Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 8 Notes Question Answer Malayalam Medium ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം that include all exercises in the prescribed syllabus.
Class 10 History Chapter 8 Notes Malayalam Medium
Kerala Syllabus Class 10 Social Science History Chapter 8 Notes Question Answer Malayalam Medium
10th Class History Chapter 8 Notes Malayalam Medium
Question 1.
സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?
Answer:
- വിഭജനാനന്തര കുടിയേറ്റവും പലായനവും
- നാട്ടുരാജ്യങ്ങളുടെ സംയോജനം
- സംസ്ഥാന പുനഃസംഘടന
Question 2.
സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഐക്യം സ്ഥാപിക്കുന്നതിനും ജനാധിപത്യ ഭരണക്രമം നടപ്പിൽ വരുത്തു ന്നതിനും സ്വീകരിച്ച നടപടികൾ ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
- കുടിയേറിയവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു.
- ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങളായി ഭരണഘടനയിൽ ഉൾപ്പെടുത്തി.
- മൂന്ന് കരാറുകളിലൂടെ നാട്ടുരാജ്യങ്ങളുടെ സംയോജനം പൂർത്തിയാക്കി.
- പൊതുതിരഞ്ഞെടുപ്പ് നടത്തി.
Question 3.
ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പ് മുതലുള്ള വിവിധ സർക്കാരുകളുടെ കാലഗണനയനുസരിച്ചുളള പട്ടിക
തയ്യാറാക്കുക.
Answer:
- 1952 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്
- 1957 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്
- 1962 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്
- 1967 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്
- 1972 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്
- 1977 – ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ
- 1980 – ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1984 – ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1989 – ബഹുകക്ഷി സമ്പ്രദായത്തിലധിഷ്ഠിതമായ മുന്നണി സർക്കാർ (ജനതാദൾ നേതൃത്വത്തിൽ)
- 1991 – മറ്റ് രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ
- 1996 – ബി.ജെ.പി. സർക്കാർ, വിവിധ കക്ഷികളുടെ ഐക്യമുന്നണി
- 1998 – ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം
- 1999 – ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം
- 2004 – കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യം
- 2009 – കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യം
- 2014 – ദേശീയ ജനാധിപത്യസഖ്യം
- 2019 – ദേശീയ ജനാധിപത്യസഖ്യം
- 2024 – ദേശീയ ജനാധിപത്യസഖ്യം

Question 4.
അടിയന്തരാവസ്ഥക്കാലത്തെ പത്രവാർത്തകൾ ശേഖരിച്ച് പ്രദർശനം സംഘടിപ്പിക്കുക.
Answer:

Question 5.
മണ്ഡൽ കമ്മീഷൻ നിയമക്കപ്പെട്ട പശ്ചാത്തലവും കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനെത്തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അടിയന്തിരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന ജനത ഗവൺമെന്റ് ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹി കവും വിദ്യാഭ്യാസരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി 1979-ൽ ബി.പി. മണ്ഡൽ അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. ഇത് രണ്ടാം പിന്നാക്ക വിഭാഗ കമ്മീ ഷൻ എന്നും, മണ്ഡൽ കമ്മീഷൻ എന്നും അറിയപ്പെടുന്നു. സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങൾക്ക് ഇരുപത്തിയേഴ് ശതമാനം സംവരണം നിർദ്ദേശിച്ചു കൊണ്ടുള്ള റിപ്പോർട്ട് 1980ൽ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി 1990-ൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ഉത്തരേന്ത്യയിലെ പല നഗ രങ്ങളിലും പ്രക്ഷോഭങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും കാരണമായി. എന്നാൽ പിൽക്കാ ലത്ത് റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി.
Question 6.
ദളിത് പ്രസ്ഥാനങ്ങളും അവയുടെ പ്രവർത്തനങ്ങളും വിശകലനം ചെയ്യുക.
Answer:
സ്വാതന്ത്രാനന്തര ഇന്ത്യയിൽ ദളിത് വിഭാഗങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെ ടുകയാണെന്നും, അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നുമുള്ള വികാരത്തിൽ നിന്നു മാണ് ദളിത് പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിലെ പിന്നാക്കാവ സ്ഥ, സാമൂഹികവും സാമ്പത്തികവുമായ അസമത്വം, സ്വന്തമായി ഭൂമിയില്ലാത്ത അവസ്ഥ തുടങ്ങിയ പ്രശ്ന ങ്ങൾ തളിത് ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായിരുന്നു. ഡോ. ബി.ആർ. അംബേദ്കറുടെ ആശയ ങ്ങളാൽ പ്രചോദിതരായ ദളിത് വിഭാഗങ്ങൾ സംഘടിക്കുകയും പ്രസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ദളിത് പാന്തേഴ്സ് പ്രസ്ഥാനം.
Question 7.
ചാരായവിരുദ്ധ പ്രസ്ഥാനം സ്ത്രീ വിമോചന പ്രസ്ഥാനമായി രൂപപ്പെട്ടതെങ്ങനെയെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
1990കളിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ഉയർന്നുവന്ന സ്ത്രീ മുന്നേറ്റ് പ്രസ്ഥാനമാണ് ചാരായ വിരുദ്ധ പ്രസ്ഥാനം. ആയിരക്കണക്കിന് സ്ത്രീകൾ അണിചേർന്ന ഈ പ്രസ്ഥാനം പിന്നീട് സംസ്ഥാന മാകെ വ്യാപിച്ചു. ലഹരി പാനീയമായ ചാരായത്തിന്റെ വ്യാപക ഉപയോഗം ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനും, ഗാർഹിക പീഢനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ദാരിദ്ര്യം തുട ങ്ങിയവയ്ക്കും കാരണമായി. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രക്ഷോഭമായി ചാരായ വിരുദ്ധ പ്രസ്ഥാനം പിന്നീട് വളർന്നു. ഇത് ലഹരിക്കെതിരെയും സ്ത്രീകൾ നേരി ടുന്ന പ്രശ്നങ്ങൾക്കെതിരെയും സാമൂഹിക അവബോധം സൃഷ്ടിച്ചു.
Question 8.
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന തായിരുന്നു ചാരായ വിരുദ്ധപ്രസ്ഥാനം. ലഹരി ഉപയോഗം ഇന്നത്തെ സമൂഹത്തിലും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനെതിരെ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുക.
Answer:
(സൂചനകൾ)
- പരിപാടി ആസൂത്രണം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുക.
- വിഷയം തീരുമാനിക്കുക.
- ഡോക്ടർ, പോലീസ് പോലുള്ള ഒരു അതിഥി പ്രഭാഷകനെ ക്ഷണിക്കുക.
- മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളും മുദ്രാവാക്യങ്ങളും തയ്യാറാക്കുക.
- ഒരു ചെറിയ പ്രസംഗം, സ്കിറ്റ് അല്ലെങ്കിൽ ഗാനം പോലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
- സ്കൂളിലോ കമ്മ്യൂണിറ്റി ഹാളിലോ പരിപാടി നടത്തുക.
- മയക്കുമരുന്നിൽ നിന്നും മദ്യത്തിൽ നിന്നും അകന്നു നിൽക്കുമെന്ന് പ്രതിജ്ഞയെടുക്കുക.
- ഒരു റാലിയിലൂടെയോ പോസ്റ്റർ പ്രദർശനത്തിലൂടെയോ സന്ദേശം പ്രചരിപ്പിക്കുക.
Question 9.
വികസനപ്രവർത്തനങ്ങൾ വർത്തമാനകാലത്ത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുക.
(സൂചനകൾ: നൽകിയിരിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തി സംവാദം സംഘടിപ്പിക്കുക)
Answer:
- അശാസ്ത്രീയമായ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന സാമൂ ഹിക നീതി നിഷേധത്തിനും എതിരായാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്.
- പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി നയരൂപീക ണം, പാരിസ്ഥിതിക അവബോധനം വളർത്തൽ, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഇടപെടാൻ സാധിച്ചിട്ടുണ്ട്.

Question 10.
കൂടുതൽ കർഷകപ്രസ്ഥാനങ്ങളും കാർഷികനിയമങ്ങളും ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കർഷകപ്രസ്ഥാനങ്ങൾ
ഭാരതീയ കിസാൻ യൂണിയൻ ഇന്ത്യയിലെ ഒരു കർഷക പ്രതിനിധി സംഘടനയാണ് . പഞ്ചാബ് ഖേതിബാരി യൂണിയനിൽ (പഞ്ചാബ് ഫാർമിംഗ് യൂണിയൻ) നിന്നുള്ള ചൗധരി ചരൺ സിംഗ് ആണ് ഇത് സ്ഥാപിച്ചത്, അത് പിന്നീട് അതിന്റെ പഞ്ചാബ് ശാഖയായി മാറി.
ഷേത്കാരി സംഘടന; കർഷക സംഘടന എന്നറിയപ്പെടുന്ന കേത്കാരി സംഘടന, ശരദ് അനന്താവു ജോഷി സ്ഥാപിച്ചതാണ്. ‘വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കുമുള്ള സ്വാതന്ത്ര്യം’, ‘ആദായകരമായ കാർഷിക വിലകൾ’ എന്നിവ ലക്ഷ്യമിട്ട് കർഷകർക്കായുള്ള സംഘടനയായിരുന്നു ഇത്. 1945 മുതൽ 28 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 1973 ൽ ഈ പ്രസ്ഥാനം ശക്തി പ്രാപിച്ചു. ചെറുകിട കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും സാമ്പത്തിക വളർച്ചാ പ്രക്രിയയിലെ തടസ്സങ്ങൾക്കുള്ള പ്രതികരണമായിരുന്നു ഈ പ്രസ്ഥാനം.
കാർഷിക നിയമങ്ങൾ
- കർഷക ഉൽപന്ന വ്യാപാരവും വാണിജ്യവും (പ്രമോഷനും സൗകര്യവും) നിയമം, 2020
- വില ഉറപ്പാക്കൽ, കാർഷിക സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള കർഷക ശാക്തീകരണവും സംരക്ഷണവും) കരാർ നിയമം, 2020,
- അവശ്യവസ്തുക്കൾ (ഭേദഗതി) നിയമം, 2020.
Question 11.
വിവരാവകാശ പ്രസ്ഥാനം ഇന്ത്യൻ ജനാധിപത്യത്തെ എങ്ങനെയെല്ലാം ശക്തിപ്പെടുത്തുന്നു എന്ന വിഷ യത്തിൽ ഒരു ലേഖനം തയ്യാറാക്കുക.
Answer:
- 1990-ൽ രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് വിവരാവകാശ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
- സ്കൂളുകൾ, ഡിസ്പെൻസറികൾ, ചെറിയ ഡാമുകൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പൊതുപണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് സംശയത്താലായിരുന്നു ഇത്.
- എം.കെ.എസ്.എസ്.ന്റെ ആഭിമുഖ്യത്തിൽ ഡൽഹി കേന്ദ്രമാക്കി വിവരാവകാശത്തിനുള്ള ദേശീയ കൗൺസിൽ രൂപീകരിക്കപ്പെടുകയും ദേശീയതലത്തിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തു.
- ഈ പശ്ചാത്തലത്തിലാണ് 2005-ൽ വിവരാവകാശനിയമം നിലവിൽ വന്നത്.
Question 12.
വർഗീയത ഇന്ത്യൻ ജനാധിപത്യത്തിന് സൃഷ്ടിക്കുന്ന വിപത്ത്’ എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാ റാക്കുക. സൂചനകൾ നൽകിയിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി പ്രസംഗം തയ്യാറാക്കുക.
Answer:
സൂചനകൾ
- മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സാമൂഹിക സംഘർഷം സൃഷ്ടിക്കുന്ന ആശയമാണ് വർഗീ
- വർഗീയ ചേരിതിരിവ് നമ്മുടെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വം, സാമൂഹിക നീതി എന്നിവയെ ദുർബലപ്പെടുത്തുകയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ചെയ്യുന്നു.
- മതത്തിന്റെയും വർഗീയ ചിന്തയുടേയും അടിസ്ഥാനത്തിൽ ജനാഭിപ്രായം സ്വരൂപിക്കപ്പെടുന്നതും രാഷ്ട്രീയപ്പാർട്ടികൾ ഇതിനെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ഉപയോഗിക്കു ന്നതും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
Question 13.
താഴെ നൽകിയിട്ടുള്ള വാർത്താ തലക്കെട്ടുകൾ വായിച്ചല്ലോ. അധികാര പരിധി ലംഘിക്കുന്ന ഗവർണർ മാർക്കെതിരെ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളാണിവ. ഇതിൽ നിന്നും നിങ്ങൾ എന്താണ് മനസ്സിലാക്കുന്നത്?

Answer:
- ഗവർണർമാർ സമയപരിധി പാലിക്കണം
- പരിമിതമായ അധികാരങ്ങൾ
- ജനാധിപത്യ പ്രക്രിയയോടുള്ള ബഹുമാനം
Question 14.
‘കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നത് എങ്ങനെ’? എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
സൂചനകൾ
മാറി മാറി വരുന്ന കേന്ദ്ര സർക്കാരുകൾ നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ അവകാ ശത്തിൽ ഇടപെടുന്നു.
- കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നതും നമുക്ക് കാണാനാകും.
- കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സാഹചര്യങ്ങളിൽ ഗവർണർമാരുടെ പങ്ക് കൂടുതൽ വിവാദങ്ങൾക്ക് കാണമാകാറുണ്ട്.
- ഗവർണർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ആ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയും.
Question 15.
ഇലക്ട്രൽ ബോണ്ട് അഴിമതിക്ക് കാരണാകുന്നത് എങ്ങനെ എന്ന വിഷയത്തിൽ സുപ്രീംകോടതി വിധി യുടേയും പത്രവാർത്തകളുടേയും അടിസ്ഥാനത്തിൽ ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും തങ്ങൾക്ക് ഇഷ്ടമുള്ള തുക ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന ചെയ്യാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഇലക്ട്രൽ ബോണ്ട്. 2017-18ലെ കേന്ദ്ര ബഡ്ജറ്റിലൂടെ യാണ് ഇലക്ട്രൽ ബോണ്ട് അവതരിപ്പിച്ചത്. സംഭാവന എന്ന വിഭാഗത്തിൽ വരുന്നതിനാൽ ഈ തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. ബോണ്ടുകളുടെ സുതാര്യവും നിയമസാധുതയും പരിശോധിച്ച് 2024 ഫെബ്രു വരി 15-ന് സുപ്രീം കോടതി ഇലക്ട്രൽ ബോണ്ട് റദ്ദാക്കി.
Question 16.
രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണവും കൂറുമാറ്റവും ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിക ളാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ എടുത്തിരിക്കുന്ന നിലപാടുകളെയും നടപടിക മങ്ങളെയും അടിസ്ഥാനമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
- രാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കളോ പ്രവർത്തകരോ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ, ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവണതയാണ് രാഷ്ട്രീയത്തിന്റെ ക്രിമി നവൽക്കരണം.
- ബോധവൽക്കരണത്തിലൂടെ ക്രിമിനൽ വൽക്കരണത്തെ ചെറുക്കാൻ കഴിയും.
- ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി ഇലക്ഷനിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സ്വന്തം പാർട്ടിയെ ഉപേക്ഷിക്കുകയോ, മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യുന്നതിനെയാണ് കൂറുമാറ്റം എന്നുപറയുന്നത്.
- 1985-ൽ 52-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമം പാർലമെന്റ് പാസ്സാക്കി.

Std 10 History Chapter 8 Notes Malayalam Medium – Extended Activities
Question 1.
ജനാധിപത്യം ഒരു ജീവിതരീതി എന്ന നിലയിൽ നമ്മുടെ സമൂഹത്തിൽ എത്രമാത്രം പ്രകടമാണ് എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
(സൂചനകൾ നൽകിയിരിക്കുന്ന ഘട്ടങ്ങൾ ഉപയോഗിച്ച് ഒരു സെമിനാർ നടത്തുക)
Step 1: വിഷയവും ഉദ്ദേശ്യവും തീരുമാനിക്കുക.
Step 2: തീയതി, സമയം, സ്ഥലം എന്നിവ തിരഞ്ഞെടുക്കുക.
Step 3: ചർച്ചാ പോയിന്റുകൾ തയ്യാറാക്കുക (ദൈനംദിന ജീവിതത്തിലെ ജനാധിപത്യത്തിന്റെ ഉദാഹരണങ്ങൾ: വോട്ടിംഗ്, ആവിഷ്കാര സ്വാതന്ത്ര്യം, സമൂഹത്തിലെ ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ മുതലായവ)
Step 4: സെമിനാർ നടത്തുക.
Question 2.
ഇന്ത്യൻ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും ഡിജിറ്റൽ പ്രൊഫൈൽ ആൽബം തയ്യാറാക്കുക.
Answer:
(സൂചനകൾ: ഐസിടി ഉപയോഗിച്ച് ഇന്ത്യൻ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ പ്രൊഫൈൽ ആൽബം തയ്യാറാക്കുക)
Question 3.
പാരിസ്ഥിതിക അവബോധത്തിന്റെ ആവശ്യകത മുൻനിർത്തി പരിസ്ഥിതി പ്രവർത്തകരുമായി അഭിമുഖം സംഘടിപ്പിക്കുക.
Answer:
(സൂചനകൾ: അഭിമുഖത്തിനുള്ള ചോദ്യങ്ങൾ)
- പരിസ്ഥിതി വിഷയങ്ങളിൽ നിങ്ങൾക്ക് ആദ്യമായി താൽപ്പര്യം തോന്നിയത് എങ്ങനെയെന്ന് പറയാമോ?
- ഇന്നത്തെ സമൂഹത്തിൽ പരിസ്ഥിതി അവബോധം എത്രത്തോളം ആവശ്യമാണ്?
- മനുഷ്യരുടെ അനിയന്ത്രിത വികസനം പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു?
- നാം ദൈനംദിനജീവിതത്തിൽ സ്വീകരിക്കേണ്ട പരിസ്ഥിതി സൗഹൃദ പ്രവൃത്തികൾ എന്തെല്ലാമാണ്?
- വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് എങ്ങനെയെല്ലാം സംഭാവന ചെയ്യാം?
- നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും ഒരു പ്രചോദനാത്മക അനുഭവം പങ്കുവെക്കാമോ?
SSLC History Chapter 8 Notes Pdf Malayalam Medium
ഓർമ്മിക്കേണ്ട വസ്തുതകൾ
- സ്വതന്ത്ര ഇന്ത്യ നേരിട്ട് പ്രധാന വെല്ലുവിളിയായിരുന്നു നാട്ടുരാജ്യങ്ങളുടെ സംയോജനം.
- നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടന്ന പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
- ആദ്യതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റായിരുന്നു.
- ഒരു രാഷ്ട്രീയപ്പാർട്ടി തുടർച്ചയായി വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം നില നിർത്തുന്നതിനെയാണ് ഇന്ത്യയിൽ ഏകകക്ഷി മേധാവിത്വം എന്നുപറയുന്നത്.
- ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിച്ച ഒരു പ്രധാന പ്രതിസന്ധിയായിരുന്നു അടിയന്തരാവസ്ഥ.
- 1975 ജൂൺ 25നാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.
- പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടാത്തതും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതുമായ ജനവിഭാഗമാണ് ഇതര പിന്നാക്ക വിഭാഗങ്ങൾ (Other Backward Classes) എന്നറിയപ്പെടുന്നത്.
- ബീഹാറിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാവായിരുന്നു രണ്ടാം പിന്നാക്കവിഭാഗ കമ്മീഷൻ അധ്യ ക്ഷനായിരുന്ന ബി.പി. മണ്ഡൽ.
- 1972ൽ മഹാരാഷ്ട്രയിലാണ് ദളിത് പാന്തേഴ്സ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്.
- രാഷ്ട്രീയ ലിംഗസമത്വം, സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക മേഖലകളിൽ ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളാണ് സ്ത്രീകളുടെ അവകാശപ്രസ്ഥാനങ്ങൾ.
- 1990കളിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ഉയർന്നുവന്ന സ്ത്രീമുന്നേറ്റ് പ്രസ്ഥാനമാണ് ചാരായ വിരുദ്ധപ്രസ്ഥാനം.
- സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ രൂപപ്പെട്ട ബഹു ജനമുന്നേറ്റമാണ് നിർഭയ പ്രസ്ഥാനം.
- ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യബന്ധനസമൂഹമാണ് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ.
- അശാസ്ത്രീയമായ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന സാമൂഹിക നീതി നിഷേധത്തിനും എതിരായാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്.
- മഹാരാഷ്ട്രയിലെ കേത്കാരി സംഘടന, കർണാടകയിലെ യത സംഘം തുടങ്ങിയവ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിലുണ്ടായ കർഷക മുന്നേറ്റ് പ്രസ്ഥാനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
- 2005ൽ ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കുകയും 2005 ഒക്ടോബർ 12ന് നിയമം പ്രാബല്യത്തിൽ വരുകയും ചെയ്തു.
- ദ്രാവിഡജനതയുടെ രാഷ്ട്രീയശാക്തീകരണം, തമിഴ് ഭാഷയുടെ വളർച്ച, യുക്തിവാദം എന്നീ ആശയങ്ങളുടെ സ്വാധീനത്താൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തമിഴ്നാട്ടിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ദ്രാവിഡപ്രസ്ഥാനം.
- അനിയന്ത്രിത കുടിയേറ്റം ഒരു പ്രദേശത്തെ തദ്ദേശീയ ജനതയ്ക്ക് സൃഷ്ടിക്കുന്ന വംശീയഭാഷാ സാംസ്കാ രികസാമ്പത്തിക തൊഴിൽ പ്രശ്നങ്ങളെ മുൻനിർത്തി രൂപപ്പെടുന്ന പ്രസ്ഥാനങ്ങളാണ് കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങൾ.
- നമ്മുടെ രാജ്യത്തെ ജനാധിപത്യപ്രക്രിയയെ അസ്ഥിരപ്പെടുത്തുന്ന പ്രധാന വെല്ലുവിളികളാണ് വർഗീയത, കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ, അഴിമതി, രാഷ്ട്രീയത്തിലെ ക്രിമിനലിസം, കൂറുമാറ്റം തുടങ്ങിയ പ്രവണതകൾ.
ആമുഖം
സ്വതന്ത്ര ഇന്ത്യ ഒരു ജനാധിപത്യ ഭരണവ്യവസ്ഥയാണ് സ്വീകരിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചയും അത് നേരിടുന്ന വെല്ലുവിളികളുമാണ് ഈ പാഠഭാഗത്ത് ചർച്ച ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്. ഏകകക്ഷി ഭരണത്തിൽ നിന്നും ഒരു മുന്നണി ഭരണ സംവിധാനത്തിലേക്ക് ഇന്ത്യ മാറിയതെങ്ങനെയാണ്, അടിയന്താവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി, വിവിധ തരം ജനാധിപത്യപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും തൊഴിലാളികളുടെയും മുന്നേറ്റം, പരി സ്ഥിത പ്രസ്ഥാനങ്ങൾ, കർഷക പ്രസ്ഥാനങ്ങൾ, പ്രാദേശിക പ്രസ്ഥാനങ്ങൾ തുടങ്ങിയവ ഇവിടെ പരാമർശിക്ക പ്പെടുന്നുണ്ട്. വിവരാവകാശത്തിന് വേണ്ടി രൂപം കൊണ്ട് പ്രസ്ഥാനം, സ്വയംഭരണത്തിന് വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രൂപംകൊണ്ട് പ്രസ്ഥാനങ്ങൾ, ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വിവിധതരം വെല്ലുവിളി കൾ, വിഘടനവാദ പ്രസ്ഥാനങ്ങൾ എന്നിവയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് ധാരണ നേടാൻ ഈ അധ്യായം പഠിതാക്കളെ സഹായിക്കും.

നാട്ടുരാജ്യങ്ങളുടെ സംയോജനം
വിഭജനവും വിഭജനാനന്തര കുടിയേറ്റവും പലായനവും ഇന്ത്യൻ സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരുടെ പുനരധിവാസം അതത് പ്രദേശങ്ങളിൽ മതപരവും ഭാഷാപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇവയ്ക്ക് രാഷ്ട്രീയ പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട വ്യക്തികൾക്കുള്ള (വീണ്ടെടുക്കലും പുനരധിവാസവും) നിയമം 1949 (The Abducted Persons (Recovery and Restoration) Act, 1949), പലായനം ചെയ്തവർക്കുള്ള (നഷ്ടപരിഹാരവും പുനരധിവാസവും) നിയമം 1954 (The Displaced Persons (Compensation and Rehabilitation) Act, 1954), പൗരത്വനിയമം 1955 (Citizenship Act of 1955) തുടങ്ങിയ നിയമങ്ങളിലൂടെ രാജ്യം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഇതിനു പുറമെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങളായി ഭരണഘടനയിൽ ഉൾപ്പെടുത്തി.
സ്വതന്ത്ര ഇന്ത്യ നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളിയായിരുന്നു നാട്ടുരാജ്യങ്ങളുടെ സംയോജനം. മൂന്ന് കരാറുകളിലൂടെയാണ് സംയോജന പ്രക്രിയ നടപ്പിലാക്കപ്പെട്ടത്.
a) തൽസ്ഥിതി കരാർ (Stand Still Agreement)
നാട്ടുരാജ്യങ്ങൾ അവരുടെ നിലവിലെ അവസ്ഥ തുടരണമെന്നതായിരുന്നു ഈ കരാറിലെ വ്യവസ്ഥ. ഇതിലൂടെ ഈ രാജ്യങ്ങൾ പാക്കിസ്ഥാനിൽ ചേരുന്നത് തടയാൻ സാധിച്ചു.
b) പ്രവേശന കരാർ (Instrument of Accession)
നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനുള്ള സമ്മതം നൽകുന്ന കരാറായിരുന്നു ഇത്. അതേസമയം ആന്തരിക സ്വയംഭരണത്തിനുള്ള അവകാശം ഇതുപ്രകാരം നാട്ടുരാജ്യങ്ങൾക്ക് അനുവദിച്ചു.
c) സംയോജന കരാർ (Merger Agreement)
നാട്ടുരാജ്യങ്ങൾ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള കരാറായിരുന്നു ഇത്. ഈ കരാർ പ്രകാരം സ്വയംഭരണാവകാശം ഇല്ലാതാകുന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു താൽകാലിക സർക്കാർ ആയിരുന്നു ഇന്ത്യയിൽ ഭരണം നടത്തിയിരുന്നത്. ജനാധിപത്യവ്യവസ്ഥയുടെ സ്ഥാപനത്തിനായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റ് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇതുപ്രകാരം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നു. ഇതിനുവേണ്ടി ഭരണഘടനാനുസൃതമായി 1950 ജനുവരി 25ന് ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നു. 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ്. ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ഒരു രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുകയെന്നത് നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അതിനാലാണ് ആദ്യ പൊതുതിരഞ്ഞെടുപ്പിനെ ഒരു പരീക്ഷണം എന്ന് വിശേഷിപ്പിക്കുന്നത്.
പ്രധാന വെല്ലുവിളികൾ
- നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കുക.
- പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുക.
- വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത നിരക്ഷരരായ ബഹുഭൂരിപക്ഷം ജനങ്ങളെ ബോധ്യപ്പെടുത്തുക.
- വേണ്ടത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി പരിശീലിപ്പിക്കുക.
- സുതാര്യവും നിഷ്പക്ഷവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക.
ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടന്ന പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ രാജ്യത്ത് ജനാധിപത്യ ഭരണ ക്രമത്തിന് തുടക്കമായി. ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപ്പാർട്ടിയിൽ ഭൂരിപക്ഷം ജനങ്ങളും വിശ്വാസമർപ്പിച്ചത് ഏകകക്ഷി മേധാവിത്വഭരണത്തിന് തുടക്കം കുറിച്ചു. പിൽക്കാലത്ത് ഏകകക്ഷി മേധാവിത്വം ക്രമേണ ഇല്ലാതാകുകയും ബഹുകക്ഷി സമ്പ്രദായത്തിലേക്കും മുന്നണിസമ്പ്രദായത്തിലേക്കും ഇന്ത്യൻ രാഷ്ട്രീയം പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.
ഏകകക്ഷി മേധാവിത്വത്തിൽ നിന്ന് മുന്നണി സംവിധാനത്തിലേക്ക്
ആദ്യതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റായിരുന്നു. തുടർന്ന് 1957ലെയും 1962ലെയും തിരഞ്ഞെടുപ്പുകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരം നിലനിർത്തി. 1967ലെ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ മേധാവിത്വം നിലനിർത്താൻ കഴിഞ്ഞെങ്കിലും സംസ്ഥാനതലങ്ങളിൽ കോൺഗ്രസ് മേധാവിത്വത്തിന് തിരിച്ചടി നേരിടു കയുണ്ടായി. എങ്കിലും 1989 വരെയുള്ള പൊതുതിരഞ്ഞെടുപ്പുകളിൽ (1977 മുതൽ 1979 വരെയുള്ള ജനതാപാർട്ടി ഭരണകാലം ഒഴിച്ചാൽ) കോൺഗ്രസ് പാർട്ടിക്കായിരുന്നു മേൽക്കൈ.
1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. തുടർന്നുള്ള രണ്ട് തിരഞ്ഞെടുപ്പുകളിൽ (1980, 1984) കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാൽ 1989ലെ തിരഞ്ഞെടുപ്പോടുകൂടി ബഹു കക്ഷി സമ്പ്രദായത്തിലധിഷ്ഠിതമായ മുന്നണിരാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം കടന്നു. 1989ന് ശേഷം ജനതാദൾ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ടും തുടർന്ന് 1991ൽ മറ്റുരാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസും അധികാരത്തിലെത്തി.
1996-ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ആദ്യം ബി.ജെ.പി.യും പിന്നീട് വിവിധ കക്ഷികൾ ചേർന്ന ഐക്യമുന്ന ണിയും (United Front) സർക്കാർ രൂപീകരിക്കുകയുണ്ടായി. 1998, 1999 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (National Democratic Alliance) ആണ് അധികാരത്തിൽ വന്നത്. 2004, 2009 വർഷങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യം (United Progressive Alliance) അധികാരത്തിലെത്തുകയും ചെയ്തു. തുടർന്ന് 2014, 2019, 2024 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിജയിക്കുകയും അധികാരം നിലനിർത്തുകയും ചെയ്തു.
സർക്കാരുകൾ രൂപീകരിക്കപ്പെടുന്ന രീതികൾ:
- തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മുന്നണിയായി മത്സരിക്കുന്നതിന് രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ ധാരണയുണ്ടാക്കുക.
- തിരഞ്ഞെടുപ്പിനുശേഷം മുന്നണി രൂപീകരിച്ച് ഗവൺമെന്റുണ്ടാക്കുക.
- ലോകസഭയിൽ ഭൂരിപക്ഷമില്ലാത്ത ഗവൺമെന്റിന് പുറത്തുനിന്ന് പിന്തുണ നൽകുക.
ഏകകക്ഷി മേധാവിത്വം ഇന്ത്യയിൽ
ഒരു രാഷ്ട്രീയപ്പാർട്ടി തുടർച്ചയായി വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം നില നിർത്തുന്നതിനെയാണ് ഇന്ത്യയിൽ ഏകകക്ഷി മേധാവിത്വം എന്നുപറയുന്നത്. ഇന്ത്യയിൽ ജനാധിപത്യ ക്രമത്തിനുള്ളിലാണ് ഏകകക്ഷി മേധാവിത്വം നിലനിന്നിരുന്നത്.

അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധിഘട്ടം
- ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിച്ച ഒരു പ്രധാന പ്രതിസന്ധിയായിരുന്നു അടിയന്തരാവസ്ഥ.
- 1975 ജൂൺ 25നാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.
- മൗലികാവകാശങ്ങളുടെ മരവിപ്പിക്കൽ, പ്രതസ്വാതന്ത്ര്യം നിഷേധിക്കൽ തുടങ്ങിയ ജനാധിപത്യാവകാശ ലംഘനങ്ങൾ അടിയന്തരാവസ്ഥയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ടു.
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ പശ്ചാത്തലം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസർക്കാരിനെതിരായി ഉയർന്നു വന്ന പ്രക്ഷോഭങ്ങളായിരുന്നു പ്രധാനപ്പെട്ട ഒരു കാരണം. ഗുജറാത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ബീഹാറിൽ നടന്ന പ്രക്ഷോഭപരമ്പര ദേശീയതലത്തിലും സ്വാധീനം ചെലുത്തി. ഇത് കേന്ദ്രഗവൺമെന്റിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും കാരണമായി. 1970കളിൽ നേരിട്ട് സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ എന്നിവയായിരുന്നു ഈ പ്രക്ഷോഭങ്ങൾക്ക് കാരണം.
ഈ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ നിലനിന്നിരുന്ന തിരഞ്ഞെടുപ്പ് കേസിൽ പ്രതികൂലമായി വിധി വരുന്നതും തിരഞ്ഞെടുപ്പ് റദ്ദുചെയ്യപ്പെടുന്നതും. വിധിയെത്തുടർന്ന് ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം
ശക്തമാക്കി. എന്നാൽ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ അനുവദിച്ചു. തുടർന്ന് പ്രതിപക്ഷ പ്രക്ഷോഭങ്ങൾ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നു എന്ന കാരണം ആരോപിച്ച് കേന്ദ്രസർക്കാർ ഭരണഘടനയുടെ അനുഛേദം 352 പ്രകാരം രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ:
- ദേശീയ അടിയന്തരാവസ്ഥ ഭരണഘടനയുടെ ഫെഡറൽ വ്യവസ്ഥയെ ഇല്ലാതാക്കി.
- കേന്ദ്രസർക്കാരിൽ അധികാരം കേന്ദ്രീകരിക്കുകയും മൗലികാവകാശങ്ങൾ മരവിപ്പിക്കുകയും ചെയ്തു.
- കോടതിയുടെ നീതിന്യായ പുനരവലോകനാധികാരം ഇല്ലാതാക്കി.
- പ്രതിപക്ഷ പാർട്ടി നേതാക്കളെ വിചാരണ കൂടാതെ ജയിലിൽ അടച്ചു.
- പത്രങ്ങൾക്കും വാർത്തകൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്തി.
- സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി.
കടുത്ത നിയന്ത്രണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമിടയിലും അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യവ്യാപ കമായി നിരവധി പ്രക്ഷോഭങ്ങളുയരുകയുണ്ടായി. അതിനെത്തുടർന്ന് 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലി ക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെടുകയും ജനതാപാർട്ടിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകരിക്കുകയും മൊറാർജി ദേശായി പ്രധാന മന്ത്രിയാവുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്തുണ്ടായ സംഭവവികാസങ്ങൾ ജനാധി പത്യം സംരക്ഷിക്കുന്നതിൽ പൗരസമൂഹത്തിന്റെ ജാഗ്രത, മാധ്യമങ്ങളുടെ ഇടപെടൽ, പൗരാവകാശങ്ങൾ എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥ (Emergency)
യുദ്ധം, ബാഹ്യാക്രമണം, സായുധകലാപം എന്നിവയാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ നടപടികൾ സ്വീകരിക്കാൻ അടിയന്തരാവസ്ഥ സർക്കാരിന് അധികാരം നൽ കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഭരണഘടനയുടെ അനുഛേദം 352 പ്രകാരം രാഷ്ട്രപതി പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളാണ് അടിയന്തരാവസ്ഥ.
ജനകീയ പ്രസ്ഥാനങ്ങളും ഇന്ത്യൻ ജനാധിപത്വവും
ജനാധിപത്യ ഇന്ത്യയിൽ വിവിധ ജനവിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനും അധികാരത്തിൽ പ്രാതി നിധ്യം ലഭിക്കുന്നതിനുമായി നിരവധി പ്രസ്ഥാനങ്ങൾ രൂപംകൊള്ളുകയുണ്ടായി. 1970ന് ശേഷം ദളിതർ, സ്ത്രീകൾ, കർഷകർ തുടങ്ങിയ സാമൂഹികവിഭാഗങ്ങൾക്കിടയിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ പ്രശ്നങ്ങ ളെയും ആവശ്യങ്ങളെയും വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്ന ബോധം ശക്തമാകുകയുണ്ടായി. ഈ വിഭാഗങ്ങൾ ഇതിനെതിരായി അവരുടേതായ പ്രസ്ഥാനങ്ങൾ രൂപീകരിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിലെ ചില പ്രസ്ഥാനങ്ങൾ:
പിന്നാക്കവിഭാഗ പ്രസ്ഥാനങ്ങളും മണ്ഡൽ കമ്മീഷനും
• പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടാത്തതും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതുമായ ജനവിഭാഗമാണ് ഇതര പിന്നാക്ക വിഭാഗങ്ങൾ (Other Backward Classes) എന്നറിയപ്പെടു ന്നത്.
പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരനിർദേശത്തിനുമായി 1953-ൽ കേന്ദ്രസർക്കാർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഇത് കാക്ക കൽക്കർ (Kaka Kalelkar) കമ്മീഷൻ എന്ന പേരിൽ അറിയപ്പെടുന്നു. കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചുവെങ്കിലും അവ നടപ്പിലാക്കപ്പെട്ടിരുന്നില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന ജനതാഗവൺമെന്റ് ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാരം നിർദേശി ക്കുന്നതിനായി 1979-ൽ ബി.പി. മണ്ഡൽ അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. ഇത് രണ്ടാം പിന്നാക്കവിഭാഗ കമ്മീഷൻ (Second Backward Classes Commission) എന്നും മണ്ഡൽ കമ്മീഷൻ എന്നും അറിയപ്പെടുന്നു.
സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങൾക്ക് ഇരുപത്തിയേഴ് ശതമാനം സംവരണം നിർദേശിച്ചു കൊണ്ടുള്ള റിപ്പോർട്ട് 1980-ൽ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയമുന്നണി 1990-ൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പ്രക്ഷോഭങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും കാരണമായി. എന്നാൽ പിൽക്കാലത്ത് റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ഇന്ന് രാജ്യത്തെ എല്ലാ പ്രധാന രാഷ്ട്രീയപ്പാർട്ടി കളും ഒ.ബി.സി. സംവരണത്തെ അംഗീകരിക്കുന്നുണ്ട്. ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സാധിച്ചു എന്ന നിലയിൽ മൽ കമ്മീഷൻ റിപ്പോർട്ടിന് ഇന്ത്യൻ ജനാധിപത്യചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. മണ്ഡൽ കമ്മീഷൻ രൂപീകരണം മുതൽ റിപ്പോർട്ട് നടപ്പിലാക്കുന്നതു വരെയുള്ള കാലഘട്ടത്തിൽ പിന്നാക്കവിഭാഗങ്ങൾക്ക് പ്രാമുഖ്യമുള്ള നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹികപ്രസ്ഥാനങ്ങളും ഉയർന്നുവന്നു. ജനതാദളും ജനതാദളിൽ നിന്നും രൂപപ്പെട്ട മറ്റുപാർട്ടികളും ഇതിനുദാഹരണങ്ങളാണ്.
ബി.പി. മണ്ഡൽ
ബീഹാറിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാവായിരുന്നു രണ്ടാം പിന്നാക്കവിഭാഗ കമ്മീഷൻ അധ്യക്ഷനായിരുന്ന ബി.പി. മണ്ഡൽ. 1967 – 1970, 1977 – 1979 കാലഘട്ടങ്ങളിൽ അദ്ദേഹം പാർലമെന്റ് അംഗമായിരുന്നു. 1968-ൽ ഒന്നരമാസത്തോളം ബീഹാർ മുഖ്യമന്ത്രിയായും അദ്ദേഹം ചുമതല നിർവഹിച്ചു. 1977-ൽ ജനതാപാർട്ടി അംഗത്വം സ്വീകരിച്ചു.
ദളിത് പ്രസ്ഥാനങ്ങൾ
• സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദളിത് വിഭാഗങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്ത പ്പെടുകയാണെന്നും അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നുമുള്ള വികാരത്തിൽ നിന്നുമാണ് ദളിത് പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്.
വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ ഭരണഘടന ദളിത് വിഭാഗത്തിന് സംവരണം ഉറപ്പാക്കുന്നു ണ്ടെങ്കിലും അവർക്ക് സാമൂഹികപ്രാധാന്യമുള്ള മേഖലകളിലും മുഖ്യധാരാ രാഷ്ട്രീയത്തിലും ഭരണതലത്തിലും അർഹമായ സ്ഥാനം ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥ, സാമൂഹികവും സാമ്പത്തികവുമായ അസമത്വം, സ്വന്തമായി ഭൂമിയില്ലാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ദളിത് ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായിരുന്നു. ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങളാൽ പ്രചോദിതരായ ദളിത് വിഭാഗങ്ങൾ സംഘടിക്കുകയും പ്രസ്ഥാനങ്ങൾ രൂപീകരി ക്കുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ദളിത് പാന്തേഴ്സ് പ്രസ്ഥാനം.
ദളിത് പാന്തേഴ്സ് പ്രസ്ഥാനം
1972ൽ മഹാരാഷ്ട്രയിലാണ് ദളിത് പാന്തേഴ്സ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. നഗരമേഖലയിലെ അഭ്യസ്തവിദ്യരായ ദളിത് ചെറുപ്പക്കാരായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. പിന്നാക്കവിഭാഗങ്ങൾക്ക് സാമൂഹികനീതി, തുല്യത, ജാതി ഉന്മൂലനം തുടങ്ങിയ അംബേദ്ക്കറുടെ ആശയങ്ങൾ ദളിത് പാന്തേഴ്സ് പ്രസ്ഥാനത്തെ സ്വാധീനിച്ചു. ജാതിവിവേചനങ്ങൾക്കെതിരെ അക്രമോത്സുകമായ ചെറുത്തുനില്പ്പുകൾ, പോലീസിന്റെ അന്യായമായ നടപടികൾക്കെതിരെ വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങൾ, സാഹിത്യ സാംസ്കാരിക പരിപാടികൾ, മറ്റ് സാമൂഹികനീതി പ്രസ്ഥാനങ്ങളുമായി ചേർന്ന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ സംഘടിപ്പിച്ചു. തൊട്ടുകൂടാത്തവരായി കരുതി മാറ്റി നിർത്തപ്പെട്ടവരുടെ ജീവിതം സാഹിത്യം, സിനിമ, നാടകം തുടങ്ങിയവയിൽ പ്രമേയമാക്കുന്നതിനും ദളിതർക്കെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതിനും ദളിത് പാന്തേഴ്സ് പ്രസ്ഥാനത്തിന് കഴിഞ്ഞു.
ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപപ്പെട്ട മറ്റൊരു പ്രസ്ഥാനമായിരുന്നു 1978ൽ രൂപീകരിക്കപ്പെട്ട ബാക്ക്ഡ് ആന്റ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ (BAMCEF). ഇത് കേവലം ഉദ്യോഗസ്ഥരുടെ താൽപര്യസംരക്ഷണാർഥം മാത്രം രൂപീകരിക്കപ്പെട്ട സംഘടനയായിരുന്നില്ല. മറിച്ച് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് രാഷ്ട്രീയാധികാരം ലഭിക്കുന്ന തിനായും ഈ സംഘടന നിലകൊണ്ടു. ഈ സംഘടനയിൽ നിന്നാണ് ദളിത് ശോഷിത് സമാജ് സംഘർഷ സമിതിയും കാൻഷിറാമിന്റെ നേതൃത്വത്തിൽ ബഹുജൻ സമാജ് പാർട്ടിയും (BSP) രൂപം കൊണ്ടത്. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ദളിതരുടെ പിന്തുണയോടെ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാൻ ബി.എസ്.പി.യ്ക്ക് സാധിച്ചു.
സ്ത്രീമുന്നേറ്റങ്ങൾ
• രാഷ്ട്രീയ ലിംഗസമത്വം, സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക മേഖലകളിൽ ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളാണ് സ്ത്രീകളുടെ അവകാശപ്രസ്ഥാനങ്ങൾ.
ഗാർഹികപീഡനം, അവകാശനിഷേധം, അടിച്ചമർത്തലുകൾ, ലൈംഗിക അതിക്രമം, പുരുഷമേധാവിത്വം ഇവയെല്ലാം സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ്. ഇത്തരം വിഷയങ്ങൾക്ക് പരിഹാരം തേടുന്നതിനായി രാജ്യത്ത് നിരവധി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട ചില സ്ത്രീമുന്നേറ്റങ്ങൾ:
a) ചാരായ വിരുദ്ധപ്രസ്ഥാനം
1990-കളിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ഉയർന്നുവന്ന സ്ത്രീമുന്നേറ്റ് പ്രസ്ഥാനമാണ് ചാരായ വിരുദ്ധപ്രസ്ഥാനം. ആയിരക്കണക്കിന് സ്ത്രീകൾ അണിചേർന്ന ഈ പ്രസ്ഥാനം പിന്നീട് സംസ്ഥാനമാകെ വ്യാപിച്ചു. പ്രാദേശികമായി നിർമ്മിച്ച് വിതരണം ചെയ്തിരുന്ന ലഹരിപാനീയമായിരുന്നു ചാരായം. ലഹരിയുടെ വ്യാപകമായ ഉപയോഗം സമൂഹത്തിൽ അന്തശ്ചിദ്രം സൃഷ്ടിക്കുകയും യുവാക്കളുടെ മാനസികശാരീരികനില തകരാറിലാക്കുകയും ചെയ്തു. ഇത് ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനും ഗാർഹികപീഡനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ദാരിദ്ര്യം തുടങ്ങിയവയ്ക്കും കാരണമായി. സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം, പൊതു ഇടങ്ങളിലെ അതിക്രമങ്ങൾ, ലിംഗവിവേചനം തുടങ്ങി വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രക്ഷോഭമായി ചാരായവിരുദ്ധ പ്രസ്ഥാനം പിന്നീട് വളർന്നു. ഇത് സമൂഹത്തിൽ ലഹരിക്കെതിരെയും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയും സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് സഹായിച്ചു.
ലഹരി ഉപയോഗിക്കുന്നതു കൊണ്ടുള്ള ദോഷങ്ങൾ
- കാഴ്ച കേൾവി വൈകല്യങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്മ, ദുർഗന്ധമുള്ള ശ്വാസം, മന്ദത തുടങ്ങിയവ ലഹരിയുടെ ഹ്രസ്വകാല ഫലങ്ങളാണ്.
- ശാരീരിക മാനസിക പ്രശ്നങ്ങൾ, അനാരോഗ്യം, പ്രതിരോധശേഷിക്കുറവ്, തുടങ്ങിയ ദീർഘകാല ഫലങ്ങളും ലഹരി ഉണ്ടാക്കുന്നുണ്ട്. അമിതമായ ലഹരി ഉപയോഗം മരണത്തിലേക്ക് നയിക്കും. സുരക്ഷിതമല്ലാത്ത ലഹരി ഉപയോഗം എയ്ഡ്സ്, എസ്.ടി.ഡി. (Sexually Transmitted Disease) തുടങ്ങിയവയ്ക്കും കാരണമാകും.
b) നിർഭയ പ്രസ്ഥാനം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ രൂപപ്പെട്ട ബഹു ജനമുന്നേറ്റമാണ് നിർഭയ പ്രസ്ഥാനം. 2012ൽ ഡൽഹി നഗരത്തിൽ വച്ച് ഒരു പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഈ സംഭവം രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. ഈ പ്രക്ഷോഭമാണ് നിർഭയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായത്. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, അത്തരം കേസുകളിൽ നിയമനടപടികൾ വേഗത്തിലാക്കുക, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു നിർഭയ പ്രസ്ഥാനം ഉയർത്തിയ പ്രധാന ആവശ്യങ്ങൾ. ഇന്ത്യൻ ക്രിമിനൽ നിയമഭേദഗതി നിയമം 2013 (നിർഭയ നിയമം), ലൈംഗി കാതിക്രമകേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള അതിവേഗ കോടതികൾ (Fasttrack Courts) എന്നിവ നിർഭയ പ്രക്ഷോഭത്തെ തുടർന്ന് നിലവിൽ വന്നവയാണ്.

മത്സ്യത്തൊഴിലാളികളുടെ മുന്നേറ്റം
ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യബന്ധനസമൂഹമാണ് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ. കിഴക്കും പടിഞ്ഞാറും തീരപ്രദേശങ്ങളിൽ വസിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. മത്സ്യബന്ധനത്തൊഴിലാളികൾ ഉപജീവനവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി നിരവധി മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. 1980-കളുടെ മധ്യത്തോടെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികനയങ്ങളിൽ വന്ന മാറ്റം മത്സ്യ ബന്ധനരംഗത്തെയും സാരമായി ബാധിച്ചു. പ്രധാനമായും ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയായിരുന്നു പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ദേശീയ മത്സ്യബന്ധനത്തൊഴിലാളി സംഘടന (National Fishworkers Forum) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ കൂട്ടായ്മകളെ ഏകോപിപ്പിച്ച് അവരുടെ അവകാശ സംരക്ഷണ ത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
ഇന്ത്യയുടെ കടൽപ്രദേശം വിദേശ കമ്പനികൾക്ക് മത്സ്യബന്ധന ത്തിനായി അനുവദിക്കപ്പെട്ടത്, വിദേശ കമ്പനികൾക്ക് ഇന്ത്യൻ തീരത്ത് മത്സ്യബന്ധനത്തിന് ട്രോളിംഗ് ലൈസൻസ് അനുവദിച്ചത് തുടങ്ങിയ പ്രശ്നങ്ങൾ പരമ്പരാഗത മത്സ്യബന്ധന മേഖലയെ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണി ച്ചായിരുന്നു നിയമപ്പോരാട്ടങ്ങളും പ്രത്യക്ഷസമരങ്ങളും അരങ്ങേറിയത്. കടലോരം പരിസ്ഥിതി സംരക്ഷണവും ഈ സംഘടനയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്. കേരളത്തിലെ മത്സ്യബന്ധനത്തൊഴിലാളികളാണ് NFFന്റെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശപ്പോരാട്ടം ശക്തമാക്കിയത്. മത്സ്യബന്ധനത്തൊ ഴിലാളികളുടെ സംഘടനാബോധം ഉണർന്നത് ജനാധിപത്യ സംവിധാനത്തിൽ അവരുടെ പങ്കാളിത്തം വർധിക്കാൻ സഹായകമായിട്ടുണ്ട്.
പരിസ്ഥിതി പ്രസ്ഥാനങ്ങൾ (Environmental Movements)
അശാസ്ത്രീയമായ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന സാമൂഹിക നീതി നിഷേധത്തിനും എതിരായാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. വൻകിട ജലസേചനപദ്ധതികൾ, വ്യവസായങ്ങൾ, ഖനനം, വനനശീകരണം തുടങ്ങിയവ ഉണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക പ്രശ്നങ്ങളെ യാണ് ഈ പ്രസ്ഥാനങ്ങൾ പ്രധാനമായും അഭിസംബോധന ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി നയരൂപീകരണം, പാരിസ്ഥിതിക അവബോധം വളർത്തൽ, സുസ്ഥിരവികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഇടപെടാൻ സാധിച്ചിട്ടുണ്ട്. അഖിലേന്ത്യാതലത്തിൽ ശ്രദ്ധ നേടിയ ചില പ്രധാന പരിസ്ഥിതി മുന്നേറ്റങ്ങൾ:
| പ്രസ്ഥാനങ്ങൾ |
സവിശേഷതകൾ |
| ചിപ്കോ പ്രസ്ഥാനം (സുന്ദർലാൽ ബഹുഗുണ) |
• ഉത്തരാഖണ്ഡിലെ ഹിമാലയൻ പ്രദേശങ്ങളിൽ നിന്നും വ്യവസായങ്ങൾക്കായി വൻതോതിൽ വൃക്ഷങ്ങൾ മുറിക്കുന്നതിനെ എതിർത്തു.
• തദ്ദേശീയ ജനതയ്ക്ക് വനവിഭവങ്ങൾക്കു മേലുള്ള അവകാശങ്ങൾ സംരക്ഷി ക്കാനായി നിലകൊണ്ടു.
• സ്ത്രീപങ്കാളിത്തവും നേതൃത്വവും.
• വൃക്ഷങ്ങളെ ആലിംഗനം ചെയ്യുന്ന സമരരീതി. |
| നർമ്മദാബച്ചാവോ ആന്ദോളൻ (മേധ പട്കർ) |
• നർമ്മദാനദിയിലെ സർദാർ സരോവർ പദ്ധതിക്കെതിരായി രൂപപ്പെട്ട പ്രസ്ഥാനം.
• ഗോത്രവർഗ ജനതയുടെ കുടിയൊഴിപ്പിക്കലിനെതിരെ പ്രവർത്തിച്ചു.
• തദ്ദേശീയ ജനതയുടെ ജീവനോപാധികൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചു.
• നീതിപൂർവമല്ലാത്ത കുടിയൊഴിപ്പിക്കലിനും പുനരധിവാസത്തിനും എതിരായി നിലകൊണ്ടു. |
| സൈലന്റ് വാലി (സൈലന്റ് വാലി ദേശീയോദ്യാനം) |
• സൈലന്റ് വാലിയിലെ നിർദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രസ്ഥാനം.
• മഴക്കാടും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനായി നിലകൊണ്ടു.
• പ്രക്ഷോഭങ്ങളെ തുടർന്ന് സൈലന്റ് വാലി ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
• സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. |
പരിസ്ഥിതിസംഘടനകളുടെയും മറ്റ് ജനകീയപ്രസ്ഥാനങ്ങളുടെയും ഇടപെടലുകളുടെ ഫലമായി നിരവധി പരിസ്ഥിതി സംരക്ഷണനിയമങ്ങളും പാരിസ്ഥിതിക അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളും സംരക്ഷിത വനപ്രദേശങ്ങളുടെ പ്രഖ്യാപനങ്ങളും ദേശീയ ഉദ്യാനങ്ങളുടെ പ്രഖ്യാപനങ്ങളുമെല്ലാം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്.
- 2002 – ജൈവവൈവിധ്യനിയമം.
- 2006 – പട്ടികവർഗക്കാരുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും അവകാശങ്ങൾ തിരിച്ചറിയൽ നിയമം.
- 2013 – ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം എന്നിവയിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യത യ്ക്കുമുള്ള അവകാശനിയമം.
കർഷകപ്രസ്ഥാനങ്ങൾ
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി നിരവധി മുന്നേറ്റങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഹരിതവിപ്ലവത്തോട നുബന്ധിച്ച് കാർഷികമേഖലയ്ക്ക് പ്രോത്സാഹനം ലഭിച്ചിരുന്നു വെങ്കിലും 1980-കളുടെ മധ്യത്തോടെ നമ്മുടെ സാമ്പത്തികനയത്തിൽ വന്ന ഉദാരവൽക്കരണ നയങ്ങൾ കാർഷികരംഗത്തെ പ്രതിസന്ധിയിലാക്കി.
ഉൽപാദനത്തെയും ഭക്ഷ്യസുരക്ഷയെയും തൊഴിൽ മേഖലയെയും ഗുരുതരമായി ബാധിക്കുന്നതായിരുന്നു കാർഷികമേഖലയിലെ പരിഷ്കാരങ്ങൾ. ഇതിനെതിരെ ഉത്തർപ്രദേശിൽ രൂപപ്പെട്ട ഭാരതീയ കിസാൻ യൂണിയൻ (BKU) ഗ്രാമീണകർഷകരെ സംഘടിപ്പിച്ച് വൻ പ്രക്ഷോഭങ്ങൾ നടത്തി. മഹാരാഷ്ട്രയിലെ കേത്കാരി സംഘടന, കർണാടകയിലെ യത സംഘം തുടങ്ങിയവ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിലുണ്ടായ കർഷക മുന്നേറ്റ പ്രസ്ഥാനങ്ങൾക്ക് ഉദാഹരണങ്ങളാണ്. 2020-2021 കാലഘട്ടത്തിൽ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾക്കെതിരെ സംഘ ടിപ്പിക്കപ്പെട്ട കർഷകസമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. സമരത്തെ തുടർന്ന് കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയുണ്ടായി.
വിവരാവകാശത്തിനുവേണ്ടിയുള്ള പ്രസ്ഥാനം
1990-ൽ രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘതൻ (MKSS) എന്ന സംഘടനയാണ് ഈ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. രാജസ്ഥാനിലെ ഭീം തഹസിൽ എന്ന പിന്നാക്ക പ്രദേശത്തായിരുന്നു ആദ്യമായി പൊതുനിർമ്മാ ണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാനാവശ്യപ്പെട്ടത്. സ്കൂളുകൾ, ഡിസ്പെൻസറികൾ, ചെറിയ ഡാമു കൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുപണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന സംശയത്താ ലായിരുന്നു ഇത്. എം.കെ.എസ്. എസ്.ന്റെ ആഭിമുഖ്യത്തിൽ ഡൽഹി കേന്ദ്രമാക്കി വിവരാവകാശത്തിനായുള്ള ദേശീയ കൗൺസിൽ (National Council for People’s Right to Information) രൂപീകരിക്കപ്പെടുകയും ദേശീയതലത്തിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തു. കൂടാതെ ഉപഭോക്തൃ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം (Consumer Education and Research Centre), പ്രസ്സ് കൗൺസിൽ, ഷൂരി കമ്മിറ്റി എന്നിവയും ഇതേ ആവശ്യം മുൻനിർത്തി വിവരാവകാശനിയമത്തിനായുള്ള കരട് രൂപം തയ്യാറാക്കാൻ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2005ൽ വിവരാവകാശനിയമം നിലവിൽ വന്നത്.
വിവരാവകാശനിയമം (Right to Information Act)
2005-ൽ ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കുകയും 2005 ഒക്ടോബർ 12ന് നിയമം പ്രാബല്യ ത്തിൽ വരുകയും ചെയ്തു. പൊതുസ്ഥാപനങ്ങളിൽ നിന്നും അധികാരികളിൽ നിന്നും പൗരർക്ക് വിവരങ്ങൾ ലഭിക്കുന്നതിനുള്ള അവകാശമാണ് ഈ നിയമം ഉറപ്പുവരുത്തുന്നത്. ഇതുപ്രകാരം വിവരങ്ങൾ 30 ദിവസ ങ്ങൾക്കുള്ളിൽ നൽകേണ്ടതുണ്ട്. ഹർജിക്കാരന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ കാര്യങ്ങളാ ണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ നൽകണം. വിവരങ്ങൾ നൽകുന്നതിനായി ഓരോ സ്ഥാപന ത്തിലും ഒരു ചീഫ് ഇൻഫർമേഷൻ ഓഫീസർ പ്രവർത്തിക്കുന്നു. നിശ്ചിതസമയത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കാത്തപക്ഷം ഹർജിക്കാരന് മേലധികാരികൾക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്. വിവരാവകാശ നിയമത്തിന്റെ നടത്തിപ്പിനായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകൾ പ്രവർത്തിച്ചു വരുന്നു. ജനാധിപത്യത്തിൽ സുതാര്യത അത്യന്താപേക്ഷിതമായതിനാലും അഴിമതി നിർമാർജനം ചെയ്യേണ്ട തിനാലും പൊതുകാര്യങ്ങളെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ പൗരർക്ക് ലഭ്യമാക്കേണ്ടതുണ്ട്.
പ്രാദേശിക പ്രസ്ഥാനങ്ങൾ
വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ, ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിതരീതി, മതം, വംശം തുടങ്ങിയവയിലെല്ലാം ഈ വൈവിധ്യം ദർശിക്കാൻ സാധിക്കും. ഇവയുടെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്തിന് പ്രത്യേക പരിഗണന, ആനുകൂല്യം, സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉടലെടുക്കുന്ന പ്രസ്ഥാനങ്ങളാണ് പ്രാദേശിക പ്രസ്ഥാനങ്ങൾ. ഉന്നയിക്കുന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രസ്ഥാനങ്ങളെ പ്രധാനമായും കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങൾ, പ്രാദേശിക സ്വയംഭരണ പ്രസ്ഥാനങ്ങൾ, വിഘടനവാദ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
ദ്രാവിഡപ്രസ്ഥാനം
ദ്രാവിഡജനതയുടെ രാഷ്ട്രീയ ശാക്തീകരണം, തമിഴ് ഭാഷയുടെ വളർച്ച, യുക്തിവാദം എന്നീ ആശയങ്ങളുടെ സ്വാധീനത്താൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തമിഴ്നാട്ടിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു. ദ്രാവിഡപ്രസ്ഥാനം. ദ്രാവിഡ സംസ്കാരത്തിനുമേൽ ബ്രാഹ്മണസംസ്കാരം മേധാവിത്വം നേടുന്നത് ചെറുക്കുക എന്നതും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു. ഇ.വി. രാമസ്വാമി നായ്ക്കരുടെ ആത്മാഭിമാനപ്രസ്ഥാനത്തിന്റെ ആശയധാരയിൽ നിന്നാണ് ഈ പ്രസ്ഥാനം രൂപമെടുത്തത്. പിന്നീട് അദ്ദേഹം ദ്രാവിഡകഴകം എന്ന രാഷ്ട്രീയപ്പാർട്ടിക്ക് രൂപം നൽകി. ഇത് ദ്രാവിഡ മുന്നേറ്റ കഴകമായി (DMK) മാറി. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ തമിഴ്നാട് രാഷ്ട്രീയത്തെ സ്വാധീനിച്ച് ഡി.എം.കെ. 1967-ൽ അധികാരത്തിലെത്തി. പിന്നീടുള്ള തമിഴ്നാട് രാഷ്ട്രീയത്തിൽ വിവിധ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ സ്വാധീനം ദർശിക്കാൻ സാധിക്കും.
കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങൾ
അനിയന്ത്രിത കുടിയേറ്റം ഒരു പ്രദേശത്തെ തദ്ദേശീയ ജനതയ്ക്ക് സൃഷ്ടിക്കുന്ന വംശീയഭാഷാസാംസ്കാരിക സാമ്പത്തിക തൊഴിൽ പ്രശ്നങ്ങളെ മുൻനിർത്തി രൂപപ്പെടുന്ന പ്രസ്ഥാനങ്ങളാണ് കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങൾ. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അസം പ്രസ്ഥാനം.
അസം പ്രസ്ഥാനം
കുടിയേറ്റത്തിനെതിരെ, വിശേഷിച്ച് ബംഗ്ലാദേശികളുടെ കുടിയേറ്റത്തിനെതിരെ 1979 മുതൽ 1985 വരെ അസമിൽ നടന്ന പ്രക്ഷോഭമാണ് അസം പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ആൾ അസം സ്റ്റുഡൻസ് യൂണിയനാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം അസം ജനതയുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ദാരിദ്ര്യത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്നും പ്രക്ഷോഭകാരികൾ ആശങ്ക ഉന്നയിച്ചു. 1951 ന് ശേഷം അനധികൃതമായി അസമിൽ കുടിയേറിയവരെ പുറത്താക്കാൻ പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. വ്യാപകമായ അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും സമരം വഴിയൊരുക്കി. കേന്ദ്രസർക്കാർ പ്രക്ഷോഭകരുമായി 1985-ൽ ഒപ്പുവച്ച കരാറും തുടർന്നുണ്ടായ ജനാധിപത്യ ഇടപെടലുകളും പ്രശ്നത്തെ ഒരുപരിധിവരെ പരിഹരിക്കാൻ സഹായിച്ചു.
സ്വയം ഭരണത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ
രാജ്യത്തിനുള്ളിൽ കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ടോ, പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടോ ഉദയം ചെയ്ത പ്രസ്ഥാനങ്ങളാണ് ഇവ. പ്രാദേശികമായി അവഗണിക്കപ്പെടുന്നു എന്ന മനോഭാവം, ഭാഷാപരവും സാംസ്കാരികവുമായ പ്രത്യേകതകൾ, അസന്തുലിതമായ സാമ്പത്തികവളർച്ച തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടാണ് ഇത്തരം പ്രസ്ഥാനങ്ങൾ സ്വയംഭരണാവശ്യം ഉന്നയിക്കുന്നത്.
| പ്രസ്ഥാനം |
നേതൃത്വം കൊടുത്ത സംഘടന |
കാരണങ്ങൾ / ആവശ്യം |
പരിഹാരം |
| ഗുർഖാലാന്റ് പ്രസ്ഥാനം |
ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ട് |
പശ്ചിമബംഗാളിൽ നേപ്പാളി ഭാഷ സംസാരിക്കുന്ന ഗൂർഖാ വിഭാഗത്തിന് പ്രത്യേക സംസ്ഥാനം രൂപീകരിക്കുക. |
• 1988-ൽ സ്വയം ഭരണാധികാരമുള്ള ഡാർജിലിംഗ് ഗൂർഖാ ഹിൽ കൗൺസിലിന് രൂപം നൽകി.
• 2012-ൽ ഗൂർഖാ ഹിൽ കൗൺസിലിന് പകരം ഗൂർഖാലാന്റ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ രൂപീകരിച്ചു. |
| ഝാർഖണ്ഡ് |
ഝാർഖണ്ഡ് മുക്തി മോർച്ച |
ബീഹാറിൽ നിന്നും ഝാർഖണ്ഡ് മേഖല വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുക. |
2000-ത്തിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചു. |
| തെലങ്കാന പ്രസ്ഥാനം |
തെലങ്കാന രാഷ്ട്ര സമിതി |
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുക |
2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചു. |

വിഘടനവാദ പ്രസ്ഥാനങ്ങൾ
ഇന്ത്യയിൽ നിന്ന് ചില പ്രദേശങ്ങൾ വേർപ്പെടുത്തി സ്വതന്ത്രരാഷ്ട്രങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനങ്ങളാണ് ഈ ഗണത്തിൽപ്പെടുന്നത്. പഞ്ചാബ്, ജമ്മുകാശ്മീർ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രസ്ഥാനങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.
a) ഖാലിസ്ഥാൻ പ്രസ്ഥാനം
സിഖ് ജനതയ്ക്ക് ഖാലിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം മുൻനിർത്തി പഞ്ചാബിൽ ഉയർന്നു വന്ന പ്രസ്ഥാനമാണ് ഖാലിസ്ഥാൻ പ്രസ്ഥാനം. സിഖ് ജനവിഭാഗത്തിലെ തീവ്രവിഭാഗമായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. പ്രത്യേകരാഷ്ട്രം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായി സായുധമാർഗമായിരുന്നു ഇവർ സ്വീകരിച്ചത്. പ്രമുഖ സിഖ് ആരാധനാലയമായ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തെ കലാപകാരികൾ അവരുടെ കേന്ദ്രമാക്കിമാറ്റി. സുവർണ്ണക്ഷേത്രത്തിൽ കടന്നുകയറിയ തീവ്രവാദികളെ കേന്ദ്രസർക്കാർ 1984ലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനിക നടപടിയിലൂടെ അമർച്ച ചെയ്തു. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ രണ്ട് സിഖ് അംഗരക്ഷകരാൽ വധിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സിഖ് വിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തിൽ നിരപരാധികളായ നിരവധി സിഖുകാർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സിഖ് നേതാവ് ഹർചന്ദ് സിംഗ് ലോംഗോവാളും ചേർന്ന് 1985ൽ പഞ്ചാബ് കരാർ ഒപ്പുവച്ചതിനെത്തുടർന്നാണ് സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായത്. തുടർന്നുണ്ടായ കാര്യക്ഷമമായ ജനാധിപത്യ നടപടിക്രമങ്ങളിലൂടെ പഞ്ചാബിൽ വിഘടനവാദം പൂർണ്ണമായി അവസാനിപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും സാധിച്ചു.
b) ജമ്മുകാശ്മീരിലെ വിഘടനവാദപ്രസ്ഥാനങ്ങൾ
ഭരണഘടനയുടെ അനുഛേദം 370 പ്രകാരം പ്രത്യേക അവകാശങ്ങൾ അനുവദിച്ചിരുന്ന സംസ്ഥാനമാണ് ജമ്മുകാശ്മീർ. ഇന്ത്യയിൽ നിന്ന് കാശ്മീരിനെ വിഭജിച്ച് സ്വതന്ത്രരാഷ്ട്രമാക്കുകയോ പാക്കിസ്ഥാനിൽ ചേർക്കുകയോ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവയാണ് ജമ്മുകാശ്മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങൾ. ഇവർ നടത്തിയ സായുധ ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ഭീഷണി ഉയർത്തുകയുണ്ടായി. സമാധാന ചർച്ചകളിലൂടെയും പ്രത്യേക സാമ്പത്തിക വികസന പ്രവർത്തനങ്ങളിലൂടെയും സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുകയുണ്ടായി. ജമ്മുകാശ്മീരിനനുവദിച്ചിരുന്ന അനുഛേദം 370 പ്രകാരമുള്ള പ്രത്യേക അവകാശങ്ങൾ 2019ൽ കേന്ദ്രസർക്കാർ പിൻവലിക്കുകയും ജമ്മുകാശ്മീർ പുനഃസംഘടന നിയമം പാസാക്കുകയും ചെയ്തു. ഇതുപ്രകാരം ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും ജമ്മുകാശ്മീർ, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുയും ചെയ്തു. 2024ൽ ജമ്മുകാശ്മീർ നിയമസഭയിലേക്ക് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയും ജമ്മുകാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുകയും ചെയ്തു.
c) വടക്കുകിഴക്കൻ വിഘടനവാദ പ്രസ്ഥാനങ്ങൾ
| പ്രസ്ഥാനം |
നേതാവ് |
ആവശ്യം |
പരിഹാരം |
| മിസോ നാഷണൽ ഫ്രണ്ട് (MNF) |
ലാൽ ഡെംഗെ |
മിസോ ഗോത്രവർഗ ക്കാർക്കായി പ്രത്യേക രാജ്യം |
1986-ലെ സമാധാനക്കരാർ അനുസരിച്ച് മിസോറാമിന് പ്രത്യേക അധികാര ങ്ങളോടെ സമ്പൂർണ്ണ സംസ്ഥാന പദവി നൽകാൻ തീരുമാനിച്ചു. |
| നാഗാ നാഷണൽ കൗൺസിൽ |
അംഗാമി സഫു ഫിസോ |
നാഗാപ്രദേശങ്ങളുടെ ഏകീകരണം, സ്വയം ഭരണം, ഗോത്ര – സംസ്കാര സംരക്ഷണം |
2015-ൽ നാഗാ സമാധാനക്കരാർ ഒപ്പു വച്ചു |
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ
നമ്മുടെ രാജ്യത്തെ ജനാധിപത്യപ്രക്രിയയെ അസ്ഥിരപ്പെടുത്തുന്ന പ്രധാന വെല്ലുവിളികളാണ് വർഗീയത, കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ, അഴിമതി, രാഷ്ട്രീയത്തിലെ ക്രിമിനലിസം, കൂറുമാറ്റം തുടങ്ങിയ പ്രവണതകൾ. ഇവ ജനങ്ങളുടെ സൈ്വര്യജീവിതത്തെയും രാഷ്ട്രപുരോഗതിയെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.
വർഗീയത (Communalism)
• മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സാമൂഹികസംഘർഷം സൃഷ്ടിക്കുന്ന ആശയമാണ് വർഗീയത. കൊളോണിയൽ ഭരണകാലത്ത് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം മതാടിസ്ഥാനത്തിൽ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിനും വർഗീയത വളർത്തുന്നതിനും കാരണമായി. അതുപോലെ ഇന്ത്യാവിഭജനത്തെ തുടർന്നു ണ്ടായ കലാപങ്ങളും ജനതയെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതിനും വർഗീയചിന്ത വളർത്തുന്നതിനും വഴിവച്ചു. വർഗീയ ചേരിതിരിവ് നമ്മുടെ ഭരണഘടനാ മൂല്യങ്ങളായ മതേതരത്വം, സാമൂഹികനീതി എന്നിവയെ ദുർബലപ്പെടുത്തുകയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ചെയ്യുന്നു. മതത്തിന്റെയും വർഗീയചിന്തയുടെയും അടിസ്ഥാനത്തിൽ ജനാഭിപ്രായം സ്വരൂപിക്കപ്പെടുന്നതും രാഷ്ട്രീയ പാർട്ടികൾ ഇതിനെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ഉപയോഗിക്കുന്നതും ജനാധി പത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ജനജാഗ്രത സൃഷ്ടിക്കുന്നതിലൂടെയും ബോധവൽക്കരണത്തിലൂടെയും ശരിയായ ജനാധിപത്യവിദ്യാഭ്യാസത്തിലൂടെയും മാത്രമേ വർഗീയതയെ ചെറുക്കാൻ സാധിക്കുകയുള്ളു.
കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ
കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി യാണ്. ഭരണഘടന, അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിച്ച് നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാണ്. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ മേൽ അത് ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. മറുവശത്ത്, സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അവയ്ക്ക് ഭരണഘടന നൽകുന്നുമുണ്ട്. എന്നാൽ, പലപ്പോഴും മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ ഈ അവകാശത്തിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നതും നമുക്ക് കാണാനാകും. ഇത്തരം നീക്കങ്ങളാണ് കേന്ദ്രസംസ്ഥാന ബന്ധങ്ങളെ പ്രധാനമായും കലുഷിതമാക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടാകുന്ന നിയമപരമായ തർക്കങ്ങൾക്ക് തീർപ്പ് കല്പി ക്കാൻ ജൂഡീഷ്യറിക്കാണ് അധികാരം.
കേന്ദ്രസംസ്ഥാന ബന്ധങ്ങൾ (Centre State Relations)
ഭരണഘടന വാസ്തവത്തിൽ ഒരു ചട്ടക്കൂട് അഥവാ അസ്ഥിപഞ്ജരം മാത്രമാണ്. അതിന് മാംസവും രക്തവും പ്രദാനം ചെയ്യുന്നത് യഥാർഥ രാഷ്ട്രീയപ്രക്രിയകളാണ്. അതിനാൽ ഇന്ത്യൻ ഫെഡറലിസത്തെ ഒരു വലിയ പരിധിവരെ സ്വാധീനിച്ചിട്ടുള്ളത് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രക്രിയകളാണ്. ഭരണഘടന നിലവിൽവന്ന നാൾ മുതൽ തന്നെ കേന്ദ്രസംസ്ഥാന ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഗവർണർമാരുടെ പങ്ക് വളരെ നിർണ്ണായകമാണ്.
ഗവർണറുടെ പങ്ക് (Role of Governor)
- ഗവർണർമാരുടെ പങ്ക് എല്ലാകാലത്തും സംസ്ഥാനങ്ങളും കേന്ദ്രഗവൺമെന്റും തമ്മിലുള്ള ഒരു വിവാദ വിഷയമാണ്. ഗവർണർ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല.
- വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരാണ് ഗവർ ണർമാരായി പൊതുവെ നിയമിക്കപ്പെടാറുള്ളത്.
- ഗവർണർമാരെ നിയമിക്കുന്നത് കേന്ദ്ര ഗവൺമെന്റിന്റെ ശിപാർശ പ്രകാരം രാഷ്ട്രപതിയാണ്. ഗവർണർ നിയമനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 35 വയസ്സാണ്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്തരാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സാഹചര്യങ്ങളിൽ ഗവർണർ മാരുടെ പങ്ക് കൂടുതൽ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. ഇക്കാരണത്താൽ ഗവർണർമാരുടെ പ്രവർത്തനങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിലുള്ള കേന്ദ്രഗവൺമെന്റിന്റെ ഇടപെടലായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നു. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ ക്കുറിച്ച് പഠിക്കാൻ 1983ൽ കേന്ദ്രഗവൺമെന്റ് നിയമിച്ച സർക്കാരിയ കമ്മീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശിപാർശ ചെയ്തിട്ടുണ്ട്.
ഗവർണർമാരുടെ പങ്കും അധികാരങ്ങളും വിവാദമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഭരണഘടനയിലെ 356-ാം വകുപ്പാണ് ഈ വിവാദത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിലും രാഷ്ട്രപതിഭരണം ഏർപ്പെടുത്താമെന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഗവർണർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ആ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ കഴിയും. എന്നാൽ ഭരണഘടനയിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഭരണം നടത്തിക്കൊണ്ടുപോകുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെടുന്ന സാഹചര്യങ്ങളിൽ മാത്രമേ ഈ വകുപ്പ് ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്. ഗവർണർമാരുടെ ഈ അധികാരം അനേകം സംഘർഷങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സംസ്ഥാന ഗവൺമെന്റുകളെപ്പോലും രാഷ്ട്രപതി പിരിച്ചുവിട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. 1959-ൽ കേരള ഗവൺമെന്റിനെ പിരിച്ചുവിട്ടത് ഇതിനുദാഹരണമാണ്.
356-ാം വകുപ്പ്
സംസ്ഥാനങ്ങളിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിടുവാനോ, സംസ്ഥാന ഭരണം ഏറ്റെടുക്കുവാനോ അനുച്ഛേദം 356 രാഷ്ട്രപതിക്ക് അധികാരം നൽകുന്നു. ഗവർണർ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്നത്.
- ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനുശേഷം ആദ്യമായി ഈ വകുപ്പ് പ്രയോഗിച്ചത് 1951ൽ പഞ്ചാബ് സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു.
- 1967-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് വരെ 356-ാം വകുപ്പ് അപൂർവമായി മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. എന്നാൽ 1967-നുശേഷം ഇത് വ്യാപകമായി പ്രയോഗിക്കപ്പെട്ടു.
സർക്കാരിയ കമ്മീഷൻ
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രഗവൺമെന്റ് നിയമിച്ച കമ്മീഷൻ. 1983-ൽ നിയമിക്കപ്പെട്ട കമ്മീ ഷൻ ചെയർമാൻ സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ആർ.എസ്. സർക്കാരിയ ആയിരുന്നു. 1988-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രത്തിന്റെ അധികാ രങ്ങൾ കാലം ചെല്ലുന്തോറും വർധിച്ചുവരുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. കേന്ദ്രസംസ്ഥാന ബന്ധങ്ങ ളിലെ ഉരസലുകളും സംഘർഷങ്ങളും ഒഴിവാക്കാൻ ഭരണഘടനാപരവും രാഷ്ട്രീയവുമായ മാറ്റങ്ങൾ ആവശ്യമാണെന്ന് കമ്മീഷൻ കണ്ടെത്തി.
ഗവർണറുടെ അധികാരങ്ങളും ചുമതലകളും
കേന്ദ്രത്തിലേതുപോലെ സംസ്ഥാനങ്ങളിലും പാർലമെന്ററി വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് (Nominal leader) ഗവർണർ. യഥാർഥ കാര്യനിർവഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്. ആയതിനാൽ ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം.

സംസ്ഥാനത്തിന്റെ ജനാധിപത്യപ്രക്രിയയെ സുഗമവും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് യോജിക്കും വിധവും മുന്നോട്ടു കൊണ്ടു പോകുവാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുക എന്ന കടമയാണ് ഗവർണർമാർക്കുള്ളത്. ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. മറിച്ച് അതിന്റെ സുഹൃത്തും ദാർശനികനും വഴികാട്ടിയുമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള, ഗവർണർമാരുടെ ഇടപെടലുകൾ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയും ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്യും.
അഴിമതി (Corruption)
- ഏതെങ്കിലും തരത്തിലുള്ള അധികാരമോ സ്ഥാനമാനങ്ങളോ ഉപയോഗപ്പെടുത്തിയും അനധികൃതമായി സ്വാധീനം ചെലുത്തിയും നിയമപരമായി ലഭിക്കേണ്ട വേതനത്തിന് പുറമെ പണമോ മറ്റെന്തെങ്കിലും പ്രത്യുപകാരമോ സ്വീകരിക്കുന്നതിനെ അഴിമതിയായി കണക്കാക്കാം.
- ഉദാഹരണം: കൈക്കൂലി, സ്വജനപക്ഷപാതം, അനധികൃത സ്വത്ത് സമ്പാദനം
രാജ്യത്തെ സാമ്പത്തിക നിക്ഷേപങ്ങൾ, സാമ്പത്തിക വളർച്ച തുടങ്ങിയവയേയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയേയും അഴിമതി പ്രതികൂലമായി ബാധിക്കുന്നു. അഴിമതി ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയും ക്ഷേമപ്രവർത്തനങ്ങളെയും സൗകര്യങ്ങളെയും ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് കാരണമാകുന്നു. ഇത് സാധാരണജനങ്ങൾക്ക് ജനാധിപത്യസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. അഴിമതിക്കെതിരെ ജനജാഗ്രത വളർത്തിയെടുക്കുക, ശക്തമായ നിയമസംവിധാനം രൂപീകരിക്കുക, അഴിമതി അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമാക്കുക, രാഷ്ട്രീയപ്പാർട്ടികളുടെ സാമ്പത്തിക സ്രോതസുകൾ സുതാര്യമാക്കുക, ഭരണരംഗം സുതാര്യമാക്കുക, ജനങ്ങളിൽ അഴിമതിക്കെതിരെ ബോധവൽക്കരണം നടത്തുക തുടങ്ങിയവയെല്ലാം അഴിമതി തടയുന്നതിനുള്ള മാർഗങ്ങളാണ്.
ഇലക്ട്രൽ ബോണ്ട്
• വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും തങ്ങൾക്ക് ഇഷ്ടമുള്ള തുക ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന ചെയ്യാൻ ആവിഷ്കരിച്ച പദ്ധതിയാണിത്.
2017-18 ലെ കേന്ദ്ര ബഡ്ജറ്റിലൂടെയാണ് ഇലക്ട്രൽ ബോണ്ട് അവതരിപ്പിച്ചത്. തൊട്ടുമുമ്പത്തെ സംസ്ഥാന, ലോകസഭ തിരഞ്ഞെടുപ്പുകളിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ ഒരുശതമാനത്തിൽ കുറയാതെ വോട്ട് നേടുകയും തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ള എല്ലാ പാർട്ടികൾക്കും ഈ ബോണ്ടിലൂടെ പണം സ്വരൂപിക്കാം. ആയിരം മുതൽ ഒരു കോടി രൂപ വരെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അവർക്ക് ഇഷ്ടമുള്ള തുകയ്ക്ക് എസ്.ബി.ഐ. വഴി ബോണ്ട് വാങ്ങാം. സംഭാവന എന്ന വിഭാഗത്തിൽ വരുന്നതിനാൽ ഈ തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. ദാതാക്കളിൽ നിന്നും ലഭിക്കുന്ന ബോണ്ടുകൾ രാഷ്ട്രീയ കക്ഷികൾ പതിനഞ്ച് ദിവസത്തിനകം പണമാക്കി മാറ്റണം.
ബോണ്ടുകളുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് 2024 ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ട്രൽ ബോണ്ട് റദ്ദാക്കി. ഇലക്ട്രൽ ബോണ്ട് മൗലികാവകാശത്തിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു.
രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണം
ജനാധിപത്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണം. രാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കളോ പ്രവർത്തകരോ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ, ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവണതയാണ് രാഷ്ട്രീയത്തിന്റെ ക്രമിനൽ വൽക്കരണം. കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ രാഷ്ട്രീയത്തിൽ ഇടപെടുന്നതും രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽ ക്കരണമാണ്. ജനങ്ങളെ ഭയപ്പെടുത്തി ഏതെങ്കിലും പാർട്ടിക്ക് അനുകൂലമായി വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയോ അതിനുള്ള സാഹചര്യമൊരുക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തിന്റെ മൂല്യച്യുതിക്ക് കാരണമാകുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാഷ്ട്രീയപ്പാർട്ടി കളുടെ നേതൃത്വത്തിലെത്തുന്നതും ഭരണാധികാരികളാകുന്നതും പൗരർക്ക്ജ നാധിപത്യസംവിധാനത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ക്രിമിനൽ കുറ്റങ്ങളിൽ വിചാരണ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയും തിരഞ്ഞടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, ശക്തമായ നിയമസംവിധാനങ്ങൾ, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽക്കരണത്തിനെതിരെയുള്ള ബോധവൽക്കരണം തുടങ്ങിയവ രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണം ഇല്ലായ്മ ചെയ്യുന്നതിനുള്ള മാർഗങ്ങളാണ്.

കൂറുമാറ്റം (Defection)
- 1967-ലെ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ രൂപപ്പെട്ട മറ്റൊരു പ്രവണതയായിരുന്നു കൂറുമാറ്റം.
- ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി ഇലക്ഷനിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സ്വന്തം പാർട്ടിയെ ഉപേക്ഷിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യുന്നതിനെയാണ് കൂറുമാറ്റം എന്ന് പറയുന്നത്.
തിരഞ്ഞെടുപ്പുകാലത്ത് വോട്ടർമാർ ജനപ്രതിനിധികളിൽ അർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്. ഇത് പലപ്പോഴും ഭരണപ്രതിസന്ധി സൃഷ്ടിക്കുകയും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. പിന്നീട് കൂറുമാറ്റത്തിന് തടയിടുന്നതിനായി 1985-ൽ 52-ാം ഭരണഘടനാഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമം പാർലമെന്റ് പാസാക്കി.
രാഷ്ട്രീയപ്പാർട്ടികൾ അവരുടെ അംഗങ്ങളുടെ കൂറുമാറ്റം തടയാൻ വ്യത്യസ്ത തന്ത്രങ്ങൾ സ്വീകരിക്കാറുണ്ട്. ഒരു പാർട്ടിയുടെ വിശ്വസ്ത അംഗത്തിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക വേദിയിൽ അംഗങ്ങൾ ഒത്തുകൂടി മറ്റുരാഷ്ട്രീയപ്പാർട്ടികളുടെ സ്വാധീനം തടയുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. ഈ പ്രക്രിയയെ റിസോർട്ട് രാഷ്ട്രീയമെന്നും വിശേഷിപ്പിക്കാറുണ്ട്. 1982ൽ ഹരിയാനയിലാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് കർണ്ണാടകം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ പ്രവണത ഉണ്ടായിട്ടുണ്ട്.