്നത് എവിടെ?
Answer:
കോശത്തിലെ ന്യൂക്ലിയസിനകത്ത് ക്രോമസോമു കളിൽ DNA കാണപ്പെടുന്നു.
Question 95.
DNAയുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ച താര്?
Answer:
1953 ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു. റോസലിൻഡ് ഫ്രാങ്ക്ലിൻ, മോറിസ് വിൽക്കിൻസ് എന്നിവരുടെ എക്സ്റേ പഠനങ്ങളെ ആസ്പദമാക്കിയാണ് DNA യുടെ ഘടന ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും നിർദേശിച്ചത്.
Question 96.
DNAയുടെ ഘടന കണ്ടെത്തലിനിടയാക്കിയ വിവ രങ്ങൾ ലഭിച്ചത് എങ്ങനെ?
Answer:
റോസലിൻഡ് ഫ്രാങ്ക്ലിൻ എടുത്ത് DNA യുടെ എക്സ്റേ ഡിഫ്രാക്ഷൻ ചിത്രങ്ങളിൽ പ്രശസ്ത മായ ‘ഫോട്ടോ 51’ എന്ന ചിത്രത്തിൽ നിന്നാണ് DNAയുടെ ഘടനയുടെ കണ്ടെത്തലിനിടയാക്കിയ നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
Question 97.
DNA യുടെ ഘടന വിശദമാക്കുക
Answer:
DNA യ്ക്ക് ചുറ്റുഗോവണി മാതൃകയാണ് ഉള്ളത്. ചുറ്റു ഗോവണി മാതൃക പ്രകാരം DNA രണ്ട് നെടിയ ഇഴകൾ ചേർന്നതാണ്. പഞ്ചസാരയും ഫോസ്ഫേറ്റ് തന്മാത്രയും ചേർന്നാണ് ഇഴകൾ നിർമിച്ചിരിക്കുന്നത്. ഗോവണിയുടെ പടികൾ നൈട്രജൻ ബേസുകൾ ചേർന്നാണ് നിർമിച്ചിരി ക്കുന്നത്. DNAയിൽ അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ എന്നീ നൈട്രജൻ ബേസുകൾ കാണപ്പെടുന്നു. DNAയിൽ അഡിനിൻ എന്ന നൈട്രജൻ ബേസ് തൈമിൻ എന്ന നട ജൻ ബേസുമായി മാത്രമെ ജോഡി
ചേരുകയു ള്ളൂ. സൈറ്റോസിന്റെ ഗ്വാനിനുമായി മാത്രമെ ജോഡി ചേരൂ.
Question 98.
ന്യൂക്ലിയോടൈഡ് എന്നാൽ എന്ത്?
Answer:
DNA യുടെ അടിസ്ഥാന നിർമാണ ഘടകമാണ് ന്യൂക്ലിയോടൈഡ്. ഓരോ ന്യൂക്ലിയോടൈഡും ഒരു ഡീഓക്സി ബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നീ ഘടകങ്ങളാൽ നിർമിതമാണ്.
Question 99.
നൈട്രജൻ ബേസുകൾ എന്നാൽ എന്ത്?
Answer:
നൈട്രജൻ അടങ്ങിയതും ആൽക്കലി സ്വഭാവമു ള്ളതുമായ സംയുക്തങ്ങളാണ് നൈട്രജൻ ബേസു കൾ.
Question 100.
ഫോസ്ഫേറ്റിന്റെ പങ്ക് എന്ത്?
Answer:
ന്യൂക്ലിയോടൈഡുകളെ പരസ്പരം ബന്ധിപ്പി ക്കുന്ന ബോണ്ടുകളുടെ രൂപീകരണത്തിൽ ഫോസ്ഫേറ്റ് പങ്കെടുക്കുന്നു.
Question 101.
DNA യുടെ വലുപ്പത്തെക്കുറിച്ച് കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഓരോ ക്രോമസോമിലെയും DNA യ്ക്ക് ഏകദേശം 2 ഇഞ്ച് (5 സെമീ നീളമുണ്ടാകും. ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളി ലെയും DNA കൾ ചേർന്നാൽ ഏകദേശം 6 അടി നീളം വരും (2 മീ). മനുഷ്യശരീരം ട്രില്യൺ (ഒരു ലക്ഷം കോടി) കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്. എല്ലാ കോശത്തിലെയും DNA കളെ കൂട്ടിയോജിപ്പിച്ചാൽ അത് ഏകദേശം 67 ബില്യൺ (1 ബില്യൺ = 100 കോടി) മൈൽ വരും. ഇത് ഭൂമിയെ രണ്ട് ദശലക്ഷത്തിലധികം തവണ ചുറ്റാൻ പര്യാപ്തമാണ്.
Question 102.
ക്രോമസോമിന്റെ ഘടന എന്ത്?
Answer:
DNA യും ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളു മാണ് മുഖ്യമായും ക്രോമസോമിലുള്ളത്. എട്ട് ഹിസ്റ്റോണുകൾ ഒന്നിച്ചു ചേർന്ന് ഒരു ഹിസ് റ്റോൺ ഒാമർ രൂപപ്പെടുന്നു. ഹിസ്റ്റോൺ ഒാമറിനെ DNA ഇഴകൾ വലയം ചെയ്ത് ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു.
നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുകളാക്കിയും ന്യൂക്ലിയോസോമു കളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയ മാണ് കാമസോമുകൾ ഉണ്ടാകുന്നത്. ഒരു ക്രോമസോമിനെ സെൻട്രോമിയർ വഴി ബന്ധിപ്പി ച്ചിരിക്കുന്ന ഭാഗങ്ങളാണ് കാമാറ്റിക്കുകൾ. ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം കാമ സോമുകളാണുള്ളത്.
Question 103.
ജീനുകൾ എന്നാൽ എന്ത്?
Answer:
നമ്മുടെ ശരീരം എങ്ങനെ പ്രവർത്തിക്കണമെന്ന തിനുള്ള നിർദേശങ്ങൾ നൽകുന്നത് ജീനുകളാണ്. ജീനുകൾ DNA യിലെ നിശ്ചിത ഭാഗങ്ങളാണ്. DNA യിലെ നിശ്ചിത ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ജീൻ. ജീനുകളുടെ നിർദേശമനു സരിച്ച് നിർമ്മിക്കുന്ന പ്രോട്ടീനുകളാണ് സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതും, മെറ്റാ ബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും.
Question 104.
RNAയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രോട്ടീനുകളുടെ നിർമ്മാണത്തിൽ RNA എന്ന ന്യൂക്ലിക് ആസിഡിനും നിർണ്ണായക പങ്കുണ്ട്. RNA യും ന്യൂക്ലിയോടൈഡുകളാൽ നിർമ്മിത മാണ്. RNA യിലെ ഓരോ ന്യൂക്ലിയോടൈഡിലും ഒരു റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നിവ അടങ്ങിയിരിക്കുന്നു. അഡിനിൻ, ഗ്വാനിൻ, യുറാ സിൽ, സൈറ്റോസിൻ എന്നിവയാണ് RNA യിലെ നൈട്രജൻ ബേസുകൾ. മിക്ക NAയ്ക്കും ഒരിഴയാണുള്ളത്.
Question 105.
ട്രാൻസ്ക്രിപ്ഷൻ എന്നാൽ എന്ത്?
Answer:
DNA യിലെ ഒരു നിർദിഷ്ട ന്യൂക്ലിയോടൈഡ് ശ്രേണിയിൽ (ജീൻ) നിന്ന് വിവിധ എൻസൈമുകളുടെ സഹായത്താൽ mRNA (messenger RNA) രൂപപ്പെടുന്നു. mRNA യിൽ പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു.
Question 106.
ട്രാൻസ്ലേഷൻ എന്നാൽ എന്ത്?
Answer:
ന്യൂക്ലിയസ്സിൽ നിന്നും
ബൊസോമിലെത്തിയ mRNA യിലെ സന്ദേശമനുസരിച്ച് tRNA (trAnswer:fer RNA) നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു. റൈബോസോമിന്റെ ഭാഗമായ RNA (ribosomal RNA) കളുടെ പ്രവർത്തനത്താൽ അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീനുകളെ നിർമ്മിക്കുന്നു.
Question 107.
പ്രോട്ടീൻ നിർമ്മാണത്തിലുൾപ്പെടുന്ന വിവിധ RNAകളും അവയുടെ ധർമവും എഴുതുക.
Answer:
mRNA – പ്രോട്ടീൻ നിർമ്മാണത്തിനുളള സന്ദേശം അടങ്ങിയിരിക്കുന്നു.
tRNA – mRNA യിലെ സന്ദേശമനുസരിച്ച് നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെ ത്തിക്കുന്നു.
RNA – അമിനോആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരണത്തിന് സഹായിക്കുന്നു.
Question 108.
പാരമ്പര്യം, വ്യതിയാനം എന്നിവ വ്യക്തമാക്കുക?
Answer:
മാതാപിതാക്കളുടെ സവിശേഷതകൾ സന്താന ങ്ങളിലേക്ക് വ്യാപരിക്കുന്നതാണ് പാരമ്പര്യം (He- redity). മാതാപിതാക്കളിൽ നിന്ന് വ്യത്യസ്ത മായി സന്താനങ്ങളിൽ പ്രകടമാകുന്ന സവിശേഷ തകളാണ് വ്യതിയാനങ്ങൾ (Variations). മാതാപിതാക്കളിൽ നിന്ന് സന്താനങ്ങൾക്ക് ലഭിക്കുന്ന ജീനുകളാണ് പാരമ്പര്യം, വ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്നത്.
Question 109.
ജനിതകശാസ്ത്രം എന്നാൽ എന്ത്?
Answer:
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവ യെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ യാണ് ജനിതകശാസ്ത്രം (Genetics).
Question 110.
ഗ്രിഗർ ജോഹാൻ മെൻഡലിനെ ജനിത ക ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെ താൻ കാരണം എന്ത്?
Answer:
ഗ്രിഗർ ജോഹാൻ മെൻഡൽ (Gregor Johann Mendel) തോട്ടപ്പയർ ചെടിയിൽ (Pisum sativum) നടത്തിയ വർഗസങ്കരണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളാണ് ജനിതക
ശാസ്ത്രം എന്ന ശാഖയ്ക്ക് അടിത്തറപാകിയത്. അതിനാൽ അദ്ദേഹത്തെ ജനിതകശാസ്ത്ര ത്തിന്റെ പിതാവായി കണക്കാക്കുന്നു.
Question 111.
ഗ്രിഗർ ജോഹാൻ മെൻഡലിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക?
Answer:
ഗ്രിഗർ ജോഹാൻ മെൻഡൽ 1822 ജൂലൈ 20ന് ഇപ്പോൾ ചെക്ക് റിപ്പബ്ലിക് എന്നറിയപ്പെടുന്ന വടക്കൻ മൊറാവിയ യിലെ ഒരു ചെറിയ ഗ്രാമമായ ഹൈൻ സിസിലാണ് ജനിച്ചത്. ജൂണിലെ അഗസ്തീനിയൻ ആശ്രമത്തിൽ ചേർന്നശേഷം അദ്ദേഹം 1847ൽ ഒരു പുരോ ഹിതനായി. 1851 നും 1853 നും ഇടയിൽ വിയന്ന സർവകലാശാലയിൽ ചേർന്ന് ഭൗതികശാസ്ത്രം, ഗണിതം, പ്രകൃതി ശാസ്ത്രം എന്നിവയിൽ പാഠനങ്ങൾ നടത്തുകയും ശാസ്ത്രീയമായി ഡാറ്റ വിശകലനം ചെയ്യുന്ന തിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ മനസ്സിലാക്കുകയും ചെയ്തു.
Question 112.
ഗ്രിഗർ ജോഹാൻ മെൻഡൽ പയർ ചെടികലിൽ നടത്തിയ പഠനം എന്ത്?
Answer:
1856 ൽ, മെൻഡൽ തന്റെ ആശ്രമത്തിലെ പൂന്തോ ട്ടത്തിൽ തോട്ടപ്പയർ ചെടികളിൽ പൂക്കളുടെ നിറം, വിത്തിന്റെ ആകൃതി തുടങ്ങി ഏഴു പ്രത്യേക സ്വഭാവങ്ങളെ ഉപയോഗപ്പെടുത്തി വർഗസങ്കരണ പരീക്ഷണങ്ങൾ ആരംഭിച്ചു. പരീക്ഷണ ഫല ങ്ങളുടെ വിശകലനത്തിലൂടെ ഒരു സ്വഭാവത്ത നിയന്ത്രി ക്കാൻ ഒരു ജോടി ഘടകങ്ങളുണ്ടെന്ന് വിശദീകരിക്കുകയും അവയെ പ്രതീകങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്തു. ജീനുകൾ എന്ന് ഇപ്പോൾ അറിയപ്പെടുന്നത് ഈ ഘടകങ്ങളാണ്. ഗ്രിഗർ മെൻഡലിന്റെ നിഗമന ങ്ങൾ പാരമ്പര്യ പഷണ നിയമങ്ങൾ എന്നറി യപ്പെടുന്നു. പാരമ്പര്യത്തെയും വ്യതിയാന ത്തെയും മനസ്സി ലാക്കുന്നതിനുള്ള പ്രാഥമിക ജനിതക രൂപ രേഖയാണ് ഈ നിയമങ്ങൾ നൽകുന്നത്.
1865 ൽ തന്റെ കണ്ടെത്തലുകൾ ബണിലെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ അവ തരിപ്പിച്ചു. അടുത്ത വർഷം, സസ്യസങ്കരണങ്ങ ളെക്കുറിച്ചുള്ള പരീക്ഷണങ്ങൾ എന്ന പേരിൽ പ്രബന്ധവും പ്രസിദ്ധീകരിച്ചു. എന്നാൽ അക്കാ ലത്തെ ശാസ്ത്രസമൂഹം മെൻഡലിന്റെ കണ്ട ത്തലുകളെ അവഗണിച്ചു. 1884 ൽ ഗ്രിഗർ മെൻ ഡൽ അന്തരിച്ചു.
1900 ൽ, അദ്ദേഹത്തിന്റെ മരണത്തിന് 16 വർഷ ങ്ങൾക്ക് ശേഷം, സസ്യശാസ്ത്രജ്ഞരായ ഹ്യൂഗോ ഡി വീസ്, കാൾ കോറൻസ്, എറിക് വോൺ ഷെർമാക് എന്നിവർ മെൻഡലിന്റെ ഗവേ ഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇതോ ടെയാണ് ജനിതകശാസ്ത്രം എന്ന ശാസ്ത്ര ശാഖയുടെ നിർണ്ണായക അടിത്തറയായി മെൻഡ ലിന്റെ കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടത്.
Question 113.
മോണോ ഹൈബ്രിഡ് കാസ് എന്നാൽ എന്ത്?
Answer:wer:
മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണ ങ്ങളെ പരിഗണിച്ചാണ് വർഗസങ്കരണ പരീക്ഷണം നടത്തിയത്. ഇത് മോണോ ഹൈബ്രിഡ് കോസ് എന്നറിയപ്പെടുന്നു.
Question 114.
മെൻഡൽ ഘടകങ്ങൾ എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ്?
Answer:
മാതാപിതാക്കളിൽ നിന്ന് സ്വഭാവ സവിശേ ഷതകൾ സന്താനങ്ങൾക്ക് ലഭിക്കുന്നത് ലിംഗ കോശങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില ഘടകങ്ങളിലൂടെയാണ് എന്ന് ഗ്രിഗർ മെൻഡൽ അനുമാനിച്ചു. ഈ ഘടകങ്ങൾ ന്യൂക്ലിയസിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകളാ ണെന്ന് കണ്ടെത്തിയത് മെൻഡലിന്റെ കാലഘട്ട ത്തിന് ശേഷമാണ്.
Question 115.
അലീലുകൾ എന്നാൽ എന്ത്?
Answer:
ഒരു സ്വഭാവത്തെ നിർണ്ണയിക്കുന്ന ജീനിന് വ്യത്യസ്ത തരങ്ങളുണ്ടാകും. ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളെ അലീലുകൾ (Alleles) എന്നു വിളിക്കുന്നു. സാധാരണയായി ഒരു ജീനിന് രണ്ട് അലീലുകളാണുള്ളത്. വർഗസങ്കരണത്തിൽ ഉയരം എന്ന സ്വഭാവത്തെ നിർണ്ണയിക്കുന്ന ജീനിന്റെ വ്യത്യസ്ത അലീലുകളാണ് T, t എന്നിവ. T എന്ന അലിൽ ഉയരക്കൂടുതലിനെയും t എന്ന അലിൽ ഉയരക്കുറവിനെയും സൂചിപ്പിക്കുന്നു.
Question 116.
ജീനോടൈപ്പ് ഫീനോടൈപ്പ് എന്നിവയെ താര തമ്യം ചെയ്യുക
Answer:
ഒരു ജീവിയിലെ സ്വഭാവത്തി ന്റെ പ്രകടരൂപത്തെ ഫിനോടെപ്പെന്നും ഇതിനുകാരണമായ ജനിത കഘടനയെ ജീനോടൈപ്പ് എന്നും പറയുന്നു.
Question 117.
എല്ലായ്പ്പോഴും പ്രകടഗുണം മാത്രമാണോ ഫീനോടൈപ്പ് ആകുക കണ്ടെത്തു
Answer:
അല്ല, പ്രകടഗുണവും ഗുപ്ത ഗുണവും ഫീനോ ടൈപ്പുകളാകാം. ഒരു ജീവിയിലെ സ്വഭാവത്തിന്റെ പ്രകടരൂപത്തെ ഫീനോടെപ്പെന്നും ഇതിനു കാരണമായ ജനിതകഘടനയെ ജീനോടൈപ്പ് എന്നും പറയുന്നു.
ഉദാഹരണത്തിന് പയറുചെടികളിൽ, ഉയരം കൂടു തലും ((പ്രകടഗുണം), TT അല്ലെങ്കിൽ Tt) ഉയരം കുറഞ്ഞതും (ഗുപ്ത ഗുണം) tt) രണ്ടും ഫിനോടൈപ്പുകളാണ്.
Question 118.
മോണോ ഹൈബ്രിഡ് ക്രോസിൽ നിന്നും ഗ്രിഗർ മെൻഡൽ രൂപീകരിച്ച അനുമാനങ്ങൾ ഏവ?
Answer:
- ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടക ങ്ങൾ ചേർന്നാണ്.
- ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണ ത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങ ളിൽ വിപരീതഗുണങ്ങളിൽ ഒന്നുമാത്രം പ്രകടമാവുകയും മറ്റേത് മറഞ്ഞിരിക്കുകയും ചെയ്യും.
- ഒന്നാം തലമുറയിൽ പ്രത്യക്ഷപ്പെട്ട ഗുണത്തെ പ്രകടഗുണം (Dominant trait) എന്നും മറഞ്ഞിരു ന്നതിനെ ഗുപ്തഗുണം (Recessive trait) എന്നും പറയുന്നു.
- ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാകുന്നുണ്ട്.
- ലിംഗകോശങ്ങൾ (Gametes) ഉണ്ടാകുമ്പോൾ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ കൂടി കലരാതെ വേർപിരിയുന്നു.
- രണ്ടാം തലമുറയിലെ സന്താനങ്ങളിൽ പ്രകട ഗുണമുള്ളവയുടെയും ഗുപ്തഗുണമുള്ളവയു ടെയും അനുപാതം 3 : 1 ആണ്.
Question 119.
ഹൈബ്രിഡ് ക്രോസ് എന്നാൽ എന്ത്?
Answer:
ഒരേ ചെടിയിലെ രണ്ടു ജോടി വിപരീത ഗുണങ്ങ ളുടെ പ്രേഷണവുമായി ബന്ധപ്പെട്ട വർഗസങ്കരണ
പരീക്ഷണം ഡൈഹൈബ്രിഡ് ക്രോസ് (Dihybrid Cross) എന്നറിയപ്പെടുന്നു.
Question 120.
മാതൃ സസ്യങ്ങളിൽ കാണപ്പെടാത്ത സ്വഭാ വങ്ങൾ രണ്ടാം തലമുറയിൽ കാണപ്പെടുന്നു. എന്തുകൊണ്ട്?
Answer:
രണ്ടോ അതിലധികമോ വ്യത്യസ്ത സ്വഭാവങ്ങൾ കൂടിച്ചേരുമ്പോൾ അവയിൽ ഓരോ സ്വഭാവവും പരസ്പരം കൂടിക്കലരാതെ സ്വത മായി അടുത്ത തലമുറയിലേക്ക് വ്യാപരിക്കുന്നു (ഒരു ജീവിയുടെ ഒരു ജോടി അലീലുകൾ മറ്റൊരു ജോടി അല് ലുകളുടെ വേർപെടലിനെ സ്വാധീനിക്കുന്നില്ല).
Question 121.
നോൺമെൻ ഡേലിയൻ ഇൻഹെറിറ്റൻസ് എന്ന ആശയത്തിന് തുടക്കമിട്ടത് എങ്ങനെ?
Answer:
- മെൻഡലിന്റെ നിയമങ്ങൾ ജനിതകശാസ്ത്രത്തിന്റെ അടിത്തറയായിരുന്നു. എന്നാൽ ജീവികളിലെ സ്വഭാവഗുണങ്ങളുടെ വൈവിധ്യത്തെ പൂർണ്ണമായി വിശദീകരിക്കാൻ അതിന് കഴിഞ്ഞില്ല.
- ജീനുകൾ, പരിസ്ഥിതി, മറ്റ് ഘടകങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെക്കു റിച്ചുള്ള പിൽക്കാല പഠനങ്ങൾ മെൻഡലിന്റെ നിയമങ്ങളുടെ ചില പരിമിതികൾ വെളിവാക്കി. ഇത് നോൺമെൻ ഡേലിയൻ ഇൻഹെറിറ്റൻസ് (Non Mendelian Inheritance) എന്ന ആശയത്തിന് തുടക്കമിട്ടു.
Question 122.
ഇൻകംപ്ലീറ്റ് ഡൊമിനൻസ് എന്നാൽ എന്ത്?
Answer:
ഇൻകംപ്ലീറ്റ് ഡൊമിനൻസ് (Incomplete dominance) – ചുവന്ന പൂവുള്ള നാലുമണിച്ചെടിയെ വെള്ളപ്പു വുളള നാലുമണിച്ചെടിയുമായി വർഗ സങ്കരണം നടത്തിയാൽ പിങ്ക് പൂക്കളുള്ള ചെടികൾ ഉണ്ടാ കുന്നു. പ്രകടഗുണത്തിന്റെ അലീലിന് ഗുപ്ത ഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കുന്നില്ല.
Question 123.
കോഡൊമിനൻസ് എന്നാൽ എന്ത്?
Answer:
കോഡോ മിനൻസ് (Codominance) – ചില കന്നുകാലികളിലും കുതിരകളിലും കാണുന്ന റോൺ കോട്ട്. രണ്ട് അലിലുകളുടെയും ലക്ഷണ ങ്ങൾ ഒരേ സമയം പ്രകടമാക്കുന്നു.
Question 124.
മൾട്ടിപ്പിൾ അലീലിസം എന്നാൽ എന്ത്?
Answer:
- മൾട്ടിപ്പിൾ അലീലിസം (Multiple allelism) മനുഷ്യനിലെ ABO രക്തഗ്രൂപ്പ്
- രക്തഗ്രൂപ്പ് നിർണ്ണയിക്കുന്ന ജീനിന് മനുഷ്യഗണ ത്തിൽ (Human population) രണ്ടിൽ കൂടുതൽ അലിലുകളുണ്ട്. IA, IB, i എന്നീ മൂന്ന് അലിലുകൾ രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നു.
Question 125.
പോളിജീനിക് ഇൻഹെറിറ്റൻസ് എന്നാൽ എന്ത്?
Answer:
- പോളിജീനിക് ഇൻഹെറിറ്റൻസ് (Polygenic inheritance) – ത്വക്കിന്റെ നിറവ്യത്യാസം
- ത്വക്കിന്റെ നിറത്തെ നിയന്ത്രിക്കുന്നത് ഒന്നിലധികം ജീനുകൾ ചേർന്നാണ്. ഇവയുടെ പ്രവർത്തന ഫല മായി മെലാനിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിറവ്യത്യാസത്തിന് കാരണമാ കുന്നു.
Question 126.
നോൺമെൻ ഡേലിയൻ ഇൻ ഹെറിറ്റൻസിൽ ഉൾപ്പെടുന്ന കൂടുതൽ സാഹചര്യങ്ങളും ഉദാഹരണങ്ങളും
Answer:
പ്ലിയോട്രോപ്പി
ഒരു ജീൻ, ബന്ധമില്ലാത്തതായി തോന്നുന്ന ഒന്നിലധികം ഫിനോടൈപ്പിക് സ്വഭാവങ്ങളെ സ്വാധീനിക്കുമ്പോഴാണ് പ്ലിയോട്രോപ്പി സംഭവി ക്കുന്നത്.
HBB ജീനിലെ ഒരു മ്യൂട്ടേഷൻ ഹീമോഗ്ലോബിന്റെ ഘടനയെ ബാധിക്കുന്നു, ഇത് വിളർച്ച, മലേറിയ യോടുള്ള പ്രതിരോധം, മറ്റ് സങ്കീർണതകൾ എന്നിവയിലേക്ക് നയിക്കുന്നു.
ഉദാഹരണം: സിക്കിൾ സെൽ അനീമിയ
എപ്പിസ്റ്റാസിസ്
ഒരു ജീൻ പിഗ്മെന്റ് തരം നിർണ്ണയിക്കുന്നു (B = കറുപ്പ്, b = തവിട്ട്), മറ്റൊരു ജീൻ (E) പിഗ്മെന്റ് നിക്ഷേപത്തെ നിയന്ത്രിക്കുന്നു. B/b പരിഗണി ക്കാതെ, ee ജനിതക രൂപമുള്ള നായ്ക്കൾ എല്ലായ്പ്പോഴും മഞ്ഞയായിരിക്കും.
ഉദാഹരണം: ലാബ്രഡോർ റിട്രീവറുകളിലെ നിറം
സെക്സ് – ലിങ്ക്ഡ് ഇൻഹെറിറ്റൻസ്
എക്സ്-ലിങ്ക്ഡ് റീസെസ്സീവ് ഡിസോർഡർ രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്നു. ഇത് പ്രധാന മായും പുരുഷന്മാരിൽ (XY) കാണപ്പെടുന്നത് ഒരു X ക്രോമസോം മാത്രമേ പാരമ്പര്യമായി ലഭിക്കു ന്നുള്ളൂ എന്നതിനാലാണ്.
ഉദാഹരണം: മനുഷ്യരിലെ ഹീമോഫീലിയ
Question 127.
കയാ എന്നാൽ എന്ത്? ഈ ഭാഗത്ത് എന്താണ് സംഭവിക്കുന്നത്?
Answer:
ക്രോമസോമുകൾ ജോടി ചേരുന്ന ഭാഗത്തെ കയാ (Chiasma) എന്ന് പറയുന്നു. ഈ ഭാഗത്ത് വച്ച് കാമാറ്റിഡുകൾ മുറിയുന്നു. മുറിഞ്ഞ ഭാഗങ്ങൾ പരസ്പരം കൈമാറുന്നു.
Question 128.
ജനിതക വ്യതിയാനത്തിന്റെ ഉറവിടങ്ങളെന്ന നിലയിൽ ക്രോസിംഗ് ഓവറും മ്യൂട്ടേഷനും താര തമ്യം ചെയ്യുക.
Answer:
ജനിതക വ്യതിയാനത്തിന്റെ ഉറവിടങ്ങളെന്ന നിലയിൽ ക്രോസിംഗ് ഓവറും മ്യൂട്ടേഷനും താരതമ്യം ചെയ്ത് താരതമ്യം ചെയ്യുക.
സമാനതകൾ: ക്രോസിംഗ് ഓവറും മ്യൂട്ടേഷനും പുതിയ ജനിതക വ്യതിയാനങ്ങൾ കൊണ്ടുവരുന്ന പ്രക്രിയകളാണ്. അനുകൂലനങ്ങൾക്കും പരിണാമ ത്തിനും ഈ വ്യതിയാനം നിർണായകമാണ്.
വ്യത്യാസങ്ങൾ: ഊനഭംഗ (Meiosis) സമയത്ത് നിലവിലുള്ള സമരൂപ ക്രോമസോമുകൾക്കിട യിൽ ജനിതക വസ്തുക്കളുടെ കൈമാറ്റം നടക്കുന്നു. ഇതാണ് കാസിംഗ് ഓവർ, ഇത് അല്ലീലുകളുടെ പുനസംയോജനത്തിനു കാരണ മാകുന്നു. മറുവശത്ത്, മ്യൂട്ടേഷൻ എന്നത് DNA ശ്രേണിയിലെ തന്നെ ഒരു മാറ്റമാണ്, പൂർണ്ണമായും പുതിയ അല്ലീലുകൾ സൃഷ്ടിക്കുകയോ നില വിലുള്ളവയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയോ മ്യൂട്ടേഷനിലൂടെ സംഭവിക്കുന്നു. ലൈംഗിക പുനരുൽപാദന സമയത്ത് ക്രോസിംഗ് ഓവർ സംഭവിക്കുന്നു, എന്നാൽ മ്യൂട്ടേഷൻ ലൈംഗിക, അലൈംഗിക പുനരുൽപാദനത്തിലും സംഭവിക്കാം.
Question 129.
സമരൂപ ക്രോമസോമുകൾ എന്താണ്? ക്രോസിങ് ഓവർ പ്രക്രിയയിൽ ഇവയുടെ ജോടി ചേരൽ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ടാണ്?
Answer:
സമരൂപ ക്രോമസോമുകൾ എന്താണ്? ക്രോസിങ് ഓവർ പ്രക്രിയയിൽ ഇവയുടെ ജോടി ചേരൽ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ടാണ്?
ഒരു ജീവിയുടെ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന സമാനമായ കാമ സോമുകളാണ് സമരൂപ ക്രോമസോമുകൾ.
ഊനഭംഗ സമയത്ത് ഇവ പരസ്പരം ജോടി ചേരുന്നു. ഈ ജോടിയാക്കിയ ക്രോമസോമുകൾക്കിടയിൽ
ജനിതക വസ്തുക്കളുടെ കൈമാറ്റം നടക്കുന്നതിനാലാണ് ഇവ ക്രോസിങ് ഓവർ പ്രക്രിയയിലെ ഒരു പ്രധാന ഘടനയായി മാറുന്നത്.